Spiritual

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൺ : ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന സുവാറ 2020 ബൈബിൾ ക്വിസ് മത്സരങ്ങളുടെ ആദ്യ റൗണ്ട് പൂർത്തിയായപ്പോൾ എഴുപത്തിയഞ്ചു ശതമാനം കുട്ടികൾ രണ്ടാമത്തെ റൗണ്ട് മത്സരങ്ങൾക്ക് യോഗ്യത നേടി. ആദ്യ റൗണ്ടിലെ മൂന്നാമത്തെ ആഴ്ച മത്സരത്തിൽ മുപ്പത്തിനാല് കുട്ടികൾ നൂറു ശതമാനം വിജയം കരസ്ഥമാക്കി . എയ്ജ് ഗ്രൂപ്പ് 8 -10 ൽ പതിനാലു കുട്ടികൾ നൂറുശതമാനം മാർക്കുകൾ നേടിയപ്പോൾ മറ്റ് രണ്ട് എയ്ജ് ഗ്രൂപ്പുകളിൽ നിന്ന് പത്തു കുട്ടികൾ വീതം നൂറുശതമാനം മാർക്കുകൾ നേടി. രണ്ടാമത്തെ റൗണ്ട് മത്സരങ്ങൾ ഈ ശനിയാഴ്ച്ച മുതൽ ആരംഭിക്കും. രണ്ടാം റൗണ്ടിലെ മത്സരങ്ങൾ നാല് ആഴ്ചകളിലായിട്ടാണ് നടത്തുന്നത് . മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും അവരുടെ ആദ്യ റൗണ്ടിലെ മത്സര ഫലം ഇതിനോടൊകം മത്സരാത്ഥികളുടെ രജിസ്റ്റെർഡ് ഈമെയിലിൽ അയച്ചിട്ടുണ്ട് എന്ന് ബൈബിൾ അപ്പോസ്റ്റലേറ്റ് കോഓർഡിനേറ്റർ ആന്റണി മാത്യു അറിയിച്ചു. രണ്ടാം റൗണ്ടിലെ മത്സരങ്ങളുടെ ഓരോ ആഴ്ചത്തേയും പഠന ഭാഗങ്ങൾക്കായും ബൈബിൾ ക്വിസിനെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അറിയുവാനും രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് വെബ്‌സൈറ്റ് സന്ദർശിക്കുക . സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ ഫൈനൽ മത്സരം ഓഗസ്റ്റ് 29 തിന് നടക്കും. ആദ്യ റൗണ്ടിലെ അവസാന ആഴ്ചയിലെ മത്സരത്തിലെ പ്രഥമ സ്ഥാനം കരസ്ഥമാക്കിയവർ ആരൊക്കെയെന്നറിയുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക : http://smegbbiblekalotsavam.com/?page_id=595, ബൈബിൾ ക്വിസ് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് രൂപത ബൈബിൾ അപോസ്റ്റലേറ്റുമായി ബന്ധപ്പെടണമെന്ന് ഓൺലൈൻ ബൈബിൾ ക്വിസ് പി ആർ ഓ ,ജിമ്മിച്ചൻ ജോർജ് അറിയിച്ചു .

സ്പിരിച്ച്വല്‍ ഡസ്‌ക് മലയാളം യുകെ.
ആരാധനക്രമ വത്സരത്തിലെ ശ്ലീഹാക്കാലത്തിലെ അഞ്ചാമത്തെ ആഴ്ച്ചയിലേയ്ക്ക് തിരുസഭ കടന്നിരിക്കുകയാണ്.
സങ്കീര്‍ത്തനം 23 നെ ആസ്പതമാക്കി ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ജനങ്ങള്‍ക്ക് സന്ദേശം നല്‍കി.

സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന സുവാറ 2020 ഓൺലൈൻ ബൈബിൾ ക്വിസ് മത്സരത്തെ ഹൃദയത്തിലേറ്റി രൂപത സമൂഹം. രണ്ടായിരത്തിലതികം കുട്ടികൾ മത്സരിക്കുന്ന ഈ മത്സരത്തിലെ ആദ്യ റൗണ്ട് മത്സരങ്ങൾ ഇന്ന് സമാപിക്കുമ്പോൾ കുട്ടികൾ ആവേശത്തോടെ, രണ്ടാമത്തെ റൗണ്ടിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനുള്ള പരിശ്രമത്തിലാണ്. ആദ്യ റൗണ്ടിലെ മൂന്നു മത്സരങ്ങളുടെയും മാർക്കുകൾ കൂട്ടിയതിനുശേഷം അതിൽ ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ എഴുപത്തിയഞ്ചു ശതമാനം കുട്ടികൾ അടുത്ത റൗണ്ടിലേക്കുള്ള മത്സരങ്ങൾക്ക് യോഗ്യത നേടും. ആദ്യ റൗണ്ട് മത്സരത്തിലെ വിജയികളെയും രണ്ടാമത്തെ റൗണ്ടിലേക്ക് യോഗ്യത നേടാത്തവരെയും അവരുടെ രജിസ്റ്റേർഡ് ഇമെയിൽ വഴി മത്സരഫലം അറിയിക്കുന്നതായിരിക്കുമെന്ന് ബൈബിൾ അപ്പോസ്റ്റലേറ്റ് കോഓർഡിനേറ്റർ ആന്റണി മാത്യു അറിയിച്ചു.

മൂന്ന് റൗണ്ടുകളിലായി നടത്തുന്ന ഈ മത്സരങ്ങളുടെ അവസാന മത്സരം ഓഗസ്റ്റ് 29 ന് നടത്തക്ക രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. രണ്ടാമത്തെ റൗണ്ടിലേക്കുള്ള മത്സരങ്ങളുടെ പഠനഭാഗങ്ങൾ അറിയുവാനും മത്സരങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുവാനും ബൈബിൾ അപ്പൊസ്‌തലറ്റിന്റെ വെബ് സൈറ്റ് സന്ദർശിക്കുക .http://smegbbiblekalotsavam.com/?page_id=595 .ഇന്ന് നടക്കുന്ന മത്സരങ്ങൾക്കുള്ള ലിങ്ക് കുട്ടികൾക്ക് അവരുടെ രജിസ്റ്റേർഡ് ഈമെയിലിൽ അയച്ചിട്ടുണ്ട് എന്ന് സുവാറ ഓൺലൈൻ ബൈബിൾ ക്വിസ് പി.ആർ.ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു .

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന സുവാറ 2020 ഓൺലൈൻ ബൈബിൾ ക്വിസ്സ് മത്സരത്തിന്റെ ആദ്യ റൗണ്ടിലെ രണ്ടാം മത്സരത്തിൽ അമ്പതുകുട്ടികൾ നൂറുശതമാനം മാർക്കുകൾ നേടി . എയ്ജ് ഗ്രൂപ്പ് 8 – 10 ൽ പതിനെട്ടു കുട്ടികൾ നൂറുശതമാനവും വിജയം കരസ്ഥമാക്കി.എയ്ജ് ഗ്രൂപ്പ് 11 -13 ൽ ഇരുപത്തിയഞ്ചു കുട്ടികൾ നൂറുശതമാനം വിജയം നേടിയപ്പോൾ എയ്ജ് ഗ്രൂപ്പ് 14 -17 ലിൽ ഏഴു കുട്ടികൾ നൂറുശതമാനം വിജയം നേടി . മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും അനുമോദനങ്ങൾ അർപ്പിക്കുന്നതായി രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് ഡയറക്ടർ റെവ .ഫാ . ജോർജ് എട്ടുപറയിൽ അറിയിച്ചു . ആദ്യ റൗണ്ടിലെ അവസാനത്തെ മത്സരം ഈ ശനിയാഴ്ച നടത്തും. ആദ്യ റൗണ്ടിലെ എല്ലാ മത്സരങ്ങളുടെയും മാർക്കുകൾ കൂട്ടിയതിനുശേഷം അതിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന എഴുപത്തിയഞ്ചു ശതമാനം കുട്ടികൾ രണ്ടാമത്തെ റൗണ്ടിലേക്കുള്ള മത്സരങ്ങൾക്ക് യോഗ്യത നേടും .എല്ലാ ശനിയാഴ്ചകളിലുമായിരിക്കും മത്സരങ്ങൾ നടത്തുക . മൂന്നു റൗണ്ടുകളിലായി നടത്തുന്ന മത്സരങ്ങളുടെ ഫൈനൽ മത്സരം ഓഗസ്റ്റ് ഇരുപത്തിയൊമ്പതാം തീയതി നടത്തും.

