Main News

ദർശന ടി .വി

പുതുവർഷത്തെ വരവേൽക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ദേശീയതലത്തിൽ അടുത്തിടെ നടന്ന പഠനങ്ങളിലും(national institute for clinical excellence) ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഹൃദ്രോഗികളുള്ള നാടാണ് കേരളമെന്ന് കണ്ടെത്തിയിരിക്കുന്നു. ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകളും വ്യാപകമാകുന്നു.ഇന്ന് ചെറിയ പ്രായത്തിൽ തന്നെ സ്ത്രീകളും ഹൃദ്രോഗത്തിന്റെ പിടിയിലാവുകയാണ്. മാറുന്ന ജീവിതരീതികളും ആഹാരരീതികളും അമിതമായ മാനസികപ്രശ്നങ്ങളും ജോലിസമ്മർദ്ദവുമെല്ലാം മലയാളിയുടെ ഹൃദയത്തെ കുഴപ്പത്തിൽ ചാടിക്കുന്നുണ്ടെന്നാണ് വിദഗ്ദ്ധരുടെ നിരീക്ഷണം.

അയ്യായിരത്തിൽ കൂടുതൽ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകൾ കേരളത്തിൽ നടക്കുന്നു. ഹൃദയസംബദ്ധമായ അസുഖങ്ങളെക്കുറിച്ച് പഴയകാലത്തേക്കാൾ അവബോധമുള്ളവരായി മലയാളികൾ മാറിയിട്ടുണ്ട്. ഒരു നെഞ്ചുവേദന വന്നാൽ കാർഡിയോളജി ഡോക്ടറെ തന്നെ സമീപിക്കും ഇ.സി.ജി എടുക്കണം എന്ന നിർബന്ധവുമുണ്ട്. എങ്കിലും ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മറ്റ് സംസ്ഥാനക്കാരേക്കാൾ കൂടുതൽ അഭിമുഖീകരിക്കുന്നത് മലയാളികളാണുതാനും. അവബോധത്തിനനുസരിച്ചുള്ള ശ്രദ്ധ ആരോഗ്യകാര്യത്തിൽ മലയാളിക്കില്ല എന്നുതന്നെയാണ് എടുത്തുപറയേണ്ട കാര്യങ്ങളിലൊന്ന്.

കേരളത്തിന്റെ പൈതൃക സ്വത്തായ കൃഷി ഇല്ലാതാകുന്നതിലൂടെ പുറത്തുനിന്നുള്ള പച്ചക്കറികളെ ആശ്രയിക്കുന്നു . ഇത്തരം പച്ചക്കറികളിലെ വിഷാംശങ്ങൾ ഹൃദ്രോഗത്തെ ആക്കംകൂട്ടുന്നു. ഇപ്പോൾ യുവതലമുറകളിൽ നിന്നും സ്പോർട്സും ഗെയിംസുമൊക്കെ അപ്രത്യക്ഷമായിരിക്കുന്നു. സാങ്കേതികത വളർന്നതോടെ ആർക്കും വ്യായാമം ചെയ്യാൻ സമയമില്ലാതായി അതേ സമയം ആഹാരം അമിതമായി കഴിക്കുന്നുമുണ്ട്. കഴിക്കുന്ന ഭക്ഷണത്തിന്റെ കലോറി എരിച്ചുകളയുന്നതരം വ്യായാമങ്ങൾ മിക്കവരും ചെയ്യുന്നില്ല. നല്ല വ്യായാമങ്ങൾ ഹൃദയാരോഗ്യത്തിന് അത്യാവശ്യമാണ്. പുകവലി ഒഴിവാക്കാവുന്നതാണല്ലോ, പ്രമേഹമാണെങ്കിൽ നിയന്ത്രിച്ചുകൊണ്ടുപോകുവാനുമാകും. ചിട്ടയായ ജീവിതരീതിയിലൂടെ നമ്മുടെ ഹൃദയത്തിന്റെ സംരക്ഷണം നമ്മൾ തന്നെ ഉറപ്പുവരുത്തുക.

 

ദർശന ടി .വി

എറണാകുളം തൃപ്പൂണിത്തുറ സ്വദേശി . വൈക്കം സെന്റ്. സേവിയേഴ്സിൽ   നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം. ഇപ്പോൾ കോട്ടയം പ്രസ്ക്ലബ്ബിൽ ജേർണലിസം വിദ്യാർത്ഥിയാണ്. തെക്കേനീലിയാത്ത് വേണുഗോപാലിന്റെയും ജയശ്രീയുടെയും മകൾ. സഹോദരി:ഐശ്വര്യ

