സ്പിരിച്വല്‍ ടീം. മലയാളം യുകെ.
ദൈവ തിരുമനസ്സിനോടുള്ള വിധേയത്വമാണ് ക്രിസ്തീയ ജീവിതസാരം. മിശിഹായുടെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും ജീവിതത്തില്‍ അത് വളരെ പ്രകടമായിരുന്നു. അതു ദിന ജീവിതത്തില്‍ ഓരോ നിമിഷവും പരിശുദ്ധ കന്യകയെ ദൈവദൂദന്‍ സമീപിച്ച് ദൈവഹിതം അറിയ്ച്ചതു പോലെ നമ്മെയും അറിയ്ക്കുന്നുണ്ട്. ദൈവ പ്രമാണങ്ങള്‍, തിരുസഭയുടെ കല്പനകള്‍, മേലധികാരുടെ നിര്‍ദ്ദേശങ്ങള്‍, ജീവിത ചുമതലകള്‍, അന്തഃക്കരണ പ്രചോതനങ്ങള്‍ എന്നിവയിലൂടെ അത് നാം മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നെങ്കില്‍ നമുക്ക് കൂടുതല്‍ ഉത്തമമായി ദൈവ സേവനവും സഹോദര സേവനവും നിര്‍വഹിക്കുവാന്‍ കഴിയും.
പ്രാര്‍ത്ഥന.
ദിവ്യ ജനനീ, അങ്ങ് ദൈവതിരുമനസ്സിനോട് പരിപൂര്‍ണ്ണ വിധേയമായി വര്‍ത്തിച്ചു. എല്ലാ നിമിഷത്തിലും അത് മാത്രമായിരുന്നു അവിടുത്തെ ജീവിത നിയമം. മനുഷ്യാവതാരത്തിന് സമ്മതം നല്‍കിയപ്പോള്‍ മുതല്‍ കാല്‍വരിയിലെ കുരിശിന് സമീപം നില്ക്കുമ്പോഴും അതിന് ശേഷവും അവിടുന്ന് സദാ ദൈവതിരുമനസ്സ് നിറവേറ്റിയതാണ് അവിടുത്തെ മഹത്വത്തിന് നിതാനമെന്ന് ഞങ്ങള്‍ മനസ്സിലാക്കി. ദൈവമാതാവേ, അങ്ങേ വത്സല മക്കളായ ഞങ്ങളും ദൈവ തിരുമനസ്സിന് പരിപൂര്‍ണ്ണരായി വിധേയരായി ജീവിക്കുവാനുള്ള അനുഗ്രഹം നല്‍കണമേ. ജീവിത ക്ലേശങ്ങളിലും പ്രലോഭനങ്ങളുടെ തിരകള്‍ അലയടിച്ചുയരുമ്പോഴും രോഗങ്ങളും യാതനകളും അനുഭവപ്പെടുമ്പോഴും ദൈവ തിരുമനസ്സാകുന്ന ദീപശിഖ ഞങ്ങള്‍ക്ക് മാര്‍ഗ്ഗദര്‍ശന മരുളുവാന്‍ അങ്ങ് സഹായിക്കണമേ…
സുകൃതജപം.
ദൈവ തിരുമനസ്സിനു സ്വയം സമര്‍പ്പിച്ച ദൈവമാതാവേ…
ദൈവതിരുമനസ്സനുസരിച്ചു ജീവിക്കാന്‍ ഞങ്ങളെ സഹായിക്കണമേ….
നേഴ്സിന്റെ ത്യാഗത്തിനും പ്രവർത്തനങ്ങൾക്കും മുൻപിൽ ശിരസ്സു നമിക്കുന്നതായി മാർ ജോസഫ് സ്രാമ്പിക്കൽ തന്റെ സന്ദേശത്തിൽ പറഞ്ഞു. കോവിഡ് കാലത്ത് നാം ഓരോ നിമിഷം അറിയുന്നതും അനുഭവിക്കുന്നതും നേഴ്സുമാരുടെ മഹത്വമാണ്. ആശുപത്രികളിൽ പൂർണ്ണ സമർപ്പണത്തോടെ ജോലിചെയ്യുന്ന സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന നേഴ്സുമാരാണ് ഇന്ന് ലോകത്തിലെ വെളിച്ചം. ഈ അവസരത്തിലാണ് ഗ്രേറ്റ് ബ്രിട്ടൻ രൂപതയെ പ്രതിനിധീകരിച്ച് പിതാവും പുരോഹിതൻമാരും നേഴ്സുമാരുടെ അർപ്പണമനോഭാവത്തെ അഭിനന്ദിച്ചുകൊണ്ടുള്ള സന്ദേശം അറിയിച്ചത്. ഈ സുദിനത്തിൽ എല്ലാ ആരോഗ്യ പ്രവർത്തകർക്കും വേണ്ടി പ്രാർത്ഥിക്കും എന്നും പിതാവ് പറഞ്ഞു.
