തൊഴിൽ വാർത്ത

57 അസി. എന്‍ജിനീയര്‍, അക്കൗണ്ടന്റ്

കൊച്ചിന്‍ ഷിപ്പ്‌യാഡില്‍ സൂപ്പര്‍വൈസറി കേഡറില്‍ പെട്ട വിവിധ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിവിധ വിഭാഗങ്ങളില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍, അക്കൗണ്ട ന്റ്, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ തസ്തികകളിലായി ആകെ 57 ഒഴിവുകളുണ്ട്. സ്ഥിരനിയമനമായിരിക്കും. രണ്ട് ഘട്ടങ്ങളിലായി നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

തസ്തിക, ഒഴിവുകളുടെ എണ്ണം, സംവരണം എന്ന ക്രമത്തില്‍

1. അസിസ്റ്റന്റ് എന്‍ജിനീയര്‍ (മെക്കാനിക്കല്‍)-1 (ജനറല്‍)
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം.

2. അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍)-7 (ജനറല്‍ 5, ഒ.ബി.സി. 1, എസ്.സി. 1)
യോഗ്യത: ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഇലക്ട്രീഷ്യന്‍ ട്രേഡില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.

3. അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രോണിക്സ്)-1 (ജനറല്‍)
യോഗ്യത: ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ ഇലക്ട്രോണിക് മെക്കാനിക്ക് ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഇലക്ട്രോണിക്സ് ട്രേഡില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.

4. അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇന്‍സ്ട്രുമെന്റേഷന്‍)-3 (ജനറല്‍)
യോഗ്യത: ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക് ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഇന്‍സ്ട്രുമെന്റേഷന്‍ ജോലികളില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.

5. അസിസ്റ്റന്റ് എന്‍ജിനീയര്‍ (വെല്‍ഡിങ്)-12 (ജനറല്‍ 7, ഒ.ബി.സി. 3, ഇ. ഡബ്ല്യു.എസ്. 1, എസ്.സി. 1)
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ വെല്‍ഡര്‍ ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും വെല്‍ഡിങ് ജോലികളില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.

6. അസിസ്റ്റന്റ് എന്‍ജിനീയര്‍ (സ്ട്രക്ചറല്‍)-6 (ജനറല്‍ 5, ഒ.ബി.സി. 1)
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും സ്ട്രക്ചറല്‍ ഫിറ്റിങ്സ് ജോലികളില്‍ ട്രേഡില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.

7. അസിസ്റ്റന്റ് എന്‍ജിനീയര്‍ (പൈപ്പ്)-9 (ജനറല്‍ 6, ഒ.ബി.സി. 2, എസ്.സി. 1)
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ ഫിറ്റര്‍ പൈപ്പ്/പ്ലംബര്‍ ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും പൈപ്പ് ഫിറ്റിങ് ജോലികളില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.

8. അസിസ്റ്റന്റ് എന്‍ജിനീയര്‍ (എന്‍ജിനീയറിങ്)-3 (ജനറല്‍)
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ ഡീസല്‍ മെക്കാനിക്ക് ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റുംഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.

9. അസിസ്റ്റന്റ് എന്‍ജിനീയര്‍ (മെയിന്റനന്‍സ്)-2 (ജനറല്‍)
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍/ ഫിറ്റര്‍ ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും മെഷിനറി/ക്രെയിന്‍ മെയിന്റനന്‍സ് ജോലികളില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.

10. അസിസ്റ്റന്റ് എന്‍ജിനീയര്‍ (മെഷിനിസ്റ്റ്)-1 (ജനറല്‍)
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ മെഷിനിസ്റ്റ് ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ടര്‍ണിങ്, മില്ലിങ്/ഗ്രൈന്‍ഡിങ് ആന്‍ഡ് ബോറിങ്ങില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.

11. അസിസ്റ്റന്റ് എന്‍ജിനിയര്‍ (പെയിന്റിങ്)-4 (ജനറല്‍ 2, ഒ.ബി.സി. 1, എസ്.സി. 1)
യോഗ്യത: കെമിസ്ട്രിയില്‍ ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും ബ്രാഞ്ചില്‍ ത്രിവത്സര ഡിപ്ലോമയും ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഇലക്ട്രീഷ്യന്‍ ട്രേഡില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.

12. അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഷിപ്പ്റൈറ്റ്വുഡ്)-1 (ജനറല്‍)
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ കാര്‍പെന്റര്‍/ഷിപ്പ്റൈറ്റ്വുഡ് ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും കാര്‍പെന്ററി ജോലികളില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.

13. അസിസ്റ്റന്റ് എന്‍ജിനീയര്‍ (ലോഫ്റ്റ്)-1 (ജനറല്‍)
യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും ഏഴുവര്‍ഷത്തെ പരിചയം ആവശ്യമാണ്. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം. അല്ലെങ്കില്‍ ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍/കാര്‍പെന്റര്‍ (ഷിപ്പ്റൈറ്റ് വുഡ്) ട്രേഡില്‍ ഐ.ടി.ഐ. (എന്‍.ടി.സി.) സര്‍ട്ടിഫിക്കറ്റും ഷിപ്യാഡ്/ഡോക്ക്യാഡ് അല്ലെങ്കില്‍ ഹെവി എന്‍ജിനീയറിങ് കമ്പനി അല്ലെങ്കില്‍ സര്‍ക്കാര്‍സ്ഥാപനങ്ങളില്‍ ഏതിലെങ്കിലും സ്ട്രക്ചറല്‍/ഷിപ് റൈറ്റ് വുഡ് ജോലികളില്‍ 22 വര്‍ഷത്തെ പ്രവൃത്തിപരിചയവും.

14. അക്കൗണ്ടന്റ്-3 (ജനറല്‍ 1, എസ്.സി. 1, എസ്.ടി. 1)
യോഗ്യത: എം.കോം, സര്‍ക്കാര്‍സ്ഥാപനങ്ങളിലോ പൊതുമേഖല/ സ്വകാര്യമേഖലാസ്ഥാപനങ്ങളിലോ ഫിനാന്‍സ്/അക്കൗണ്ടിങ് വിഭാഗങ്ങളില്‍ ഏഴുവര്‍ഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കില്‍ എം.കോം, സി.എ./സി.എം.എ. ഇന്റര്‍മീഡിയറ്റ് എക്‌സാം പാസ്, സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ പൊതുമേഖല/സ്വകാര്യമേഖലാ സ്ഥാപനങ്ങളിലോ ഫിനാന്‍സ്/അക്കൗണ്ടിങ് വിഭാഗങ്ങളില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം.

15. അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍-1 (ജനറല്‍)
യോഗ്യത: ആര്‍ട്സ്/സയന്‍സ്/ കൊമേഴ്സ് വിഷയങ്ങളില്‍ ബിരുദം അല്ലെങ്കില്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ്/കംപ്യൂട്ടര്‍ എന്‍ജിനീയറിങ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നിവയില്‍ ഏതിലെങ്കിലും 60 ശതമാനം മാര്‍ക്കോടെ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ഹെവി എന്‍ജിനീയറിങ് കമ്പനികളില്‍ ഏതിലെങ്കിലും ഓഫീസ് ജോലികളില്‍ ഏഴുവര്‍ഷത്തെ പരിചയം വേണം. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസര്‍ കേഡറിലായിരിക്കണം.

16. അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ (കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍സ്)-1 (ജനറല്‍)
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബിരുദം. ജേണലിസം/മാസ് കമ്യൂണിക്കേഷനില്‍ ഒരുവര്‍ഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളത്തിലും നല്ല പരിജ്ഞാനമുണ്ടായിരിക്കണം. മീഡിയ/അഡ്വര്‍ടൈസിങ് സ്ഥാപനങ്ങളിലോ പത്രങ്ങളിലോ ഏഴുവര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസര്‍ ഗ്രേഡിലായിരിക്കണം.

17. അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ (ഗസ്റ്റ് ഹൗസ്)-1 (ജനറല്‍)
യോഗ്യത: ഹോട്ടല്‍മാനേജ്മെന്റില്‍ അംഗീകൃത ബിരുദം അല്ലെങ്കില്‍ എതെങ്കിലും വിഷയത്തില്‍ ബിരുദവും ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ പി.ജി. ഡിഗ്രി/ഡിഗ്രിയും. ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളത്തിലും നല്ല പരിജ്ഞാനമുണ്ടായിരിക്കണം. ഫോര്‍/ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഏഴുവര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. ഇതില്‍ രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡിലായിരിക്കണം.

ശമ്പളം (എല്ലാ തസ്തികകള്‍ക്കും): 28,000-1,10000 രൂപ

പ്രായം (എല്ലാ തസ്തികകള്‍ക്കും): 30.09.2019-ന് 40 വയസ്സില്‍ കൂടരുത്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷവും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നുവര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് പത്തുവര്‍ഷവും ഉയര്‍ന്ന പ്രായത്തില്‍ ഇളവുണ്ട്. വിമുക്തഭടര്‍ക്ക് ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്: രണ്ട് ഘട്ടങ്ങളിലായുള്ള എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഒബ്ജക്ടീവ് രീതിയിലുള്ള ആദ്യഘട്ടപരീക്ഷയില്‍ അപേക്ഷിച്ച വിഭാഗം സംബന്ധിച്ചുള്ള അമ്പത് മാര്‍ക്കിന്റെ ചോദ്യങ്ങളും ജനറല്‍ നോളജ് (5 മാര്‍ക്ക്), ജനറല്‍ ഇംഗ്ലീഷ് (5 മാര്‍ക്ക്), റീസണിങ് (5 മാര്‍ക്ക്), ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് (5 മാര്‍ക്ക്) എന്നീ ഭാഗങ്ങളില്‍നിന്നുമുള്ള ചോദ്യങ്ങളുണ്ടാകും. ആകെ 70 മാര്‍ക്ക്. തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാര്‍ക്ക് ഉണ്ടാവില്ല. ഒക്ടോബറിലായിരിക്കും ആദ്യഘട്ട പരീക്ഷ. രണ്ടാംഘട്ട പരീക്ഷയില്‍ വിവരണാത്മകരീതിയിലുള്ള ചോദ്യങ്ങളാണുണ്ടാവുക.

അപേക്ഷാഫീസ്: 200 രൂപ. എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് അപേക്ഷാഫീസില്ല. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വഴിയോ ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ ഓണ്‍ലൈനായി വേണം ഫീസ് അടയ്ക്കാന്‍.

അപേക്ഷിക്കേണ്ട വിധം: https://cochinshipyard.com എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് വണ്‍ടൈം രജിസ്ട്രേഷന്‍ നടത്തിയ ശേഷം യോഗ്യതയ്ക്കനുസരിച്ചുള്ള തസ്തികയിലേക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താം. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ പ്രായം, യോഗ്യത, മുന്‍പരിചയം, ജാതി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും അപ്ലോഡ് ചെയ്യണം. ഒന്നില്‍ കൂടുതല്‍ തവണ അപേക്ഷിക്കരുത്.

ഓണ്‍ലൈന്‍ അപേക്ഷാനടപടികള്‍ പൂര്‍ത്തിയാവുമ്പോള്‍ ലഭിക്കുന്ന യൂണിക് രജിസ്ട്രേഷന്‍ നമ്പറോടുകൂടിയ പേജിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. ഇത് എവിടെക്കും അയച്ചുനല്‍കേണ്ടതില്ല. അപേക്ഷ അയയ്ക്കുന്നത് സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കാന്‍ [email protected] എന്ന ഇ-മെയില്‍ വഴി ബന്ധപ്പെടാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 30.

89 പ്രോജക്ട് അസിസ്റ്റന്റ് 

മിനിരത്‌ന വിഭാഗത്തില്‍പെടുന്ന കേന്ദ്ര പൊതുമേഖലാസ്ഥാപനമായ കൊച്ചിന്‍ ഷിപ്യാഡ് ലിമിറ്റഡ് പ്രോജക്ട് അസിസ്റ്റന്റ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി ആകെ 89 ഒഴിവുകളുണ്ട്. മൂന്നുവര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലായിരിക്കും നിയമനം.

ഒഴിവുള്ള വിഭാഗം, ഒഴിവുകളുടെ എണ്ണം, സംവരണം എന്ന ക്രമത്തില്‍

1. മെക്കാനിക്കല്‍-50 (ജനറല്‍ 24, ഒ.ബി.സി. 15. ഇ.ഡബ്ല്യു.എസ്. 5, എസ്.സി. 6)
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ മറൈന്‍ എന്‍ജിനീയറിങ് പരിശീലന സ്ഥാപനം/ഹെവി എന്‍ജിനീയറിങ് കമ്പനി എന്നിവയില്‍ ഏതിലെങ്കിലും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം/പരിശീലനം നേടിയിരിക്കണം. കംപ്യൂട്ടര്‍ അധിഷ്ഠിതമായ തൊഴില്‍ അന്തരീക്ഷത്തിലെ പ്രവൃത്തിപരിചയം അധികയോഗ്യതയാണ്.

2. ഇലക്ട്രിക്കല്‍-11 (ജനറല്‍ 5, ഒ.ബി.സി. 3, ഇ.ഡബ്ല്യു.എസ്. 1, എസ്.സി. 2)
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ മറൈന്‍ എന്‍ജിനീയറിങ് പരിശീലനസ്ഥാപനം/ഹെവി എന്‍ജിനീയറിങ് കമ്പനി എന്നിവയില്‍ ഏതിലെങ്കിലും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം/പരിശീലനം നേടിയിരിക്കണം. കംപ്യൂട്ടര്‍ അധിഷ്ഠിതമായ തൊഴില്‍ അന്തരീക്ഷത്തിലെ പ്രവൃത്തിപരിചയം അധികയോഗ്യതയാണ്.

3. ഇലക്ട്രോണിക്സ്-14 (ജനറല്‍ 7, ഒ.ബി.സി. 5, ഇ.ഡബ്ല്യു.എസ്. 1, എസ്.സി. 1)
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രോണിക്സ് എന്‍ജിനിയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ മറൈന്‍ എന്‍ജിനീയറിങ് പരിശീലന സ്ഥാപനം/ഹെവി എന്‍ജിനീയറിങ് കമ്പനി എന്നിവയില്‍ ഏതിലെങ്കിലും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം/പരിശീലനം നേടിയിരിക്കണം. കംപ്യൂട്ടര്‍ അധിഷ്ഠിതമായ തൊഴില്‍ അന്തരീക്ഷത്തിലെ പ്രവൃത്തിപരിചയം അധികയോഗ്യതയാണ്.

4. സിവില്‍-2 (ജനറല്‍ 1, എസ്.സി. 1)
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ സിവില്‍ എന്‍ജിനീയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/ മറൈന്‍ എന്‍ജിനീയറിങ് പരിശീലന സ്ഥാപനം/ഹെവി എന്‍ജിനീയറിങ് കമ്പനി എന്നിവയില്‍ ഏതിലെങ്കിലും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം/പരിശീലനം നേടിയിരിക്കണം. കംപ്യൂട്ടര്‍ അധിഷ്ഠിതമായ തൊഴില്‍ അന്തരീക്ഷത്തിലെ പ്രവൃത്തിപരിചയം അധികയോഗ്യതയാണ്.