സുവാറ ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് പങ്കെടുക്കുന്ന കുട്ടികൾക്കുള്ള ഓരോ ആഴ്ചത്തേയും പഠനഭാഗങ്ങളും മത്സരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട് എന്ന് ബൈബിൾ ക്വിസ് പി. ആർ .ഓ .ജിമ്മിച്ചൻ ജോർജ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി രൂപത ബൈബിൾ അപ്പോസ്റ്റോലറ്റിന്റെ വെബ് സൈറ്റ് സന്ദർശിക്കുക .

ഈ ആഴ്ചയിലെ മത്സരത്തിൽ നൂറുശതമാനം വിജയം നേടിയവർ . താഴെ കാണുന്ന വെബ്സൈറ് ലിങ്ക് ക്ലിക്ക് ചെയ്യുക.

Suvara 2020

പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന സുവാറ ഓൺലൈൻ ബൈബിൾ ക്വിസ് മത്സരങ്ങളുടെ ആദ്യ റൗണ്ടിലെ രണ്ടാമത്തെ മത്സരം ഇന്ന് നടക്കും . മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള ലിങ്ക് കുട്ടികൾക്ക് അവരുടെ രജിസ്റ്റേർഡ് ഈമെയിലിൽ ഇതിനോടകം അയച്ചിട്ടുണ്ട് . ഓരോ മത്സരങ്ങൾക്കും ബൈബിൾ അപ്പോസ്റ്റലേറ്റിൽ നിന്നും അയച്ചുതരുന്ന പുതിയ ലിങ്ക് ആണ് ഉപയോഗിക്കേണ്ടത് . മൂന്ന് ആഴ്ചകളിയിട്ടാണ് ആദ്യ റൗണ്ട് മത്സരങ്ങൾ നടത്തുന്നത് . ആദ്യ റൗണ്ടിലെ എല്ലാ മത്സരങ്ങളുടെയും മാർക്കുകൾ കൂട്ടിയതിനുശേഷം അതിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന എഴുപത്തിയഞ്ചു ശതമാനം കുട്ടികൾ രണ്ടാമത്തെ റൗണ്ടിലേക്കുള്ള മത്സരങ്ങൾക്ക് യോഗ്യത നേടും

