Main News

സ്റ്റോക്ക് ഓൺ ട്രെന്റ്: സ്റ്റോക്ക് ഓൺ ട്രെന്റ് ഇന്ന് വരെ കാണാത്ത ഒരു ആഘോഷമാണ് കഴിഞ്ഞ ഞായറാഴ്ച സിറ്റിയിലെ പ്രസിദ്ധമായ കിങ്‌സ് ഹാളിൽ അരങ്ങേറിയത്. സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ കീഴിലുള്ള സ്റ്റോക്ക് ഓൺ ട്രെന്റ് മിഷന്റെ ഇടവകദിനാഘോഷം ചരിത്ര താളുകളിൽ ഇടം പിടിച്ചു എന്ന കാര്യത്തിൽ തർക്കമില്ല. ഇത് വെറും വീൺ വാക്കു പറയുന്നതല്ല മറിച്ച് പങ്കെടുത്ത സ്റ്റോക്ക് മിഷനിലെ അംഗങ്ങൾ പങ്കുവെച്ചു അഭിപ്രായം മാത്രമാണ്.

സ്റ്റോക്ക് ഓൺ ട്രെന്റ്, ക്രൂ, സ്റ്റാഫ്‌ഫോർഡ് എന്നി മൂന്ന് മാസ്സ് സെന്ററുകൾ ഒന്നാക്കി ആണ് സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ രൂപീകൃതമാവുന്നത്. പ്രഖ്യാപനം നേരത്തെ വന്നുവെങ്കിലും 2018 ഡിസംബറിൽ ആണ് സ്റ്റോക്ക് ഓൺ ട്രെന്റ് മിഷന്റെ ഔദ്യോഗികമായ സ്ഥാപനം ഉണ്ടായത്. ഒരു വർഷം മുൻപ് മാത്രം വന്ന ഫാദർ ജോർജ്ജ് എട്ടുപറ മിഷൻ ചുമതല ഏൽപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇടവകയെ രൂപപ്പെടുത്തുന്നതിനുള്ള ദ്രുതകർമ്മ പദ്ധതിയുമായി അച്ചൻ മുന്നേറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

റൂമിനുള്ളിൽ ഫോണിൽ കുത്തികളിക്കുന്ന, ഒരാൾ വീട്ടിൽ വന്നാൽ റൂമിന് പുറത്തിറങ്ങാത്ത  കുട്ടികളെ പുറത്തിറക്കുക എന്ന ദൃഢ പ്രതിജ്ഞ എടുത്ത അച്ചന്റെ പ്രവർത്തികളുടെ ഒരു വലിയ വിജയമാണ് സ്റ്റോക്ക് ഓൺ ട്രെന്റ് കഴിഞ്ഞ ഞായറാഴ്ച കണ്ടത്. ബൈബിൾ ക്വിസ്സ്, കായിക മത്സരങ്ങൾ, പുൽക്കൂട് മത്സരം, ഹോളിവീൻ ആഘോഷം എന്ന് തുടങ്ങി കുട്ടികളെ എങ്ങനെയെല്ലാം ഒരു പരിപാടിയിൽ പങ്കെടുപ്പിക്കാൻ കഴിയുമോ അതെല്ലാം ചെയ്തത് കുട്ടികളെ റൂമിന് വെളിയിൽ ചാടിച്ചു എന്നത് സ്റ്റോക്ക് ഓൺ ട്രെന്റിലെ ആരും സമ്മതിക്കുന്ന കാര്യമാണ്.

അത്തരത്തിൽ എല്ലാവര്ക്കും പല വിധത്തിലുള്ള അവസരങ്ങൾ ഒരുക്കാൻ വേണ്ടിയാണ് ഇടവകദിനം എന്ന ആശയം ഉയർന്നു വരുന്നത്. അതാണ് കഴിഞ്ഞ ഞായറാഴ്ച സ്റ്റോക്ക് ഓൺ ട്രെന്റിനെ ഇളക്കിമറിച്ചതും.

ഞായറാഴ്ച രാവിലെ പത്തു മണിക്ക് തന്നെ വിശുദ്ധ കുർബാന അർപ്പിക്കാനായി എത്തിയത് സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ തലവൻ മാർ ജോസഫ് സ്രാമ്പിക്കൽ. ലിറ്റർജി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉയർന്നതു മനോഹരമായ ബലിപീഠം. സമയ നിഷ്ഠ പാലിച്ചു സ്രാമ്പിക്കൽ പിതാവ്.. സ്വീകരണം നൽകി വിശ്വാസികളും ട്രസ്റ്റികളും ചേർന്ന്… തുടന്ന് നാൽപ്പതിൽ പരം കുട്ടികൾ പ്രദിക്ഷണമായി ഭക്തിയോടെ ബലിയർപ്പണ വേദിയിലേക്ക്..

യുകെയിൽ ഒരു സ്ഥലത്തും ഇന്നേ വരെ ചിന്തിക്കാൻ പോലും പറ്റാത്ത രീതിയിൽ അൻപതോളം കുട്ടികൾ ഒത്തുചേർന്ന് പ്രവേശന ഗാനം ആലപിച്ചപ്പോൾ… പിയാനോ, ഗിറ്റാർ, വയലിൻ എന്ന് തുടങ്ങി ഒരു പിടി വാദ്യോപകരങ്ങളുമായി കുട്ടികൾ ലൈവ് പാടിയപ്പോൾ ഇത് യുകെയോ അതോ കേരളമോ എന്ന് സംശയം ഉടലെടുക്കുന്ന പ്രതീതി.. തുടർന്ന് ഭക്തിനിർഭരമായ കുർബാന .. സ്രാമ്പിക്കൽ പിതാവിനൊപ്പം സഹ കാർമ്മികരായി ജോർജ്ജ് അച്ചനും പിതാവിന്റെ സെക്രട്ടറി ജോബിൻ അച്ചനും… പന്ത്രണ്ട് മണിയോടെ സമാപനാശിർവാദം..