സ്പിരിച്വല്‍ ടീം. മലയാളം യുകെ.
ദൈവത്തിന്റെ വചനം കേള്‍ക്കുകയും അതനുസരിക്കുകയും ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ഭാഗ്യം.(ലൂക്കാ 11: 27, 28 ) മിശിഹാ ഇവിടെ പരിശുദ്ധ കന്യകയുടെ യഥാര്‍ത്ഥത്തിലുള്ള മഹത്വം അടങ്ങിയിരിക്കുന്നത് എന്തിലാണെന്നു നമ്മെ മനസ്സിലാക്കുന്നു. ദൈവവചനം ശ്രവിച്ചു അതനുസരിച്ച് പ്രവര്‍ത്തിച്ചതിനാലാണ് അവള്‍ ഭാഗ്യവതിയായിരിക്കുന്നത്.
അതിനാല്‍ നമുക്ക് നമ്മുടെ അനുദിന ജീവിതത്തില്‍ ദൈവവചനം ശ്രവിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിന് പരിശ്രമിക്കാം. ദൈവവചനവും എല്ലാ തിരുവെഴുത്തുകളും ദൈവ പ്രചോദിതമാകയാല്‍, പഠിപ്പിക്കുന്നവന് അബദ്ധങ്ങളെ ഖണ്ഡിക്കുന്നതിനും, ജനങ്ങളുടെ ജീവിതത്തില്‍ മാര്‍ഗദര്‍ശനം നല്കുന്നതിനും, അവരെ വിശുദ്ധി പ്രാപിക്കുന്നതിന് പഠിപ്പിക്കുന്നതിനും ഫലദായകമാം വിധം ഉപയോഗിക്കുവാന്‍ കഴിയുന്നവയാണ്. ഇരു മുനവളായ ദൈവവചനം ശ്രവിച്ച് അത് പ്രാവര്‍ത്തികമാക്കുന്നത് രക്ഷാകരമായിരിക്കും. എന്നാല്‍ അതിനെ അവഗണിക്കുന്നവര്‍ക്ക് നാശത്തിനും കാരണമാകും.
പ്രാര്‍ത്ഥന.
മരിയാംബികയേ..!
അങ്ങ് ദൈവവചനം ശ്രവിക്കുന്നതിലും അത് പ്രാവര്‍ത്തികമാക്കുന്നതിലും എത്ര വിശ്വസ്തത പ്രകടിപ്പിച്ചു. ‘ നിന്റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ ‘ എന്ന അങ്ങേ വചസ്സുകളിലൂടെ ഒരു നവ്യ ലോകത്തെ സൃഷ്ടിച്ചു.
നാഥേ, ഞങ്ങളും ദൈവവചനം ശ്രവിക്കുന്നതിനും അതിനനുസരണമായി ജീവിതം നയിക്കുന്നതിനും വേണ്ട അനുഗ്രഹങ്ങള്‍ നല്‍കണമേ.. ഞങ്ങള്‍ ദൈവവചനം പലപ്പോഴും താല്പര്യമില്ലാതെ കേള്‍ക്കുകയും പ്രാവര്‍ത്തികമാക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. അതിനേക്കുറിച്ച് ഞങ്ങള്‍ മനഃസ്തപിക്കുന്നു. ഞങ്ങളുടെ ഭാവി ജീവിതം അങ്ങേ ദിവ്യകുമാരന്റെ രക്ഷാകരമായ വചനങ്ങള്‍ക്കനുസൃതമായി നയിച്ചു കൊള്ളാമെന്ന് പ്രതിജ്ഞ ചെയ്യുന്നു. ഞങ്ങളുടെ ബലഹീനതയെ പരിഗണിക്കണമേ..
സുകൃതജപം.
ബോധജ്ഞാനത്തിന്റെ സിംഹാസനമേ…
ഞങ്ങളുടെ ബുദ്ധിക്ക് പ്രകാശം നല്‍കണമേ…
ഷിബു മാത്യൂ.
ഇത് ഉയിര്‍പ്പിന്റെ അഞ്ചാം ഞായറാഴ്ച. ഈ സത്യം മനസ്സില്‍ സൂക്ഷിക്കുക. ഉയിര്‍ത്ത കര്‍ത്താവ് നമുക്ക് മനസ്സിലാകുന്നത് വചനത്തിലൂടെയാണ്. തോമസ് കണ്ടു വിശ്വസിച്ചു. കാണാതെ അവനില്‍ വിശ്വസിക്കുവാന്‍ നമുക്ക് സാധിക്കണം.
കൃപ ലഭിച്ചവരെല്ലാം പത്രോസിന്റെ വാക്ക് കേട്ട് വീണ്ടും മീന്‍ പിടിക്കാന്‍ പോയി…
അഭിവന്ദ്യ പിതാവിന്റെ സന്ദേശം വീഡിയോയില്‍ കാണുക.
