Movies

തെന്നിന്ത്യൻ സിനിമാ ലോകത്തിനും ആരാധകർക്കും ഇനിയും ഉൾക്കൊള്ളാനായിട്ടില്ല കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ്കുമാറിന്റെ മരണം. ഒക്ടോബർ 29നായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് അപ്പു എന്ന് ആരാധകർ സ്നേഹത്തോടെ വിളിച്ചിരുന്ന പുനീത് വിടവാങ്ങിയത്. അദ്ദേഹത്തിന്റെ വിയോ​ഗം താങ്ങാനാവാതെ കർണാടകത്തിൽ ഇതുവരെ പത്ത് പേർ മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ
മരിച്ചവരിൽ ഏഴു പേർ ആത്മഹത്യ ചെയ്തതാണ്. മൂന്ന് പേർ താരത്തിന്റെ വിയോ​ഗ വാർത്ത അറിഞ്ഞുള്ള ഞെട്ടലിൽ ഹൃദയസ്തംഭനം മൂലമാണ് മരിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പുനീതിന്റെ മരണത്തിന് പിന്നാലെ കർണാടകയിലെ വിവിധ ഭാഗങ്ങളിലായി നിരവധി ആത്മഹത്യാ ശ്രമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരത്തിലുള്ള കടുത്ത തീരുമാനങ്ങളെടുക്കരുതെന്ന് താരത്തിന്റെ ആരാധകരോട് അഭ്യർഥിച്ച് പുനീതിന്റെ സഹോ​ദരങ്ങളായ ശിവരാജ്കുമാറും രാഘവേന്ദ്ര രാജ്കുമാറും രം​ഗത്ത് വന്നിട്ടുണ്ട്.

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വന്നിരുന്ന പുനീത് ആരാധകർക്ക് ആദർശ മാതൃകയായിരുന്നു. മരണശേഷം തന്റെ കണ്ണുകൾ ദാനം ചെയ്യണമെന്നുള്ള താരത്തിന്റെ ആ​ഗ്രഹവും കുടുംബം നിറവേറ്റിയിരുന്നു. നാല് പേർക്കാണ് താരത്തിന്റെ കണ്ണുകൾ കാഴ്ചയേകിയത്. പ്രിയപ്പെട്ട അപ്പുവിന്റെ പാത പിന്തുടർന്ന് നിരവധി ആരാധകരാണ് തങ്ങളുടെ കണ്ണുകൾ ദാനം ചെയ്യാനുള്ള സമ്മതപത്രത്തിൽ ഈ ദിവസങ്ങളിൽ ഒപ്പ് വച്ചത്. ഇത് റെക്കോർഡ് നമ്പറാണെന്നാണ് കന്നഡ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ മൂന്ന് ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ പാത പിന്തുടർന്ന് കണ്ണുകൾ ദാനം ചെയ്യാനായി ജീവനൊടുക്കിയെന്ന വാർത്തയും പുറത്ത് വന്നിരുന്നു.

നടി കാവേരിയുടെ കയ്യില്‍ നിന്നും ആള്‍മാറാട്ടം നടത്തി പണംതട്ടാന്‍ ശ്രമിച്ചുവെന്ന കേസില്‍ നടി പ്രിയങ്കയെ കോടതി വെറുതെ വിട്ടിരുന്നു. പ്രിയങ്ക നിരപരാധിയാണെന്നു വിധിച്ചു. ഇപ്പോഴിതാ തനിക്ക് സംഭവിച്ചത് ചതിയാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടി പ്രിയങ്ക. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക മനസ് തുറന്നത്.

നടിയുടെ വാക്കുകള്‍ ഇങ്ങനെ:

ഞാനും കാവേരിയും സുഹൃത്തുക്കളായിരുന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് മലയാളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ കാവേരിയുടെ പേര് അച്ചടിച്ചു വരുമെന്നറിഞ്ഞപ്പോള്‍ അത് അവരെ വിളിച്ച് അറിയിക്കുക മാത്രമാണ് ചെയ്തത്. ശേഷം ആലപ്പുഴയില്‍ വെച്ച് നേരിട്ട് കാണാന്‍ കഴിയുമോയെന്നന്വേഷിച്ച് കാവേരി എന്നെ വിളിക്കുകയായിരുന്നു. എന്താണ് കാര്യം എന്ന് അന്വേഷിച്ചപ്പോള്‍ നേരിട്ട് പറയാം എന്നായിരുന്നു മറുപടി.
അങ്ങനെ ഞാന്‍ ആലപ്പുഴ പോയി. അവിടെ എത്തിയപ്പോള്‍ കാവേരിയുടെ അമ്മ ഒരു പൊതിയെടുത്ത് എന്റെ കാറിലേക്ക് ഇടുകയായിരുന്നു. ഞാന്‍ പണം ചോദിക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ല. പിന്നീട് പോലീസ് പുറകെ വന്ന് നിങ്ങളെ അറസ്റ്റ് ചെയ്യുകയാണെന്ന് പറഞ്ഞു. ഇതാണ് യഥാര്‍ഥത്തില്‍ ഉണ്ടായത്. ഒരു ഡമ്മിപ്പൊതിയായിരുന്നു അവര്‍ എന്റെ കാറില്‍ ഇട്ടത്.

