സ്വന്തം ലേഖകൻ
തടവുപുള്ളിയുടെ അപ്രതീക്ഷിതമായ ആക്രമണത്തിൽ 5 ജയിലധികൃതർക്കാണ് പരിക്കേറ്റത്. എച്ച് എം പി ബ്രിസ്റ്റോൾ ജയിലിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം ഉണ്ടായത് എന്നും, ഉടൻതന്നെ ചികിത്സതേടി എന്നും ജയിൽ അധികൃതർ പറഞ്ഞു. പ്രിസൺ ഓഫീസേഴ്സ് അസോസിയേഷൻ (പി ഒ എ ) അംഗമായ സാറാ റിഗ്ബി പറയുന്നത് കുറ്റക്കാരനായ പ്രതിയെ അത്യധികം സുരക്ഷാ സജ്ജീകരണങ്ങളുള്ള ജയിലിൽ നിന്നാണ് കൊണ്ടുവന്നത് എന്നാണ്.

ജീവനക്കാരുടെ സുരക്ഷയ്ക്കുവേണ്ടി അടിയന്തരമായി പെപ്പർ സ്പ്രേ, ബോഡി ക്യാം തുടങ്ങിയ സുരക്ഷ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് പ്രിസൺ സർവീസ് അറിയിച്ചു. പ്രതിയെ ഒരുകാരണവശാലും അത്യധികം സുരക്ഷയുള്ള ചുറ്റുപാടിൽ നിന്ന് മാറ്റരുതെന്ന് മിസ്സ് റിഗ്‌ബി പറഞ്ഞു. പരുക്കേറ്റ ഉദ്യോഗസ്ഥർ വീടുകളിൽ സുഖം പ്രാപിച്ചു വരികയാണെന്നും അവർ മാധ്യമങ്ങളെ അറിയിച്ചു. എച്ച് എം പി ബ്രിസ്റ്റോൾ ജയിലിൽ പെപ്പർ സ്പ്രേ യോ, ബലമേറിയ കൈവിലങ്ങുകളോ ഇല്ലാതിരുന്നതാണ് അപകടത്തിന് ആക്കം കൂട്ടിയത്. നല്ല കൈവിലങ്ങുകൾ ഉണ്ടായിരുന്നുവെങ്കിൽ തീർച്ചയായും ഉദ്യോഗസ്ഥർ ആക്രമണത്തിന് ഇരയാകുമായിരുന്നില്ല എന്നും അവർ കൂട്ടിച്ചേർത്തു.

ജീവനക്കാർക്ക് മതിയായ സുരക്ഷാ സാഹചര്യങ്ങൾ ഒരുക്കാൻ സാധിക്കാത്തതിൽ പി ഒ എ ഖേദിക്കുകയാണ്. അപകടവും അതിതീവ്രവുമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവർക്ക് സുരക്ഷയൊരുക്കാൻ എത്രയും പെട്ടെന്ന് തങ്ങൾ ശ്രമിക്കുമെന്നും അവർ പറഞ്ഞു. ആവോൺ, സോമേർസെറ്റ് പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഗുരുതരമല്ലാത്ത പരിക്കുകളോടെ ആണ് ജയിൽ അധികൃതരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതിയെ ജയിലധികൃതർ കസ്റ്റഡിയിലെടുത്ത ശേഷം ചോദ്യം ചെയ്യാനായി പോലീസിന് വിട്ടുനൽകി.
എച്ച്എംടി ബ്രിസ്റ്റോളിൽ ഏകദേശം 520 പുരുഷ തടവുകാരും, ചുരുങ്ങിയ എണ്ണം നിയമലംഘകരും ആണുള്ളത്. ഇവരെയെല്ലാം ലോക്കൽ കോർട്ടുകളിൽ നിന്നും വിചാരണ കഴിഞ്ഞു കൊണ്ടുവന്നവരാണ്. അതൊരു കാറ്റഗറി ബി ജയിൽ ആയതുകൊണ്ടുതന്നെ, മിക്ക പ്രതികളും ഏകദേശം ഒരു വർഷത്തിൽ താഴെ മാത്രമേ ഇവിടെ തങ്ങാറുള്ളൂ.
അനുജ.കെ
മെയിൻ റോഡിൽ നിന്നും ഇടവഴിയിലേക്കു കയറിയപ്പോൾ ഏറെ ആശ്വാസം തോന്നി. മഴയ്ക്കുള്ള ഒരുക്കമാണെന്നു തോന്നുന്നു. വെയിലിനു നല്ല ചൂട്. റബ്ബർ മരങ്ങൾക്കിടയിലൂടെയാണ് യാത്ര. ചെറിയ കാറ്റുമുണ്ട്. കാറ്റിൽ റബ്ബറിന്റെ ഇലകൾ കൊഴിഞ്ഞു വീണുകൊണ്ടേയിരുന്നു. ഇളം ചുവപ്പു നിറത്തിലുള്ള ഇലകൾ പറന്നു വീഴുന്നത് കാണാൻ നല്ല ചന്തം തോന്നി. ഉച്ചതിരിഞ്ഞ സമയമാണ്. വഴിയിൽ ഞാൻ മാത്രമേയുള്ളൂ. ഇടയ്ക്കിടയ്ക്ക് ടക്, ടക് എന്നൊരു ശബ്ദം കേൾക്കുന്നു…… ആദ്യം ഒന്നു ഞെട്ടി. …….റബ്ബർക്കായ പൊട്ടിവീഴുന്ന ശബ്ദമാണ്. ഉള്ളിൽ നേർത്ത ഒരു ചിരിയുമായി മുന്നോട്ടു നടന്നു.
