Movies

തെന്നിന്ത്യൻ നടി അമല പോളിൻ്റെ അച്ഛൻ പോൾ വര്‍ഗ്ഗീസ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് നടിയുടെ അച്ഛൻ്റെ വിയോഗ വാര്‍ത്ത പുറത്തറിയുന്നത്. വാര്‍ധക്യ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 61 വയസ്സായിരുന്നു.

നാളെയാണ് അന്ത്യോപചാര കര്‍മ്മ ചടങ്ങുകൾ നടക്കുക. നാളെ മൂന്നു മണിക്കും അഞ്ചു മണിക്കുമിടെ കുറുപ്പംപടി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾ കാത്തോലിക് പള്ളിയിൽ വെച്ച് അന്ത്യോപചാര കര്‍മ്മങ്ങൾ നടക്കുമെന്നും പത്രക്കുറിപ്പിലൂടെ അറിയിച്ചു.

അച്ഛൻ്റെ വിയോഗസമയത്ത് നടി ചെന്നൈയിലായിരുന്നു. നടിയുടെ ഏറ്റവും പുതിയ ചിത്രമായ അധോ അന്ത പറവൈ പോല എന്ന ചിത്രത്തിൻറെ ട്രെയിലര്‍ ലോഞ്ച് ഫങ്ഷനിൽ പങ്കെടുക്കുകയായിരുന്നു.

വിവരമറിഞ്ഞ അമല പോൾ ഉടൻ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. അമലയുടെ കുടുംബത്തിനുണ്ടായ നികത്താനാകാത്ത വിയോഗത്തിൽ ദുഖം രേഖപ്പെടുത്തി ആരാധകരും സുഹൃത്തുക്കളും സഹതാരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

നീലത്താമര എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് എത്തിയ അമല പോളിൻ്റെ സിനിമാ കരിയറിൻ്റെ ആദ്യഘട്ടത്തിൽ അച്ഛൻ വലിയ എതിർപ്പായിരുന്നു. എന്നാൽ പിന്നീട് അത് അച്ഛൻ അംഗീകരിച്ചിരുന്നു. സഹോദരൻ അഭിജിത്ത് പോൾ ആദ്യഘട്ടം മുതൽ അമല പോളിന് അഭിനയരംഗത്ത് തുടരാൻ വലിയ പിന്തുണ് നൽകി. പിന്നീട് അഭിജിത്തും അഭിനയരംഗത്ത് ഭാഗ്യം പരീക്ഷിച്ചിരുന്നു.

തൊണ്ണൂറുകളിലെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരായിരുന്നു നാദിയ മൊയ്തുവും ലിസിയും. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിച്ചു കണ്ടുമുട്ടിയപ്പോള്‍ പകര്‍ത്തിയ ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്. ഒപ്പം ഹിറ്റ് മേക്കര്‍ ജോഷിയും ചേര്‍ന്നപ്പോള്‍ പണ്ടത്തെ ഒരു ഓര്‍മ്മച്ചിത്രത്തോടൊപ്പം ഈ ഫ്രെയിം പങ്കുവച്ചിരിക്കുകയാണ് ലിസി.

നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജുവിന്റെ മകന്റെ വിവാഹ സല്‍ക്കാരത്തിനിടയിലാണ് മൂവരും ഒന്നിച്ചത്. 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മൂവരും ഒന്നിച്ചുള്ള ഒരു ചിത്രം പകര്‍ത്തുന്നതും.

