തൊഴിൽ വാർത്ത

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്‌പെഷലിസ്റ്റ് കേഡർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 76 ഒഴിവുകളാണുള്ളത്. ഓൺലൈൻ വഴി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 12.

ഡപ്യൂട്ടി ജനറൽ മാനേജർ, വിവിധ വിഭാഗങ്ങളിൽ എസ്എംഇ ക്രെഡിറ്റ് അനലിസ്റ്റ്, ക്രെഡിറ്റ് അനലിസ്റ്റ് എന്നീ തസ്തികകളിലാണ് തിരഞ്ഞെടുപ്പ്. ജോലിപരിചയമുള്ളവർക്കാണ് അവസരം.

മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ–3 തസ്തികയിൽ മാത്രം 55 ഒഴിവുകളുണ്ട്.

മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ–2 തസ്തികയിൽ 20 ഒഴിവുകളാണുള്ളത്. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന അപേക്ഷകരിൽ നിന്നു ഇന്റർവ്യൂ മുഖേന തിരഞ്ഞെടുപ്പ് നടത്തും. ഏതെങ്കിലും ഒരു തസ്തികയിലേക്ക് മാത്രം അപേക്ഷിക്കുക.

അപേക്ഷാ ഫീസ്: 750 രൂപ. പട്ടികവിഭാഗം, വികലാംഗർക്ക് 125 രൂപ മതി. ഓൺലൈൻ രീതിയിലൂടെ ഫീസ് അടയ്‌ക്കണം. ഓൺലൈൻ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും. ഫീസ് അടയ്‌ക്കുന്നതിനുള്ള നിർദേശങ്ങളും സ്‌ക്രീനിൽ ലഭിക്കും.

അപേക്ഷിക്കേണ്ട വിധം: www.bank.sbi , www.sbi.co.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഓൺലൈൻ അപേക്ഷ അയയ്‌ക്കാം. അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.

 

ബാങ്ക് ഓഫ് ബറോഡയില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികയിലെ 35 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐടി മാനേജര്‍ തസ്തികയില്‍ 25 ഒഴിവുകളും സീനിയര്‍ ഐടി മാനേജര്‍ തസ്തികയില്‍ സീനിയര്‍ ഐടി മാനേജര്‍ തസ്തികയില്‍ 10 ഒഴിവുകളുമാണുള്ളത്.

യോഗ്യത
കംപ്യൂട്ടര്‍ സയന്‍സ്, ഐടി, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്നിവയിലൊന്നില്‍ 60 ശതമാനത്തില്‍ കുറയാത്ത ബി.ഇ അല്ലെങ്കില്‍ ബി.ടെക് അല്ലെങ്കില്‍ എം.സി.എ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് 55 ശതമാനം മാര്‍ക്ക് മതി. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തില്‍ ലഭ്യമാണ്.

പ്രായം
ഐടി മാനേജര്‍: 25-32
സീനിയര്‍ ഐടി മാനേജര്‍: 28-35

അപേക്ഷ 
www.bankofbaroda.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം വായിച്ചു മനസിലാക്കിയ ശേഷം ഓണ്‍ലൈനായി അപേക്ഷിക്കണം. തസ്തികകളുടെയും ഒഴിവുകളുടെയും വിശദവിവരങ്ങള്‍ വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതി – ഓഗസ്റ്റ് രണ്ട്.

പാലാ രൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ ഹയർസെക്കന്ററി വിഭാഗത്തിൽ കൊമേഴ്സ് , സിറിയക് , എക്കണോമിക്സ് , പൊളിറ്റിക്കൽ സയൻസ് , കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ HSST തസ്തികയിലും ഉണ്ടാവുന്ന ഒഴിവുകളിലേയ്ക്ക് യോഗ്യരായ ഉദ്യോഗാര്ഥികളിൽനിന്നും നിർദിഷ്ട ഫാറത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു . സ്‌പെഷ്യൽ റൂൾസിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന നിബന്ധനകൾക്ക് വിധേയമായിരിക്കും നിയമനം . ബന്ധപ്പെട്ട വിഷയത്തിൽ 50 % മാർക്കിൽ കുറയാതെ ബിരുദാനന്തരബിരുദവും അതേ വിഷയത്തിൽ B.Ed ഉം SET ഉം ഉണ്ടായിരിക്കണം . അപേക്ഷകർക്ക് 23 -07 -2019 മുതൽ 06 -08 -2019 വരെ ,പാലാ ശാലോം പാസ്റ്ററൽ സെന്ററിൽ പ്രവർത്തിക്കുന്ന കോർപറേറ്റ് ഓഫീസിൽ നിന്നും ലഭിയ്ക്കുന്ന ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ് . പൂരിപ്പിച്ച അപേക്ഷയും യോഗ്യതസർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും 06 -08 -2019 ന് വൈകുന്നേരം 04 .00 മണിക്ക് മുൻപായി കോർപ്പറേറ്റ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .

എയർ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എൻജിനീയറിങ് സർവീസസ് ലിമിറ്റഡിൽ എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറുടെ 125 ഒഴിവുകളുണ്ട്. തിരുവനന്തപുരത്തും അവസരമുണ്ട്. അഞ്ചു വർഷത്തെ കരാർ നിയമനമാണ്. ഒാഗസ്റ്റ് 26 മുതൽ 30 വരെയുള്ള തീയതികളിൽ ഡൽഹിയിൽ ഇന്റർവ്യൂ നടത്തും.

കുറഞ്ഞ യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ച് പ്ലസ്ടു ജയം. പ്രഫഷനൽ യോഗ്യത സംബന്ധിച്ച വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

പ്രായം: 2019 ഒാഗസ്റ്റ് ഒന്നിന് 53 വയസ് കവിയരുത്. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും.

ശമ്പളം: 95000-128000 രൂപ.

അപേക്ഷാഫീസ്: 1000 രൂപ. പട്ടികവിഭാഗം, വിമുക്തഭടൻമാർക്ക് 500 രൂപ. “Air India Engineering Services Limited” ന്റെ പേരിൽ ന്യൂഡൽഹിയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി ഫീസടയ്ക്കണം.

ഡിഡിയുടെ മറുപുറത്ത്് ഉദ്യോഗാർഥിയുടെ മുഴുവൻ പേരും, മൊബൈൽ നമ്പറും അപേക്ഷിക്കുന്ന തസ്തികയുടെ പേരും എഴുതണം.

വിശദവിവരങ്ങൾക്ക്: www.airindia.in

കേന്ദ്ര മാനവശേഷി വികസനവകുപ്പിനു കീഴിലുള്ള നവോദയ വിദ്യാലയങ്ങളിൽ അസിസ്റ്റന്റ് കമ്മിഷണർ, പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ (പി.ജി.ടി.), ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ (ടി.ജി.ടി.), മിസലേനിയസ് ടീച്ചർ, ഫീമെയിൽ സ്റ്റാഫ് നഴ്സ്, ലീഗൽ അസിസ്റ്റന്റ്, കാറ്ററിങ് അസിസ്റ്റന്റ്, ലോവർ ഡിവിഷൻ ക്ലാർക്ക് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2370 ഒഴിവുകളുണ്ട്. www.navodaya.gov.inഎന്ന വെബ്സൈറ്റ് വഴി ജൂലായ് പത്ത് മുതൽ ഓഗസ്റ്റ് ഒമ്പത് വരെ അപേക്ഷിക്കാം.