അകലെ ഒരു ചെറിയ വീടു കാണാൻ തുടങ്ങി…….. ദിനേശന്റെ വീടാണ്. ദിനേശനെ കണ്ടിട്ട് കുറെ നാളുകളായി. അന്വേഷിച്ചപ്പോളാണ് അയാൾ കിടപ്പിലാണെന്നറിയുന്നത്. വീട്ടിലെ ചെറിയ ജോലികൾക്കൊക്കെ ഒരു സഹായിയായിരുന്നു അയാൾ ….. നടന്നു നടന്നു അയാളുടെ വീടിന്റെ പടിക്കലെത്തിയിരിക്കുന്നു.
മുറ്റത്തു ദിനേശന്റെ അമ്മ നിൽക്കുന്നുണ്ട്.
“” എന്തുപറ്റി ദിനേശന് …….”. “” അവനു സുഖമില്ലാതായി മോളേ …………” ദു:ഖം കലർന്ന അമ്മയുടെ ശബ്ദം.
“”മോളുവാ……. അവനെ കാണാം ”. ഞാൻ വീടിനകത്തേയ്ക്കു കടന്നു.കട്ടിലിൽ കിടക്കുന്ന ആൾരൂപത്തെ ഒരു തവണ നോക്കാനേ എനിക്കു കഴിഞ്ഞുള്ളൂ.
മഴമേഘങ്ങൾ ഇരുണ്ടു കൂടി വരുന്നത് ഒരു കൂറ്റൻമരത്തിന്റെ മുകളിലിരുന്നാണ് അവൻ കാണുന്നത്. മരത്തിന്റെ കമ്പുകൾ മുറിക്കുന്നതിനായി കേറിയതാണ്. കനത്ത മഴപെയ്യാൻ തുടങ്ങിയിരിക്കുന്നു….. ഇരുട്ടു വ്യാപിക്കുന്നു…. സഹായികളായി വരുന്നവരെല്ലാം ഒാടിപ്പോകുന്നത് മുകളിലിരുന്ന് കാണുന്നുണ്ട്. താഴേയ്ക്കിറങ്ങാനുള്ള ശ്രമത്തിൽ ചവിട്ടിയ കമ്പിനു ബലം കുറവായിരുന്നോ…….? അതോ ഉണങ്ങിയതായിരുന്നോ …….? താഴേയ്ക്കു വന്നപ്പോൾ ചവിട്ടിയ കമ്പുകൾക്കെല്ലാം ബലം ഇല്ലാതെ പോയി …… നിലത്തു വീണതോടെ ബോധം നഷ്ടപ്പെട്ടു. ബോധമില്ലാതെ മഴ നനഞ്ഞ് ഒരു രാത്രി ……. നേരം പുലർന്നപ്പോൾ ആരുടേയോ കൃപകൊണ്ട് ആശുപത്രിയിലേക്ക് …. രണ്ടു ദിവസം കഴിഞ്ഞാണ് ബോധം വീണത്. അപ്പോഴാണ് വീട്ടിലേക്ക് വിവരമെത്തുന്നത്. ഇത്രയും പറഞ്ഞ് അമ്മ നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു. പറഞ്ഞറിയിക്കാൻ പറ്റാത്ത വിഷമത്തോടെ ഞാൻ വീടിന്റെ പടിയിറങ്ങി .
പണ്ട് ദിനേശൻ എനിക്കൊരു പേടി സ്വപ്നമായിരുന്നു.നാട്ടുകാരുടെ ഇടയിൽ ഒരു ലോക്കൽ കള്ളന്റെ പരിവേഷമായിരുന്നു അവന്. നാട്ടിലെ ചെറിയ ചെറിയ മോഷണങ്ങളുടെ ഉത്തരവാദി ……. തേങ്ങ, മാങ്ങ, റബ്ബർഷീറ്റ്……..ഇതൊക്കെയാണ് തൊണ്ടിമുതൽ. ഇങ്ങനെ ചെറിയ മോഷണങ്ങളും ജയിൽവാസവുമൊക്കെയായി നടക്കുന്ന സമയത്താണ് എന്റെ സ്ഥലത്ത് കാടുവെട്ടിത്തെളിക്കാനായി എത്തുന്നത്. ആളെ എനിക്കത്ര പരിചയമൊന്നുമില്ല……. “”പൊതിയൊക്കെയായാണോ വന്നേ” എന്റെ ചോദ്യത്തിനു ചെറിയ ഒരു പുഞ്ചിരിയായിരുന്നു മറുപടി. പക്ഷെ ആ ചോദ്യം അവനു വല്യ സന്തോഷമുണ്ടാക്കി എന്നെനിക്കു മനസ്സിലായി….. പിന്നീട് ഞാനെന്തു ജോലി പറഞ്ഞാലും ഒാടി വന്നു ചെയ്തു തരും. ആയിടയ്ക്കാണ് രാത്രികാലങ്ങളിൽ വീടിനു പുറത്ത് പട്ടികളുടെ വലിയ കുര. എന്നും രാത്രി ഒരുമണി സമയത്തോടെ കുര തുടങ്ങും. എനിക്കു രാത്രിയിൽ ഉറക്കമില്ലാതായി. ആകെ സങ്കടം……! ദിനേശൻ പതിവുപോലെ ഒരു ദിവസം ജോലിക്കു വന്നു. ലോക്കൽ കള്ളന്റെ മുഖംമൂടി ഒരു സംശയദൃഷ്ടിയോടെയാണ് ഞാൻ കണ്ടത്. എന്റെ ഇൻവെസ്റ്റിഗേഷൻ ബുദ്ധിയുണർന്നു. അവന്റെ കയ്യിൽ ചെറിയ ഒരു ഫോണുണ്ട്. ഞാൻ പതിയെ അടുത്തു ചെന്ന്
“”ഫോൺനമ്പർ തരുമോ?……”