ഫാ. ബിജു കുന്നയ്ക്കാട്ട്

ലിവർപൂൾ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ വിവിധ ഇടവക, മിഷൻ, വി. കുർബാന കേന്ദ്രങ്ങളിൽനിന്ന് വന്നെത്തിയ അഞ്ഞൂറോളം യുവജനങ്ങളെ സാക്ഷിയാക്കി, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഒരു വർഷം നീണ്ട യുവജനവർഷാചരണത്തിന് ഔദ്യോഗിക സമാപനം. ലിവർപൂളിലെ ലിതെർലാൻഡ് സമാധാനരാഞ്ജി ദൈവാലയ ഹാളിൽ നടന്ന സമ്മേളനം ആരംഭിച്ചത് കുമാരി ഫെമി സെബാസ്റ്റ്യൻ എസ്. എം. വൈ. എം. (സീറോ മലബാർ യൂത്ത് മൂവ്മെൻറ്) പതാക ഉയർത്തിയതോടുകൂടിയാണ്. യൂത്ത് അപ്പോസ്റ്റലേറ്റ് കമ്മീഷൻ ചെയർമാൻ റെവ. ഡോ. ബാബു പുത്തൻപുരക്കൽ സമ്മേളനത്തിന് സ്വാഗതമാശംസിച്ചു.

തുടർന്ന് നടന്ന സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു. അമേരിക്കയിലെ ചിക്കാഗോ സീറോ മലബാർ രൂപതയിൽനിന്നുള്ള ആദ്യ തദ്ദേശീയനായ വൈദികൻ റെവ. ഫാ. കെവിൻ മുണ്ടയ്ക്കൽ സമ്മേളനത്തിൽ മുഖ്യാതിഥി ആയിരുന്നു. ഫാ. കെവിൻ യുവജനങ്ങൾക്കായി ക്ലാസ് നയിക്കുകയും തുടർന്ന് നടന്ന ഇംഗ്ലീഷ് ഭാഷയിലുള്ള സീറോ മലബാർ വി. കുർബാനയിൽ മുഖ്യകാർമ്മികനാവുകയും ചെയ്തു.

യുവജനങ്ങൾ ലോകത്തിൻറെ പ്രകാശമായി മാറാൻ വിളിക്കപ്പെട്ടവരാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. ഇന്ന് ലോകത്തിൽ ഇരുട്ട് വെളിച്ചത്തെ കീഴടക്കുന്നതുപോലെ തോന്നാം, പക്ഷെ അതൊരിക്കലും നടക്കില്ലെന്നും ഇരുട്ടിന്റെയും തിന്മയുടെയും കാര്യങ്ങളിലേക്ക് പോകാതെ യൂവജനങ്ങൾ ശ്രദ്ധിക്കണമെന്നും മാർ സ്രാമ്പിക്കൽ ഉദ്‌ബോധിപ്പിച്ചു. തങ്ങൾക്കു ശേഷം വരുന്ന കുട്ടികളുടെ പരിശീലകരാണ് ഇന്നത്തെ ഓരോ യൂവജനങ്ങളുമെന്ന് മാർ സ്രാമ്പിക്കൽ സൂചിപ്പിച്ചു. സീറോ മലബാർ സഭയുടെ തനിമയും പ്രത്യേകതയും യൂവജനങ്ങളോട് വിശദീകരിച്ച ഫാ. കെവിൻ, യൂറോപ്പിൽ വലിയ ആത്മീയ മുന്നേറ്റമുണ്ടാക്കാൻ സീറോ മലബാർ സഭയുടെ പ്രവർത്തനങ്ങൾക്ക് സാധിക്കുമെന്ന് പറഞ്ഞു.

ഉച്ചയ്ക്കുശേഷം നടന്ന കലാവിരുന്നുകൾക്കു മുന്നോടിയായി എസ്. എം. വൈ. എം. ലിവർപൂൾ യൂണിറ്റ് സ്വാഗതനൃത്തം അവതരിപ്പിച്ചു. രൂപതയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ഒരു വർഷമായി നടന്ന യുവജനപ്രവർത്തനങ്ങളുടെ സംപ്ക്ഷിത വിവരണം വീഡിയോ റിപ്പോർട്ട് ആയി അവതരിപ്പിക്കപ്പെട്ടു. യുവജനങ്ങളുടെ കൂട്ടുകാരൻ വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയെക്കുറിച്ചുള്ള ഡോക്യുമെന്ററിയും ജീസസ് യൂത്ത് നേതൃത്വം നൽകുന്ന വോക്‌സ് ക്രിസ്ത്തി മ്യൂസിക് ബാൻഡിന്റെ സംഗീത പരിപാടിയും നടന്നു. സമ്മേളന സമാപനത്തിൽ എസ്. എം. വൈ. എം. ലിവർപൂൾ യൂണിറ്റ് പ്രസിഡന്റ് എഡ്വിൻ ജോസഫ് നന്ദി പ്രകാശിപ്പിച്ചു.

 

സമ്മേളനത്തിൻറെ നടത്തിപ്പിന് പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ. ആൻ്റണി ചുണ്ടെലിക്കാട്ട്, വികാരി ജനറാൾ റെവ. ഫാ. ജിനോ അരീക്കാട്ട് MCBS, യൂത്ത് അപ്പോസ്റ്റലേറ്റ് കമ്മീഷൻ ചെയർമാൻ റെവ. ഡോ. ബാബു പുത്തൻപുരക്കൽ, എസ്. എം. വൈ. എം. ഡയറക്ടർ റെവ. ഫാ. ഫാൻസുവ പത്തിൽ, രൂപതാ ചാൻസിലർ റെവ. ഡോ. മാത്യു പിണക്കാട്ട്, ബിഷപ്പ് സെക്രട്ടറി റെവ. ഫാ. ജോസ് കോശാക്കൽ VC, വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ ബഹു. വൈദികർ തുടങ്ങിയവർ നേതൃത്വം നൽകി.