ഞാന്‍ പണം ആവശ്യപ്പെട്ടിട്ടാണെന്ന വ്യാജേനെ അവര്‍ നാടകം കളിക്കുകയായിരുന്നു. പോലീസ് അവര്‍ക്ക് കിട്ടിയ വിവരമാണ് എഫ്ഐആറില്‍ കൊടുത്തിരിക്കുന്നത്. അല്ലാതെ ഞാന്‍ ഒരു ലക്ഷം രൂപ പോയിട്ട് ഒരു രൂപ പോലും വാങ്ങിയിട്ടില്ല. അറസ്റ്റിന്റെ കാരണം തിരക്കിയപ്പോള്‍ ‘നിങ്ങള്‍ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടി’ എന്നായിരുന്നു പൊലീസ് വിശദീകരണം. അങ്ങനെ ചെയ്തിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും നിങ്ങളുടെ ഭാഗം കോടതിയില്‍ തെളിയിക്കേണ്ടി വരും എന്നും അറിയിച്ചു. അറസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിന് ശേഷമാണ് എനിക്ക് ജാമ്യം ലഭിക്കുന്നത്.

തലശ്ശേരി സ്വദേശിയായ ദീപക് ദേവരാജ് എന്ന ദീപക് ദേവ് വളര്‍ന്നതും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതും ദുബായിലാണ്. ഹൈസ്കൂള്‍ വിദ്യാഭ്യാസ്സ കാലത്ത് തന്നെ ദീപക് കർണ്ണാടിക് സംഗീതവും അഭ്യസ്സിച്ചിരുന്നു. പിന്നീടാണ് കീബോർഡിൽ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എ.ആർ. റഹ്മാൻ, ശങ്കർ എഹ്സാൻ ലോയ്, സന്ദീപ് ചൌത , വിദ്യാസാഗർ, അനു മാലിക്, തുടങ്ങിയ മഹാരഥൻമാര്‍ക്കൊപ്പം പ്രവർത്തിച്ചു. സിദ്ദിഖ് സംവിധാനം നിര്‍വഹിച്ച ക്രോണിക്ക് ബാച്ചിലറാണ് അദ്ദേഹത്തിന്‍റെ അരങ്ങേറ്റ ചിത്രം.

പൃഥ്വിരാജ് ആദ്യമായി സംവിധാനം നിര്‍വഹിച്ച ലൂസിഫറില്‍ സംഗീതം നിര്‍വഹിച്ചത് ദീപക് ആയിരുന്നു. ഈ ചിത്രത്തിലെ ഗാനങ്ങളൊക്കെ സൂപ്പര്‍ ഹിറ്റായിരുന്നു. അടുത്തിടെ ദീപക് ഒരു അഭിമുഖത്തിനിടെ പൃഥ്വിരാജുമൊത്തുള്ള സൗഹൃദത്തെക്കുറിച്ച് മനസ്സ് തുറന്നിരുന്നു.

താനും പൃഥ്വിരാജും തമ്മിലുള്ള എല്ലാ തമാശകളും ഒടുവില്‍ വഴക്കിലാണ് അവസ്സാനിക്കുന്നതെന്ന് ദീപക് പറയുകയുണ്ടായി. താനും പൃഥ്വി രാജും പരിചയപ്പെട്ട നാള്‍ തൊട്ട് വഴക്കിലൂടെ ജോലിയിലേക്ക് എത്തുന്ന ഒരു രീതിയാണ് ഉള്ളത്. വഴക്ക് കൂടാത്ത പക്ഷം രണ്ടാളും കംഫര്‍ട്ടബിള്‍ അല്ല. വഴക്ക് എന്ന് പറയുമ്പോള്‍ അതിനു തര്‍ക്കം എന്നേ അര്‍ത്ഥമാക്കേണ്ടതുള്ളൂ. താന്‍ ചെയ്ത ട്യൂണ്‍ രാജുവിന് ചിലപ്പോള്‍ ഇഷ്ടപ്പെടില്ല. പക്ഷേ കൊള്ളില്ലന്നു പറഞ്ഞാല്‍ താന്‍ തര്‍ക്കിക്കും. കൊള്ളില്ല എന്നല്ല, നിങ്ങളുടെ പടത്തിന് അത് പറ്റില്ല എന്നായിരിക്കും തന്‍റെ മറുപടി.