.എല്ലാ ശനിയാഴ്ചകളിലുമായിരിക്കും മത്സരങ്ങൾ നടത്തുക . മൂന്നു റൗണ്ടുകളിലായി നടത്തുന്ന മത്സരങ്ങളുടെ ഫൈനൽ മത്സരം ഓഗസ്റ്റ് ഇരുപത്തിയൊമ്പതാം തീയതി നടത്തും. ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ ബൈബിൾ അപ്പോസ്റ്റലേറ്റ് ആണ് സുവാറ ബൈബിൾ ക്വിസ് മത്സരങ്ങൾ രൂപതയിലെ മതപഠന കുട്ടികൾക്കായി സംഘടിപ്പിച്ചിരിക്കുന്നത്. സുവാറ ബൈബിൾ ക്വിസ് പഠന മത്സരത്തിലൂടെ കുട്ടികളെ ദൈവത്തിലും ദൈവ വചനത്തിലും ഉറപ്പുള്ളവരാക്കുവാൻ സാധിക്കുന്നു. ഭൂമിയിൽ അവതരിച്ച ദൈവവചനം , സദ്‌വാർത്ത പുതു തലമുറയിലൂടെ ഗ്രേറ്റ് ബ്രിട്ടനിലും ലോകം മുഴുവനിലും വളരട്ടെ. സുവാറ ബൈബിൾ ക്വിസ് മത്സരങ്ങൾക്കായി കുട്ടികൾ പഠിക്കേണ്ട ഓരോ ആഴ്ചത്തേയും ബൈബിൾ പഠന ഭാഗങ്ങളും മത്സരങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട് . കൂടുതൽ വിവരങ്ങൾക്കായി ബൈബിൾ അപ്പൊസ്‌തലേറ്റുമായി ബന്ധപ്പെടുകയോ വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യണമെന്ന്‌ ബൈബിൾ ക്വിസ് പി ആർ ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു . .

Suvara 2020

ജോജി തോമസ്

മഹത്തായ ത്യാഗത്തിന്റെയും, നിബന്ധനകളില്ലാത്ത ദൈവിക സ്നേഹത്തിൻെറയും പ്രതീകമാണ് ഈശോയുടെ തിരുഹൃദയം. ഒരു കുടുംബത്തിന്റെ നിലനിൽപ്പിന് ഏറ്റവും ആവശ്യമായ ഘടകവും ത്യാഗവും സ്നേഹവും ആണ്. അതുകൊണ്ട് തന്നെ ഭൂരിഭാഗം ക്രിസ്ത്യൻ കുടുംബങ്ങളിലും തിരുഹൃദയത്തിന്റെ രൂപം ഭവനത്തിൻെറ പ്രധാനഭാഗത്താണ് സൂക്ഷിച്ചിരിക്കുന്നത്. തിരുഹൃദയ തിരുനാൾ ദിനമായ ജൂൺ 19ന് വൈകിട്ട്  7. 30 ന് സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൻ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമ്മികത്വത്തിൽ രൂപതയിലെ ഭവനങ്ങളെ മുഴുവൻ ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിക്കാൻ ഒരുങ്ങുകയാണ് യുകെയിൽ വിശ്വാസികൾ. ലോകം ഇതുവരെ ദർശിച്ചിട്ടില്ലാത്ത കഷ്ടതകളുടെയും, മഹാമാരിയുടെയും കാലഘട്ടത്തിൽ വിശ്വാസികൾക്ക് ആത്മീയ വഴികളിലൂടെ എങ്ങനെ മാനസിക പിന്തുണ നൽകാനാവും എന്നതിൻെറ ഏറ്റവും വലിയ നേർക്കാഴ്ചയാവും ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന തിരുഹൃദയ പ്രതിഷ്ഠ.

ഇതിനോടകം രൂപതയിലെ എല്ലാ ഭവനങ്ങളിലും ഓൺലൈനിലൂടെ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ നടക്കുന്ന തിരുഹൃദയ പ്രതിഷ്ഠയുടെ സന്ദേശം എത്തി കഴിഞ്ഞു. ബ്രിട്ടനിലുള്ള ആയിരക്കണക്കിന് ഭവനങ്ങളാണ് തിരുഹൃദയ പ്രതിഷ്ഠയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുന്നത്. തിരുഹൃദയ പ്രതിഷ്ഠയ്ക്ക് വിശ്വാസികൾ ഒരുങ്ങുന്നതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി മോൺസിണോർ ആന്റണി ചുണ്ടെലിക്കാട് പ്രത്യേക വീഡിയോ സന്ദേശം നൽകിയിരുന്നു അഭിവന്ദ്യ പിതാവ് തന്റെ അപ്പസ്തോലിക അധികാരം ഉപയോഗിച്ച് രൂപതയിലെ ഭവനങ്ങളെ തിരുഹൃദയത്തിന് സമർപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ മോൺ. ആന്റണി ചുണ്ടെലിക്കാട് എല്ലാ വിശ്വാസികളെയും ആഹ്വാനം ചെയ്തു.