ഒഴിവുള്ള തസ്തികകൾ

അസിസ്റ്റന്റ് കമ്മിഷണർ (അഞ്ച് ഒഴിവുകൾ): ഹ്യുമാനിറ്റീസ്/സയൻസ്/കൊമേഴ്സ് വിഷയങ്ങളിൽ മാസ്റ്റേഴ്സ് ഡിഗ്രി. സർക്കാർ സ്ഥാപനങ്ങളിൽ ലെവൽ 12 (78800-209200 രൂപ) ശമ്പളനിരക്കിൽ പ്രിൻസിപ്പൽ തസ്തികയിൽ ജോലി ചെയ്യുന്നവരായിരിക്കണം. ശമ്പളം:78800-209200 രൂപ.
പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ (430 ഒഴിവുകൾ): അതത് വിഷയങ്ങളിൽ 50 ശതമാനം മാർക്കോടെ മാസ്റ്റേഴ്സ് ഡിഗ്രി, ബി.എഡ്. ഇതേ വിഷയങ്ങളിൽ ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചറായുള്ള പ്രവൃത്തിപരിചയം, റെസിഡൻഷ്യൽ സ്കൂളുകളിലെ പ്രവൃത്തിപരിചയം, കംപ്യൂട്ടർ പരിജ്ഞാനം എന്നിവ അഭിലഷണീയ യോഗ്യതകളാണ്. ശമ്പളം: 47600-151100 രൂപ.
ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ (1154 ഒഴിവുകൾ): ശമ്പളം: 44900-142400 രൂപ.
മിസലേനിയസ് ടീച്ചർ (564 ഒഴിവുകൾ): ശമ്പളം: 44900-142400 രൂപ.
ലീഗൽ അസിസ്റ്റന്റ് (1 ഒഴിവ്): ശമ്പളം; 35400-112400 രൂപ.
ഫീമെയിൽ സ്റ്റാഫ് നഴ്സ് (55 ഒഴിവുകൾ): ശമ്പളം; 44900-142400 രൂപ.
കാറ്ററിങ് അസിസ്റ്റന്റ് (26 ഒഴിവുകൾ): ശമ്പളം; 25500-81100 രൂപ.
എൽ.ഡി. ക്ലാർക്ക് (135 ഒഴിവുകൾ): ശമ്പളം; 19900-63200 രൂപ.

കൂടുതൽ വിവരങ്ങൾക്ക് www.navodaya.gov.inഎന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

നാഗ്പുരിലെ വെസ്റ്റേൺ കോൾ ഫീൽഡ്സ് ലിമിറ്റഡിൽ 201 സ്റ്റാഫ് നഴ്സ് (ട്രെയിനി) ഒഴിവുകളുണ്ട്. ജൂലൈ 17 വരെ അപേക്ഷിക്കാം.

കുറഞ്ഞ യോഗ്യത: പ്ലസ്‌ടു ജയം, എ ഗ്രേഡ് നഴ്‌സിങ് ഡിപ്ലോമ/സർട്ടിഫിക്കറ്റ് (ത്രിവൽസര കോഴ്സ്).

പ്രായം: 18-30 വയസ്. 2019 ജൂൺ 27 അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. എസ്‌സി/എസ്‌ടിക്കാർക്ക് അഞ്ചും ഒബിസിക്കാർക്കു മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. മറ്റിളവുകൾ ചട്ടപ്രകാരം.

സ്റ്റൈപ്പൻഡ്: 31852.56 രൂപ+ മറ്റ് ആനുകൂല്യങ്ങളും.

വിശദവിവരങ്ങൾക്ക്: www.westerncoal.in

സെൻട്രൽ: 102 പാരാമെഡിക്കൽ ഒഴിവ്

റാഞ്ചിയിലെ സെൻട്രൽ കോൾഫീൽഡ്സ് ലിമിറ്റഡിൽ 102 പാരാമെഡിക്കൽ ഒഴിവുകളുണ്ട്. സെൻട്രൽ കോൾഫീൽഡ്സ് ലിമിറ്റഡ് അല്ലെങ്കിൽ കോൾ ഇന്ത്യ ലിമിറ്റഡിന്റെ ഏതെങ്കിലും സബ്സിഡറി കമ്പനിയിലെ ഡിപ്പാർട്ട്മെന്റൽ ഉദ്യോഗാർഥികൾക്കാണ് അവസരം. ജൂലൈ 25 വരെ അപേക്ഷിക്കാം.

സ്റ്റാഫ് നഴ്സ്, ഫിസിയോതെറപ്പിസ്റ്റ്, ടെക്നീഷ്യൻ (ഒാഡിയോമെട്രി), ടെക്നീഷ്യൻ (ഡയറ്റീഷ്യൻ), ടെക്നീഷ്യൻ (റിഫ്രാക്ഷൻ/ഒപ്റ്റോമെട്രി), ടെക്നീഷ്യൻ (റേഡിയോഗ്രഫർ) എന്നിങ്ങനെയാണ് ഒഴിവുകൾ.