നേരിട്ട് സംസാരിക്കുന്നതിനേക്കാളും കുറച്ചു കട്ടിയിലായിരിക്കും വാട്സപ്പിലൂടെ ടെക്സ്റ്റ് ചെയ്യുന്നത്. ഒരിക്കല്‍ ഇങ്ങനെ ചാറ്റ് ചെയ്യുന്നതിനിടെ പൃഥ്വി രാജ് എന്തോ ഒരു വാക്ക് ടൈപ്പ് ചെയ്തയച്ചു. ആ വാക്ക് ദീപക്കിന് മനസ്സിലായില്ല. അതിനുള്ള ഉത്തരം ഗൂഗിളില്‍ പോയി നോക്കിയതിന് ശേഷം മറുപടി തരുന്നതായിരിക്കുമെന്ന് പറഞ്ഞ് ആ കോണ്‍വര്‍സേഷന്‍ അവസാനിപ്പിക്കുകയായിരുന്നു താനെന്ന് അദ്ദേഹം പറയുന്നു.

പൃഥ്വിരാജ് എന്താണ് പറഞ്ഞതെന്ന് മനസിലാകണമല്ലോ. അത് മനസ്സിലാക്കാന്‍ തനിക്ക് ഗൂഗിളില്‍ പോയി തിരയേണ്ടതായി വന്നുവെന്ന് ദീപക്ക് പറയുന്നു. ചിലപ്പോള്‍ കടിച്ചാല്‍ പൊട്ടാത്ത വാക്കുകളൊക്കെ സംസാരത്തിനിടെ പൃഥ്വിരാജ് പറയുമെന്ന് ദീപക് ദേവ് തമാശ രൂപേണ പറഞ്ഞു.

കന്നഡ സൂപ്പർ സ്റ്റാർ പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത മരണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത ആരാധകരുടെ എണ്ണം കൂടുന്നു. ഇതുവരെ പത്തുപേർ താരത്തിന്റെ മരണം താങ്ങാനാവാതെ മരിച്ചെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ഏഴു പേർ ആത്മഹത്യ ചെയ്യുകയായിരുന്നു. മൂന്നുപേർ ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. ആത്മഹത്യ ചെയ്ത മൂന്ന് ആരാധകർ തങ്ങളുടെ കണ്ണുകൾ ദാനം ചെയ്യണമെന്ന് കത്തെഴുതി വച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. പുനീതും തന്റെ കണ്ണുകൾ ദാനം ചെയ്യണമെന്ന് മരണത്തിന് മുൻപ് തന്നെ പലകുറി ആവശ്യപ്പെട്ടിരുന്നു. നാലുപേർക്കാണ് പുനീതിന്റെ കണ്ണുകൾ കാഴ്ച പകർന്നത്.

കർണാടകയുടെ ഉള്ളുലച്ചാണ് സൂപ്പർ താരം പുനീത് രാജ്കുമാർ വിടവാങ്ങിയത്. സിനിമാ നടൻ എന്നതിൽ ഉപരി അദ്ദേഹം നടത്തിയിരുന്ന ഒട്ടേറെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് കൂടിയാണ് മരണത്തോടെ നാഥനില്ലാതെ ആയത്. എന്നാൽ ആ സഹായങ്ങൾ നിലയ്ക്കില്ല എന്ന് ഉറപ്പിച്ച് 1800 കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുത്തിയിരിക്കുകയാണ് തമിഴ്നടൻ വിശാൽ. വിശാലും പുനീതും തമ്മിലുള്ള ,സൗഹൃദത്തിന്റെ അടയാളം കൂടിയാണ് ഈ തീരുമാനം.

പുനീത് രാജ് കുമാറിന്റെ സ്മൃതി കുടീരത്തിലേക്ക് താരങ്ങളുടെയും ആരാധകരുടെയും പ്രവാഹമാണ്. സൂര്യ, വിജയ് സേതുപതി, ശിവകാർത്തികേയൻ തുടങ്ങി ഒട്ടേറെ താരങ്ങൾ സ്മൃതി കുടീരത്തിലെത്തി ആദരമർപ്പിച്ചു. പുനീതിന്റെ സഹോദരൻ ശിവരാജ് കുമാറുമൊത്തായിരുന്നു സൂര്യ ഇന്ന് കഠീരവ സ്റ്റുഡിയോയിലെ സമാധി സ്ഥലത്ത് എത്തിയത്. പുനീതിന്റെ വിയോഗം ഇപ്പോഴും ഉൾകൊള്ളാൻ സാധിച്ചിട്ടില്ലെന്നും. ആ മുഖം മനസിൽ നിന്ന് മായില്ലെന്നും സൂര്യ മാധ്യമങ്ങളോട് പറഞ്ഞു.

