ബാലതാരമായി മലയാള സിനിമയിലെത്തിയ ജോമോൾ ജയറാം നായകനായ സ്‌നേഹത്തിലൂടെ നായികാവേഷങ്ങളിലേക്ക് കാലെടുത്ത് വെക്കുന്നത്. എന്ന് സ്വന്തം ജാനകിക്കുട്ടിയിലൂടെ മികച്ച നടിയായി. നിറം, ദീപസ്തംഭം മഹാശ്ചര്യം, മയിൽപ്പീലിക്കാവ്, പഞ്ചാബി ഹൗസ്, ചിത്രശലഭം എന്നീ ചിത്രങ്ങളിലൂടെയാണ് ജോമോൾ മലയാളികൾക്കു പ്രിയങ്കരിയായി മാറിയത്. വാഹശേഷം സിനിമകളിൽ സജീവമല്ലാതായെങ്കിലും ടെലിവിഷൻ സീരിയലുകളിലൂടെ നടി മിനിസ്ക്രീനിൽ സജ്ജീവമാണ്. 2002 ലാണ് ജോമോൾ വിവാഹം കഴിക്കുന്നത്. ചന്ദ്രശേഖര പിള്ള ആണ് ജോമോളുടെ ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഇരുവർക്കും രണ്ട് മക്കളുമുണ്ട്.
ഇപ്പോളിതാ തന്റെ നല്ല ഗുണങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ജോമോൾ, ഗോസിപ്പുകൾക്ക് ഒന്നും അധികം കാത് കൊടുക്കാത്ത ആളാണ് താൻ. മാത്രമല്ല, തന്നോട് ആരെങ്കിലും ഒരു രഹസ്യം പറഞ്ഞാൽ, അതൊരിക്കലും മൂന്നാമതൊരാൾ അറിയില്ല. ഭർത്താവിനോട് ആണെങ്കിലും പറയില്ല. അത്രയധികം വാക്കിന് വില കൊടുക്കുന്ന ആളാണ് താൻ. മറ്റൊരു കാര്യം ക്ഷമയാണ്. നല്ല രീതിയിൽ ക്ഷമ ഉള്ള ആളാണ് ഞാൻ. ആ ക്ഷമ നഷ്ടപ്പെട്ടാൽ കുറച്ച് നേരം സയലന്റ് ആയിരിയ്ക്കും. അത് കഴിഞ്ഞാൽ പൊട്ടിത്തെറിക്കും. എന്നാൽ ചില സന്ദർഭങ്ങളിൽ ക്ഷമിച്ച് നിൽക്കാനും സയലന്റ് ആയിരിക്കാനും പറ്റില്ല, ഒറ്റയടിയ്ക്ക് പൊട്ടിത്തെറിച്ചേക്കും. അങ്ങനെ ഒരു സംഭവം ലുലുമാളിൽ വച്ച് ഉണ്ടായിട്ടുണ്ട്
ഭർത്താവിനും മക്കൾക്കും അമ്മയ്ക്കും ഒപ്പം ലുലുമാളിൽ സിനിമ കാണാൻ പോയതായിരുന്നു ഞാൻ. മുന്നിലൂടെ വന്ന മൂന്ന് പേരിൽ ഒരുത്തൻ എന്നെ അനാവശ്യമായി ഒന്ന് തട്ടിയിട്ട് അങ്ങ് പോയി. അപ്പോൾ എനിക്ക് എന്താണ് തോന്നിയത് എന്ന് എനിക്ക് അറിയില്ല, ഞാൻ തന്നെയാണോ പ്രതികരിച്ചത് എന്നും അറിയില്ല, തട്ടിയിട്ട് പോയ ആളുടെ മുന്നിൽ പോയി നിന്ന് ഞാൻ അലറി. ഒറ്റ സെക്കന്റ് ലുലുമാളിന്റെ രണ്ട് ഫ്‌ളോർ സയലന്റ് ആയി.