എന്ന് ചോദിച്ചു. അങ്ങനെ ഫോൺനമ്പർ കിട്ടി!!. അന്നുരാത്രിയിൽ പട്ടികുര തുടങ്ങി. പുറത്ത് ചെറിയ കാൽ പെരുമാറ്റം. ഞാൻ ജനലിന്റെ അടുത്തുപോയി നിന്ന് എന്റെ ഫോണെടുത്ത് ദിനേശന്റെ നമ്പരിലേയ്ക്കു വിളിച്ചു. പുറത്ത് ഫോൺ ബെല്ലടിക്കുന്ന ശബ്ദം!! ഞാൻ സമാധാനത്തോടെ നെഞ്ചത്തു കൈവച്ചു. കള്ളൻ കപ്പലിൽ തന്നെ!! പിന്നീടൊരിക്കലും പട്ടികുര എന്റെ ഉറക്കത്തെ ശല്യപ്പെടുത്തിയിട്ടില്ല എന്നു പറയാം. പഞ്ചായത്തിലും പോലീസ് സ്റ്റേഷനിലുമൊക്കെ കിടക്കുന്ന എന്റെ പരാതിക്ക് ഇന്നും ഒരു തുമ്പും കിട്ടിയിട്ടില്ല. ഇനി കിട്ടുകയുമില്ല….
ദിനേശന്റെ നട്ടെല്ലിനേറ്റ പരിക്കാണ് അവനെ കിടപ്പിലാക്കിയത്. ആ തീരാദു:ഖത്തിൽ നിന്നും മോചനമില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിക്കഴിഞ്ഞു. ആ അമ്മയുടെ ദു:ഖത്തിന് ഒരറുതിയുമില്ലല്ലോ……
കറുത്തിരുണ്ട മേഘങ്ങൾക്കു ഘനമേറുകയാണ് ….. മഴത്തുള്ളികളെ വകഞ്ഞുമാറ്റി ഞാൻ എന്റെ നടത്തത്തിനു വേഗം കൂട്ടി.

അനുജ.കെ
ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍ എന്റെ ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അനുജയുടെ കഥകൾ മലയാളം യുകെയിൽ പ്രസിദ്ധികരിച്ചിട്ടുണ്ട് .
ചിത്രീകരണം : അനുജ . കെ
ലീവെടുത്ത് യുകെ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ദീർഘനാളായി ജോലി ചെയ്യുന്ന നഴ്സുമാർക്ക് ഈ തീരുമാനം തിരിച്ചടിയാണ്. ദീര്‍ഘകാലമായി അവധിയില്‍ കഴിയുന്നവര്‍ക്ക് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ നേരത്തെ രണ്ട് തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കാനോ കൃത്യമായ കാരണം കാണിക്കാനോ തയ്യാറാകാത്തവര്‍ക്കെതിരേയാണ് സര്‍ക്കാറിന്റെ നടപടി.
അനധികൃതമായി അവധിയെടുത്ത 430 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 480 ജീവനക്കാരെയാണ് ആരോഗ്യവകുപ്പില്‍നിന്ന് പിരിച്ചുവിടുന്നത്. പ്രൊബേഷന്‍ പൂര്‍ത്തിയാക്കിയ 53 ഡോക്ടര്‍മാരും പ്രൊബേഷനര്‍മാരായ 377 ഡോക്ടര്‍മാരും ഉള്‍പ്പെടെയുള്ള 430 ഡോക്ടര്‍മാരെയാണ് ആരോഗ്യവകുപ്പ് നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് പിരിച്ചുവിടുന്നത്.
ദീര്‍ഘനാളായി സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്നത് വകുപ്പിന്റെ പ്രവര്‍ത്തനത്തെ താറുമാറാക്കുകയും ജനങ്ങള്‍ക്ക് അര്‍ഹമായ സേവനം ലഭ്യമാക്കുന്നതിന് തടസമാവുകയും ചെയ്തു. ഇത്തരം ജീവനക്കാരെ സര്‍വീസില്‍ തുടരാനനുവദിക്കുന്നത് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുകയും ചെയ്യും. അതിനാലാണ് കര്‍ശന നടപടി സ്വീകരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ഡോക്ടര്‍മാര്‍ക്ക് പുറമേ അനധികൃതാവധിയിലായ ആറ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, നാല് ഫാര്‍മസിസ്റ്റുകള്‍, ഒരു ഫൈലേറിയ ഇന്‍സ്പെക്ടര്‍, 20 സ്റ്റാഫ് നഴ്സുമാര്‍, ഒരു നഴ്സിംഗ് അസിസ്റ്റന്റ്, മൂന്ന് ദന്തല്‍ ഹൈനീജിസ്റ്റുമാര്‍, രണ്ട് ലാബ് ടെക്നീഷ്യന്‍മാര്‍, മൂന്ന് റേഡിയോഗ്രാഫര്‍മാര്‍, രണ്ട് ഒപ്റ്റോമെട്രിസ്റ്റ്, രണ്ട് ആശുപത്രി അറ്റന്‍ഡര്‍, മൂന്ന് റെക്കോഡ് ലൈബ്രേറിയന്‍മാര്‍, ഒരു പി.എച്ച്.എന്‍. ട്യൂട്ടര്‍, രണ്ട് ക്ലാര്‍ക്കുമാര്‍ എന്നിങ്ങനെ 50 ജീവനക്കാരുമാണ് നടപടി നേരിടുക.
