“എന്നാണിനിയെന്ന് “. വിശ്വാസികൾക്ക് ഗൃഹാതുരത്വ ഗാനവുമായി ഷാജി തുമ്പേച്ചിറ അച്ചൻ
കോവിഡ് കാലത്ത് ലോകമെമ്പാടുമുള്ള മലയാളി വിശ്വാസികൾക്ക് മനസിന് കുളിർമ നൽകുന്ന ഒരു പുതിയ ക്രിസ്തീയ ഭക്തിഗാനം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു . പള്ളികൾ അടച്ചിട്ടിക്കുന്ന സാഹചര്യത്തിൽ പള്ളിയിൽ പോകുവാനും വിശുദ്ധ കുർബാന നാവിൽ സ്വീകരിക്കുവാനുമുള്ള വിശ്വാസികളുടെ കാത്തിരിപ്പിനെ മനോഹരമായ വരികളാക്കി മാറ്റിയിരിക്കുന്നത് ക്രിസ്തീയ ഭക്തി ഗാന രംഗത്തു സമാനതകളില്ലാത്ത നിരവധി ഗാനങ്ങൾക്ക് രചനയും , സംഗീതവും നൽകിയിരിക്കുന്നത് ഫാ ഷാജി തുമ്പേചിറയിൽ ആണ് .കെസ്റ്റർ ആലാപനം നിർവഹിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ ഓർക്കസ്ട്രഷൻ നിർവഹിച്ചിരിക്കുന്ന ത് സ്കറിയ ജേക്കബ് ആണ് . സുനിൽ വി ജോയ് ആണ് നിർമ്മാണ നിർവഹണം നിരവഹിച്ചിരിക്കുന്നത് . സെലിബ്രന്റ്‌സ് ഇന്ത്യക്കുവേണ്ടി ഷൈമോൻ തോട്ടുങ്കൽ ആണ് ഈ ആൽബം നിമ്മിച്ചിരിക്കുന്നത് .
സ്പിരിച്വല്‍ ടീം. മലയാളം യുകെ.
പരിശുദ്ധ കന്യക സകല സ്ത്രീകളിലും ഏറ്റവും അനുഗ്രഹീതയാണ്. ഈ ലോകത്തില്‍ ജനിച്ചിട്ടുള്ള മറ്റ് വ്യക്തികള്‍ക്ക് സ്വമാതാവിനെ തെരെഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യമില്ല. എന്നാല്‍ ഈശോമിശിഹായ്ക്കു മാത്രമേ സ്വമാതാവിനെ തെരഞ്ഞെടുക്കുവാന്‍ സാധിക്കൂ. മിശിഹാനാഥന്‍ മറിയത്തെ തെരെഞ്ഞെടുത്തപ്പോള്‍ അവള്‍ സകല സ്ത്രീകളിലും അനുഗ്രഹീതയായി തീര്‍ന്നു. ദൈവത്തിന് ഈ ലോകം പോലെ അനേകം ലോകങ്ങളെ സൃഷ്ടിക്കുവാന്‍ സാധിക്കും. എന്നാല്‍ പരിശുദ്ധ കന്യകയേക്കാള്‍ പരിപൂര്‍ണ്ണയ യ ഒരു മാതാവിനെ സൃഷ്ടിക്കുവാന്‍ സാധിക്കുകയില്ല എന്നു വി. ബൊനവെന്തുര പ്രസ്താവിക്കുന്നു. സകല ഗുണങ്ങളും സമ്മേളിപ്പിച്ചിട്ട് ദൈവം കൊടുത്ത പേരാണ് മേരി. ക്രിസ്തീയ സുകൃതങ്ങളുടെ അനുഷ്ഠാനത്തിലൂടെ നമുക്ക് അനുഗ്രഹീതരാകുവാന്‍ സാധിക്കും. നമ്മുടെ സന്താനങ്ങളെ ബാല്യകാലത്തില്‍ തന്നെ നല്ലവരായി വളര്‍ത്തുവാന്‍ ശ്രദ്ധ പതിപ്പിക്കണം.
പ്രാര്‍ത്ഥന.