സ്പിരിച്വല്‍ ടീം. മലയാളം യുകെ.
മറിയം പറഞ്ഞു. ഇതാ കര്‍ത്താവിന്റെ ദാസി, നിന്റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ. അപ്പോള്‍ ദൂദന്‍ അവളുടെ അടുക്കല്‍ നിന്നും പോയി. പരിശുദ്ധ കന്യക’ നിന്റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ’ എന്നു പറഞ്ഞ വാക്കുകളാണ് ഈ ലോകത്തിലെ ഏറ്റവും സ്വാതന്ത്ര്യപൂര്‍ണ്ണമായ പ്രവര്‍ത്തി. അതു വഴി മേരി എല്ലാ മനുഷ്യരേയും ദൈവമക്കളുടെ പരിപൂര്‍ണ്ണ സ്വാതന്ത്ര്യത്തിലേയ്ക്കവരോധിച്ചു. കന്യകാമറിയം മനുഷ്യാവതാരരഹസ്യത്തിന് പരിപൂര്‍ണ്ണ സ്വാതന്ത്ര്യത്തോടു കൂടി സമ്മതം നല്‍കി പരിത്രാണ കര്‍മ്മത്തില്‍ സഹകരിച്ചു. രക്ഷണീയ കര്‍മ്മം മനുഷ്യാവതാരം വഴി ദൈവവുമായി മര്‍ത്യ വംശത്തെ ഐക്യപ്പെടുത്തുന്നതിലാണ് അടങ്ങിയിരിക്കുന്നത്. ദൈവത്തിന് മനുഷ്യ സ്വഭാവം നല്‍കുവാന്‍ പരിശുദ്ധ കന്യക സമ്മതം നല്‍കിയപ്പോള്‍ മിശിഹാ വഴിയായിട്ടുള്ള രക്ഷാകര്‍മ്മം പ്രോത്ഘാടിതമായി. ‘നാഥേ, നീ സമ്മതിക്കുമെങ്കില്‍ രക്ഷപ്രാപിക്കും’. എന്ന് വി. ബര്‍ണാര്‍ദ് പ്രസ്താവിച്ചിരുന്നു. പരി. കന്യകയെപ്പോലെ നാമും ദൈവ തിരുമനസ്സിന് വിധേയരായി വര്‍ത്തിക്കുമ്പോള്‍ ദൈവമക്കളായി തീരുന്നു. അപ്പോഴാണ് സ്വാതന്ത്ര്യം സുരക്ഷിതമാകുന്നത്.
പ്രാര്‍ത്ഥന.
ദൈവമാതാവായ പരിശുദ്ധ കന്യകയെ, അവിടുന്ന് ദൈവദൂതന്റെ സന്ദേശത്തിന് നിന്റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ എന്ന വാക്കുകളിലൂടെ മനുഷ്യാവതാര രഹസ്യത്തിന് സമ്മതം നല്‍കി മനുഷ്യവര്‍ഗ്ഗത്തിന്റെ പരിത്രാണ കര്‍മ്മത്തില്‍ സഹകരിച്ചു. സ്വാതന്ത്ര്യ ദുര്‍വിനിയോഗത്താല്‍ നാശഗര്‍ത്തത്തില്‍ നിപതിച്ച മാനവരാശിയെ അവിടുന്നു സ്വതന്ത്ര്യം ശരിയായി വിനിയോഗിച്ച് കൊണ്ടു രക്ഷിച്ചു. ഞങ്ങള്‍ ദൈവമക്കളുടെ യഥാര്‍ത്ഥ സ്വാതന്ത്ര്യം എന്താണെന്ന് മനസ്സിലാക്കി അതനുസരിച്ച് ഞങ്ങളുടെ സ്വാതന്ത്ര്യര്യത്തെ ശരിയായി വിനിയോഗിക്കുവാനുള്ള അനുഗ്രഹം നല്‍കണമേ.. ഞങ്ങളുടെ സ്വാതന്ത്ര്യം ദുരുപയോഗിച്ച് അവിടുത്തെ തിരുക്കുമാരനെ ദ്രോഹിക്കാതിരിക്കട്ടെ. എപ്പോഴും ദൈവ മഹത്വത്തിനും ഞങ്ങളുടെ ആത്മരക്ഷയ്ക്കും ഉപയുക്തമായ വിധം ഞങ്ങള്‍ അത് വിനിയോഗിക്കുന്നതാണെന്ന് പ്രതിജ്ഞ ചെയ്യുന്നു. നാഥേ, അങ്ങ് ഞങ്ങളുടെ മാതൃകയായിരിക്കേണമേ… ഞങ്ങളുടെ സ്വാതന്ത്ര്യത്തെ ശരിയായി വിനിയോഗിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കണമേ.. അനുസരണം ഏറ്റവും വലിയ സ്വാതന്ത്ര്യമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കട്ടെ.
