Social Media

ബിവറേജസിന് മുന്നില്‍ പൊതുവെ മലയാളികള്‍ സമാധാന പ്രിയരും ക്ഷമാശീലരുമാണ്. എന്നാല്‍ ക്ഷമയ്ക്കും ഒരതിരുണ്ടല്ലോ. പാര്‍ക്കിങ് തര്‍ക്കത്തെ തുടര്‍ന്ന് പാലാ ബിവറേജസിനു മുന്നിലുണ്ടായ അടിപിടി രംഗങ്ങളാണ് ഈ വീഡിയോയില്‍. ഇവിടെ കാര്‍ പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കം ആണ് പ്രശ്നങ്ങള്‍ തുടങ്ങാന്‍ കാരണം.
പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്ത് യുവാവിനെ ഒരുവിധം വാഹനത്തില്‍ കയറ്റിയെങ്കിലും നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് യുവാവിനെ ആക്രമിക്കാനെത്തിയതോടെ വാഹനത്തില്‍ നിന്നും ഇറങ്ങി യുവാവ് അടി തുടങ്ങി. കിട്ടിയവര്‍ കിട്ടിയവര്‍ പിന്‍വാങ്ങിയതല്ലാതെ യുവാവിനെ ചെറുക്കാന്‍ ആര്‍ക്കുമായില്ല. പാലാ സ്വദേശി തന്നെയായ യുവാവ് ക്രിമിനല്‍ കേസിലെ പ്രതിയും ഗുണ്ടാ പട്ടികയിലുള്ളയാളുമാണത്രെ. കരാട്ടെയും പഠിച്ചിട്ടുണ്ട്. ഈ മാസം മൂന്നിന് ബുധനാഴ്ചയായിരുന്നു സംഭവം. പരാതിക്കാരില്ലാത്തതിനാല്‍ യുവാവിനെതിരെ പൊലീസ് കേസൊന്നുമില്ല.

മനില: ഡോകടര്‍മാര്‍ മരിച്ചുവെന്നു വിധിയെഴുതിയ മൂന്ന്‍ വയസ്സുകാരിക്ക് സംസ്കാര ചടങ്ങുകള്‍ക്കിടെ ജീവന്‍ തിരികെ കിട്ടി. കുട്ടിയുടെ സംസ്കാര ചടങ്ങുകള്‍ നടന്ന്‍ കൊണ്ടിരിക്കെയാണ് കുട്ടിയില്‍ ജീവന്‍റെ തുടിപ്പുകള്‍ ഉണ്ടെന്ന്‍ തിരിച്ചറിയുന്നത്. ഉടന്‍ തന്നെ ബന്ധുക്കളും മറ്റുള്ളവരും ചേര്‍ന്ന്‍ കുട്ടിയെ വീണ്ടും ആശുപത്രിയില്‍ എത്തിച്ചു. കുട്ടി മരിച്ചുവെന്ന് അറിയിച്ച് സംസ്കാര ചടങ്ങുകള്‍ക്കായി കുട്ടിയെ ആശുപത്രി അധികൃതര്‍ വിട്ടു നല്‍കുകയായിരുന്നു.
സംസ്കാര ചടങ്ങുകള്‍ക്കിടെ പെട്ടിയില്‍ ശ്രധിച്ച ഒരാള്‍ കുട്ടിയുടെ തല അനങ്ങിയതായി സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് കാര്യങ്ങള്‍ മാറിയത്. കുട്ടിക്ക് ജീവന്‍ അവശേഷിക്കുന്നുവെന്ന്‍ കണ്ട് ഉടനടി ഹോസ്പിറ്റലില്‍ വീണ്ടും എത്തിച്ചു. ഇതിനിടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഒരു ബന്ധു ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ ച്ത്രീകരിച്ചത് യുട്യൂബില്‍ അപ് ലോഡ് ചെയ്തതോടെ ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ വൈറല്‍ ആവുകയായിരുന്നു. കുട്ടിയെ ആദ്യം ചികിത്സിച്ച ആശുപത്രിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