ദൈവമേ, അങ്ങ് സകല വിശുദ്ധരുടെയും വിശുദ്ധിയെ അതിലംഘിക്കുന്ന വിശുദ്ധിയുടെ പരിവേഷത്താന്‍ പരിശുദ്ധ കന്യകയെ അലങ്കരിച്ചുവല്ലോ. ജ്‌നാനസ്‌നാന സ്വീകരണത്തില്‍ ലഭിച്ച പ്രസാദവരത്തെ കളങ്കപ്പെടുത്താതെ നിര്‍മ്മലമായ ജീവിതം നയിക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമേ. അനുദിനം ഞങ്ങളുടെ ജീവിതാന്തസിന്റെ ചുമതലകള്‍ യഥാവിധി നിര്‍വ്വഹിച്ചുകൊണ്ട് അങ്ങേ ദിവ്യ ജനനിയെ ഞങ്ങള്‍ അനുഗമിക്കട്ടെ. ആമ്മേന്‍
സുകൃതജപം
സ്വര്‍ഗ്ഗരാജ്ഞിയായ മറിയമേ, ഭൂവാസികളായ ഞങ്ങള്‍ക്കും നീ രാജ്ഞിയായിരിക്കേണമേ…
പരിശുദ്ധ ദൈവമാതാവിന്റെ മെയ് മാസ വണക്കത്തിൽ വീണ്ടുമൊരു രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ 9 ന് നടക്കും. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിലാണ് മലയാളത്തിലും ഇംഗ്ലീഷിലുമായുള്ള സെഹിയോൻ മിനിസ്ട്രിയുടെ ശുശ്രൂഷകൾ നടക്കുക .
ഡയറക്ടർ റവ. ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ മലയാളത്തിലെ ഏക ക്രൈസ്തവ വാർത്താ ചാനലായ ഷെക്കീനായ് ടിവിയുടെയും ഷെക്കീനായ് മിനിസ്ട്രി എന്നിവയുടെയും ഡയറക്ടറും സുപ്രസിദ്ധ വചന പ്രഘോഷകനും ആധ്യാത്മിക ശുശ്രൂഷകനുമായ ബ്രദർ സന്തോഷ് കരുമത്ര , ഫാ. ജൂഡ് മുക്കാറോ എന്നിവരും പങ്കെടുക്കും .
WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.
മലയാളം കൺവെൻഷൻ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെയായിക്കും . ഉച്ചകഴിഞ്ഞ് 3 മുതൽ വൈകിട്ട് 6 വരെയായിരിക്കും ഇംഗ്ലീഷിലുള്ള കൺവെൻഷൻ.
രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
ജോൺസൺ +44 7506 810177
അനീഷ് 07760 254700
ബിജുമോൻ മാത്യു 07515 368239
സ്പിരിച്വല്‍ ടീം. മലയാളം യുകെ
ദൈവമാതാവ് എന്ന ഉന്നതമായ സ്ഥാനത്തേയ്ക്ക് അവരോധിതയായെങ്കിലും മേരി നസ്രസിലെ വിനീത കന്യകയായിട്ടാണ് ജീവിച്ചത്. എലിസബത്തിനെ ശുശ്രൂഷിക്കുവാന്‍ പോകുമ്പോഴും, ക്രിസ്തുനാഥന്റെ പിറവിയിലും ഈജിപ്തിലേയ്ക്കുള്ള പലായനത്തിലും എല്ലാം മറിയത്തിന്റെ വിനയവും എളിമയും പ്രകാശിതമാകുന്നു. മാതാവിന്റെ മക്കളായ നാം അമ്മയെ അനുകരിച്ച് എളിമയുള്ളവരാകണം. താഴ്മയുള്ളവര്‍ ഭാഗ്യവാന്‍മാര്‍. എന്തെന്നാല്‍ ഭൂമി അവര്‍ അവകാശമായി അനുഭവിക്കും എന്നുള്ള ക്രിസ്തുനാഥന്റെ വാക്കുകള്‍ നമ്മില്‍ അന്വര്‍ത്ഥമാകും.
പ്രാര്‍ത്ഥന
ദൈവമാതാവായ പരിശുദ്ധ കന്യകയെ, അങ്ങയുടെ വിസ്മയാവഹമായ എളിമയെപ്പറ്റി ചിന്തിക്കുമ്പോള്‍ ഞങ്ങള്‍ ലജ്ജിതരാകുന്നു. അങ്ങയുടെയും അങ്ങേ തിരുക്കുമാരന്റെയും എളിമ അനുകരിക്കുവാനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമേ. എളിമ വിശുദ്ധിയുടെ അടിസ്ഥാനമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഞങ്ങളുടെ അഹങ്കാരത്താല്‍ അവിടുത്തെ ദിവ്യസുതനെ പലപ്പോഴും ദ്രോഹിച്ചിട്ടുണ്ട്. അങ്ങേ സ്‌നേഹിക്കുന്നതില്‍ ഞങ്ങള്‍ വിമുഖരായിരുന്നു. അവയ്‌ക്കെല്ലാം പരിഹാരമര്‍പ്പിച്ച് വിശ്വസ്തതാപൂര്‍വ്വം ഈശോയെയും ദൈവമാതാവായ അങ്ങയേയും സ്‌നേഹിച്ചു സേവിച്ചു കൊള്ളാമെന്ന് ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു. അതിനുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കണമേ.