കഴിഞ്ഞ വര്‍ഷം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ജോലിക്ക് ഹാജരാകാതിരുന്ന 36 ഡോക്ടര്‍മാരെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് 480 ജീവനക്കാര്‍ക്കെതിരേയും സര്‍ക്കാര്‍ നടപടിയെടുക്കുന്നത്.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ജനറൽ ഇലക്ഷന് ശേഷമുള്ള ബ്രിട്ടണിലെ ആദ്യ ബഡ്ജറ്റ് മാർച്ച് 11ന് ഉണ്ടാകുമെന്ന് ചാൻസലർ സാജിദ് ജാവിദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോടികളോളം പൗണ്ട് രാജ്യത്താകമാനം നിക്ഷേപിക്കപ്പെടുമെന്ന ഉറപ്പും അദ്ദേഹം നൽകി. രാജ്യത്താകമാനം അടിസ്ഥാന സൗകര്യങ്ങളിൽ ഒരു വൻ വ്യതിയാനം ഉണ്ടാകും. അടിസ്ഥാനസൗകര്യങ്ങളുടെ ഉന്നമനത്തിനായി 100 ബില്യൻ പൗണ്ട് അധികമായി സർക്കാർ ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്രെക്സിറ്റ് പ്രദാനം ചെയ്യുന്ന എല്ലാവിധമായ സൗകര്യങ്ങളെയും പൂർണ്ണമായി ഉപയോഗിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. എന്നാൽ ഗവൺമെന്റ് പ്രഖ്യാപനങ്ങൾ വാക്കുകളിൽ മാത്രം ഒതുങ്ങി പോകുമെന്ന കുറ്റപ്പെടുത്തലുമായി ലേബർ പാർട്ടിയുടെ ഷാഡോ ചാൻസലർ ജോൺ മക്‌ഡൊനാൽ രംഗത്തെത്തി.

2019 നവംബർ ആറിന് നടത്തേണ്ട ബഡ്ജറ്റ്, ജനറൽ ഇലക്ഷനെ തുടർന്നാണ് മാർച്ചിലേയ്ക്ക് മാറ്റിയത്. ഏപ്രിലിൽ ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷത്തേയ്ക്കുള്ള പദ്ധതികളും മറ്റും ഈ ബഡ്ജറ്റിലൂടെ പ്രഖ്യാപിക്കപ്പെടും. എന്നാൽ ഗവൺമെന്റിലുള്ള തങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു എന്ന് ജോൺ മക്‌ഡൊനാൽ അഭിപ്രായപ്പെട്ടു. പ്രകൃതി ദുരന്തങ്ങളിൽ ഈ ഗവൺമെന്റ് ഒട്ടും തന്നെ ജാഗരൂകരല്ല. ഓസ്ട്രേലിയയിലെ കാട്ടുതീയിൽ നിന്നും, ഇന്തോനേഷ്യയിലെ വെള്ളപ്പൊക്കത്തിൽ നിന്നും ബ്രിട്ടീഷ് ഗവൺമെന്റ് ഒന്നുംതന്നെ പഠിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ആദ്യമായാണ് മാർച്ചിൽ ബഡ്ജറ്റ് അവതരിപ്പിക്കപ്പെടുന്നത്. ഇലക്ഷനിൽ ടോറി പാർട്ടിക്ക് ലഭിച്ച ഭൂരിപക്ഷം അവരെ ആത്മവിശ്വാസത്തോടെ മുന്നേറാൻ സഹായിക്കുന്നു.
സ്വന്തം ലേഖകൻ
എൻഫീൽഡ് : ആൺകുട്ടിയായി വേഷം കെട്ടി, സാമൂഹിക മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ച് ലൈംഗിക അതിക്രമങ്ങൾ നടത്തിയ യുവതി പിടിയിൽ. 21 കാരിയായ ജെമ്മ വാട്സ് ആൺകുട്ടിയായി വേഷം മാറി, ആ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച്, “ജേക്ക് വാട്ടൺ” എന്ന അപരനാമം ഉപയോഗിച്ചാണ് കുറ്റകൃത്യങ്ങൾ നടത്തിയത്. നാല് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് സമ്മതിച്ച പ്രതിക്ക് എട്ട് വർഷത്തെ ജയിൽ ശിക്ഷ വിൻചെസ്റ്റർ ക്രൗൺ കോടതി വിധിച്ചു. സ്‌നാപ്ചാറ്റ്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലൂടെ 13നിനും 16നും ഇടയിലുള്ള പെൺകുട്ടികളെ നോട്ടമിട്ടശേഷം ഇവരുമായി ബന്ധം സ്ഥാപിച്ചു. തുടർന്ന് പല സ്ഥലങ്ങളിലേക്കും ഇവരെ വിളിച്ചുവരുത്തി. പെൺകുട്ടികളുടെ ചില മാതാപിതാക്കളോടൊപ്പം “ജേക്ക്” ആയി സമയം ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്.