ബോളിവുഡ് സിനിമാ ലോകത്ത് നിരവധി ആരാധകരുളള അഭിനയേത്രിയാണ് വിദ്യാ ബാലന്‍. വെറും നായിക എന്നതിനപ്പുറം കാമ്പുള്ള വേഷങ്ങളാണ് വിദ്യ ബാലന്‍ കൂടുതലയി അവതരിപ്പിച്ചിട്ടുള്ളത്. ചെറുപ്പം മുതല്‍ തന്നെ സിനിമ സ്വപ്നം കണ്ടിരുന്ന വിദ്യ 1995 ല്‍ ആണ് ആദ്യമായി ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്. പിന്നീട് ഹിന്ദി സിനിമയില്‍ നിരവധി വേഷങ്ങള്‍ ചെയ്ത് പേരെടുത്ത വിദ്യ തന്‍റെ നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറയുന്നതില്‍ ഒരിയ്ക്കലും വൈമനസ്യം കാണിക്കാത്ത താരമാണ്. പൊതുവേ പലരും പറയാന്‍ മടിക്കുന്ന ലൈംഗികാനുഭവങ്ങളെക്കുറിച്ചു പോലും തുറന്നു സംസാരിക്കുന്നതില്‍ വിദ്യ ഒരിയ്ക്കലും മടി കാണിച്ചിട്ടില്ല.

ലൈംഗികത പരസ്യമായി സംസാരിക്കാന്‍ പാടുള്ള വിഷയം അല്ലന്നാണ് പൊതുവേ നമ്മുടെ ധാരണ. സമൂഹത്തില്‍ ഇത് വിലക്കപ്പെട്ട വിഷയമായിട്ടാണ് കരുതുന്നത്. ഒരു മാഗസിന് നല്കിയ അഭിമുഖത്തിലാണ് താരം തന്‍റെ ലൈംഗീക അനുഭവത്തെക്കുറിച്ച് തുറന്നു പറച്ചില്‍ നടത്തിയത്. നാല്‍പ്പതു വയസ്സിന് ശേഷം സ്ത്രീകള്‍ കൂടുതല്‍ കുസൃതിയുള്ളവരും സുന്ദരികളുമായി മാറുമെന്ന് അവര്‍ പറയുന്നു. എല്ലാവരും നമ്മളെ പഠിപ്പിക്കുന്നത് ഒതുങ്ങി ജീവിക്കാനും ലൈംഗികത ആസ്വദിക്കാതിരിക്കാനുമാണ്. എന്നാല്‍ പ്രായം കൂടുന്നതനുസരിച്ച് സ്ത്രീകള്‍ മാറുന്നതിന് കാരണം അവരെ മറ്റുളളവര്‍ ശ്രദ്ധിക്കാതിരിക്കുന്നു എന്നതുകൊണ്ടാണ്. സ്വന്തം സന്തോഷത്തിനായിരിക്കും അവര്‍ കൂടുതല്‍ പ്രധാന്യം കൊടുക്കുക.

അതോടെ ലൈംഗീകത കൂടുതലായി ആസ്വദിക്കാന്‍ കഴിയുന്നു. മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാന്‍ കഴിയാതെ വരുമ്പോള്‍ സെക്സ് നന്നായി ആസ്വദിക്കാന്‍ കഴിയുന്നു. നാല്‍പ്പത് കഴിഞ്ഞതോടെ താന്‍ മനസ്സ് കൊണ്ട് പിന്നോട്ടാണ് പോയതെന്ന് അവര്‍ പറയുന്നു. നേരത്തെ കുറച്ചു കൂടി ഗൗരവക്കാരിയായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല. ലൈംഗീകത ശരിക്കും ആസ്വദിക്കാന്‍ കഴിയുന്നു. തന്‍റെ ചുമലുകളില്‍ ഈ ലോകത്തിൻ്റെ എല്ലാ ഭാരവും താന്‍ ചുമക്കുന്നില്ല. ഇരുപതു വയസ്സുള്ളപ്പോള്‍ തനിക്ക് ഉണ്ടായിരുന്ന സ്വപ്നം ജീവിക്കുക എന്നത് മാത്രമായിരുന്നു എങ്കില്‍ നാല്‍പതുകളില്‍ എത്തിയതോടെ താന്‍ ജീവിതം കൂടുതലായി ആസ്വദിക്കുന്നതിനാണ് കൂടുതല്‍ പ്രധാന്യം കൊടുക്കുന്നതെന്ന് വിദ്യാ ബാലന്‍ പറയുന്നു.

സുഹൃത്തുക്കള്‍ക്ക് എതിരെ പ്രചരണത്തിന് ഇറങ്ങാറില്ലെന്ന് നടനും കോണ്‍ഗ്രസ് അനുഭാവിയുമായ സലിം കുമാര്‍. താനൊരു കോണ്‍ഗ്രസ്‌കാരനാണെന്നും രാഷ്ട്രീയം കാരണമാക്കി ഒരു മാര്‍ക്‌സിസ്റ്റുകാരെനെയോ ബിജെപിക്കാരെനെയോ ശത്രുക്കളായി കാണാറില്ലെന്നും അവരൊക്കെ സുഹൃത്തുക്കളാണെന്നും സലീംകുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോയാലും തനിക്ക് ഇഷ്ടപ്പെട്ടവര്‍ക്കെതിരെ പ്രചരണത്തിന് ഇറങ്ങാറില്ല. മുകേഷ് ഒരു കമ്മ്യൂണിസ്റ്റുകാരനാണ്. സുരേഷ് ഗോപി ഒരു ബിജെപിക്കാരനാണ് ഇവര്‍ക്കെതിരെ ഞാന്‍ പ്രചരണത്തിന് പോയില്ല.- സലിം കുമാര്‍ പറഞ്ഞു.

