Movies

സിദ്ദിഖ് ലാല്‍ കൂട്ടുകെട്ട്‌ മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് മേക്കേഴ്‌സ് ആണ് . റാംജി റാവ് സ്പീക്കിംഗ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, വിയ്റ്റ്‌നാം കോളനി തുടങ്ങി ഇരുവരും ഒന്നിച്ചപ്പോള്‍ പിറന്നത് വമ്ബന്‍ ഹിറ്റുകളായിരുന്നു. പിന്നീട് രണ്ട് വഴികളിലൂടെ സഞ്ചരിക്കാന്‍ തീരുമാനിച്ചപ്പോഴും സിദ്ദിഖും ലാലും തങ്ങളുടെതായ രീതിയില്‍ മലയാള സിനിമയില്‍ ശക്തമായ സാന്നിധ്യമായി.

എന്നാല്‍ ആദ്യ തിരക്കഥ വമ്ബന്‍ പരാജയമായിരുന്നുവെന്ന ചരിത്രം കൂടി പറയാനുണ്ട് സിദ്ദിഖ് ലാലിന്. 1986ല്‍ പുറത്തിറങ്ങിയ പപ്പന്‍ പ്രിയപ്പെട്ട പപ്പനാണ് ഇരുവരും ചേര്‍ന്നെഴുതിയ ആദ്യ തിരക്കഥ. റഹ്‌മാന്‍ നായകനായ ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എന്നാല്‍ വമ്ബന്‍ പരാജയം നേരിടാനായിരുന്നു ചിത്രത്തിന്റെ വിധി.

കേരളകൗമുദി ഓണ്‍ലൈനിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സിനിമയുടെ പരാജയകാരണം സിദ്ദിഖ് തന്നെ വെളിപ്പെടുത്തി.

‘കാലത്തിന് വളരെ മുമ്ബേ വന്ന സബ്‌ജക്‌ടായിരുന്നു പപ്പന്‍ പ്രിയപ്പെട്ട പപ്പന്റെത്. ഇതൊക്കെ നടക്കുന്നതാണോ എന്നായിരുന്നു അന്നത്തെ പ്രേക്ഷകന്റെ ചിന്ത. നടക്കുന്നതല്ല, നടക്കാന്‍ തോന്നിപ്പിക്കുന്നതാണ് സിനിമ. സത്യസന്ധമായതു മാത്രം കാണിക്കുപ്പോള്‍ അത് ഡോക്യമെന്ററിയായി പോവില്ലേ? ആ കാലഘട്ടത്തില്‍ പപ്പനിലേതു പോലുള്ള ഒരു കോണ്‍സപ്‌ട് സിനിമയില്‍ വന്നിട്ടുണ്ടായിരുന്നില്ല. അതുമാത്രമല്ല, ആദ്യകാലത്തെ ഞങ്ങളുടെ എഴുത്തിന്റെ ഒരു പ്രാരാബ്‌ധതയും അതിലുണ്ടായിരുന്നു. അന്നത്തെ ചെറിയ ബഡ്‌ജറ്റില്‍ എടുക്കേണ്ട സിനിമ ആയിരുന്നില്ല പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍’ സിദ്ദിഖിന്റെ വാക്കുകള്‍.

തമിഴ് സൂപ്പർസ്റ്റാർ എംജിആറായി വേഷപ്പകർച്ച നടത്തി അരവിന്ദ് സ്വാമി. പഴയ തമിഴ് സൂപ്പർസ്റ്റാറിനെ അവതരിപ്പിക്കുമ്പോൾ അഭിനയം സൂപ്പറായിരിക്കണം; തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകൾ നന്നായി കൈകാര്യം ചെയ്യുന്ന നടനായിരിക്കണം: ‘തലൈവി’ ജയലളിതയുടെ ജീവിതകഥ പറയുന്ന സിനിമയിൽ എംജിആറാകാൻ ആരു വേണമെന്നതിന്റെ മാനദണ്ഡം ഇതായിരുന്നു. എ.എൽ. വിജയ് സംവിധാനം ചെയ്യുന്ന തലൈവി സിനിമയിലേക്ക് അവസാനം നറുക്കു വീണത് തെന്നിന്ത്യയുടെയും ബോളിവുഡിന്റെയും ഹൃദയം കവർന്നിട്ടുള്ള അരവിന്ദ് സ്വാമിക്ക്. ഇപ്പോഴിതാ ആ തീരുമാനം ശരിയാണെന്ന് തെളിയിക്കുകയാണ് ചിത്രത്തിന്റെ ടീസർ.

ചിത്രത്തിൽ തലൈവി ജെ ജയലളിതയായി എത്തുന്നത് ബോളിവുഡ് നടി കങ്കണ റനൗട്ടാണ്. എംജിആറും ജയലളിതയും ഒന്നിച്ചഭിനയിച്ചു സൂപ്പർഹിറ്റാക്കിയത് 28 ചിത്രങ്ങളാണ്. പിന്നീടാണ് ഇരുവരും രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. സിനിമയിൽ രണ്ട് ഗെറ്റപ്പിലാണ് കങ്കണ എത്തുന്നത്. ജയലളിതയുടെ രാഷ്ട്രീയജീവിതം പറയുന്ന സമയത്തിൽ പ്രോസ്‌തെറ്റിക് മേക്കപ്പിനെയാണ് താരം ആശ്രയിച്ചിരിക്കുന്നത്. ബാഹുബലിക്കും മണികര്‍ണികയ്ക്കു വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മാണം. ജി വി പ്രകാശ് കുമാര്‍ സംഗീതം.