‘ഒന്നിങ്ങു വന്നെങ്കില്‍’ എന്ന സിനിമയുടെ ചിത്രീകരണവേളയില്‍ പകര്‍ത്തിയ ഫോട്ടോയ്‌ക്കൊപ്പമാണ് പുത്തന്‍ ചിത്രം ലിസി പങ്കുവച്ചിരിക്കുന്നത്. ആ ചിത്രത്തിലും ലിസിയും നാദിയയും ജോഷിയും തൊട്ടടുത്താണ് നില്‍ക്കുന്നത്. ശങ്കര്‍, മമ്മൂട്ടി, ലാലു അലക്‌സ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

“അന്നും ഇന്നും… ഓര്‍മ്മകള്‍… ജോഷി സാറിനെ വര്‍ഷങ്ങള്‍ക്ക് ശേഷം മണിയന്‍പിള്ള രാജുവിന്റെ മകന്റെ വിവാഹ റിസപ്ഷനില്‍ വച്ച് കണ്ടുമുട്ടി. ഒരു പക്ഷേ 35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോഷി സാര്‍ ഒരുക്കിയ ഒന്നിങ്ങ് വന്നെങ്കില്‍ എന്ന ചിത്രത്തിന്റെ സെറ്റിലാകും ഞാനും നാദിയയും ജോഷി സാറും ഒരു ഫ്രെയിമില്‍ ഒന്നിച്ചിട്ടുണ്ടാവുക,..” ഫോട്ടോ പങ്കുവച്ചികൊണ്ട് ലിസി കുറിച്ചു.

മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയാണ് അമൃത പ്രേക്ഷക മനസ്സിൽ ചിര പ്രതിഷ്ഠ നേടിയത്.എന്നാൽ നടൻ ബാലയുമായുള്ള വിവാഹവും വേർപിരിയലുമൊക്കെ താരത്തിന് ചെറിയ രീതിയിൽ വിമർശനങ്ങൾ നേടിക്കൊടുക്കുകയാണ്.

ഇപ്പോൾ നിരവധി സ്റ്റേജ് ഷോകള്‍, സ്വന്തമായ യൂ ട്യൂബ് ചാനല്‍, അങ്ങിനെ തിരക്കിന്‍റെ ലോകത്താണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ പങ്ക് വയ്ക്കാറുണ്ട്. കുടുംബ ജീവിതത്തില്‍ ഉണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് താരം നടന്‍ ബാലയുമായി വിവാഹ മോചനത്തില്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷമാണ് താരം വിവാഹമോചിതയാകുന്നത്.

പ്രതിസന്ധിഘട്ടങ്ങള്‍ അതിജീവിക്കാന്‍ കരുത്ത് പകര്‍ന്നത് കുടുംബം ആണെന്നും, അനുജത്തി അഭിരാമിയുടെ പിന്തുണ എടുത്തു പറയേണ്ടതാണെന്നും താരം വ്യക്തമാക്കി. അമ്മയെന്ന നിലയില്‍ മകള്‍ പാപ്പുവിനെ കുറിച്ചുള്ള സ്വപ്നങ്ങളും താരം പങ്ക് വച്ചു. സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടെന്നും നല്ല റോളുകള്‍ കിട്ടിയാല്‍ ഒരുകൈ നോക്കുമെന്നും അതിന് ആദ്യ പടിയായി വെബ് സീരീസ് ഉടനെ തുടങ്ങുമെന്നും അമൃത വ്യക്തമാക്കി. ലത മങ്കേഷ്കറുടെ വലിയ ഫാനാണ് താന്‍. , ലതാജിയുടെ പാട്ടു പാടാന്‍ ഏറെ ഇഷ്ടമാണെന്നും അമൃത പറയുന്നു. മാത്രമല്ല വിവാഹമോചന സമയത്തു വന്ന ഫെയ്സ്ബുക്കിലെ ചില കമന്റുകള്‍ വായിച്ച്‌ പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും താരം അഭിമുഖത്തിലൂടെ വ്യക്തമാക്കി.