വീഡിയോ കാണാന്‍ താഴെ ക്ലിക്ക് ചെയ്യുക

ദില്ലി: സിയാച്ചലില്‍ നടന്ന മഞ്ഞിടിച്ചില്‍ മഞ്ഞിനടിയില്‍പ്പെട്ട സൈനികനെ ഒപ്പമുള്ള സൈനികര്‍ രക്ഷിക്കുന്ന വീഡിയോ വൈറലാകുന്നു. കഴിഞ്ഞ ദിവസം നടന്ന ദുരന്തത്തില്‍ പട്ടാളക്കാര്‍ നിന്നിടത്തേക്ക് മഞ്ഞു പാളി ഇടിഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ രണ്ട് ദിവസം തീവ്രമായ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ നിന്നാണ് ജവാന്മാരുടെ മനശക്തി തെളിയിക്കുന്ന ഈ വീഡിയോ.
ലോകത്തെ ഏറ്റവും ഉയരത്തിലുള്ള സൈനിക താവളമാണ് സിയാച്ചില്‍ മലനിരകള്‍. 20,000 അടി മുകളിലുള്ള ഇവിടെ മൈനസ് 60 ഡിഗ്രി തണുപ്പാണ്. 19,600 അടി ഉയരമുള്ള സ്ഥലത്താണ് സൈനികര്‍ അപകടത്തില്‍ പ്പെട്ടത്. 1984 ന് ശേഷം സിയാച്ചലില്‍ 2000 ലധികം സൈനികര്‍ മരിച്ചിട്ടുണ്ട്.

ബംഗളുരു: നഗരപ്രാന്തത്തിലെ സ്‌കൂളില്‍ പുള്ളിപ്പുലിയെത്തിയത് പരിഭ്രാന്തി പരത്തി. പുലിയുടെ ആക്രമണത്തില്‍ മൂന്നു പത്രഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പെടെ ആറു പേര്‍ക്കു പരുക്കേറ്റു. ബംഗളുരു വിബ്ജിയോര്‍ സ്‌കൂള്‍ കോമ്പൗണ്ടിലാണ് പുള്ളിപ്പുലി കടന്നത്. ഞായറാഴ്ചയായതിനാല്‍ സ്‌കൂളില്‍ കുട്ടികളില്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.
സ്‌കൂളില്‍ പുലി കയറിയ ചിത്രം പകര്‍ത്താനെത്തിയ പത്ര ഫോട്ടോഗ്രാഫര്‍മാര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. മികച്ച ചിത്രം ലഭിക്കാന്‍ പുലിക്ക് അടുത്തേക്കുപോയതാണു ഫോട്ടോഗ്രാഫര്‍മാര്‍ക്കു വിനയായത്. ക്ലാസ്മുറിക്കുള്ളില്‍ കടന്ന പുലിയെ വാതില്‍അടച്ചാണു കുടുക്കിയത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പുലിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയിലാണ് മൂന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റത്. പുലി ശാന്തനായിരുന്നെന്നും പിടികൂടാനുള്ള ശ്രമമാണു പ്രകോപിതനാക്കിയതെന്നും ബംഗളുരു ഡി.സി.പി. പറഞ്ഞു.

ലണ്ടന്‍: ലാംബെത്ത് പാലത്തിനു മുകളില്‍ ഡബിള്‍ ഡെക്കര്‍ ബസ് പൊട്ടിത്തെറിച്ചത് പരിഭ്രാന്തി പടര്‍ത്തി. ഭീകരാക്രമണമെന്ന് കരുതി ആളുകള്‍ ഭയചകിതരായതാണ് പ്രശ്‌നം സൃഷ്ടിച്ചത്. എന്നാല്‍ ഹോളിവുഡ് സിനിമയുടെ ചിത്രീകരണത്തിനായി സൃഷ്ടിച്ച സ്‌ഫോടനമായിരുന്നു അതെന്ന് പിന്നീടാണ് ജനങ്ങള്‍ക്ക് മനസിലായത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. വെസ്റ്റ്മിനിസ്റ്ററിലേക്ക് പോയ ബസിന്റെ മുകല്‍ നിലയിലാണ് പൊട്ടിത്തെറി നടന്നതെന്ന് തൊട്ടടുത്ത പാര്‍ക്കിലുണ്ടായിരുന്നവര്‍ പറഞ്ഞു. ഭീകരാക്രമണമാണെന്നു കരുതി പ്രദേശത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
ദി ഫോറിനര്‍ എന്ന സിനിമയുടെ ചിത്രീകരണമാണ് അവിടെ നടന്നതെന്ന് പിന്നീട് വിശദീകരണമുണ്ടായി. ജാക്കിചാന്‍ പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയില്‍ പീയേഴ്‌സ് ബ്രോസ്‌നനും മുഖ്യ വേഷത്തിലെത്തുന്നു. പൊതുസ്ഥലത്തുണ്ടായ പൊട്ടിത്തെറി ഒട്ടേറെപ്പേരെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ടാകുമെന്ന് വോസ്റ്റര്‍ഷയര്‍ എംപി നിഗെല്‍ ഹഡില്‍സ്റ്റണ്‍ പറഞ്ഞു. അതൊരു സിനിമാ ചിത്രീകരണം മാത്രമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന ഹഡില്‍സ്റ്റണ്‍ സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ചിട്ടുണ്ട്.

സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ തന്നില്‍ 7/7 ആക്രമണ പരമ്പരകളുടെ ഓര്‍മയാണുണര്‍ത്തിയതെന്ന് ഫെയില്‍നട്ട് എന്നൊരാള്‍ ട്വീറ്റ് ചെയ്തു. ഇത്തരത്തിലുളള സ്‌ഫോടനം നടത്തും മുമ്പ് അത് വ്യാജമാണെന്ന കാര്യം ജനങ്ങളെ അറിയിക്കണമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടു വയ്ക്കുന്നു. ആക്രമണത്തിന്റെ ഭീതിയുമായി കഴിയുന്ന തങ്ങളെ ഇത്തരത്തില്‍ ദ്രോഹിക്കരുതെന്നും ഫെയില്‍നട്ട് പറഞ്ഞു.

സ്‌ഫോടനം സൃഷ്ടിച്ച വന്‍ അഗ്നിഗോളം ബസിന്റെ മുകള്‍ഭാഗം തകര്‍ത്തു. ഡമ്മി മൃതദേഹങ്ങള്‍ ബസില്‍ വച്ചിരുന്നതും പരിഭ്രാന്തി വര്‍ദ്ധിക്കാന്‍ കാരണമായി. സിനിമ ചിത്രീകരിക്കുന്നവരെയും ക്യാമറയുമൊക്ക ജനങ്ങള്‍ കാണാതെ വരുമ്പോള്‍ തീര്‍ച്ചയായും ഭയം ഉണ്ടാകുമെന്നും പാര്‍ലമെന്റിന് മുന്നിലൂടെ നടന്ന് പോകുകയായിരുന്ന ചില സഞ്ചാരികള്‍ക്ക് ഇത് യഥാര്‍ത്ഥമാണോ അല്ലയോ എന്ന കാര്യം വ്യക്തമായിട്ടില്ലെന്നും ദൃക്‌സാക്ഷികള്‍ ചൂണ്ടിക്കാട്ടുന്നു.

വീഡിയോ കാണാം

 
 

 

 

 

ചിക്കാഗോയില്‍ നിന്നുള്ള പൂനം, പ്രിയങ്ക എന്നീ സഹോദരിമാര്‍ തങ്ങളുടെ ദിവസേനയുള്ള വ്യായാമത്തിന്റെ ഭാഗമായി നടത്തുന്ന ഒരു ഫ്യൂഷന്‍ ഡാന്‍സ് ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തത് വൈറല്‍ ആകുന്നു. നാല് ദിവസം കൊണ്ട് പതിനഞ്ച് ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. ഒരു മിനിറ്റ് മാത്രമുള്ള ഈ വീഡിയോ കാണാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.

Fusion Dance Poonam and Priyanka

കുട്ടികളെ മത്സര ബുദ്ധിയോടെ വളര്‍ത്തുന്ന മാതാപിതാക്കളുടെ എണ്ണം മലയാളികള്‍ക്കിടയില്‍ വളരെ കൂടുതലാണ്. അക്കാര്യത്തില്‍ യുകെയെന്നോ, ആസ്ട്രേലിയയെന്നോ, ഗള്‍ഫ് എന്നോ, കേരളമെന്നോ ഉള്ള വ്യത്യാസങ്ങള്‍ ഇല്ല. തങ്ങളുടെ കുട്ടികളുടെ കഴിവുകളും കുറവുകളും മനസ്സിലാക്കി അവരെ വളര്‍ത്തുന്നതിന് പകരം മറ്റുള്ള കുട്ടികളെ നോക്കി സ്വന്തം കുഞ്ഞുങ്ങളെ അളക്കുന്നവര്‍ തീര്‍ച്ചയായും ഈ ഹ്രസ്വ ചിത്രം കണ്ടിരിക്കണം. ഓസ്ട്രേലിയന്‍ മലയാളിയായ സ്റ്റെഫി ഫിലിപ്പ് സംവിധാനം ചെയ്ത ഈ ചിത്രം വലിയൊരു സന്ദേശമാണ് പകര്‍ന്ന് നല്‍കുന്നത്. വേക്ക് അപ് എന്ന്‍ പേരിട്ടിരിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഫോക്കസ് പുള്ളറിന്റെ ബാനറിലാണ്.
പൂര്‍ണമായും ആസ്‌ട്രേലിയയില്‍ ചിത്രീകരിച്ച ഈ ചിത്രത്തിന്റെ ചായാഗ്രഹണം നിര്‍വഹിച്ചത് അനിത് ആന്റണിയാണ്. സംഗീതം ജോനതന്‍ ബ്രൂസ്, ആലാപനം കൃപ കുര്യന്‍, കളറിംഗ് സജിത് രാജേന്ദ്രന്‍, സൗണ്ട് എഫ്ഫക്ട്‌സ് അംബുവും നിര്‍വഹിച്ചു.