നിമിഷങ്ങൾ കൊണ്ട് വേദി തയ്യാറാക്കി ഔദ്യോഗിക സമ്മേളനത്തിലേക്ക്‌… പ്രാർത്ഥനാഗീതത്തോടെ തുടക്കം .. ചുരുങ്ങിയ വാക്കുകളിൽ നടത്തിപ്പ് ട്രസ്റ്റിയായ ജിജോയുടെ സ്വാഗത പ്രസംഗം… തുടർന്ന്  സ്റ്റോക്ക് മലയാളി ചരിത്രവും, വിശ്വാസജീവിതത്തെക്കുറിച്ചും ഉള്ള വീഡിയോ റിപ്പോർട്ട്.. തുടർന്ന് സ്രാമ്പിക്കൽ പിതാവ് തിരി തെളിച്ചു ഉത്ഘാടനകർമ്മം നിർവഹിച്ചു.  ചുരുങ്ങിയ വാക്കുകളിൽ  ഫാദർ ജോർജ്ജ് എട്ടുപറയിൽ നൽകിയ അദ്യക്ഷപ്രസംഗം.. പകരം വയ്ക്കാനില്ലാത്ത പ്രവർത്തങ്ങൾ കാഴ്ചവച്ച അച്ചനെ ആദരിക്കുന്ന കാഴ്ച.. ട്രസ്റ്റികൾ ഒന്ന് ചേർന്ന് മൊമെന്റോ നൽകിയപ്പോൾ നിലക്കാത്ത കരഘോഷം…

കഴിഞ്ഞ വർഷത്തെ (2019) യൂണിറ്റ് പ്രസിഡണ്ട്, സെക്രട്ടറി, ട്രസ്റ്റികൾ, മറ്റു ഭാരവാഹികൾ എന്നിവർക്കെല്ലാം അവരുടെ പ്രവർത്തനത്തിനുള്ള അംഗീകാരമായി മൊമെന്റോ നൽകി സ്രാമ്പിക്കൽ പിതാവ്… അതിനെല്ലാം പുറമെ കഴിഞ്ഞ വർഷം വേദപഠനം പൂർത്തിയാക്കിയ (CLASS 12) കുട്ടികൾക്ക് സർട്ടിഫിക്കറ്റ് , അധ്യാപകർക്കുള്ള സമ്മാന വിതരണം.. ട്രസ്റ്റിയായ സിബി പൊടിപാറ നന്ദി പറഞ്ഞതോടെ സമ്മേളനത്തിന് തിരശീല വീണു. തുടന്ന് സ്വാദിഷ്ടമായ സ്നേഹ വിരുന്ന്.

തുടന്ന് കഴിഞ്ഞ ഒരു വര്ഷം ഇടവകയിൽ വച്ച് നടന്ന മത്സര വിജയികൾക്കുള്ള സമ്മാനവിതരണം. ബൈബിൾ കലോത്സവസം, സ്പോർട്സ് ഡേ എന്നിവ ഉൾപ്പെടെ സമ്മാനാർഹരായ കുടുംബങ്ങൾ നൂറ്റിയമ്പതിന് മുകളിൽ.. നിശ്ചിത സമയത്തിൽ സമ്മാന വിതരണം പൂത്തിയാക്കി മൂന്ന് മണിയോടെ സാംസ്ക്കാരിക പരിപാടിയിലേക്ക്..

സ്റ്റാഫ്‌ഫോർഡ് ഒരുക്കിയ അതിമനോഹരമായ അർത്ഥവത്തായ വെൽക്കം ഡാൻസ്… മാതാവും ആട്ടിടയൻമാരും വേദിയിൽ എത്തിയപ്പോൾ ബൈബിളിൽ നിന്നും ഒരു രൂപം കുട്ടികളുടെ മനസ്സിൽ പതിഞ്ഞ കണക്കെ കുട്ടികളുടെ ശ്രദ്ധ സ്റ്റേജിലേക്ക്… തുടന്ന് ബൈബിൾ കലോത്സവങ്ങളിൽ വിജയക്കൊടി പാറിച്ച പ്രകടനം ഒരിക്കൽ കൂടി…

ചിന്തോദീപകമായ സ്‌കിറ്റുകളും, നാടകവും വേദിയിൽ.. ഇടവിട്ട് എത്തുന്ന ഇമ്പമാർന്ന ഗാനങ്ങൾ ക്രൂ വിന്റെ കഴിവ് ഒരിക്കൽ കൂടി പ്രകടമാക്കിയപ്പോൾ പാട്ട് മാത്രമല്ല ഡാൻസും ഞങ്ങൾക്ക് വഴങ്ങുമെന്ന് തെളിയ നിമിഷങ്ങൾ… ഒന്നിനൊന്ന് മികച്ച പ്രകടനവുമായി സ്റ്റോക്കിലെ കുട്ടികൾ സ്റ്റേജിൽ നിറഞ്ഞു നിന്നപ്പോൾ പ്രോത്സാഹിപ്പിക്കാൻ മറക്കാത്ത രക്ഷകർത്താക്കൾ… തുടന്ന് എത്തിയത് നാളെയുടെ വാഗ്ദാനമായ സ്റ്റോക്കിലെ ചെറുപ്പക്കാർ.. തിമിർത്തു പെയ്യുന്ന മഴപോലെ പറന്നിറങ്ങിയത് നടനവിസ്മയം…

ആറ് മണിയോടെ ജോർജ് അച്ചൻ നന്ദി പറഞ്ഞതോടെ ആദ്യ ഇടവക ദിനത്തിന് പരിസമാപ്തി കുറിച്ചു. അതെ ഓർമ്മകളിൽ നിന്നും മായാതെ, മറയാതെ ഒരനുഭവത്തിലൂടെ സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളികൾ കടന്നു പോവുകയായിരുന്നു. ക്രൂ വിൽ നിന്നുള്ള മലയാളികളുടെ ഫോട്ടോഗ്രാഫി ഗ്രുപ്പായ ലെസ്‌മേറ്റ് മീഡിയ  (LENSMATE MEDIA , 07459380728) ആണ് മനോഹരമായ ചിത്രങ്ങൾ പകർത്തിയത്.

 

മലപ്പുറം ∙ കൊറോണ വൈറസ് മരണം വിതയ്ക്കുന്ന ചൈനയിലെ വുഹാനിൽ നിന്നു നാട്ടിലേക്കെത്താൻ സർക്കാരിന്റെ സഹായം അഭ്യർഥിച്ചു മലയാളി വിദ്യാർഥികൾ. വുഹാനിലെ ഹുബെയ് യൂണിവേഴ്സിറ്റി ഓഫ് ചൈനീസ് മെഡിസിനിലെ 32 ഇന്ത്യൻ വിദ്യാർഥികളാണു സഹായം തേടി വിഡിയോ സന്ദേശമയച്ചത്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിനി അക്ഷയ് പ്രകാശ്, പാലക്കാട് ഒറ്റപ്പാലം സ്വദേശിനി എച്ച്.ഹരിത എന്നീ മലയാളികളും ഈ സംഘത്തിലുണ്ട്.