സുകൃതജപം
ദൈവപുത്രന്റെ മാതാവേ..
ദൈവവചനത്തിനനുസൃതമായി ജീവിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കണമേ…
മനോജ് മാത്യു
റ്റീസെഡിൽ ഉറ്റവരും ഉടയവരും കൂടെയില്ലാത്ത സ്റ്റുഡന്റ് വിസക്കാർക്ക് തുടർച്ചയായ രണ്ടാം വാരത്തിലും കാരുണ്യത്തിന്റെ കൈത്താങ്ങാവുകയാണ് മിഡിൽസ്‌ബ്രോയിലെ നല്ല സമറായക്കാർ. കഴിഞ്ഞാഴ്‌ച സഹായം ആവശ്യപ്പെട്ടു വിളിച്ച 14 വിദ്യാർത്ഥി വിസക്കാർക്കു രണ്ടാഴ്‌ചത്തേക്കു വേണ്ട അവശ്യസാധനങ്ങൾ വാങ്ങിച്ചു നൽകിയതിന് പിന്നാലെ ഇന്ന് വേറെ 12 വിദ്യാർഥികളെക്കൂടെ സഹായിച്ചതോടെ ഇതുവരെ വിവിധ മതക്കാരും ഭാഷക്കാരുമായ 26 സ്റുഡന്റ്സിന് ദൈനംദിനാവശ്യ സാധനങ്ങൾ വാങ്ങിക്കൊടുത്തതിന്റെ ചാരിതാർഥ്യത്തിലാണ് സെന്റ്. എലിസബത്ത് മിഷൻ.
യുകെയെന്ന സ്വപ്നഭൂമിയിൽ ഒരു പുതിയ ജീവിതം കരുപ്പിടിപ്പിക്കാമെന്ന പ്രതീക്ഷയിൽ ലോണെടുത്തും കടംവാങ്ങിയും സ്റ്റുഡന്റ് വിസയിൽ വന്ന നിരവധി യുവജനങ്ങളുടെ സ്വപ്നങ്ങളുടെമേലാണ് കൊറോണ കരിനിഴൽ വീഴ്ത്തുന്നത്. അവരിൽ നിരവധി പേർക്ക് തങ്ങൾക്കുണ്ടായിരുന്ന പാർട്ട്ടൈം ജോലി നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല, പലരും ഭക്ഷണത്തിനും താമസത്തിനുംപോലും ബുദ്ധിമുട്ടുന്ന കാഴ്ചയാണ് ചുറ്റും കാണാൻ കഴിയുക. ഒരിടത്തു കൊറോണഭയവും, ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വവും വേട്ടയാടുമ്പോൾ മറുവശത്തു അനുദിന ജീവിതത്തിലെ അടിസ്ഥാന ആവശ്യങ്ങൾ നിർവഹിക്കാനുള്ള തുകപോലും കയ്യിൽ ഇല്ലെന്നുള്ളത് യുവജനങ്ങളെ നിരാശയിലേക്കു തള്ളിവിടുന്ന കാര്യങ്ങളാണ്. ഇത്തരത്തിൽ ദുരിതത്തിലായ വിദ്യാർത്ഥി വിസക്കാരെ സഹായിക്കാൻ മുന്നോട്ടിറങ്ങിയ യുകെയിലെ മലയാളി സംഘടനകളോടും ചാരിറ്റികളോടും കൈകോർക്കുകയാണ് സീറോമലബാർ രൂപതയുടെ കീഴിലുള്ള മിഡിൽസ്ബ്രോ സെന്റ്. എലിസബത്ത് മിഷനും.
ടീസൈഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ വന്നു ദുരിതത്തിലായ സ്റ്റുഡന്റ് വിസക്കാരുടെ വിവരം അറിഞ്ഞയുടൻ മിഷന്റെ ചാർജ്ജുള്ള ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ വികാരി ജനറാൾ ആന്റണി ചുണ്ടലിക്കാട്ടിലച്ചൻ ഇടവകയുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അയച്ച സന്ദേശമാണ് ചാരിറ്റി പ്രവർത്തനത്തിനു തുടക്കമിട്ടത്. ഏതാനും മണിക്കൂറുകൾക്കുള്ളിൽത്തന്നെ മിഡിൽസ്‌ബ്രോ ഡാർലിംഗ്ടൺ, നോർത്ത് അലെർട്ടൺ എന്നീ സെന്ററുകളിൽനിന്നും മിഷന്റെ അക്കൗണ്ടിലേക്കു വിവിധ തുകകൾ പ്രവഹിച്ചു തുടങ്ങി. കൊറോണ രോഗത്തിന്റെ പ്രതിസന്ധിയിൽ വിഷമമനുഭവിക്കുന്ന പ്രവാസികൾക്ക് സഹായ ഹസ്തവുമായി ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ എപ്പാർക്കി രൂപീകരിച്ച ഹെല്പ് ഡെസ്‌കിനോട് കൈകോർത്തുകൊണ്ടാണ് മിഡിൽസ്‌ബ്രോയിലെ കാരുണ്യപ്രവർത്തികൾ. പ്രവർത്തികൾ കൂടാതെയുള്ള വിശ്വാസം നിര്ജീവമാണ് എന്ന അപ്പസ്തോലവചനം പ്രാവർത്തികമാക്കാനുള്ള ഒരവസരമായാണ് ഈ കൊറോണകാലത്തെ അനേകം വിശ്വാസികൾ കാണുന്നത്.