ദുരനുഭവങ്ങൾ ഉണ്ടായതിനെ തുടർന്ന് ഇരകളിൽ രണ്ടുപേർ ആത്മഹത്യയ്ക്കും മുതിർന്നു. അമ്പതോളം കൗമാരക്കാരെ ജെമ്മ കബളിപ്പിച്ചിട്ടുണ്ടാകാമെന്നും അങ്ങനെ ഉള്ളവർ ഉടൻ തന്നെ മുന്നോട്ട് വരണമെന്നും പോലീസ് അറിയിച്ചു. ഇരകളെ വ്യക്തിപരമായി കണ്ടുമുട്ടിയപ്പോൾ ആൺവേഷം കെട്ടിയാണ് പ്രതി ആവർക്കുമുമ്പിൽ പ്രത്യക്ഷപ്പെട്ടത്. ഇത് ഒരു കളിയായിട്ട് മാത്രമാണ് താൻ കണ്ടതെന്നാണ് അറസ്റ്റിലായ ശേഷം വാട്ട്സ് പോലീസിനോട് പറഞ്ഞത്. വാട്ട്സിന്റെ പ്രചാരണത്തിന് പിന്നിൽ കാര്യമായ ആസൂത്രണമുണ്ടെന്നും അവളുടെ പെരുമാറ്റത്തിൽ പ്രശ്നമുണ്ടെന്നും കോടതി പറഞ്ഞു.

പെൺകുട്ടികളെ സ്വന്തം സുഖത്തിനായി വാട്സ് വളർത്തിയെടുക്കുകയായിരുന്നെന്ന് ശിക്ഷ വിധിച്ച ജഡ്ജി സൂസൻ ഇവാൻസ് ക്യുസി പറഞ്ഞു. ഇരകളായ എല്ലാവരും ഒരു പുരുഷനുമായുള്ള ബന്ധത്തിലാണെന്ന് വിശ്വസിച്ചിരുന്നതായും വാട്ട്സ് പൂർണ്ണമായും അവരെ സ്വാധീനിച്ചതായും ഡെറ്റ് കോൺ ഫിലിപ്പ കെൻറൈറ്റ് പറഞ്ഞു. ഹാംപ്ഷയർ കോൺസ്റ്റാബുലറിയിൽ നിന്നുള്ള ഇൻസ്പെക്ടർ നിക്കോളാസ് പ്ലമ്മർ പറഞ്ഞു: “ഇത് ശരിക്കും ഞെട്ടിക്കുന്ന ഒരു കേസാണ്. കുട്ടികളെ ചൂഷണം ചെയ്യാൻ ഒരു കുറ്റവാളി ഏതറ്റം വരെയും പോകും എന്ന ഓർമ്മപ്പെടുത്തലാണീ കേസ്”. കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങളെ കുറിച്ച് മാതാപിതാക്കൾ ബോധവാന്മാരായിരിക്കണമെന്നും അദ്ദേഹം അറിയിച്ചു.
സ്വന്തം ലേഖകൻ
ന്യൂഡൽഹി : രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക മാന്ദ്യത്തെ തുടർന്നുള്ള രാഷ്ട്രീയ തുടർചലനങ്ങളുടെ ഭാഗമായി ധനമന്ത്രി നിർമല സീതാരാമന് സ്ഥാനചലനം ഉണ്ടായേക്കാം എന്ന് റിപ്പോർട്ടുകൾ. ധനമന്ത്രാലയവുമായിട്ടുള്ള പല കൂടിയാലോചനകളിലും തീരുമാനങ്ങളിലും നിർമല സീതാരാമന്റെ അസാന്നിധ്യം ശ്രദ്ധേയമായിരിക്കുകയാണ്. രണ്ടാം മോദി മന്ത്രിസഭയിൽ മാത്രം ധനമന്ത്രിയായ നിർമല സീതാരാമന് രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കുള്ള ഉത്തരവാദിത്വം സർക്കാർ നയങ്ങൾക്ക് ആണന്നിരിക്കെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തിന് അപ്പുറം ഏറെ പഴി കേൾക്കേണ്ടി വരുന്നത് ധനമന്ത്രിക്കാണ്. മന്ത്രിസഭയിലും പാർട്ടി യോഗങ്ങളിലും ധനമന്ത്രി ഇക്കാര്യം ചൂണ്ടിക്കാണിക്കുകയും അതിനെ തുടർന്ന് പലതരത്തിലുള്ള വാഗ്വാദങ്ങൾ ഉണ്ടായതായും ആണ് റിപ്പോർട്ടുകൾ.
ബജറ്റ് ചര്‍ച്ചകളും കൂടിയാലോചനകളും നടക്കുമ്പോള്‍ അതിനു ചുക്കാന്‍പിടിക്കേണ്ട ധനമന്ത്രി എവിടെയെന്ന് കോണ്‍ഗ്രസ്. ധനമന്ത്രി നിര്‍മലാ സീതാരാമനെ പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ചകളില്‍നിന്ന് ഒഴിവാക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
നീതി ആയോഗില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ചചേര്‍ന്ന ഉന്നതതല യോഗത്തിലും കഴിഞ്ഞദിവസം വ്യവസായ പ്രമുഖരുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലും മന്ത്രി നിര്‍മലയുടെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഇതാണ് കോണ്‍ഗ്രസ് വിമര്‍ശനത്തിന് ആധാരം.
