Main News

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ഗ്രേറ്റ്‌ മാഞ്ചസ്റ്റർ : ഗ്രേറ്റ്‌ മാഞ്ചസ്റ്ററിന് മേൽ കർശനമായ കോവിഡ് നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെതിരെ മേയർ രംഗത്ത്. കർശനമായ കോവിഡ് -19 നിയന്ത്രണങ്ങൾക്കെതിരായ പ്രദേശത്തിന്റെ നിലപാടിന് വിപുലമായ പിന്തുണ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഗ്രേറ്റർ മാഞ്ചസ്റ്ററിന്റെ പോരാട്ടം മാത്രമല്ലെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ശൈത്യകാലത്ത് രോഗവ്യാപനം ഉയരുമ്പോൾ മിക്ക പ്രദേശങ്ങളും ടയർ 3ലേയ്ക്ക് പ്രവേശിച്ചേക്കും. ഇത് പ്രാദേശിക അധികാരികൾക്ക് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. കൂടുതൽ ഉദാരമായ സാമ്പത്തിക സഹായമില്ലാതെ വെരി ഹൈ അലേർട്ട് ലെവലിലേയ്ക്കുള്ള നീക്കം ഗ്രേറ്റ്‌ മാഞ്ചെസ്റ്റർ നേതാക്കൾ നിരസിച്ചു. ഒരു പുതിയ സമീപനം അംഗീകരിക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായി ഗവൺമെന്റ് മിനിസ്റ്റർ മൈക്കിൾ ഗോവ് പറഞ്ഞു. ഗ്രേറ്റർ മാഞ്ചസ്റ്ററിന് ഏറ്റവും മികച്ചത് നൽകാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്നും ഇരുവർക്കും ഒരുമിച്ച് ഒരു വഴി കണ്ടെത്താനാകുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ കരാറിലെത്താൻ കഴിയുന്നില്ലെങ്കിൽ സർക്കാരിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ടയർ 3 നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കം പ്രാദേശിക നേതാക്കൾ അംഗീകരിക്കുന്നില്ലെങ്കിൽ ഇടപെടേണ്ടിവരുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. കഴിഞ്ഞ ഒൻപത് ദിവസങ്ങളെ അപേക്ഷിച്ച് പ്രദേശത്തെ കേസുകൾ ഇരട്ടിയായതായി ജോൺസൻ അറിയിച്ചു. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ താൻ ഒരുക്കമാണെന്ന് മാഞ്ചസ്റ്റർ മേയർ ബർൺഹാം പറഞ്ഞു. ഇന്ന് നമ്പർ 10 ഉദ്യോഗസ്ഥനായ സർ എഡ്വേർഡ് ലിസ്റ്ററുമായി താൻ സംസാരിക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. അതേസമയം പ്രാദേശിക നിയന്ത്രണങ്ങൾക്ക് പകരം ഹ്രസ്വവും പരിമിതവുമായ ഒരു ലോക്ക്ഡൗണും സപ്പോർട്ട് പാക്കേജും നടപ്പിലാക്കണമെന്ന് ലേബർ പാർട്ടിയുടെ റേച്ചൽ റീവ്സ് അഭിപ്രായപ്പെട്ടു.

സർക്കാർ ഏർപ്പെടുത്തിയ പുതിയ സംവിധാനം ദോഷകരമായി ബാധിച്ച ജീവനക്കാരെ പിന്തുണയ്ക്കുന്നതിനായി മുമ്പ് നടപ്പിലാക്കിയ 80% ഫർലോഫ് പദ്ധതി വീണ്ടും അവതരിപ്പിക്കാൻ ബൺഹാം ആവശ്യപ്പെട്ടു. ടയർ 3 നിയന്ത്രണത്തിന് കീഴിൽ സർക്കാർ അടച്ചുപൂട്ടാൻ ഒരുങ്ങുന്ന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരിൽ അധികവും കുറഞ്ഞ ശമ്പളം വാങ്ങുന്നവരാണ്. അതിനാലാണ് സർക്കാർ കൂടുതൽ ധനസഹായം ഉറപ്പാക്കണമെന്ന് അദ്ദേഹം വാദിക്കുന്നത്.

പ്രെസ്റ്റൺ:  യുകെ മലയാളികൾക്ക് ദുഃഖം നൽകി പ്രെസ്റ്റണിൽ മലയാളി മരണം. പ്രെസ്റ്റൺ മലയാളികൾക്ക് സുപരിചിതനായ ബെന്നി ജോസഫ് (56) ആണ് വിടപറഞ്ഞിരിക്കുന്നത്. പരേതൻ മുൻ എയർ ഫോഴ്‌സ് ഉദ്യോഗസ്ഥനാണ്‌. കടുത്തുരുത്തി മാൻമുട്ടം സ്വദേശിയും അരീച്ചിറ കുടുംബാംഗവുമാണ് പരേതനായ ബെന്നി ജോസഫ്. പ്രെസ്റ്റൺ ക്നാനായ യൂണിറ്റ് മെമ്പറും ലിവർപൂൾ മിഷൻ പാരിഷ് അംഗവും ആണ് പരേതൻ.