മഹാമാരിയുടെ നിഴൽ വീണ ടീസൈഡ് താഴ്വരയിൽ നിങ്ങൾ ഒറ്റയ്ക്കല്ല, ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട് എന്ന സന്ദേശം അശരണരായ സ്റ്റുഡന്റ് വിസക്കാർക്ക് പകരുകയാണ് മിഡിൽസ്‌ബ്രോ സെന്റ്. എലിസബത്ത് സീറോമലബാർ മിഷൻ. തുടർന്നും മിഡിൽസ്‌ബ്രോയിലും പ്രാന്തപ്രദേശങ്ങളിലും ഭക്ഷണത്തിനും അടിസ്ഥാന ആവശ്യങ്ങൾക്കും ബുദ്ധിമുട്ടുന്ന ആർക്കും ജാതി, മത, ഭാഷാ ഭേദമെന്യേ മിഷനെയോ, രൂപതയുടെ ഹെൽപ് ലൈനുമായോ ബദ്ധപ്പെടാവുന്നതാണെന്ന് ഫാ. ആന്റണി ചുണ്ടലിക്കാട്ട് അറിയിച്ചു. ഇതുവരെ ഈ സംരംഭത്തിൽ പങ്കാളികളായ എല്ലാവർക്കും ആന്റണിയച്ചന്റെ കൃതജതയും പ്രാർത്ഥനയും ഇതോടൊപ്പം അറിയിക്കുന്നു.
മാര്‍ ജോസഫ് സ്രാമ്പിക്കല്‍
റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വുമണ്‍സ് ഫോറം ഭാരവാഹികളുടെ യോഗം നടന്നു. രൂപതാ പ്രസിഡന്റ് ജോളി മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ ഇന്നലെ നടന്ന യോഗത്തില്‍ വുമണ്‍സ് ഫോറത്തിന്റെ രൂപതാ തലത്തില്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കുകയും ചെയ്തു. സമ്മേളനം ഫോറം ഡയറക്ടര്‍ സിസ്റ്റര്‍ കുസുമം SH പ്രാത്ഥനയോടെ ആരംഭിച്ചു. അടുത്ത നാളുകളില്‍ പ്രത്യേകിച്ചു് കൊറോണ കാലത്ത് വുമണ്‍സ് ഫോറം നടത്തിയ പ്രവര്‍ത്തനങ്ങളെ വുമണ്‍സ് ഫോറം കമ്മീഷന്‍ ചെയര്‍മാനും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയുടെപ്രോട്ടോസിഞ്ചെള്ളൂസുമായ റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് അഭിനന്ദിച്ചു. പ്രാത്ഥനയും പ്രവര്‍ത്തനവും ഒത്തൊരുമിച്ച് നടത്തുന്ന
ഫാ. ജോസ് അഞ്ചാനിക്കല്‍
വുമണ്‍സ് ഫോറത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് വുമണ്‍സ് ഫോറം സെക്രട്ടറി ഷൈനി സാബു അവതരിപ്പിച്ചു. വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്കായി ആരോഗ്യ പരിപാലനത്തില്‍ നടത്തുന്ന ശുശ്രൂഷകളെ യോഗം ഏകസ്വരത്തില്‍ അഭിനന്ദിച്ചു. ഒപ്പം വിവിധ തരത്തില്‍ നടത്തുന്ന ചാരിറ്റബിള്‍ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ വിപുലമാക്കാനും യോഗം തീരുമാനിച്ചു. രൂപതയിലെ എല്ലാ കേന്ദ്രങ്ങളിലും രൂപത മുഴുവനായും നടത്തുന്ന ആദ്ധ്യാത്മിക പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും കൂടുതല്‍ ശക്തമാക്കി മുന്നോട്ട് പോകണമെന്ന് രൂപതാ ആനിമേറ്റര്‍ റവ. ഫാ. ജോസ് അഞ്ചാനിക്കല്‍
അഭിപ്രായപ്പെട്ടു.