അയാൾ മനപൂർവ്വം തെറ്റ് ചെയ്തത് ആയിരുന്നില്ല എങ്കിൽ ഒരിക്കലും എന്നോട് ക്ഷമ പറയില്ലായിരുന്നു. എന്താണ് കാണിച്ചത് എന്ന് ചോദിച്ചപ്പോൾ, സോറി മാഡം ഇനി ചെയ്യില്ല എന്ന് പറഞ്ഞ് അയാൾ കൈ കൂപ്പി. ആ അനുഭവം ഞാൻ ഒരിക്കലും മറക്കില്ല. അങ്ങനെ ഒരു പൊതു സ്ഥലത്ത് വച്ച് ഞാൻ ഒച്ച വച്ചപ്പോൾ എന്റെ മക്കളും ഒന്ന് ഞെട്ടി
മലയാളിയല്ലെങ്കിലും മലയാളികളുടെ പ്രീയപ്പെട്ട താരമാണ് ബാല, നടന്റെ സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെയാണ് ബാല അമൃത സുരേഷുമുള്ള ബന്ധം വേർപെടുത്തിയ ശേഷം വിവാഹം കഴിച്ചത്. ഇവർക്കിടയിലും എന്തോ പ്രശ്നമുണ്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. വിവാഹമോചനത്തിന്റെ വാർത്ത പ്രചരിച്ചുവെങ്കിലും ഇതിലൊന്നും താരം പ്രതികരിച്ചിരുന്നില്ല.
എന്നാൽ ഇപ്പോഴിത വളരെ നാളുകൾക്ക് ശേഷം ഭാര്യ എലിസബത്തിനൊപ്പമുള്ള വിഡിയോ പങ്കുവെച്ചിരിക്കുകയാണ് ബാല.എലിസബത്ത് എന്നേക്കും എന്റേതാണ് എന്ന തലക്കെട്ടോടെയാണ് ഭാര്യ തിരിച്ച് വന്ന സന്തോഷം ബാല പ്രകടിപ്പിരിക്കുന്നത്. ബാലയുടെ കൂളിങ് ഗ്ലാസ് ധരിച്ച് എലിസബത്ത് നൃത്തം ചെയ്യുന്നതും വീഡിയോയിൽ കാണാം. ബാല പങ്കുവെച്ച വിഡിയോ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര നടനാണ് ബാല. ‘അൻപ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. കളഭം ആണ് ആദ്യ മലയാള ചിത്രം. മമ്മൂട്ടിയോടൊപ്പം ‘ബിഗ് ബി’ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് പുതിയ മുഖം, അലക്സാണ്ടർ ദി ഗ്രേറ്റ്, ഹീറോ, വീരം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.
2010 ഓഗസ്റ്റ് 27-ന് അദ്ദേഹം ഐഡിയ സ്റ്റാർ സിംഗർ-ഫെയിം മലയാളി ഗായിക അമൃത സുരേഷിനെ വിവാഹം കഴിച്ചു. അവർക്ക് സെപ്തംബർ 2012-ൽ ജനിച്ച അവന്തിക എന്ന ഒരു മകളുണ്ട്. മൂന്നുവർഷം വേറിട്ട് താമസിച്ച ശേഷം 2019 ൽ ദമ്പതികൾ വിവാഹമോചനം നേടി.അഭിനയലോകത്ത് സജീവമായിരുന്നെങ്കിലും വിവാഹ മോചനത്തിന് ശേഷമാണ് താരം സോഷ്യൽ മീഡിയയിലെ വാർത്തായായി മാറിയത്.
കുറച്ചു നാളുകളായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു നടൻ ബാല.വീണ്ടും സിനിമയിലേക്ക് വലിയൊരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. സ്വകാര്യ ജീവിതത്തിലുണ്ടായ പല സംഭവങ്ങളും സിനിമയിൽ നിന്നുള്ള ഇടവേളയ്ക്ക് കാരണമായിട്ടുണ്ട്. ഗായിക അമൃത സുരേഷുമായുള്ള വിവാഹവും വിവാഹമോചനവും രണ്ടാമത് ബാല എലിസബത്തിനെ വിവാഹം കഴിച്ചതും എല്ലാം പ്രേക്ഷകർക്ക് അറിയുന്ന കാര്യങ്ങളാണ്.
ആദ്യ വിവാഹമോചനത്തിന് ശേഷം ബാലയെ തളർത്തിയത് കുഞ്ഞ് തന്റെയൊപ്പം ഇല്ലാനുള്ളതാണ്. അമൃതയുമായുള്ള ബന്ധത്തിൽ അവന്തിക എന്നൊരു മകളാണ് ഇവർക്കുണ്ടായിരുന്നത്. പാപ്പു എന്ന് വിളിക്കുന്ന മകൾ നിലവിൽ അമൃതയ്ക്ക് ഒപ്പമാണ്.
