Movies

തെലുങ്കിലെ ഐക്കൺ സ്റ്റാർ എന്നറിയപ്പെടുന്ന സൂപ്പർ താരമാണ് അല്ലു അർജുൻ. സ്റ്റൈലിഷ് സ്റ്റാർ എന്നും അറിയപ്പെടുന്ന യുവതാരമായ അല്ലു അർജുന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് ഈ മാസം റിലീസ് ചെയ്യാൻ പോകുന്ന പുഷ്പ. രണ്ടു ഭാഗങ്ങൾ ആയി പുറത്തു വരുന്ന ഈ ചിത്രം ഇതിനോടകം വമ്പൻ ഹൈപ്പ് ആണ് സൃഷ്ടിച്ചിരിക്കുന്നത്. തെലുങ്കു കൂടാതെ മലയാളം, തമിഴ്ഷ്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഇന്ന് പുറത്തു വന്നു. അക്ഷരാർത്ഥത്തിൽ യുവ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഒരു ട്രൈലെർ ആണ് ഇന്ന് വന്നിരിക്കുന്നത്.

ചിത്രത്തിന് മേൽ ഉള്ള പ്രതീക്ഷകളെ ആകാശത്തു എത്തിക്കുന്ന ട്രൈലെർ എന്ന് നമ്മുക്ക് ഇതിനെ കുറിച്ച് പറയാം. ആക്ഷനും നൃത്തവും പ്രണയവും പകയുമെല്ലാം കോർത്തിണക്കിയ ഒരു പക്കാ മാസ്സ് മസാല എന്റെർറ്റൈനെർ ആണ് പുഷ്പ എന്ന സൂചനയാണ് ഈ ട്രൈലെർ നമ്മുക്ക് തരുന്നത്. ഈ ചിത്രത്തിൽ വില്ലനായി എത്തുന്നത് മലയാളത്തിന്റെ യുവ താരം ഫഹദ് ഫാസിൽ ആണ്. ഫഹദിന്റെ ഈ ചിത്രത്തിലെ ഗെറ്റപ്പും ഏറെ വൈറലായി കഴിഞ്ഞു.

പുഷ്പ രാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ എത്തുമ്പോൾ ഭൻവർ സിങ് ശെഖാവത് എന്ന ഐപിഎസ് ഓഫീസർ ആയാണ് ഫഹദ് ഫാസിൽ എത്തുന്നത്. സൂപ്പർ ഹിറ്റ് സംവിധായകൻ സുകുമാർ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് വിദേശിയായ മിറോസ്ലാവ് കുബേ ബ്രോസിക്‌ ആണ്. ജഗപതി ബാബു, പ്രകാശ് രാജ്, ധനഞ്ജയ്, സുനിൽ, ഹാരിഷ് ഉത്തമൻ, വെണ്ണല കിഷോർ, അനസൂയ ഭരദ്വാജ്, ശ്രീ തേജ് തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് രശ്‌മിക മന്ദനാ ആണ്. കാർത്തിക ശ്രീനിവാസ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ.

 

ഷെറിൻ പി യോഹന്നാൻ

കാനഡയിൽ നേഴ്സായി ജോലി ചെയ്യുകയാണ് ജോയ്മോൻ. മനസ്സ് തുറന്ന് മിണ്ടാൻ ആരുമില്ല. കൊടുംതണുപ്പിൽ ഏകാന്തജീവിതം നയിച്ച് മനം മടുത്ത ജോയ്മോൻ തന്റെ മുപ്പതാം ജന്മദിനം ആഘോഷിക്കാനായി നാട്ടിലേക്ക് വരികയാണ്. പണ്ട് കൂടെ പഠിച്ചവരെയൊക്കെ ക്ഷണിച്ചിട്ടുണ്ട്. ഒരു സുഹൃത്തിന്റെ വീട്ടിൽ ഗംഭീര പാർട്ടി നടത്താനാണ് പദ്ധതി. എന്നാൽ അന്ന് രാത്രി മറ്റ് ചില സംഭവങ്ങൾ കൂടി നടക്കുന്നു.

തൊട്ടടുത്ത രണ്ട് വീട്ടിൽ ഒരു ദിവസം നടക്കുന്ന സംഭവങ്ങളിലൂടെ കഥ പറയുകയാണ് ജാൻ. എ. മൻ. ബേസിൽ ജോസഫ് അവതരിപ്പിച്ച ജോയ്മോനിൽ നിന്നാണ് കഥയുടെ തുടക്കം. എന്നാൽ ജന്മദിനം ആഘോഷിക്കാൻ എത്തുന്ന ജോയ്മോന്റെ കഥയല്ല ചിത്രം. രണ്ട് വീടുകളിലേക്കും അവിടെയെത്തുന്ന ആളുകളിലേക്കും കഥ ചുരുങ്ങുന്നതോടെ ചിത്രം കൂടുതൽ രസകരമാകുന്നു.