സലീം കുമാറിന്റെ വാക്കുകള്‍; ‘രാഷ്ട്രീയ കാരണം കൊണ്ട് ഒരു മാര്‍ക്‌സിസ്റ്റുകാരെനെയോ ബിജെപിക്കാരനെയോ ഞാന്‍ ശത്രുക്കളായി കാണാറില്ല. അവരൊക്കെ എന്റെ സുഹൃത്തുക്കളാണ്. മഹാരാജാസില്‍ ആയിരുന്നപ്പോള്‍ എല്ലാവരും എസ്‌എഫ്ഐക്കാരായിരുന്നു. അമല്‍ നീരദ് അന്‍വര്‍, ആഷിക് അബു അങ്ങനെ കുറച്ചുപേര്‍. അവരൊക്കെയായി ഇപ്പോഴും സൗഹൃദത്തിലാണ്.സുഹൃത്തുക്കളെ സുഹൃത്തുക്കള്‍ ആയി കാണാനും രഷ്ട്രീയക്കാരെ രാഷ്ട്രീയക്കാര്‍ ആയി കാണാനും എനിക്കറിയാം. ഇലക്ഷന്‍ പ്രചരണത്തിന് പോയാലും എനിക്കിഷ്ടപ്പെട്ടവര്‍ക്കെതിരെ പ്രചരണത്തിന് ഞാന്‍ പോകാറില്ല. പി രാജീവ്, മുകേഷ്, ഗണേഷ് കുമാര്‍, സുരേഷ് ഗോപി അദ്ദേഹം ബജെപിക്കാരനാണ് ഞാന്‍ പോയില്ല. അതൊക്കെ വ്യക്തിപരമായ ഇഷ്ടങ്ങളാണ്. അതുകൊണ്ട് സിനിമയില്ലെങ്കില്‍ എനക്ക് ആ സിനിമ വേണ്ട’.

ടി.ജെ. ജ്ഞാനവേല്‍ കഥയെഴുതി സംവിധാനം ചെയ്ത് സൂര്യ നിര്‍മിച്ച് അഭിനയിച്ച ജയ് ഭീം എന്ന ചിത്രം നവംബര്‍ 2നാണ് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രം. സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

ഇപ്പോള്‍ ചിത്രത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് മന്ത്രി വി. ശിവന്‍കുട്ടി. മനുഷ്യ ഹൃദയമുള്ള ആര്‍ക്കും കണ്ണ് നിറയാതെ ഈ ചിത്രം കണ്ടിരിക്കാനാവില്ലെന്നാണ് ശിവന്‍കുട്ടി പറഞ്ഞത്. ഇന്‍ക്വിലാബ് സിന്ദാബാദ് വിളിക്കാതെ ഈ സിനിമ കണ്ടു പൂര്‍ത്തിയാക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.

സൂര്യ അവതരിപ്പിച്ച ചന്ദ്രു വക്കീലിന്റെ പോരാട്ട പശ്ചാത്തലങ്ങളില്‍ എല്ലാം നമുക്ക് ചെങ്കൊടി കാണാം. യഥാര്‍ത്ഥ കഥ, യഥാര്‍ത്ഥ കഥാപരിസരം, യഥാര്‍ത്ഥ കഥാപാത്രങ്ങള്‍, ഒട്ടും ആര്‍ഭാടമില്ലാത്ത വിവരണം. ചന്ദ്രു വക്കീല്‍ പിന്നീട് ജസ്റ്റിസ് കെ. ചന്ദ്രുവായി ചരിത്രം വഴിമാറിയ നിരവധി വിധികള്‍ പ്രസ്താവിച്ചു. മനുഷ്യ ഹൃദയത്തെ തൊട്ടറിയുന്നതായിരുന്നു അദ്ദേഹത്തിന്റെ തീര്‍പ്പുകള്‍.

അതിനൊരു കാരണമുണ്ട്. ഔദ്യോഗിക ജീവിതം ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം എസ്.എഫ്.ഐ ആയിരുന്നു, സി.ഐ.ടി.യു ആയിരുന്നു, സി.പി.ഐ.എം ആയിരുന്നു.