ഇന്ന് രാവിലെ ബെന്നിയെ അടുക്കളയിൽ വീണുകിടക്കുന്ന നിലയിൽ മകനാണ് കണ്ടെത്തുന്നത്. ഉടൻ തന്നെ ആംബുലൻസും പാരാമെഡിക്‌സ് ടീമും എത്തി പരിശോധിച്ചെങ്കിലും ഇതിനകം ബെന്നിയുടെ മരണം നടന്നിരുന്നു എന്ന് പാരാമെഡിക്‌സ് സ്ഥിരീകരിച്ചു എന്നാണ് മലയാളം യുകെ മനസ്സിലാക്കുന്നത്.

ഭാര്യ സുബി റോയൽ പ്രെസ്റ്റൺ ആശുപത്രിയിലെ നഴ്‌സാണ്. രണ്ട് കുട്ടികളാണ് ഇവർക്കുള്ളത്. പ്രെസ്റ്റൺ യൂണിവേഴ്സിറ്റി സ്റ്റുഡന്റ് ലീഡറും വിദ്യാർത്ഥിയുമായ ജോബിൻ, എട്ടാം ക്ലാസ് വിദ്യാർത്ഥി ജോസ്‌ലിൻ എന്നിവർ.

ഹൃദയസ്തംഭനം ആണ് മരണകാരണം എന്നാണ് പ്രാഥമിക വിവരം. റോയൽ ആശുപത്രിയിലെ മോർച്ചറിയിൽ ആണ് ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

ബെന്നി ജോസഫിന്റെ മരണത്തിൽ മലയാളം യുകെ യുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുകയും അവരുടെ വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.

 

സ്വന്തം ലേഖകൻ

യു കെ :- അടുത്ത വെള്ളിയാഴ്ച മുതൽ വെയിൽസിൽ 17 ദിവസത്തെ സർക്യൂട്ട് ബ്രേക്ക് ലോക്ക്ഡൗൺ ഏർപ്പെടുത്തുവാൻ ഉള്ള തീരുമാനം ഗവൺമെന്റ് കൈക്കൊണ്ടതായി അഭ്യൂഹങ്ങൾ പരക്കുന്നു.കോൺഫെഡറേഷൻ ഓഫ് പാസഞ്ചർ ട്രാൻസ്പോർട്ടിന്റെ പക്കൽ നിന്നും പുറത്തുവന്ന കത്തിലാണ് ഇത്തരമൊരു നീക്കം നടക്കുന്നതായി പറയുന്നത്. ഞായറാഴ്ച അന്തിമ തീരുമാനം കൈക്കൊള്ളും എന്നാണ് കത്തിൽ പറയുന്നത്. ഇതനുസരിച്ച് പബ്ബുകളും, റസ്റ്റോറന്റുകളും, മറ്റും തുറന്നു പ്രവർത്തിക്കാൻ സാധ്യമല്ല. സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് ഇതുവരെ എടുത്ത തീരുമാനങ്ങൾ മാറ്റം വരുത്തിയതായി റിപ്പോർട്ടിലില്ല. നവംബർ രണ്ടുമുതൽ പ്രൈമറി സ്കൂളുകൾ തുറക്കും എന്നാണ് നിലവിലെ തീരുമാനം.

കോൺഫെഡറേഷൻ ഓഫ് പാസഞ്ചർ ട്രാൻസ്പോർട്ട് റീജിയണൽ ഡയറക്ടർ ജോൺ പോക്കറ്റ് എഴുതിയ കത്ത് ആണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്യപ്പെട്ടത്. ഇതിൽ ഒക്ടോബർ 23 വെള്ളി മുതൽ നവംബർ ഒൻപത് തിങ്കൾ വരെ വെയിൽസിൽ സർക്യൂട്ട് ബ്രേക്ക് ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതിനെ സംബന്ധിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതിൽ അന്തിമ തീരുമാനം ഇരുവരെയും ഗവൺമെന്റ് കൈക്കൊണ്ടിട്ടില്ല. ഇതോടെ രോഗബാധ തുടങ്ങിയ മാർച്ചിലെ സാഹചര്യം പോലെ തന്നെ വെയിൽസിൽ വീണ്ടും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ലോക്ക്ഡൗൺ ഏർപ്പെടുത്തി കഴിഞ്ഞാൽ പബ്ലിക് ട്രാൻസ്പോർട്ട് അത്യാവശ്യ യാത്രകൾക്കു മാത്രമേ ജനങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ ഇത് സംബന്ധിച്ച് അറിയിപ്പ് തിങ്കളാഴ്ചയോടെ ഉണ്ടാകും എന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. കൊറോണ ബാധ കൂടുതലുള്ള യുകെയിലെ പ്രദേശങ്ങളിൽ നിന്നും ആളുകൾ വെയിൽസിലേയ്ക്ക് പ്രവേശിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്നലെ മുതൽ നിലവിൽ വന്നു. രോഗബാധയെ നിയന്ത്രിക്കാൻ ഉള്ള എല്ലാ തീരുമാനങ്ങളും ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