ഷഫീഖിന്റെ സന്തോഷം എന്ന ചിത്രത്തിലൂടെയാണ് ബാല ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുന്നത്. നവാഗതനായ അനൂപ് പന്തളം നിർമ്മിക്കുന്ന ചിത്രത്തിൽ കോമഡി വേഷത്തിലാണ് ബാല എത്തുന്നത്. ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ നായകൻ. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ രണ്ടാമത്തെ നിർമാണ സാരംഭമാണിത്. ചിത്രത്തിൽ മനോജ് കെ. ജയൻ, ദിവ്യ പിള്ള, ആത്മീയ രാജൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവംബർ 25 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് ബാല അടക്കമുള്ള താരങ്ങൾ. നിരവധി അഭിമുഖങ്ങളിൽ താരം പങ്കെടുക്കുന്നുണ്ട്. അടുത്തിടെ ആയി പങ്കെടുക്കുന്ന മിക്ക അഭിമുഖങ്ങളിലും ബാല മകളെ കുറിച്ച് സംസാരിക്കാറുണ്ട്. ഇപ്പോഴിതാ, ജിഞ്ചർ മീഡിയക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ ബാല മകളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
ഒരിക്കൽ തങ്ങളുടെ വീട്ടിൽ കള്ളൻ കയറിയെന്നും താൻ അവരെ ഇടിച്ചിട്ടെന്നും മകൾ ഇത് കണ്ട് പേടിച്ചെന്നുമാണ് ബാല പറയുന്നത്. മകൾക്ക് അത് ഒരു ട്രോമ ആയെന്നും അന്ന് താൻ ഒരു കാര്യം മകൾക്ക് പറഞ്ഞു കൊടുത്തെന്നും ബാല പറയുന്നുണ്ട്,. ബാല പറയുന്നത് ഇങ്ങനെ.
‘ഒരു ദിവസം കള്ളന്മാർ കയറിയിരുന്നു. അവൾ പേടിച്ചു പോയി. ഞാൻ അവരെ പിടിച്ച് ഇടിച്ചു. അവർ ആറ് പേർ ഉണ്ടായിരുന്നു. ഞാൻ ഒറ്റയ്ക്കായിരുന്നു. ഫൈറ്റ് അറിയുന്നത് കൊണ്ട് ഇടിച്ചു. അവൾ അത് കണ്ടു പോയി. അപ്പോൾ അമൃതയും ഉണ്ടായിരുന്നു. അവളും കണ്ടു. ഒച്ചയൊക്കെ എടുത്തു,. അവർ ഓടി പോയി. അത് മകൾക്ക് ഒരു ട്രോമയായി. അതു കഴിഞ്ഞ് ഞാൻ അവളോട് ഒരു കാര്യം പറഞ്ഞു. പേടി ഉണ്ടെങ്കിലും എന്ത് പറയണം, ഡാഡി ഉണ്ട്. ഇന്ന് എന്റെ കൂടെ ഇല്ല എന്റെ മകൾ’ ബാല പറഞ്ഞു.
അടുത്തിടെ മറ്റൊരു അഭിമുഖത്തിൽ ബാല മകളോട് തന്റെ പുതിയ സിനിമ ഷഫീഖിന്റെ സന്തോഷം കാണണമെന്ന് പറഞ്ഞിരുന്നു. ജീവിതത്തിൽ എന്ത് കഷ്ടത വന്നാലും ഡാഡി കൂടെയുണ്ട് എന്ന ഉറപ്പും അഭിമുഖത്തിലൂടെ നൽകിയിരുന്നു.
ഒരു പ്രത്യേക പോയിന്റില്‍ ദേശീയ മൂല്യങ്ങളുള്ള ബിജെപി അനുകൂലിയാണ് താനെന്ന് ഉണ്ണി മുകുന്ദന്‍. രാജ്യത്തിനെതിരെ ഒരു രീതിയിലും സംസാരിക്കില്ലെന്നും ഇതൊക്കെയാണ് തന്റെ രാഷ്ട്രീയം എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. ‘മേപ്പടിയാന്‍’ സിനിമയില്‍ സേവാഭാരതി ആംബുലന്‍സ് ഉപയോഗിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളോടാണ് താരം പ്രതികരിച്ചത്.
സിനിമ കണ്ടവര്‍വര്‍ക്ക് ഒരിക്കലും അത് പ്രോ ബിജെപി എന്ന ചിന്ത പോലും വരില്ല. അങ്ങനെത്തെ ഒരു എലമെന്റ് ആ സിനിമയിലില്ല. പക്ഷേ സേവാഭാരതി എന്ന പ്രസ്ഥാനത്തെ തള്ളിപറയാന്‍ പറ്റില്ല. കാരണം കേരളത്തില്‍ അങ്ങനെയൊരു പ്രസ്ഥാനമുണ്ട്, അവര്‍ സാമൂഹിക സേവന രംഗത്തുള്ളതാണ്.