 

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

കിഴക്കൻ യൂറോപ്പ് : യൂറോപ്യൻ യൂണിയൻ അഭയാർത്ഥികൾക്ക് വൻ നേട്ടമായി ബ്രിട്ടനിലെ ആനുകൂല്യങ്ങൾ. ശരാശരി യുകെ പൗരന് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കാളും അധികമാണ് യൂറോപ്യൻ യൂണിയൻ അഭയാർത്ഥികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. കിഴക്കൻ യൂറോപ്പ് അഭയാർത്ഥികളും പടിഞ്ഞാറൻ യൂറോപ്പ് അഭയാർത്ഥികളും തമ്മിൽ അനേക വ്യത്യാസങ്ങളുമുണ്ട്. പ്രതിവർഷം കുറഞ്ഞത് 4 ബില്യൺ പൗണ്ടിന്റെ ആനുകൂല്യങ്ങളാണ് യൂറോപ്യൻ യൂണിയൻ അഭയാർത്ഥികൾക്ക് ലഭിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

വർക്ക് , പെൻഷൻ, ടാക്സ്മാൻ ആൻഡ് ട്രഷറി ഡിപ്പാർട്ട്‌മെന്റിന്റെ കണക്കുകൾ പ്രകാരം യൂറോപ്യൻ യൂണിയൻ ജോലിക്കാർക്ക് 2.2 ബില്യൺ പൗണ്ടിൽ അധികം നികുതി ക്രെഡിറ്റുകളും ഭവന ആനുകൂല്യങ്ങളും, 1.1 ബില്യൺ പൗണ്ട് ജോലിക്ക് പുറത്തുള്ള ആനുകൂല്യങ്ങളും ഒപ്പം 700 മില്യൺ പൗണ്ട് കുട്ടികളുടെ ആനുകൂല്യവും ലഭിച്ചു. കൂടാതെ കുറഞ്ഞ വരുമാന നികുതിയാണ് അവർ അടച്ചത്. ബ്രെക്‌സിറ്റ് റഫറണ്ടം നടക്കുമ്പോൾ ഈ കണക്കുകൾ ലഭ്യമല്ലെന്ന് മന്ത്രിമാർ വാദിച്ചിരുന്നു. പിന്നീട് ഇത് പുറത്തുവരികയുണ്ടായി. റൊമാനിയ, ബൾഗേറിയ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ അടച്ച വ്യക്തിഗത നികുതിയുടെ പകുതിയോളം നികുതി, ക്രെഡിറ്റിലേക്കും കുട്ടികളുടെ ആനുകൂല്യത്തിലേക്കും മടക്കിക്കിട്ടി.

മുൻ വർക്ക്, പെൻഷൻ സെക്രട്ടറി ഇയാൻ ഡങ്കൻ സ്മിത്ത് മൈഗ്രേഷൻ വാച്ച് യുകെയുമായി ചേർന്ന് പഠനങ്ങൾ നടത്തി. കണക്കുകൾ പുറത്തുവിടാൻ അവർ ആഗ്രഹിക്കാത്തതിൽ അതിശയിക്കാനില്ല എന്ന് അദ്ദേഹം പറയുകയുണ്ടായി.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ഫ്ലാമർ ബെക്വിറി എന്ന സ്വീഡിഷ് പൗരൻ ആണ് സൗത്ത് വെസ്റ്റ് ലണ്ടനിലെ ബാറ്റർസീ ചർച്ച് റോഡിൽ ഇന്നലെ രാത്രി ഏകദേശം ഒൻപതു മണിയോടെ കൊല്ലപ്പെട്ടത്. പലതവണ വെടിയുതിർക്കുന്ന ശബ്ദത്തോടൊപ്പം ഒരു സ്ത്രീ സഹായത്തിനായി നിലനിലവിളിക്കുന്നതായും അയൽക്കാർ കേട്ടതായി പോലീസ് പറഞ്ഞു. യുവാവിന്റെ ഭീതിജനകമായ മരണം നേരിട്ട് കണ്ട കുടുംബാംഗങ്ങൾ അങ്ങേയറ്റം ഭയന്നതായി മെറ്റ് പോലീസിൽ നിന്നുള്ള ഉദ്യോഗസ്ഥൻ പറഞ്ഞു. 36 വയസ്സുകാരനായ യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചതായി എമർജൻസി സർവീസ് അറിയിച്ചു. പരേതന് ഭാര്യയും ഒരു കുട്ടിയുമാണുള്ളത്. റിപ്പോർട്ടുകൾ പ്രകാരം കൊല്ലപ്പെട്ട ബെക്വിറി, റിയൽ ഹൗസ് വൈഫ് ഓഫ് ചെഷയർ സ്റ്റാറായ മിസ് ബെക്വിറിയുടെ സഹോദരനാണ്.