പ്രാത്ഥനയും, പരിത്യാഗപ്രവര്‍ത്തനങ്ങളും വിവിധങ്ങളായ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുമായി ക്രോഡീകരിച്ച് വുമണ്‍സ് ഫോറം ചര്‍ച്ചാ ക്ലാസ്സുകളും സെമിനാറുകളും നടത്തി വരുന്നു. നവസുവിശേഷവത്ക്കരണയത്‌നത്തില്‍ വുമണ്‍സ് ഫോറം നടത്തി വരുന്ന വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ യൂറോപ്പിലെ മറ്റു രൂപതകള്‍ക്ക് മാതൃകയായി തീരുന്നുവെന്ന് യോഗം വിലയിരുത്തി. വിമന്‍സ് ഫോറത്തിന്റെ തുടര്‍ന്നു വരുന്ന പ്രവര്‍ത്തനങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കിത്തീര്‍ക്കണമെന്ന് വുമണ്‍സ് ഫോറം പ്രസിഡന്റ് ജോളി മാത്യൂ അഭിപ്രായപ്പെട്ടു. വുമണ്‍സ് ഫോറത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ആത്മീയമായി നയിക്കുന്ന രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുമോദനങ്ങളും പ്രാത്ഥനകളും അറിയിച്ചു.
കുട്ടികള്‍ക്ക് മാതൃഭാഷയെ സ്‌നേഹിക്കാനും പഠിക്കാനുമായി ഫാ. ജോസ് അഞ്ചാനിക്കല്‍ തയ്യാറാക്കിയ മലയാളം പാഠങ്ങള്‍ വുമണ്‍സ് ഫോറം വഴി രൂപത മുഴുവനും ലഭ്യമാക്കാന്‍ തീരുമാനിച്ചു. കൃതജ്ഞതയോടെ യോഗം അവസാനിച്ചു.
സി. കുസുമം SH
ഷൈനി സാബു
ജോളി മാത്യൂ
ന്യൂസ് ഡെസ്ക് , മലയാളം യുകെ
കോവിഡ് കാലത്ത് ക്രിസ്ത്യാനികൾ ഏറ്റവും കൂടുതൽ പ്രകീർത്തിക്കുന്ന പ്രാർത്ഥനയും ചുണ്ടിൽ വന്നിരിക്കുന്ന മന്ത്രങ്ങളും എന്ന് പറയുന്നത് ഒരു പക്ഷേ തൊണ്ണൂറ്റിയൊന്നാം സങ്കീർത്തനം ആയിരിക്കാം തൊണ്ണൂറ്റിയൊന്നാം സങ്കീർത്തനത്തിൻെറ വളരെ മനോഹരമായ ഒരു സംഗീത ആവിഷ്ക്കാരവുമായി ഒരുപറ്റം വൈദികരും വൈദിക ശ്രേഷ്ഠരും രംഗത്തെത്തിയിരിക്കുകയാണ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത ഈ സംഗീതാവിഷ്കാരം ഏതാനും മണിക്കൂറുകൾ കൊണ്ട് തന്നെ പതിനായിരങ്ങളാണ് കാണുകയും ഷെയർ ചെയ്യുകയും ചെയ്തിരിക്കുന്നത് . സീറോ മലങ്കര കത്തോലിക്കാ സഭയിലെ 21 ഓളം വൈദികരും നാലോളം ബിഷപ്പുമാരും ഒന്നു ചേർന്ന് ആലപിച്ചിരിക്കുന്ന ഈ ആൽബത്തിന് പിന്നിലുള്ള പ്രയത്നം തികച്ചും അഭിനന്ദനാർഹമാണ്.
സെമിനാരികളിലും, ആശ്രമങ്ങളിലും,അരമനകളിലും, മഠങ്ങളിലും സന്ധ്യാ പ്രാർത്ഥനയിൽ ആലപിക്കുന്ന സങ്കീർത്തനമാണ് മെത്രാപ്പോലീത്താമാരും, വൈദികരും ചേർന്നാലിച്ചിരിക്കുന്നത്. അമേരിക്ക, യു.കെ, ഖത്തർ, ഒമാൻ തുടങ്ങിയ വിദേശ രാജ്യങ്ങളിലുള്ളവരും ഒറീസാ, പൂനെ, തമിഴ്നാട് തുടങ്ങി ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലുള്ളവരും, കേരളത്തിൻ്റെ തെക്ക് മുതൽ വടക്ക് വരെയുള്ള ജില്ലകളിൽ പെട്ടവരുമായ സഭാദ്ധ്യക്ഷന്മാരും വൈദികരുമാണ് കോവിഡ് കാലത്ത് പ്രാർത്ഥനാ ഗാനവുമായി ഒരുമിച്ചത്. ക്രൈസ്തവർ ഇക്കാലയളവിൽ [കോവിഡ് ] ഏറ്റം കൂടുതൽ പ്രാവശ്യം ചൊല്ലിയ, ചൊല്ലിക്കൊണ്ടിരിക്കുന്ന സംരക്ഷണത്തിൻ്റെ സങ്കീർത്തനമാണ് ഗാനാലാപനത്തിനായി തിരഞ്ഞെടുത്തത്.