5. ഇന്‍സ്ട്രുമെന്റേഷന്‍-10 (ജനറല്‍  6, ഒ.ബി.സി. 2, ഇ.ഡബ്ല്യു.എസ്. 1, എസ്.സി. 1)
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ ത്രിവത്സര ഡിപ്ലോമ. ഷിപ്യാഡ്/മറൈന്‍ എന്‍ജിനീയറിങ് പരിശീലന സ്ഥാപനം/ഹെവി എന്‍ജിനീയറിങ് കമ്പനി എന്നിവയില്‍ ഏതിലെങ്കിലും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം/പരിശീലനം നേടിയിരിക്കണം. കംപ്യൂട്ടര്‍ അധിഷ്ഠിതമായ തൊഴില്‍ അന്തരീക്ഷത്തിലെ പ്രവൃത്തിപരിചയം അധികയോഗ്യതയാണ്.

6. ലബോറട്ടറി-എന്‍.ഡി.ടി.-2 (ജനറല്‍)
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍/മെറ്റലര്‍ജിക്കല്‍ എന്‍ജിനീയറങ്ങില്‍ ത്രിവത്സര ഡിപ്ലോമ, ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍നിന്നുള്ള റേഡിയോഗ്രാഫര്‍ സര്‍ട്ടിഫിക്കറ്റ്. സര്‍ക്കാര്‍/ പൊതുമേഖലാസ്ഥാപനങ്ങളിലോ എന്‍ജിനീയറിങ് കമ്പനികളിലോ ഇന്‍ഡസ്ട്രിയല്‍ റേഡിയോഗ്രാഫര്‍ തസ്തികയില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

ശമ്പളം: ആദ്യവര്‍ഷം പ്രതിമാസം 19,200 രൂപ, രണ്ടാം വര്‍ഷം 19,800 രൂപ, മൂന്നാം വര്‍ഷം 20,400 രൂപ. ഇതിന് പുറമേ ഓവര്‍ടൈം അലവന്‍സായി ആദ്യവര്‍ഷം പ്രതിമാസം 4700 രൂപയും രണ്ടാം വര്‍ഷം 4800 രൂപയും മൂന്നാം വര്‍ഷം 4950 രൂപയും ലഭിക്കും.

പ്രായം: 20.09.2019-ന് 30 വയസ്സില്‍ കൂടരുത്. സംവരണം ചെയ്യപ്പെട്ട ഒഴിവുകളില്‍ ഒ.ബി.സി. (നോണ്‍ ക്രീമിലെയര്‍) വിഭാഗക്കാര്‍ക്ക് അഞ്ചും എസ്.സി. വിഭാഗക്കാര്‍ക്ക് മൂന്നും വര്‍ഷം വയസ്സിളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്ക് പത്തുവര്‍ഷത്തെ വയസ്സിളവുണ്ട്.

തിരഞ്ഞെടുപ്പ്: ഒക്ടോബറില്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന ഓണ്‍ലൈന്‍ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. 90 മിനിറ്റ് ദൈര്‍ഘ്യമുളള പരീക്ഷയില്‍ ജനറല്‍ നോളജ് (10 മാര്‍ക്ക്), ജനറല്‍ ഇംഗ്ലീഷ് (10 മാര്‍ക്ക്), റീസണിങ് (10 മാര്‍ക്ക്), ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് (10 മാര്‍ക്ക്), ഡിസിപ്ലിന്‍ റിലേറ്റഡ് (60 മാര്‍ക്ക്) എന്നിങ്ങനെ 100 മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാകും.

അപേക്ഷാഫീസ്: 100 രൂപ. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ ഓണ്‍ലൈന്‍ ആയി വേണം ഫീസ് അടയ്ക്കാന്‍. എസ്.സി., എസ്.ടി., അംഗപരിമിത വിഭാഗക്കാര്‍ക്ക് അപേക്ഷാഫീസില്ല.

അപേക്ഷിക്കേണ്ട വിധം: https://cochinshipyard.com എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് വണ്‍ടൈം രജിസ്ട്രേഷന്‍ നടത്തിയശേഷം ഈ തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, പ്രായം, യോഗ്യത, മുന്‍പരിചയം, ജാതി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ എന്നിവ അപ്ലോഡ് ചെയ്യണം.

ഓണ്‍ലൈന്‍ അപേക്ഷാനടപടികള്‍ പൂര്‍ത്തിയാവുമ്പോള്‍ ലഭിക്കുന്ന യൂണിക് രജിസ്ട്രേഷന്‍ നമ്പറോട് കൂടിയ പേജിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. ഇത് എവിടേക്കും അയച്ചുനല്‍കേണ്ടതില്ല.
അപേക്ഷ അയയ്ക്കുന്നത് സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കാന്‍ [email protected] എന്ന ഇ-മെയില്‍ വഴി ബന്ധപ്പെടാം.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 20.

 

എയർ ഇന്ത്യയുടെ കീഴിലുള്ള എയർ ഇന്ത്യ എയർ ട്രാൻസ്‌പോർട്ട് സർവീസസ് ലിമിറ്റഡ് മുംബൈ എയർപോർട്ടിൽ വിവിധ തസ്‌തികയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. 214 ഒഴിവുകളുണ്ട്. മൂന്ന് വർഷത്തെ കരാർ നിയമനമാണ്.

കസ്റ്റമർ ഏജന്റ് (ഒഴിവ്-100), ജൂനിയർ എക്സിക്യൂട്ടീവ്-ഹ്യൂമൻ റിസോഴ്സ്/അഡ്മിനിസ്ട്രേഷൻ (ഒഴിവ്-08), അസിസ്റ്റന്റ്- ഹ്യൂമൻ റിസോഴ്സ്/അഡ്മിനിസ്ട്രേഷൻ (ഒഴിവ്-06), ഹാൻഡിമാൻ (ഒഴിവ്-100) എന്നിങ്ങനെയാണ് ഒഴിവുകൾ.

പ്രധാന തസ്തികയുടെ വിശദവിവരങ്ങൾ ചുവടെ.

കസ്റ്റമർ ഏജന്റ് (ഒഴിവ്-100): ബിരുദം (10+2+3 രീതി), കംപ്യൂട്ടർ പരിജ്ഞാനം. ഡിപ്ലോമ (IATA-UFTA/IATA-FIATAA/IATA-DGR/IATA-CARGO) യോഗ്യതക്കാർക്ക് മുൻഗണന. അല്ലെങ്കിൽ എയർലൈൻ പ്രവൃത്തിപരിചയം, ഉയർന്നപ്രായം 28 വയസ്, ശമ്പളം 20190 രൂപ.

ഹാൻഡിമാൻ (ഒഴിവ്-100): എസ്എസ്‌സി/പത്താം ക്ലാസ് ജയം, മുംബൈ എയർപോർട്ടിൽ കുറഞ്ഞത് ആറ് മാസത്തെ പ്രവൃത്തിപരിചയം. ഉദ്യോഗാർഥികൾക്ക് എഇപി ഉണ്ടായിരിക്കണം. ഉയർന്നപ്രായം 28 വയസ്, ശമ്പളം 16590 രൂപ.

അപേക്ഷാഫീസ്: 500 രൂപ. Air India Air Transport Services Limited എന്ന പേരിലെടുത്ത മുംബൈയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്‌റ്റായി ഫീസടയ്‌ക്കാം. ഡിമാൻഡ് ഡ്രാഫ്‌റ്റിന്റെ പിന്നിൽ ഉദ്യോഗാർഥിയുടെ മുഴുവൻ പേരും മൊബൈൽ നമ്പറും എഴുതണം. വിമുക്‌തഭടൻ, പട്ടികവിഭാഗം എന്നിവർക്ക് ഫീസില്ല.