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന സുവാറ ഓൺലൈൻ ബൈബിൾ ക്വിസ് മത്സരങ്ങളുടെ ആദ്യ റൗണ്ട് മത്സരങ്ങൾ ശനിയാഴ്ച നടത്തി . ആദ്യറൗണ്ടിലെ ആദ്യ ആഴ്ചത്തെ മത്സരത്തിൽ മൂന്ന് എയ്ജ് ഗ്രൂപ്പുകളിലായിട്ട് പതിനഞ്ചു കുട്ടികൾ പ്രഥമ സ്ഥാനം നേടി. ആദ്യ റൗണ്ടിലെ രണ്ടാമത്തെ മത്സരം ഈ ശനിയാഴ്ച നടത്തും. മൂന്ന് ആഴ്ചകൾ കൊണ്ട് ആദ്യ റൗണ്ട് മത്സരങ്ങൾ സമാപിക്കും . ആദ്യ റൗണ്ടിലെ എല്ലാ മത്സരങ്ങളുടെയും മാർക്കുകൾ കൂട്ടിയതിനുശേഷം അതിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന എഴുപത്തിയഞ്ചു ശതമാനം കുട്ടികൾ രണ്ടാമത്തെ റൗണ്ടിലേക്കുള്ള മത്സരങ്ങൾക്ക് യോഗ്യത നേടും .എല്ലാ ശനിയാഴ്ചകളിലുമായിരിക്കും മത്സരങ്ങൾ നടത്തുക . മൂന്നു റൗണ്ടുകളിലായി നടത്തുന്ന മത്സരങ്ങളുടെ ഫൈനൽ മത്സരം ഓഗസ്റ്റ് ഇരുപത്തിയൊമ്പതാം തിയതി നടത്തും. ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ ബൈബിൾ അപ്പോസ്റ്റലേറ്റ് ആണ് സുവാറ ബൈബിൾ ക്വിസ് മത്സരങ്ങൾ രൂപതയിലെ മതപഠന കുട്ടികൾക്കായി സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഓൺലൈൻ ബൈബിൾ ക്വിസ് പി ആർ ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു .

 

മലയാളം യുകെ ന്യൂസ് സ്പെഷ്യൽ : ജോജി തോമസ്

വെസ്റ്റ് യോർക്ക് ഷെയറിലെ കിത്തിലി സ്വദേശിയായ ഷിബു മാത്യുവിൻ്റെ വിരൽതുമ്പിൽ വിരിഞ്ഞ വരികൾ പൗരോഹിത്യത്തിൻ്റെ ത്യാഗങ്ങളുടെ നേർക്കാഴ്ച ആവുകയാണ്. ഇടുക്കി ബിഷപ്പ് ആയിരുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിലിൻ്റെ മൃതസംസ്കാര വേളയിൽ വികാരങ്ങളെ നിയന്ത്രിക്കാൻ സാധിക്കാതെ സീറോ മലബാർ സഭയുടെ തലവനായ മാർ .ജോർജ് ആലഞ്ചേരി പിതാവ് വിതുമ്പുന്ന രംഗങ്ങളിൽ നിന്ന് ലഭിച്ച ചിന്തകളും, പ്രചോദനവുമാണ് മലയാളം യുകെ ഡയറക്ടർ ബോർഡ് അംഗം കൂടിയായ ഷിബു മാത്യുവിൻ്റെ വരികൾക്ക് അടിസ്ഥാനം.