വ്യാഴാഴ്ചത്തെ യോഗത്തില്‍ മന്ത്രിമാരായ അമിത് ഷാ, നിതിന്‍ ഗഡ്കരി, പീയൂഷ് ഗോയല്‍ എന്നിവരും പങ്കെടുത്തിരുന്നു. ബജറ്റുമായി ബന്ധപ്പെട്ട അടുത്ത ചര്‍ച്ചയില്‍ ധനമന്ത്രിയെ പങ്കെടുപ്പിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ‘ധനമന്ത്രി എവിടെ, രണ്ടുപേരും ഇങ്ങനെയൊരു ആളുള്ളകാര്യം മറന്നുപോയോ’ എന്ന് ശശി തരൂര്‍ എം.പി. ട്വിറ്ററില്‍ കുറിച്ചു. സുപ്രധാന ചര്‍ച്ചയില്‍ ധനമന്ത്രിയുടെ അസാന്നിധ്യത്തെക്കുറിച്ച് ഒട്ടേറെ ട്രോളുകളും ഇറങ്ങി.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
തന്റെ കരിയറിൽ ആദ്യമായാണ് മിഥുൻ മാനുവൽ തോമസ് ഒരു ത്രില്ലർ ചിത്രം എടുക്കുന്നത്. ഫീൽ ഗുഡ് മൂവീസിന്റെ വേലിയേറ്റം മൂലം മലയാളത്തിൽ ത്രില്ലർ ചിത്രങ്ങൾ വളരെ വിരളമായി മാത്രമേ ഇറങ്ങിയിരുന്നുള്ളു. പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കേണ്ട ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് മിഥുൻ ഒരുക്കിയിരിക്കുന്നത്. കൊച്ചി നഗരത്തിൽ പൊലീസുകാരെ മാത്രം തിരഞ്ഞെടുത്ത് കൊല നടത്തുന്ന ഒരു സീരിയൽ കില്ലർ. വളരെ മൃഗീയമായി കൊല നടത്തുന്ന കില്ലറെ കണ്ടെത്താൻ കിണഞ്ഞു പരിശ്രമിക്കുകയാണ് പോലീസ് സേന. ഇവരോടൊപ്പമാണ് ക്രിമിനോളജിസ്റ്റ് ആയി അൻവർ ഹുസൈൻ (കുഞ്ചാക്കോ ബോബൻ )ചേരുന്നത്. തുടർന്നുള്ള അന്വേഷണങ്ങളും കണ്ടെത്തലുകളും ഒക്കെ ചേരുന്നതാണ് അഞ്ചാം പാതിരാ.
സിനിമയുടെ ഏറ്റവും മികച്ച വശങ്ങളിൽ ഒന്ന് ബിജിഎം തന്നെയാണ്. സുഷിൻ ശ്യാമിന്റെ വർക്ക് ഒരു ത്രില്ലർ മൂഡ് സിനിമയുടെ അവസാനത്തോളം നിലനിർത്തുന്നതിന് സഹായിച്ചട്ടുണ്ട്. അതുപോലെ തന്നെ ഷൈജു ഖാലിദിന്റെ ക്യാമറയും. സിനിമയിൽ ഏറ്റവും നല്ല പ്രകടനം കാഴ്ചവെച്ചത് ഉണ്ണിമായ പ്രസാദും കുഞ്ചാക്കോ ബോബനുമാണ്. ജാഫർ ഇടുക്കിയും ശ്രീനാഥ് ഭാസിയും തങ്ങൾക്ക് കിട്ടിയ റോളുകൾ മികച്ചതാക്കിയിട്ടുണ്ട്. ഭാസിയുടെ കൗണ്ടറുകളൊക്കെ നന്നായി ആസ്വദിക്കാൻ കഴിഞ്ഞു. സീരിയൽ കില്ലർ ആര് എന്ന ചോദ്യത്തിൽ അവസാനിച്ച ഒന്നാം പകുതിയായിരുന്നു രണ്ടാം പകുതിയേക്കാൾ മെച്ചം. കില്ലറെ കണ്ടെത്തിയശേഷം പഴയ ത്രില്ലർ പടങ്ങളുടെ പതിവുരീതിയിലേക്ക് സിനിമ മടങ്ങി പോയത് വേണ്ടായിരുന്നെന്ന് തോന്നി.

പ്രതികാര ദാഹിയായ ഒരു കൊലപാതകിയുടെ മുൻകാല ജീവിതം പറഞ്ഞ്, അദ്ദേഹത്തോട് പ്രേക്ഷകന് സഹതാപം തോന്നുന്നിടത്താണ് സിനിമ അല്പം പിറകോട്ടു വലിയുന്നത്. ഒരു സൈക്കോ കില്ലറെ അല്ല ഇവിടെ നമ്മൾ കാണുന്നത്. സഹതാപതരംഗം സൃഷ്ടിച്ച്, വില്ലന്റെ ഭാഗത്തുനിന്ന് പ്രേക്ഷകനെ ചിന്തിപ്പിച്ച്, ഇനിയെന്ത് എന്നൊരു തോന്നൽ നൽകിയെങ്കിലും ക്ലൈമാക്സിൽ ഒരു ട്വിസ്റ്റ് സംവിധായകൻ ഒരുക്കിവെച്ചത് നന്നായി തോന്നി. കണ്ടുകൊണ്ടിരിക്കുമ്പോൾ മുകളിൽ പറഞ്ഞ പോരായ്മകൾ ഒന്നും പ്രേക്ഷനെ കൊണ്ട് സിനിമ ചിന്തിപ്പിക്കുന്നില്ല. ബോറടിപ്പിക്കാതെ ത്രില്ലർ മൂഡിൽ തന്നെയാണ് സിനിമ കഥ പറയുന്നത്. രണ്ടര മണിക്കൂർ ഉണ്ടെങ്കിലും ലാഗ് അനുഭവപ്പെടുകയില്ല. ടെക്നിക്കൽ വശങ്ങളിൽ മുന്നിട്ടു നിൽക്കുന്ന ചിത്രമാണിത്. മലയാളികൾക്ക് കുറേകാലം കൂടി കാത്തിരുന്നു കിട്ടിയ നല്ലൊരു ത്രില്ലർ ചിത്രം… തിയേറ്ററിൽ തന്നെ കാണാൻ ശ്രമിക്കുക.