യൂണിവേഴ്സിറ്റിയിലെ ഹോസ്റ്റലിനുള്ളിൽ ആഴ്ചകളായി കുടുങ്ങിക്കിടക്കുകയാണെന്നും പുറത്തിറങ്ങാൻ അനുവാദമില്ലെന്നും മറ്റൊരു വിഡിയോയിൽ വിദ്യാർഥികൾ പറയുന്നു. ഭക്ഷണവും വെള്ളവും തീര്‍ന്നു തുടങ്ങി. പൈപ്പ് വെള്ളം ചൂടാക്കിയാണ് കുടിക്കുന്നത്. റോഡ് മുഴുവൻ ബ്ലോക്ക് ചെയ്തു. വിമാനത്താവളങ്ങളും റെയിൽവേ സ്റ്റേഷനും അടച്ചു. കടകൾ എല്ലാം അടഞ്ഞുകിടക്കുന്നു. തുറന്നിരിക്കുന്ന കടകളിൽ വൻ തിരക്കും. പക്ഷെ അവിടെനിന്ന് ഭക്ഷണം വാങ്ങി കഴിക്കാൻ ഭയമാണെന്നും വിദ്യാർഥികൾ പറയുന്നു. യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികൾക്കായി ഇതുവരെ മെഡിക്കൽ പരിശോധന നടന്നിട്ടില്ലെന്നും വിദ്യാർഥികൾ വ്യക്തമാക്കി.

സ്വന്തം ലേഖകൻ

2020 തുടങ്ങിയിട്ട് ഒരു മാസം പോലും തികഞ്ഞിട്ടില്ലെന്നിരിക്കെ റീടൈൽ രംഗത്തെ തൊഴിലിന്റെ ഇടിവ് വൻ പ്രതിസന്ധിയാകുന്നു. ഡിബേൺഹാംസ്, മദർകെയർ, ആസ്ഡ തുടങ്ങിയ കമ്പനി ഭീമന്മാരാണ് കടകൾ അടച്ചു പൂട്ടിയത്. ഗെയിം എച് എം വി ആർക്കേഡിയ മോറിസൺസ് തുടങ്ങിയവ പൂട്ടാനും തൊഴിലവസരങ്ങൾ കുറയാനും സാധ്യത ഉണ്ട്. സെന്റർ ഫോർ റീടൈൽ റിസർച്ച് ന്റെ കണക്ക് പ്രകാരം 9, 949 തൊഴിലുകൾ നഷ്ടമായിട്ടുണ്ട്. ഹോക്കിങ് ബസാറിലെ ബീല്സ് ഡിപ്പാർട്മെന്റ് സ്റ്റോർ ആൻഡ് ടോയ് സെന്റർ അടച്ചുപൂട്ടുന്നതോടെ 1200 തൊഴിലുകൾ കൂടി നഷ്ടപ്പെടും.

എന്നാൽ ഈ വർഷം ഈ മേഖലയിൽ ഒരു തസ്തിക പോലും പുതുതായി ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ഈ രംഗത്ത് 3മില്യനോളം ആളുകൾ ജോലി ചെയ്യുന്നുണ്ടെങ്കിലും 300ൽ ഒരാൾക്ക് വീതം ജോലി നഷ്ടപ്പെടാൻ സാധ്യത ഉണ്ട്. ഉപഭോക്താക്കൾ കൂടുതലായി ഓൺലൈൻ സാധനങ്ങൾ വാങ്ങുന്നതാണ് ഈ പതനത്തിനു കാരണം ആയി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ മാസം ഹൈ സ്ട്രീറ്റിലെ മദർ കെയർ 79 ശാഖകൾ ആണ് അടച്ചു പൂട്ടിയത്. 59 വർഷത്തെ പാരമ്പര്യമാണ് അവർക്ക് ഈ രംഗത്ത് ഉണ്ടായിരുന്നത്.

ഡിസംബറിൽ സ്റ്റോക്ക് ക്ലിയർ ചെയ്യാൻ 335പൗണ്ട് വില വരുന്ന ബേബി സ്ട്രോളർ 70 പൗണ്ട് ഓഫർ നൽകിയിരുന്നു. 2021 ഓടു കൂടി 50 സ്ഥാപനങ്ങൾ കൂടി അടച്ചു പൂട്ടിയേക്കാം

സ്വന്തം ലേഖകൻ

ലണ്ടൻ : വെർജിനിറ്റി റിപ്പയർ ശസ്ത്രക്രിയ നിരോധിക്കണമെന്ന ആവശ്യം ശക്തം. വെർജിനിറ്റി റിപ്പയർ ശസ്ത്രക്രിയ നിരോധിക്കാൻ മനുഷ്യാവകാശ പ്രവർത്തകർ സർക്കാരിനോട് ആവശ്യപ്പെട്ടു . ഇത് മുസ്ലിം സ്ത്രീകളെ വലിയതോതിൽ ബാധിച്ചേക്കും. വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് ഭർത്താവോ വീട്ടുകാരോ അറിഞ്ഞാൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ നിരവധിയാണ്. ഇതിനാൽ പല മുസ്‌ലിം സ്ത്രീകളും പ്രശ്നങ്ങൾ നേരിടുകയും ചിലപ്പോഴൊക്കെ കൊല്ലപ്പെടുന്ന സാഹചര്യം വരെ നിലനിൽക്കുന്നു . മിഡിൽ ഈസ്റ്റേൺ വിമൻ ആന്റ് സൊസൈറ്റി ഓർഗനൈസേഷന്റെ സ്ഥാപകനായ ഹലാലെ തഹേരി ഒരു മൊറോക്കൻ വിദ്യാർത്ഥിനിയെ ലണ്ടനിൽ ഒളിവിൽ പാർപ്പിച്ചതായി ബിബിസി ന്യൂസിനോട് പറഞ്ഞു. 2014ൽ ലണ്ടനിൽ എത്തിയ വിദ്യാർത്ഥിനി ഒരാളുടെ കൂടെ മാറി താമസിക്കുകയും ഇതറിഞ്ഞ വീട്ടുകാർ അവളെ ഒരു കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കി. മകൾക്ക് കന്യകാത്വം നഷ്ടമായെന്ന് അറിഞ്ഞ പിതാവ് അവൾക്കു നേരെ വധഭീഷണി വരെ മുഴക്കുകയുണ്ടായി. തുടർന്നാണ് ലണ്ടനിലേക്ക് രക്ഷപ്പെട്ടത്.