സഖാവ് ചന്ദ്രുവുമായി ഇന്ന് ഫോണില്‍ സംസാരിച്ചു. ‘ജയ് ഭീം’ എന്ന ചിത്രത്തെ കേരളത്തിന്റെ പുരോഗമന മനസ് ഏറ്റെടുത്ത കാര്യം അറിയിച്ചു. അഭിവാദ്യങ്ങള്‍ അറിയിച്ചു.

സംവിധായകന്‍ ജ്ഞാനവേല്‍ അടക്കമുള്ള സിനിമയുടെ പിന്നണി പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. ഒപ്പം ചിത്രത്തിലഭിനയിച്ച മലയാളികളായ ലിജോമോള്‍ ജോസിനും രജിഷ വിജയനും സിബി തോമസിനും ജിജോയ് പി.ആറിനും അഭിനന്ദനങ്ങള്‍ അറിയിക്കുന്നെന്നും മന്ത്രി പറഞ്ഞു.

ജയ് ഭീം സിനിമയെ അഭിനന്ദിച്ച് മുന്‍ മന്ത്രി കെ.ടി. ജലീലും രംഗത്തെത്തിയിരുന്നു. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട നിസ്സഹയായ ഒരു സ്ത്രീക്ക് മുന്നില്‍ ‘ചെങ്കൊടി’ തണല്‍ വിരിച്ചത് കഥയല്ലെന്നും ചരിത്രമാണെന്നുമായിരുന്നു ജലീല്‍ പറഞ്ഞത്.

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സലിംകുമാര്‍. സഹപ്രവര്‍ത്തകരുമായും ആരാധകരുമായും വളരെ അടുത്ത ബന്ധമാണ് നടനുള്ളത്. മിമിക്രി കലാ രംഗത്ത് നിന്നുമാണ് സലിംകുമാര്‍ സിനിമയിലേക്ക് എത്തുന്നത്. വ്യക്തമായ രാഷ്ട്രീയമുള്ള വ്യക്തിയാണ് സലിംകുമാര്‍. എന്നാല്‍ നടന് രാഷ്ട്രീയവും സൗഹൃദവും രണ്ടും രണ്ടാണ്. സുഹൃത്തുക്കള്‍ക്ക് എതിരെ രാഷ്ട്രീയ പ്രചരണത്തിന് പോകാറില്ലെന്നാണ് സലിം കുമാര്‍ പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സലീം കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ…’രാഷ്ട്രീയം എന്നത് എന്റെ അസ്തിത്വമാണ്. ഞാനൊരു കോണ്‍ഗ്രസുകാരനാണ് എന്ന് പറയുന്നതുകൊണ്ട് ഇവിടെ കുഴപ്പമുണ്ടാകുമെന്നോ കേരളം ഇടിഞ്ഞുപൊളിഞ്ഞു വീഴുമെന്നോ അല്ലെങ്കില്‍ എനിക്ക് സിനിമയില്‍ ചാന്‍സ് ഇല്ലാതാകുമെന്നോ എന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല.

രാഷ്ട്രീയകാരണം കൊണ്ട് ഞാന്‍ ഒരു കമ്യൂണിസ്റ്റുകാരനേയോ ഒരു ബി.ജെ.പിക്കാരനെയോ ദ്രോഹിക്കില്ല. അവരെ ശത്രുക്കളായി കാണുകയുമില്ല. അവരെന്റെ സുഹൃത്തുക്കള്‍ തന്നെയാണ്. മഹാരാജാസില്‍ പഠിക്കുമ്പോള്‍ അവിടെ ഉള്ള എല്ലാവരും എസ്.എഫ്.ഐക്കാരായിരുന്നു. അമല്‍നീരദ്, അന്‍വര്‍, ആഷിഖ് അബു, രാജീവ് രവി അങ്ങനെ എല്ലാവരും എസ്.എഫ്.ഐയുടെ ആളുകളായിരുന്നു. അവരുമൊക്കെയായി ഇപ്പോഴും ഞാന്‍ സൗഹൃദത്തിലാണ്. സുഹൃത്തുക്കളെ സുഹൃത്തുക്കളായി കാണാനും രാഷ്ട്രീയത്തെ രാഷ്ട്രീയമായി കാണാനും എനിക്കറിയാം.

പിന്നെ ഞാന്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോയാലും എനിക്ക് ഇഷ്ടപ്പെട്ട ആളുകള്‍ക്കെതിരെ ഞാന്‍ പോകാറില്ല. പി. രാജീവിന് എതിരായ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഞാന്‍ പോയിട്ടില്ല. മുകേഷിനെതിരെ പോയിട്ടില്ല. ഗണേഷിനെതിരെ പോയിട്ടില്ല. സുരേഷ് ഗോപി, അദ്ദേഹം ബി.ജെ.പിക്കാരനാണ് ഞാന്‍ പോയിട്ടില്ല. ഞാന്‍ പോകില്ല. അതൊക്കെ നമ്മുടെ ഇഷ്ടമാണ്. രാഷ്ട്രീയം കൊണ്ട് സിനിമയില്‍ ചാന്‍സ് പോയിട്ടുണ്ടെങ്കില്‍ ആ സിനിമ തനിക്ക് വേണ്ട.

