Specials

ഫോണ്‍ ബെല്‍… ഉച്ചയുറക്കം കളഞ്ഞ ഈര്‍ഷ്യയിലാണ് തമ്പി ആശാന്‍ ഫോണ്‍ എടുത്തത്.

ആശാനേ, സാബുവാണ്.

ആ.. മനസ്സിലായി. നീ എന്റെ ഉറക്കം കളയാന്‍ വിളിച്ചതാണോ!

അല്ലാശാനേ. ഒരു ചതി പറ്റി.
ആശാന്‍ ഒന്ന് സഹായിക്കണം.

നീ കാര്യം പറയ്.

ആശാനേ,
സുനന്ദക്കൊച്ചിന്റെ ഒരു ഡാന്‍സ്
ഒരു മത്സരമാ..
ജയിച്ചാല്‍ കുറച്ച് പൈസ കിട്ടും.
അതിന്റെ മൂത്തതിന് കാലിനൊരു ഓപ്പറേഷന്‍ ചെയ്താല്‍ മുടന്തു മാറ്റാംന്നാ ഡോക്ടര്‍മാര്‍ പറയുന്നേ..

ഇപ്പോ എന്തുപറ്റി?
ഇതാ സാവിത്രീടെ പിള്ളേരല്ലേടാ??
നീ ഇപ്പഴും അവളെ ഓര്‍ത്തുനടന്നോ!
നല്ലൊരു നര്‍ത്തകനുവേണ്ട എല്ലാഗുണവും കണ്ടാ ഞങ്ങളെല്ലാം നീ വളരാന്‍ പരിശ്രമിച്ചത്.
അട്ടയെ പിടിച്ച് മെത്തയില്‍ കിടത്തിയപോലായെന്ന് മാത്രം.
ഇങ്ങോട്ടില്ലാത്ത സ്‌നേഹം നഷ്ടക്കച്ചവടമാണെന്ന് പഠിക്കാത്തവന്‍!

ആശാനേ ദേഷ്യപ്പെടരുത്..
ആശാനറിയാല്ലോ
ഞാനും സാവിത്രീം ഒരുമിച്ചാണ് ഡാന്‍സ് പഠിക്കാന്‍ തുടങ്ങിയത്.


വി. ജി. വാസന്‍

അവളെ കെട്ടിച്ചു രണ്ടു കുഞ്ഞുങ്ങളായപ്പോള്‍ വിധവയായി
ഇവിടെ തിരികെ വന്നതാ.
കുറച്ചുകാലം കഴിഞ്ഞു കാര്‍ന്നോന്മാരും പോയതോടെ അവള് തനിയെ ആയി.
കുഞ്ഞുന്നാളുമുതലുള്ള കളിക്കൂട്ടാ.
കണ്‍മുന്നില്‍ അവള് പട്ടിണി കിടക്കുന്നത് കാണാന്‍ മേല ആശാനേ. അതാ..

ഉം.
ഞാന്‍ നിന്നെ വിഷമിപ്പിക്കാന്‍ പറഞ്ഞതല്ല.
സ്വന്തം ജീവിതം
നശിപ്പിച്ചത് കൊണ്ട് പറഞ്ഞതാ..
നീ നല്ലതേ ചെയ്യൂ എന്നറിയാം!

ആ പെങ്കൊച്ചിന് പത്തിരുപത് വയസ്സായില്ലേ??

ഉവ്വാശാനേ.. മിടുക്കിയാ..
ആകാരവും ശൈലിയും വാസനയും ഒത്തകുട്ടി.
ദൈവം അനുഗ്രഹിച്ചാല്‍
അവളുമതി അവര് രക്ഷപെടാന്‍.

നിനക്ക് രക്ഷപടണമെന്നില്ലല്ലോ??
ആ, സ്വയംതോറ്റ് മറ്റുള്ളവരെ ജയിപ്പിക്കുന്നവരുടേതും കൂടിയാണ് കലാലോകം.
നിന്റെ ആഗ്രഹം പോലെ നടക്കട്ടെ
എന്താ ഇപ്പോ ആവശ്യം??

ആശാനേ പക്കമേളക്കാരെ പറഞ്ഞിരുന്നതാ.
സമയമായപ്പോ
മൃദംഗക്കാരന്‍ ഇല്ല.
എന്തോ കുഴപ്പംപറ്റി വരില്ലാന്ന്..
പക്ഷേ ആശാനേ, വേറേ പലരേം വിളിച്ചിട്ടും
ആര്‍ക്കും ഒഴിവില്ലത്രേ.
അതാ ഞാന്‍ ചതിയാന്ന് പറഞ്ഞത്.
കൊച്ച് കളിച്ചാല്‍ ജയിക്കുംന്ന് ഉറപ്പുള്ള ആരോ പാരവച്ചതാ.
ആശാന്‍ എന്തേലും ഒരു വഴി കാണണം.
പാട്ട് നമ്മുടെ ലളിതമൂര്‍ത്തിടീച്ചറാ.
അതിനെ കഠിനമൂര്‍ത്തീന്നാ പേരിടണ്ടത്.
അവന്റെ മൃദംഗമില്ലാതെ പാട്ടിറങ്ങിയേലെന്നും പറഞ്ഞ്
എന്നെ ശൂലത്തെ നിര്‍ത്തിയേക്കുവാ.
ആശാന്‍ ആരെയെങ്കിലും ഒന്ന് വിളിച്ചുതാ.

സാബൂ നിന്നെ സാധൂന്ന് വിളിക്കുവാ ഭേദം.
ഒരു പ്രോഗ്രാം മാനേജര്.
എടാ അവന്മാരെയൊക്കെ അങ്ങോട്ട് പേടിപ്പിച്ച് നിര്‍ത്തിയില്ലേല്‍
ഇങ്ങോട്ട് പീഡിപ്പിക്കും.
ഞങ്ങടെയൊക്കെ കാലത്ത്
ഇതുക്കൂട്ട് ചെറ്റത്തരം കാണിച്ചാല്‍
പിന്നവന്‍ സ്റ്റേജിലിരുന്നു വായനനടക്കില്ലായിരുന്നു.
മൂവാറ്റുപുഴേന്ന് അല്ലേ പറഞ്ഞത്??
തൊടുപുഴ ഭാഗത്തോട്ട് മാറി
വര്‍ക് ഷോപ്‌മെക്കാനിക് ഒരു ചന്ദ്രന്‍ ഒണ്ട്. തബലയുടെ ഉസ്താദാ!
ഞാന്‍ ഫോണ്‍നമ്പര്‍ തരാം.
പഴയ മോഹനനാശാന്റെ മകനാ.
അവിടെ ആരുടയേലും ഒരു തബല എടുത്തുവയ്ക്ക്.
എന്നിട്ട് അവനെകൂട്ടിക്കോ.
ഞാന്‍ വിളിച്ചു പറഞ്ഞേക്കാം.

ആശാനേ മൃദംഗം ഇല്ലാതെങ്ങനാ??

എടാ ഒന്നുമില്ലാത്തതില്‍ ഭേദമല്ലേ??
നീ പേടിക്കേണ്ട അവന്‍ മോശമല്ല!

ശരി ആശാനേ.
സാബു ഫോണ്‍വച്ചു.
ആശാന്‍ ഒരാള്‍ മോശമല്ല എന്നുപറഞ്ഞാല്‍
കൊള്ളാം എന്നാണെന്ന് സാബുവിനറിയാം.
പ്രാര്‍ത്ഥനയോടെ തന്റെ കാറിലേക്ക് അയാള്‍ കയറി.
പഴയ ആ വാഹനവും പലപ്പോഴും സാബുവിനെ വഴിയിലാക്കി വിഷമിപ്പിച്ചിട്ടുണ്ട്.
ഓരോന്നോര്‍ത്ത് സാബു ഡ്രൈവ് ചെയ്തു.

ചന്ദ്രനെ വഴിയില്‍ വച്ചാണ് കണ്ടുമുട്ടിയത്.
ഗ്രീസിലും ഓയിലിലും കരിനിറമായ വസ്ത്രങ്ങളില്‍ നില്‍ക്കുന്ന ചന്ദ്രന്‍.

ചന്ദ്രന്‍ തന്റെ ആശങ്ക മറച്ചുവച്ചില്ല.
സാബുച്ചേട്ടാ,
തമ്പിആശാന്‍ പറഞ്ഞാല്‍ വരാതിരിക്കാന്‍ പറ്റില്ല.
എന്നാലും
ഒരു റിഹേഴ്‌സലിനുള്ള സമയമില്ലല്ലോ??
വര്‍ക്ഷോപിലെത്തി ഡ്രസ് മാറി വരാന്‍ തന്നെ മൂക്കാല്‍ മണിക്കൂറ് പോകും.

സാബു വിഷമത്തിലായി.
ചന്ദ്രാ,
എന്റെ അവസ്ഥ ആശാന്‍ പറഞ്ഞുകാണുമല്ലോ!
ഒരു തബലവരെ അവിടെ അറേഞ്ച് ചെയ്തിട്ടാ ഞാന്‍ വരുന്നത്.
എന്റെകൂടെ ഈ കാറില്‍പോര്
മാറാന്‍ ഡ്രസ് പുതിയത് വാങ്ങാം
എങ്ങനേലും എന്നെ സഹായിക്കണം.

ഉം. ശരി വരാം.
ഞാന്‍ വീട്ടിലോട്ടൊന്ന് വിളിക്കട്ടെ.
തബലയും പ്രോഗ്രാമിനിടുന്ന ഡ്രസ്സും എത്തിക്കാന്‍ പറയട്ടെ.
എന്റെ തബലയില്‍ വായിച്ചാലേ ഒരിണക്കം വരൂ.
മൂന്നാല് മണിക്കൂര്‍ ഉണ്ടല്ലോ!
പിള്ളേരാരേലും എത്തിച്ചോളും.