യുകെയിൽ കുറഞ്ഞത് 22 സ്വകാര്യ ക്ലിനിക്കുകളെങ്കിലും ഹൈമെൻ റിപ്പയർ ശസ്ത്രക്രിയ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു മണിക്കൂർ ശസ്ത്രക്രിയക്ക് അവർ 3,000 ഡോളർ വരെ ഈടാക്കുന്നു .
വിവാഹ രാത്രിയിൽ “കന്യകയല്ല” എങ്കിൽ തങ്ങൾക്ക് എന്ത് സംഭവിക്കുമെന്ന് ഭയക്കുന്ന സ്ത്രീകളിൽ നിന്ന് ഇത്തരം ക്ലിനിക്കുകൾ ലാഭമുണ്ടാക്കുന്നുവെന്ന് വനിതാ അവകാശ പ്രവർത്തകർ പറയുന്നു. ഈയൊരു സമ്പ്രദായം അവസാനിപ്പിക്കുന്നതിനുള്ള വഴികൾ അന്വേഷിക്കുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് പറഞ്ഞു. എന്നാൽ നിരോധനം എങ്ങനെ നടപ്പാക്കുമെന്ന് വിശദീകരിക്കാൻ ആരോഗ്യവകുപ്പ് വിസമ്മതിച്ചു.

ലാബിയാപ്ലാസ്റ്റി പോലുള്ള മറ്റ് സൗന്ദര്യവർദ്ധക ജനനേന്ദ്രിയ നടപടിക്രമങ്ങൾ, യുകെയിലെ ചെറുപ്പക്കാരായ സ്ത്രീകൾക്കിടയിൽ കൂടുതൽ പ്രചാരം നേടുന്നുണ്ട് . ഈ നടപടിക്രമങ്ങളുടെ ദീർഘകാല ഫലങ്ങളെക്കുറിച്ച് വളരെക്കുറച്ചേ അവർക്ക് അറിവുള്ളൂവെന്നും ശസ്ത്രക്രിയ തിരഞ്ഞെടുക്കുന്നതിന് മുമ്പ് സ്ത്രീകൾക്ക് വേണ്ടത്ര മാനസിക പിന്തുണ ലഭിക്കുന്നില്ലെന്നും പ്രചാരകർ പറയുന്നു. ഈ നിരോധനം ഉചിതമായ ഒന്നല്ലെന്ന് ഈ പ്രക്രിയയ്ക്ക് ആദ്യം സാക്ഷ്യം വഹിച്ച ബാർട്ട്സ്, ലണ്ടൻ സ്‌കൂൾ ഓഫ് മെഡിസിൻ എന്നിവയിലെ വിമൻസ് ഹെൽത്ത് പ്രൊഫസർ ഡോ. ഖാലിദ് ഖാൻ അഭിപ്രായപ്പെട്ടു.

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ഒരു ദിവസം നാലു നേരം മക്‌ഡൊണാൾഡിൽ നിന്നും ഭക്ഷണം കഴിച്ചപ്പോൾ കെൽസിയുടെ ശരീരഭാരം നിയന്ത്രണാതീതം ആവുകയായിരുന്നു. മുപ്പത്തിരണ്ടുകാരിയും, മൂന്നു കുട്ടികളുടെ അമ്മയുമായ കെൽസി ബോണസിന്റെ ശരീരഭാരം, ഫാസ്റ്റ് ഫുഡിന്റെ അമിത ഉപയോഗത്തോടെ 127 കിലോയോളം ആയി. ഏകദേശം നാലായിരത്തോളം കലോറിയാണ് ഒരു ദിവസം അവർ ഭക്ഷിച്ചിരുന്നത്. എന്നാൽ ഒരു ഫ്ലൈറ്റ് യാത്രയോടെയാണ് കെൽസിക്ക് തന്റെ അവസ്ഥയെപ്പറ്റി ആകുലത ഉണ്ടാകുന്നതും, ശരീരഭാരം കുറയ്ക്കാൻ തീരുമാനിക്കുന്നതും. ഫ്ലൈറ്റിൽ സീറ്റ് ബെൽറ്റ് ചേരാതെ വന്നപ്പോൾ, എക്സ്റ്റൻഷൻ ബെൽറ്റ് കൂടെ ആവശ്യമായി വന്നു. ഇതോടെ കെൽസി തന്റെ ശരീര ഭാരം കുറയ്ക്കാനുള്ള ശക്തമായ തീരുമാനം എടുത്തു.

 

കാനഡയിൽ നിന്നുള്ള കെൽസി അങ്ങനെ ഗ്യാസ്ട്രിക് ബൈപ്പാസ് സർജറി നടത്തുകയും, 18 മാസത്തിനുള്ളിൽ 69 കിലോയോളം കുറയുകയും ചെയ്തു. ഇപ്പോൾ പൂർവ്വാധികം സന്തോഷത്തിലാണ് അവർ. തന്റെ കുട്ടികളും വളരെയധികം സന്തോഷത്തിലാണ് എന്ന് അവർ പറഞ്ഞു. നോർത്ത് യോർക്ക്ഷെയറിൽ നിന്നുള്ള വെസ്‌ലിയെ വിവാഹം ചെയ്ത കെൽസിയ്‌ക്കു മൂന്ന് കുട്ടികളുമുണ്ട്. ഇതിനിടയിലാണ് കെൽസിയ്‌ക്കു മക്ഡൊണാൾഡിലെ ഭക്ഷണത്തോട് ആകർഷണം ഉണ്ടാകുകയും, ഒരു ദിവസം നാല് നേരം അവിടെ നിന്നും ഭക്ഷണം കഴിക്കുകയും ചെയ്തത്. 2017 – ലാണ് ഡോക്ടർ ചെൽസിക്കു ഗ്യാസ്ട്രിക് ബൈപ്പാസ് സർജറി നിർദേശിക്കുന്നത്. ഇപ്പോൾ വളരെയധികം സന്തോഷത്തിലാണ് കെൽസിയും കുടുംബവും.

ലോകത്തിലെ വിവിധ രാജ്യങ്ങളിലെ മൂവായിരത്തോളം പേര്‍ക്ക് പടര്‍ന്നു പിടിച്ച, 80തോളം പേരുടെ മരണത്തിനിടയാക്കിയ കൈാറോണ വൈറസ് എന്ന മാരകമായ പകര്‍ച്ചപ്പനിക്ക് കാരണമായ രോഗാണു വുഹാനിലെ ജൈവായുധ ഗവേഷണ ലാബില്‍ നിന്ന് ചോര്‍ന്നതാണോ എന്ന് സംശയം. ചൈനയുടെതാണ് വുഹാനിലെ ജൈവായുധ ഗവേഷണ ലബോറട്ടറി എന്നാണ് വിവരം.