പൊതുവെ മാതൃത്വത്തോടും രക്ഷാകർതൃത്വത്തോടും ബന്ധപ്പെട്ട നിരവധി നിമിഷങ്ങൾ ഉണ്ട്. ഭക്ഷണം നൽകൽ, വൃത്തിയാക്കൽ, ഉറക്കം നഷ്‌ടപ്പെടൽ തുടങ്ങിയ കഥകൾ ഓരോ അമ്മയ്ക്കും പറയാനുണ്ടാവും. ഓരോ അമ്മയ്ക്കും ബന്ധപ്പെടുത്താൻ കഴിയുന്ന ചില കാര്യങ്ങൾ ഇവയാണെങ്കിലും, നടൻ ആയുഷ്മാൻ ഖുറാനയുടെ ഭാര്യ താഹിറ കശ്യപ്  ഖുറാനയ്ക്ക് മറ്റൊരു വെല്ലുവിളി ഉണ്ടായിരുന്നു.

20 വർഷത്തിലേറെയായി ആയുഷ്മാനുമായുള്ള ദാമ്പത്യ ജീവിതം നയിക്കുന്ന രചയിതാവും ചലച്ചിത്ര നിർമ്മാതാവുമായ താഹിറ ‘ദി സെവൻ സിൻസ് ഓഫ് ബീയിങ് എ മദർ’ എന്ന പുസ്തകം രചിച്ച വേളയിൽ മറ്റൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുയാണ്. മൂത്ത മകനായ വിരാജ്വീർ ജനിച്ച ശേഷം സംഭവിച്ച ഒരു കാര്യമാണത്. അതെ, ഭർത്താവ് ആയുഷ്മാൻ ഭാര്യ താഹിറയുടെ മുലപ്പാൽ കട്ടുകുടിച്ചു. ആ സംഭവത്തെക്കുറിച്ച് താഹിറ വിശദമായി പറയുന്നു.

മൂത്ത കുഞ്ഞ് ജനിച്ച ശേഷം താഹിറയും ആയുഷ്മാനും ഒരു മിനി ഹണിമൂണിനായി ബാങ്കോക്കിലേക്ക് പോയിരുന്നു. കുഞ്ഞിനെ തങ്ങളുടെ മാതാപിതാക്കളെ ഏൽപ്പിച്ച ശേഷമായിരുന്നു യാത്ര. എന്നാൽ ഒരു ദിവസസം പ്രോടീൻ ഷേക്ക് കഴിച്ച് കിടപ്പുമുറിയിൽ വിശ്രമിക്കുകയായിരുന്നു ആയുഷ്മാൻ.

യാത്രയ്ക്ക് മുൻപ് താഹിറ തന്റെ മകന് പിന്നീട് നൽകാനായി പാൽ കുപ്പിയിൽ നിറയ്ക്കുന്ന തിരക്കിലായിരുന്നു. എന്നാൽ കുറച്ചു കഴിഞ്ഞതും കുപ്പികൾ ഏറെക്കുറെ കാലിയായത് കണ്ട് അവർ അമ്പരന്നു. പാൽ നഷ്ടപ്പെട്ടതിന്റെ കൗതുകകരമായ സംഭവത്തെക്കുറിച്ച് അവർ ഭർത്താവിനോട് ചോദിച്ചു.

ഒരു പുഞ്ചിരിയോടെ ആയുഷ്മാൻ മറുപടി നൽകി. അത് എല്ലാ പോഷകവും നിറഞ്ഞതാണെന്നായിരുന്നു മറുപടി. ഊഷ്മാവും, വളരെ പോഷകഗുണമുള്ളതും ആയ മുലപ്പാൽ പ്രോട്ടീൻ ഷെയ്ക്കുമായി മിക്സ് ചെയ്താണ് ആയുഷ്മാൻ ഉപയോഗിച്ചത്.

അന്നുമുതൽ ഭർത്താവും നടനുമായ ആയുഷ്മാൻ ഖുറാനയിൽ നിന്ന് മുലപ്പാൽ മാറ്റി വയ്ക്കാൻ താഹിറ കഷ്‌ടപ്പെടുകയായിരുന്നു. ഈ സംഭവം തന്നെ ഇപ്പോഴും ചിരിപ്പിക്കുന്നുവെന്ന് അവർ വെളിപ്പെടുത്തി. യാത്ര ‘അവിസ്മരണീയമാക്കാം’ എന്ന വാഗ്ദാനം ഭർത്താവ് പാലിച്ചതെങ്ങനെയെന്നും താഹിറ വിവരിച്ചു.