മലയാളി ആസ്വാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടാ കലാകാരനാണ് വയലിനിസ്റ്റ് ബാലഭാസ്കര്‍. അദ്ദേഹം തീര്‍ത്ത സംഗീതം കേള്‍ക്കാത്ത ആരും തന്നെയുണ്ടാവില്ല മറ്റുള്ള കലാകാരന്മാരില്‍ നിന്നും വളരെ വ്യത്യസ്തനായിരുന്നു ഇദ്ദേഹം മലയാളികള്‍ ഒരുപാട് സ്നേഹിച്ച കലാകാരന്‍ അദ്ദേഹത്തിനും കുടുംബത്തിനും മലയാളികള്‍ അവരുടെ നെഞ്ചില്‍ സ്ഥാനം കൊടുത്തിരുന്നു. ഒരുപാട് പുരസ്കാരങ്ങള്‍ വാങ്ങിയ അദ്ദേഹം വിട വാങ്ങിയത് ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു ജീവിച്ചു കൊതി തീരും മുന്നേ മകളും പോയി. അന്ന് മലയാളികള്‍ക്ക് ഏറ്റവും കൂടുതല്‍ ദുഃഖം ഉണ്ടാക്കിയ ദിവസം ആയിരുന്നു.

ഇന്നും ഓര്‍ക്കുന്നു ഒരുപാട് വേദനയോടെ അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ കാണുമ്പോള്‍ ഇന്നും വല്ലാത്ത വേദനയാണ് വളരെ ചെറുപ്പത്തിലെ ജീവിതത്തില്‍ നിന്നും പോകുമെന്ന് ആരും കരുതിയില്ല. ഒട്ടും പ്രതീക്ഷിക്കാതെ നടന്ന സംഭവത്തില്‍ മകളും അച്ഛനും യാത്രയായി. സംഭവം നടന്നു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മലയാളികളെ നടുക്കുന്ന മറ്റൊരു വാര്‍ത്ത കൂടി വന്നിരിക്കുകയാണ്. അന്ന് അത് നടന്ന പ്രദേശത്ത് ഒരു മരമുണ്ട് അതില്‍ ആയിരുന്നു ആ വാഹനം ചെന്ന് ഇടിച്ചത് എന്നാല്‍ ഇന്ന് അതില്‍ നാട്ടുകാര്‍ നോക്കുമ്പോള്‍ കാണുന്നത് മറ്റൊരു കാഴ്ചയാണ് എന്നാണു നാട്ടുകാര്‍ പറയുന്നത്.

ആ മരം കരയുകയാണ് മരത്തില്‍ നിന്നും ഒലിച്ചിറങ്ങുന്നത് കണ്ണീരു ആണെന്നാണ്‌ അവിടത്തെ നാട്ടുകാര്‍ പറയുന്നത് ഒരു പ്രമുഖ ചാനലില്‍ കൂടി ഇത് സംപ്രേഷണം ചെയ്തു. ആ മരം ഇന്നും വേദനിക്കുകയാണ് എന്നാണു ആളുകളുടെ വിശ്വാസം. എന്തായാലും ഒരു മനുഷ്യായുസ്സ് മുഴുവന്‍ സങ്കടപ്പെടാന്‍ മാത്രം ഉള്ള സംഭവം തന്നെയാണു അദ്ദേഹത്തിന്‍റെ കുടുംബത്തിനു ഉണ്ടായിരിക്കുന്നത്. അദ്ദേഹത്തിന്‍റെ ഓര്‍മ്മക്കായ് അവിടെ ഇപ്പോള്‍ ഒരു സ്മാരകം പണിഞ്ഞിരിക്കുകയാണ്. ഒകടോബര്‍ രണ്ടിന് ആയിരുന്നു ആ സംഭവം അന്ന് പുലര്‍ച്ചെ രണ്ടിന് അദ്ദേഹം ഈ ലോകത്തോട്‌ വിട പറഞ്ഞു ആരോടും ഒന്നും പറയാതെ.

അന്നത്തെ ആ സംഭവത്തിന്‌ മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ ആയിരുന്നു ആരും മറക്കാത്ത ആ സംഭവം. എന്തായാലും മലയാളികള്‍ മാത്രമല്ല ലോകത്തെ തന്നെ സംഗീത ആസ്വാദകര്‍ എന്നും ഓര്‍ക്കും അദ്ദേഹത്തേയും അദ്ദേഹത്തിന്‍റെ കഴിവുകളേയും.