ഇംഗ്ലീഷ്, സുറിയാനി, ഹിന്ദി, തമിഴ്, ഒഡിയ, മലയാളം എന്നീ 6 ഭാഷകളിലാണ് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലിരുന്ന് സങ്കീർത്തനമാലപിച്ചിരിക്കുന്നത്. മലങ്കര കത്തോലിക്കാ സഭാദ്ധ്യക്ഷൻ കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയാണ് ഗാനത്തിന് ആമുഖം നൽകിയിരിക്കുന്നത്.
തിരുവല്ല അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ ഡോക്ടർ തോമസ് മാർ കൂറിലോസ്, മാർത്താണ്ഡം രൂപത അധ്യക്ഷൻ അഭിവന്ദ്യ ഡോക്ടർ വിൻസൻറ് മാർ പൗലോസ്, യു എസ് എ, ക്യാനഡ രൂപത അധ്യക്ഷൻ അഭിവന്ദ്യ ഡോക്ടർ ഫിലിപ്പോസ് മാർ സ്തേഫാനോസ്, മൂവാറ്റുപുഴ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ഡോക്ടർ യൂഹാനോൻ മാർ തിയഡോഷ്യസ് എന്നി പിതാക്കന്മാർ മറ്റ് 21 വൈദീകരോട് ചേർന്നാണ് സങ്കീർത്തനം ആലപിച്ചിരിക്കു ന്നത്.
എഡിറ്റിംഗ്, മിക്സിംഗ് ജോലികൾ ചെയ്തിരിക്കുന്നത്.
ഫാ.ഫിലിപ്പ് തായില്ലം.
ഫാ.സന്തോഷ് അഴകത്ത്, ഫാ.ഫിലിപ്പ് തായില്ലം കോർഡിനേറ്റർമാരായി പ്രവർത്തിച്ചു.Malankara Hymns എന്ന You Tube ചാനലിൽ കൂടിയാണ് സംപ്രഷണം ചെയ്തിരിക്കുന്നത്.
സ്പിരിച്വല്‍ ടീം. മലയാളം യുകെ.
യഹൂദ പാരമ്പര്യമനുസരിച്ച് ഒരു സ്ത്രീ വിവാഹിതയാകാതിരിക്കുക അപമാന പരമായിട്ടാണ് കരുതുക. അതു കൊണ്ട് പരിശുദ്ധ കന്യകയും യഹൂദാചാരപ്രകാരം വിവാഹിതയായി എന്നതുമാനിക്കുന്നതില്‍ തെറ്റില്ല. കൂടാതെ പരിശുദ്ധ കന്യക പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്താല്‍ ദൈവസുതന്റെ മാതാവായും, അവളുടെ അഭിമാനം സംരക്ഷിക്കുന്നതിനും വിവാഹം ആവശ്യമായിരുന്നു. ഇക്കാരണത്താലാണ് പരിശുദ്ധ കന്യകയും വിശുദ്ധ യൗസേപ്പും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ കര്‍മ്മത്തെ സംബഡിച്ച് അനുകരണഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ളത് ഇതിഹാസ രൂപേണയാണ്. എന്നാല്‍ വിശുദ്ധ ഗ്രന്ഥം വിവേകപൂര്‍ണ്ണമായ മാനം അലങ്കരിച്ചിരുന്നു.
വിവാഹാനന്തരം വി. യൗസേപ്പും പരി. കന്യകയും യഹൂദാചാര വിധികള്‍ക്കനുസരണമായി വിവാഹധര്‍മ്മാനുഷ്ഠാനമൊഴിച്ച് ഒരു മാതൃകാ കുടുംബ ജീവിതമാണ് നയിച്ചിരുന്നത്. എല്ലാ ക്രിസ്തീയ കുടുംബങ്ങളുടെയും പ്രതീകമാണ് നസ്രത്തിലെ തിരുകുടുംബം. രണ്ട് ക്രിസ്ത്യാനികള്‍ വിവാഹിതരാകുന്നത് വിശുദ്ധി പ്രാപിക്കുവാനായിട്ടാണല്ലോ! നമ്മുടെ കുടുംബങ്ങളെ ക്രൈസ്തവമാക്കി തീര്‍ക്കുവാന്‍ പരിശുദ്ധ കന്യകയുടെയും വിശുദ്ധ യൗസേപ്പിന്റെയും മാതൃക പ്രചോദനമരുളണം.
പ്രാര്‍ത്ഥന.