മലയാളികൾക്ക് ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. ആദ്യം ലാലിനൊപ്പം ചേർന്നും പിന്നീട് ഒറ്റക്കും ഈ സംവിധായകൻ വമ്പൻ വിജയങ്ങൾ മലയാള സിനിമയ്ക്കു സമ്മാനിച്ചു. ആ സിദ്ദിഖ് ഇപ്പോഴിതാ തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായി നമ്മുടെ മുന്നിൽ എത്തിയിരിക്കുകയാണ്. ഏറ്റവും വലിയ ചിത്രത്തിൽ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ് നായക വേഷം ചെയ്തിരിക്കുന്നത്. ബിഗ് ബ്രദർ എന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളി കൂടിയാണ് സിദ്ദിഖ്. ഇതിന്റെ ട്രൈലെർ, ഇതിലെ ഗാനങ്ങൾ എന്നിവ വലിയ ശ്രദ്ധ നേടിയത് ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ ഉയർത്തിയിരുന്നു. അതിനൊപ്പം ഇതിലെ വലിയ താരനിരയും പ്രതീക്ഷ പകർന്നിട്ടുണ്ട്.

സാധാരണ ഹാസ്യത്തിന് പ്രാധാന്യം നൽകിയുള്ള ഫാമിലി എന്റെർറ്റൈനെറുകളാണ് സിദ്ദിഖ് ഒരുക്കിയിട്ടുള്ളത് എങ്കിൽ ഇത്തവണ തന്റെ ശൈലി ഒന്ന് മാറ്റി പിടിച്ചു കൊണ്ട് ആക്ഷന് പ്രാധാന്യം നൽകിയ ഒരു ഫാമിലി എന്റെർറ്റൈനെറാണ് സിദ്ദിഖ് ഒരുക്കിയിരിക്കുന്നത്. മോഹൻലാൽ അവതരിപ്പിക്കുന്ന സച്ചിദാനന്ദൻ എന്ന കഥാപാത്രത്തിന്റെ ഭൂതകാലവും വർത്തമാന കാലവും ആസ്പദമാക്കി മുന്നോട്ടു നീങ്ങുന്ന ഈ ചിത്രം അയാളുടെ കുടുംബത്തിൽ സംഭവിക്കുന്ന കാര്യങ്ങളെയും ഫോക്കസ് ചെയ്യുന്നുണ്ട്. കുറച്ചു സസ്‌പെൻസും നിലനിർത്തി മുന്നോട്ടു പോകുന്ന ചിത്രമായതുകൊണ്ടുതന്നെ കഥാസാരം കൂടുതലായി വെളിപ്പെടുത്തുന്നത് ഉചിതമല്ല.

താൻ വേറിട്ട ഒരു ശൈലിയിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന അവകാശവാദത്തോടു പൂർണ്ണമായും നീതി പുലർത്താൻ സിദ്ദിഖ് എന്ന സംവിധായകന് സാധിച്ചിട്ടുണ്ട് എന്ന് പറയാം. സസ്‌പെൻസും ആക്ഷനും ആകാംഷയും ആവേശവും നിറഞ്ഞ രീതിയിൽ ഒരു മാസ്സ് എന്റെർറ്റൈനെർ ആയി ഈ ചിത്രം ഒരുക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. എന്നാൽ അതിനോടൊപ്പം തന്നെ സിദ്ദിഖ് എന്ന സംവിധായകനിൽ നിന്നും ഒരു ചിത്രം വരുമ്പോൾ പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന തമാശകളും വൈകാരികമായ തലമുള്ള ഒരു കുടുംമ്പ കഥയും കൃത്യമായി കോർത്തിണക്കി അവതരിപ്പിക്കാനും സിദ്ദിഖ് എന്ന രചയിതാവിനു സാധിച്ചു. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ആക്ഷൻ ആണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മോഹൻലാൽ ആരാധകരെ മാത്രമല്ല, എല്ലാത്തരം സിനിമാ പ്രേക്ഷകരെയും കിടിലം കൊള്ളിക്കുന്ന ഫൈറ്റ് ആണ് ഈ ചിത്രത്തിൽ അദ്ദേഹം കാഴ്ച വെച്ചിരിക്കുന്നത്. സ്റ്റണ്ട് സിൽവ, സുപ്രീം സുന്ദർ, റാം- ലക്ഷ്മൺ എന്നിവർ ഒരുക്കിയ ആക്ഷൻ രംഗങ്ങൾ കയ്യടി അർഹിക്കുന്നു.