സെപ്റ്റംബർ 9, 13, 14 തീയതികളിൽ മുംബൈയിൽ ഇന്റർവ്യൂ നടത്തും.

വിശദവിവരങ്ങൾക്ക്: www.airindia.in

എയർലൈൻ അലൈഡ് സർവീസസിൽ 44 ഒഴിവ്

എയർ ഇന്ത്യയുടെ കീഴിലുള്ള എയർലൈൻ അലൈഡ് സർവീസസ് ലിമിറ്റഡിൽ വിവിധ തസ്തികയിലായി 44 ഒഴിവുകളുണ്ട്. അഞ്ച് വർഷത്തേക്കാണ് നിയമനം. സെപ്റ്റംബർ 13 വരെ അപേക്ഷിക്കാം.

ഡപ്യൂട്ടി ചീഫ് ഫിനാൻഷ്യൽ ഒാഫിസർ, സീനിയർ അസിസ്റ്റന്റ് ജനറൽ മാനേജർ (റവന്യൂ മാനേജ്മെന്റ്), അസിസ്റ്റന്റ് ജനറൽ മാനേജർ (ഇ-കൊമേഴ്സ്), അസിസ്റ്റന്റ് ജനറൽ മാനേജർ (ഒാപ്പറേഷൻസ് ട്രെയിനിങ്), അസിസ്റ്റന്റ് ജനറൽ മാനേജർ (എംഎംഡി), അസിസ്റ്റന്റ് ജനറൽ മാനേജർ (സെക്യൂരിറ്റി), സിന്തറ്റിക് ഫ്ലൈറ്റ് ഇൻസ്ട്രക്ടർ, സീനിയർ മാനേജർ- പ്രൊഡക്ഷൻ പ്ലാനിങ് കൺട്രോൾ (എൻജിനീയറിങ്), സീനിയർ മാനേജർ-ഒാപ്പറേഷൻസ് കൺട്രോൾ സെന്റർ, സീനിയർ മാനേജർ (മെഡിക്കൽ ഒാഫിസർ), സീനിയർ മാനേജർ (സെയിൽസ്), മാനേജർ (ഒാപ്പറേഷൻസ് അഡ്മിൻ), മാനേജർ (ക്രൂ മാനേജ്മെന്റ് സിസ്റ്റം), മാനേജർ (ഫിനാൻസ്), സ്റ്റേഷൻ മാനേജർ, ഒാഫിസർ (എംഎംഡി, സ്ലോട്ട്സ്, ഒാപ്പറേഷൻസ് കൺട്രോൾ, പാസഞ്ചർ സെയിൽസ്), അസിസ്റ്റന്റ് ഒാഫിസർ (ഒാഫിസ് മാനേജ്മെന്റ്), ക്രൂ കൺട്രോളർ, ടെക്നിക്കൽ അസിസ്റ്റന്റ് (ഫ്ലൈറ്റ് സേഫ്റ്റി), സൂപ്പർവൈസർ (സെക്യൂരിറ്റി) എന്നിങ്ങനെയാണ് ഒഴിവുകൾ.

വിശദവിവരങ്ങൾക്ക്: www.airindia.in

കേന്ദ്ര സർവീസിൽ ജൂനിയർ എൻജിനീയർ തസ്‌തികയിലേക്കുള്ള നിയമനങ്ങൾക്കായി സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ നടത്തുന്ന ജൂനിയർ എൻജിനീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, ക്വാണ്ടിറ്റി സർവേയിങ് ആൻഡ് കോൺട്രാക്‌ട്) എക്‌സാമിന് അപേക്ഷ ക്ഷണിച്ചു. പരീക്ഷാ തീയതി പിന്നീടു പ്രഖ്യാപിക്കും. ഓൺലൈനിൽ അപേക്ഷിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 12.

സെൻട്രൽ വാട്ടർ കമ്മിഷൻ, സെൻട്രൽ പബ്ലിക് വർക്ക്‌സ് ഡിപ്പാർട്ട്‌മെന്റ് (സിപിഡബ്ല്യുഡി), മിലിട്ടറി എൻജിനീയർ സർവീസസ് (എംഇഎസ്), ഫറാക്കാ ബാറാജ് പ്രോജക്ട്, ബോർഡർ റോഡ്സ് ഓർഗനൈസേഷൻ(ബിആർഒ), സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച് സ്റ്റേഷൻ, ഡയറക്ടറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറൻസ് നേവൽ, നാഷനൽ ടെക്നിക്കൽ റിസർച് ഓർഗനൈസേഷൻ(എൻടിആർഒ) തുടങ്ങിയ സ്ഥാപനങ്ങളിലാണ് ഒഴിവ്. ഗ്രൂപ്പ് ബി നോൺ ഗസറ്റഡ് തസ്‌തികയാണിത്.

വിഭാഗം തിരിച്ചുള്ള തസ്‌തികകളും പ്രായപരിധി സംബന്ധിച്ച വിവരങ്ങളും ഇതോടൊപ്പം പട്ടികയിലുണ്ട്. ഒഴിവുകളുടെ എണ്ണം പിന്നീട് ലഭിക്കും. 2020 ജനുവരി ഒന്ന് അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. എസ്‌സി/എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്ക് പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവനുവദിക്കും. വിമുക്‌തഭടന്മാർക്കു നിയമാനുസൃത ഇളവ്.

യോഗ്യത:

ജൂനിയർ എൻജിനീയർ (സിവിൽ), സെൻട്രൽ വാട്ടർ കമ്മിഷൻ :

സിവിൽ എൻജിനീയറിങ് ബിരുദം/ ഡിപ്ലോമ.

ജൂനിയർ എൻജിനീയർ (മെക്കാനിക്കൽ), സെൻട്രൽ വാട്ടർ കമ്മിഷൻ : മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം/ ഡിപ്ലോമ.

ജൂനിയർ എൻജിനീയർ (സിവിൽ), സിപിഡബ്ല്യുഡി: സിവിൽ എൻജിനീയറിങ് ഡിപ്ലോമ.

ജൂനിയർ എൻജിനീയർ (ഇലക്‌ട്രിക്കൽ), സിപിഡബ്ല്യുഡി: ഇലക്‌ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

ജൂനിയർ എൻജിനീയർ (സിവിൽ), എംഇഎസ്: സിവിൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമയും സിവിൽ എൻജിനീയറിങ് ജോലികളിൽ (പ്ലാനിങ്, എക്‌സിക്യൂഷൻ, മെയിന്റനൻസ്) രണ്ടു വർഷം പ്രവൃത്തിപരിചയവും.

ജൂനിയർ എൻജിനീയർ (ഇലക്‌ട്രിക്കൽ ആൻഡ് മെക്കാനിക്കൽ) എംഇഎസ്: ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമയും ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ് ജോലികളിൽ (പ്ലാനിങ്, എക്‌സിക്യൂഷൻ, മെയിന്റനൻസ്) രണ്ടു വർഷം പ്രവൃത്തിപരിചയവും.

ജൂനിയർ എൻജിനീയർ (സിവിൽ), ഫറാക്ക ബറാജ് പ്രോജക്ട്: സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ), ഫറാക്ക ബാറാജ് പ്രോജക്ട്: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

ജൂനിയർ എൻജിനീയർ (മെക്കാനിക്കൽ), ഫറാക്ക ബാറാജ് പ്രോജക്ട്: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

ജൂനിയർ എൻജിനീയർ (സിവിൽ), ബിആർഒ‌: സിവിൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമയും സിവിൽ എൻജിനീയറിങ് ജോലികളിൽ (പ്ലാനിങ്, എക്‌സിക്യൂഷൻ, മെയിന്റനൻസ്) രണ്ടു വർഷം പ്രവൃത്തിപരിചയവും.