ആകാംഷാഭരിതമായ ആഖ്യാന രീതിയാണ് ചിത്രത്തിന്റെ ശക്തി. വന്നുപോകുന്ന കഥാപാത്രങ്ങൾക്കെല്ലാം കൃത്യമായ ഇടം നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അർജുൻ അശോകൻ, ഗണപതി, ബേസിൽ, ബാലു വർഗീസ്, ലാൽ, സിദ്ധാർഥ് മേനോൻ തുടങ്ങിയവരുടെ മികച്ച പ്രകടനങ്ങൾ ഇവിടെ കാണാം. ഗുണ്ടയുടെ സഹായിയായി എത്തുന്ന കഥാപാത്രം ഗംഭീര പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

ഏകാന്തതയെ പറ്റി കൃത്യമായി സംസാരിച്ചു തുടങ്ങുന്ന ചിത്രം, സൗഹൃദം, സഹോദര സ്നേഹം, പ്രണയം എന്നിവയും സ്‌ക്രീനിൽ നിറയ്ക്കുന്നു. ബിജിബാലിന്റെ പശ്ചാത്തലസംഗീതം ചിത്രത്തെ മനോഹരമാക്കിയിട്ടുണ്ട്. രണ്ടാം പകുതിയിലെ ഇമോഷണൽ സീനുകൾ കൃത്യമായി പ്രേക്ഷകനിൽ എത്തിക്കാൻ സംവിധായകന് കഴിഞ്ഞു. ക്ലൈമാക്സിന് തൊട്ട് മുൻപ് ഓവർ ഡ്രമാറ്റിക്കായ സീനുകൾ കടന്നുവരുന്നെങ്കിലും അത് ആസ്വാദനത്തെ ബാധിക്കുന്നില്ല.

റിയലിസ്റ്റിക്കായ കഥാപരിസരത്ത് നിന്നുകൊണ്ട് സംഭവബഹുലമായ കഥ പറയുകയാണ് ‘ജാൻ. എ. മൻ’. സാന്ദർഭികമായ തമാശകളിലൂടെ രണ്ടര മണിക്കൂർ പ്രേക്ഷകനെ പിടിച്ചിരുത്തുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. മനസ്സ് നിറയ്ക്കുന്ന ഒരു ഫീൽ ഗുഡ് ചിത്രം. തീയേറ്ററിൽ കണ്ട് വിജയിപ്പിക്കുക.

മലയാള സിനിമയിലെ ശ്രദ്ധേയനായ താരമാണ് സ്ഫടികം ജോർജ്ജ്. 1995ൽ പുറത്തിറങ്ങിയ ഭദ്രൻ ചിത്രമായ സ്ഫടികം എന്ന ചിത്രത്തിലൂടെ യാണ് ശ്രദ്ധ നേടുന്നത്. ‘ആകാശഗംഗ -2′ ആണ് അദ്ദേഹം അഭിനയച്ചതിൽ ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത ചിത്രം.

സ്ഫടികത്തി’ന് പിന്നാലെ മലയാള സിനിമയിലെ തിരക്കേറിയ നടന്മാരിൽ ഒരാളായി ഇദ്ദേഹം മാറി. വില്ലനായും സഹനടനായും കോമഡി വേഷങ്ങളിലു മൊക്കെയായി സ്ഫടികം ജോർജ്ജ് സിനിമയിൽ സജീവമായിരുന്നു. എന്നാലിപ്പോൾ കൊവിഡ് കാലമായതിനാൽ തൽക്കാലത്തേക്ക് സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് അദ്ദേഹം.

ഇപ്പോളിതാ വൃക്കരോ​ഗം ബാധിച്ചപ്പോൾ അനുഭവിച്ച ദുരിതങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്ഫടികം. അപ്രതീക്ഷിതമായി തനിക്ക് രോഗം ബാധിച്ചതും മരിച്ചു പോയാൽ മതിയെന്ന് പ്രാർത്ഥിച്ചതിനെ കുറിച്ചുമാണ് താരം തുറന്നു പറയുന്നത്. വാക്കുകളിങ്ങനെ

ജീവിതം സിനിമയുമായി മുന്നോട്ട് പോകുന്നതിനിടയിൽ അപ്രതീക്ഷിതമായാണ് രോഗിയായത്. കിഡ്‌നി മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞു. ആഴ്ചയിൽ മൂന്ന് ദിവസം ഡയാലിസിസ് ഉൾപ്പെടെ ഒട്ടേറെ പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോയത്. അതിനിടെ ഭാര്യ ത്രേസ്യാമ്മ അർബുദ രോഗത്തിന് ചികിത്സയിലായി. മരണത്തോളം പോന്ന അസുഖങ്ങൾ മുന്നിലെത്തിയപ്പോൾ തകർന്നു പോയി. എന്റെ പിതാവേ എനിക്ക് ഈ ഭൂമിയിലെ വാസം മതിയായി. എന്നെ അവിടത്തെ ലോകത്തേക്ക് കൊണ്ടുപോകണേ… എന്ന് കണ്ണീരോടെ പ്രാർത്ഥിച്ചിട്ടുണ്ട്. പക്ഷേ അവിടെ ദൈവം ജീവിതത്തിന്റെ മരുപ്പച്ചകാട്ടി തങ്ങളെ ആശ്വസിപ്പിക്കുകയും അവനോട് ചേർത്തുനിർത്തുകയും ചെയ്തു’