മലയാളികളുടെ അഭിമാനമായ യേശുദാസ് എന്ന അനശ്വര ഗായകനെ ഇഷ്ടമല്ലാത്തവര്‍ ആരും തന്നെയുണ്ടാവില്ല ലോകം മുഴുവന്‍ ആരാധാകര്‍ ഉള്ള അദ്ദേഹത്തിന്‍റെ പാട്ടുകള്‍ കേട്ട് ഉറങ്ങാന്‍ ആണ് മലയാളികള്‍ക്ക് ഇഷ്ടം. പാടിയ പാട്ടുകള്‍ എല്ലാം കേള്‍ക്കുന്നവരെ സംഗീതത്തിന്‍റെ ലോകത്ത് എത്തിക്കാന്‍ കഴിവുള്ള ഗാന ഗന്ധര്‍വ്വന്‍ ആണ് യേശുദാസ്. പ്രേം നസീര്‍ അഭിനയിച്ചിരുന്ന കാലം മുതല്‍ സിനിമയില്‍ പാടുന്ന അദ്ദേഹം ഇന്നും മലയാള സിനിമാ ഗാന രംഗത്ത് സജീവമാണ് മറ്റുള്ള കലാകാരന്മാരില്‍ നിന്നും വളരെ വ്യത്യസ്തമാണ് ഒരു ഗായകന് അല്ലെങ്കില്‍ ഗായികയ്ക്ക് ഇത് ദൈവം അനുഗ്രഹിച്ചു നല്‍കുന്ന ഒന്നാണ് അതിനു ഭാഗ്യം വേണം. പറഞ്ഞുവരുന്നത് കഴിഞ്ഞ ദിവസം ഒരു ചാനലിലെ പരിപാടിയില്‍ യേശുദാസ്പറഞ്ഞ ചില വാക്കുകളെ കുറിച്ചാണ് ഇത് കേട്ടാ ഗായിക സുജാത കണ്ണ് നിറച്ചു. അദ്ദേഹത്തെ ബഹുമാനിക്കുന്ന മലയാളി പ്രേക്ഷകരും മറ്റു കലാകാരന്മാരും ദസേട്ടന്‍റെ വാക്കുകള്‍ക്കായി കാതോര്‍ത്തു അദ്ദേഹം പറഞ്ഞത് മുഴുവന്‍ അദ്ദേഹത്തിന്‍റെ ഗുരുവിനെ കുറിച്ചും ജീവിതത്തെ കുറിച്ചും ആയിരുന്നു അദ്ദേഹത്തിന്‍റെ ജീവിതത്തെ കുറിച്ച് കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ആരാണ് ഇന്ന് ലോകത്ത് ഉള്ളത്.

അത്രയ്ക്കും വലിയ കലാകാരന്‍ ആണ് ദാസേട്ടന്‍ യുവ തലമുറയ്ക്ക് പോലും വേണ്ടത് അദ്ദേഹത്തിന്‍റെ പാട്ടുകള്‍ ആണ് എന്തിന് ഏറെ പറയണം മലയാള സിനിമയില്‍ വന്ന പുതുമുഖ താരങ്ങള്‍ക്ക് വേണ്ടി പോലും പാടുന്നത് ഏശുദാസ് എന്ന അനശ്വര കലാകാരന്‍ ആണ് അദ്ദേഹം ഒരു അത്‌ഭുതം തന്നെയാണ് മലയാളികള്‍ക്ക് ദാസേട്ടന്‍ ഒരു ഭാഗ്യമാണ് മറ്റൊരു ഭാഷയിലും ദാസേട്ടന് തുല്യത വരുന്ന മറ്റൊരു കലാകാരനെ കാണാന്‍ കഴിയില്ല എന്നതാണ് സത്യം. അദ്ദേഹത്തിന്‍റെ പാട്ടുകള്‍ കെട്ടും കണ്ടും പഠിക്കുന്ന സുജാത കരഞ്ഞെങ്കില്‍ ഈ വാക്കുകള്‍ നമ്മളും തീര്‍ച്ചയായും കേള്‍ക്കേണ്ടത് തന്നെയാണ്.

കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, ജാക്കി ചാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കാൻ പ്ലാൻ ചെയ്ത നായർ സാൻ എന്ന ചിത്രത്തെ കുറിച്ച് നമ്മൾ കേട്ടത് ഏറെ വർഷങ്ങൾക്കു മുൻപാണ്. ആന്റണി ആൽബർട്ട് എന്ന സംവിധായകൻ ആണ് ആ ചിത്രമൊരുക്കാനായി മുന്നോട്ടു വന്നത്. ഷൂട്ടിംഗ് വരെ തുടങ്ങും എന്ന ഘട്ടത്തിൽ എത്തിനിൽക്കവേ ആണ് അന്ന് ചില സാങ്കേതിക കാരണങ്ങളാൽ ആ ചിത്രം മുടങ്ങി പോയത്. എന്നാൽ ഇപ്പോൾ മലയാള സിനിമ ആഗോള മാർക്കറ്റിൽ മോഹൻലാൽ ചിത്രങ്ങളിലൂടെ വലിയ സ്ഥാനം നേടിയെടുത്തതോടെ നായർ സാൻ എന്ന ചിത്രവും മടങ്ങി വരികയാണ്. ആന്റണി ആൽബർട്ട് ഒരുക്കുന്ന ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഇപ്പോൾ യേശു ക്രിസ്തുവിന്റെ ജീവിത കഥ ത്രീഡിയിൽ ഒരുക്കുന്ന ചിത്രത്തിന്റെ പ്രവർത്തനങ്ങളിൽ ആണ് ആന്റണി ആൽബർട്ട്. ഇംഗ്ലീഷിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ ഹോളിവുഡ് സാങ്കേതിക വിദഗ്ദർ ആണ് അണിനിരക്കുക. ഹോളിവുഡ് താരങ്ങളും അഭിനയിക്കുന്ന ഈ ചിത്രത്തിൽ ഇറ്റലിയിലെ പ്രശസ്തമായ സിനെസിറ്റാ ഫിലിം സ്റ്റുഡിയോ കൂടി നിർമ്മാണ പങ്കാളികൾ ആയെത്തും. അമേരിക്കയിലും ഇറ്റലിയിലും ആയാണ് ഈ ചിത്രം പൂർണ്ണമായും ചിത്രീകരിക്കുക. ഛായാഗ്രഹണം, കലാ സംവിധാനം ഉൾപ്പെടെയുള്ള പ്രമുഖ സാങ്കേതിക വിഭാഗങ്ങൾ എല്ലാം കൈകാര്യം ചെയ്യുന്നത് ഹോളിവുഡിൽ നിന്നുള്ള പ്രശസതരാണ്. ഇതിനു ശേഷം ആണ് മോഹൻലാൽ- ജാക്കി ചാൻ ചിത്രം നായർ സാനും ആയി ആന്റണി ആൽബർട്ട് എത്തുക. ജപ്പാന്റെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത മലയാളി ആയ മാധവൻ നായർ എന്ന കഥാപാത്രത്തിന്റെ ജീവിതമാണ് ഈ ചിത്രത്തിലൂടെ പറയുക എന്നാണ് സൂചന.

നടന്‍ ജയസൂര്യ മലയാള സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്നത് വിനയന്‍ സംവിധാനം ചെയ്ത ‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍’ എന്ന ചിത്രത്തിലാണ്. കാവ്യ മാധവന്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. എന്നാല്‍, ‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍’ സിനിമയില്‍ നായകവേഷം ചെയ്യേണ്ടിയിരുന്നത് ജയസൂര്യ ആയിരുന്നില്ലെന്ന് സംവിധായകന്‍ വിനയന്‍ പറയുന്നു.മറ്റൊരു സൂപ്പര്‍ താരത്തെയാണ് ആദ്യം നായകവേഷത്തില്‍ പരിഗണിച്ചതെന്നും എന്നാല്‍, പിന്നീട് ജയസൂര്യയിലേക്ക് എത്തുകയായിരുന്നെന്നും വിനയന്‍ പറഞ്ഞു.