തുടർച്ചയായി താൻ എട്ടോ പത്തോ വെടിയൊച്ചകൾ കേട്ടിരുന്നു എന്ന് അയൽക്കാരിയായ വിറ്റോറിയ അമറ്റി (60) പൊലീസിനോട് പറഞ്ഞു. അതിനുശേഷം മരണപ്പെട്ട വ്യക്തിയുടെ ഭാര്യ നിലവിളിക്കുന്ന ശബ്ദവും കേട്ടു. പുറത്തിറങ്ങിയപ്പോഴാണ് അത് എന്റെ അയൽക്കാരൻ ആണെന്ന് മനസ്സിലായത്. വീടിന്റെ പ്രവേശനകവാടത്തിലായി രക്തത്തിൽ മുങ്ങി കുളിച്ച് കിടക്കുകയായിരുന്നു അദ്ദേഹം അപ്പോൾ. താൻ ഓടി ചെല്ലുമ്പോൾ അദ്ദേഹത്തിന് ജീവൻ ഉണ്ടായിരുന്നുവെന്നും, രക്ഷപ്പെടണമെന്ന അതിയായ ആഗ്രഹം ഉണ്ടായിരുന്നു എന്നും അവർ പറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യ അതിദാരുണമായി നിലവിളിക്കുന്നുണ്ടായിരുന്നു. നേഴ്സിനെ പോലെ തോന്നിക്കുന്ന ഒരു സ്ത്രീ ബെക്വിറിയെ മുറിവിൽ മർദ്ദം ചെലുത്തി രക്ഷപെടുത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ അദ്ദേഹം സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

ക്രിസ്മസ് ഈവിൽ കുടുംബത്തിന് മുന്നിൽ വച്ച് നടന്ന ഈ ദാരുണമായ കൊലപാതകത്തിന്റെ അന്വേഷണം ആദ്യഘട്ടത്തിൽ ആണെന്നും എത്രയും പെട്ടെന്ന് പ്രതികളെ നിയമത്തിനു മുന്നിൽ എത്തിക്കുമെന്നും ഡിക്ടറ്റീവ് ചീഫ് ഇൻസ്പെക്ടറായ ജെമി സ്റ്റീവൻസൺ പറഞ്ഞു. സ്പെഷ്യൽ ഓഫീസർമാർ കുടുംബത്തിന് സകല പിന്തുണയും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം വീടിന് ഏതാനും വാര അകലെ വെച്ചാണ് ഈ കൊലപാതകം നടന്നത്. 2019 ൽ ലണ്ടനിൽ അരങ്ങേറുന്ന 135 മത്തെ നരഹത്യ ആണ് ഇത്.

ദർശന ടി .വി , മലയാളം യുകെ ന്യൂസ് ടീം 

യുകെയിലുടനീളം അനിയന്ത്രിതവും അനധികൃതവുമായിട്ടുള്ള  കെയർ ഹോമുകളിൽ കഴിയുന്ന കുട്ടികൾ ചൂഷണത്തിന് വിധേയരാകുന്നുണ്ടെന്ന് റിപ്പോർട്ട്. പല കെയർ ഹോമുകളും രജിസ്റ്റർ ചെയ്യപ്പെടാത്തതാണ്. നിയന്ത്രണാതീതമായ ഇത്തരം സ്ഥലങ്ങളിൽ പാർപ്പിച്ചിരിക്കുന്ന കൗമാരക്കാരായ കുട്ടികൾ പലതരത്തിലുള്ള ചൂഷണങ്ങൾക്കും വിധേയരാകുന്നുണ്ട്.


ലൈംഗിക പീഡനങ്ങൾ മൂലവും, ലഹരിയിൽ അടിമപ്പെട്ടതും, രക്ഷിതാക്കൾ വഴക്ക് പറയുന്നതു കൊണ്ട് വീട്ടിൽ നിന്നും ഒളിച്ചോടുന്നതുമായ ആൺകുട്ടികളെയും പെൺകുട്ടികളെയുമാണ് ഇത്തരം കെയർ ഹോമുകളിൽ പാർപ്പിച്ചിരി ക്കുന്നത്. ഈ കെയർ ഹോമുകൾ സ്വകാര്യമായി പ്രവർത്തിക്കുന്നതുകൊണ്ട് ഗവണ്മെന്റിന് ഈ ഈ സ്ഥാപനങ്ങളുടെ മേൽ ഒരു തരത്തിലുള്ള നിയന്ത്രണവും ഇല്ല എന്നുള്ളതാണ് വാസ്തവം. ഇവിടെ കുട്ടികൾ സുരക്ഷിതരല്ല എന്നുള്ളത് മാത്രമല്ല പലതരത്തിലുള്ള പ്രശ്നങ്ങളും നേരിടേണ്ടതായി വരുന്നു.അവർ വീണ്ടും കുറ്റകൃത്യങ്ങളുടെ പാതതന്നെ സ്വീകരിക്കുന്നു.