തന്നെ സംബന്ധിച്ച് സിനിമ ചിത്രീകരിക്കുന്ന സമയത്ത് ഫ്രീയായി ആംബുലന്‍സ് ഓഫര്‍ ചെയ്തത് അവരാണ്. അന്ന് കൊറോണ സമയത്ത് പ്രൈവറ്റ് ആംബുലന്‍സുകാര്‍ ആംബുലന്‍സ് തരാമെന്ന് പറഞ്ഞു. എന്തെങ്കിലും എമര്‍ജന്‍സി അല്ലെങ്കില്‍ കാഷ്വാലിറ്റി വന്നാല്‍, പോകേണ്ടി വരുമെന്നും പറഞ്ഞു. അത് തനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു.
കാരണം 10-12 ദിവസം തനിക്ക് ആ സ്‌ട്രെയിന്‍ എടുത്തിട്ട് അങ്ങനെ ഷൂട്ട് ചെയ്യാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. അപ്പോള്‍ ഒരു ആംബുലന്‍സ് എടുത്തിട്ട് അതില്‍ സേവാഭാരതി സ്റ്റിക്കര്‍ ഒട്ടിക്കുകയായിരുന്നില്ല. അങ്ങനെ ചെയ്യുകയാണെങ്കില്‍ അത് അജണ്ടയാണ്. ഇതൊരു പ്രസ്ഥാനം അവരുടെ പ്രൊഡക്ട് തരികയാണെങ്കില്‍ ഉറപ്പായും അവര്‍ക്ക് താങ്ക്‌സ് കാര്‍ഡ് വെക്കും.
ആ വണ്ടി ഓടിച്ചിട്ട് ഒരു രാഷ്ട്രീയ പ്രസ്താവന പറയാന്‍ താന്‍ ആഗ്രഹിച്ചിട്ടില്ല. അതിലൊരു പൊളിറ്റിക്‌സ് ഉണ്ടെന്ന് കണ്ടെത്തി ഹനുമാന്‍ സ്വാമിയെ എന്തിന് പൂജിക്കുന്നു, കൊറോണ മാറ്റി തരുമോ എന്നൊക്കെ ചോദിച്ചാല്‍, താന്‍ അത്തരം ചോദ്യങ്ങള്‍ പ്രോത്സാഹിപ്പിക്കാറില്ല. തന്നെ സംബന്ധിച്ച് അങ്ങനെയൊന്നും ഒരാളോട് സംസാരിക്കാന്‍ പോലും പാടില്ല.
അത് തെറ്റാണ്. എത്രയോ സിനിമകളില്‍ എത്രയോ പേര് ആംബുലന്‍സ് ശബരിമലയില്‍ പോകുന്നത്, എത്രയോ പേര്‍ ഹജ്ജിന് പോകുന്നത് കാണിക്കുന്നുണ്ട്. ഇതൊന്നും വിവാദമാകുന്നില്ല, ഇതിലൊന്നും ചര്‍ച്ചകളില്ല. താന്‍ ചുമ്മാ കറുപ്പും കറുപ്പും ഇട്ടതിന്റെ പേരില്‍, അത് തെറ്റായ പ്രവണതയാണ്. ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് പറയാന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടാല്‍ പോരെ.
എന്തിനാ ഒരു സിനിമയെടുക്കുന്നത്. പിന്നെ ഒരു പര്‍ട്ടിക്കുലര്‍ പോയിന്റില്‍ പ്രൊ ബിജെപിയായാലും തന്റേത് നാഷണലിസ്റ്റ് വാല്യൂസ് ആണ്. താന്‍ രാജ്യത്തിനെതിരെ ഒരു രീതിയിലും സംസാരിക്കില്ല. ഇതൊക്കെയാണ് നമ്മുടെ പൊളിറ്റിക്‌സ്. പത്ത് മുപ്പത് വയസ്സൊക്കെ ആയാല്‍ എല്ലാവര്‍ക്കും ഒരു പൊളിറ്റിക്കല്‍ ഔട്ട് ലുക്കുണ്ടാകും എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.
താന്‍ പ്രേതത്തില്‍ വിശ്വസിക്കുന്നുണ്ടെന്നും തനിക്ക് പ്രേതാനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും നടി ശ്വേത മേനോന്‍. ലൊക്കേഷനില്‍ വച്ചുണ്ടായ അനുഭവത്തെ കുറിച്ചാണ് ശ്വേത ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. താന്‍ കോസ്റ്റിയും ധരിച്ച് സെറ്റിലെത്തുമ്പോള്‍ കണ്ണുകള്‍ ചുവക്കുകയും ശബ്ദം പോവുകയും ചെയ്യും എന്നാണ് ശ്വേത പറയുന്നത്.