16 മുതൽ 24 വയസ്സ് വരെ പ്രായമുള്ള, സ്ഥിരം തൊഴിലില്ലാത്തവരോ, സ്ഥിരം വിദ്യാർത്ഥികൾ അല്ലാത്തവരോ ആയ യുവതലമുറ ആസന്നമായ തൊഴിൽരാഹിത്യത്തിൽ വീർപ്പുമുട്ടുന്നു. കോവിഡ് മഹാമാരി സാമ്പത്തിക മേഖലയെ പിടിച്ചുകുലുക്കിയതിനെ തുടർന്നുണ്ടായ തൊഴിൽ നഷ്ടങ്ങൾ ഒരു കൂട്ടം യുവജനങ്ങളുടെ ‘ കോവിഡ് തലമുറയെ’ സൃഷ്ടിക്കുമെന്ന് വിദഗ് ധർ. കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കണോ ഇളവുനൽകണോ എന്ന കാര്യത്തിൽ ഗവൺമെന്റും ജനപ്രതിനിധികളും തമ്മിൽ വടംവലി നടക്കുന്ന സാഹചര്യത്തിൽ, യുവജനങ്ങൾക്ക് കൂടുതൽ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കാനുള്ള ചാൻസിലർ ഋഷി സുനാകിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശ്രമകരം ആകും. ഫർലോഫ് സ്കീം ഈ മാസം തീരുന്നതോടുകൂടി അവസാനിക്കുമ്പോൾ, ഒരു മില്യനോളം വരുന്ന കുട്ടികളാണ് ഏറ്റവും ദുരിതം അനുഭവിക്കേണ്ടി വരിക എന്ന് ബാത്ത് യൂണിവേഴ്സിറ്റിയിലെ,സോഷ്യൽ ആൻഡ് എക്കണോമിക്സ് പ്രൊഫസറായ പോൾ ഗ്രെഗ് മുന്നറിയിപ്പ് നൽകുന്നു.

ആർച്ച് ബിഷപ്പ് ഓഫ് കാന്റർ ബെറി ‘ജസ്റ്റിൽ വെൽബി ‘ അദ്ദേഹത്തിന്റെ നിലപാടും അറിയിച്ചതോട് കൂടി ചർച്ച ചൂട് പിടിച്ചിരിക്കുകയാണ്. “നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നത് അടിസ്ഥാനപരമായ കാര്യമാണ്, ഇവിടെ ലണ്ടനിലെ സമ്പദ് വ്യവസ്ഥയാണ് നമ്മുടെയൊക്കെ അയൽക്കാർ .ഇത് എല്ലാവരുടെയും പൊതുബോധത്തെ ബാധിക്കുന്ന കാര്യമാണ്’ അദ്ദേഹം തന്റെ ആശങ്ക വ്യക്തമാക്കി.

തിങ്കളാഴ്ച പബ്ലിഷ് ചെയ്യാനിരിക്കുന്ന പഠനത്തിൽ ” ഇപ്പോൾ യൂണിവേഴ്സിറ്റി പഠനം കഴിഞ്ഞ് ഇറങ്ങിവന്ന വിദ്യാർത്ഥികളെ, തൊഴിൽ മേഖലയിലെ അസന്തുലിതാവസ്ഥയും, പുതിയ തൊഴിൽ മേഖലകൾ സൃഷ്ടിക്കാൻ ആവാത്തതും അത്യധികം മോശമായി ബാധിക്കുന്നുണ്ട്’ എന്നത് വ്യക്തമായി സമർഥിക്കുന്നു.

അതേസമയം ഗ്രേറ്റർ മാഞ്ചസ്റ്ററിന്റെ മേയർ ആയ ആൻഡി ബർഹാം, ഇപ്പോഴും തന്റെ പ്രദേശത്തെ ത്രീ ടയർ നിയന്ത്രണത്തിനു കീഴിൽ ഉൾപ്പെടുത്താൻ വിസമ്മതിക്കുകയാണ്. ജനങ്ങൾക്ക് കൃത്യമായ ബാക്ക് അപ്പ്, അഥവാ സാമ്പത്തിക മേഖലയിലും, തൊഴിലിലും,നിത്യ വൃത്തിയുടെ കാര്യത്തിലും കൃത്യമായ ഉറപ്പ് ലഭിക്കാതെ തനിക്ക് ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടാൻ ആവില്ല എന്നാണ് അദ്ദേഹം വാദിക്കുന്നത്. രണ്ട് ആഴ്ച നീളുന്ന സർക്യൂട്ട് ബ്രേക്കർ ലോക്ക് ഡൗൺ പാലിക്കാൻ പല ജനപ്രതിനിധികൾക്കും ബുദ്ധിമുട്ട് നേരിടുന്ന അവസരത്തിൽ, അവരോടെല്ലാം ഗവൺമെന്റിന്റെ നടപടികളിൽ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയിട്ടുണ്ട്.