അധികൃത സ്ഥലങ്ങളിൽ കുട്ടികളെ പാർപ്പിച്ചത് 2016 – 17 നും 2018 – 19നും ഇടയിൽ 22 % വർദ്ധിച്ചു. കുട്ടികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനോട് ബന്ധപ്പെട്ട് അടുത്തിടെ നടന്ന പാർലമെന്റ് അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. സങ്കീർണ്ണമായ വ്യക്തിത്വമുള്ള കുട്ടികളുടെ എണ്ണം കൂടി വരികയാണെന്ന് ചിൽഡ്രൻസ് സൊസൈറ്റിയിലെ പോളിസി മാനേജർ ഐറിന പോണ പറഞ്ഞു. ശരിയായ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സ്ഥലങ്ങളിൽ പാർപ്പിച്ചിരിക്കുന്ന കുട്ടികൾ ലൈംഗികമായും മറ്റുമുള്ള ചൂഷണത്തിന് ഇരയാകാനുള്ള സാധ്യത വളരെ ഏറെയാണ് അവർ കൂട്ടിച്ചേർത്തു.

സെ​​ഞ്ചൂ​​റി​​യ​​ൻ: അ​​വ​​സാ​​ന പ​​ര​​ന്പ​​ര ക​​ളി​​ക്കു​​ന്ന വെ​​ർ​​നോ​​ണ്‍ ഫി​​ലാ​​ൻ​​ഡ​​റി​​ന്‍റെ ബൗ​​ളിം​​ഗ് മി​​ക​​വി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ബോ​​ക്സിം​​ഗ് ഡേ ​​ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ ഇം​ഗ്ല​ണ്ടി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് 181ൽ ​​ചു​​രു​​ട്ടി​​ക്കെ​​സെ​​ഞ്ചൂ​​റി​​യ​​ൻ: അ​​വ​​സാ​​ന പ​​ര​​ന്പ​​ര ക​​ളി​​ക്കു​​ന്ന വെ​​ർ​​നോ​​ണ്‍ ഫി​​ലാ​​ൻ​​ഡ​​റി​​ന്‍റെ ബൗ​​ളിം​​ഗ് മി​​ക​​വി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ബോ​​ക്സിം​​ഗ് ഡേ ​​ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ ഇം​ഗ്ല​ണ്ടി​​ന്‍റെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് 181ൽ ​​ചു​​രു​​ട്ടി​​ക്കെ​​ട്ടി. 50 റ​​ണ്‍​സ് നേ​​ടി​​യ ജോ ​​ഡെ​​ൻ​​ലി​​യാ​​ണ് ഇം​​ഗ്ലീ​ഷ് നി​​ര​​യി​​ലെ ടോ​​പ് സ്കോ​​റ​​ർ.ട്ടി. 50 റ​​ണ്‍​സ് നേ​​ടി​​യ ജോ ​​ഡെ​​ൻ​​ലി​​യാ​​ണ് ഇം​​ഗ്ലീ​ഷ് നി​​ര​​യി​​ലെ ടോ​​പ് സ്കോ​​റ​​ർ.

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കാ​​യി ഫി​​ലാ​​ൻ​​ഡ​​ർ 14.2 ഓ​​വ​​റി​​ൽ 16 റ​​ണ്‍​സ് വ​​ഴ​​ങ്ങി നാ​​ല് വി​​ക്ക​​റ്റ് വീ​​ഴ്ത്തി. ക​​ഗി​​സൊ റ​​ബാ​​ദ മൂ​​ന്നും നോ​​ർ​​ഷെ ര​​ണ്ടും വി​​ക്ക​​റ്റ് വീ​​ത​​വും സ്വ​​ന്ത​​മാ​​ക്കി. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് 284ൽ ​​അ​​വ​​സാ​​നി​​ച്ചി​​രു​​ന്നു.

103 റ​​ണ്‍​സ് ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് ലീ​​ഡ് നേ​​ടി​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ൽ തി​​രി​​ച്ച​​ടി നേ​​രി​​ട്ടു. 62 റ​​ണ്‍​സ് എ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ നാ​​ല് വി​​ക്ക​​റ്റു​​ക​​ൾ ഇംഗ്ലീഷ് ബൗ​​ള​​ർ​​മാ​​ർ വീ​​ഴ്ത്തി. മാ​​ർ​​ക്രം (ര​​ണ്ട്), എ​​ൽ​​ഗ​​ർ (22), സു​​ബ​​യ​​ർ ഹം​​സ (നാ​​ല്), ഫാ​​ഫ് ഡു​​പ്ല​​സി (20) എ​​ന്നി​​വ​​രു​​ടെ വി​​ക്ക​​റ്റാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് ന​​ഷ്ട​​പ്പെ​​ട്ട​​ത്.