സിനിമയിൽ സജീവമായിരുന്നപ്പോഴും ദൈവ വിശ്വാസത്തോടെ ധ്യാനം കൂടാറുണ്ടായിരുന്നു. സിനിമയിൽ തിരക്ക് കുറഞ്ഞപ്പോഴും ആ പതിവ് തെറ്റിച്ചിരുന്നില്ല. മരിക്കണം എന്ന് ആത്മാർഥമായി ആഗ്രഹിച്ചുകൊണ്ട് നടത്തിയ പ്രാർത്ഥനകൾ ദൈവത്തിനുള്ളതായിരുന്നു. ആയിടക്കാണ് രോഗങ്ങൾ സുഖപ്പെടുന്നതായി സ്വപ്നം കാണുന്നത്. അത് പിന്നീട് യാഥാർഥ്യമായപ്പോൾ ദൈവത്തിന് എത്രമേൽ പ്രിയപ്പെട്ടവനായിരുന്നുവെന്ന് ബോധ്യപ്പെട്ടു. അവിശ്വസനീയമായ രീതിയിലാണ് ദൈവം എന്നെ അവനോട് ചേർത്ത് നിർത്തിയത്. 40 ദിവസം ചൂടുവെള്ളം മാത്രം കുടിച്ച് ഉപവസിച്ചിട്ടുണ്ട്

മോ​ഹ​ൻ​ലാ​ൽ ചി​ത്രം “മ​ര​യ്ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം’ വ്യാ​ജ പ​തി​പ്പ് ടെ​ല​ഗ്രാ​മി​ൽ പ്ര​ച​രി​പ്പി​ച്ച​യാ​ൾ പി​ടി​യി​ൽ. കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി ന​ഫീ​സാ​ണ് പി​ടി​യി​ലാ​യ​ത്.

സി​നി​മ ക​മ്പ​നി എ​ന്ന ആ​പ്പി​ലൂ​ടെ​യാ​ണ് വ്യാ​ജ​പ​തി​പ്പ് പ്ര​ച​രി​പ്പി​ച്ച​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ജി​ല്ലാ സൈ​ബ​ർ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി പി​ടി​കൂ​ടി​യ​ത്.

പ്രശസ്ത ഗായകന്‍ തോപ്പില്‍ ആന്റോ അന്തരിച്ചു. 81 വയസ്സായിരുന്നു പ്രായം. കൊച്ചി ഇടപ്പള്ളിയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. ആയിരത്തിലേറെ നാടകഗാനങ്ങളും ഒരുപിടി മികച്ച സിനിമാഗാനങ്ങളും ആന്റോ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.

സി.ജെ തോമസിന്റെ ‘വിഷവൃക്ഷം’ നാടകത്തിലൂടെയാണ് ആന്റോ പിന്നണി ഗായകനായത്. പിന്നീട് മാള മഹാത്മാ തീയറ്റേഴ്സ്, ചാലക്കുടി സൈമ തീയറ്റേഴ്സ്, എന്‍.എന്‍ പിള്ളയുടെ നാടക സമിതി, കായംകുളം പീപ്പിള്‍സ് തീയറ്റേഴ്സ് എന്നിങ്ങനെ നാടക ഗാനങ്ങളുടെ സ്വരമായി.

യേശുദാസ് ആദ്യമായി പാടിയ സിനിമയായ ‘കാല്‍പ്പാടുകള്‍’ സംവിധാനം ചെയ്ത കെ.എസ് ആന്റണിയാണ് ആന്റോയ്ക്ക് സിനിമാ പിന്നണി ഗായകനായി ആദ്യ അവസരം നല്‍കിയത്. ‘ഫാദര്‍ ഡാമിയന്‍’ എന്ന ആദ്യ ചിത്രത്തില്‍ ബാബുരാജായിരുന്നു സംഗീത സംവിധായകന്‍.

പിന്നീട് എം.കെ. അര്‍ജുനന്‍, ദേവരാജന്‍, കെ.ജെ. ജോയ് തുടങ്ങിയ പ്രതിഭകളുടെ സംഗീത സംവിധാനത്തില്‍ പാടാന്‍ കഴിഞ്ഞു. ”മധുരിക്കും ഓര്‍മകളേ…” എന്ന ഹിറ്റ് നാടകഗാനം സി.ഒ ആന്റോയാണ് ആദ്യം പാടിയതെങ്കിലും അദ്ദേഹം സിനിമയിലേക്ക് പോയതോടെ ആ ഗാനം ഒട്ടേറെ വേദികളില്‍ തോപ്പില്‍ ആന്റോ അവതരിപ്പിച്ചു. ഒട്ടേറെ പുതിയ ഗായകരെ തന്റെ ട്രൂപ്പായ ‘കൊച്ചിന്‍ ബാന്‍ഡോറി’ലൂടെ ആന്റോ കേരളത്തിന് സമ്മാനിച്ചിട്ടുമുണ്ട്.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിനെതിരെ നടക്കുന്ന നെഗറ്റീവ് ക്യാംപെയന്‍ ചിലര്‍ മനപൂര്‍വ്വം ചെയ്യുന്നതാണെന്ന ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. മമ്മൂട്ടി ആരാധകരാണ് ചിത്രത്തിനെതിരെ പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ച് ചില മോഹന്‍ലാല്‍ ആരാധകരും രംഗത്ത് എത്തിയിരുന്നു.

മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വിമല്‍ കുമാറും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. മമ്മൂട്ടിക്കുള്ള തുറന്ന കത്ത് എന്ന നിലയില്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിമല്‍ കുമാറിന്റെ പ്രതികരണം.

പോസ്റ്റ് വലിയ ചര്‍ച്ചയായതോടെ ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിമല്‍. പോസ്റ്റില്‍ വെല്ലുവിളിയും ഭീഷണിയുമാണെന്ന് ചൂണ്ടിക്കാട്ടി വിവാദമായതോടെയാണ് വിമല്‍ കുമാര്‍ പോസ്റ്റ് പിന്‍വലിച്ചത്. മമ്മൂട്ടി സാറിന് തുറന്ന കത്ത് എന്ന നിലയിലായിരുന്നു കഴിഞ്ഞ ദിവസത്തെ പോസ്റ്റ്.

വിമലിന്റെ ആദ്യ പോസ്റ്റ്:

മമ്മൂട്ടി സാറിന് തുറന്ന കത്ത്.. ആമുഖമായി പറയാം എന്നോട് ക്ഷമിക്കുക. മലയാള സിനിമ വ്യവസായത്തെ പരിപോഷിപ്പിക്കാന്‍ പോകുന്ന വേളയില്‍, അതിന്റെ യാത്രാപഥങ്ങള്‍ എല്ലാവരും കൂടെ നില്‍ക്കേണ്ട സമയത്ത് ‘അങ്ങേ ഇഷ്ടപ്പെടുന്ന ആള്‍ക്കാര്‍’ എന്ന് സ്വയം ചിന്തിക്കുന്ന ആള്‍ക്കാര്‍ മലയാള സിനിമയോട് കാണിക്കുന്ന ഹീനമായ പ്രവര്‍ത്തികള്‍ക്കെതിരെ മൗനം വെടിയണം. ഞങ്ങള്‍ക്ക് കഴിയും ചെളി വാരി എറിയാന്‍. ഞങ്ങളെ അതിന് പ്രാപ്തരാക്കരുത്.

രണ്ടാമത്തെ പോസ്റ്റ്:

AKMFCWA എന്ന മോഹന്‍ലാല്‍ സാറിനെ ഇഷ്ടപ്പെടുന്ന സംഘടന രൂപീകൃതമായത് പോലും മമ്മൂട്ടി സാര്‍ എന്ന മഹാനായ കലാകാരന്‍ താല്‍പര്യം എടുത്തത് കൊണ്ടാണ്. അദ്ദേഹത്തിന്റെ സ്‌നേഹവായ്പ് അടുത്തറിഞ്ഞ ഒരാളാണ് ഞാന്‍. ‘മമ്മൂട്ടി സാറിന് തുറന്ന കത്ത്’ എന്ന രീതിയില്‍ ഞാന്‍ എന്റെ മുഖപുസ്തകത്തില്‍ പരാമര്‍ശിക്കുകയുണ്ടായി. ഞാന്‍ അതിന് ക്ഷമ ചോദിക്കുന്നു. മമ്മൂട്ടി സാറിനോട് ഉള്ള സ്‌നേഹവും ആദരവും തുടര്‍ന്നും ഉണ്ടാകും. ആരെയും വേദനിപ്പിക്കാന്‍ പറഞ്ഞതല്ല..

താരസംഘടനയായ ‘അമ്മ’യ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഷമ്മി തിലകന്‍. ഡിസംബര്‍ 19ന് നടക്കുന്ന സംഘടനാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനൊരുങ്ങുകയാണ് അദ്ദേഹം. എന്നാല്‍, തന്റെ നോമിനേഷനെ പിന്തുണയ്ക്കരുതെന്ന് പറഞ്ഞ് സഹതാരങ്ങളെ ചിലര്‍ ഭീഷണിപ്പെടുത്തിയതായിട്ടാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് അമ്മയ്ക്കെതിരെ കടുത്ത പ്രതികരണവുമായി ഷമ്മിയെത്തിയിരിക്കുന്നത്.

‘പ്രിയമുള്ളവരെ, മനുഷ്യനിലും മനുഷ്യത്വത്തിലും വിശ്വസിക്കുന്ന, സമഭാവനയോടെ സഹജീവികളെ പരിഗണിക്കുന്ന, തെറ്റ് ആരുചെയ്താലും ആ തെറ്റ് തെറ്റാണെന്നും ശരി ചെയ്താല്‍ ശരിയെന്നും അംഗീകരിക്കുന്ന, ഇന്ത്യന്‍ ഭരണഘടനയിലും നിയമവ്യവസ്ഥയിലും പൂര്‍ണ്ണമായും വിശ്വസിച്ച് ജീവിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരനാണ് ഞാന്‍.