ഊമപ്പെണ്ണിന് ഉരിയാടാപയ്യനില്‍ നായകനാക്കാനിരുന്നത് ദിലീപിനെ ആയിരുന്നു. എന്നാല്‍ ഡേറ്റില്‍ വന്ന ക്ലാഷ് ജയസൂര്യയ്ക്ക് ഗുണമായി മാറുകയായിരുന്നു. സിനിമയിലെ ചെറിയ റോളുകളില്‍ മാത്രം അഭിനയിച്ചു കൊണ്ടിരുന്ന ജയസൂര്യ ‘ ഊമപ്പെണ്ണിന് ഉരിയാടാപ്പയന്‍’ എന്ന ചിത്രത്തിലൂടെയാണ് നായകപദവിയതിലെത്തിയത്. ചിത്രം വലിയ സാമ്ബത്തിക വിജയം നേടുകയും ചെയ്തു. ദീലിപ് എന്ന നടനെ നായകനാക്കി എട്ടോളം സിനിമകള്‍ ചെയ്തു വരുന്ന സമയത്താണ് ‘ ഊമപ്പെണ്ണിന് ഉരിയാടാപ്പയന്‍’ എന്ന ചിത്രത്തെക്കുറിച്ചുളള ചര്‍ച്ചകള്‍ വരുന്നത്. പക്ഷെ, ദിലീപിന്റെ ഡേറ്റുമായി ക്ലാഷായി. അങ്ങനെയാണ് നിര്‍മാതാവിനോട് പുതുമുഖത്തെ വച്ച്‌ ചെയാതാലോ എന്ന് ചോദിക്കുന്നത്.

നിര്‍മ്മാതാവ് അതിന് സമ്മതം മൂളി. തുടര്‍ന്ന് അത് ജയസൂര്യയിലെത്തുകയായിരുന്നു. മകന്‍ വിഷ്ണുവും തന്റെ ഭാര്യയും ചേര്‍ന്നാണ് ജയസൂര്യയെക്കുറിച്ച്‌ തന്നോട് പറയുന്നത്. അന്ന് ജയസൂര്യ ടിവിയിലൊക്കെ പരിപാടി അവതരിപ്പിച്ച്‌ നടക്കുന്ന സമയമാണ് . കുറിച്ച്‌ സിനിമകളിലൊക്കെ മുഖം കാണിച്ചിട്ടുണ്ട്. ആദ്യമായാണ് ബിഗ് സ്‌ക്രീനിലെത്തുന്നത്. അതും വലിയ നായകനായി വിനയന്‍ പറഞ്ഞു. ചിത്രത്തില്‍ ഡയലോഗ് ഇല്ലായിരുന്നു സാധാരണ നടന്മാരൊക്കെ ഡയലോഗ് കൊണ്ടാണ് പിടിച്ചു നില്‍ക്കുന്നത്. എന്നാല്‍ ചിത്രം വലിയ ഹിറ്റാകുകയും ആറുമാസം കൊണ്ട് ജയന്‍ വലിയ നടനായി മാറുകയും ചെയ്തു .. വിനയന്‍ പറയുന്നു .

ശബാന ആസ്മിക്ക് വേണ്ടി പ്രാര്‍ഥിച്ച് പ്രമുഖര്‍ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഗായിക ലതാ മങ്കേഷ്കര്‍ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സിനിമാ രംഗത്തെ പ്രമുഖര്‍ സോഷ്യല്‍ മീഡിയയില്‍ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തു.

ശബാന ആസ്മിക്കുണ്ടായ അപകടം അസ്വസ്ഥപ്പെടുത്തുന്നത് എന്നു കുറിച്ച നരേന്ദ്ര മോദി എത്രയും വേഗം സുഖമാവട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നതായി ട്വീറ്റ് ചെയ്തു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ലതാ മങ്കേഷ്കര്‍ തുടങ്ങി നിരവധി പേര്‍ ട്വീറ്റുകളുമായി രംഗത്തെത്തി.