വിശദവിവരങ്ങൾക്ക്: www.centralcoalfields.in

മലയാളം യുകെ ന്യൂസ് ബ്യുറോ

കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളിലും മാഹിയിലും ഉള്ളവര്‍ക്കായി ആര്‍മി റിക്രൂട്ട്‌മെന്റ് റാലി സംഘടിപ്പിക്കുന്നു. *ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെ തൃശ്ശൂര്‍ മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലാ മൈതാനത്താണ് റാലി നടക്കുക*.
സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജ്യര്‍ ടെക്‌നിക്കല്‍, സോള്‍ജ്യര്‍ ടെക്‌നിക്കല്‍ നഴ്‌സിങ് അസിസ്റ്റന്റ്, സോള്‍ജ്യര്‍ ക്ലര്‍ക്ക്, സോള്‍ജ്യര്‍ ട്രേഡ്‌സ്മാന്‍ വിഭാഗങ്ങളിലേക്കാണ് റാലി. വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
*ഓണ്‍ലൈനായി ഓഗസ്റ്റ് 18 വരെ അപേക്ഷിക്കാം*. വെബ്‌സൈറ്റ്: www.joinindianarmy.nic.in

റായ്പുർ: 200 നഴ്സിങ് ഒാഫിസർ

റായ്പുരിലെ ഒാൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ നഴ്സിങ് ഒാഫിസറുടെ(സ്റ്റാഫ് നഴ്സ് ഗ്രേഡ് II, ഗ്രൂപ്പ് ബി) 200 ഒഴിവുണ്ട്. ജൂലൈ 21 വരെ ഒാൺലൈനായി അപേക്ഷിക്കാം.

 യോഗ്യത: 

i) ബിഎസ്‌സി(Hons) നഴ്സിങ്/ബിഎസ്‌സി നഴ്സിങ്

അല്ലെങ്കിൽ

i) ബിഎസ്‌സി(പോസ്റ്റ് സർട്ടിഫിക്കറ്റ്)/പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ്

ii) ഇന്ത്യൻ നഴ്സിങ് കൗൺസിൽ/സ്റ്റേറ്റ് നഴ്സിങ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്‌വൈഫായി റജിസ്ട്രേഷൻ.

അല്ലെങ്കിൽ

II

i) ജനറൽ നഴ്സിങ് മിഡ്‌വൈ‌ഫറിയിൽ ഡിപ്ലോമ.

II) ഇന്ത്യൻ നഴ്സിങ് കൗൺസിൽ/സ്റ്റേറ്റ് നഴ്സിങ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്‌വൈഫായി റജിസ്ട്രേഷൻ.

iii) രണ്ടു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.

പ്രായം: 18–30 വയസ്.

യോഗ്യത, പ്രായം എന്നിവ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കി കണക്കാക്കും. അർഹരായവർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവു ലഭിക്കും.

ശമ്പളം: 44900–142400 രൂപ.

അപേക്ഷാഫീസ്: 1000രൂപ.. പട്ടികവിഭാഗക്കാർക്ക്: 800 രൂപ, ഭിന്നശേഷിക്കാർക്ക് ഫീസില്ല. ഒാൺലൈനായി ഫീസടയ്ക്കാം

തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് പരീക്ഷ മുഖേനയാണു തിരഞ്ഞെടുപ്പ്.

വിശദവിവരങ്ങൾക്ക്: www.aiimsraipur.edu.in

 50 റസിഡന്റ്

റായ്പുരിലെ ഒാൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ 50 ജൂനിയർ റസിഡന്റിന്റെ ഒഴിവുണ്ട്. 11 മാസത്തേക്കാണ് നിയമനം. ജൂലൈ 11ന് എയിംസ് റായ്പുരിൽ ഇന്റർവ്യൂ നടത്തും.

വിശദവിവരങ്ങൾക്ക്: www.aiimsraipur.edu.in

 പട്നയിൽ 69 ഒഴിവ്

പട്നയിലെ ഒാൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിൽ വിവിധ ഗ്രൂപ്പ് എ, ബി, സി തസ്തികയിയിൽ 69 ഒഴിവുകളുണ്ട്.. ഒാഗസ്റ്റ് 12 വരെ ഒാൺലൈനായി അപേക്ഷിക്കാം.