സിഡ്നി: കാട്ടു തീ പടർന്നു പിടിച്ചതിനെ തുടർന്ന് വെളളം കിട്ടാതെ ആയിരക്കണക്കിന് ഒട്ടകങ്ങൾ ജനവാസ മേഖലകളിലേയ്ക്ക് എത്താൻ തുടങ്ങിയതോടെ, അവയെ വെടിവച്ചു കൊല്ലാൻ ഓസ്ട്രേലിയ. 2019 സെപ്റ്റംബറിൽ ആരംഭിച്ച കാട്ടുതീയെ തുടർന്ന് വരൾച്ച നേരിടുന്ന രാജ്യത്ത് വെള്ളം തേടി നിരവധി ഒട്ടകങ്ങളാണ് കാട്ടിൽ നിന്ന് നഗര പ്രദേശങ്ങളിലേയ്ക്ക് എത്തുന്നത്. പതിനായിരത്തോളം ഒട്ടകങ്ങളെ വെടിവച്ചുകൊല്ലാനാണ് സർക്കാരിന്റെ തീരുമാനം.
വീടുകളിലേയ്ക്ക് കയറി വരുന്ന ഒട്ടകങ്ങൾ ആളുകളെ ആക്രമിക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നത് പതിവായിട്ടുണ്ട്. ജനവാസ മേഖലകളിലെ ജലസംഭരണികൾ ഇവ കൂട്ടമായി കാലിയാക്കുന്നത് കാട്ടുതീ തടയാനുള്ള പ്രവർത്തനങ്ങളേയും പ്രതികൂലമായി ബാധിക്കുന്നു. പ്രത്യേക പരിശീലനം ലഭിച്ച ഷൂട്ടർമാർ ഹെലികോപ്ടറുകളിൽ നിന്ന് ഒട്ടകങ്ങളെ വെടിവയ്ക്കുമെന്നാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്.
ഇതിനുള്ള നടപടികളിലേയ്ക്ക് കടക്കുംമുന്‍പ് മേഖലയിലെ ആദിവാസി സമൂഹത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് വനംവകുപ്പ്. എന്നാൽ വിവിധയിനം ജീവികളുടെ സംരക്ഷണത്തിനായ് ഒരേയിനം ജീവികളെ കൂട്ടമായി കൊന്നൊടുക്കുന്നതിനെതിരേ മൃഗസംരക്ഷകരുടെ പ്രതിഷേധം ഉയരുന്നുണ്ട്.
സ്വന്തം ലേഖകൻ
ലണ്ടൻ : ആക്‌സിഡന്റ് ആൻഡ് എമർജൻസി (എ & ഇ) യൂണിറ്റിലെ അമിതമായജോലിഭാരം രോഗികളെ ബാധിക്കുന്നു. ഇതുമൂലം രോഗികൾക്ക് വളരെയധികം സമയം ആംബുലൻസിൽ തന്നെ കഴിയേണ്ടതായും വരുന്നു. അമിത ജോലിഭാരം മൂലം എ & ഇ യൂണിറ്റുകൾക്ക് രോഗികളെ ആശുപത്രിയിൽ സമയത്ത് എത്തിക്കാനും സാധിക്കുന്നില്ല. ശൈത്യ കാലത്തിന്റെ തുടക്കം മുതൽ ഈ പ്രശ്നം കണ്ടുവരികയാണ്. 81,012 രോഗികൾക്ക് കുറഞ്ഞത് അരമണിക്കൂറെങ്കിലും ആംബുലൻസ് ഉദ്യോഗസ്ഥരോടൊപ്പം കഴിയേണ്ടി വന്നു. കഴിഞ്ഞ വർഷം ഇത് 51711 ആയിരുന്നു. ഇത്തവണ 21,663 പേർക്ക് കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും കാത്തിരിക്കേണ്ടതായും വന്നുവെന്ന് കണക്കുകൾ വെളിവാക്കുന്നു. എൻ എച്ച് എസ് രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും കൂടുതലാണിത്.