തബല കണ്ടതേ ഹാലിളകി നില്‍ക്കുന്ന ലളിതമൂര്‍ത്തിട്ടീച്ചറിന്റെ മുന്നിലേക്കാണ്
കരിഓയിലില്‍ കുളിച്ചുവന്ന ചന്ദ്രനെ
തബലിസ്റ്റ് ആണെന്ന് സാബു
ചെന്നപാടെ പരിചയപ്പെടുത്തിയത്.

ടീച്ചറിന്റെ മുഖം കടന്നലു കുത്തിയമാതിരി ആയി.

എനിക്കീ നിലവാരമില്ലാത്ത ഇതിനൊന്നും പാടാന്‍ പറ്റില്ല സാബൂ..
എനിക്കിതൊന്നും ശീലവുമില്ല.

സുനന്ദയിലും ടീച്ചറിനൊപ്പിച്ചൊരു
പിണക്കഭാവം പെട്ടെന്ന് വന്നു.
സാബുച്ചേട്ടന് ഈ പറ്റാത്തകാര്യമൊക്കെ എന്തിനാ ചെയ്യാന്‍ പോണത്
നാളെ നാണക്കേട് എനിക്കല്ലേ?

സുനന്ദക്കൊച്ചിന്റെ വാക്കുകള്‍
സാബുവിനെ ഒന്നുലച്ചു.

ആ… കൊച്ചല്ലേ അവള്‍ക്കെന്തറിയാം
അയാള്‍ ആശ്വസിച്ചു.
എന്നിട്ട് ടീച്ചറിന്റെ കാലുപിടിത്തം ആരംഭിച്ചു.

റിഹേഴ്‌സല്‍ മുഴുവന്‍ ചന്ദ്രനെ വിഷമിപ്പിക്കാന്‍ ടീച്ചര്‍ സര്‍വ്വ അടവും എടുത്തു.
പരിചയമില്ലാത്ത കനംകുറഞ തബലയും ചന്ദ്രനെ കുറെ വിഷമിപ്പിച്ചു.

സമ്മാനപ്രതീക്ഷ നഷ്ടമായ സുനന്ദയും
ഉദാസീനയായി.

റിഹേഴ്‌സല്‍പൂര്‍ത്തിയാക്കി
എല്ലാവരും വിശ്രമത്തിന് മാറിയപ്പോള്‍
ചന്ദ്രന്‍ സുനന്ദയ്ക്കരികിലെത്തി.
അയാളുടെ മുഷിഞ്ഞവേഷം
അവളില്‍ ഒരു വെറുപ്പും ഈര്‍ഷ്യയും
മുന്നേ അവളില്‍ ഉണ്ടാക്കിയിരുന്നു.
അത് മനസ്സിലാക്കി
അയാള്‍ പറഞ്ഞു.

കുട്ടിക്ക് നല്ല ടാലന്റ് ഉണ്ടെന്ന് സാബു പറഞ്ഞു.
ഈ കണ്ടതൊന്നും കുട്ടി കാര്യമാക്കേണ്ട.
നിന്റെ വീട്ടുകാര്യങ്ങളൊക്കെ അറിഞ്ഞപ്പോള്‍
നിന്നെ ഇവിടെ തോല്പിക്കാന്‍ ശ്രമിക്കുന്നവരുടെ മുന്നില്‍
ജയിപ്പിക്കുക എന്നത്
ഇപ്പോള്‍ എന്റെയും വാശിയാണ്.
കാരണം ഞാനും തോറ്റവനാണ്.

അതുകൊണ്ട് എന്നെ മറന്നുകളയുക.
നിന്നെ അത്ഭുതപ്പെടുത്തുന്ന കലാകാരനാണ് വായിക്കുന്നത്
എന്നോര്‍ത്ത്
ഇന്നുവരെ ചെയ്തതില്‍ ഏറ്റവും നല്ല പെര്‍ഫോമന്‍സ് പുറത്തെടുക്കുക.

മൈക്കിലൂടെ വരുമ്പോള്‍
തബലയുടെ നാദം നിന്നെ ത്രസിപ്പിക്കും.
അതിനെ തോല്‍പ്പിക്കും വിധം
നീ ഡാന്‍സ് ചെയ്യുക.
നീ വിജയിക്കും.
ഇന്ന് നിന്റെ ജീവിതത്തിലെ വിജയദിനമാകും.
മീഡിയായില്‍ എനിക്കാളുണ്ട്
നാളെ നിന്റെ ചിത്രവും വാര്‍ത്തയും
വരാവുന്നവിധം
ഏറ്റവും നന്നായി ചെയ്യുക.

സുനന്ദ ആകെ പകച്ചുപോയി.
തന്റെ ഉള്ള് വായിച്ച അയാളുടെ മുഖത്ത് നോക്കാനാകാതെ അവള്‍ തലകുനിച്ചു.

ചന്ദ്രേട്ടാ..
ഡ്രസ്സും തബലയും
എവിടാ വയ്‌ക്കേണ്ടത്??

സംസാരം കേട്ട് സാബു
എവിടുന്നോ ഓടിവന്ന് എല്ലാം
എടുത്ത് അകത്തുവച്ചു.
തബല കൈയ്യിലെടുത്തപ്പോള്‍
സാബു ഒന്ന് ഞെട്ടി.
ഢക്കയ്ക്ക്
കുറഞ്ഞത് ഏഴ് കിലോയെങ്കിലും ഭാരമുണ്ട്
രണ്ടരക്കിലോയാണ് ഏറ്റവും കൂടിയവെയ്റ്റിട്ട് പണിത് കണ്ടിട്ടുള്ളത്!

സാബു അറിയാതെതന്നെ
ചന്ദ്രന്റെനേരേ അല്‍പം ബഹുമാനത്തോടെ നോക്കിപ്പോയി.
വടക്കേഇന്ത്യക്കാരുടെ രീതിയില്‍
തബല നിര്‍മ്മിച്ചുപയോഗിക്കുന്ന ഇയാള്‍ ശരിക്കും ആരാ??

പേരെടുക്കാനാകാതെ എത്രപേരാ ഇങ്ങനെ കലാലോകത്ത്
എരിഞ്ഞ്തീരുന്നത്??

തിരശ്ശീലയ്ക്ക് പിന്നിലെത്തിയതും
പക്കമേളക്കാരുടെ പേരുകള്‍ക്കൊപ്പം
തബല ചന്ദ്രമോഹന്‍
എന്ന അനൗണ്‍സ്‌മെന്റ് കേട്ട്
സുനന്ദ ചന്ദ്രനു നേരേ ഒന്നു നോക്കി.
അവളുടെ കണ്ണുകള്‍ വിടര്‍ന്നുപിടഞ്ഞു.

സില്‍ക്ജുബ്ബയും മുണ്ടും കഴുത്തില്‍ വലിയ സ്വര്‍ണ്ണച്ചെയിനുമായി
ആരേയും കൂസാത്ത മുഖഭാവത്തില്‍
തബല ഒരുക്കുന്നതില്‍ മാത്രം ശ്രദ്ധിച്ച് അയാള്‍.

ടീച്ചറുടെ മുഖം തെളിഞ്ഞിട്ടില്ല.

നൃത്തം ആരംഭിച്ചപ്പോള്‍
സുനന്ദയ്ക്ക് മനസ്സിലായി
തബലയുടെ നാദം ഹൃദയത്തിലേക്ക് വീഴുകയാണെന്ന്….
പിന്നീടവള്‍ നൃത്തത്തിലേക്ക് സ്വയം ഇറങ്ങി.
താളവട്ടങ്ങളുടെ ചടുലതയില്‍
ടീച്ചര്‍ സ്വയം മത്സരത്തിലേക്കുയര്‍ന്നു.
ലളിതമൂര്‍ത്തിക്കു മനസ്സിലായി
തന്റെ അരികില്‍ പരന്നൊഴുകുന്ന വിരലുകള്‍ തീര്‍ക്കുന്ന നാദപ്രകമ്പനങ്ങള്‍
നര്‍ത്തകിയെ ത്രസിപ്പിച്ചുയര്‍ത്തുമെന്ന്.
തില്ലാനയിലേക്ക് കടന്നപ്പോള്‍
അവര്‍ നോക്കി.
സുനന്ദ സ്റ്റേജാകെ നിറഞ്ഞു പറക്കുകയാണ്.
ധനുശ്രീയിലെ ഏറ്റവും ഗരിമയും
താളക്കാരനെ വിഷമിപ്പിക്കുന്ന ചൊല്ലുകള്‍ തിരഞ്ഞെടുത്ത താനും സുനന്ദയും വിയര്‍ക്കുകയാണെന്ന് അവര്‍ തിരിച്ചറിഞ്ഞു.

തില്ലാനയിലെ ചൊല്‍ക്കെട്ടുകളിലേക്ക് കടന്നപ്പോള്‍
തബലയിലെ ചരല്‍പ്പെരുക്കങ്ങള്‍ക്കൊപ്പം തന്റെ ഉടല്‍ ത്രസിക്കുന്നത് അവള്‍ അറിഞ്ഞു.
ഢക്കയിലെ മാന്ത്രിക ഗമകങ്ങള്‍.

തന്നെ മേഘക്കെട്ടുകള്‍ക്ക് മുകളിലേക്ക്
ഉയര്‍ത്തി എറിയുന്നത് അവള്‍ അനുഭവിച്ചു.
കാലുറപ്പിക്കാനാവാത്തവിധം
ചുവടുകളില്‍ അവളൊരു മയിലായി മാറി.
പിന്നീട് നയനങ്ങളുടെ മോഹനഭാവങ്ങളും
ചടുലമുദ്രകളുമായി
നൃത്തഭാവങ്ങളുടെ ഒരു ഗിരിശൃംഗം തീര്‍ത്ത് പ്രകമ്പനം കൊള്ളിച്ച നിമിഷങ്ങളുടെ അവസാനം ചന്ദ്രമോഹന്റെ മാന്ത്രികവിരലുകള്‍
ഒരു മുത്തായിപ്പില്‍ പമ്പരംകറക്കിയ വായന. പൂര്‍ണ്ണതയില്‍ നിറുത്തുമ്പോള്‍
വന്നുവീണ നിശബ്ദതയില്‍ നിന്നും
വലിയൊരു കരഘോഷമുയര്‍ന്നുണര്‍ന്നു.