അതുപോലെ തന്നെ എടുത്തു പറയേണ്ട പോസിറ്റീവ് വശങ്ങൾ ആണ് ഈ ചിത്രത്തിന്റെ ഇന്റർവെൽ പഞ്ചും ക്‌ളൈമാക്‌സും. പ്രേക്ഷകരെ ഉദ്വേഗ ഭരിതർ ആക്കുന്ന ഒരു ഇന്റർവെൽ പഞ്ചും അതിനു ശേഷം അവരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്ന ക്‌ളൈമാക്‌സും ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറി. മോഹൻലാൽ അവതരിപ്പിക്കുന്ന സച്ചിദാനന്ദൻ എന്ന കഥാപാത്രവും ആ കഥാപാത്രം ആയി അദ്ദേഹം കാഴ്ച വെച്ച അതിഗംഭീര പ്രകടനവുമാണ് ഈ ചിത്രത്തെ താങ്ങി നിർത്തിയ മറ്റൊരു ഘടകം. വ്യത്യസ്ത തലങ്ങളിലൂടെ കടന്നു പോകുന്ന ഈ കഥാപാത്രത്തിന് മോഹൻലാൽ നൽകിയ ശരീര ഭാഷയും സൂക്ഷ്മാംശങ്ങളിൽ പോലും അദ്ദേഹം നൽകിയ പൂർണ്ണതയും ഈ കഥാപാത്രത്തെ ഗംഭീരമാക്കി. അദ്ദേഹത്തോടൊപ്പം ബോളിവുഡ് താരം അർബാസ് ഖാൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, അനൂപ് മേനോൻ, ടിനി ടോം, ഇർഷാദ്, നായികമാരായ മിർണ്ണ, ഗാഥാ, ഹണി റോസ് എന്നിവരും മികച്ചു നിന്നു. സിദ്ദിഖ്, ദേവൻ, ജനാർദ്ദനൻ, ആസിഫ് ബസ്ര, ജോൺ വിജയ്, ചേതൻ ഹൻസ്രാജ്, നിർമ്മൽ പാലാഴി, കൊല്ലം സുധി എന്നീ കലാകാരന്മാരും ശ്രദ്ധ നേടുന്ന പ്രകടനമാണ് നടത്തിയത്.

ദീപക് ദേവ് ഒരുക്കിയ പശ്ചാത്തല സംഗീതവും ഗാനങ്ങളും മനോഹരമായപ്പോൾ എടുത്തു പറയേണ്ട മറ്റൊരു പ്രധാന ഘടകം ജിത്തു ദാമോദർ പകർത്തിയ ദൃശ്യങ്ങൾ ആണ്. ആക്ഷൻ രംഗങ്ങളിലും അതുപോലെ കളർഫുൾ ആയ ഗാന രംഗങ്ങളിലും എല്ലാം അദ്ദേഹത്തിണ്റ്റെ മികവ് പ്രകടമായി. മാത്രമല്ല ഗൗരി ശങ്കറിന്റെ എഡിറ്റിംഗും ചിത്രത്തിന് സാങ്കേതികമായി ഉള്ള മികവ് പകർന്നു തന്നിട്ടുണ്ട്.

ഏതായാലും എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ രസിച്ചു കാണാവുന്ന ഒരു പക്കാ മാസ്സ് ഫാമിലി എന്റെർറ്റൈനെർ തന്നെയാണ് ബിഗ് ബ്രദർ. സിദ്ദിഖ് എന്ന സംവിധായകന്റെ ഒരു കിടിലൻ തിരിച്ചു വരവ് എന്നുതന്നെ ബിഗ് ബ്രദറിനെ നമ്മുക്ക് വിശേഷിപ്പിക്കാം. യുവാക്കൾക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന തരത്തിൽ ഒരുക്കാൻ കഴിഞ്ഞതാണ് ഈ ചിത്രത്തെ ഒരു വലിയ വിജയത്തിലേക്ക് നയിക്കുന്നത് എന്ന് പറയാൻ സാധിക്കും.

സെൽഫിയായിരുന്നു സമൂഹമാധ്യമങ്ങളിൽ തരംഗമായത്. എന്നാൽ ഇതെന്ത് പരിപാടിക്കു വേണ്ടി എടുത്തതാണെന്നായിരുന്നു ആരാധകരുടെ സംശയം. ആ സംശയത്തിന് ഉത്തരവുമായി നടൻ സിദ്ദിഖ് എത്തി. സിദ്ദിഖിന്റെ മനസിൽ ഉദിച്ചൊരു ആശയത്തിൽ നിന്നാണ് ആ ഫോട്ടോയുടെ പിറവി.

സിദ്ദിഖിന്റെ വാക്കുകൾ:

‘ഇന്നലത്തെ ദിവസത്തിനു അങ്ങനെ പ്രത്യേകതകൾ ഒന്നും ഉണ്ടായിരുന്നില്ല, എങ്കിൽ പോലും എന്റെ ക്ഷണം സ്വീകരിച്ച് എന്റെ സഹപ്രവർത്തകരായ മമ്മൂക്ക, മോഹൻലാൽ, ജയറാം, ദിലീപ്, ഉണ്ണി മുകുന്ദൻ, ജയസൂര്യ, ചാക്കോച്ചൻ ഇവരെല്ലാവരും ഇന്നലെ എന്റെ വീട്ടിലെത്തി..