അതേസമയം നോർഫോക്ക് എംപി ജെറോം ഒപ്പിട്ട കത്തിൽ മാഞ്ചസ്റ്ററിൽ തന്നെ പതിനായിരക്കണക്കിന് തൊഴിലുകളാണ് ഇല്ലാതാകുന്നത് എന്നും ദേശീയവ്യാപകമായ ലോക്ക് ഡൗൺ തൊഴിൽ മേഖലയിൽ കനത്ത പ്രതിസന്ധികൾ സൃഷ്ടിക്കുന്നു എന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.

കോവിഡ് വ്യാപനത്തിന്റെ കാര്യത്തിൽ ഇത്രയധികം പ്രാധാന്യമർഹിക്കുന്ന ഒരു സമയത്ത് ജനപ്രതിനിധികൾ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങളുമായി മുന്നോട്ടു വരുന്നത് കഷ്ടമാണെന്ന് ശാസ്ത്ര മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ലോക്ക് ഡൗൺ, നിർബന്ധം ആകുമ്പോൾ തൊഴിൽ ദാതാക്കൾ സ്ഥാപനങ്ങൾ അടച്ചിടാൻ നിർബന്ധിതരാവുകയാണ്. ഹോസ്പിറ്റാലിറ്റി മേഖലയിലെ ചെറുകിട ജീവനക്കാർ ഏറ്റവുമധികം ബുദ്ധിമുട്ടും. ത്രീ ടയർ നിയന്ത്രണങ്ങൾ മൂലം ജോലി നഷ്ടപ്പെട്ടവർക്ക് 80 ശതമാനത്തോളം വേതനം ഉറപ്പാക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. ടാക്സി ഡ്രൈവർമാർ സെക്യൂരിറ്റി ജീവനക്കാർ പോലെയുള്ളവർക്കും വരുമാനം ഉറപ്പാക്കാൻ ശ്രദ്ധിക്കുന്നുണ്ട്. അതേസമയം തൊഴിൽ മേഖലയിലെ താഴെത്തട്ടിലുള്ള ജീവനക്കാർക്കാണ് ഏറ്റവും ബുദ്ധിമുട്ട് നേരിടേണ്ടി വരിക. ലണ്ടനിലെ കോവിഡ് മരണങ്ങൾ43,579 ആയി ഉയർന്നു.ശനിയാഴ്ച മാത്രം 16,171 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

സ്വന്തം ലേഖകൻ

ലിവർപൂൾ : ലിവർപൂൾ മേയർ ജോ ആൻഡേഴ്സന്റെ സഹോദരൻ കോവിഡ് ബാധിച്ച് മരണമടഞ്ഞു. വെള്ളിയാഴ്ച രാത്രി 11 മണിയോട് അടുപ്പിച്ചാണ് അൻഡേഴ്സന്റെ മൂത്ത സഹോദരൻ മരണപ്പെട്ടത്. ട്വീറ്റിൽ വാർത്ത സ്ഥിരീകരിച്ച മേയർ ലിവർപൂൾ ഹോസ്പിറ്റലിന്റെ തീവ്രപരിചരണ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ പ്രയത്നങ്ങൾക്ക് നന്ദി പറഞ്ഞു. കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചതിനെത്തുടർന്ന് വെരി ഹൈ അലേർട്ട് ലെവലിലാണ് ഇപ്പോൾ ലിവർപൂൾ ഉള്ളത്. ജിമ്മുകൾ, ഒഴിവുസമയ കേന്ദ്രങ്ങൾ, ബെറ്റിങ് ഷോപ്പുകൾ, കാസിനോകൾ, ഭക്ഷണം നൽകാത്ത പബ്ബുകൾ എന്നിവ അടയ്ക്കുന്നതിനൊപ്പം നിയമങ്ങൾ പാലിക്കാൻ മേയർ ആളുകളോട് അഭ്യർത്ഥിച്ചു. “ഞങ്ങൾക്ക് വേണ്ടി ജീവൻ പണയപ്പെടുത്തി പരിശ്രമിക്കുന്ന ആശുപത്രി ജീവനക്കാർക്ക് നന്ദി പറയാൻ ആഗ്രഹിക്കുന്നു.” സോഷ്യൽ മീഡിയ പോസ്റ്റിൽ അദ്ദേഹം ഇപ്രകാരം കുറിച്ചു.