സുകൃതജപം
വിശുദ്ധിയുടെ വിളനിലമായ മറിയമേ!
ഞങ്ങളുടെ ഹൃദയം ഈശോയുടെ തിരുഹൃദയത്തിനനുരൂപമാക്കണമേ…
സ്പിരിച്വല്‍ ടീം. മലയാളം യുകെ
ജ്ഞാനസ്‌നാന സ്വീകരണത്തില്‍ ഒരു ക്രസ്ത്യാനി ദൈവത്തിന് സ്വയം സമര്‍പ്പിക്കുന്നു. പക്ഷേ, നമ്മുടെ ജീവിതം ആ അര്‍പ്പണത്തിനനുയോജ്യമായതാണോ എന്ന് നാം ചിന്തിക്കണം. ഓരോ പ്രവര്‍ത്തിയും ആ അര്‍പ്പണത്തിന് വിധേയമായിരിക്കേണ്ടതാണ്.
വി. കൊച്ചുത്രേസ്യായും വി. അല്‍ഫോന്‍സാമ്മയും അവരുടെ മാതാപിതാക്കള്‍ ബാല്യത്തില്‍ തന്നെ മരിച്ചതു നിമിത്തം ദൈവ ജനനിയെ തങ്ങളുടെ അമ്മയായി സ്വീകരിച്ചതായി അവരുടെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവ ജനനി ദേവാലയത്തില്‍ ലോക പരിത്രാതാവിന്റെ ആഗമനത്തെ ആകാംക്ഷാപൂര്‍വ്വം കാത്തിരുന്നു. അതിനായി അവള്‍ തീഷ്ണതാപൂര്‍വ്വം പ്രാര്‍ത്ഥിക്കുകയും ഉപവാസവും ത്യാഗകൃത്യങ്ങളുമനുഷ്ഠിക്കുകയും ചെയ്തിരുന്നു.
പ്രാര്‍ത്ഥന
അമല മനോഹരിയും അമലോത്ഭവയുമായ പരിശുദ്ധ കന്യകയേ, അങ്ങ് ശൈശവദശയില്‍ തന്നെ ദൈവത്തിന് പരിപൂര്‍ണ്ണമായി അര്‍പ്പിച്ച് അവിടുത്തെ സേവനത്തില്‍ വിശ്വസ്തത പ്രകടിപ്പിച്ചുവല്ലോ! ദിവ്യ നാഥേ, ഞങ്ങളും ദൈവസ്‌നേഹത്തിലും അങ്ങയോടുള്ള സ്‌നേഹത്തിലും വിശ്വസ്തരായിരിക്കുവാനുള്ള അനുഗ്രഹം നല്കിയരുളണമേ… അങ്ങ് ലോക പരിത്രാതാവിനെ പ്രതീക്ഷിച്ചുകൊണ്ടു ദൈവത്തോട് പ്രാര്‍ത്ഥിച്ച് അങ്ങിലും ലോകത്തിലും ദൈവസുതന് വാസസ്ഥലം സജ്ജമാക്കി. ഇതു പോലെ ഞങ്ങളുടെ ഹൃദയങ്ങളില്‍ ദിവ്യരക്ഷകന്‍ ഹൃദയ നാഥനായി വസിക്കുവാനുള്ള അനുഗ്രഹം പ്രാപിച്ച് തരണമേ..
സുകൃതജപം.