യുവത്വത്തിൻറെ ആരംഭത്തിൽ സ്വന്തം കുടുംബവും നാടുമുപേക്ഷിച്ച് ആത്മീയ ജീവിതത്തിൻറെയും സഭാ ജീവിതത്തിൻ്റെയും വഴികളിൽ തങ്ങളുടെ സ്വപ്നങ്ങൾ നെയ്തെടുക്കുന്ന വൈദികർ എങ്ങനെയാണ് ഒരു വിശ്വാസിയുടെ ജീവിതത്തിൽ ജനനം മുതൽ മരണം വരെ നിർണായക സാന്നിധ്യമാകുന്നതെന്നും, ഒരു സമൂഹത്തിനു വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവയ്ക്കുന്നതെന്നും ഷിബു മാത്യു തൻ്റെ വരികളിലൂടെ വളരെ മനോഹരമായി വരച്ചുകാട്ടുന്നു. അതുകൊണ്ടുതന്നെ വൈദികരുടെ വാർദ്ധ്യക്യത്തിലും , മരണത്തിലും അടുത്ത് നിൽക്കേണ്ടതിൻെറയും

സ്നേഹത്തിൻ്റെയും, കൃതജ്ഞതയുടെയും കണ്ണുനീർ തുള്ളികൾ കൊണ്ട് ആദരവ് അർപ്പിക്കുന്നതിൻ്റെയും ആവശ്യകതയാണ് ഷിബു മാത്യു തൻറെ വരികളിലൂടെ കോറിയിടുന്നത് .

ഫാ. ജേക്കബ് ചക്കാത്തറ ആലപിച്ച് ജോജി കോട്ടയം സംഗീതം നൽകിയ ആൽബം വെസ്റ്റേൺ മീഡിയ ക്രീയേഷൻസ് ആസ്വാദകരും, വിശ്വാസികളുമായ പൊതുജനങ്ങൾക്കായി പുറത്തിറക്കിയിരിക്കുന്നത്. സീറോ മലബാർ സഭയുടെ ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ് മാർ. ജോസഫ് പെരുന്തോട്ടം , ഗ്രേറ്റ് ബ്രിട്ടൺ രൂപതാ അധ്യക്ഷൻ മാർ. ജോസഫ് സ്രാമ്പിക്കൽ തുടങ്ങി നിരവധി പ്രമുഖരാണ് ഷിബുവിൻ്റെ വരികൾ കണ്ട് അഭിനന്ദനങ്ങളും ആശംസകളുമായി എത്തിയിരിക്കുന്നത്.

യുകെയിലെ സാമൂഹിക സാംസ്കാരിക വേദികളിൽ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വങ്ങളിൽ ഒരാളായ ഷിബു മാത്യു അറിയപ്പെടുന്ന ഒരു മാധ്യമപ്രവർത്തകനും കൂടിയാണ് .മംഗളത്തിലൂടെ മാധ്യമ പ്രവർത്തനം ആരംഭിച്ച ഷിബു മാത്യു മലയാളം യുകെയുടെ ഡയറക്ടർ ബോർഡ് അംഗമായി പ്രവർത്തിച്ചുവരുന്നു . ഷിബു മാത്യു നേതൃത്വം നൽകുന്ന സിംഫണി ഓർക്കസ്ട്ര യുകെയിലെ ഭൂരിപക്ഷം വേദികളിലും ഗാനമേളകൾ അവതരിപ്പിച്ചിട്ടുണ്ട്. ഷിബുവിൻ്റെ ഭാര്യ റീന എൻഎച്ച്എസ് സ്റ്റാഫ് നേഴ്സാണ് . മകൻ അലൻ പോർട്ട്സ് മൗത്ത് യൂണിവേഴ്സിറ്റിയിൽ ആറ്റോമിക് എൻജിനീയറിങ് വിദ്യാർത്ഥിയാണ് . മകൾ ആര്യ സ്ക്പ്ടൺ ഗ്രാമർ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനി.