തനിക്ക് പ്രേതത്തിലും ആത്മാവിലും വിശ്വാസമുണ്ട്. പ്രേത സിനിമയില്‍ അഭിനയിച്ചപ്പോള്‍ പ്രേതത്തിന്റെ സാന്നിധ്യം അനുഭവപ്പെട്ടു. കോസ്റ്റ്യൂമിട്ട് താന്‍ ലൊക്കേഷനില്‍ എത്തുമ്പോള്‍ കണ്ണ് ചുവപ്പായി. ഒരു സമയത്ത് തന്റെ ശബ്ദം വരെ പോയിരുന്നു. പിന്നീട് ഷൂട്ട് ചെയ്യാന്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നു.
ഭയങ്കര നെഗറ്റീവ് എനര്‍ജിയും. താന്‍ ആകെ തളര്‍ന്ന് പോയിരുന്നു. ഷൂട്ടിന്റെ കോസ്റ്റ്യൂം ഇട്ടാല്‍ മാത്രമാണ് അത്തരം പ്രശ്‌നങ്ങള്‍ വരുക. സെറ്റില്‍ വേറെ ആര്‍ക്കും ആ പ്രശ്‌നം ഉണ്ടായിട്ടില്ല. തനിക്ക് മാത്രമായിരുന്നു ഈ അനുഭവങ്ങള്‍ ഉണ്ടായത്. താന്‍ ഇട്ട ഡ്രസ് ഭയങ്കര പേടിപ്പെടുത്തുന്നതാണ് എന്നാണ് ശ്വേത പറയുന്നത്.
എന്നാല്‍ താന്‍ അഭിനയിച്ച ചിത്രമായ ‘പള്ളിമണി’ ഹൊറര്‍ ചിത്രമല്ലെന്നും ശ്വേത പറഞ്ഞു. പള്ളിമണിയില്‍ പ്രേതമില്ല, മരിച്ച് പോയ ആരും ആ സിനിമയില്‍ ഇല്ല. ജീവിച്ച് ഇരിക്കുന്നവരാണ് മുഴുവന്‍ കഥാപാത്രങ്ങളും. എന്നാല്‍ ഹൊറര്‍ മ്യൂസിക്ക് ഒക്കെ ഉള്ളത് കൊണ്ട് കാണുമ്പോള്‍ ഹൊറര്‍ ഫിലിം ആണെന്ന് തോന്നും എന്നാണ് ശ്വേത പറയുന്നത്.
‘ബ്ലാക്ക് കോഫി’ എന്ന ചിത്രത്തിന് ശേഷം എത്തുന്ന ശ്വേത മേനോന്റെ ചിത്രമാണ് പള്ളിമണി. ‘സാള്‍ട്ട് ആന്‍ഡ് പെപ്പര്‍’ എന്ന ഹിറ്റ് ചിത്രത്തിന്റെ സീക്വല്‍ ആയാണ് ബ്ലാക്ക് കോഫി എത്തിയതെങ്കിലും ചിത്രം ശ്രദ്ധ നേടിയില്ല. അതേസമയം, ‘ബദല്‍’, ‘മാതംഗി’ എന്നീ സിനിമകളാണ് ശ്വേതയുടെതായി ഒരുങ്ങുന്നത്.
ചില മനുഷ്യര്‍ അങ്ങനെയാണ് സമൂഹത്തില്‍ ചെയ്യുന്ന നല്ല കാര്യങ്ങളൊന്നും വാര്‍ത്തയാക്കാറില്ല. വലതുകൈ കൊടുക്കുന്നത് ഇടതുകൈ അറിയരുത് എന്ന് പറയുന്നത് പോലെ അവര്‍ പബ്ലിസിറ്റി ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. അത്തരത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമ്മുടെ മെഗാതാരം മമ്മൂട്ടി ചെയ്ത ഒരു നന്മ നിറഞ്ഞ പ്രവൃത്തിയാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭിക്ഷാടകരുടെ കൈയ്യില്‍ നിന്നും ഒരു പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി, കുട്ടിക്ക് വേണ്ട സഹായങ്ങള്‍ എല്ലാം ചെയ്തു കൊടുത്തു. ഇന്നവള്‍ വളര്‍ന്ന് വലുതായി കുടുംബിനിയായി കഴിയുമ്പോള്‍ മെഗാതാരത്തിന്റെ മറ്റൊരു മുഖമാണ് മലയാളികള്‍ അറിയുന്നത്.