 

ഫാ. ബിജു കുന്നയ്ക്കാട്ട്

പ്രെസ്റ്റൺ: പ്രെസ്റ്റണിലും സമീപപ്രദേശങ്ങളിലുമുള്ള യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നവരും ജോലിക്കായി ഈ അടുത്ത നാളുകളിൽ യുകെയിലേക്കു വന്നവരുമായ നാനാജാതിമതസ്ഥരായ ഒറ്റയ്ക്ക് താമസിക്കുന്ന സഹോരദങ്ങൾക്കായി ക്രിസ്തുമസ് ദിനത്തിൽ, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ഊഷ്മളമായ സ്നേഹവിരുന്നൊരുക്കി. ലോകമെങ്ങുമുള്ള വിശ്വാസികൾ കുടുംബങ്ങളിൽ ഒത്തുചേരുകയും കുടുംബത്തോടൊപ്പം ആഘോഷിക്കുകയും ചെയ്യുന്ന ക്രിസ്തുമസ് അവസരത്തിൽ, ജോലിക്കും പഠനത്തിനുമായി യുകെയിലേക്കു വന്നവർക്ക് സ്വന്തം വീട്ടിൽനിന്നു മാറി ഒറ്റയ്ക്ക് താമസിക്കേണ്ടി വരുന്നതിന്റെ ഏകാന്തത ഒഴിവാക്കാനും ഒരു കുടുംബത്തിൻറെ സ്നേഹാനുഭവം അനുഭവിക്കാനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രിസ്തുമസ് സ്നേഹവിരുന്ന് സംഘടിപ്പിച്ചത്.

രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, യൂത്ത് കമ്മീഷൻ ചെയർമാൻ റെവ. ഡോ. ബാബു പുത്തൻപുരക്കൽ, യൂത്ത് ഡയറക്ടർ റെവ. ഫാ. ഫാൻസുവ പത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. നൂറിലധികം പേർ പങ്കെടുത്ത സ്നേഹവിരുന്നിൽ, രൂപതയിലെ മറ്റു വൈദികർ, സിസ്റ്റേഴ്സ്, വൈദികവിദ്യാർത്ഥികൾ, കത്തീഡ്രലിലെ കൈക്കാരൻമാർ തുടങ്ങിയവരും പങ്കുചേർന്നു. തുടക്കത്തിൽ, യൂത്ത് കമ്മീഷൻ ചെയർമാൻ റെവ. ഡോ. ബാബു പുത്തൻപുരക്കൽ എല്ലാ അതിഥികൾക്കും സ്വാഗതമാശംസിച്ചു.

സ്നേഹവിരുന്നിനു മുൻപ്, കരോൾ ഗാനങ്ങൾ പാടി അതിഥികളും ആതിഥേയരും ക്രിസ്തുമസ് സന്തോഷം പങ്കുവച്ചു. തുടർന്ന് മാർ ജോസഫ് സ്രാമ്പിക്കൽ സന്ദേശം നൽകി. ദൈവത്തിലേക്ക് തിരിച്ചു വരുന്നതിനുമുമ്പ്, പാപത്തിൻറെ എല്ലാ വഴികളിലൂടെ നടന്നിട്ടും വി. അഗസ്തീനോസിൻറെ ഹൃദയത്തിൽ ഒരു ശൂന്യത നിറഞ്ഞുനിന്നെന്നും ദൈവത്തിലേക്കെത്തിയപ്പോഴാണ് അത് മാറിയതെന്നും സന്ദേശത്തിൽ മാർ സ്രാമ്പിക്കൽ പറഞ്ഞു. യുവത്വത്തിൻറെ പ്രസരിപ്പിൽ നടക്കുമ്പോഴും പാപവഴികളിൽ വീഴാതിരിക്കണമെന്നും എപ്പോഴും ദൈവസാന്നിധ്യബോധത്തിൽ ജീവിക്കണമെന്നും സന്തോഷത്തിൻറെ അടയാളമായ സംഗീതം ആലപിക്കണമെന്നും അദ്ദേഹം ചെറുപ്പക്കാരായ അതിഥികളെ ഓർമ്മിപ്പിച്ചു. ദൈവം നൽകുന്ന സ്വാതന്ത്ര്യം ഉത്തരവാദിത്വത്തോടുകൂടിയ സ്വാന്തന്ത്ര്യമാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രെസ്റ്റണിലുള്ള സെൻറ് മേരീസ് ടേസ്റ്റി ചോയ്സിലെ ജുമോൻറെ നേതൃത്വത്തിലാണ് സ്നേഹവിരുന്ന് തയ്യാറാക്കിയത്. ക്രിസ്തുമസ് ദിനത്തിൽ ബിഷപ് ജോസഫ് സ്രാമ്പിക്കലിനോടൊപ്പം സ്നേഹവിരുന്നിൽ പങ്കുചേർന്നതും രൂപതകുടുംബത്തോടൊപ്പം ആയിരുന്നതും അവിസ്മരണീയമായ ഒരു കുടുംബസ്നേഹാനുഭവം സമ്മാനിച്ചെന്ന് പങ്കെടുത്തവർ തങ്ങളുടെ അനുഭവം പങ്കുവച്ചു.