ഞങ്ങൾക്കെല്ലാവർക്കും മറക്കാനാവാത്ത ഒരു സായാഹ്നമായിരുന്നു.. എല്ലാവരും വലിയ സന്തോഷത്തിലും വലിയ ആഹ്ലാദത്തിലുമായിരുന്നു, അങ്ങനെ ഞങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു സായാഹ്നം സമ്മാനിച്ചുകൊണ്ട് രാത്രി ഒരുമണിയോടുകൂടെ ഞങ്ങൾ പിരിഞ്ഞു…

വീണ്ടും ഇതുപോലെ ഒരു സ്ഥലത്ത് ഇനിയും കൂടണം.. ഇനിയും ഇതിൽ കൂടുതൽ കൂടുതൽ ആളുകളെ ക്ഷണിക്കണം, നമ്മുക്കെല്ലാവർക്കും ഇതുപോലെ ഇടക്കിടക്ക് സൗഹൃദപരമായ കൂടിച്ചേരലുകൾ ഉണ്ടാവണം എന്ന തീരുമാനത്തിൽ ഞങ്ങൾ പിരിഞ്ഞു.’

ഷൂട്ടിങ് തിരക്കുകൾക്കിടയിൽ താരങ്ങൾ തമ്മിൽ ഒരുമിച്ചു കൂടുക സാധ്യമല്ല. അവിടെ നിന്നാണ് ഇങ്ങനെയൊരു ആശയം സിദ്ദിഖിന്റെ മനസിൽ തോന്നിയത്. സഹപ്രവർത്തകർക്കൊപ്പം ഒരു ഡിന്നർ. അങ്ങനെ അദ്ദേഹത്തിന്റെ ആലുവയിലെ വീട്ടിൽ താരരാജാക്കന്മാർക്കൊപ്പം യുവതാരങ്ങൾ ഒത്തുകൂടി.

മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം സമയം പങ്കിടാൻ യുവതാരങ്ങൾക്ക് അവസരമൊരുക്കുകയായിരുന്നു സിദ്ദിഖിന്റെ ഉദേശം. വിദേശത്ത് അവധി ആഘോഷിക്കുന്നതിനാൽ പൃഥ്വിരാജ് വിട്ടുനിന്നു. ആസിഫ്, ടൊവീനോ ഷൂട്ടിങ് തിരക്കിലും. കളിയും ചിരിയുമായി ഏറെ നേരം ചിലവഴിച്ച ശേഷമാണ് താരങ്ങൾ പിരിഞ്ഞത്.

റിലീസിനൊരുങ്ങുന്ന ഷൈലോക്ക് സിനിമയുടെ പോസ്റ്ററുകൾ കീറിക്കളയുന്നതായി പരാതി. ഷൈലോക്കിന്റെ പോസ്റ്റര്‍ കീറിയ ഒരു ചിത്രം നിര്‍മാതാവ് ജോബി ജോര്‍ജ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.

‘ദയവായി പോസ്റ്റര്‍ കീറരുതേ പാവപ്പെട്ടവന്റെ വള്ളം കളിയാണ്, ചവിട്ടി മുക്കരുത്” എന്ന അടിക്കുറിപ്പോടെയാണ് നിര്‍മാതാവ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇതൊരു മാനസിക രോഗമാണെന്നും ഇത്തരക്കാർക്കെതിരെ നിയമനടപടി വേണമെന്നും ആരാധകർ പറയുന്നു.

മമ്മൂട്ടി നായകനായെത്തുന്ന ഷൈലോക്ക് ജനുവരി 23ന് പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. രാജാധിരാജ, മാസ്റ്റര്‍ പീസ് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി അജയ് വാസുദേവ് കുട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ഈ ചിത്രം നിര്‍മിക്കുന്നത് ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോർജാണ്.

ബിബിന്‍ മോഹനും അനീഷ് ഹമീദും തിരക്കഥയൊരുക്കുന്ന ചിത്രമാണ് ഷൈലോക്ക് . തമിഴ് – മലയാളം ഭാഷകളില്‍ ഒരേ സമയം ഒരുങ്ങുന്ന ചിത്രത്തിന് തമിഴില്‍ കുബേരന്‍ എന്നാണ് പേര്. തമിഴ് സീനിയര്‍ താരം രാജ് കിരണ്‍ ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു. മീന, ബിബിന്‍ ജോര്‍ജ്, ബൈജു സന്തോഷ്, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, അര്‍ത്ഥന ബിനു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

ഇനി ഒരിക്കലും ബ്രിട്ടീഷ് എയര്‍വേയ്‌സില്‍ യാത്ര ചെയ്യില്ലെന്ന് നടി സോനം കപൂര്‍. തന്റെ ലഗേജുകള്‍ കാണാതായതാണ് താരത്തെ ഇത്തരത്തിലൊരു തീരുമാനം എടുത്തത്. ബ്രിട്ടീഷ് എയര്‍വേയ്‌സില്‍ മൂന്നാമത്തെ പ്രാവശ്യമാണ് സഞ്ചരിക്കുന്നത്. ഈ മാസം രണ്ടാം തവണയും എനിക്ക് ബാഗ് നഷ്ടപ്പെട്ടു. ഇതില്‍ നിന്നും ഞാന്‍ ഒരു പാഠം പഠിക്കേണ്ടിയിരിക്കുന്നു. ഇനി ഒരിക്കലും ബ്രിട്ടീഷ് എയര്‍വേയ്‌സില്‍ യാത്ര ചെയ്യില്ല. സോനം ട്വീറ്റ് ചെയ്തു. സോനത്തിന്റെ ട്വീറ്റിന് മറുപടിയുമായി ബ്രിട്ടീഷ് എയര്‍വേയ്‌സ് അധികൃതര്‍ രംഗത്തെത്തി. ലഗേജുകള്‍ ലഭിക്കുവാന്‍ താമസം നേരിട്ടുവെന്ന് അറിഞ്ഞതില്‍ ഖേദം പ്രകടിപ്പിക്കുന്നു. വിമാനത്താവളത്തില്‍ അറിയിച്ചപ്പോള്‍ ട്രാക്കിംഗ് വിവരം ലഭിച്ചിരുന്നോ എന്ന് കമ്പനി മറുപടി നല്‍കി.