താര സംഘടനയായ ‘അമ്മ’യില്‍ ഡിസംബര്‍ 19ന് നടക്കുന്ന ഭാരവാഹി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ഞാനും നോമിനേഷന്‍ നല്‍കി ഇന്ന്..! മത്സരിക്കും എന്ന എന്റെ ഉറച്ച തീരുമാനം, പലരെയും അസ്വസ്ഥപ്പെടുത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ എനിക്ക് നേരിട്ട ചില അനുഭവങ്ങള്‍ വെളിവാക്കുന്നു..!
ഒപ്പം, ‘അദ്ഭുതങ്ങള്‍’ അദൃശ്യകരങ്ങളായി നമ്മെ സഹായിക്കുമെന്നും. ഷമ്മി തിലകന്റെ നോമിനേഷനില്‍ പിന്തുണച്ച് ഒപ്പിടരുതെന്ന് അംഗങ്ങളായ പലരെയും വിളിച്ച് ‘ചിലര്‍’ ഭീഷണിപ്പെടുത്തിയെന്ന് പിന്തുണയ്ക്കായി ഞാന്‍ സമീപിച്ചപ്പോള്‍ എന്റെ സ്നേഹിതരായ ചില അംഗങ്ങള്‍ ദുഃഖത്തോടെ വെളിപ്പെടുത്തി.

ചില ‘വേണ്ടപ്പെട്ടവര്‍’ ഒന്നും പറയാതെ നിസഹായരായി തലകുനിച്ചു മടങ്ങി. ചിലര്‍ ഒഴിവുകഴിവുകള്‍ പറഞ്ഞു. ‘കമ്പിളിപ്പുതപ്പ്…കമ്പിളിപ്പുതപ്പ്…’ എന്നു പുലമ്പി ചിലര്‍. മറ്റുചിലര്‍ ”ഷമ്മി, എന്നെ ഓര്‍ത്തല്ലോ” എന്നും ഇക്കാര്യത്തിനുവേണ്ടി സമീപിച്ചതിലുള്ള നന്ദിയും ഒപ്പം സഹായിക്കാനാകാത്തതിലുള്ള ഖേദവും അറിയിച്ചു. എന്നാല്‍, എല്ലാ കുത്സിത ശ്രമങ്ങളും എന്നും വിജയിക്കുമെന്ന് ആരും കരുതരുത്. എനിക്ക് ഒപ്പ് കിട്ടി, സ്നേഹിതര്‍ പിന്തുണ നല്‍കി , ഞാന്‍ നോമിനേഷന്‍ സമര്‍പ്പിച്ചു.’ജനാധിപത്യ ബോധം’ എന്നത് ഏതു സംഘടനയുടെയും ഭാഗമാണ് എന്നു ഓര്‍മ്മിപ്പിക്കാന്‍ മാത്രമാണ് ഞാന്‍ നോമിനേഷന്‍ സമര്‍പ്പിക്കുന്നത്.

ആരു ‘തള്ളി’യാലും നട്ടെല്ലുള്ള, ജനാധിപത്യബോധമുള്ള അമ്മയിലെ അംഗങ്ങളും പൊതുജനങ്ങളും എന്നെ തള്ളില്ലെന്ന ഉത്തമബോധ്യം എനിക്കുണ്ട്..! ആരോടും പരിഭവമില്ല..! പിണക്കവുമില്ല.. ഒരു സംശയം മാത്രം..,മനുഷ്യനെ കണ്ടവരുണ്ടോ…?ഇരുകാലി മൃഗമുണ്ട്..,ഇടയന്മാര്‍ മേയ്ക്കാനുണ്ട്…,ഇടയ്ക്കു മാലാഖയുണ്ട്…,ചെകുത്താനുമുണ്ട്…!മനുഷ്യനെ മാത്രമിന്നും, മരുന്നിനും കാണാനില്ല..മനുഷ്യനീ മണ്ണിലിന്നും പിറന്നിട്ടില്ലേ..?’ ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്.

പൃഥ്വിരാജിനെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കുന്ന ‘ഗോള്‍ഡ്’ സിനിമയ്ക്കായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പ്രേമം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ആറു വര്‍ഷത്തിനപ്പുറമാണ് അല്‍ഫോന്‍സിന്റെ സംവിധാനത്തില്‍ വീണ്ടും സിനിമ എത്തുന്നത്.

ചിത്രം ഇപ്പോള്‍ എഡിറ്റിംഗ് ടേബിളിലാണ് എന്നാണ് അല്‍ഫോന്‍സ് പുത്രന്‍ അറിയിക്കുന്നത്. കുറച്ചു തമാശകളുള്ള ഒരു പുതുമയില്ലാത്തതാണ് മൂന്നാമത്തെ ചലച്ചിത്രം എന്നാണ് അല്‍ഫോന്‍സ് പറയുന്നത്. അമിത പ്രതീക്ഷയോടെ സിനിമ കാണാന്‍ വരരുതെന്നും സംവിധായകന്‍ പറയുന്നു.