ചുറ്റുമുള്ള സത്യങ്ങള്‍ തിരിച്ചറിയാതെയും, സ്വന്തം മക്കളുടെ കഴിവുകള്‍ കണ്ടെത്താതെയും, അവരുടെമേല്‍ സ്വന്തം താല്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ചെയുമ്പോള്‍ സംഭവിക്കുന്നതെന്ത്? മറ്റുള്ളവരോടല്ല, തന്നോട് തന്നെയാണ് മത്സരിക്കേണ്ടത് എന്ന തിരിച്ചറിവുണ്ടാകുന്നിടതാണ് വിജയത്തിലേക്കുള്ള വഴി തെളിയുന്നത് എന്ന ഓര്‍മ്മപെടുത്തലുമാണ് ഈ ചിത്രം. ചിത്രം കാണാം:

 

പുകയിലയും മയക്കുമരുന്നും പോലെ തന്നെ ലഹരി പിടിപ്പിക്കുന്ന ഒന്നാണ് നിറം കലര്‍ത്തിയ സോഡയും. കോളയും ബോട്ടില്‍ഡ് ശീതള പാനീയങ്ങളും സ്ഥിരമായി ഉപയോഗിക്കുന്നവര്‍ അക്ഷരാര്‍ത്ഥത്തില്‍ ആത്മഹത്യക്കാണ് ഒരുങ്ങുന്നത്. അമിത വണ്ണം പ്രമേഹം എന്നിവ ചെറുപ്പത്തില്‍ തന്നെ കൂടെ കൂടുമെന്നും മറക്കാതിരിക്കുക. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

 

 

ലണ്ടന്‍: ഫിസിക്‌സിലെ അദ്ഭുതങ്ങളേക്കുറിച്ച് ഒട്ടേറെ നാം കേട്ടിട്ടുണ്ട്. എന്നാല്‍ സ്വന്തം ജീവന്‍ വെച്ച് ഫിസിക്‌സിലെ അദ്ഭുതപ്രതിഭാസം മറ്റുള്ളവരെ ബോധ്യപ്പെടുത്താനിറങ്ങിയവര്‍ അധികമൊന്നും കാണില്ല. ധീരന്‍മാരെന്നാണോ അതോ വിഡ്ഢികളെന്നാണോ ഇവരെ വിളിക്കേണ്ടതെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. അത്തരമൊരാളാണ് ഊര്‍ജ്ജതന്ത്രജ്ഞനായ ആന്‍ന്ദ്രിയാസ് വാല്‍. സ്വന്തം ജീവന്‍ വെച്ച് ഫിസിക്‌സിലെ പരീക്ഷണങ്ങള്‍ നടത്തുന്ന ആന്ദ്രിയാസിന്റെ ഈ പരീക്ഷണം അല്‍പം കടന്നകയ്യാണ്. എന്താണെന്നല്ലേ? വെളളത്തിനടയില്‍ വച്ച് വെടി വച്ചാല്‍ എന്ത് സംഭവിക്കുമെന്നാണ് ഇദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്.
ഒരു നീന്തല്‍ക്കുളത്തിനടിയില്‍ തനിക്കു മുന്നില്‍ 1.5 മീറ്റര്‍ ദൂരത്തായി തോക്ക് സജ്ജീകരിച്ച ശേഷം ഇയാള്‍ ഇതില്‍ ഘടിപ്പിച്ചിട്ടുളള കയറില്‍ പിടിച്ച് സ്വയം നിറയൊഴിക്കുന്ന ദൃശ്യങ്ങളാണ് യൂട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുളളത്. വെളളത്തിനടിയില്‍ വച്ച് നിറയൊഴിച്ചാല്‍ എന്ത് സംഭവിക്കുമെന്നാണ് ആന്‍ന്ദ്രിയാസിന് അറിയേണ്ടിയിരുന്നത്.
കയറില്‍ പിടിച്ച് വെടിയുതിര്‍ത്തതോടെ വെടിയുണ്ട പുറത്തേക്ക് പാഞ്ഞു. എന്നാല്‍ പുറത്തെത്തിയ വെടിയുണ്ടയുടെ വേഗത വളരെപ്പെട്ടെന്ന് കുറയുകയും ഏതാനും സെന്റീമീറ്ററുകള്‍ മാത്രം മുന്നോട്ട് നീങ്ങിയ ശേഷം അത് താഴേക്ക് മുങ്ങിപ്പോകുകയും ചെയ്തു.