ജനിച്ച ഉടനെ തന്നെ സ്വന്തം അമ്മ ഉപേക്ഷിച്ച് പോയ പെണ്‍കുട്ടിയെ ഒരു നാടോടി സ്ത്രീയാണ് എടുത്ത് വളര്‍ത്തിയത്. കുറച്ച് കാലം ഭിക്ഷാടകയായ അവരുടെ കൂടെയായിരുന്നു. പിന്നെ അവരിലൊരാളായി അവളും മാറി. മൂന്ന് വയസ് മുതല്‍ അവളും ഭിക്ഷാടനത്തിന് ഇറങ്ങി. കൃത്യമായ ഭക്ഷണം കിട്ടാത്തത് കൊണ്ട് മാലിന്യം വരെ തിന്നേണ്ടി വന്നു. ഭിഷാടനത്തിന് കളക്ഷന്‍ കുറഞ്ഞാല്‍ ശാരീരികമായ ഉപദ്രവങ്ങള്‍ സഹിച്ച് അവള്‍ ജീവിച്ചു.
പിന്നീട് മമ്മൂട്ടിയെ കണ്ടുമുട്ടിയതാണ് കുട്ടിയുടെ ജീവിതം മാറ്റിമറിച്ചത്. പട്ടാളം എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് താരത്തിനെ കാണുന്നത്. അവിടെ ഭിക്ഷയെടുക്കാന്‍ വേണ്ടി പോയപ്പോള്‍ വിശപ്പ് കാരണം ലൊക്കേഷന് അകത്തേക്ക് കയറി. മമ്മൂക്കയെ കണ്ടപ്പോള്‍ സാറേ വിശക്കൂന്നു, എന്തെങ്കിലും തരണമെന്ന് പറഞ്ഞു.
മമ്മൂക്ക അവളെ ശ്രദ്ധിച്ചു, കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു. പൊതുപ്രവര്‍ത്തകരെ കൊണ്ട് കുട്ടിയുടെ വിവരങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങി. ഒരു നാടോടി സ്ത്രീ എടുത്ത് വളര്‍ത്തിയതാണെന്നും ഭിക്ഷാടന മാഫിയയാണ് ഭിക്ഷയ്ക്ക് വിടുന്നതെന്നും അദ്ദേഹം മനസിലാക്കി. അങ്ങനെ ആ കുട്ടിയെ ഏറ്റെടുക്കാന്‍ അദ്ദേഹം തീകുമാനിക്കുകയായിരുന്നു.
പിന്നീട് ആലുവ ജനസേവ കേന്ദ്രത്തിലേക്ക് മാറ്റി, പഠിപ്പിച്ചു. അവള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ എല്ലാം നല്‍കി. ഇന്നിപ്പോള്‍ ആ കുട്ടി വളര്‍ന്ന് വലുതായി ഒരു കുടുംബിനി ആയി കഴിയുകയാണ് .ശ്രീദേവി എന്നാണ് ആ കുഞ്ഞിന്റെ പേര്. ഫ്ലവേഴ്സ് ചാനലില്‍ അവതരിപ്പിക്കുന്ന ഒരുകോടി പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ശ്രീദേവിയുടെ ജീവിത കഥ പുരം ലോകം അറിയുന്നത്.
അജയ് ദേവ്ഗണ്‍ നായകനായി അഭിഷേക് പതക് സംവിധാനം ചെയ്ത ‘ദൃശ്യം 2 ‘ തിയേറ്ററുകളില്‍ വളരെ മികച്ച പ്രകടനം കാഴ്ച്ചവെച്ച് മുന്നേറുകയാണ്. മികച്ച സ്‌ക്രീന്‍ കൗണ്ടോടെ എത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ 15.38 കോടിയാണ് ആദ്യദിനം സ്വന്തമാക്കിയത്.
രണ്ടാം ദിനത്തില്‍ 21.59 കോടിയയും രണ്ട് ദിവസത്തെ കണക്ക് എടുക്കുകയാണെങ്കില്‍ 36.97 കോടിയുമാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ‘തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം ബോളിവുഡ് സിനിമ വ്യവസായത്തെ ദൃശ്യം 2 പിടിച്ചുയര്‍ത്തുന്നു’ എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
2022ലെ ഹിന്ദി സിനിമകളില്‍ ഏറ്റവും മികച്ച ആദ്യദിന കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമെന്ന പേര് ഇനി ദൃശ്യ 2ന് സ്വന്തം. ഭൂല്‍ ഭൂലയ്യ 2 ആണ് ആദ്യ ചിത്രം. ഈ വാരാന്ത്യത്തോടെ 50 കോടിയോളം രൂപ ചിത്രം സ്വന്തമാക്കുമെന്നാണ് വിലയിരുത്തല്‍. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യം 2ന്റെ ഹിന്ദി റീമേക്ക് ആണ് ചിത്രം.