”ഗോള്‍ഡ് എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ട് ഇപ്പൊ ചിത്രസംയോജനം നടക്കുകയാണ്. നേരവും പ്രേമവും പോലെയല്ല ഈ സിനിമ. ഇത് വേറെ ഒരു ടൈപ്പ് സിനിമയാണ്. കൊറച്ചു നല്ല കഥാപാത്രങ്ങളും , കൊറച്ചു നല്ല താരങ്ങളും, രണ്ടു മൂന്നു പാട്ടുകള്‍, കൊറച്ചു തമാശകളും ഒള്ള ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചലച്ചിത്രം.”

”പതിവ് പോലെ ഒരു മുന്നറിയിപ്പ് ! യുദ്ധവും, പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുത്” എന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. മുമ്പ് രണ്ട് ചിത്രങ്ങളും ഇറങ്ങിയപ്പോഴും അല്‍ഫോന്‍സ് സമാനമായ കാര്യമാണ് പറഞ്ഞതെന്നും എന്നാല്‍ ചിത്രം കണ്ടപ്പോള്‍ അങ്ങനെയല്ല അനുഭവപ്പെട്ടതെന്നുമാണ് ആരാധകരുടെ വാദം.

ഷെറിൻ പി യോഹന്നാൻ

റെയിൽവേ ട്രാക്കിനോട് ചേർന്ന് കിടക്കുന്ന കുറച്ചു വീടുകൾ. അവർക്കുള്ള വഴിയിലൂടെ ഒരു ബൈക്കിന് കഷ്ടിച്ച് കടന്നുപോകാം. ഒരത്യാവശ്യം വന്നപ്പോഴാണ് വീതിയില്ലാത്ത പൊതുവഴി പ്രധാന പ്രശ്നമാണെന്ന് അവർ തിരിച്ചറിയുന്നത്. അതോടെ സ്നേഹനഗർ കോളനി നിവാസികൾ ഭീമന്റെ നേതൃത്വത്തിൽ വഴിക്ക് വീതി കൂട്ടാനായി ഇറങ്ങി. എന്നാൽ അതത്ര എളുപ്പമായിരുന്നില്ല…

ഒരു വഴിതർക്കത്തിന്റെ കഥ വളരെ ലളിതമായും രസകരമായും പറയുകയാണ് അഷ്‌റഫ്‌ ഹംസ എന്ന സംവിധായകൻ. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ‘തമാശ’ വ്യക്തിപരമായി ഏറെ ഇഷ്ടമുള്ള ചിത്രമാണ്. ‘ഭീമന്റെ വഴി’യിലേക്ക് എത്തുമ്പോൾ ആ മേക്കിങ് സ്റ്റൈൽ തന്നെയാണ് പിന്തുടർന്നിരിക്കുന്നത്. ചെറിയൊരു കഥയെ അധികം വലിച്ചു നീട്ടാതെ രണ്ടു മണിക്കൂറിൽ അവസാനിപ്പിച്ചു എന്നതാണ് പ്രധാന പ്ലസ് പോയിന്റ്.

പ്രകടനങ്ങളിൽ ജിനു ജോസഫ്, നസീർ സംക്രാന്തി, ബിനു പപ്പു, വിൻസി എന്നിവർ മികച്ചു നിൽക്കുന്നു. ഊതാമ്പള്ളി കോസ്തേപ്പ് എന്ന കഥാപാത്രത്തെ ഗംഭീരമാക്കിയിട്ടുണ്ട് ജിനു. സുരാജിന്റെ കഥാപാത്ര സൃഷ്ടി വളരെ രസകരമാണ്. തന്റെ സ്ഥിരം ശൈലിയുള്ള പ്രകടനം തന്നെയാണ് കുഞ്ചാക്കോ ബോബൻ ഇവിടെയും കാഴ്ചവയ്ക്കുന്നത്. എന്നാൽ ‘നീറ്റായ’ ഒരു കഥാപാത്രമല്ലെന്നത് ശ്രദ്ധേയം. നാട്ടുകാരുടെ പ്രശ്നങ്ങളെ അതേ തീവ്രതയിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഗിരീഷ് ഗംഗാധരന്റെ ഛായാഗ്രഹണത്തിന് കഴിഞ്ഞിട്ടുണ്ട്. തിയേറ്റർ വിട്ടാലും ‘ഒരുത്തീ’ എന്ന ഗാനം മനസ്സിൽ നിറഞ്ഞു നിൽക്കും.