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ബ്രിട്ടന്റെ ബ്രെക്സിറ്റ്‌ സ്വപ്‌നങ്ങൾ യാഥാർഥ്യമാവാൻ പോവുകയാണ്. അതിനായുള്ള ദിനങ്ങൾ അടുത്തുകൊണ്ടിരിക്കുന്നു. അതിനിടയിൽ യൂറോപ്യൻ കമ്മീഷൻ വൈസ് പ്രസിഡന്റ് ഫ്രാൻസ് ടിമ്മർമാൻ ഒരു പ്രേമലേഖനം എഴുതുകയുണ്ടായി. മറ്റാർക്കും വേണ്ടിയല്ല, യൂറോപ്യൻ യൂണിയനിൽ നിന്നും പിരിഞ്ഞുപോകുന്ന ബ്രിട്ടനുവേണ്ടി.. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നതിൽ അതിയായ ദുഃഖം ഉണ്ടെന്ന് അദ്ദേഹം കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ദി ഗാർഡിയനിലാണ് ടിമ്മർമാൻ തന്റെ ‘പ്രേമലേഖനം’ എഴുതിയത്.

“അടുത്തിടെ പ്രേമലേഖനത്തിന്റെ ഒരു പുസ്തകം വായിച്ചപ്പോൾ അത് ബ്രിട്ടനോടുള്ള എന്റെ പ്രണയത്തെക്കുറിച്ച് ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചു” എന്ന് പറഞ്ഞാണ് കത്ത് ആരംഭിക്കുന്നത്. റോമിലെ സെന്റ് ജോർജ്ജ് ബ്രിട്ടീഷ് ഇന്റർനാഷണൽ സ്കൂളിൽ പഠിച്ച സമയം ഡച്ച് പൗരൻ ഓർമ്മിക്കുന്നു. ഒപ്പം ബ്രിട്ടൻ എല്ലായ്പ്പോഴും തന്റെ ഒരു ഭാഗമായി തന്നെ ഉണ്ടായിരുന്നു എന്നും അദ്ദേഹം പറയുന്നു. “എനിക്ക് നിന്നെ ഇപ്പോൾ അറിയാം. നീ ആരാണെന്നും നീയെനിക്ക് തന്നത് എന്താണെന്നും ഓർത്ത് ഞാൻ നിന്നെ സ്നേഹിക്കുന്നു. ഞാൻ ഒരു പഴയ കാമുകനെപ്പോലെയാണ്.”ടിമ്മർമാൻ കൂട്ടിച്ചേർത്തു. “ഇപ്പോൾ നീ പോകുന്നു ; ഇതെന്റെ ഹൃദയത്തെ തകർക്കുന്നു. ” അദ്ദേഹം എഴുതി.

“നീ പോകാൻ തീരുമാനിച്ചപ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നി. മൂന്ന് വർഷത്തിന് ശേഷം ഞങ്ങളുടെ കുടുംബത്തിലെ ഒരാൾ ബന്ധം വിച്ഛേദിക്കാൻ ആഗ്രഹിക്കുന്നതിൽ എനിക്ക് സങ്കടമുണ്ട്. എന്നാൽ പിന്നീട് ഓർത്തപ്പോൾ നമ്മുടെ കുടുംബബന്ധങ്ങൾ തകരുന്നില്ല എന്നോർത്ത് എനിക്ക് ആശ്വാസമായി.” തിരിച്ചുവരാൻ എപ്പോഴും സ്വാഗതം ചെയ്തുകൊണ്ടാണ് അദ്ദേഹം കത്ത് അവസാനിപ്പിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ ടിമ്മർമാന്റെ കത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. എന്നാൽ ബ്രെക്സിറ്റിനെ അനുകൂലിക്കുന്നവർക്ക് കത്തിനെക്കുറിച്ച് എതിരഭിപ്രായം ആയിരുന്നു. 2020 ജനുവരി 31ന് ആണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നത്.

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

വിലക്കിഴിവിൽ സാധനം വാങ്ങാനും, വിലപേശി കൂടുതൽ സാധനങ്ങൾ സ്വന്തമാക്കാനും ആയി കനത്ത മഴയും തണുപ്പും പോലും വകവെക്കാതെ പുലർച്ചെ തന്നെ നൂറുകണക്കിന് പേരാണ് കാർഡിഫിൽ ക്യൂ നിൽക്കാൻ എത്തിയത്. ബ്ലാക്ക് ഫ്രൈഡേയിൽ ഉണ്ടായിരുന്ന 50 ശതമാനത്തിലധികം ഡിസ്കൗണ്ട് എന്ന ഓഫർ അന്നും കച്ചവടക്കാർ തുടരുമെന്ന് ഉദ്ദേശത്തിലാണ് ഉപഭോക്താക്കൾ എത്തിയത്. കടകൾ തുറക്കുന്നതിനും ഏകദേശം നാല് മണിക്കൂർ മുമ്പ് തന്നെ അഞ്ഞൂറോളം ഉപഭോക്താക്കൾ വഴിയിൽക്യൂനിന്ന് കഴിഞ്ഞിരുന്നു.