മലയാള സിനിമയിൽ യാതൊരു സിനിമ പാരമ്പര്യവുമില്ലാതെ എത്തി,പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് ആസിഫ് അലി,എന്നാൽ ഇപ്പോൾ ആസിഫ് തിളങ്ങുകയാണ് മാത്രവുമല്ല 2019 ആസിഫ് അലിയ്ക്ക് ഭാഗ്യമുള്ള വര്‍ഷമാണ്. ഇനി താരത്തിന്റേതായി വരാനിരിക്കുന്ന സിനിമകളെല്ലാം വലിയ പ്രതീക്ഷ നല്‍കുന്നവയാണ്.ഇഎന്നാൽ ഇപ്പോൾ ചില വെളിപ്പെടുത്തലുകൾ നടത്തുകയാണ് താരം മറ്റൊന്നുമല്ല അത്,തനിക്ക് വേണ്ടി തിരക്കഥ എഴുതപ്പെട്ടിരുന്നില്ലെന്നും മറ്റ് താരങ്ങള്‍ക്ക് വേണ്ടി ഒരുക്കിയ സിനിമകളിലായിരുന്നു താന്‍ അഭിനയിച്ചിരുന്നതെന്നും പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് പറഞ്ഞിരിക്കുകയാണ്.

താരം പറയുന്നത് സിനിമയായിരുന്നു എന്റെ എന്നാണ് പക്ഷേ അത് ഇന്ന് യാഥാര്‍ഥ്യമായി., കൂടാതെ തുടര്‍ച്ചയായി സിനിമകള്‍ ചെയ്യാന്‍ പറ്റുകയും, അത് തന്നെയാണ് ഏറ്റവും വലിയ എക്‌സൈറ്റ്‌മെന്റ്മ എന്നും പറയുന്നു.മെഗാസ്റ്റാർ മമ്മുക്ക പറഞ്ഞ കാര്യം ഇപ്പോഴും ഓര്‍മയിലുണ്ടെന്നും “പണ്ട് സിനിമയില്‍ വരാന്‍ വലിയ പ്രയാസമായിരുന്നു പക്ഷേ എത്തിയാല്‍ എങ്ങനെ എങ്കിലും നിന്ന് പോകും, ഇപ്പോള്‍ നേരെ മറിച്ചാണ്. വരാന്‍ എളുപ്പമാണ്, പക്ഷേ നിലനില്‍ക്കാനാണ് പാട്”.ഇങ്ങനെയാണ് താരം പറഞ്ഞത്.

മറ്റൊരു കാര്യം താരം എടുത്തു പറയുന്നു ,സിനിമയില്‍ വന്നതിന് ശേഷമാണ് സിനിമ എന്താണെന്ന് മനസിലാക്കുന്നതെന്നും, താൻ കാണിച്ച് കൊണ്ടിരിക്കുന്നത് ഉഴപ്പാണെന്ന് എനിക്ക് അറിയില്ലായിരുന്നെന്നും,മോശം സിനിമകള്‍ തേടിപ്പിടിച്ച് അഭിനയിക്കുന്ന ആളാണ് ഞാനെന്ന് ചിലര്‍ പറയാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു.അതുമാത്രമല്ല കഥ പറയുമ്പോള്‍ എവിടെയൊക്കെയോ പുതുമ കാണുന്നത് കൊണ്ടാണ് പല പ്രോജക്ടുകള്‍ക്കും കൈകൊടുക്കുന്നത്.

പക്ഷേ ചിത്രീകരിച്ച് വരുമ്പോള്‍ കഥ ആകെ മാറി മറിഞ്ഞിരിക്കുമെന്നും,അങ്ങനെയാണ് എനിക്ക് ചെയ്യാന്‍ പറ്റാത്ത കഥാപാത്രങ്ങള്‍ ചെയ്ത് പോയതെന്നും താരം പറയുന്നു,ഒപ്പം മറ്റൊരു വെളിപ്പെടുത്തലും താരം നടത്തുകയുണ്ടായി അതിങ്ങനെ, “പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും കുഞ്ചാക്കോ ബോബനും” വേണ്ടെന്ന് വെക്കുന്ന തിരക്കഥകളാണ് പണ്ട് എന്നെ തേടി അധികവും വന്നത്. ഞാനത് എന്നെ കൊണ്ട് പറ്റുന്ന രീതിയില്‍ നന്നായി ചെയ്തു. അന്ന് എനിക്ക് വേണ്ടി എഴുതപ്പെട്ട തിരക്കഥകള്‍ ഉണ്ടായിരുന്നില്ല എന്നും ആസിഫ് പറയുന്നു.