[ot-video][/ot-video]

പ്രെസ്റ്റൻ .സുവാറ ബൈബിൾ ക്വിസ് ഓൺലൈൻ മത്സരങ്ങൾക്ക് ഇന്ന് തുടക്കം .ഗ്രേറ്റ് ബ്രിട്ടൻ രൂപത അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ജൂൺ 6 ന് ഉദ്‌ഘാടനം നിർവഹിച്ച മത്സരങ്ങളുടെ ആദ്യ റൗണ്ട് മത്സരങ്ങൾ ഇന്നു മുതൽ ആരംഭിക്കും. മൂന്ന് റൗണ്ടുകളിലായ് നടത്തുന്ന മത്സരങ്ങളുടെ ആദ്യ റൗണ്ട് മത്സരങ്ങളുടെ തുടക്കമാണ് ഇന്ന് നടക്കുക . മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള ലിങ്ക് അവരുടെ രജിസ്റ്റേർഡ് ഈമെയിലിൽ ഇതിനോടകം അയച്ചുകഴിഞ്ഞതായി ബൈബിൾ ക്വിസ് ഓൺലൈൻ പി.ആർ .ഓ. ജിമ്മിച്ചൻ ജോർജ് അറിയിച്ചു. ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ മതപഠന ക്ലാസ്സിലെ കുട്ടികൾക്കായി നടത്തുന്ന സുവാറ ബൈബിൾ ക്വിസ് മത്സരത്തിൽ രണ്ടായിരത്തിൽപരം കുട്ടികളാണ് പങ്കെടുക്കുക. രൂപത സമൂഹം ഒന്നാകെ ബൈബിൾ അപ്പോസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ഈ ബൈബിൾ പഠന മത്സരത്തിലേക്ക് നാളെ മുതൽ പ്രവേശിക്കുകയാണ് . എല്ലാ ശനിയാഴ്ചകളിലുമായി നടത്തപെടുന്ന മത്സരം 3 ഗ്രൂപ്പുകളിലായി വിവിധ സമയങ്ങളിലായി നടത്തപ്പെടും .നാളെ നടക്കുന്ന മത്സരങ്ങളുടെ സമയക്രമം ചുവടെ ചേർക്കുന്നു. എയ്ജ് ഗ്രൂപ്പ് 8 – 10 , വൈകുന്നേരം 6 .30 നും എയ്ജ് ഗ്രൂപ്പ് 11 -13 ഗ്രൂപ്പിന് 7 .30 തിനും എയ്ജ് ഗ്രൂപ്പ് 14 -17 ഗ്രൂപ്പിന് 8 .30 നും ആയിരിക്കും മത്സരങ്ങൾ നടത്തുക .രണ്ടായിരത്തിലധികം വരുന്ന കുട്ടികൾ അവരുടെ ഭവങ്ങളിലായിരുന്നുകൊണ്ട് വരും ദിവസങ്ങളിൽ രൂപതയോട് ചേർന്ന് മാംസമായി അവതരിച്ച വചനത്തെ ഉരുവിടുമ്പോൾ ബ്രിട്ടനിലും ലോകം മുഴുവനിലും സദ്‌വാർത്ത നൂറുമേനി ഫലങ്ങൾ പുറപ്പെടുവിക്കട്ടെ.

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ .യൂറോപ്പിലെ ഏറ്റവും വലിയ ഓൺലൈൻ ബൈബിൾ ക്വിസ് മത്സരങ്ങളുമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത. സുവാറ ഓൺലൈൻ ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് രണ്ടായിരത്തിൽ പരം വരുന്ന കുട്ടികൾ നാളെ സാക്ഷ്യം വഹിക്കും . കുട്ടികളുടെ ബൈബിൾ പഠനത്തെ പ്രാത്സാഹിപ്പിക്കാനും വിശ്വാസത്തിൽ ഉറപ്പുള്ളവരാകുവാനും തങ്ങൾക്ക് ലഭിച്ച അറിവിനെ പങ്കുവയ്ക്കാനുമുള്ള വലിയ ഒരു വേദിയാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത കുട്ടികൾക്ക് മുമ്പിൽ തുറന്നിട്ടിരിക്കുന്നത് . രണ്ടു പ്രാക്ടീസ് ടെസ്റ്റ് ഇതിനോടകം കുട്ടികൾക്ക് നൽകി കഴിഞ്ഞു. അവസാന ദിവസങ്ങളിൽ പേര് രജിസ്റ്റർ ചെയ്തവർക്കും, പ്രാക്ടീസ് ടെസ്റ്റിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നവർക്കും വേണ്ടി ഇന്ന് വൈകുന്നേരം ആറു മണി മുതൽ എട്ടു മണി വരെയുള്ള സമയത്തു ടെസ്റ്റ് നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളതായി രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് കോഓർഡിനേറ്റർ ആന്റണി മാത്യു അറിയിച്ചു .