പരിശുദ്ധ കന്യകയെ, അവിടുന്ന് വിശുദ്ധ യൗസേപ്പുമായിട്ട് വിവാഹിതയായി കൊണ്ട് കുടുംബ ജീവിതത്തിന്റെ മാഹാത്മ്യവും അതിന്റെ പരിശുദ്ധിയും ഞങ്ങളെ മനസ്സിലാക്കി. ഞങ്ങളുടെ ക്രിസ്തീയ കുടുംബങ്ങള്‍ നസ്രത്തിലെ തിരുകുടുംബത്തിന്റെ പ്രതീകരണങ്ങളായി തീരുന്നതിനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമേ. വിവാഹ ജീവിതം വിശുദ്ധിക്കുള്ള ഒരാഹ്വാനമാണെന്ന് മനസ്സിലാക്കി ഇന്നത്തെ ദമ്പതികള്‍ അവരവരുടെ വൈവാഹിക ജീവിതത്തെ പവിത്രീകരിക്കട്ടെ. കുടുംബങ്ങളില്‍ സമാധാനവും സേവന സന്നദ്ധതയും പുലര്‍ത്തട്ടെ. ഞങ്ങളുടെ ഭാമികമായ ജീവിതം സ്വര്‍ഗ്ഗീയ ജീവിതത്തിന്റെ മുന്നാസ്വാദനമാക്കി തീര്‍ക്കുവാന്‍ ആവശ്യമായ അനുഗ്രഹങ്ങള്‍ ഞങ്ങള്‍ക്ക് പ്രാപിച്ച് തരണമേ.. അങ്ങു തന്നെ ക്രിസ്തീയ കുടുംബങ്ങളില്‍ രാജ്ഞിയായി ഭരണം നടത്തണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സുകൃതജപം.
അറിവിന്റെ ദര്‍പ്പണമായ മറിയമേ..
ദൈവിക കാര്യങ്ങളില്‍ ഞങ്ങളെ അറിവുള്ളവരാക്കേണമേ..
സ്പിരിച്വല്‍ ടീം. മലയാളം യുകെ.
പരിശുദ്ധ കന്യക ദേവാലയത്തില്‍ പ്രാര്‍ത്ഥനയും തപസ്സും അനുഷ്ഠിച്ചു കൊണ്ടാണ് ജീവിച്ചിരുന്നത്. സദാ പ്രാര്‍ത്ഥനാ നിരതമായ ജീവിതമാണ് നയിച്ചിരുന്നത്. ദൈവീകമായ കാര്യങ്ങള്‍ ധ്യാനിച്ചും വിശുദ്ധ ഗ്രന്ഥപഠനത്തിലും നിര്‍ദ്ദിഷ്ടമായ ജോലികള്‍ നിര്‍വ്വഹിച്ചുമാണ് അവള്‍ സമയം ചെലവഴിച്ചത്. നമ്മള്‍ ദൈവ സേവനത്തില്‍ എത്രമാത്രം തല്‍പരരാണെന്ന് ചിന്തിക്കേണ്ടതാണ്. ദൈവകല്പനകള്‍ അനുസരിക്കുന്നതിലും ജീവിതാന്തസ്സിന്റെ ചുമതലകള്‍ അനുഷ്ഠിക്കുന്നതിലും നമ്മെ ഭരമേല്പ്പിച്ചിട്ടുള്ള ജോലികള്‍ വിശ്വസ്തതാ പൂര്‍വ്വം നിര്‍വ്വഹിക്കുന്നതിലും നാം എത്രമാത്രം തല്‍പരരാണ്??
പ്രാര്‍ത്ഥന.
ദൈവ ജനനിയായ പരിശുദ്ധ കന്യകാമറിയമേ, അവിടുന്ന് സകല ഗുണസമ്പൂര്‍ണ്ണയായിരുന്നല്ലോ. ഞങ്ങളുടെ വിശ്വാസം ക്ഷയിക്കുകയും പ്രത്യാശ ബലഹീനമാവുകയും സ്‌നേഹം മന്ദീഭവിക്കുകയും ചെയ്യുമ്പോള്‍ അവിടുത്തെ അത്ഭുതകരമായ മാതൃക ഞങ്ങള്‍ക്ക് ശക്തി നല്‍കട്ടെ. ആകെയാല്‍ ദിവ്യ ജനനീ, ഞങ്ങള്‍ അങ്ങയുടെ സുകൃതങ്ങള്‍ അനുകരിച്ചു കൊണ്ട് പരിപൂര്‍ണ്ണമായ ക്രിസ്തീയ ജീവിതം നയിക്കുന്നതിനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കേണമേ. സജീവമായ വിശ്വാസവും അചഞ്ചലമായ പ്രത്യാശയും തീഷ്ണതയുള്ള സ്‌നേഹവും മറ്റ് ക്രിസ്തീയ സുകൃതങ്ങളും അഭ്യസിക്കുന്നതിനായി ഞങ്ങള്‍ പരിശ്രമിക്കുന്നതാണ്. ഞങ്ങളുടെ ബലഹീതയെ അങ്ങ് പരിഹരിക്കണമേ..
സുകൃതജപം.
ദാവീദിന്റെ കോട്ടയായ മറിയമേ…
നാരകീയ ശക്തിയോടുള്ള പോരാട്ടത്തില്‍ ഞങ്ങള്‍ക്ക് നീ അഭയമാകേണമേ…