വായുവിനേക്കാള്‍ ഘര്‍ഷണം അഥവാ മുന്നോട്ടുള്ള നീക്കത്തെ തടയാനുള്ള ജലതന്മാത്രകളുടെ കഴിവാണ് ഇവിടെ ആന്‍ന്ദ്രിയാസിന്റെ ജീവന്‍ രക്ഷിച്ചത്. വെള്ളത്തില്‍ ചലനങ്ങള്‍ക്ക് വേഗം കുറയുമെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അതിവേഗത്തില്‍ കുതിക്കുന്ന ബുള്ളറ്റിനേപ്പോലും പിടിച്ചു നിര്‍ത്തുന്ന വെള്ളത്തിന്റെ കഴിവാണ് ആന്‍ന്ദ്രിയാസിന്റെ പരീക്ഷണത്തിലൂടെ തെലിയിക്കപ്പെട്ടത്. ഒരു ഹോളിവുഡ് ചിത്രം ശ്വാസം അടക്കിപ്പിടിച്ച് കാണുന്നത് പോലെയേ ഈ ദൃശ്യങ്ങള്‍ കണ്ടിരിക്കാനാകൂ.

വീഡിയോ കാണാം

ഭര്‍ത്താവിനൊപ്പം കാമുകിയെ കണ്ടാല്‍ ഭാര്യ എന്ത് ചെയ്യും, പലരുടെയും സമനിലതന്നെ നഷ്ടപ്പെട്ടേക്കാം. അപ്പോള്‍ ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങുന്ന കാമുകിയെ കണ്ടാലോ? പിന്നെ പറയേണ്ട കാര്യമുണ്ടോ? ഭര്‍ത്താവിനൊപ്പം കണ്ട കാമുകിയെ ഭാര്യ തല്ലുകയും പാലത്തില്‍ നിന്നും എടുത്ത് താഴെയിടുന്ന വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കുന്നത്.ഭര്‍ത്താവിനൊപ്പം കാമുകി കിടന്നുറങ്ങുന്നത് കണ്ട ഭാര്യ കാമുകിയെ മര്‍ദിക്കാന്‍ ആരംഭിക്കുകയായിരുന്നു. യുവതിയെ പലപ്രാവശ്യം ഭാര്യ മര്‍ദിക്കുന്നതും വീഡിയോയിലുണ്ട്.

ബ്രസീലില്‍ നിന്നുമാണ് വീഡിയോ ഷൂട്ട് ചെയ്തത് എന്നാണ് വിവരം. സംഭവം കണ്ടുനിന്ന ആരോ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

ഭാര്യയെക്കാളും വളരെ വലുപ്പം കുറഞ്ഞതാണ് കാമുകിയെന്ന് ദൃശ്യത്തില്‍ നിന്ന് വ്യക്തമാണ്. അതിനാല്‍ തന്നെ കാമുകി എതിര്‍ക്കാന്‍ പോലും ശ്രമിക്കുന്നില്ല. മര്‍ദിച്ച് വലിച്ചിഴച്ചുകൊണ്ട് പോയി പാലത്തില്‍ നിന്നും പത്തടി താഴ്ചയിലേക്ക് കാമുകിയെ ഭാര്യ എടുത്ത് എറിയുകയായിരുന്നു.

RECENT POSTS
Copyright © . All rights reserved