‘ദ വാഷിംഗ്ടണ്‍ ടൈംസ്’ പത്രമാണ് ഇത്തരത്തില്‍ ഒരു സാധ്യതയെപ്പറ്റി പരാമര്‍ശിച്ചുകൊണ്ടുള്ള വിശദമായ ഒരു ലേഖനം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. അതില്‍ അവര്‍ ഉദ്ധരിച്ചിരിക്കുന്നത് ഇസ്രായേലില്‍ നിന്നുള്ള ഒരു ജൈവായുധ ഗവേഷകനെയാണ്.

ക്ഷണനേരം കൊണ്ട പകരുന്ന, ദിവസങ്ങള്‍ക്കുള്ളില്‍ രോഗിയുടെ ജീവന്‍ അപഹരിക്കാന്‍ കഴിവുള്ളത്ര മാരകമായ രോഗാണുക്കളില്‍ ഒന്നാണ് കൊറോണാവൈറസ്. താരതമ്യേന പുതിയതായതിനാല്‍, ഇതിന്റെ ജനിതകഘടന തിരിച്ചറിഞ്ഞ്, അതിന്റെ വാക്‌സിനും മരുന്നുകളും കണ്ടുപിടിക്കുന്നതേയുള്ളൂ. ചൈനയില്‍ ഇത്തരം വൈറസുകളെ കൈകാര്യം ചെയ്യാനുള്ള ശേഷി ഇപ്പോള്‍ വുഹാനില്‍ സ്ഥിതി ചെയ്യുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്ന സ്ഥാപനത്തിന് മാത്രമാണ് ഉള്ളത്.

ഡാനി ഷോഹാം എന്ന മുന്‍ ഇസ്രായേലി ബയോളജിക്കല്‍ വാര്‍ഫെയര്‍ എക്‌സ്‌പേര്‍ട്ട് ‘ദ വാഷിംഗ്ടണ്‍ ടൈംസി’നോട് പറഞ്ഞത്, തനിക്ക് ചൈനയുടെ ജൈവായുധ ഗവേഷണങ്ങളെപ്പറ്റി വിവരം ലഭിച്ചിട്ടുണ്ട് എന്നും, ഈ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മറവില്‍ ചൈന യുദ്ധാവശ്യങ്ങള്‍ക്കുവേണ്ടിയുള്ള ജൈവായുധങ്ങളുടെ ഗവേഷണങ്ങളും നടത്തുന്നുണ്ട് എന്നുമാണ്. ഏറെ രഹസ്യമായിട്ടാണ് ഈ ഗവേഷണങ്ങള്‍ ചൈന നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

1970 മുതല്‍ 1991 വരെ ഇസ്രായേലി സൈന്യത്തില്‍ ലെഫ്റ്റനന്റ് കേണല്‍ റാങ്കിലുള്ള ഒരു മിലിറ്ററി ഇന്റലിജന്‍സ് ഓഫീസര്‍ ആയിരുന്നു ഷോഹാം. ജൈവ, രാസായുധങ്ങള്‍ ഉപയോഗിച്ചുള്ള യുദ്ധമുറകളിലായിരുന്നു ആയിരുന്നു അന്നദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അക്കാലത്ത് ചൈനീസ് ജൈവായുധ ഗവേഷണ പദ്ധതികളെപ്പറ്റി പരമാവധി രഹസ്യവിവരങ്ങളും മൊസാദ് വഴി ഷോഹാം ശേഖരിച്ചിരുന്നു.

തങ്ങള്‍ക്ക് ഇങ്ങനെ ഒരു രഹസ്യ ഗവേഷണ പദ്ധതി ഉള്ള കാര്യം ചൈന മുന്‍ കാലങ്ങളില്‍ എന്നും നിഷേധിച്ചു പോന്നിട്ടേയുള്ളൂ. എന്നാല്‍ കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് ഇങ്ങനെ ഒരു സംഗതിയെക്കുറിച്ചുള്ള സംശയങ്ങള്‍ പരസ്യമായിത്തന്നെ പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ ഇതിനെയൊക്കെ നിഷേധിച്ചിരിക്കുകയാണ് ചൈനയിലെ രോഗനിവാരണവകുപ്പ് തലവനായ ഗാവോ ഫുന്‍.
ഈ രോഗാണു വുഹാനിലെ ഒരു ഇറച്ചി മാര്‍ക്കറ്റില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട പകര്‍ച്ചവ്യാധിയാണ് എന്നാണ് അദ്ദേഹം പ്രസ്താവനയിറക്കിയത്.

എന്നാല്‍ ഈ വൈറസ് ബാധിക്കുന്നതിന് ആഴ്ചകള്‍ക്കു മുമ്പ് ചൈനീസ് ഇന്റര്‍നെറ്റില്‍ പ്രചരിച്ച ഒരു അഭ്യൂഹത്തെപ്പറ്റിയും ലേഖനത്തില്‍ പരാമര്‍ശമുണ്ട്. ചൈനയെ ലക്ഷ്യമിട്ടുകൊണ്ട് അമേരിക്ക ജൈവായുധങ്ങള്‍, വിശിഷ്യാ മാരകരോഗങ്ങളുണ്ടാക്കുന്ന വൈറസുകളുമായി ഇറങ്ങാന്‍ പോകുന്നു എന്ന വാര്‍ത്തയായിരുന്നു അത്.

ഈ വൈറസ് വുഹാനിലെ ലാബില്‍ നിന്ന് എന്തെങ്കിലും കാരണവശാല്‍ ചോര്‍ന്നാലും, പകര്‍ച്ചപ്പനി വ്യാപിക്കുന്ന പക്ഷം അത് അമേരിക്കന്‍ ഗൂഢാലോചനയാണ് എന്ന് പറയാന്‍ വേണ്ടിയുള്ള മുന്‍കരുതലായിരുന്നു അതെന്നാണ് അമേരിക്കയിലെ ചില കേന്ദ്രങ്ങള്‍ പറയുന്നത്.