ബോളിവുഡ് നടി ഐശ്വര്യ റായ്‌ക്കെതിരെ ഗുരുതര ആരോപണവുമായി യുവാവ് രംഗത്ത്. ഐശ്വര്യ റായ് തന്റെ അമ്മയാണെന്ന് 32കാരന്‍ പറയുന്നു. സംഗീത് കുമാറാണ് അവകാശവാദവുമായി രംഗത്തെത്തിയത്.2017ലും ആന്ധ്രാ സ്വദേശിയായ സംഗീത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഐശ്വര്യ റായ് തന്റെ അമ്മയാണെന്നും താന്‍ ജനിച്ചത് ലണ്ടനില്‍വെച്ച് ഐ.വി.എഫ് വഴിയാണെന്നും സംഗീത് പറയുന്നു. 2018ലും സംഗീത് ഇതേ അവകാശവാദവുമായി എത്തിയിരുന്നു.

ഐശ്വര്യ റായ് എന്റെ അമ്മയാണെന്നും, ചെറുപ്പത്തിലെ ഫോട്ടോ മാത്രമേ കയ്യിലുള്ളൂ അല്ലാതെ തെളിവുകളൊന്നുമില്ലെന്നാണ് അന്ന് സംഗീത് പറഞ്ഞത്. അമ്മയ്‌ക്കൊപ്പം മുംബയില്‍ താമസിക്കാനാണ് താല്‍പര്യമെന്നും സംഗീത് പറയുന്നു.അമിത ആരാധന മൂലം ഒരു നടിയെ പറ്റി അനാവശ്യ കാര്യങ്ങള്‍ പറയരുതെന്ന് ഇതിനെതിരെ ആരാധകര്‍ പറയുന്നു.

പ്രശസ്ത സീരിയലായ വാനമ്പാടിയിലെ നായികയുടെ ‘അമ്മ രുഗ്മിണായായി നടിയായി അഭിനയിക്കുന്നത് പ്രിയ മേനോനാണ്. രുഗ്മിണി എന്ന കഥാപാത്രമായി എത്തുന്ന പ്രിയ മേനോന്‍ ആണ് ഏറ്റതുമധികം വെറുപ്പ് സമ്പാദിച്ച കഥാപാത്രം . വില്ലത്തി വേഷത്തിലാണ് പ്രിയ എത്തുന്നത് .

എന്നാല്‍ എപ്പോൾ നടി സമൂഹമാധ്യമങ്ങളിൽ ഒരു വീഡിയോയിലൂടെ പ്രത്യക്ഷപ്പെട്ട തനിക്ക് വധ ഭീഷണിയുണ്ടെന്നും താന്‍ ആത്മഹത്യാ ചെയ്യുകയോ തനിക്ക് എന്തെങ്കിലും ജീവഹാനി ഉണ്ടാവുകയോ ചെയ്താല്‍ അവരാണ് കാരണമെന്നും പ്രിയ പറയുന്നു.

ആരാണ് വധഭീഷണി ഉന്നയിച്ചതെന്നു ഇവര്‍ വ്യക്തമാക്കുന്നില്ല. തന്റെ ബന്ധുക്കള്‍ ആരും കേരളത്തിലില്ലെന്നും അവരൊക്കെ പുറത്താണെന്നും അറിയിക്കേണ്ടവരെ ഒക്കെ താന്‍ ഈ വിവരം അറിയിച്ചു വരുന്നെന്നും ഇവര്‍ പറയുന്നുണ്ട്.

ഒരു ഷോര്‍ട് ഡെനിം ബ്ലൂ ടോപ്പിയില്‍ വളരെ ചെറുപ്പം തോന്നിക്കുന്ന വേഷത്തിലാണ് പ്രിയ മേനോന്‍. ഒപ്പം കാലിന്റെ വിരലറ്റത് ഒരു മുറിവുമുണ്ട് . വസ്ത്രത്തേക്കാള്‍ ആളുകള്‍ ശ്രദ്ധിച്ചത് ആ മുറിവാണ്. എന്തുപറ്റി എന്ന ചോദ്യവും ഉയരുന്നുണ്ട്. സീരിയലില്‍ അമ്മൂമ്മ വേഷം ആണെങ്കിലും ഫാഷന്‍ സെന്‌സുള്ള പ്രിയക്ക് അത്ര പ്രായമൊന്നുമില്ല.