കൈകൂപ്പി സദസ്സിനെ വണങ്ങിയ സുനന്ദ അടുത്ത നിമിഷം തളര്‍ന്നുവീഴുമെന്നോര്‍ത്തു.
ടീച്ചറിനെ മുട്ടുകുത്തി വണങ്ങിയ സുനന്ദ സജലങ്ങളായ മിഴിയോടെ
ചന്ദ്രമോഹന് നേരേ കൈകള്‍ കൂപ്പി.

സുനന്ദ ചേച്ചിയുടെ ഓപ്പറേഷനൊക്കെ കഴിഞ്ഞു സുഖമായ ശേഷമാണ്
നൃത്ത ക്‌ളാസിനും പ്രോഗ്രാമിനും ഒക്കെ
പോകാന്‍ ആരംഭിച്ചത്.
ചേച്ചിക്ക് ഇപ്പോള്‍ കൈതാങ്ങാതെ നിവര്‍ന്നു നടക്കാം.
ചെറിയൊരു മുടന്തുണ്ട്. എങ്കിലും
മുട്ട് നിവര്‍ന്ന് നേരേ നടക്കാം എന്നത്
ആ കുടുംബത്തിന് വലിയ സന്തോഷമായി.
സാവിത്രി
ചിരിക്കുന്നമുഖത്തോടെ ജീവിക്കാന്‍
മറന്നുപോയിരുന്നു
ഇപ്പോള്‍ അവരുടെമുഖത്തും സന്തോഷം വന്നിരിക്കുന്നു.

രാവിലെ സുനന്ദ മുറ്റം തൂക്കുമ്പോഴാണ്
അപ്രതീക്ഷിതമായി
ചന്ദ്രമോഹന്‍ സാബുവുമായി
അങ്ങോട്ട് കയറിവന്നത്.

ഒരുദിവസത്തെ പരിചയത്തില്‍നിന്നും
ആശുപത്രിക്കാര്യങ്ങളിലെല്ലാം ഇടപെട്ട
ഒരു കുടുംബാംഗമാകാന്‍
ചന്ദ്രേട്ടന് എത്രവേഗമാണ് സാധിച്ചത്.
അവള്‍ അത്ഭുതം കൂറി.

കുശലം പറയലിനും
രോഗീസന്ദര്‍ശനത്തിനും ശേഷം
പോകാനിറങ്ങുമ്പോള്‍
ചന്ദ്രന്‍
പൊടുന്നനേ പറഞ്ഞു.
സാവിത്രിച്ചേച്ചീ,
നമ്മുടെ രോഗിയെ ഓപ്പറേഷനു കയറ്റിയപ്പോള്‍
ഞാന്‍ ഒരു വഴിപാട് നേര്‍ന്നിരുന്നു.
പെങ്കൊച്ച് നേരേ നടന്നാല്‍
പൂര്‍ണ്ണത്രയീശന്റെ മുമ്പില്‍ കൊണ്ടുവന്നോളാമെന്നും
നന്ദിയായിട്ട്
എന്റെ വായനയ്ക്ക്
സാബുച്ചേട്ടനേം ചേച്ചിയേയും
സുനന്ദയേയും ഒരുമിച്ച്
ഒരു നൃത്തം ചെയ്യിപ്പിക്കാമെന്നും.
ഇച്ചിരി അധികമായെന്ന് അറിയാം.
പക്ഷേ, ഡോക്ടര്‍
റിസല്‍ട്ട് ഫിഫ്ടി ഫിഫ്ടി എന്ന് പറഞ്ഞപ്പോള്‍
ഭഗവാന്റെ കാരുണ്യത്തിനായി
ഞാനങ്ങ് പറഞ്ഞുപോയി.
ഇനിയിപ്പോ ചെറിയൊരു കുറവല്ലേയുള്ളൂ??

നിങ്ങള്‍ക്കൊക്കെ സമ്മതമാണേല്‍
ഞാനവളെ കൊണ്ടുപൊയ്‌ക്കോളാം.
എനിക്കിതൊന്നും പറയാനും നടത്താനും
കാര്‍ന്നോന്മാരൊന്നുമില്ല.
രണ്ടു പെങ്ങന്മാരെ അയച്ചുവന്നപ്പോള്‍
വയസ്സും മുപ്പത്തിനാലായി.

അതൊന്നും കുഴപ്പമില്ലേല്‍
അവളെ എനിക്കു തന്നേയ്ക്കൂ.

സാവിത്രി അറിയാതെ അകത്തേക്കൊന്ന് തിരിഞ്ഞുനോക്കിപ്പോയി.
വീടിന്റെ ചുവരുകളില്‍ ഒതുങ്ങിപ്പോയ മകളിലേക്ക്.
അവിടെ ചുവന്നുതുടുത്ത ഒരുമുഖം
ഭൂമിയിലെന്തോ പരതുമ്പോള്‍
അമ്മയുടെ കണ്ണില്‍നിന്നും
നീര്‍ത്തുള്ളികള്‍ കുതറിച്ചാടി.
സുനന്ദ കഥയറിയാതെ പകച്ചുനിന്നു.

ഷിബു മാത്യൂ
ചിത്രരചന ആധുനികതയ്ക്ക് വഴിമാറുമ്പോള്‍ തനിമ ഒട്ടും നഷ്ടപ്പെടുത്താതെ ചിത്രരചനയില്‍ പുതിയ മാനങ്ങള്‍ തീര്‍ക്കുകയാണ് യുകെയിലെ യോര്‍ക്ഷയറില്‍ താമസിക്കുന്ന ഫെര്‍ണാണ്ടസ്. പെന്‍സില്‍ ഡ്രോയിംഗിന്റെ കാലം കഴിഞ്ഞു എന്ന് ചിന്തിച്ചവര്‍ക്ക് തെറ്റി. കാലം എത്ര കഴിഞ്ഞാലും സാങ്കേതിക വിദ്യ എത്ര വളര്‍ന്നാലും പെന്‍സില്‍ ഡ്രോയിംഗിന്റെ മാഹാത്മ്യം ഒരിക്കലും നഷ്ടമാവില്ലന്ന് തന്റെ ചിത്രകലയിലൂടെ ലോകത്തിന് ഒരു പാഠം നല്‍കുകയാണ് ഈ തലയോലപറമ്പുകാരന്‍. ഫെര്‍ണാണ്ടസിന്റെ വിരല്‍തുമ്പില്‍ വിരിഞ്ഞത് മുപ്പതോളം ചിത്രങ്ങളാണ്. ഫ്രാന്‍സീസ് മാര്‍പാപ്പാ, ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ച് വികരി ഫാ. മാത്യൂ മുളയോലില്‍, ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി, മുന്‍ യു എസ് പ്രസിഡന്റ് റൊണാള്‍ഡ് ട്രംമ്പ്, തമിഴകത്താണെങ്കിലും മലയാളിയുടെ മനസ്സില്‍ ഇപ്പോഴും ജീവിക്കുന്നട SB ബാലസുബ്രമണ്യം, പ്രശസ്ത ഗാന രചയിതാവ് റോയി കഞ്ഞിരത്താനം അങ്ങനെ നീളുന്ന ഒരു വലിയ നിര തന്നെ ഫെര്‍ണാണ്ടസ് തന്റെ പേപ്പറില്‍ പകര്‍ത്തി. ഇവരെ കൂടാതെ സഹപ്രവര്‍ത്തകരുടെയും ധാരാളം കൂട്ടുകാരുടെയും ചിത്രങ്ങളും വരച്ചിട്ടുണ്ട്. നൂറാം വയസ്സിലും സ്‌പോണ്‍സേര്‍ഡ് വാക്കിലൂടെ 30 മില്യന്‍ പൗണ്ട് സമാഹരിച്ച് NHS സംഭാവന കൊടുത്ത് ജനഹൃദയങ്ങളില്‍ ഇടം നേടിയ പ്രസിദ്ധനായ അന്തരിച്ച കീത്തിലിക്കാരനായ ക്യാപ്റ്റന്‍ സര്‍ ടോം മൂറിന്റെ ഛായാചിത്രം വരച്ച് NHSന് സമര്‍പ്പിച്ചിരുന്നു. പ്രാദേശീക മാധ്യമങ്ങളില്‍ ഇടം നേടിയ ചിത്രം NHS ന്റെ ഗാലറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

പെന്‍സില്‍ ഡ്രോയിംഗ് അന്യം നിന്ന് പോകുന്ന കാലമാണിത്. വരയ്ക്കാന്‍ കഴിവുള്ളവര്‍ ധാരാളമുണ്ട്. പക്ഷേ,അവര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന മാതാപിതാക്കള്‍ എണ്ണത്തില്‍ കുറവാണ്. അതിനുള്ള പ്ലാറ്റ്‌ഫോം ഇല്ല എന്നതാണ് മറ്റൊരു വിഷയം. വിദ്യാഭ്യാസ സമ്പ്രദായം കമ്പ്യൂട്ടര്‍വല്‍ക്കരിച്ചപ്പോള്‍ അക്കൂട്ടത്തില്‍ ചിത്രരചനയ്ക്കുള്ള സാധ്യതയും അവസാനിച്ചു. സ്‌കൂള്‍ ലെവലില്‍ വളരെ പരിമിതമായിട്ടേ ചിത്രരചനയെ പ്രോത്സാഹിപ്പിക്കുന്നുള്ളൂ. താന്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കലയുടെ പുനര്‍ജന്മത്തിനും പുതിയ തലമുറയ്‌ക്കൊരു പ്രചോദനവുമാകണമെന്നാഗ്രഹിക്കുവെന്ന് ഫെര്‍ണാണ്ടസ് മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.