“”നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി. നമുക്ക് ഒരുമിച്ച് നിൽക്കുകയും പരസ്പരം പിന്തുണയ്ക്കുകയും ഈ യുദ്ധത്തിൽ വിജയിക്കുകയും ചെയ്യാം.” ആൻഡേഴ്സൺ കൂട്ടിച്ചേർത്തു. ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്ന മേഖലയാണ് ലിവർപൂൾ. ചൊവ്വാഴ്ച 3,204 കേസുകളാണ് ലിവർപൂളിൽ രേഖപ്പെടുത്തിയത്. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് തൊട്ടുമുമ്പ് നഗരത്തിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ പ്രവർത്തിയെ ഈ ആഴ്ച ആദ്യം ആൻഡേഴ്സൺ വിമർശിച്ചിരുന്നു. ഇതിലൂടെ ആരോഗ്യ മേഖല വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഡോ. ഐഷ വി

കാലം 1976-77. പണിക്കാരൻ നെല്ല് കുതിർത്ത് കിഴി കെട്ടി മുളവന്നപ്പോൾ വയലിൽ വിതയ്ക്കാനായി കൊണ്ടു പോയി. അമ്മാമ അമ്മയോട് പറയുന്നത് കേട്ടു. ഇന്ന് കാക്കയും കിളിയും കൊണ്ടുപോകാതെ നോക്കിയാൽ മുളച്ചു കിട്ടും. കുറച്ചു കഴിഞ്ഞപ്പോൾ അമ്മയും ഒരുങ്ങി എന്നെയും ഒരുക്കി. ഞങ്ങൾ വയലിലേയ്ക്ക് നടന്നു. ഒരു ചാട്ട കൂടി അമ്മ കൈയ്യിലെടുത്തിരുന്നു. ചിരവാ തോട്ടത്തെ വീടിന് കിഴക്കു വശത്തുള്ള പറമ്പിന് നടുവിലൂടെ അമ്മയുടെ അച്ഛൻ വെട്ടിതയ്യാറാക്കിയിരുന്ന വഴിയിലൂടെ ഞാനും അമ്മയും കൂടി നടന്നു. മഠത്തിൽ കുളത്ത് വാതുക്കൽ എത്തിയപ്പോർ വഴിയുടെ വീതി കുറഞ്ഞു. ഞാനും അമ്മയും കൂടി അല്പം വലത്തോട്ട് തിരിഞ്ഞ് വീണ്ടും ഇടത്തോട്ട് കിടന്ന നടന്നു പോകാൻ മാത്രം സൗകര്യമുള്ള വഴിയിലൂടെ വീണ്ടും താഴേയ്ക്ക് കുറച്ചു ദൂരം നടന്നപ്പോൾ വയലിലെത്തി. അന്ന് എല്ലാ വയലിലും കൃഷിയുണ്ടായിരുന്നു. കരഭൂമി കൃഷിയിടങ്ങളായി ഉപയോഗിച്ചിരുന്നത് സമയാ സമയങ്ങളിൽ പല്ലുകളഞ്ഞ് കയ്യാല കോരി മനോഹരമായി ഇട്ടിരുന്നത് പ്രോലെ വയലുകളും മനോഹരമാക്കി ഇട്ടിരുന്നു. . തോട്ടു വരമ്പുകളും ഇട വരമ്പുകളും വയലിലെ ചെളി കൊണ്ടു തന്നെ ബലപ്പെടുത്തി ചെളിയിലിറങ്ങി പുല്ല് പിഴുതു കളഞ്ഞ് മനോഹരമാക്കിയിട്ടിരിയ്ക്കുന്ന വയൽ വരമ്പിലൂടെ ഞങ്ങൾ ഒരു തോട്ടിനടുത്തെത്തി. അമ്മ ചെരിപ്പ് ഊരി കൈയ്യിൽ പിടിച്ചു. അതു കണ്ട് ഞാനും. ഞങ്ങൾ രണ്ടു പേരും കൂടി തോട്ടിലിറങ്ങി മറുകരയിലെത്തി. ഇപ്പോഴാണ് ഞാൻ സ്കൂളിൽ പോകുന്ന വഴിയ്ക്ക് ചിറക്കര വയലിലെ തോട് മുറിച്ച് കടക്കുമ്പോൾ ചെരുപ്പ് ഊരിപ്പോകുന്നതിന് ഒരു പരിഹാരമായത്. കാസർ ഗോഡു നിന്നും ചിറക്കര സ്കൂളിലേയ്ക്ക് മാറിയപ്പോൾ തോട് മുറിച്ച് കടക്കുമ്പോഴൊക്കെ എന്റെ ചെരുപ്പ് ഒഴുക്കു വെള്ളത്തിൽ ഒഴുകി പോവുകയും പിന്നെ അതിന്റെ പുറകേ പോയി പിടിക്കുകയും ചെയ്യുന്നത് എനിക്കൊരു പ്രശ്നമായിരുന്നു. ഇപ്പോൾ അതിന് പരിഹാരമായിരിക്കുന്നു. ചെരുപ്പ് ഊരി കൈയ്യിൽ പിടിക്കുക.