അതേസമയം ‘ എനിയ്ക്ക് മൂന്ന് മക്കളാണ് , അമൃത് മേനോന്‍ കരിഷ്മ, കശ്മീര. ഇതില്‍ കരിഷ്മയും കാശ്മീരയും ഇരട്ട കുട്ടികളാണ്. കശ്മീരയും, അമൃതും മനിലയില്‍ എംബിബിഎസ് പഠിക്കുന്നു. കരിഷ്മ വിഷ്വല്‍ മീഡിയ ഫിലിം മേക്കിങ് പഠിക്കുന്നു. മധു മേനോന്‍ ആണ് എന്റെ ഭര്‍ത്താവ്. ഒമാന്‍ മെഡിക്കല്‍ കോളജ് അക്കാഡമിക് റജിസ്ട്രാര്‍ ആണ് അദ്ദേഹം. വാനമ്പാടിയിലെ രുക്മിണി ഒരുപാട് ആരാധകരെ എനിക്ക് സമ്മാനിച്ച കഥാപാത്രമാണ്. തികച്ചും പ്രതീക്ഷിക്കാത്ത പ്രതികരണങ്ങളാണ് അവരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. സ്‌നേഹവും, ദേഷ്യവും ഒക്കെ അവര്‍ കാണിക്കാറുണ്ട്.

എനിയ്ക്ക് ഒരുപാട് സന്തോഷമുണ്ട് രുക്മിണിയെ ആരാധകര്‍ ഏറ്റെടുത്തതില്‍. ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഉള്‍ക്കൊണ്ടത് കൊണ്ടാണല്ലോ എല്ലാവരും എന്നെ തിരിച്ചറിയുന്നത്. കഴിഞ്ഞിടെ ഗുരുവായൂര്‍ അമ്പലത്തില്‍ പോയപ്പോഴാണ്, അല്‍പ്പം പ്രായമായ ഒരു അമ്മ എന്റെ കൈയ്യില്‍ പിടിച്ചത്, ഈ കൈ കൊണ്ടല്ലേ ഞങ്ങളുടെ അനുമോളെ നീ ഉപദ്രവിക്കുന്നതെന്നു ചോദിച്ചു കൈയ്യില്‍ ബലമായി പിടിച്ചു വളച്ചു.

ഇതൊക്കെ കാണുമ്പോള്‍ രുക്മിണി എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ട് ആരാധകരില്‍ എന്നാണ് ഞാന്‍ ഓര്‍ക്കുക. ആദ്യമൊക്കെ ആരും സെല്‍ഫി എടുക്കാന്‍ ഒന്നും ഒപ്പം നില്‍ക്കില്ലായിരുന്നു. പക്ഷെ ഇപ്പോള്‍ ചില പ്രേക്ഷകര്‍ എന്റെ ഒപ്പം വന്നു ഫോട്ടോ ഒക്കെ എടുക്കാറുണ്ട്. ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയില്‍ ആയിരുന്നു അത് കൊണ്ട് തന്നെ മലയാളം എഴുതാനും വായിക്കാനുമൊക്കെ ആദ്യം പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ അതെല്ലാം മാറി മാറി വരുന്നു.

രുക്മിണിയമ്മയ്ക്ക് ശബ്ദം നല്‍കി ജീവനുള്ളതാക്കി മാറ്റുന്നത് സുമ സഖറിയ ആണ്. പിന്നെ രുക്മിണിയായി എത്തുമ്പോള്‍ എന്റെ കുടുംബം തരുന്ന പിന്തുണ അത് ഒന്ന് കൊണ്ട് മാത്രമാണ് ഞാന്‍ ഈ നില വരെ എത്തിയത്. കുടുംബം മാത്രമല്ല പ്രേക്ഷകരും. അവരുടെ പിന്തുണ അത് എടുത്ത് പറയേണ്ട കാര്യമാണ്. ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അത് അവരുടെ കൂടി സമ്മാനമാണ്’ , പ്രിയ മേനോന്‍ പറയുന്നു.

സംവിധായകന്‍ പ്രിയാ നന്ദന്‍ ആണ് പ്രിയ മേനോനെ അഭിനയ രംഗത്തേക്ക് കൊണ്ട് വരുന്നത്. ഏക പാത്ര നാടകത്തിലൂടെയായിരുന്നു പ്രിയയുടെ അരങ്ങേറ്റം. ഭാരത നാട്യ നര്‍ത്തകിയായും പ്രിയ ശ്രദ്ധ നേടിയ താരമാണ്. സംവിധായക, പെയ്ന്റര്‍, പാചകവിദഗ്ധ, ജ്യൂലറി മേക്കര്‍, സംഗീതജ്ഞ, അധ്യാപിക, ഫാഷന്‍ ഡിസൈനര്‍ എന്നീ നിലകളിലും പ്രിയ താരമാണ്. മിനിസ്‌ക്രീനില്‍ നിന്നും പ്രിയ ഇപ്പോള്‍ ബിഗ് സ്‌ക്രീനിലും എത്തിയിട്ടുണ്ട്. പട്ടാഭിരാമന്‍ എന്ന സിനിമയിലൂടെയാണ് പ്രിയ സിനിമാ അഭിനയ രംഗത്തേക്ക് കടന്നിരിക്കുന്നത്.