ഈ കൊറോണാവൈറസുകള്‍ ചൈനയുടെ ജൈവായുധപദ്ധതിയുടെ ഭാഗമാണ് എന്ന് ഈ അവസരത്തില്‍ ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല എങ്കില്‍ പോലും സാദ്ധ്യതകള്‍ ഏറെയാണ് എന്ന് ഷോഹാം ദ വാഷിംഗ്ടണ്‍ ടൈംസിനോട് പറഞ്ഞു. ‘ ഇങ്ങനെ ഒരു ലീക്കേജ് നടക്കാന്‍ വളരെ എളുപ്പമാണ്. ഇത്തരത്തിലുള്ള ജൈവായുധ ഗവേഷണങ്ങള്‍ക്ക് വലിയ മുന്‍കരുതലുകള്‍ ആവശ്യമാണ്.

ഗവേഷകരില്‍ ആരുടെയെങ്കിലും ഭാഗത്തുനിന്നുണ്ടായേക്കാവുന്ന നേരിയ ഒരു അശ്രദ്ധ, അയാള്‍ക്ക് അസുഖം പകരാന്‍ കാരണമാകും. അങ്ങനെ സംഭവിച്ചാല്‍ ആ സമയത്ത് ഒരാള്‍ക്കും അത് തിരിച്ചറിയാനാകില്ല. അന്നത്തെ ജോലി കഴിഞ്ഞ്, തിരികെ ലാബ് വിട്ടു വീട്ടിലേക്ക് പോകുന്ന ആ ഗവേഷകന്‍ തന്റെ ഉള്ളില്‍ ആ വൈറസും വഹിച്ചു കൊണ്ടാകും സമൂഹമധ്യത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. പറഞ്ഞുവന്നത്, ലീക്കേജ് മനഃപൂര്‍വം ആകണമെന്നില്ല എന്നാണ്’ ഷോഹാം പറഞ്ഞു.

നബാർഡിൽ അസിസ്‌റ്റന്റ് മാനേജർ (ഗ്രേഡ് –എ) തസ്തികയിൽ അവസരം. 154 ഒഴിവുകളാണുള്ളത്. ഓൺലൈൻ മുഖേന അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 3.

വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. ജനറൽ, ജനറൽ അഗ്രികൾചർ, അഗ്രികൾചർ എൻജിനീയറിങ്, ഫുഡ്/ ഡെയറി പ്രോസസിങ്, ലാൻഡ് ഡവലപ്മെന്റ് – സോയിൽ സയൻസ്, പ്ലാന്റേഷൻ ആൻഡ് ഹോർട്ടികൾചർ എൺവയൺമെന്റൽ എൻജിനീയറിങ്/സയൻസസ്, അഗ്രികൾചർ മാർക്കറ്റിങ് /അഗ്രി ബിസിനസ് മാനേജ്മെന്റ്, ജിയോ ഇൻഫർമാറ്റിക്സ്, അഗ്രികൾചർ ഇക്കണോമിക്സ്/ ഇക്കണോമിക്സ്, ഇൻഫർമേഷൻ ടെക്നോളജി, ചാർട്ടേഡ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി, ഫിനാൻസ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, സ്റ്റാറ്റിസ്റ്റിക്സ്, രാജ്ഭാഷ, ലീഗൽ, പി ആൻഡ് എസ്എസ് തുടങ്ങിയ വിഭാഗങ്ങളിലാണ് അവസരം.

റൂറൽ ഡവലപ്‌മെന്റ് ബാങ്കിങ് സർവീസിൽ അസിസ്റ്റന്റ് മാനേജർ (ജനറൽ) തസ്തികയിൽ മാത്രം 69 ഒഴിവുകളുണ്ട്.

യോഗ്യത:

ജനറൽ: കുറഞ്ഞത് മൊത്തം 50% മാർക്കോടെ (പട്ടികവിഭാഗം. വികലാംഗർക്ക് 45 % മതി) ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ കുറഞ്ഞത് മൊത്തം 50% മാർക്കോടെ (പട്ടികവിഭാഗം, വികലാംഗർക്ക് 45 % മതി) ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം

അല്ലെങ്കിൽ പിഎച്ച്‍ഡി

അല്ലെങ്കിൽ

ചാർട്ടേഡ് അക്കൗണ്ടന്റ്/ കോസ്റ്റ് അക്കൗണ്ടന്റ്/കമ്പനി സെക്രട്ടറി യോഗ്യതയും ബിരുദവും.

അല്ലെങ്കിൽ

ഏതെങ്കിലും വിഷയത്തിൽ ബിരുദവും മാനേജ്മെന്റിൽ ദ്വിവൽസര ഫുൾടൈം പിജി ഡിപ്ലോമ അല്ലെങ്കിൽ ഫുൾടൈം എംബിഎ യോഗ്യതയും.

പ്രായം: 21 നും 30 നും മധ്യേ. ഉയർന്ന പ്രായത്തിൽ പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിയ്‌ക്കു മൂന്നും വികലാംഗർക്കു 10 വർഷവും ഇളവ് ലഭിക്കും.മറ്റിളവുകൾ ചട്ടപ്രകാരം. പ്രായം, യോഗ്യത എന്നിവ 2020 ജനുവരി ഒന്ന് അടിസ്‌ഥാനമാക്കി കണക്കാക്കും.

ശമ്പളം: 28150- 55600 രൂപ

തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടമായുള്ള ഓൺലൈൻ എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ അടിസ്‌ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്. പ്രാഥമിക എഴുത്തുപരീക്ഷ (ഓൺലൈൻ) ഫെബ്രുവരി 25 നു നടക്കും. തുടർന്നു മെയിൻ പരീക്ഷ. ഇന്റർവ്യൂവുമുണ്ടാകും. പ്രാഥമിക പരീക്ഷയ്‌ക്കു കൊച്ചി, കണ്ണൂർ, കോട്ടയം, കോഴിക്കോട്, ആലപ്പുഴ, പാലക്കാട്, തൃശൂർ, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രമുണ്ട്. മെയിൻ‌ പരീക്ഷയ്ക്ക് തിരുവനന്തപുരം കേന്ദ്രമാണ്.സിലബസ് ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്കു വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക.

അപേക്ഷാഫീസ്: അസിസ്‌റ്റന്റ് മാനേജർ: 800 രൂപ.പട്ടികവിഭാഗം/വികലാംഗർക്കു ഇന്റിമേഷൻ ചാർജായ 150 രൂപ മാത്രം മതി. നബാർഡ് ജീവനക്കാർക്കു ഫീസില്ല. ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് (വിസ, മാസ്റ്റർ, റുപേ), ഇന്റർനെറ്റ് ബാങ്കിങ്, ഐഎംപിഎസ്, കാഷ് കാർഡ്, മൊബീൽ വാലറ്റ് എന്നിവയുപയോഗിച്ച് ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം. ഓൺലൈൻ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും. ഫീസ് അടയ്‌ക്കുന്നതിനുള്ള നിർദേശങ്ങളും സ്‌ക്രീനിൽ ലഭിക്കും.