ജൂനിയർ എൻജിനീയർ (ഇലക്‌ട്രിക്കൽ ആൻഡ് മെക്കാനിക്കൽ), ബിആർഒ‌: ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ/ ഓട്ടമൊബൈൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമയും ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ് ജോലികളിൽ (പ്ലാനിങ്, എക്‌സിക്യൂഷൻ, മെയിന്റനൻസ്) രണ്ടു വർഷം പ്രവൃത്തിപരിചയവും.

ജൂനിയർ എൻജിനീയർ (സിവിൽ), സെൻട്രൽ വാട്ടർ പവർ റിസർച് സ്റ്റേഷൻ: സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ), സെൻട്രൽ വാട്ടർ പവർ റിസർച് സ്റ്റേഷൻ: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

ജൂനിയർ എൻജിനീയർ (മെക്കാനിക്കൽ), സെൻട്രൽ വാട്ടർ പവർ റിസർച് സ്റ്റേഷൻ: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

ജൂനിയർ എൻജിനീയർ (മെക്കാനിക്കൽ), ഡയറക്ടറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറൻസ് നേവൽ: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയിൽ രണ്ടു വർഷം പ്രവൃത്തിപരിചയവും.

ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ), ഡയറക്ടറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറൻസ് നേവൽ: ഇലക്‌ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ ഇലക്‌ട്രിക്കൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയിൽ രണ്ടു വർഷം പ്രവൃത്തിപരിചയവും.

ജൂനിയർ എൻജിനീയർ (സിവിൽ), എൻടിആർഒ: സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ), എൻടിആർഒ: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

ജൂനിയർ എൻജിനീയർ (മെക്കാനിക്കൽ), എൻടിആർഒ: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.

2020 ജനുവരി ഒന്ന് അടിസ്‌ഥാനമാക്കിയാണു യോഗ്യത കണക്കാക്കുന്നത്. തത്തുല്യയോഗ്യത സംബന്ധിച്ച വിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

അപേക്ഷാഫീസ്: 100 രൂപ. വനിതകൾ/എസ്‌സി/എസ്ടി/അംഗപരിമിതർ/വിമുക്‌തഭടന്മാർക്ക് ഫീസില്ല. നെറ്റ് ബാങ്കിങ്, ഭീം, യുപിഐ വഴിയോ വീസ, മാസ്റ്റർ കാർഡ്, മാസ്ട്രോ, റുപേ, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി ചെലാനായോ ഫീസ് അടയ്‌ക്കാം.

സെപ്റ്റംബർ 14 വരെ ഓൺലൈനായി ഫീസടയ്ക്കാം. ചെലാനായി ഫീസ് അടയ്ക്കുന്നവർ സെപ്റ്റംബർ 14നു മുൻപായി ചെലാൻ ജനറേറ്റ് ചെയ്യണം. ഫീസ് അടയ്‌ക്കുന്നതിനു മുൻപായി വിജ്‌ഞാപനത്തിലെ നിർദേശങ്ങൾ വായിച്ചു മനസിലാക്കുക.

തിരഞ്ഞെടുപ്പ്: രണ്ടു പേപ്പറുകളുള്ള എഴുത്തുപരീക്ഷയുടെ അടിസ്‌ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പേപ്പർ–1 കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയാണ്. പേപ്പർ–2 ഡിസ്ക്രിപ്റ്റീവ് പരീക്ഷ.

ബോർഡർ റോഡ്സ് ഓർഗനൈസേഷനിലേക്ക് അപേക്ഷിക്കുന്നവർക്ക് നിശ്ചിത ശാരീരിക യോഗ്യതയുണ്ടായിരിക്കണം. ഇവർക്കു കായികക്ഷമതാ പരീക്ഷയുണ്ടായിരിക്കും. പരീക്ഷാക്രമം ഇതോടൊപ്പം പട്ടികയിൽ.

പരീക്ഷാകേന്ദ്രം: കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രമുണ്ട്. കവരത്തിയിലും കേന്ദ്രമുണ്ട്.

അപേക്ഷിക്കുന്ന വിധം: www.ssc.nic.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വെബ്സൈറ്റ് വഴി ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുള്ളവർക്ക് സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ പൂരിപ്പിക്കാം. അല്ലാത്തവർ ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം അപേക്ഷിക്കുക. റജിസ്ട്രേഷൻ പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന റജിസ്ട്രേഷൻ ഐഡിയും പാസ്‌വേഡും സൂക്ഷിച്ചുവയ്ക്കണം. എസ്‌എസ്‌സി നടത്തുന്ന പരീക്ഷകൾക്ക് ഇത് ആവശ്യമായി വരും.

സൗത്ത് ഇൗസ്റ്റ് സെൻട്രൽ റെയിൽവേയിൽ വിവിധ ട്രേഡുകളിലായി 313 അപ്രന്റിസ് ഒഴിവുകളുണ്ട്. നാഗ്പുർ ഡിവിഷൻ, മോത്തിബാഗ് വർക്‌ഷോപ്പ് എന്നിവിടങ്ങളിലാണ് ഒഴിവ്. ഒരു വർഷമാണു പരിശീലനം. ഒാഗസ്റ്റ് 29 വരെ ഒാൺലൈനായി അപേക്ഷിക്കാം.

ഫിറ്റർ, കാർപെന്റർ, വെൽഡർ, PASAA/COPA, ഇലക്ട്രീഷൻ, സ്റ്റെനോഗ്രഫർ(ഇംഗ്ലിഷ്)/സെക്രട്ടേറിയൽ അസിസ്റ്റന്റ്, പ്ലംബർ, പെയിന്റർ, വയർമാൻ, ഇലക്ട്രോണിക്സ് മെക്കാനിക്, പവർ മെക്കാനിക്സ്, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, ഡീസൽ മെക്കാനിക്ക്, അപ്ഹോൾസ്റ്ററർ(ട്രിമ്മർ), ബെയറർ എന്നീ ട്രേഡുകളിലാണ് ഒഴിവ്.

കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത: കുറഞ്ഞതു മൊത്തം 50% മാർക്കോടെ പത്താം ക്ലാസ് ജയം(10+2 രീതി)/തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ്(എൻസിവിടി)/പ്രൊവിഷനൽ സർട്ടിഫിക്കറ്റ്(എൻസിവിടി/എസ്‌സിവിടി).

പ്രായം(30.07.2019ന്): 15–24 വയസ്.

പട്ടിക വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും പത്തും വർഷം ഇളവു ലഭിക്കും.

അപേക്ഷാഫീസ്: 100 രൂപ. ഒാൺലൈനായി ഫീസടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല.

തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

വിശദവിവരങ്ങൾക്ക്: www.secr.indianrailways.gov.in

കരസേനയുടെ 54–ാമത് ഷോർട്ട് സർവീസ് കമ്മിഷൻ (ടെക്‌നിക്കൽ) കോഴ്‌സിലേക്കും 25–ാമത് ഷോർട്ട് സർവീസ് കമ്മിഷൻ (ടെക്‌നിക്കൽ) വിമൻ കോഴ്‌സിലേക്കുമുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 22.

എൻജിനീയറിങ് ബിരുദധാരികളായ പുരുഷൻമാർക്കും വനിതകൾക്കുമാണ് ‌അവസരം. 2020 ഏപ്രിലിൽ തുടങ്ങുന്ന ഷോർട്ട് സർവീസ് കമ്മിഷൻ (ടെക്‌നിക്കൽ) കോഴ്‌സിൽ പുരുഷൻമാർക്ക് 175 ഒഴിവുകളുണ്ട്. വനിതകൾക്കു 14 ഒഴിവുകളാണുള്ളത്. അപേക്ഷകർ അവിവാഹിതരായിരിക്കണം. പ്രതിരോധസേനാ ഉദ്യോഗസ്‌ഥരുടെ വിധവകൾക്കും (നോൺ ടെക്‌നിക്കൽ എൻട്രി) അവസരമുണ്ട്.