ശൈത്യകാലത്ത് രോഗങ്ങൾ വർധിച്ചതാണ് യൂണിറ്റുകളുടെ സമ്മർദ്ദം ഏറിയതിന് കാരണം. കൂടാതെ 999 എന്ന ആംബുലൻസ് നമ്പറിൽ ബന്ധപ്പെടാൻ ധാരാളം സമയവും വേണ്ടിവരുന്നു. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ബർമിംഗ്ഹാം എൻഎച്ച്എസ് ട്രസ്റ്റിലാണ് ഈ ശൈത്യകാലത്ത് ഏറ്റവുമധികം താമസം നേരിട്ടത്. 2595 കേസുകൾ അരമണിക്കൂറോളം വൈകി. എൻ എച്ച് എസിന്റെ കണക്കുകൾ പ്രകാരം എ & ഇ യൂണിറ്റ്, 4 മണിക്കൂറിൽ വെറും 68.6% രോഗികളെ മാത്രമാണ് ചികിത്സിക്കുന്നത്. ഇത് 95% ആയി ഉയരേണ്ടതുണ്ട്.

സേവനങ്ങളിൽ കടുത്ത സമ്മർദ്ദം നേരിടേണ്ടി വരുന്നത് സ്റ്റാഫുകളുടെയും കിടക്കകളുടെയും കുറവ് മൂലമാണെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് പറഞ്ഞു. ഇവയൊക്കെയും കൂടുതൽ ആവശ്യമാണെന്ന് അവർ അറിയിച്ചു. ഇന്നത്തെ സ്ഥിതിവിവരക്കണക്കുകൾ എ & ഇ പ്രകടനത്തിൽ ഭയാനകമായ ഇടിവ് വെളിവാക്കുന്നുവെന്ന് കിംഗ്സ് ഫണ്ടിലെ ചീഫ് എക്സിക്യൂട്ടീവ് റിച്ചാർഡ് മുറെ പറഞ്ഞു. ബോറിസ് ജോൺസന്റെ വാഗ്ദാനങ്ങൾ എല്ലാം ഉടൻ തന്നെ നടപ്പിലാക്കണമെന്ന് മെഡിക്കൽ ഡയറക്ടർ പ്രൊഫ. സ്റ്റീഫൻ പവിസ് ആവശ്യപ്പെട്ടു.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
തങ്ങളുടെ സാമ്പത്തിക സ്രോതസ്സിന്റെ 95 ശതമാനവും പ്രിൻസ് ഓഫ് വെയിൽസ് ആണ് നൽകുന്നതെന്ന് ദമ്പതിമാർ വെളിപ്പെടുത്തി. ഹാരിയുടെയും മെഗാന്റെയും പൊതു കാര്യങ്ങൾക്കുള്ള ചെലവും, സ്വകാര്യ ഇടപാടുകളും അദ്ദേഹമാണ് നോക്കുന്നത്. എന്നാൽ മെഗാൻ രാജ കുടുംബത്തിലേക്ക് കടന്നു വന്ന വർഷമായ 2018 19 ൽ ചെലവ് അഞ്ച് മില്യൺ പൗണ്ടായിരുന്നു.
പ്രിൻസ് ചാൾസിന്റെ ഡച്ചി ഓഫ് കോൺവാൾ ഫിനാൻഷ്യൽ ഇൻവെസ്റ്റ്മെന്റിലൂടെ ആണ് ഈ ചെലവുകൾ വഹിച്ചിരുന്നത് . കഴിഞ്ഞവർഷം 21.6 മില്യൺ പൗണ്ടിന് വാങ്ങിയ ഇൻവെസ്റ്റ്മെന്റ് ആണിത്. സസ്സെക്സ് കളുടെ വരുമാനത്തിന്റെ അഞ്ച് ശതമാനം സോവറിൻ ഗ്രാൻഡ്ൽ നിന്നാണ് ലഭിക്കുന്നത്. രാജകീയ ദൗത്യങ്ങൾ നിർവഹിക്കുന്നതിനും കൊട്ടാരങ്ങൾ കാത്തു പരിപാലിക്കുന്നതിനും ക്രൗൺ എസ്റ്റേറ്റിൽ നിന്നും ലഭിക്കുന്ന ലാഭ വിഹിതമായ പണം ആണിത്.

പ്രിൻസ് ഹാരിക്കും വില്യമിനും അമ്മയുടെ പരമ്പരാഗത സ്വത്തായ 13 മില്യൻ പൗണ്ട് ലഭിച്ചിരുന്നു. മെഗാൻ അഭിനയിച്ചിരുന്ന സമയത്ത് ഒരു സീരീസിന് 50,000 ഡോളർ എന്ന മട്ടിലായിരുന്നു പ്രതിഫലം. അത് കൂടാതെ ലൈഫ് സ്റ്റൈൽ ബ്ലോഗുകളും മെഗാൻ ചെയ്തിരുന്നു.
ഹാരിയും മെഗാനും ഇനിമുതൽ സോവറിൻ ഗ്രാൻഡിൽ നിന്നും പണം സ്വീകരിക്കുന്നില്ല എന്നാണ് അറിയിച്ചിട്ടുള്ളത്. സീനിയർ റോയൽസ് എന്ന നിലയിൽ ഇരുവർക്കും ജോലി ചെയ്ത് ധനം സമ്പാദിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ രാജ കുടുംബത്തിലെ എല്ലാവരും റോയൽ ഡ്യൂട്ടീസ് മാത്രം ചെയ്യുന്നവരല്ല എന്ന് ഇരുവരും ചൂണ്ടിക്കാട്ടിയിരുന്നു.

അടുത്തവർഷം റോയൽ ഫൗണ്ടേഷനിൽ നിന്നും വിട്ടുമാറി പുതിയ ചാരിറ്റി ഫൗണ്ടേഷൻ തുടങ്ങാൻ ആണ് ഇരുവരും തീരുമാനിച്ചിരിക്കുന്നത്.