സീനിയർ മെഡിക്കൽ ഒാഫിസർ ഹോമിയോപ്പതി, മെഡിക്കൽ ഒാഫിസർ ആയുർവേദ, മെഡിക്കൽ ഒാഫിസർ ഹോമിയോപ്പതി, മെഡിക്കൽ ഒാഫിസർ യുനാനി, ലോ ഒാഫിസർ, അസിസ്റ്റന്റ് സ്റ്റോഴ്സ് ഒാഫിസർ, ഇലക്ട്രോകാർഡിയോഗ്രഫ് ടെക്നിക്കൽ അസിസ്റ്റന്റ്, ബയോമെഡിക്കൽ എൻജിനീയർ, ലീഗൽ അസിസ്റ്റന്റ്, ടിബി ആൻഡ് ചെസ്റ്റ് ഡിസീസ് ഹെൽത്ത് അസിസ്റ്റന്റ്, മൾട്ടി റീഹാബിലിറ്റേഷൻ വർക്കർ(ഫിസിയോതെറപ്പിസ്റ്റ്), സിഎസ്എസ്ഡി ടെക്നീഷ്യൻ, ചീഫ് കാഷ്യർ, പിഎസിഎസ് അഡ്മിനിസ്ട്രേറ്റർ, സ്റ്റെനോഗ്രഫർ, കാഷ്യർ, ഡിസെക്‌ഷൻ ഹാൾ അറ്റൻഡന്റ് എന്നീ തസ്തികകളിലാണ് ഒഴിവ്.

കൂടുതൽ വിവരങ്ങൾക്ക്: www.aiimspatna.org

ജോധ്പു‌ർ: 127 അധ്യാപകർ

ജോധ്പു‌രിലെ ഒാൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിന്റെ വിവിധ വിഭാഗങ്ങളിൽ പ്രഫസർ, അഡീഷനൽ പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസറുടെ 127ഒഴിവുകളുണ്ട്. ഔദ്യോഗിക വിജ്ഞാപനമായി കരാർ നിയമനമാണ്. ജൂലൈ 27 വരെ ഒാൺലൈനായി അപേക്ഷിക്കണം.

അനസ്തീസിയോളജി ആൻഡ് ക്രിട്ടിക്കൽ കെയർ, അനാട്ടമി, ബയോകെമിസ്ട്രി, ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി, കാർഡിയോളജി, കാർഡിയോതൊറാസിക് സർജറി, കമ്യൂണിറ്റി ആൻഡ് ഫാമിലി മെഡിസിൻ,ഡെർമറ്റോളജി, വെനിറോളജി ആൻഡ് ലെപ്രോളജി, ഡയഗ്നോസ്റ്റിക് ആൻഡ് ഇന്റർവെൻഷനൽ റേഡിയോളജി, ഇഎൻടി.ഒാട്ടോലാറിങോളജി, എൻഡോക്രൈനോളജി ആൻഡ് മെറ്റബോലിസം, ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്‌സിക്കോളജി, ഗ്യാസ്ട്രോഎൻട്രോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, മെഡിക്കൽ ഒാങ്കോളജി/ഹിമറ്റോളജി, മൈക്രോബയോളജി, നിയോനാറ്റോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോസർജറി, ന്യൂക്ലിയർ മെഡിസിൻ, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒാർത്തോപീഡിക്സ്, പീഡിയോട്രിക് സർജറി, പീഡിയാട്രിക്സ്, പതോളജി, ഫാർമക്കോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, ഫിസിയോളജി, സൈക്യാട്രി, പൾമനറി മെഡിസിൻ, റേഡിയോതെറപ്പി, സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി, സർജിക്കൽ ഒാങ്കോളജി, ട്രാൻസ്‌ഫ്യൂഷൻ മെഡിസിൻ ആൻഡ് ബ്ലഡ് ബാങ്ക്, യൂറോളജി, ട്രോമ ആൻഡ് എമർജൻസി എന്നീ വകുപ്പുകളിലാണ് ഒഴിവ്.

വിശദവിവരങ്ങൾക്ക്: www.aiimsjodhpur.edu.in

ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺ‍സൽറ്റന്റ്സ് ഇന്ത്യ ലിമിറ്റഡിൽ പേഷ്യന്റ് കെയർ മാനേജർ, പേഷ്യന്റ് കെയർ കോ-ഒാർഡിനേറ്റർ തസ്തികയിലായി 90 ഒഴിവുകളുണ്ട്. കരാർ നിയമനമാണ്. ജൂലൈ 12 വരെ അപേക്ഷിക്കാം.