ചിത്രരചന അഭ്യസിച്ചിട്ടില്ല. പെന്‍സില്‍ ഡ്രോയിംഗിനോടുള്ള താല്പര്യം ചെറുപ്പത്തിലേ ഉണ്ടായിരുന്നു. യുകെയില്‍ എത്തിയതിനു ശേഷം ഇവിടെ നടന്ന പല ചിത്രരചനാ മത്സരങ്ങളിലും സമ്മാനവും നേടിയിട്ടുണ്ട്. ലോക് ഡൗണ്‍ കാലത്ത് ധാരാളം സമയം ബാക്കി വന്നപ്പോള്‍ ചിത്രരചനയിലേയ്ക്ക് തിരിഞ്ഞു. ചിത്രം വരയ്ക്കുന്നതിന് പ്രത്യേക തയ്യാറെടുപ്പുകള്‍ ഒന്നുമില്ല. ഒരു പേപ്പറും പെന്‍സിലും ശരിയാവാതെ വരുന്നത് തുടച്ചു കളയാന്‍ ഒരു റബ്ബറും. ഇത് മാത്രമാണ് ആകെയുള്ള ഒരുക്കം. മൂന്ന് നാല് മണിക്കൂര്‍ കൊണ്ട് ഒരു ചിത്രം തീരും. ജോലി തിരക്കുകള്‍ ഉള്ളതുകൊണ്ട് ഒറ്റയിരുപ്പില്‍ ചിത്രങ്ങള്‍ സാധാരണ തീരാറില്ല. ഫെര്‍ണാണ്ടസ് പറയുന്നു.

കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിനടുത്തുള്ള വല്ലകം എന്ന കൊച്ചു ഗ്രാമത്തില്‍ വളര്‍ന്ന ഫെര്‍ണാണ്ടസിന് സംഗീതത്തിലും താല്പര്യമുണ്ട്. നല്ലൊരു ഗായകനും കൂടിയായ ഫെര്‍ണാണ്ടെസ് യോര്‍ക്ഷയിലെ പ്രസിദ്ധ ഗാനമേള ഗ്രൂപ്പായ സിംഫണി ഓര്‍ക്കസ്ട്രയില്‍ പാടുന്നുണ്ട്. കൂടാതെ ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചിലെ ക്വയര്‍ ഗ്രൂപ്പിലും അംഗമാണ്.

ആവശ്യപ്പെടുന്നവര്‍ക്ക് ചിത്രങ്ങള്‍ വരച്ചു കൊടുക്കാറുണ്ട്. ചിത്ര രചനയില്‍ നിന്നും കിട്ടുന്ന വരുമാനം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാനാണ് ഫെര്‍ണാണ്ടസ്സിന്റെ തീരുമാനം. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ചിത്രം നേരിട്ട് അദ്ദേഹത്തിന് സമര്‍പ്പിക്കണം. അതിനുള്ള ഒരവസരത്തിനായി കാത്തിരിക്കുകയാണെന്നും ഫെര്‍ണാണ്ടെസ് പറഞ്ഞു.

ഫെര്‍ണാണ്ടസുമായി ബന്ധപ്പെടുവാന്‍

Mob # +447985728983

 

 

 

 

 

 

 

 

 

 

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത മുന്‍ പി. ആര്‍. ഒ യും, മാര്‍ സ്ലീവാ മെഡിസിറ്റി, പാലായുടെ ഡയറക്ടറുമായ ഫാ. ബിജു കുന്നയ്ക്കാട്ട് ആലപിച്ച ‘വിശ്വം മുഴുവന്‍ സക്രാരിതന്നില്‍.. നിത്യം വാഴും ദിവ്യകാരുണ്യമേ… എന്നു തുടങ്ങുന്ന ഗാനം അമ്മ മറിയം യൂ ട്യൂബ് ചാനലില്‍ റിലീസായി. സീറോ മലബാര്‍ സഭയിലെ രൂപതകളില്‍ നിന്നായി ഇരുപത്തിയഞ്ചോളം വൈദീകര്‍ ചേര്‍ന്നൊരുക്കിയ ചരിത്ര സഭ എന്ന ഭക്തിഗാന ആല്‍ബത്തിലാണ് ഫാ. കുന്നയ്ക്കാട്ട് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മാര്‍ട്ടിന്‍ ജോര്‍ജ്ജ് OJയുടെ രചനയ്ക്ക് KG പീറ്ററാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.

പരി . കുര്‍ബാന സ്വീകരണ സമയത്തും പരി. കുര്‍ബാനയുടെ ആരാധനാസമയത്തും പാടി പ്രാര്‍ത്ഥിക്കാനുതകുന്ന രീതിയിലുള്ള വരികളും ഈണവുമാണ് മനോഹരമായ ഈ ഗാനത്തിലുള്ളത്. നമ്മുടെ ദേവാലയങ്ങളിലെ ശുശ്രൂഷകളിലും മറ്റവസരങ്ങളിലുമൊക്കെ പാടി പ്രാര്‍ത്ഥിക്കുന്ന ഗാനങ്ങളോടൊപ്പം ഈ ഗാനവും കൂടി ചേര്‍ക്കുവാന്‍ ഫാ ബിജു കുന്നയ്ക്കാട്ട് അഭ്യര്‍ത്ഥിച്ചു.

വിശ്വം മുഴുവന്‍ സക്രാരിതന്നില്‍..
നിത്യം വാഴും ദിവ്യകാരുണ്യമേ…
എന്ന ഗാനം കേള്‍ക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
അകത്തോലിക്കരായവര്‍ പലപ്പോഴും സഭയുടെ തലവരായ പിതാക്കന്മാരേയും മാര്‍പ്പാപ്പാമാരേയുമൊക്കെ പലപ്പോഴും അടിക്കാനായിട്ടെടുക്കുന്ന വടി ഇതാണ്. നിങ്ങള്‍ എന്തുകൊണ്ട് പിതാവ് എന്ന് അവരെ അഭിസംബോധചെയ്യുന്നു.? കാലങ്ങളായി നിലനില്ക്കുന്ന ഈ ചോദ്യത്തിന് ശക്തമായ ഭാഷയില്‍ മറുപടി പറയുകയായിരുന്നു ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്‌ററ്യന്‍ കൂട്ടിയാനിയില്‍. അപ്പാ, അമ്മാ, എന്ന് നീ വീട്ടില്‍ ആരെയെങ്കിലും വിളിക്കുന്നുണ്ടെങ്കില്‍, അങ്ങനെ നീ വിളിക്കാന്‍ പാടില്ല എന്ന് പറയാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ, യഥാര്‍ത്ഥത്തില്‍ അപ്പന്റെയും അമ്മയുടെയും ഹൃദയമുള്ളവര്‍ നിന്റെ വീട്ടിലുള്ളപ്പോള്‍??
‘പിതാക്കന്മാര്‍’ എന്ന് അഭിസംബോധചെയ്യുന്നത് ഒരു ശക്തിയേയാണ്‍ വ്യക്തിയേ അല്ല.
ചരിത്രപ്രസിദ്ധമായ കുറവിലങ്ങാട്ട് പള്ളിയില്‍ അത്ഭുത പ്രവര്‍ത്തകനായ വി. സെബസ്ത്യാനോസിന്റെ തിരുന്നാളിനോടനുബന്ധിച്ചു നടന്ന വിശുദ്ധ കുര്‍ബാന മധ്യേ നല്‍കിയ വചന സന്ദേശത്തിലാണ് റവ. ഡോ. കൂട്ടിയാനിയില്‍ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചത്.