അപേക്ഷിക്കേണ്ട വിധം: www.nabard.org എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ അപേക്ഷ അയയ്‌ക്കുക. അപേക്ഷിക്കുന്നതിനു മുൻപ് വിജ്‌ഞാപനത്തിന്റെ പൂർണരൂപം കാണുക.

 

സ്വന്തം ലേഖകൻ

ബ്രിട്ടൻ :- കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി സ്മാർട്ട് മോട്ടോർ പാതകളിൽ ഉണ്ടായ അപകടങ്ങളിൽ 38 പേർ കൊല്ലപ്പെട്ടതായി ഗവൺമെന്റ് വെളിപ്പെടുത്തൽ. ബിബിസി പനോരമക്ക് നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ. ആദ്യമായാണ് ഗവൺമെന്റ് ഇത്തരത്തിലുള്ള കണക്കുകൾ പുറത്തു വിടുന്നത്.സ്മാർട്ട്‌ മോട്ടോർ പാതകൾ ക്കെതിരെ അനവതി വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. ഇത്തരം പാതകൾക്ക് വാഹനം നിർത്താൻ ആവശ്യമായ ‘ഹാർഡ് ഷോൾഡർ ‘ എന്നറിയപ്പെടുന്ന സ്ഥലങ്ങളില്ല. അതുകൊണ്ടുതന്നെ പലപ്പോഴും സ്മാർട്ട് മോട്ടോർ പാതകളിൽ വെച്ച് അപകടം സംഭവിക്കുന്ന ഡ്രൈവർമാർ, വാഹനങ്ങൾക്ക് ഇടയിൽ കുടുങ്ങി പോകാനുള്ള സാധ്യത അധികമാണ്. വിവരാവകാശ നിയമം അനുസരിച്ച് ബിബിസി പനോരമ നടത്തിയ അഭ്യർത്ഥനയെ തുടർന്നാണ് ഇത്തരം കണക്കുകൾ ഗവൺമെന്റ് വെളിപ്പെടുത്തിയത് .ലണ്ടന് പുറത്തുള്ള M25 പാതയിൽ, 2014 ഏപ്രിലിൽ ‘ഹാർഡ് ഷോൾഡർ ‘ നീക്കം ചെയ്തതിനുശേഷം 20 ശതമാനം അപകടങ്ങളാണ് വർധിച്ചിരിക്കുന്നത്. ചിലയിടങ്ങളിൽ സൈൻബോർഡ് 336 ദിവസമായി പ്രവർത്തനരഹിതമാണെന്നും റിപ്പോർട്ടിലുണ്ട് .

സ്മാർട്ട് പാതകളുടെ രീതി അനുസരിച്ച്, വാഹനങ്ങൾ നിർത്തുന്നതിനായി സാധാരണ ഉപയോഗിക്കുന്ന ‘ ഹാർഡ് ഷോൾഡർ ‘ സ്ഥലവും ഒരു അധിക ലെയിൻ ആയി ഉപയോഗിക്കുന്നു. തിരക്കേറിയ പാതകളിൽ വാഹനങ്ങൾ സുഗമമായി പോകുന്നതിനാണ് സ്മാർട്ട് പാതകൾ രൂപീകരിച്ചത്. കഴിഞ്ഞ 5 വർഷങ്ങളിലായി സ്മാർട്ട് പാതകളിൽ മാത്രം 38 പേർ അപകടങ്ങളിൽ മരണപ്പെട്ടു എന്ന് കണക്ക് ആശങ്കാജനകമാണ്. കാരണം ബ്രിട്ടനിലെ റോഡുകളിൽ ഒരു ഭാഗം മാത്രമാണ് സ്മാർട്ട് പാതകൾ. ഇത്തരം പാതകളിലെ സുരക്ഷ വർദ്ധിപ്പിക്കാനുള്ള നീക്കവുമായി ഗവൺമെന്റ് മുന്നോട്ട് നീങ്ങുകയാണെന്ന് ട്രാൻസ്‌പോർട് സെക്രട്ടറി ഗ്രാന്റ് സ്നാപ്പ്സ് വ്യക്തമാക്കി.

ഇനിയും സ്മാർട്ട് പാതകൾ നിർമ്മിക്കാനുള്ള തീരുമാനത്തെ സംബന്ധിച്ചും ചർച്ചകൾ നടക്കുകയാണ്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനങ്ങളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

സ്വന്തം ലേഖകൻ

ചൈനയുടെ ഹുബേയ് പ്രവിശ്യയിൽ കുടുങ്ങിയ ബ്രിട്ടൻ യാത്രക്കാരുടെ മടങ്ങിപ്പോക്കാണ് ഗവണ്മെന്റ് ‘റിവ്യൂ ‘ വിൽ വെച്ചിരിക്കുന്നത്. ബ്രെക്സിറ്റ് സെക്രട്ടറി സ്റ്റീഫൻ ബാർസിലി പറയുന്നത് ഇത് ഉടൻ തീർപ്പുണ്ടാകേണ്ടുന്ന വിഷയം ആണെന്നാണ്. വൈറസിന്റെ ഉത് ഭവം എന്ന് കരുതപ്പെടുന്ന ഹുബേയ് പ്രവിശ്യയിൽ നിന്ന് എത്രയും പെട്ടെന്ന് നാട്ടിലെത്താൻ ബ്രിട്ടീഷുകാർക്ക് നിർദേശം നൽകിയിരുന്നു. ഇതുവരെ 56 പേരാണ് വൈറസ് ബാധിച്ചു മരിച്ചത്.

ബ്രിട്ടനിൽ നടത്തിയ 52 ടെസ്റ്റുകളും നെഗറ്റീവ് ഫലമാണ് കാണിച്ചത് എന്നത് ആശ്വാസം പകരുന്നു എന്ന് ഞായറാഴ്ച യു കെ യുടെ ഹെൽത് ഡിപ്പാർട്മെന്റ് അറിയിച്ചു. 21 ടെസ്റ്റുകളും നടന്നത് ശനിയാഴ്ച ആണ്.. ഹുബേയ് പ്രവിശ്യയിൽ 2000ത്തോളം പേരെ വൈറസ് ബാധിച്ചതിനെ തുടർന്ന് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. തങ്ങൾ അവിടെ കുടുങ്ങിയെന്നും ഗവണ്മെന്റ് ന്റെ നടപടിയിൽ അതൃപ്‌തി ഉണ്ടെന്നും കുടുങ്ങിക്കിടക്കുന്ന യാത്രക്കാർ പറഞ്ഞു.