അതേസമയം ശബാന ആസ്മി അപകടനില തരണം ചെയ്തതായി മഹാത്മാ ഗാന്ധി ആശുപത്രിയിൽ നിന്നുള്ള ഡോക്ടര്‍മാരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് മുംബൈ-പുനെ എക്‌സ്പ്രസ് പാതയില്‍ അപകടം ഉണ്ടായത്. ശബാനയും ഭർത്താവ് ജാവേദ് അക്തറും സഞ്ചരിച്ച കാർ ട്രക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഖലാപൂര്‍ ടോള്‍ പ്ലാസയ്ക്ക് സമീപത്തായിരുന്നു സംഭവം.

ഗുരുതരമായി പരിക്കേറ്റ ശബാന ആസ്മിയെ കലാംബോളിയിലുള്ള മഹാത്മാ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അപകടത്തിൽ പെട്ട ടാറ്റ സഫാരിയുടെ മുൻവശം തകർന്ന നിലയിലാണ്. ശനിയാഴ്ച വൈകീട്ട് 4.30 ഓടെയാണ് അപകടം നടന്നത്. ജാവേദ് അക്തറിന് പരിക്കില്ല.

ശബാനയക്ക് പുറമെ ഇവരുടെ ഡ്രൈവർക്കും, മറ്റൊരു സ്ത്രീക്കും പരിക്ക് പറ്റിയിട്ടുണ്ടെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം ട്രക്ക് ഡ്രൈവറുടെ പരാതിയില്‍ ശബാന ആസ്മിയുടെ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

ഹോളിവുഡ് ഐക്കണ്‍ ട്വന്റിയത്ത് സെഞ്ചുറി ഫോക്‌സില്‍ നിന്നും ‘ഫോക്‌സ്’ പുറത്ത്. കമ്പനി ട്വന്റിയത്ത് സെഞ്ചുറി സ്റ്റുഡിയോ എന്ന പേരുമാറ്റുന്നതായി ഡിസ്‌നി അറിയിച്ചു. ആര്‍ട്ട് ഹൗസ് പ്രൊഡക്ഷന്‍ കമ്പനി ഫോക്‌സ് സെര്‍ച്ച്ലൈറ്റ് ഇനി മുതല്‍ സെര്‍ച്ച്ലൈറ്റ് പിക്‌ചേഴ്‌സ് എന്ന് അറിയപ്പെടും. കഴിഞ്ഞവര്‍ഷമാണ് ഡിസ്‌നി 7100 കോടി ഡോളര്‍ ഇടപാടിലൂടെ സ്റ്റുഡിയോയും ഫോക്‌സിന്റെ സ്വത്തുക്കളും സ്വന്തമാക്കിയത്. കമ്പനിയുടെ ലോഗോ ടെറ്റില്‍ കാര്‍ഡ് തുടങ്ങിയവയെല്ലാം ‘ഫോക്‌സ്’ ഇല്ലാതെ തുടരുമെന്നും കമ്പനി അറിയിച്ചു

സെര്‍ച്ച്ലൈറ്റ് പിക്‌ചേഴ്‌സ് എന്ന ബ്രാന്‍ഡിലെ പ്രഥമചിത്രം ‘ഡൗണ്‍ഹില്‍’ ഫെബ്രുവരി 14 ന് പുറത്തിറങ്ങും. ട്വന്റിയത്ത് സെഞ്ചുറി സ്റ്റുഡിയോയുടെ പേരിലുള്ള ആദ്യചിത്രം ‘ദ കാള്‍ ഓഫ് ദ വൈല്‍ഡ്’ ഫെബ്രുവരി 21 നായിരിക്കും പുറത്തിറങ്ങുക. അതേസമയം ഫോക്‌സിന്റെ മറ്റ് വിഭാഗങ്ങളായ ഫോക്‌സ് എന്റര്‍ടെയ്ന്‍മെന്റ്, ഫോക്‌സ് സ്‌പോര്‍ട്‌സ്, ഫോക്‌സ് ന്യൂസ് എന്നിവ ഫോക്‌സ് കോര്‍പ്പറേഷന്റെ തന്നെ ഭാഗമായി തുടരും.