അങ്ങനെ ഞങ്ങൾ വീണ്ടുമൊരു വയൽ വരമ്പിലേയ്ക്ക് തോട്ടു വരമ്പിൽ നിന്നുമിറങ്ങി നടന്ന് വയലിനക്കരെയെത്തി. പ്ലാവറക്കുന്നിന് താഴെ മൂന്ന് വശം കരയും ഒരു വശം തോട്ടു വരമ്പുമായുള്ള കണ്ടമായിരുന്നു അത്. ഒരു കരയിൽ മൺകട്ട കൊണ്ട് നിർമ്മിച്ച ഓല മേഞ്ഞ ഒരു വീടുണ്ടായിരുന്നു. അമ്മ എന്നെ വയലിനരികത്തിരുത്തി. തലയിൽ ഒരു തോർത്ത് കെട്ടിത്തന്നു. കൈയ്യിൽ ഒരു ചാട്ടയും . വിതച്ച നെല്ല് കാക്ക കൊണ്ട് പോകാതെ നോക്കണമെന്ന് അമ്മ എന്നോട് പറഞ്ഞു. ഞാൻ അനുസരിച്ചു. അമ്മ തിരികെ പോയി. ഞാൻ അവിടെയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ആ മൺ വീട്ടിൽ നിന്നും എന്റെ പ്രായം തോന്നിക്കുന്ന ഒരു പയ്യൻ ഇറങ്ങി വന്നു. ചോദിച്ചപ്പോൾ ഉളിയനാട് സ്കൂളിൽ നാലാം ക്ലാസ്സിലാണ് പഠിക്കുന്നതെന്ന് പറഞ്ഞു. കക്ഷി തോട്ടു വരമ്പിൽ നിന്ന പൂകൈതയുടെ ഇലയുടെ തുമ്പ് മുറിച്ചെടുത്തു. തുമ്പറ്റം ആ കുട്ടിയുടെ കൈയ്യിൽ പിടിച്ചിട്ട് അല്പം വീതിയുള്ള വശം എന്റെ നേർക്ക് നീട്ടി. പിടിക്കാൻ പറഞ്ഞു. ഞാൻ വീതിയുള്ള വശത്ത് പിടിച്ചപ്പോൾ ഒറ്റവലി. കൈ വിരലുകളിൽ കൈതോലയുടെ മുള്ളുകൊണ്ട് ചെറിയ മുറിവായി. എനിക്ക് ദേഷ്യം വന്നു. കാക്കയെ ഓടിക്കാൻ കൊണ്ടുവന്ന ചാട്ട ഞാനൊന്നു വീശി. പയ്യൻ വീടിനുള്ളിലേയ്ക്ക് വലിഞ്ഞു. കാക്കയോ കിളിയോ നെല്ല് കൊത്തിക്കൊണ്ട് പോകുവാൻ വരുമ്പോൾ ഞാനൊന്ന് ചാട്ടവീശും. അപ്പോൾ പറവകൾ പറപറക്കും. ഇത് ഉച്ചവരെ തുടർന്നു. അമ്മാമയ്ക്ക് കരഭൂമി ഉണ്ടായിരുന്നെങ്കിലും വയൽ ഇല്ലായിരുന്നു. ഈ വയൽ ആരോ ഒരാൾ ഒറ്റികൊടുത്തതാണ്. അങ്ങനെ ഉച്ചയായപ്പോൾ അമ്മയെത്തി. എന്നെയും കൂട്ടി വീട്ടിലേയ്ക്ക് പോയി.

      

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

 

വര : അനുജ സജീവ്

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : ബ്രിട്ടനിലെ കൊറോണ വൈറസ് ആശുപത്രി മരണങ്ങൾ ജൂണിന് ശേഷം ഏറ്റവും ഉയർന്ന നിലയിൽ. 108 മരണങ്ങളാണ് ഇന്ന് രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തത്. ഇംഗ്ലണ്ടിൽ 86 മരണങ്ങളും സ്‌കോട്ട്‌ലൻഡിൽ 15 ഉം വെയിൽസിൽ അഞ്ച് ഉം വടക്കൻ അയർലൻഡിൽ രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഒരു മാസം മുമ്പ് റിപ്പോർട്ട്‌ ചെയ്ത മരണങ്ങളെക്കാൾ അഞ്ചു മടങ്ങ് ഉയർന്നതാണിത്. ഇതിനുമുമ്പ് ജൂൺ 10നായിരുന്നു 109 മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തത്. അതിനുശേഷം ഇപ്പോഴാണ് മരണസംഖ്യ ഇത്രയും ഉയരുന്നത്. സമീപകാല ശനിയാഴ്ചകളിൽ നൂറിനു താഴെ മരണങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. ഒരു ശനിയാഴ്ചയിലെ ഏറ്റവും കുറഞ്ഞ മരണസംഖ്യ ഓഗസ്റ്റ് 15നായിരുന്നു – അഞ്ചു മരണങ്ങൾ മാത്രം. ഏറ്റവും ഉയർന്നു കണ്ടത് ഏപ്രിൽ 11നും – 917 മരണങ്ങൾ. എൻ‌എച്ച്‌എസ് ഇംഗ്ലണ്ട് 86 മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇംഗ്ലണ്ടിലെ ആശുപത്രികളിലെ ആകെ മരണസംഖ്യ 30,911 ആയി ഉയർന്നു.