വചന സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ

മനുഷ്യ ചിന്തകള്‍ക്കും ആലോചനകള്‍ക്കും അപ്പുറമായി ജീവിതം
എന്താണെന്ന് എന്ന് മനസ്സിലാക്കി തന്ന ഒരു കാലഘട്ടത്തില്‍ വീണ്ടും
ദൈവസന്നിധിയില്‍ ആയി ഒരു നോമ്പിന് ദിനത്തില്‍ കടന്നു വരുവാന്‍
സര്‍വ്വശക്തന്‍ സാധ്യമാക്കിയത് ആദ്യമേ നന്ദിയും സ്തുതിയും കരേറ്റുന്നു.
എല്ലാം എതിരായി നില്‍ക്കുമ്പോഴും അതില്‍ നടുവില്‍ പ്രത്യാശയും
വെളിച്ചവും കാണുവാന്‍ ദൈവം നമുക്ക് അവസരം തന്നു. ഈ ജീവിതം
ഒരു ദാനമാണ് എന്നുള്ളത് നാം വിസ്മരിക്കരുത്. മാറ്റ്‌പ്പെടാം
ആയിരുന്നു എങ്കിലും കര്‍ത്താവ് നമ്മെ നിലനിര്‍ത്തിയിരിക്കുന്നു.
എന്തിനുവേണ്ടി ആയിരിക്കാം നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.
അപ്രകാരം ഒരു ചിന്ത ആകട്ടെ ഈ നോമ്പിന്റെ കാലയളവില്‍ നമ്മെ
ഭരിക്കേണ്ടത്. അന്‍പതു ദിവസം നീണ്ടുനില്‍ക്കുന്ന ഈ നോമ്പിന്റെ
കാലയളവില്‍ ആത്മീയമായും ദൈവികമായയും ശക്തി സംഭരിച്ച്
പൈശാചികമായ എല്ലാ പീഡനങ്ങളെയും രോഗങ്ങളെയും ശക്തികളെയും
തോല്‍പ്പിക്കുവാന്‍ തക്കവണ്ണം ആത്മീക ബലം ധരിക്കുന്ന അനുഭവം
ആയിരിക്കണം.
നോമ്പിന്റെ ആദ്യ ദിനമായ ഈ ദിവസം സം നമ്മുടെ ചിന്തയില്‍
വന്നുഭവിക്കുന്നത് നമുക്ക് വളരെ പരിചിതമായ ഒരു വേദഭാഗം ആണ്.
വിശുദ്ധ യോഹന്നാന്റെ സുവിശേഷം രണ്ടാമധ്യായം ഒന്ന് മുതല്‍ 12
വരെയുള്ള വാക്യങ്ങള്‍ ആണ്. അവന്‍ ദൈവം ആയിരിക്കെ മാനുഷിക
ഭവനങ്ങളിലേക്ക് ക്ഷണിക്കപ്പെടുകയും അവിടെവച്ച് അവരുടെ
കുറവിനെ കണ്ടു മനസ്സിലാക്കി അത് പരിഹരിക്കുന്ന അനുഭവം ആണ്
ഇവിടെ വായിക്കുന്നത്. അത്രമാത്രം കരുണ നിറഞ്ഞ വനാണ് നമ്മുടെ
കര്‍ത്താവ് എന്ന് ഈ ഭാഗം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അദൃശ്യനായി
അവന്‍ എപ്പോഴും നമ്മോടു കൂടെ ഉണ്ട് എന്ന് നാം വിശ്വസിക്കുന്നു
എങ്കിലും എപ്പോഴെങ്കിലും നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെട്ടവന്‍
ആയി അവന്‍ കടന്നുവരുവാന്‍ നാം ഇടയാക്കിയിട്ടുണ്ടോ. അങ്ങനെ ഒരു
അനുഭവം നമുക്ക് ഉണ്ടായിരുന്നുവെങ്കില്‍ നിരാശയുടെ പടുകുഴിയില്‍,
മാറാ രോഗങ്ങളുടെ നടുവില്‍ നമ്മള്‍ നട്ടം തിരിയുമ്പോള്‍ അപ്പോള്‍
അവന്റെ സഹായം, അവന്റെ സ്പര്‍ശം നാം അനുഭവിച്ചേനെ. ഈ
നോമ്പില്‍ തിരിച്ചറിവ് നമുക്ക് ഉണ്ടായി നമ്മുടെ മധ്യേ നമ്മുടെ
കര്‍ത്താവിനെ ക്ഷണിക്കുവാനും നമ്മുടെ ഭവനത്തിലേക്ക് നയിക്കുവാനും
നമ്മുടെ ഹൃദയങ്ങളിലേക്ക് കുടിയിരുത്തുവാനും സാധ്യമാകണം.
വിരുന്ന് ഭവനത്തില്‍ ആ വീട്ടുകാരന്‍ വളരെ വേദനചിരിക്കക്കാം .
കാരണം മറ്റൊന്നുമല്ല ക്ഷണിക്കപ്പെട്ടവരുടെ മുമ്പില്‍ താന്‍
അപമാനിതന്‍ ആവാന്‍ പോകുന്നു. അവന്റെ സമ്പത്തിന് കുറവ്
അതുമല്ലെങ്കില്‍ അവന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചത് ആയിരിക്കാം.
വിരുന്നു ശാലയില്‍ ഏതെങ്കിലും ഒരു കുറവുണ്ടായാല്‍ ആ
കുടുംബത്തിന്റെ കുറവായിട്ട് ആ സമൂഹം വിലയിരുത്തും.

ക്ഷണിക്കപ്പെട്ട വനായ കര്‍ത്താവ് അവിടെ ഉള്ളതുകൊണ്ട് ഈ
ബലഹീനതയില്‍ നിന്നും , ഈ കുറവില്‍ നിന്നും അവന് വീണ്ടെടുപ്പ്
ഉണ്ടായി. സന്തോഷം അവിടെ അലയടിച്ചു. വന്‍ കാര്യങ്ങള്‍ ഒന്നും
സംഭവിച്ചില്ല ഒരു നോട്ടം കൊണ്ട് കല്‍പ്പാത്രത്തില്‍ നിറച്ചു വെച്ചിരുന്ന
പച്ചവെള്ളത്തെ അവന്‍ രുചികരമായ അനുഭവത്തില്‍ എത്തിച്ചു.
ഇതുപോലെ കര്‍ത്താവ് നമ്മോടു കൂടെ നമ്മുടെ ഭവനത്തില്‍ ഉണ്ടെങ്കില്‍
എങ്കില്‍ മനുഷ്യരുടെ മുമ്പില്‍ ചൂണ്ടിക്കാണിക്കപ്പെട്ട എന്തു കുറവായാലും
ഒരു നോട്ടം കൊണ്ട് തന്നെ പരിഹരിക്കുവാന്‍ അവനു കഴിയും എന്ന്
അറിയുക.
ഈ കാലയളവില്‍ ആഗോളതാപനവും പ്രകൃതി സംരക്ഷണവും ഒക്കെ
നാം കേള്‍ക്കുന്ന ചിന്തകളും പദങ്ങളും ആണ്. മനുഷ്യനെ സൃഷ്ടിക്കും
മുമ്പ് തന്നെ പരിപാലിക്കുവാന്‍ സുന്ദരമായ ഒരു പ്രപഞ്ചം അവന്‍
നമുക്കായി ഒരുക്കി. ഈ പ്രപഞ്ചത്തില്‍ നാം കാണുന്ന ഓരോ
അനുഭവങ്ങളും നമ്മെപ്പോലെ ദൈവ സൃഷ്ടികളാണ് എന്ന് വിസ്മരിച്ച്
നാം ചൂഷണം ചെയ്യുവാന്‍ ആരംഭിച്ചു. ദൈവം പകര്‍ന്നു തന്ന
സ്‌നേഹത്തെ നാം എവിടെയോ മറന്നിട്ടു മനുഷ്യന്റെ ആവശ്യം മാത്രം
മുന്‍നിര്‍ത്തി ഉപഭോഗസംസ്‌കാരം നിലനിര്‍ത്തി. അതിന്റെ ഫലം
അല്ലിയോ നാമിന്ന് അനുഭവിക്കുന്ന കൊടിയ പ്രകൃതിക്ഷോഭങ്ങളും
യാതനകളും രോഗങ്ങളും. വെള്ളം വീഞ്ഞായി രൂപാന്തരപ്പെപോള്‍
സൃഷ്ടാവിന്റെ ചൈതന്യം വീണ്ടെടുത്ത് അത് ഗുണകരമായ
അനുഭവത്തിലേക്ക് മാറി. ഈ ഒരു അനുഭവം തന്നെയല്ലയോ ഈ
നോമ്പിന്റെ ദിനങ്ങളില്‍ നാം ആയി തീരേണ്ടത്. നഷ്ടങ്ങളും
കുറവുകളും ഉള്ള നമ്മുടെ ജീവിതങ്ങളില്‍ ദൈവചൈതന്യം നിറഞ്ഞു
അനുഗ്രഹിക്കപ്പെട്ട ജീവിതത്തിന് ഉടമ ആകുവാന്‍ ഉള്ള അവസരമാണ്
ഈ നോമ്പ്. ഒരു വിരുന്ന് ഭവനത്തെ ദൂരെ നിന്ന് തന്നെ നാം
കാണുമ്പോള്‍ അവിടുത്തെ പാട്ടും നൃത്തവും ആഘോഷവും ഒക്കെ
നമ്മുടെ ഓര്‍മ്മയിലെക്കു കടന്നുവരുന്നിലെ . ഇതുപോലെ
പുറംമോടികളും ആഘോഷങ്ങളും ആണ് നമ്മുടെ ജീവിതം എന്ന്
മറ്റുള്ളവര്‍ നമ്മെക്കുറിച്ച് ധരിക്കുമ്പോള്‍ നമ്മുടെ ഉള്ളിലുള്ള
ബലഹീനതകള്‍ തിരിച്ചറിഞ്ഞ മാറ്റുവാന്‍ ദൈവ സന്നിധി മാത്രമേ ഉള്ളൂ
ഈ നോമ്പിന്റെ ദിനങ്ങളില്‍ നമുക്കും പ്രാര്‍ത്ഥിക്കാം. കാരുണ്യവാനായ
കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥനയും നോമ്പും കൈകൊണ്ട് ഞങ്ങടെ
ദുഃഖങ്ങളെയും ഞങ്ങടെ രോഗങ്ങളെയും ഞങ്ങളുടെ ശിക്ഷകളെയും
ഞങ്ങളുടെ ദുരന്തങ്ങളെയും നിന്റെ ചൈതന്യത്താല്‍ ഗുണ സമൃദ്ധിയുള്ള
അനുഗ്രഹ പൂര്‍ണവും സന്തോഷം നിറഞ്ഞതും ആയി ഞങ്ങള്‍ക്ക് മാറ്റി
തരണമേ. ഞങ്ങടെ അധരങ്ങളെയും ഹൃദയങ്ങളെയും ശുദ്ധീകരിക്കണമേ.
കര്‍ത്താവേ നിന്നെ സ്വീകരിക്കാന്‍ ശുദ്ധിയുള്ള ഉള്ള ഹൃദയം ഞങ്ങള്‍
തരണമേ. വിശുദ്ധിയുടെ ദിനങ്ങളിലേക്ക് ഞങ്ങള്‍ അടുത്തു വരുവാന്‍
ഈ നോമ്പിന്റെ ഓരോ ദിനങ്ങളിലും ഞങ്ങള്‍ ദൈവ ചിന്തയാല്‍

നിറയുവാന്‍ ഇടയാക്കണെ. പൈശാചികമായ എല്ലാ അനുഭവങ്ങളെയും
എല്ലാ പ്രവര്‍ത്തനങ്ങളെയും ഞങ്ങളില്‍നിന്ന് ദൂരീകരിക്കണമേ
സ്‌നേഹത്തിലും പ്രാര്‍ത്ഥനയിലും
ഹാപ്പി ജേക്കബ് അച്ചന്‍

ന്യൂസ് ഡെസ്‌ക് മലയാളം യുകെ.