യോഗ്യത: പട്ടികയിൽ സൂചിപ്പിച്ച വിഷയങ്ങളിൽ എൻജിനീയറിങ് ബിരുദമാണു യോഗ്യത. നിബന്ധനകൾക്കു വിധേയമായി അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇവർ കോഴ്‌സ് തുടങ്ങി 12 ആഴ്‌ചക്കുള്ളിൽ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

പ്രതിരോധസേനാ ഉദ്യോഗസ്‌ഥരുടെ വിധവകൾക്കായുള്ള നോൺ ടെക്‌നിക്കൽ എൻട്രിക്ക് ഓഫ്‌ലൈനായാണ് അപേക്ഷിക്കേണ്ടത്. ഇതു സംബന്ധിച്ച വിശദമായ നിർദേശങ്ങൾക്കു വെബ്‌സൈറ്റ് കാണുക. ഓരോ കോഴ്‌സിലുമുള്ള ഒഴിവുകളും ഒഴിവുള്ള എൻജിനീയറിങ് വിഭാഗങ്ങളും ഇതോടൊപ്പം പട്ടികയിൽ ചേർത്തിട്ടുണ്ട്. നോൺ ടെക്‌നിക്കൽ എൻട്രിക്ക് ഏതെങ്കിലും ബിരുദമാണു യോഗ്യത.

പ്രായം (2020 ഏപ്രിൽ ഒന്നിന്): എസ്‌എസ്‌സി (ടെക്നിക്കൽ): 20–27 (1993 ഏപ്രിൽ രണ്ടിനും 2000 ഏപ്രിൽ ഒന്നിനും മധ്യേ ജനിച്ചവർ. രണ്ടു തീയതിയും ഉൾപ്പെടെ).

പ്രതിരോധസേനാ ഉദ്യോഗസ്‌ഥരുടെ വിധവകൾക്കു പ്രായപരിധി 35 വയസാണ്. ഇവർ അപേക്ഷിക്കുന്നതു സംബന്ധിച്ച വിശദവിവരങ്ങൾക്കു വെബ്‌സൈറ്റ് കാണുക.

ശാരീരിക യോഗ്യതകൾ: കരസേനാ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള നിർദിഷ്‌ട മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ശാരീരികക്ഷമതയുള്ളവരായിരിക്കണം അപേക്ഷകർ.

തിരഞ്ഞെടുപ്പ്: എസ്‌എസ്‌ബി ഇന്റർവ്യൂവിന്റെയും ശാരീരികക്ഷമതാ പരിശോധനയുടെയും വൈദ്യപരിശോധനയുടെയും അടിസ്‌ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥികളെ എസ്എസ്ബി ഇന്റർവ്യൂവിനു ക്ഷണിക്കും. ബെംഗളൂരു ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലാണ് ഇന്റർവ്യൂ. എസ്‌എസ്‌ബി ഇന്റർവ്യൂ അഞ്ചു ദിവസം നീളും. രണ്ടു ഘട്ടങ്ങളായാണ് ഇന്റർവ്യൂ. ആദ്യഘട്ടത്തിൽ പരാജയപ്പെട്ടാൽ തിരിച്ചയയ്‌ക്കും. ഗ്രൂപ്പ് ടെസ്‌റ്റ്, സൈക്കോളജിക്കൽ ടെസ്‌റ്റ്, ഇന്റർവ്യൂ എന്നിവയുണ്ടാകും. ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർക്കു നിബന്ധനകൾക്കു വിധേയമായി യാത്രാബത്ത നൽകും.

പരിശീലനം: ഷോർട്ട് സർവീസ് കമ്മിഷൻ (ടെക്‌നിക്കൽ) കോഴ്‌സിലേക്കു തിരഞ്ഞെടുക്കപ്പെടുന്നവർക്കു ചെന്നൈയിലെ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ 49 ആഴ്‌ച പരിശീലനമുണ്ടാകും. ഇതു വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഡിഫൻസ് മാനേജ്മെന്റ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് (മദ്രാസ് യൂണിവേഴ്സിറ്റി) യോഗ്യത ലഭിക്കും. ലഫ്റ്റനന്റ് റാങ്കിലാകും നിയമനം.

അപേക്ഷിക്കേണ്ട വിധം: www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. ഓൺലൈനിൽ അപേക്ഷിക്കുന്നതിനുള്ള വിശദമായ നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. വിജയകരമായി ഓൺലൈൻ അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ റോൾ നമ്പർ ലഭിക്കും. ഉദ്യോഗാർഥി അപേക്ഷ സേവ് ചെയ്‌ത ശേഷം ഓൺലൈൻ അപേക്ഷയുടെ രണ്ടു പ്രിന്റ് ഔട്ട് എടുക്കണം. ഓൺലൈൻ അപേക്ഷ അയയ്‌ക്കുന്നതിനും വിജ്‌ഞാപനത്തിന്റെ പൂർണരൂപത്തിനും www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് കാണുക.

ബാങ്കുകളിൽ പ്രൊബേഷനറി ഓഫിസർ/ മാനേജ്‌മെന്റ് ട്രെയിനി തസ്‌തികയിലെ നിയമനത്തിനായി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ (ഐബിപിഎസ്) നടത്തുന്ന പൊതു എഴുത്തുപരീക്ഷയ്‌ക്ക് വിജ്‌ഞാപനമായി. വിവിധ ബാങ്കുകളിലായി 4336 ഒഴിവുകളാണ് ഇപ്പോൾ നിലവിലുള്ളത്. ബിരുദക്കാർക്കാണ് അപേക്ഷിക്കാൻ അർഹത. ഓൺലൈനിൽ അപേക്ഷിക്കണം. ഓഗസ്റ്റ് 28 വരെ അപേക്ഷിക്കാം.

പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായുള്ള ഓൺലൈൻ പരീക്ഷയാണ്. ഒക്ടോബറിൽ പ്രിലിമിനറി പരീക്ഷ നടക്കും. നവംബറിലാണ് മെയിൻ പരീക്ഷ. ഇന്റർവ്യൂവും അലോട്ട്‌മെന്റും ഐബിപിഎസ് തന്നെ സംഘടിപ്പിക്കും. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഇന്റർവ്യൂ പൂർത്തിയാക്കി ഏപ്രിലിൽ അലോട്ട്മെന്റുണ്ടാകും. പതിനേഴ് പൊതുമേഖലാ ബാങ്കുകളിലെ പിഒ, മാനേജ്മെന്റ് ട്രെയിനി നിയമനമാണ് ഐബിപിഎസ് മുഖേന നടത്തുന്നത്. മറ്റേതെങ്കിലും ബാങ്കിനും ധനകാര്യസ്‌ഥാപനത്തിനും ഇതുവഴി തിരഞ്ഞെടുപ്പ് നടത്താനും അവസരമുണ്ട്.