രസകരമായ ബിജിഎം, എഡിറ്റിംഗ് എന്നിവയിലൂടെ ക്ലൈമാക്സിലെ ഫൈറ്റ് സീൻ മികച്ചതാക്കിയിട്ടുണ്ട്. വൈകാരിക രംഗങ്ങൾ ഒരുക്കിയ വിധവും നന്നായിരുന്നു. എല്ലാ കഥാപാത്രങ്ങൾക്കും കൃത്യമായ സ്പേസ് നൽകുന്നുണ്ടെങ്കിലും കഥാപാത്ര നിർമിതിയും വളർച്ചയും ശരാശരിയിൽ ഒതുങ്ങിയതായി അനുഭവപ്പെട്ടു. ചെമ്പൻ വിനോദിന്റെ മഹർഷി ഉൾപ്പെടെയുള്ള ചില കഥാപാത്രങ്ങൾക്ക് പൂർണത കൈവരുന്നില്ല. അധികം ആകാംഷ ഉണർത്തുന്ന രംഗങ്ങളും ചിത്രത്തിലില്ല.

ഒരു വഴിതർക്കത്തിന്റെ കഥ മാത്രം പറഞ്ഞവസാനിക്കുകയല്ല ‘ഭീമന്റെ വഴി.’ സ്ത്രീകളെ അവതരിപ്പിച്ച വിധം, സ്ത്രീപുരുഷ ബന്ധം എന്നിവ മികച്ച രീതിയിൽ സ്‌ക്രീനിൽ എത്തുന്നു. കപട സദാചാര നിർമിതികളെ വളരെ സ്വാഭാവികമായി സിനിമ തച്ചുടയ്ക്കുകയാണ്.

Last Word – നിലവാരമുള്ള പ്രകടനങ്ങളിലൂടെയും സംവിധാന മികവിലൂടെയും ചെറിയൊരു കഥയെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. രണ്ട് മണിക്കൂർ മാത്രമുള്ളതിനാൽ ബോറടിയില്ല. ഭീമന്റെ വഴിയിലൂടെയുള്ള നടത്തം തൃപ്തികരമാണ്, ആസ്വാദ്യകരമാണ്.

കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധായകൻ അഷ്റഫ് ഹംസ സംവിധാനം ചെയ്ത ‘ഭീമന്റെ വഴി’ ഇന്ന് തിയേറ്ററുകളിലെത്തി.ജനസാന്ദ്രത കൂടിയ കേരളത്തിൽ വളരെ സാധാരണമായ ഒരു പൊതുവിഷയമാണ് വഴിപ്രശ്നം. മിക്ക മലയാളികൾക്കും ചിരപരിചിതമായ ഇത്തരം ഒരു വഴിപ്രശ്നത്തെ നർമത്തിൽ ചാലിച്ചവതരിപ്പിക്കുകയാണ് ‘ഭീമന്റെ വഴി’. ചെറിയ വസ്തുവിൽ അടുത്തടുത്തായി വീടുവച്ചു താമസിക്കുന്ന സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സ്വപ്നവും പുരോഗതിയിലേക്കുള്ള പ്രതീക്ഷയുമാണ് പൊതുവഴി. പേരു സൂചിപ്പിക്കും പോലെ ഒരുകൂട്ടം മനുഷ്യരുടെ വഴി പ്രശ്നം തന്നെയാണ് ചിത്രം ചർച്ച ചെയ്യുന്നത്. റെയിൽവേ ട്രാക്കിനോട് ഓരം ചേർന്നു കിടക്കുന്ന ഒരു പറ്റം വീടുകൾ. ഇവിടെയാണ് നാട്ടുകാർ ഭീമൻ എന്നു വിളിക്കുന്ന സഞ്ജുവും (കുഞ്ചാക്കോ ബോബൻ) അമ്മയും താമസിക്കുന്നത്.

ഒരു ബൈക്കിന് കഷ്ടിച്ച് പോവാനുള്ള വഴി മാത്രമേയുള്ളൂ ഇവിടെ താമസിക്കുന്നവരുടെ വീടുകളിലേക്ക്. ആർക്കെങ്കിലും അസുഖം വന്നാൽ ഒന്ന് എടുത്തോണ്ട് കാറിനോ ആമ്പുലൻസിനോ അടുത്തെത്തിക്കാൻ തന്നെ 20 മിനിറ്റെങ്കിലുമെടുക്കും. ഈ ബുദ്ധിമുട്ടുകൾക്ക് ഒരു അറുതി വരുത്താൻ ഭീമന്റെ നേതൃത്വത്തിൽ നാട്ടുകാർ ഒരു റോഡ് നിർമ്മിക്കാൻ ഒരുങ്ങുന്നതാണ് കഥാപശ്ചാത്തലം.പല സ്വഭാവമുള്ള, പല ഡിമാന്റുകൾ മുന്നോട്ടുവയ്ക്കുന്ന നാട്ടുകാരെ ഒന്നിപ്പിച്ച് ആ റോഡ് വെട്ടുക എന്നത് അത്ര എളുപ്പമല്ല. ഭീമനു മുന്നിലെ ഭഗീരഥപ്രയത്നമായി മാറുകയാണ് ആ റോഡ്.

ഒരു റോഡുണ്ടാക്കിയ കഥ- ഒറ്റവാക്കിൽ പറയാവുന്ന ഒരു കഥാതന്തുവിനെ കോമഡിയുടെ പശ്ചാത്തലത്തിൽ പറഞ്ഞുപോവുകയാണ് സംവിധായകൻ. നടന്‍ ചെമ്പൻ വിനോദാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന് ശേഷം ചെമ്പൻ വിനോദ് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണത്.