മലയാളികളില്‍ പ്രത്യേകിച്ച് പ്രവാസി മലയാളികളിലെ ഗായകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹോളിവിഷന്‍ മ്യൂസിക്കും പോപ്പുലര്‍ വിഷന്‍ മീഡിയയും സംയുക്തമായി നടത്തിയ ഇന്റര്‍ നാഷണല്‍ ക്രിസ്തുമസ്സ് കരോള്‍ കോമ്പറ്റീഷന്‍ 2020ന്റെ വിജയികളെ പ്രഖ്യാപിച്ചു. സ്‌കോട്‌ലാന്റിലെ എഡിന്‍ബറോയിലുള്ള ദീപാമോള്‍ ബിബിന്‍ ഒന്നാമതെത്തി. രണ്ടാം സ്ഥാനം നാല് പേര്‍ പങ്കിട്ടു. ഡോ. ഷെറിന്‍ ജോസ് പയ്യപ്പിള്ളി ബര്‍മ്മിംഹാം യുകെ, ആഷിറ്റാ

സേവ്യര്‍ ലീഡ്‌സ് യുകെ, പ്രിയ ജോമോന്‍ ബര്‍മ്മിംഹാം യുകെ, ശ്രുതി സാജു ന്യൂ ഡല്‍ഹി ഇന്ത്യ. ഓസ്‌ട്രേലിയയില്‍ നിന്നുമുള്ള ജെയ്‌മോന്‍ മാത്യൂ മൂന്നാമതെത്തി.

എബിസണ്‍ ജോസ്‌

ഗാന രചനാ രംഗത്തെ പുതുമുഖ സാന്നിധ്യമായ എബിസണ്‍ ജോസിന്റെ വരികളില്‍ ഡിസംബര്‍ ഒന്നിന് പുറത്തിറങ്ങിയ ‘രാത്രി ക്രിസ്തുമസ്സ് രാത്രി’ എന്ന ആല്‍ബത്തിനെ ആധാരമക്കിയാണ് ഇന്റര്‍ നാഷണല്‍ ക്രിസ്തുമസ്സ് കരോള്‍ കോമ്പറ്റീഷന്‍ സംഘടിപ്പിച്ചത്. യുകെയിലെ പ്രശസ്ത ഗായകനും സംഗീതജ്ഞനുമായ ബിജു കൊച്ചു തെള്ളിയാണ് ഈ ഗാനത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ജെയ്‌മോന്‍ ചാക്കോ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്ന ഈ ഗാനം ആലപിച്ചത് മലയാളിക്ക് പ്രിയപ്പെട്ട ഗായകന്‍ മധു ബാലകൃഷണനാണ്.

ബിജു കൊച്ചുതെള്ളിയില്‍

ആല്‍ബത്തിന്റെ പേരു പോലെ തന്നെ രാത്രി ക്രിസ്തുമസ്സ് രാത്രി എന്നു തുടങ്ങുന്ന ഗാനത്തിനെ ആധാരമാക്കി ക്രിസ്തുമസ്സ് കരോള്‍ ഗാനം പാടുക എന്നതായിരുന്നു മത്സര വിഷയം. ക്രിസ്തുമസ്സാഘോഷം കോവിഡ് കാലത്ത് പരിമിതപ്പെട്ടപ്പോള്‍ അതില്‍നിന്നൊരു ഉണര്‍വ്വേകാന്‍ ഈ കരോള്‍ ഗാന മത്സരത്തിന് കഴിഞ്ഞു എന്ന് എടുത്തു പറയേണ്ടതുണ്ട്. നൂറോളം

ജെയ്‌മോന്‍ ചാക്കോ

പേര്‍ പങ്കെടുത്ത മത്സരത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പതിനഞ്ച് പേരാണ് ഫൈനല്‍ റൗണ്ടിലെത്തിയത്. മത്സരത്തിന്റെ മാനദണ്ഡങ്ങള്‍ ഇങ്ങനെയായിരുന്നു. ആലാപനത്തിന് 55%, കോസ്‌ററ്യൂം 5%, യൂറ്റിയൂബ് ലൈക് 40%. സംഗീത സംവിധായകനുള്‍പ്പെട്ട മൂന്നംഗ പാനലാണ് വിധി നിര്‍ണ്ണയം നടത്തിയത്. അമേരിക്ക, ഓസ്‌ട്രേലിയ, ഇസ്രായേല്‍, സൗദി അറേബ്യാ, ദുബായ്, ഇന്ത്യ, നൈജീരിയ തുടങ്ങിയ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി നൂറോളം ഗായകരാണ് ഈ കരോള്‍ ഗാന മത്സരത്തില്‍ തങ്ങളുടെ സാന്നിധ്യം അറിയ്ച്ചത്.
ഇന്റര്‍ നാഷണല്‍ ക്രിസ്തുമസ്സ് കരോള്‍ കോമ്പറ്റീഷന്‍ 2020 ന്റെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് യുകെയിലെ പ്രമുഖ ഇന്‍ഷുറന്‍സ് സ്ഥാപനമായ പോപ്പുലര്‍ പ്രൊട്ടക്ടാണ്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിപുലമായ രീതിയില്‍ ഇന്റര്‍നാഷണല്‍ ക്രിസ്തുമസ്സ് കരോള്‍ ഗാന മത്സരം നടത്തുമെന്ന് സംഘാടകര്‍ അറിയ്ച്ചു.

രണ്ടാം സ്ഥാനം പങ്കിട്ടവര്‍..


ഡോ. ഷെറിന്‍ ജോസ് പയ്യപ്പിള്ളി


ആഷിറ്റാ സേവ്യര്‍


പ്രിയ ജോമോന്‍

ശ്രുതി സാജു

മൂന്നാം സ്ഥാനം


ജെയ്‌മോന്‍ മാത്യൂ

തെരെഞ്ഞെടുക്കപ്പെട്ടവരില്‍ ഉള്‍പ്പെട്ടവര്‍..

ഔദ്യോഗീക പ്രഖ്യാപനം ഗാന രചയിതാവ് നിര്‍വ്വഹിക്കുന്നു…

ന്യൂസ് ഡെസ്‌ക് മലയാളം യുകെ.
പ്രമേഹ രോഗമുള്ള ഒരു സ്ത്രീ ഗര്‍ഭിണിയാകുമ്പോള്‍ സംഭവിക്കാന്‍ സാധ്യതയുള്ള കാര്യങ്ങള്‍..
കോട്ടയം ജില്ലയിലെ കാരിത്താസ് ആശുപത്രിയില്‍ കുട്ടികളുടെ വിഭാഗത്തില്‍ ജനശ്രദ്ധ നേടിയ ഡോ. പാറ്റാനി പറയുന്നു.
വീഡിയോയുടെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

അനിൽ ജോസഫ് രാമപുരം

നന്ദിത ( ജനനം; 1969 മെയ് 21- മരണം: 1999 ജനുവരി 17)

മലയാള ഭാഷയ്ക്കും, സാഹിത്യത്തിനും കാവലാളായി മാറിയ, പ്രശസ്ത കവയിത്രി സുഗത കുമാരിയുടെയും, കവി അനില്‍ പനച്ചൂരാന്റെയും അകാല വിയോഗത്തിനാണ്, മലയാളികൾ ഈ കഴിഞ്ഞ ദിവസങ്ങളിൽ മൂകസാക്ഷികളായത്. ഈ മഹത് വ്യക്തികൾ ജീവിച്ചിരുന്നപ്പോൾ, കവിതകളിലൂടെ സാഹിത്യത്തെ ഉപാസിക്കുകയും, പ്രവൃത്തികളിലൂടെ മനുഷ്യത്വത്തെ മുറുകെപിടിക്കുകയും ചെയ്തിരുന്ന, അസാധാരണ വ്യക്തിത്വത്തിന് ഉടമകളായിരുന്നു. എന്നാൽ, ജീവിച്ചിരുന്ന കാലമത്രയും ആരോരും അറിയാതെ, ഒരു സാധാപെൺകുട്ടിയായി ജീവിക്കുകയും, പിന്നീട് മരണശേഷം മലയാളസാഹിത്യം വാനോളം വാഴ്ത്തിയ ഒരു കവയത്രിയുടെ ഇരുപത്തിയൊന്നാം ചരമവാർഷികമാണ് ഈ മാസം പതിനേഴാം തീയതി, അവളുടെ പേരാണ് നന്ദിത !.

നന്ദിത, അവൾ ഒരു ചിത്രശലഭമായിരുന്നു. പലവർണങ്ങൾ ചിറകിൽ ഒളിപ്പിച്ച ചിത്രശലഭം. പക്ഷേ, ആ വർണ്ണങ്ങൾ ഒന്നിൽ മരണത്തിന്റെ കറുപ്പും ഉണ്ടായിരുന്നത് അധികമാർക്കും അറിയില്ലായിരുന്നു. നന്ദിത ജീവിതത്തിന് പലതും നിഷേധിച്ചാണ് കടന്നു പോയത്. എഴുതാന്‍ ബാക്കി വെച്ച വരികളായും, കൊടുക്കാതെ ഹൃദയത്തിന്റെ ഒരു കോണില്‍ സൂക്ഷിച്ച പ്രണയമായും, പിടിതരാത്ത മരണത്തിന്റെ ദുരൂഹതയായും, അങ്ങനെ പലതും ബാക്കി വെച്ച്, ഇരുട്ടിന്റെ മറവിലേക്ക് ആ ചിത്രശലഭം തന്റെ തൂലികയുമായി പറന്നുപോയി.

മനുഷ്യജീവിതത്തോട് ഇത്രയേറെ പ്രണയമുണ്ടായിരുന്ന നന്ദിത ജീവിതത്തിന്റെ ഏതു ഘട്ടത്തില്‍ വെച്ചാണ് മരണത്തെ പ്രണയിച്ചു തുടങ്ങിയതെന്ന് അവളുടെ വീട്ടുകാർക്കോ, സുഹൃത്തുകള്‍ക്കോ അറിയില്ല. അതോ, ഏറെ പരാജയപ്പെടുത്താന്‍ ശ്രമിച്ചിട്ടും പുഞ്ചിരിയോടെ മാത്രം ജീവിതത്തെ സ്വീകരിച്ച നന്ദിതയോട്, മരണം അതിന്റെ കറുത്ത ചിറകുകള്‍ വിരിച്ച് പ്രണയിക്കുകയായിരുന്നോ?