മരണപ്പെട്ടവരിൽ 44 നും 99 നും ഇടയിൽ പ്രായമുള്ളവരാണ് അധികവും. നോർത്ത് വെസ്റ്റിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ (33). തൊട്ടുപിന്നിൽ മിഡ്‌ലാന്റ്സ് (17), നോർത്ത് ഈസ്റ്റ് & യോർക്ക്ക്ഷയർ (15), ലണ്ടൻ (11), സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ് (4 വീതം), ഈസ്റ്റ്‌ (2) എന്നിങ്ങനെയാണ് കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15 മരണങ്ങളാണ് സ്കോട്ലൻഡിൽ രേഖപ്പെടുത്തിയത്. 1,167 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. അതേസമയം അഞ്ച് മരണങ്ങൾ കൂടി രേഖപ്പെടുത്തിയതിനെത്തുടർന്ന് വെയിൽസിന്റെ മരണസംഖ്യ 1,708 ആയി ഉയർന്നു. നോർത്തേൺ അയർലണ്ടിൽ ഇന്ന് രണ്ട് മരണങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയത്. ഇതോടെ ആകെ മരണസംഖ്യ 610ൽ എത്തി.

ലങ്കാഷെയർ, ലണ്ടൻ, എസെക്സ്, യോർക്ക് തുടങ്ങിയ സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതിനെത്തുടർന്ന് ഇംഗ്ലണ്ടിലെ 28 ലക്ഷം ആളുകൾ ഇപ്പോൾ ടയർ 2, ടയർ 3 ലോക്ക്ഡൗണുകൾക്ക് കീഴിലാണ് താമസിക്കുന്നത്. ഇന്ന് പുലർച്ചെ മുതൽ ലങ്കാഷയർ ടയർ 3 ലോക്ക്ഡൗണിലേക്ക് പ്രവേശിച്ചു. ഗ്രേറ്റ്‌ മാഞ്ചസ്റ്ററിനെ ഏറ്റവും ഉയർന്ന നിലയിലേക്ക് മാറ്റാനുള്ള ചർച്ചകൾ പുനരാംരംഭിക്കാൻ ഇരിക്കുകയാണ്. ബിസിനസുകൾക്കും താമസക്കാർക്കും കൂടുതൽ സാമ്പത്തിക സഹായമില്ലാതെ ടയർ 3 നിയന്ത്രണങ്ങൾ സ്വീകരിക്കാൻ മേയർ ആൻഡി ബർൺഹാം ഉൾപ്പെടെയുള്ള നേതാക്കൾ വിസമ്മതിക്കുകയാണ്. വ്യാഴാഴ്ച രാവിലെ മുതൽ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും പ്രാദേശിക നേതാക്കൾ ചർച്ച പുനരാരംഭിക്കാൻ തയ്യാറാണെന്നും ബർൺഹാം പറഞ്ഞു.

ന്യൂസ് ഡെസ്ക് , മലയാളം യുകെ

ലണ്ടൻ : റോഡ് സുരക്ഷയെ മുന്നിൽകണ്ട് ബ്രിട്ടനിൽ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു. അടുത്ത വർഷം പ്രാബല്യത്തിൽ വരുത്തുന്ന പുതിയ നിയമപ്രകാരം വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ എടുത്തുപയോഗിക്കുന്നത് നിയമവിരുദ്ധമാകും. ഡ്രൈവിങ്ങിനിടെ ഫോൺ കോളുകളും ടെസ്റ്റുകളും നിരോധിച്ചിട്ടുണ്ടെങ്കിലും ആ നിയമം പുതുക്കി കൂടുതൽ ശക്തിപ്പെടുത്താൻ ആണ് ഗതാഗത വകുപ്പ് പദ്ധതിയിടുന്നത്. വാഹനം നിർത്തിയിട്ടിരിക്കുമ്പോൾ ഡ്രൈവ്-ത്രൂ ടേക്ക്‌ അവേ പോലുള്ള സംവിധാനത്തിനായി മൊബൈൽ ഫോൺ തുടർന്നും ഉപയോഗിക്കാവുന്നതാണ്. ഹാൻഡ്‌സ് ഫ്രീ ഉപകരണങ്ങളും ഡ്രൈവർമാർക്ക് ഉപയോഗിക്കാൻ കഴിയും. ഫോൺ ഉപയോഗിച്ചുകൊണ്ടുള്ള ഡ്രൈവിംഗ് അപകടകാരമാണെന്ന് റോഡ് മന്ത്രി ബറോണസ് വെരെ പറഞ്ഞു. പുതുതായി കൊണ്ടുവരുന്ന നിയമം കർശനമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിയമത്തിലെ മാറ്റം ബ്രിട്ടനിലുടനീളം ബാധകമാകും, കൺസൾട്ടേഷന്റെ ഫലത്തെ ആശ്രയിച്ച് അടുത്ത വർഷം ആദ്യം മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു.

“വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അപകടകരമാണ്, വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത് ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിക്കും. നിയമവിരുദ്ധമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കെതിരെ പോലീസ് ശക്തമായ നടപടിയെടുക്കും.” ദേശീയ പോലീസ് ചീഫ് സ് കൗൺസിൽ ലീഡ് ഫോർ റോഡ് സ് പോളിസിംഗ് ചീഫ് കോൺസ്റ്റബിൾ ആന്റണി ബാംഹാം മുന്നറിയിപ്പ് നൽകി. ആറ് പെനാൽറ്റി പോയിന്റുകളും 200 പൗണ്ട് പിഴയുമാണ് ഡ്രൈവിങ്ങിനിടെ കൈകൊണ്ട് മൊബൈൽ ഫോൺ ഉപയോഗിച്ചാലുള്ള ശിക്ഷ. റോഡ് സുരക്ഷയുടെ ഭാഗമായി നിയമം നിഷ് കർഷിക്കുന്നത് ഇവയെല്ലാമാണ് ;

•വാഹനമോടിക്കുമ്പോൾ കൈകൊണ്ട് ഫോൺ ഉപയോഗിക്കാൻ പാടില്ല.
•നിങ്ങൾ ഡ്രൈവ് ചെയ്യുന്നതിന് മുമ്പ് ഹാൻഡ്‌സ് ഫ്രീ ഉപകരണങ്ങളെല്ലാം സജ്ജമാക്കിയിരിക്കണം.
•നിയമലംഘനം കണ്ടെത്തിയാൽ നടപടിയെടുക്കാൻ പോലീസിന് അധികാരമുണ്ട്.
•നിങ്ങൾ നിയമം ലംഘിക്കുകയാണെങ്കിൽ നിങ്ങൾക്ക് പെനാൽറ്റി പോയിന്റുകൾ, പിഴ കൂടാതെ ഡ്രൈവിംഗ് നിരോധനം വരെ ലഭിക്കും

18 മരണങ്ങളും 135 ഗുരുതരമായ പരിക്കുകളും ഉൾപ്പെടെ 637 അപകടങ്ങൾ ആണ് ബ്രിട്ടനിലെ റോഡുകളിൽ 2019ൽ നടന്നത്. എല്ലാ പഴുതുകളും അടച്ചുള്ള നിയമത്തിനാണ് സർക്കാർ ഒരുങ്ങുന്നത്.

സ്വന്തം ലേഖകൻ

യു കെ :- രണ്ടാംഘട്ട ലോക്ക് ഡൗൺ നിയന്ത്രണങ്ങളിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ലണ്ടൻ നഗരം. ഇതിന് മുൻപായി പബ്ബുകളിലും ബാറുകളിലും മറ്റും കൂട്ടം കൂടി ആഘോഷം നടത്തിയവരെ പോലീസ് അധികൃതർ അറസ്റ്റ് ചെയ്തു. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ ഉണ്ടാകുമെന്ന സൂചനയാണ് അധികൃതരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്. ബാറുകളിലും, പബ്ബുകളിലും 10 മണിവരെ മാത്രമേ ആളുകളെ അനുവദിക്കുകയുള്ളൂ. ഇത് ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണർ മാറ്റ് ട്വിസ്റ്റ്‌ അറിയിച്ചു.

എന്നാൽ പോലീസിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ക്രിസ് മസ് കാലം ആകുന്നതോടെ,ഒരു ദിവസം ഒരു മില്യൻ ടെസ്റ്റ് നടത്തുന്ന തരത്തിൽ ബ്രിട്ടൻ പുരോഗമിക്കും എന്ന പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ലണ്ടനിൽ രോഗബാദ്ധ കുറവാണ്..

ലങ്കഷെയറിലും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ശക്തമാക്കുവാൻ ഗവൺമെന്റ് തീരുമാനിച്ചിരിക്കുകയാണ്. അതിനിടയിൽ പുതിയൊരു വിവാദം ഉയർന്നു വന്നിരിക്കുകയാണ്. ലണ്ടനിലെ ട്രാൻസ്പോർട്ട് സംവിധാനം പ്രവർത്തിപ്പിക്കുവാൻ ആയി മേയർ സാദിഖ് ഖാൻ പണം ആവശ്യപ്പെട്ട് വന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ലണ്ടനിലെക്കാൾ കൂടുതൽ രോഗബാധ ഉള്ള ഡെവൺ, ഓക്സ്ഫോർഡ്,കവന്ററി ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല എന്നതും ലണ്ടനിലെ ജനങ്ങളെ രോഷാകുലരാക്കി ഇരിക്കുകയാണ്. എന്നാൽ ലണ്ടനിൽ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്താനുള്ള തീരുമാനവുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചിരിക്കുകയാണ് ഗവൺമെന്റ്.

RECENT POSTS
Copyright © . All rights reserved