പരോപകാരം ചെയ്യാനുള്ള മനസ്സും ഏറ്റെടുത്ത കാര്യങ്ങൾ നടത്തി കൊണ്ടുപോവാനുള്ള സാമർത്ഥ്യവും അൽപ്പസ്വൽപ്പം സൂത്രങ്ങളുമൊക്കെ കയ്യിലുള്ള ഭീമൻ എന്ന കഥാപാത്രം കുഞ്ചാക്കോ ബോബന്റെ കയ്യിൽ ഭദ്രമായിരുന്നു. ഊതാമ്പള്ളി കോസ്തേപ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജിനു ജോസഫ് ആണ് ചിത്രത്തെ വേറിട്ടൊരു അനുഭവമാക്കുന്നത്. വളരെ സ്റ്റൈലിഷായി ജീവിക്കുന്ന അർബൻ കഥാപാത്രങ്ങളായി കണ്ടു പരിചയിച്ച ജിനുവിന്റെ മേക്കോവർ ചിത്രം കാത്തുവയ്ക്കുന്ന സർപ്രൈസ് ആണ്. തനിക്ക് കോമഡിയും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ജിനു.

ബിനു പപ്പുവാണ് ചിത്രത്തിന് ഫ്രെഷ്‌നസ്സ് സമ്മാനിക്കുന്ന മറ്റൊരു നടൻ. സീരിയസ് റോളുകളിൽ നിന്നും പൊലീസ് വേഷങ്ങളിൽ നിന്നുമൊക്കെ മാറി ഒരു കൊമേഡിയൻ റോളിലേക്കുള്ള ബിനു പപ്പുവിന്റെ ചുവടുമാറ്റം കൂടിയാണ് ചിത്രം. അധികം സീനുകളിൽ പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രവും ചിത്രത്തിന് ഉണർവ്വ് സമ്മാനിക്കുന്നുണ്ട്.

പലതരം ആളുകൾ ഒന്നിച്ചു താമസിക്കുന്ന ഒരു നാട്ടിൻപ്പുറത്തെ ജീവിതത്തെ രസകരമായി തന്നെ വരച്ചിട്ടുണ്ട് ചെമ്പൻ വിനോദ്. ഓരോ കഥാപാത്രങ്ങളെയും കൃത്യമായി രജിസ്റ്റർ ചെയ്താണ് കഥ മുന്നോട്ട് പോവുന്നത്. എന്നാൽ, അതിനപ്പുറത്തേക്ക് കഥാപാത്രങ്ങൾക്ക് ഒരു ഗ്രോത്ത് നൽകാനോ അവയെ കഥയിലേക്ക് രസകരമായി സമന്വയിപ്പിക്കാനോ തിരക്കഥാകൃത്തിന് കഴിഞ്ഞിട്ടില്ല. ചിത്രത്തിൽ ചെമ്പൻ വിനോദ് അവതരിപ്പിക്കുന്ന കഥാപാത്രം തന്നെ ഉദാഹരണം. ഒരു അപൂർണത അനുഭവപ്പെടുന്ന കഥാപാത്രമാണിത്. നിർമൽ പാലാഴി, നസീർ സംക്രാന്തി, വിൻസി അലോഷ്യസ് , ചിന്നു ചാന്ദ്നി, ഷൈനി സാറ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

കഥയുടെ രസച്ചരട് മുറിയാതെ മുന്നോട്ടുകൊണ്ടുപോവുന്നതിൽ തിരക്കഥ പലപ്പോഴും പരാജയപ്പെട്ടുപോവുന്നുണ്ട്. പലയിടത്തും ലാഗിങ്ങും അനുഭവപ്പെടുന്നുണ്ട്. എന്നാൽ, ക്ലൈമാക്സിലേക്ക് എത്തുന്നതോടെ ചിത്രം വീണ്ടും അതിന്റെ താളം വീണ്ടെടുക്കുന്നുണ്ട്.

ഗിരീഷ് ഗംഗാധരൻ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. റെയിൽ പാളങ്ങളോട് ചേർന്നു കിടക്കുന്ന ആ ഭൂപ്രദേശത്തെ ഏറ്റവു മികവോടെ തന്നെ പ്രേക്ഷകരുടെ മനസ്സിൽ കോറിയിടാൻ ഗിരീഷിന് സാധിച്ചിട്ടുണ്ട്. വിഷ്ണു വിജയിന്റെ പശ്ചാത്തലസംഗീതവും പാട്ടുകളും ചിത്രത്തോട് നീതി പുലർത്തുന്നുണ്ട്. ഒരുത്തീ എന്നു തുടങ്ങുന്ന പാട്ടും കേൾക്കാൻ ഇമ്പമുള്ളതാണ്.

അവകാശവാദങ്ങളൊന്നുമില്ലാതെ എത്തിയ ‘ഭീമന്റെ വഴി’ ഒരു ആവറേജ് കാഴ്ചാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ’ ചെമ്പോസ്‌കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ്, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Copyright © . All rights reserved