1969 മെയ് 21-ന് വയനാട് ജില്ലയിലെ മടക്കിമലയില്‍ ശ്രീധരമേനോന്റെയും പ്രഭാവതി.എം.മേനോന്റെയും മകളായാണ് നന്ദിതയുടെ ജനനം. ഗവ. ഗണപത് മോഡല്‍ ഗേള്‍സ് ഹൈസ്‌കൂള്‍, ചാലപ്പുറം, ഗുരുവായൂരപ്പന്‍ കോളേജ് , ഫാറൂഖ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ്, മദര്‍ തെരേസ വിമന്‍സ് യൂണിവേഴ്‌സിറ്റി, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പഠനത്തില്‍ മികവ് പുലര്‍ത്തിയ നന്ദിത വയനാട് ജില്ലയിലെ തന്നെ മുട്ടില്‍ ഡബ്ലു.എം.ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു.

ജനുവരി പതിനേഴാം തീയതി രാത്രി, പതിവുപോലെ അത്താഴവും കഴിഞ്ഞ്,
കിടക്കാന്‍ പോകുന്നതിനു മുന്‍പ് അമ്മയോടു നന്ദിത പറഞ്ഞു: ‘ അമ്മേ ഒരു ഫോണ്‍ വരും. ഞാന്‍ തന്നെ അറ്റന്റു ചെയ്തുകൊള്ളാം’. എന്നാൽ, ആ ഫോണ്‍ കോള്‍ വന്നതായി ആ വീട്ടിൽ ആരും കേട്ടില്ലാ !. അര്‍ദ്ധരാത്രി എന്തിനോ വേണ്ടി അമ്മ ഡ്രോയിംഗ് റൂമിലേയ്ക്കു വന്നപ്പോഴേക്കും കോണിപ്പടിയില്‍ സാരിത്തുമ്പില്‍ തൂങ്ങി നന്ദിത ആത്മഹത്യചെയ്തു കഴിഞ്ഞിരുന്നു.

മരണശേഷം വളരെ നാളുകൾ കഴിഞ്ഞാണ്, ഒരു ഡയറിയില്‍ ആരേയും കാണിക്കാതെ നന്ദിത കുറിച്ചിട്ടിരുന്ന കവിതകള്‍ അച്ഛനും അമ്മയും കണ്ടത്. ആ കവിതകൾ അവർ ഡോ.എം.എം.ബഷീറിനെ കാണിച്ചു. അദ്ദേഹം മുന്‍കൈയെടുത്താണ് ‘നന്ദിതയുടെ കവിതകള്‍’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്.

ചോരകിനിയുന്നാ പ്രണയവും, മരണത്തിന്റെ ഗന്ധവുമാണ് നന്ദിതയുടെ കവിതകള്‍ക്ക്. ഇന്നും, കേരളത്തിലെ പല കോളേജ് വരാന്തകളിലെ ചുവരുകളില്‍ കോറിയിട്ട വരികളില്‍, മിക്കതും നന്ദിതയുടേതാണ്. പ്രണയിക്കുവാനായി ലേഖനങ്ങളിൽ പലരും ഇന്ന് എഴുതുന്ന അക്ഷരങ്ങൾ, അവളിൽ നിന്ന് കടം കൊണ്ടവയാണ്. ഫേസ്ബുക്ക്, സ്നാപ്പ്ചാറ്റ്, വാട്സ്ആപ് തുടങ്ങിയ മീഡിയകളിൽ നന്ദിതയുടെ കവിതകള്‍ക്ക് ആരാധകര്‍ ഏറെയാണ്. കടലാസുകളില്‍ നിന്ന് മാഞ്ഞുതുടങ്ങിയപ്പോഴേക്കും നന്ദിതയുടെ വരികള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് ആരാധകര്‍ ഇപ്പോഴും നന്ദിതയെ ഓര്‍ക്കുന്നു. നന്ദിത എന്ന എഴുത്തുകാരിയുടെ വരികള്‍ രണ്ടു പതിറ്റാണ്ടിനു ശേഷവും, അതേ തീക്ഷ്ണതയില്‍ നിലകൊളളുന്നു എന്നാണ് ഇതിൽ നിന്നൊക്കെ മനസിലാകുന്നത്.

പ്രണയത്തിനും മരണത്തിനും അതിമനോഹരമായ കാവ്യഭാഷ നല്‍കിയ കവയിത്രിയായിരുന്നു നന്ദിത. കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപിക, ലൈബ്രറിയില്‍ പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് കുറിപ്പുകള്‍ തയ്യാറാക്കുന്ന നല്ലൊരു വായനക്കാരി, ഇങ്ങനെയൊക്കെയാണ് ഡബ്ലു.എം.ഒ കോളേജ് നന്ദിതയെ ഓര്‍ക്കുന്നത്. അതിനാൽ, എല്ലാ വര്‍ഷവും മുടങ്ങാതെ കോളേജില്‍ തങ്ങളുടെ പ്രിയപ്പെട്ട ടീച്ചറുടെ ചരമവാര്‍ഷികം അവർ ആചരിക്കുന്നു.

കണ്ണില്‍ അസാധാരണമായ തിളക്കവും ആകർഷണീയമായ സൗന്ദര്യമുണ്ടായിരുന്നു നന്ദിതയ്ക്ക്. എന്നിട്ടും, അവളുടെ കവിതകളുടെ സ്ഥായീ ഭാവം വിഷാദമായിരുന്നു. സില്‍വ്യാ പ്ലാത്ത്, വെര്‍ജീനിയ വൂള്‍ഫ്, ആന്‍ സെക്റ്റണ്‍, ഇങ്ങനെ നീണ്ടുപോകുന്ന ആത്മഹത്യചെയ്ത എഴുത്തുകാരികളുടെ നിരയില്‍ നന്ദിതയുടെ പേരും ചേര്‍ക്കപ്പെട്ടു. ഏറെ പ്രിയപ്പെട്ട കവിത തന്നെയാണ് തന്റെ വിഷാദത്തിന് ചിറക് നല്‍കാന്‍ ആ ചിത്രശലഭം തിരഞ്ഞെടുത്തതും. അല്ലങ്കിൽ ഒരുപക്ഷേ, കവിതയുടെ മായാ ലോകത്ത് സ്വയം അലിഞ്ഞുതീരാൻ അവൾ കൊതിച്ചിരുന്നേക്കാം.

നന്ദിത തന്റെ കവിതകളിൽ കണ്ടത് മരണത്തിന്റെ വേരുകളായിരുന്നു . 1989-ല്‍ നന്ദിത എഴുതിയ ഒരു കവിത ഇങ്ങനെ;

‘ പുറത്തു നിന്നിഴഞ്ഞെത്തുന്ന അന്തിവെളിച്ചം

എന്തിനെന്നെ വിലക്കുന്നു…

വിദ്വേഷം നിറഞ്ഞ കണ്ണുകള്‍ക്ക് താഴെ

പുഞ്ചിരിക്കുന്ന ചുണ്ടുകളില്ലാത്തൊരു ലോകത്തിലേക്ക്

എനിക്ക് രക്ഷപ്പെടണം

ചുറ്റും അരിച്ചു നടക്കുന്ന പാമ്പുകളേയും

മൂളിപ്പറക്കുന്ന കൊതുകുകളെയും തട്ടിമാറ്റി

ഞാന്‍ യാത്രയാരംഭിക്കട്ടെ…

എന്റേ വേരുകള്‍ തേടി.’

അതീവലളിതമായ ഭാഷയും സങ്കീര്‍ണ്ണമായ ആശയങ്ങളുമാണ് നന്ദിതയുടെ കവിതയെ എത്ര വായിച്ചാലും മതിവരാത്ത ഒന്നായിത്തീര്‍ക്കുന്നത്. എന്തു കൊണ്ടാണ് നന്ദിത മരണമെന്ന ലോകത്തെ സ്വപ്നം കണ്ടിരുന്നുവെന്നത് ഇപ്പോഴും വ്യക്തമല്ല. ഈ ലോകത്തെ ഒരു തടവറയായാണോ നന്ദിത കണ്ടിരുന്നത്? തന്റെ ചിന്തകളുടെ തടവുകാരിയായിരുന്നു നന്ദിത.

‘ നിന്റെ പുഞ്ചിരിയില്‍ എന്റെ കണ്ണീരുറയുന്നതും

നിന്റെ നിര്‍വ്വികാരതയില്‍ ഞാന്‍ തളരുന്നതും

എന്റ് അറിവോടു കൂടിത്തന്നെയായിരുന്നു.

എനിക്ക് രക്ഷപ്പെടണമെന്നുണ്ടായിരുന്നു

പക്ഷേ…

ഞാന്‍ തടവുകാരിയായിരുന്നു

എന്റെ ചിന്തകളുടെ;’ -(1989)

കോഴിക്കോട് ഫാറൂക്ക് കോളേജില്‍ പഠിക്കുന്ന സമയത്ത് ജന്മദിനത്തില്‍ തന്റെ സ്വകാര്യ ഡയറിയില്‍ നന്ദിത കുറിച്ചിട്ട വരികള്‍ ഇങ്ങനെയായിരുന്നു ;

‘എന്റെ ജന്മദിനം എന്നെ അസ്വസ്ഥയാക്കുന്നു

അന്ന്…ഇളം നീല വരകളുളള വെളുത്ത കടലാസ്സില്‍

നിന്റെ ചിന്തകള്‍ പോറി വരച്ച്

എനിക്ക് നീ ജന്മസമ്മാനം തന്നു.

തീയായിരുന്നു നിന്റെ തൂലികത്തുമ്പില്‍ എന്നെ ഒരുക്കാന്‍ പോന്നവ

അന്ന്, തെളിച്ചമുളള പകലും

നിലാവുളള രാത്രിയുമായിരുന്നു.

ഇന്ന് സൂര്യന്‍ കെട്ടുപോവുകയും

നക്ഷത്രങ്ങള്‍ മങ്ങി പോവുകയും ചെയ്യുന്നു

കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകള്‍ക്കും

അനിയന്റെ ആശംസകള്‍ക്കും

അമ്മ വിളമ്പിയ പാല്‍ പായസത്തിനുമിടയ്ക്ക്

ഞാന്‍ തിരഞ്ഞത്

നിന്റെ തൂലികയ്ക്ക് വേണ്ടിയായിരുന്നു

നീ വലിച്ചെറിഞ്ഞ നിന്റെ തൂലിക.