ഇന്ത്യയില്‍ 3302ഉം വിദേശത്ത് 858ഉം സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിന് എത്തിയത്. പല തിയറ്ററുകളിലും ദൃശ്യം 2വിന്റെ കൂടുതല്‍ ഷോകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.ശ്രിയ ശരണ്‍, തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍.
സുധീര്‍ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. അഭിഷേക് പതക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭുഷന്‍ കുമാര്‍, കുമാര്‍ മങ്കട് പതക്, അഭിഷേക് പതക്, കൃഷന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. പനോരമ സ്റ്റുഡിയോസ്,18 സ്റ്റുഡിയോസ്, ടി സീരീസ് ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം.
രണ്ട് ദിവസംകൊണ്ട് നേടിയത് 63.97 കോടി രൂപയാണ്. ബോളിവുഡില്‍ ചിത്രം പണം വാരുമ്പോള്‍ അതിന്റെ ഒരു വിഹിതം ആന്റണി പെരുമ്പാവൂരിന്റെ പെട്ടിയില്‍ വീഴുന്നുണ്ട്. കാരണം ചിത്രത്തിന്റെ റീമേയ്ക്ക് അവകാശം കൊടുത്തത് മാത്രമല്ലാതെ ഹിന്ദി പതിപ്പിന്റെ സഹ നിര്‍മ്മാണം ആന്റണി പെരുമ്പാവൂരാണ്. ഇന്ത്യയില്‍ 3,302ഉം വിദേശത്ത് 858ഉം സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിന് എത്തിയത്. പല തിയറ്ററുകളിലും ദൃശ്യം 2വിന്റെ കൂടുതല്‍ ഷോകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ്
ന്യൂസ് ഡെസ്ക്. മലയാളം യുകെ
തേജസ് ക്രിയേഷൻസിൻ്റെ ബാനറിൽ സിന്ധു ഷാജി നിർമ്മിക്കുന്ന രുദ്രൻ്റെ നീരാട്ട് എന്ന മലയാള ചിത്രത്തിൻ്റെ ചിത്രീകരണം പ്രകൃതിരമണീയമായ എഴുമാന്തുരുത്തിലും, കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ, അതിരമ്പുഴ പ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു.
ചിത്രത്തിൽ പ്രിയ സതീഷ്, രാമചന്ദ്രൻ പുന്നാത്തൂർ, നിഷാ ജോഷി, അമർനാഥ്, കോട്ടയം പൊന്നു, ജോസഫ് പോൾ, ജോണി കുറവിലങ്ങാട്, കുറുപ്പ് ചേട്ടൻ, തോമസ് ജോസഫ്, ജിജി, ബേബി കോയിക്കൽ, ജിനീഷ് ജോൺ, ബൈജു കാഞ്ഞിരപ്പള്ളി, ജിജി കല്ലമ്പാറ, തപ്‌ളാൻ, ശിവലക്ഷ്മി, ആരതി, ബാല താരങ്ങളായ വൈഡൂര്യ, മാസ്റ്റർ. ജോർവിൻ എന്നിവരും വേഷമിടുന്നു.
ഷാജി തേജസ്, ബാബു എഴുമാവിൽ, മുരളി കൈമൾ, ഫ്രാൻസിസ് മാത്യു പാലാ എന്നിവർ ഗാനരചനയും, രാംകുമാർ മാരാർ, ഷിനു വയനാട് എന്നിവർ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. ഋത്വിക് ബാബു, ഷിനു വയനാട് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ചിത്രം ഒ ടി ടി പ്ലാറ്റ്ഫോമിൽ ജനുവരിയിൽ റിലീസ് ചെയ്യും. മലയാളം യുകെ ന്യൂസ് ചിത്രത്തിൻ്റെ മീഡിയ പാട്ണറാണ്
ഒമര്‍ ലുലുവിന്റെ പുതിയ സിനിമ നല്ല സമയത്തിന്റെ ട്രെയിലര്‍ ലോഞ്ച് അവസാനനിമിഷം റദ്ദാക്കി കോഴിക്കോട് ഹൈലൈറ്റ് മാള്‍ അധികൃതര്‍. ചടങ്ങിലെ മുഖ്യഅതിഥി നടി ഷക്കീല ആണെന്ന കാരണത്താലാണ് മാളില്‍ പരിപാടി നടത്താന്‍ സാധിക്കില്ലെന്ന് ഹൈലൈറ്റ് അധികൃതര്‍ അറിയിച്ചതെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.