പരീക്ഷയും തിരഞ്ഞെടുപ്പും:
പൊതുമേഖലാ ബാങ്കുകളിലെ പിഒ/ മാനേജ്‌മെന്റ് ട്രെയിനി തസ്‌തികയിലേക്ക് ഐബിപിഎസ് നടത്തുന്ന ഒൻപതാമത്തെ പൊതു എഴുത്തുപരീക്ഷയാണിത്. ഐബിപിഎസ് പരീക്ഷ – 9 എഴുതിയ ഉദ്യോഗാർഥികളെ മാത്രമേ ഈ ബാങ്കുകളിലെ അടുത്ത സാമ്പത്തിക വർഷത്തെ (2020– 21) പിഒ/ മാനേജ്‌മെന്റ് ട്രെയിനി നിയമനങ്ങൾക്കു പരിഗണിക്കൂ. ഐബിപിഎസ് പൊതുപരീക്ഷയിൽ നേടുന്ന സ്‌കോറിന്റെ അടിസ്‌ഥാനത്തിലാകും പ്രാഥമിക തിരഞ്ഞെടുപ്പ്. പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് തുടർന്ന് ഐബിപിഎസ് സംഘടിപ്പിക്കുന്ന കോമൺ ഇന്റർവ്യൂവുമുണ്ടാകും. പൊതുപരീക്ഷയിലും ഇന്റർവ്യൂവിലും ലഭിക്കുന്ന മാർക്കിന്റെ അടിസ്‌ഥാനത്തിൽ ഷോർട്ട് ലിസ്‌റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥിയെ ബാങ്കുകളിലൊന്നിലേക്ക് അലോട്ട് ചെയ്യും. 2021 മാർച്ച് 31 വരെ ഈ വിജ്‌ഞാപനപ്രകാരമുള്ള നിയമനങ്ങൾക്ക് അവസരമുണ്ട്. ബാങ്കുകളിൽ നിലവിൽ 4336 ഒഴിവുകളാണുള്ളത്. എണ്ണം ഇനിയും വർധിച്ചേക്കാം. അലോട്ട്‌മെന്റ് വിവരങ്ങൾ സമയാസമയങ്ങളിൽ ഐബിപിഎസ് വെബ്‌സെറ്റിൽ പ്രസിദ്ധീകരിക്കുന്നതു ശ്രദ്ധിക്കുക.

തിരഞ്ഞെടുപ്പ് നടത്തുന്ന

ബാങ്കുകൾ:

1.അലഹാബാദ് ബാങ്ക്

2. ആന്ധ്രാ ബാങ്ക്

3. ബാങ്ക് ഓഫ് ബറോഡ

4. ബാങ്ക് ഓഫ് ഇന്ത്യ

5. ബാങ്ക് ഓഫ് മഹാരാഷ്‌ട്ര

6. കനറാ ബാങ്ക്

7. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ

8. കോർപറേഷൻ ബാങ്ക്

9. യൂക്കോ ബാങ്ക്

10. ഇന്ത്യൻ ബാങ്ക്

11. ഇന്ത്യൻ ഓവർസീസ് ബാങ്ക്

12.ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്

13. പഞ്ചാബ് നാഷനൽ ബാങ്ക്

14.പഞ്ചാബ് ആൻഡ് സിൻഡ് ബാങ്ക്

15. സിൻഡിക്കറ്റ് ബാങ്ക്

16.യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ

17.യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ

യോഗ്യതയും പ്രായവും:

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. 2019 ഓഗസ്റ്റ് 28 അടിസ്‌ഥാനമാക്കി യോഗ്യത കണക്കാക്കും.

പ്രായം: 20– 30. ഉയർന്ന പ്രായപരിധിയിൽ പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്ക് മൂന്നും വികലാംഗർക്കു പത്തും വർഷം ഇളവ് ലഭിക്കും. വിമുക്‌തഭടൻമാർക്ക് നിയമാനുസൃത ഇളവ്.

2019 ഓഗസ്റ്റ് ഒന്ന് അടിസ്‌ഥാനമാക്കി അപേക്ഷകരുടെ പ്രായം കണക്കാക്കും.

പരീക്ഷാരീതിയും സിലബസും:

ഓൺലൈൻ പൊതുഎഴുത്തുപരീക്ഷ പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ടു ഘട്ടമായിട്ടാണ്. രണ്ടു ഘട്ടത്തിലും ഒബ്‌ജെക്‌ടീവ് ചോദ്യങ്ങളാണ്. റീസണിങ് എബിലിറ്റി, ഇംഗ്ലിഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്‌റ്റിറ്റ്യൂഡ് എന്നീ വിഷയങ്ങളിലായി ഒരു മണിക്കൂർ ദൈർഘ്യമുള്ള പ്രിലിമിനറി പരീക്ഷ ഒക്ടോബർ 12, 13, 19, 20 തീയതികളിൽ നടക്കും. പ്രിലിമിനറിയിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കു നവംബർ 30 നു മെയിൻ പരീക്ഷ നടത്തും. മൂന്നു മണിക്കൂർ ദൈർഘ്യമുള്ള, 200 മാർക്കിന്റെ മെയിൻ പരീക്ഷയിൽ റീസണിങ് ആൻഡ് കംപ്യൂട്ടർ ആപ്റ്റിറ്റ്യൂഡ്, ജനറൽ/ഇക്കണോമി/ബാങ്കിങ് അവയർനെസ്, ഇംഗ്ലിഷ് ലാംഗ്വേജ്, ഡാറ്റാ അനാലിസിസ് ആൻഡ് ഇന്റർപ്രെട്ടേഷൻ എന്നീ വിഭാഗങ്ങളിൽ നിന്നായി 155 ചോദ്യങ്ങളുണ്ടാകും. ഒബ്‌ജെക്‌ടീവ് പരീക്ഷയ്‌ക്ക് നെഗറ്റീവ് മാർക്കുമുണ്ട്. ഇതിനു പുറമേ അര മണിക്കൂർ ദൈർഘ്യമുള്ള ഇംഗ്ലിഷ് ലാംഗ്വേജ് (ലെറ്റർ റൈറ്റിങ് ആൻഡ് എസേ) വിഭാഗവുമുണ്ട്.

മെയിൻ പരീക്ഷയിലെ മികവിന്റെ അടിസ്‌ഥാനത്തിലാണ് അപേക്ഷകരെ ഇന്റർവ്യൂവിന് ഷോർട്ട്‌ലിസ്‌റ്റ് ചെയ്യുക. ജനുവരി/ ഫെബ്രുവരിയിൽ ഇന്റർവ്യൂ നടത്തും. 100 മാർക്കിന്റേതാണ് ഇന്റർവ്യൂ. പൊതുപരീക്ഷയിലും ഇന്റർവ്യൂവിലും ലഭിക്കുന്ന മാർക്കിന്റെ അടിസ്‌ഥാനത്തിൽ ഷോർട്ട് ലിസ്‌റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥിയെ ബാങ്കുകളിലൊന്നിലേക്ക് അലോട്ട് ചെയ്യും.

പട്ടികവിഭാഗം, ന്യൂനപക്ഷവിഭാഗം അപേക്ഷകർക്ക് പ്രീഎക്‌സാമിനേഷൻ ട്രെയിനിങ്ങിന് അവസരമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് പ്രീ എക്‌സാമിനേഷൻ ട്രെയിനിങ്. കൂടുതൽ വിവരങ്ങൾ വിജ്‌ഞാപനത്തിൽ ലഭിക്കും.

പരീക്ഷാകേന്ദ്രങ്ങൾ:

സംസ്‌ഥാനത്തെ 10 നഗരങ്ങളിലുൾപ്പെടെ രാജ്യത്തെ നൂറിലേറെ കേന്ദ്രങ്ങളിലായാണ് ഓൺലൈൻ പൊതുപരീക്ഷ നടത്തുക. കേരളത്തിൽ കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രം. ലക്ഷദ്വീപുകാർക്ക് കവരത്തിയിൽ പരീക്ഷാകേന്ദ്രമുണ്ട്. മെയിൻ പരീക്ഷയ്ക്ക് കൊച്ചിയിലും തിരുവനന്തപുരത്തും കവരത്തിയിലും കേന്ദ്രമുണ്ട്.