ഒടുവില്‍ പഴയപുസ്തകക്കെട്ടുകള്‍ക്കിടയ്ക്കു നിന്ന്

ഞാനാ തൂലിക കണ്ടെടുത്തപ്പോള്‍

അതിന്റെ തുമ്പിലെ അഗ്നി

കെട്ടുപോയിരുന്നു’ – (1988).

ഇംഗ്ലീഷിലും മലയാളത്തിലുമായിരുന്നു നന്ദിത കവിതകൾ എഴുതിയിരുന്നത്. മരണശേഷം കണ്ടെടുത്ത ഡയറിക്കുറിപ്പില്‍ രേഖപ്പെടുത്തിയതനുസരിച്ച് 1987-ലാണ് നന്ദിത ഇംഗ്ലീഷില്‍ ആദ്യത്തെ കവിതയെഴുതിയത്.

‘the touch of affection

the aching need of what i sought

leaves me out of all the fairs

my mask, too fine and serene,

my smile ugly, words worthless,

the massk is torn to pieces.

still i wear a self-conscious laugh

facing the world out of its beauty

to frown with disdain’ -( 1987)

ഇന്ന്, വയനാട്ടിലെ മടക്കിമലയിലെ വീടിനരികില്‍, അമ്മ നട്ടുവളർത്തിയ പവിഴമല്ലിയുടെയും, പാരിജാതത്തിന്റെയും തണലില്‍ നന്ദിത ഉറങ്ങുകയാണ്. എന്നും തിളങ്ങിയിരുന്ന ആ കണ്ണുകള്‍ അടച്ച്. പതിയെ വീശുന്ന കാറ്റിനും, അതില്‍ താഴെ പതിക്കുന്ന പൂക്കള്‍ക്കും ചോദിക്കാനുളളത് ഇത്ര മാത്രം, എന്തിനായിരുന്നു ചിത്രശലഭമേ നീ ഇത്രയും നേരത്തെ പോയത് !

ലേഖകൻ, അനിൽ ജോസഫ് രാമപുരം, അയർലൻഡിലെ, കിൽക്കനിയിൽ, ഭാര്യയും, മോളുമായി, താമസിക്കുന്നു.

 

ന്യൂസ് ഡെസ്‌ക്. മലയാളം യുക.

ഭര്‍ത്താവ് ഭാര്യാ ബന്ധം എന്നു പറഞ്ഞാല്‍ ഭര്‍ത്താവ് ശിരസ്സാണ്. ഭാര്യ പിടലിയാണ്. പക്ഷേ കല്യണം കഴിച്ചു കഴിഞ്ഞാല്‍ പിടലി എങ്ങനെ തിരിയുന്നുവോ അതുപോലെയേ തലയ്ക്ക് പോകുവാന്‍ പറ്റത്തുള്ളൂ..
ഒരു ഭര്‍ത്താവ് പറഞ്ഞു വീട്ടിലെ എന്തു കാര്യവും എന്റെ ഭാര്യ തീരുമാനിക്കും. പക്ഷേ അവസാന വാക്ക് എന്റെതാണ്. എന്താണ് അവസാന വാക്ക്??
അവള്‍ എന്തു പറഞ്ഞാലും
അത് അങ്ങനെ തന്നെയാവട്ടെ !!

അറുപതുകളാകുമ്പോള്‍ ആണുങ്ങള്‍ ചൊറിഞ്ഞ വര്‍ത്തമാനങ്ങള്‍ പറയാന്‍ തുടങ്ങും..
എഴുപത് എമ്പത് ആകുമ്പോള്‍ വെറുതേ ചിരിക്കാന്‍ തുടങ്ങും.
കാരണം നമ്മള്‍ പറഞ്ഞാല്‍ ആരും കേള്‍ക്കില്ല. പിന്നെ വെറുതെ ചിരിക്കുക..
ഫാ. പുത്തന്പുരയ്ക്കല്‍ പറഞ്ഞത് മലയാളം യുകെ പ്രസിദ്ധീകരിക്കുന്നു.

ഫാ. പുത്തന്‍പുരയുടെ വാക്കുകള്‍ കേള്‍ക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

 

 

അനു ജോണ്‍.
ആയിരത്തി തൊള്ളായിരത്തി എഴുപത്തൊമ്പതില്‍ പുറത്തിറങ്ങിയ മന്‍സില്‍ (MANZIL) എന്ന ഹിന്ദി ചിത്രത്തില്‍ R D ബുര്‍മാന്റെ സംഗീത സംവിധാനത്തില്‍ ലതാ മങ്കേഷ്‌കര്‍ പാടിയ റിം ജിം ഗിരേ സാവന്‍ സുനക് സുനക്… എന്നു തുടങ്ങുന്ന മനോഹരഗാനം അതിരംമ്പുഴയുടെ പശ്ചാത്തലത്തില്‍
ക്രിസ്തീയ ഭക്തിഗാന ശാഖയിലെ സഞ്ജീവ സാന്നിധ്യമായ ദീപാ ബിനുവിന്റെ ശബ്ദത്തില്‍ പുനര്‍ജ്ജനിച്ചിരിക്കുകയാണ്. മുപ്പത്തഞ്ച് വര്‍ഷത്തിലധികമായി ക്രിസ്ത്രീയ ഭക്തിഗാന രംഗത്ത് പ്രവര്‍ത്തിക്കുന്ന ദീപ പാടിയ ഗാനം സോഷ്യല്‍ മീഡിയയില്‍ ആയിരങ്ങളാണ് ഇതിനോടകം കണ്ടു കഴിഞ്ഞത്. മനോഹരമായ രീതിയില്‍ കീബോഡില്‍ ചിട്ടപ്പെടുത്തി ഈ ഗാനം പാടാന്‍ ദീപയെ സഹായിച്ചത് ഭര്‍ത്താവും കീബോഡ് പ്രോഗ്രാമറുമായ ബിനു മാതിരംമ്പുഴയാണ്.

കോട്ടയം ജില്ലയിലെ അതിരംമ്പുഴയിലാണ് ദീപയുടെ വീട്. ചെറുപ്പം മുതലേ സംഗീതത്തോട് വലിയ താല്പര്യമായിരുന്നു. സണ്‍ഡേ സ്‌ക്കൂള്‍ കലാമത്സരങ്ങളിലെ സ്ഥിരം വിജയി ആയിരുന്നു. രൂപതാടിസ്ഥാന മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. ഇതോടൊപ്പം കര്‍ണ്ണാട്ടിക്ക് സംഗീതവും പഠിക്കുവാന്‍ തുടങ്ങി. ചെറുപ്രായത്തില്‍ തന്നെ ധാരാളം സ്റ്റേജ് പ്രോഗ്രാമുകളുടെ തിരക്ക് ദീപയ്ക്കുണ്ടായിരുന്നു.
ചര്‍ച്ച് ക്വയറിലാണ് പാടി തുടങ്ങിയത്. പിന്നീട് ഗാനമേളകളില്‍ പാടുവാന്‍ അവസരം ലഭിച്ചു. മംഗളം ഓര്‍ക്കസ്ട്രയിലായിരുന്നു തുടക്കം. പിന്നീട് കൊച്ചിന്‍ കലാഭവന്‍, എയ്ഞ്ചല്‍ വോയ്‌സ് മൂവാറ്റുപുഴ എന്നീ ട്രൂപ്പുകളിലും പാടി. പ്രധാനമായും എയ്ഞ്ചല്‍ വോയ്‌സിലായിരുന്നു. ഏഴ് വര്‍ഷം പാടി. ഈ കാലയളവിലാണ് അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമൊക്കെ പ്രോഗ്രാം ചെയ്യുവാനുള്ള അവസരം ഉണ്ടായത്. ഇപ്പോള്‍ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ പാടുന്നു. സുറിയാനി കുര്‍ബാനകളില്‍ കഴിഞ്ഞ പതിനൊന്നു വര്‍ഷമായി പാടുന്നുണ്ട്. സുറിയാനി ഭാഷയിലെ ഗാനങ്ങള്‍ പഠിക്കുവാനും പാടുവാനും സാധിക്കുന്നത് ചുരുക്കം ചിലര്‍ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യമാണ്. കൂടാതെ, ചങ്ങനാശ്ശേരി അതിരൂപതയിലെ തിരുപ്പട്ട ശുശ്രൂഷകള്‍ക്ക് കഴിഞ്ഞ മുപ്പത് വര്‍ഷമായി ദീപ പാടിക്കൊണ്ടിരിക്കുന്നു. സ്‌ക്കൂള്‍ കാലഘട്ടം മുതല്‍ തുടങ്ങിതാണിത്. ഒരു പാട് വൈദീകരുടെ തിരുപ്പട്ട ശുശ്രൂഷകള്‍ക്ക് പാടുവാന്‍ സാധിച്ചിട്ടുള്ളത് ജീവിതത്തില്‍ അതൊരനുഗ്രഹമായി കാണുന്നു. ക്രിസ്തീയ ഭക്തിഗാനങ്ങളോടാണ് ദീപയ്‌ക്കെന്നും താല്പര്യം. കാസറ്റിലും CD യിലുമായി നൂറിലേറെ ഗാനങ്ങള്‍ ഇതിനോടകം പാടിയിട്ടുണ്ട്. ക്രൂശിതനീശോയേ.., ഈശോയെ കൈക്കൊള്ളാനണയാം, കൃപയുടെ നിറകുടമേ.. എന്ന് തുടങ്ങുന്ന ഗാനങ്ങള്‍ പ്രസിദ്ധമാണ്. ‘അകലാത്ത സ്‌നേഹിതന്‍’ എന്ന ആല്‍ബം സൂപ്പര്‍ ഹിറ്റായിരുന്നു.

 

 

 

 

 

 

 

RECENT POSTS
Copyright © . All rights reserved