എല്ലാ ശനിയാഴ്ചകളിലുമായി നടത്തപെടുന്ന മത്സരങ്ങളുടെ ആദ്യ റൗണ്ട് നാളെ ആരംഭിക്കും . മൂന്ന് എയ്‌ജ് ഗ്രൂപ്പുകൾക്കായി വിവിധ സമയങ്ങളിലായിരിക്കും മത്സരങ്ങൾ നടത്തുക. എയ്ജ് ഗ്രൂപ്പ് 8 – 10 ന് വൈകുന്നേരം 6 .30 തിനും എയ്ജ് ഗ്രൂപ്പ് 11 -13 ന് 7 .30 തിനും എയ്ജ് ഗ്രൂപ്പ് 14 -17 ന് 8 .30 നും മത്സരങ്ങൾ നടത്തും.

ആദ്യ റൗണ്ട് മത്സരങ്ങൾ മൂന്ന് ആഴ്ചകളിലായി നടത്തുമ്പോൾ രണ്ടാം റൗണ്ട് മത്സരങ്ങൾ നാല് ആഴ്ചകളിലായും മൂന്നാം റൗണ്ട് മൽസരങ്ങൾ മൂന്ന്‌ ആഴ്ചകളിലുമായി നടത്തി ഓഗസ്റ്റ് 29 തിന് ഫൈനൽ മത്സരം നടത്തും .

അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ അനുഗ്രഹത്തോടെ രൂപത ബൈബിൾ അപ്പസ്റ്റോലറ്റ് നടത്തുന്ന ഈ ഓൺലൈൻ ബൈബിൾ ക്വിസ് മത്സരങ്ങക്ക് ബഹുമാനപ്പെട്ട ജോർജ് എട്ടുപറയിൽ അച്ചന്റെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു .

ഓൺലൈൻ ബൈബിൾ ക്വിസ് മത്സരത്തിന് പേര് നിർദേശ്ശിക്കാനുള്ള അവസരത്തെ ഉപയോഗപ്പെടുത്തിയ ഏവർക്കും നന്ദി പറയുന്നു .നിങ്ങൾ നിർദ്ദേശിച്ച പേരുകളിൽ നിന്നും, രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് തെരഞ്ഞെടുത്തത് സദ്‌വാർത്ത എന്ന് അർത്ഥം വരുന്ന ‘സുവാറ’ എന്ന സുറിയാനി പദമാണ് . സെന്റ് എഫ്രേം പ്രൊപ്പോസഡ് മിഷൻ ,സ്കെന്തോർപ്പിലുള്ള റോസ് ജിമ്മിച്ചൻ ആണ് ഈ പേര് അയച്ചത് . മാംസമായി അവതരിച്ച വചനം ബ്രിട്ടന്റെ മണ്ണിൽ നമ്മുടെ കുട്ടികളിലൂടെ വളർന്ന് പന്തലിച്ച് നൂറുമേനി ഫലങ്ങൾ പുറപ്പെടുവിക്കട്ടെ എന്നാശംസിക്കുന്നു . ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് രൂപത ബൈബിൾ അപ്പൊസ്‌തലേറ്റുമായി ബന്ധപ്പെടണമെന്ന് ബൈബിൾ ക്വിസ് പി . ആർ . ഓ . ജിമ്മിച്ചൻ ജോർജ് അറിയിച്ചു .

RECENT POSTS
Copyright © . All rights reserved