അപേക്ഷാ ഫീസ്: 600 രൂപ. പട്ടികവിഭാഗം, അംഗപരിമിതർക്ക് 100 രൂപ മതി. ഡെബിറ്റ് കാർഡ് (റൂപേ, വിസ, മാസ്‌റ്റർ, മാസ്‌ട്രോ), ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ്, ഐഎംപിഎസ്, കാഷ് കാർഡ്, മൊബീൽ വാലറ്റ് എന്നിവയുപയോഗിച്ച് ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം. ഫീസടയ്ക്കുന്നതു സംബന്ധിച്ച വിശദനിർദേശങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

ഓൺലൈൻ അപേക്ഷ: www.ibps.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ അപേക്ഷ അയയ്‌ക്കാം. ഓൺലൈനിൽ അപേക്ഷിക്കുന്നതു സംബന്ധിച്ച നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷകർക്ക് ഇ–മെയിൽ ഐഡി ഉണ്ടായിരിക്കണം. ഓൺലൈൻ അപേക്ഷയിൽ അപ്‌ലോഡ് ചെയ്യുന്നതിന് അപേക്ഷകന്റെ ഒപ്പ്, പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോ എന്നിവ സ്‌കാൻ (ഡിജിറ്റൽ രൂപം) ചെയ്‌തതു വേണ്ടിവരും. വെബ്‌സൈറ്റിലെ വിജ്ഞാപനത്തിൽ നൽകിയിട്ടുള്ള നിർദേശങ്ങൾക്കനുസരിച്ച് മാത്രം ഫോട്ടോയും ഒപ്പും സ്‌കാൻ ചെയ്യുക. ഓൺലൈൻ അപേക്ഷാസമയത്ത് അപേക്ഷകർക്കു റജിസ്‌ട്രേഷൻ നമ്പറും പാസ്‌വേഡും ലഭിക്കും. ഓൺലൈൻ അപേക്ഷയ്‌ക്കു ശേഷം സിസ്‌റ്റം ജനറേറ്റഡ് ഓൺലൈൻ അപേക്ഷാ ഫോമിന്റെ പ്രിന്റെടുത്ത് സൂക്ഷിക്കണം. അപേക്ഷിക്കുന്നതിനു മുൻപു വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള വിജ്‌ഞാപനം കാണുക.

വിവിധ വകുപ്പുകളില്‍ ക്ലാര്‍ക്ക്, ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ്, വിദ്യാഭ്യാസ വകുപ്പുകളിലെ അധ്യാപക ഒഴിവുകള്‍ ഉള്‍പ്പെടെ 52 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പി.എസ്.സിയുടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കണം.

ഒഴിവുള്ള തസ്തികകള്‍ ഒറ്റനോട്ടത്തില്‍

  • അസിസ്റ്റന്റ് പ്രൊഫസര്‍ – മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്
  • അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍)
  • ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ – ഇന്റസ്ട്രിയല്‍ ട്രെയിനിങ് വകുപ്പ്
  • ഓഫീസ് അറ്റന്‍ഡന്റ് (സെക്രട്ടേറിയറ്റ്/ പി.എസ്.സി/ ലോക്കല്‍ ഫണ്ട് ഓഡിറ്റ്/ കേരള ലെജിസ്ലേച്ചര്‍)
  • വെല്‍ഫെയര്‍ ഓര്‍ഗനൈസര്‍ – സൈനിക ക്ഷേമവകുപ്പ്
  • എല്‍.പി. സ്‌കൂള്‍ അസിസ്റ്റന്റ് (മലയാളം)
  • ക്ലാര്‍ക്ക്-ടൈപ്പിസ്റ്റ്
  • സീനിയര്‍ സൂപ്രണ്ട്/ അസിസ്റ്റന്റ് ട്രഷറി ഓഫീസര്‍
  • ഇലക്ട്രീഷ്യന്‍ – ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍
  • ലെക്ചറര്‍ – കോളേജ് വിദ്യാഭ്യാസ വകുപ്പ്
  • സിവില്‍ എക്‌സൈസ് ഓഫീസര്‍
  • സൂപ്രണ്ട് – കാര്‍ഷിക വകുപ്പ്

ഒഴിവുള്ള കൂടുതല്‍ തസ്തികകള്‍, യോഗ്യത, പ്രായപരിധി എന്നിവയുള്‍പ്പെടെ വിശദ വിവരങ്ങള്‍ക്ക് keralapsc.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക.
ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി –  ഓഗസ്റ്റ് 29.

യുകെയി-ൽ NHS ൻെറ കീഴിലുള്ള കിംഗ്സ് കോളേജ് ഹോസ്പിറ്റലിലേയ്ക്ക് നേഴ്‌സുമാർക്ക് അവസരം. സാലറി പാക്കേജ് £24000 — £28000/year. ബയോഡേറ്റ അയക്കേണ്ട വിലാസം [email protected] വിളിക്കേണ്ട നമ്പർ : +91 11 41563461/41563462
കൊച്ചിയിൽ വച്ച് ആഗസ്റ്റ് 17 , 18 തീയതികളിലും , മുബൈയിൽ ആഗസ്റ്റ് ഇരുപതാം തിയതിയുമാണ് ഇന്റർവ്യൂ നടത്തപ്പെടുന്നത് .

ഇന്ത്യൻ നേവിയുടെ വിശാഖപട്ടണത്തെ ഈസ്‌റ്റേൺ നേവൽ കമാൻഡിൽ സിവിലിയൻ മോട്ടോർ ഡ്രൈവർ ഒാർഡിനറി ഗ്രേഡ് തസ്തികയിലയി 104 ഒഴിവുകളുണ്ട്. ഉടൻ വിജ്ഞാപനമാകും.

യോഗ്യത: പത്താം ക്ലാസ്, ഫസ്‌റ്റ്‌ ലൈൻ മെയിന്റനൻസ് പരിജ്‌ഞാനം. ഹെവി വെഹിക്കിൾ, മോട്ടോർ സൈക്കിൾ ഡ്രൈവിങ് ലൈസൻസ്. ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിങ്ങിൽ ഒരു വർഷം പ്രവൃത്തിപരിചയം.

പ്രായം: 18-25 വയസ്. പട്ടിക വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവനുവദിക്കും. വിമുക്തഭടൻമാർക്കും കേന്ദ്ര സർക്കാർ ജീവനക്കാർക്കും ചട്ടപ്രകാരം ഇളവ്.

ശമ്പളം: 19900-63200 രൂപ.

അപേക്ഷിക്കേണ്ടവിധം: വിശദവിവരങ്ങളും അപേക്ഷാഫോം മാതൃകയും www.indiannavy.nic.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഒൗദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചതിന് ശേഷം മാത്രം അപേക്ഷിക്കുക.

തിരുവന്തപുരം. യുഎഇ യിലേയ്ക്ക് 210 വനിതാ നഴ്‌സുമാരെ തിരഞ്ഞെടുക്കാൻ നോർക്ക റൂട്സിനു കരാർ . എമിറേറ്റ്സ് സ്പെഷ്യൽറ്റി ആശുപത്രിയിലാണു നിയമനം .
ബിഎസിസി നഴ്‌സിങ് ബിരുദവും 3 വർഷത്തെ തൊഴിൽ പരിചയമുള്ള 40 വയസ്സിനു താഴെയുള്ളവർക്ക് അപേക്ഷിക്കാം . ദുബായ് ഹെൽത്ത് അതോറിറ്റി ലൈസൻസുള്ളവർക്ക് മുൻഗണന .
ബയോഡേറ്റ ,ലൈസൻസിൻെറയും പാസ്പോർട്ടിൻെറയും പകർപ്പ് എന്നിവ സഹിതം 31 നു മുൻപ് [email protected] എന്ന ഇ -മെയ്ൽ വിലാസത്തിൽ അപേക്ഷിക്കണം . വിവരങ്ങൾക്ക് ടോൾ ഫ്രീനമ്പർ 1800 425 3939 00918802012345 .

 

RECENT POSTS
Copyright © . All rights reserved