യോഗ്യത, പ്രായപരിധി, ശമ്പളം എന്നിവ ചുവടെ

പേഷ്യന്റ് കെയർ മാനേജർ (പിസിഎം)-20 ഒഴിവ്: ലൈഫ് സയൻസസിൽ ബിരുദം, ഹോസ്പിറ്റൽ/ഹെൽത്ത്കെയർ മാനേജ്മെന്റിൽ ഫുൾടൈം പിജി, ഹോസ്പിറ്റലിൽ കുറഞ്ഞത് ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 40 വയസ്, 30,000

പേഷ്യന്റ് കെയർ കോ-ഒാർഡിനേറ്റർ (പിസിസി)-70 ഒഴിവ്: ലൈഫ് സയൻസസിൽ ഫുൾടൈം ബിരുദമുള്ളവർക്ക് മുന്‍ഗണന അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഹോസ്പിറ്റലിൽ കുറഞ്ഞത് ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 35 വയസ്, 17916 രൂപ.

റജിസ്ട്രേഷൻ ഫീസ്:300 രൂപ. എസ്‌സി/എസ്ടി/ഭിന്നശേഷിക്കാർ എന്നിവർക്കു ഫീസില്ല. ‌ BROADCAST ENGINEERING CONSULTANTS INDIA LIMITED എന്ന പേരിൽ ന്യൂഡൽഹിയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായോ നേരിട്ടു പണമായോ ഫീസ് അടയ്ക്കാം.

വിശദവിവരങ്ങൾക്ക്: www.becil.com

ഐഡിബിഐ ബാങ്കിൽ അസിസ്‌റ്റന്റ് മാനേജർ ഗ്രേഡ് –എ തസ്‌തികയിൽ അവസരം. 600 ഒഴിവുകളാണുള്ളത്. മണിപ്പാൽ സ്‌കൂൾ ഓഫ് ബാങ്കിങ് വഴി ഒരു വർഷത്തെ പോസ്‌റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ് കോഴ്‌സിലേയ്‌ക്കാണു പ്രാഥമിക തിരഞ്ഞെടുപ്പ്. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അസിസ്‌റ്റന്റ് മാനേജർ ഗ്രേഡ് –എ തസ്‌തികയിൽ നിയമനം ലഭിക്കും. ബിരുദക്കാർക്ക് അപേക്ഷിക്കാം. ഓൺലൈനിൽ അപേക്ഷിക്കണം. ഉടൻ വിജ്ഞാപനമുണ്ടാകും.

വിജ്‌ഞാപനം സംബന്ധിച്ച വിവരങ്ങൾ ചുരുക്കത്തിൽ ചുവടെ.

യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം. അപേക്ഷകർക്കു കംപ്യൂട്ടർ പരിജ്ഞാനം വേണം.<

പ്രായം: 2019 ജൂൺ ഒന്നിന് 21 നും 28 നും മധ്യേ. ഉയർന്ന പ്രായത്തിൽ പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിയ്‌ക്കു മൂന്നും വികലാംഗർക്കു പത്തും വർഷം ഇളവു ലഭിക്കും. മറ്റിളവുകൾ ചട്ടപ്രകാരം. ഇളവു സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കു വിജ്‌ഞാപനം കാണുക.

തിരഞ്ഞെടുപ്പ്: ഓൺലൈൻ ടെസ്‌റ്റ്, പഴ്‌സനൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്‌ഥാനത്തിലാണു തിരഞ്ഞെടുപ്പ്. കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും ഉൾപ്പെടെ വിവിധ നഗരങ്ങളിൽ ഓൺലൈൻ പരീക്ഷ നടത്തും. പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കു വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിജ്‌ഞാപനം കാണുക.

 

അപേക്ഷാഫീസ്: 700 രൂപ (പട്ടികവിഭാഗം/വികലാംഗർക്ക് 150 രൂപ മതി). ഓൺലൈൻ ആയി ഫീസ് അടയ്‌ക്കണം. ഫീസ് അടയ്‌ക്കുന്നതു സംബന്ധിച്ച വിവരങ്ങൾക്കു വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനം കാണുക.

അപേക്ഷിക്കേണ്ട വിധം: www. Idbibank.in എന്നീ വെബ്‌സൈറ്റ് വഴി ഓൺലൈനിൽ അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷകർക്ക് ഇ– മെയിൽ വിലാസം ഉണ്ടായിരിക്കണം.

 

RECENT POSTS
Copyright © . All rights reserved