മകൻ വിരാജ്‌വീറിന് ആ സമയത്ത് 6-7 മാസം മാത്രമേ പ്രായമുള്ളൂ എന്നതിനാൽ, തന്റെ കുട്ടിയെ മുലയൂട്ടാൻ യാത്ര ചെയ്യുമ്പോൾ ശുചിമുറികൾ ഉൾപ്പെടെയുള്ള വിചിത്രമായ സ്ഥലങ്ങളിൽ തനിക്ക് ധാരാളം മുലപ്പാൽ നൽകേണ്ടിവന്നുവെന്നും താഹിറ കൂട്ടിച്ചേർത്തു.

വിരാജ്‌വീർ ജനിച്ചയുടനെ മാതൃസഹജവാസന അനുഭവപ്പെട്ടില്ലെന്ന് കൂടി അവർ പറഞ്ഞു. പ്രസവിച്ചയുടനെ കുഞ്ഞിനെ കൈകളിലേക്ക് സ്വീകരിക്കാൻ തയാറായില്ലെന്നും, ഇത് ഡോക്ടറെ അത്ഭുതപ്പെടുത്തി എന്നും താഹിറ പറഞ്ഞു.

’12 മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ കുഞ്ഞ് പുറത്തുവന്നപ്പോൾ, ഡോക്ടർ എന്നെ നോക്കി ‘ഇതാ, നിങ്ങളുടെ കുഞ്ഞിനെ എടുക്കൂ’ എന്ന് പറഞ്ഞപ്പോൾ ഞാൻ എന്റെ കൈകൾ തുറക്കാൻ വിസമ്മതിച്ചു. ഞാൻ പുസ്തകങ്ങളിൽ വായിച്ച, എന്റെ അമ്മയിൽ നിന്നും മുത്തശ്ശിയിൽ നിന്നും കേട്ട ആ വികാരങ്ങളെല്ലാം, അമ്മയുടെ സ്നേഹത്തിന്റെ എല്ലാ കഥകളിലെയും പോലെ എനിക്ക് ഒന്നും തോന്നിയില്ല’.

മാത്രവുമല്ല, ഞാൻ അതിനെ കുറിച്ച് വ്യാജപ്രകടനത്തിനും ആഗ്രഹിച്ചില്ല. എന്റെ മകനും എന്റെ ഡോക്ടറും, രണ്ടുപേരും എന്നെത്തന്നെ നോക്കി. ഞാൻ അവനെ എന്റെ മൂക്കിനോട് ചേർത്തുരുമ്മി. ‘ഇനി നിങ്ങൾക്ക് അവനെ അവന്റെ കുടുംബത്തിലേക്ക് കൊണ്ടുപോകാം,’ എന്ന് പറഞ്ഞു. ‘എന്താണ് ഉദ്ദേശിക്കുന്നത്, അവന്റെ കുടുംബമോ?’ എന്ന് ഡോക്ടർ ആശ്ചര്യപ്പെട്ടു. ‘കുടുംബത്തിലെ ബാക്കിയുള്ളവർ’ എന്നായിരുന്നു എന്റെ മറുപടി.

 

മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. 1995 ല്‍ മോഹന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന സിനിമയിലൂടെയാണ് മഞ്ജു വെളളിത്തിരയിലേക്ക് കടന്നുവരുന്നത്. ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച താരമാണ് മഞ്ജു. അസുരന്‍ എന്ന തമിഴ് സിനിമയിലൂടെ തമിഴിലും തന്റെ കഴിവ് തെളിയിച്ചു മഞ്ജു. ഈ സിനിമയില്‍ രണ്ട് മക്കളുടെ അമ്മയായി ആണ് മഞ്ജു അഭിനയിച്ചത്. ഇപ്പോഴും ആ സിനിമയുമായി ബന്ധപ്പെട്ട് താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

താരത്തിന് തമിഴ് സിനിമയില്‍ കിട്ടിയ ഏറ്റവും നല്ല തുടക്കം തന്നെയായിരുന്നു അസുരന്‍ എന്ന സിനിമയിലെ കഥാപാത്രം. രണ്ട് മക്കളില്‍ ആരെയാണ് കൂടുതല്‍ ഇഷ്ടം എന്ന ചോദ്യത്തിനുളള മറുപടി ഏറെ ചര്‍ച്ചയായിരുന്നു. ”രണ്ടുപേരോടും ഇഷ്ടമാണ്. ഒരിക്കലും ഒരമ്മയോട് ചോദിക്കാന്‍ പാടില്ലാത്താരു ചോദ്യമാണിത്” എന്നായിരുന്നു താരത്തിന്റെ മറുപടി.അസുരന്‍ വലിയ വിജയം കൈവരിച്ചതോടെ ഇനിയും നല്ല അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നാണ് മഞ്ജു പറയുന്നത്. ഇപ്പോഴിതാ താരം ബോളിവുഡിലും അഭിനയിക്കാന്‍ തയ്യാറെടുക്കുകയാണ്.

RECENT POSTS
Copyright © . All rights reserved