“മാതളത്തേനുണ്ണാൻ പാറിപ്പറന്നു വന്ന മാണിക്യക്കുയിലാളെ…” എന്ന ഗാനം പാടിയത് താനാണെന്ന അവകാശവാദവുമായി മോഹന്‍ലാല്‍. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കിടെയാണ് അവതാരകന്‍ കൂടിയായ മോഹന്‍ലാല്‍ നടന്‍ ധര്‍മ്മജനോട് ഈ കാര്യം പറഞ്ഞത്. എന്നാല്‍ പി ചന്ദ്രകുമാര്‍ സംവിധാനം ചെയ്തു 1985ല്‍ പുറത്തിറങ്ങിയ ഉയരും ഞാന്‍ നാടാകെ എന്ന ചിത്രത്തിലെ ഗാനം പാടിയത് താന്‍ ആണെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത ഗായകന്‍ വി ടി മുരളി രംഗത്തെത്തി. “ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന ബിഗ് ബോസ് എന്ന പരിപാടി ഞാൻ കാണാറില്ല. ഇന്നലെ രാത്രി ആ പരിപാടി സംപ്രേക്ഷണം ചെയ്ത ശേഷം എന്നെ കുറെ പേർ വിളിച്ചു. ബിഗ് ബോസ് കണ്ടില്ലെ എന്ന് ചോദിച്ചു.” എന്നാരംഭിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് “ഇന്നലെ ഏഷ്യാനെറ്റിൽ ഈ പരിപാടി നടക്കുന്ന സമയത്ത് ഒരു സാംസ്കാരിക പരിപാടി ഉൽഘാടനം ചെയ്യ് കൊണ്ട്, ജനങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് മാതളത്തേനുണ്ണാൻ പാടുകയായിരുന്നു.” എന്നു പറഞ്ഞുകൊണ്ടാണ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന ബിഗ് ബോസ് എന്ന പരിപാടി ഞാൻ കാണാറില്ല.
ഇന്നലെ രാത്രി ആ പരിപാടി സംപ്രേക്ഷണം ചെയ്ത ശേഷം എന്നെ കുറെ പേർ വിളിച്ചു.
ബിഗ് ബോസ് കണ്ടില്ലെ എന്ന് ചോദിച്ചു.
ഇല്ല എന്ന് ഞാൻ പറഞ്ഞു.
എന്താണ് കാര്യം എന്ന് തുടർന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞ കാര്യങ്ങൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
ഇന്ന് ആ പരിപാടിയുടെ പുന: സംപ്രേക്ഷണം എത്ര മണിക്കാണെന്നന്വേഷിച്ച് ഇന്ന് ഞാൻ കണ്ടു.
പരിപാടിയുടെ അവസാന ഭാഗത്ത്.
ശോകമൂകമായ അന്തരീക്ഷത്തിൽ ധർമജൻ എന്ന നടൻ ക്യാമ്പ് വിട്ടു പോകുന്നു.
മോഹൻലാൽ ആ നാടകത്തിന്റെ രഹസ്യം വെളിപ്പെടുത്തുന്നു.
എല്ലാവരുടെയും മുഖത്ത് ദു:ഖം ഘനീഭവിച്ചിരിക്കുന്നു.
മോഹൻലാൽ ( ലാലേട്ടൻ എന്ന് പറയാത്തത് അദ്ദേഹത്തിന് വയസ്സ് കുറവായത് കൊണ്ടാണേ.
ബഹുമാനക്കുറവ് കൊണ്ടല്ല. അങ്ങിനെ പറഞ്ഞ് ശീലവുമില്ല.ആരാധകർ ക്ഷോഭിക്കരുത് )
ധർമജനനോട് ഒരു പാട്ട് പാടാൻ പറയുന്നു.
ധർമജൻ പാടുന്നു.

” മാതളത്തേനുണ്ണാൻ പാറിപ്പറന്നു വന്ന
മാണിക്യക്കുയിലാളെ
നീയെവിടെ നിന്റെ കൂടെവിടെ
നീ പാടും പൂമരമെവിടെ “.

മോഹൻലാൽ..” ഈ പാട്ട് പാടിയതാരാണെന്നറിയാമോ ?

ധർമജൻ..” ഇല്ല”

മോഹൻലാൽ..” ഇത് ഞാൻ പാടിയ പാട്ടാണ്”

( സദസ്സിൽ കൈയടി )

മോഹൻലാൽ..
“ചന്ദ്രകുമാർ സംവിധാനം ചെയ്ത ”ഉയരും ഞാൻ നാടാകെ ” എന്ന സിനിമയ്ക്ക് വേണ്ടി ഞാൻ പാടിയതാണീ പാട്ട്”

തുടർന്ന് ഗംഭീര കൈയടി മുഴങ്ങുന്നു.
കൈയടി നേർത്തുനേർത്തു വരുന്നു.
രംഗം അവസാനിക്കുന്നു..

( ഇന്നലെ ഏഷ്യാനെറ്റിൽ ഈ പരിപാടി നടക്കുന്ന സമയത്ത് ഒരു സാംസ്കാരിക പരിപാടി ഉൽഘാടനം ചെയ്യ് കൊണ്ട്, ജനങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് മാതളത്തേനുണ്ണാൻ പാടുകയായിരുന്നു.
എന്നത് യാദൃശ്ചികം.

വാൽക്കഷണം.
———————–
പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ?

എന്നാല്‍ 2008ല്‍ യുടൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോയില്‍ വിടി മുരളി പാടിയതായാണ് പറഞ്ഞിരിക്കുന്നത്. ഹരിപ്പാട് കെ പി എന്‍ പിള്ളയാണ് സംഗീത സവിധായകന്‍.

 

RECENT POSTS
Copyright © . All rights reserved