ചൈനക്കാരിയായ ഭാര്യയും കുട്ടികളുമുള്ള ടോണി പറയുന്നത് യാത്ര നിയന്ത്രണം ആദ്യം ഏർപ്പെടുത്തിയത് ബ്രിട്ടൻ ആണെന്നാണ്. ഇപ്പോൾ ജോലിക്ക് പോകാൻ പോലും കഴിയാത്ത അവസ്ഥയാണ്. ബെയ്‌ജിങ്ങിലെ യു കെ എംബസിയെ ബന്ധപ്പെട്ടെങ്കിലും അവർ വിവരമൊന്നും ഇതുവരെ അറിയിച്ചിട്ടില്ല. യുവ അധ്യാപകരായ സോഫിയും ജേസണും 4ദിവസമായി വീട്ടിൽ കുടുങ്ങിയിരിക്കുകയാണ്. സ്ഥിതിഗതികൾ ഭയപ്പെടുത്തുന്നവയാണെന്നും സോഫി പറയുന്നു. കാർഡിഫിൽ നിന്നുള്ള യൂണിവേഴ്സിറ്റി ലെക്ചറെർ തിങ്കളാഴ്ച മടങ്ങിപ്പോകേണ്ടതായിരുന്നു. അവരും കുടുങ്ങിക്കിടക്കുകയാണ്.

 

രാജ്യം ഭയാനകമായ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നാണ് ചൈനീസ് പ്രസിഡന്റ്‌ ക്സി ജിൻപിങ് പറഞ്ഞു.

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ഇന്ത്യയിൽ ക്രിപ്റ്റോ കറൻസികൾ നിരോധിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക്. ക്രിപ്റ്റോ കേസിന്റെ ഏറ്റവും പുതിയ വാദം സുപ്രീം കോടതി കേൾക്കുന്നതിനിടെ ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയ്ക്കുള്ള (ഐ‌എ‌എം‌ഐ‌ഐ) സെൻട്രൽ ബാങ്കിന്റെ മറുപടി വിശദമായി വായിക്കുകയുണ്ടായി. രാജ്യത്ത് വെർച്വൽ കറൻസികൾ നിരോധിച്ചിട്ടില്ലെന്ന് ഐ‌എ‌എം‌ഐ‌ഐക്ക് നൽകിയ മറുപടിയിൽ ആർ‌ ബി‌ ഐ വ്യക്തമായി പറയുന്നു. എക്സ്ചേഞ്ചുകൾ ഉൾപ്പെടെ ക്രിപ്റ്റോ വ്യവസായത്തിന് ഏർപ്പെടുത്തിയിരിക്കുന്ന ബാങ്കിംഗ് നിയന്ത്രണങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുന്ന ഓരോ കാര്യത്തിനും മറുപടി നൽകാൻ റിസർവ് ബാങ്കിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു . ആർ‌ ബി‌ ഐയുടെ മറുപടി 30 പേജുള്ള ഒരു രേഖയായിട്ടാണ് പുറത്തുവന്നത്.

റിസർവ് ബാങ്കിന്റെ സ്ഥിരീകരണത്തോടെ കേന്ദ്ര ബാങ്കോ ഇന്ത്യൻ സർക്കാരോ ക്രിപ്റ്റോ കറൻസി നിരോധിച്ചിട്ടില്ല എന്ന് വ്യക്തമായി. ക്രിപ്റ്റോ പ്രവർത്തനങ്ങൾ നിയമപരവും പ്രവർത്തനപരവുമായ അപകടസാധ്യതകൾക്കൊപ്പം സാമ്പത്തികമായ അപകടസാധ്യതകളാണ് സൃഷ്ടിക്കുന്നതെന്ന് അവകാശപ്പെട്ടുകൊണ്ട് ബാങ്കിംഗ് നിയന്ത്രണങ്ങളെ സെൻട്രൽ ബാങ്ക് ന്യായീകരിക്കുകയുണ്ടായി. രഹസ്യവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങൾക്ക് ക്രിപ്റ്റോ കറൻസി ഉപയോഗിക്കാമെന്ന് ഇന്ത്യൻ സർക്കാർ കഴിഞ്ഞ ജൂലൈയിൽ രാജ്യസഭയോട് പറഞ്ഞു. എന്നാൽ അത്തരം പ്രവർത്തനങ്ങൾക്കായി ഇത് ഉപയോഗിക്കുന്നുവെന്നതിന് വിവരങ്ങളൊന്നുമില്ല.

റിസർവ് ബാങ്കിന്റെ 2018 ഏപ്രിൽ സർക്കുലറിനെ തുടർന്ന്, ബാങ്കുകൾ ക്രിപ്റ്റോ എക്സ്ചേഞ്ചുകളുടെ അക്കൗണ്ടുകൾ അടച്ചു. ക്രിപ്റ്റോയുമായി ബന്ധപ്പെട്ടവർ ഉടൻ തന്നെ ബാങ്കിംഗ് നിയന്ത്രണങ്ങളെക്കുറിച്ച് റിട്ട് പെറ്റീഷനുകൾ ഫയൽ ചെയ്തു. ഈ ക്രിപ്റ്റോ എക്സ്ചേഞ്ച് അംഗങ്ങളെയാണ് ഐ‌എ‌എം‌ഐ‌ഐ പ്രതിനിധീകരിക്കുന്നത്. ക്രിപ്റ്റോ കേസ് വാദം കേൾക്കൽ കഴിഞ്ഞ ആഴ്ച സുപ്രീം കോടതി പുനരാരംഭിച്ചു. അതേസമയം, ക്രിപ്റ്റോ കറൻസികൾ നിരോധിക്കാൻ ശ്രമിക്കുന്ന കരട് ബില്ലിൽ ഇന്ത്യൻ സർക്കാർ ഇപ്പോഴും ആലോചന നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം അവസാനത്തോടെ ഇത് അവതരിപ്പിക്കുമെന്ന് സർക്കാർ പറഞ്ഞിട്ടും ബിൽ പാർലമെന്റിൽ അവതരിപ്പിച്ചിട്ടില്ല.

Copyright © . All rights reserved