പഴയ ക്യാപിറ്റൽ ഷോപ്പിംഗ് സെന്റർ ആയിരുന്ന നഗരം കീഴടക്കാൻ എത്തിയവരുടെ നിര നഗരത്തിലുടനീളം ദൃശ്യമായിരുന്നുവെന്ന് കടയുടമകളിൽ ഒരാളായ മാത്യു ഹൊർവുഡ് പറഞ്ഞു. പുലർച്ചെ ഉണ്ടായ മഴയിൽ നനഞ്ഞു കുതിർന്നിട്ടും പിന്മാറാതെ അവർ അവിടെ നിലയുറപ്പിചിരിക്കുകയായിരുന്നു. എന്നാൽ ഈ വർഷം യുകെയിലെ റീറ്റൈൽ ഇൻഡസ്ട്രിക്ക് മോശം വർഷമായിരുന്നു എന്നാണ് വിലയിരുത്തൽ. ഈ വർഷത്തെ ആദ്യപാദത്തിൽ, ബ്രിട്ടനിലെ ടോപ് ഹൈ സ്ട്രീറ്റുകളിലെ ഏകദേശം 1234 ഓളം കടകളാണ് അടച്ചുപൂട്ടിയത് എന്ന് പി ഡബ്ല്യു സി അക്കൗണ്ടൻസ് പറഞ്ഞു. എന്നാൽ യുകെയിൽ ചെലവിടുന്ന ഓരോ 3 പൗണ്ടിൽ ഓരോ പൗണ്ട് വച്ച് പ്രോസസ് ചെയ്യുന്ന ബാർക്ലേലാൻഡ് പറയുന്നത് ഈ വർഷം നവംബർ 25 മുതൽ ഡിസംബർ 2 വരെ കച്ചവടത്തിൽ 7.1 ശതമാനം വളർച്ച നിരക്ക് ഉണ്ടായിരുന്നുവെന്നാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആണ് ഈ നിരക്ക്. എന്നാൽ ഈ വർഷം ബ്ലാക്ക് ഫ്രൈഡേ ഇവന്റ് കഴിഞ്ഞ വർഷത്തേക്കാളും താമസിച്ചു നടന്നത് കച്ചവടം വർധിപ്പിച്ചിരിക്കാം എന്ന് ഊഹമുണ്ട്.

പ്രീ ക്രിസ്മസ് ഡിസ്കൗണ്ട് പ്രതീക്ഷിച്ചാണ് ഉപഭോക്താക്കളിൽ പലരും എത്തിയത്എന്ന് ഡി ലോയിട്ടിലെ കൺസ്യൂമർ അനലിറ്റിക്സ് പാർട്ണർ ആയ ജയ്സൺ ഗോർഡൻ പറഞ്ഞു. തദ്ഫലമായി രണ്ടും കൂടെ ലയിച്ച് ബോക്സിങ് ഡ്രോപ്പ് ആയി പരിണമിച്ചു.

ആതിര സരാഗ് , മലയാളം യുകെ ന്യൂസ് ടീം

ചൈന : കുഞ്ഞിന് ഒരു മാസം പ്രായം തികയുന്നത് ആഘോഷിക്കാൻ സംഘടിപ്പിച്ച പാർട്ടിക്കിടയിൽ മുത്തശ്ശൻ മദ്യം കുടിപ്പിച്ച്  നവജാതശിശു മരിച്ചു. നവജാതശിശുവിനെ അനുഗ്രഹിക്കുവാൻ പരമ്പരാഗതമായി ചൈനയിൽ നടത്തപ്പെടുന്ന ആഘോഷത്തിനായി ശിശുവിന്റെ മാതാപിതാക്കളും മറ്റു കുടുംബസുഹൃത്തുക്കളും
ബീജിംഗിലെ മുത്തശ്ശന്റെ വീട്ടിൽ ഒത്തുകൂടിയിരുന്നു. ഇതിനിടെ  സുഹൃത്തുക്കളിൽ ഒരാളുടെ നിർബന്ധത്തിനു വഴങ്ങി മുത്തശ്ശൻ താൻ കുടിക്കുന്നത്തിന് മുൻപായി കുട്ടിക്ക് മദ്യം നൽകുകയായിരുന്നു.

കുഞ്ഞിന് ശ്വാസമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയിയെങ്കിലും അവിടെ എത്തിക്കുന്നതിനുമുമ്പ് കുഞ്ഞ് മരിച്ചു. വളരെ ചെറിയ അളവിൽ മദ്യം കുട്ടികളെ വിഷലിപ്തമാക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും. മദ്യം നാഡീവ്യവസ്ഥയെ ബാധിക്കുന്നു, ഇത് രക്തത്തിലെ ഗ്ലൂക്കോസ് കുറയുവാനും  കോമയ്ക്കോ മരണത്തിനോ ഇടയാക്കുന്നു, കുട്ടികളുടെ ശരീരങ്ങൾ മുതിർന്നവരേക്കാൾ വേഗത്തിൽ മദ്യം ആഗിരണം ചെയ്യുന്നുവെന്ന് മെഡിക്കൽ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Copyright © . All rights reserved