ക്രൂ മാത്രം ആണേല്‍ പ്രോഗ്രാം നടത്താമെന്ന് മാള്‍ അധികൃതര്‍ പറഞ്ഞെന്നും എന്നാല്‍ ഷക്കീല ഇല്ലാതെ പരിപാടി നടത്തുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നെന്ന് ഒമര്‍ ലുലു അറിയിച്ചു.
”നല്ല സമയം സിനിമയുടെ ട്രെയിലര്‍ ലോഞ്ചില്‍ ചീഫ് ഗസ്റ്റ് ഷക്കീലയായിരുന്നു. ഇന്നലെ ഇക്കാര്യം ഹൈ ലൈറ്റ് മാള്‍ അധികൃതരെ വിളിച്ച് സംസാരിച്ചപ്പോള്‍ അവര്‍ ഓക്കെയായിരുന്നു. എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തി ഇന്നത്തെ ദിവസത്തിന് വേണ്ടി എല്ലാവരും കാത്തിരിക്കുകയായിരുന്നു. രാത്രിയാണ് മാളുകാര്‍ വിളിച്ച് പറയുന്നത് ഷക്കീല വരുന്നത് കൊണ്ടുള്ള ആള്‍ക്കൂട്ടത്തെ കൈകാര്യം ചെയ്യാന്‍ പറ്റില്ല. പരിപാടി നടത്താന്‍ പറ്റില്ലെന്ന് അറിയിച്ചത്.” സിനിമയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഇര്‍ഷാദ് ആണ് ചിത്രത്തിലെ നായകന്‍. നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവ എന്നീ അഞ്ചു പുതുമുഖങ്ങളാണ് നായികമാരായി എത്തുന്നത്. ഷാലു റഹീം, ശിവജി ഗുരുവായൂര്‍, ജയരാജ് വാര്യര്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. തിരക്കഥ എഴുതിയിരിക്കുന്നത് ഒമര്‍ ലുലുവും നവാഗതയായ ചിത്രയും ചേര്‍ന്നാണ്. സിനു സിദ്ദാര്‍ത്ഥ് ക്യാമറയും രതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. നവംബര്‍ 25ന് ചിത്രം തിയേറ്ററുകളിലെത്തും.
ഗാനരചയിതാവ് ബീയാര്‍ പ്രസാദ് ചികിത്സാസഹായം തേടുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ് ബീയാര്‍ പ്രസാദ്. ബീയാര്‍ പ്രസാദിന് വേണ്ടി സംവിധായകന്‍ ടി.കെ രാജീവ് കുമാര്‍ ആണ് ചികിത്സാ സഹായം അഭ്യര്‍ഥിച്ചിരിക്കുന്നത്.
രണ്ടു വര്‍ഷം മുമ്പ് ഒരു വൃക്ക മാറ്റി വച്ച് വിശ്രമത്തിലായിരുന്നു ബീയാര്‍ പ്രസാദ്. ഒരു ചാനല്‍ പരിപാടിക്കായി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിശദമായ പരിശോധനയിലാണ് മസ്തിഷ്‌കാഘാതം ആണെന്ന് കണ്ടെത്തിയത്.
തുടര്‍ന്ന് വെന്റിലേറ്ററിലേയ്ക്കു മാറ്റി. അദ്ദേഹത്തിന്റെ ഭാര്യയും മകനുമാണ് ഒപ്പമുള്ളത്. പഠനാവശ്യത്തിനായി മകള്‍ യൂറോപ്പിലാണ്. തികച്ചും സാധാരണഗതിയില്‍ ജീവിതം നയിക്കുന്ന ബീയാര്‍ പ്രസാദിന്റെ കുടുംബത്തിന് ചികിത്സയ്ക്ക് ചെലവാകുന്ന ഭാരിച്ച തുക കണ്ടെത്താന്‍ കഴിയുന്നില്ല.
അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനായി പ്രാര്‍ഥിക്കുന്നതിനൊപ്പം ചികിത്സയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായം കൂടി നല്‍കണമെന്ന് അഭ്യര്‍ഥിക്കുകയാണ് എന്നാണ് ടി.കെ രാജീവ് കുമാര്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചിരിക്കുന്നത്. ‘കേര നിരകളാടും ഒരു ഹരിത..’ എന്ന ഗാനമടക്കം രചിച്ച രചയിതാവാണ് ബീയാര്‍ പ്രസാദ്.