പേരുമാറ്റത്തിലൂടെ ഹോളിവുഡിലെ ഒരു യുഗമാണ് അവസാനിക്കുന്നത്. 1935-ല്‍ ട്വന്റിയത്ത് സെഞ്ച്വറി പിക്‌ചേഴ്‌സും ഫോക്‌സ് ഫിലിംസും ഒന്നായാണ് ട്വന്റിയത്ത് സെഞ്ചുറി ഫോക്‌സ് രൂപം കൊണ്ടത്. ഹോളിവുഡിലെ ഏറ്റവും ജനപ്രിയമായ ‘ഡൈ ഹാര്‍ഡ്, ഏലിയന്‍, മിറാക്കിള്‍ ഓണ്‍ 34-ത് സ്ട്രീറ്റ്, ഓള്‍ എബൗട്ട് ഈവ്, ഹോം എലോണ്‍ തുടങ്ങിയ നിരവധി ചിത്രങ്ങളാണ് ഈ ബ്രാന്‍ഡില്‍ പിറന്നത്.

ജനപ്രിയ പരമ്പരയായ ഉപ്പും മുളകിലെ കഥാപാത്രങ്ങളെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. പരമ്ബരയിലെ കുട്ടി താരങ്ങള്‍ തന്നെയാണ് ആരാധകരെ കൈയ്യിലെടുക്കുന്നത്. ഉപ്പും മുളകും മലയാളം മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ പരമ്ബര ആണെങ്കിലും അത്രത്തോളം തന്നെ വിവാദങ്ങള്‍ക്കും ഈ പരമ്പര സാക്ഷ്യം വഹിച്ചിട്ടുണ്ട്. നീലുവായി എത്തുന്ന നിഷ സാരംഗ് മുതല്‍, പ്രധാന കഥാപാത്രം കൈകാര്യം ചെയ്ത നടിയുടെ വീഡിയോ ലീക്ക് ആയത് ഉള്‍പ്പെട്ട വിവാദം വരെ എത്തിയ പരമ്പര അടുത്തിടെയാണ് ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തീകരിച്ചത്.

മലയാള സീരിയല്‍ ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത വിധത്തിലുള്ള അത്യന്തം ആഘോഷ പൂര്‍വ്വമായിട്ടാണ് ഈ എപ്പിസോഡില്‍ ലച്ചുവിന്റെ വിവാഹം ടീം ഷൂട്ട് ചെയ്തത്.

വിവാഹത്തിന്റെ എപ്പിസോഡുകള്‍ കഴിഞ്ഞതില്‍ പിന്നെ പരമ്പരയില്‍ നിന്നും ജൂഹി റെസ്റ്റാഗിയെ (ലെച്ചു) കാണാത്ത അവസ്ഥയാണുള്ളത്. ഇതോടെ ലച്ചുവിനെ പരമ്പരയില്‍ നിന്ന് ഒഴിവാക്കിയോയെന്നാണ് ആരാധകര്‍ അന്വേഷിക്കുന്നത്.

അതേസമയം, ലച്ചുവായി എത്തുന്ന ജൂഹി റുസ്തഗി പരമ്പരയില്‍ നിന്നും പിന്മാറിയ പോലെയാണെന്നും താരത്തിനെ കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും പരമ്ബരയുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്. ഉപ്പും മുളകില്‍ കുറച്ച്‌ കുശുമ്ബും കുസ്യതിയുമുളള കഥാപാത്രത്തെയാണ് ജൂഹി അവതരിപ്പിക്കുന്നത്.

RECENT POSTS
Copyright © . All rights reserved