മറിയത്തിന്റെ വിമലഹൃദയമേ…
വേദനിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ…
സ്പിരിച്വല്‍ ടീം. മലയാളം യുകെ
പരിശുദ്ധ കന്യകയുടെ ജനനം ഭൂലോകത്തിന് ഏറ്റവും വലിയ പ്രത്യാശ നല്‍കി. അവളുടെ ജനനത്തോടെ പരിത്രാണ പരിപാടി ആരംഭിച്ചു. സ്വര്‍ഗ്ഗവാസികളും അന്ന് സന്തോഷിച്ചു. പിതാവായ ദൈവത്തിന്റെ ഓമല്‍കുമാരിയും സൂതനായ ദൈവത്തിന്റെ മാതാവും പരിശുദ്ധാത്മാവിന്റെ മണവാട്ടിയുമാണവള്‍. അവള്‍ പരിശുദ്ധ ത്രിത്വത്തിന്റെ ഏറ്റവും മഹത്തായ സൃഷ്ടിയാണ്. സന്തോഷ കാരണവുമായിരുന്നു അവള്‍. പരി. കന്യകയുടെ നേരെയുള്ള ആത്മാര്‍ത്ഥമായ ഭക്തി നമുക്കുണ്ടെങ്കില്‍ നമ്മുടെ ജീവിത പ്രശ്‌നങ്ങളുടെ മദ്ധ്യത്തിലും സന്തോഷവും ധൈര്യവും പ്രത്യാശയും കളിയാടുന്നതാണ്. നമ്മുടെ കുടുംബങ്ങളില്‍ പരിശുദ്ധ അമ്മയ്ക്ക് സ്ഥാനം നല്‍കുക.
പ്രാര്‍ത്ഥന.
പരിശുദ്ധ കന്യകയുടെ ജനനത്താല്‍ ലോകത്തെ അനുഗ്രഹിച്ച ദൈവമേ! ഞങ്ങള്‍ അങ്ങേ ആരാധിക്കുന്നു. സ്‌നേഹ യോഗ്യയായ ദൈവമാതാവേ, ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. നീതി സൂര്യനായ മിശിഹായുടെ ജനനത്തിന് മുമ്പ് അങ്ങ് ലോകത്തിന് പ്രത്യാശ പകര്‍ന്നു. അങ്ങേ ഭിവ്യ സുതനെ മറ്റുള്ളവരും അറിയുകയും സ്‌നേഹിക്കുകയും ചെയ്യുന്നതിന് വേണ്ടിയുള്ള ഞങ്ങളുടെ പരിശ്രമങ്ങളെ അനുഗ്രഹിക്കണമേ.. അങ്ങയുടെ ജനനം ഭൂലോക സ്വര്‍ഗ്ഗങ്ങള്‍ക്ക് ആനന്ദനിര്‍വൃതി നല്‍കി. ഞങ്ങള്‍ നിത്യ സൗഭാഗ്യം അനുഭവിക്കാനുള്ള അനുഗ്രഹം അങ്ങേ ദിവ്യകുമാരനായ ഈശോ മിശിഹായോടപേക്ഷിച്ച് നല്‍കണമെ…
സുകൃതജപം
ഉദയ നക്ഷത്രമായ പരിശുദ്ധ മറിയമേ…
ഞങ്ങളുടെ ജീവിതം പ്രത്യാശ പൂര്‍ണ്ണമാക്കേണമേ…
സ്പിരിച്വല്‍ ടീം മലയാളം യുകെ.
പരി. അമ്മയുടെ അമലോത്ഭവത്തിനുള്ള തെളിവുകള്‍ വിശുദ്ധ ഗ്രന്ഥത്തില്‍ ധാരാളമുണ്ട്. അമ്മയുടെ അരുമ സുതരായ നാം പരിശുദ്ധ കന്യകയുടെ അമലോത്ഭവത്തില്‍ അഭിമാനിക്കുകയും പാപരഹിതമായ ജീവിതം അനുകരിക്കുകയും ചെയ്യണം. നമുക്ക് ജ്ഞാനസ്‌നാനത്തിലൂടെ ഉത്ഭവ പാപത്തില്‍ നിന്ന് മോചനം ലഭിക്കുന്നുണ്ട്. എന്നാല്‍ കര്‍മ്മ പാപത്തില്‍ നിന്നും ദൈവസഹായത്താല്‍ വിമുക്തി പ്രാപിക്കേണ്ടതാണ്. അമലോത്ഭവനാഥയുടെ മാദ്ധ്യസ്ഥം അതിന് സഹായകരമായിരിക്കും.
പ്രാര്‍ഥന.
ദൈവമേ, അങ്ങ് പരിശുദ്ധ കന്യകാമറിയത്തെ അമലോത്ഭവം എന്ന സുവിശേഷ ദാനത്താല്‍ അലങ്കരിക്കുകയുണ്ടായല്ലോ! ഞങ്ങള്‍ അങ്ങേയ്ക്ക് കൃതജ്ഞത പറയുന്നു. അമലോത്ഭവ ജനനീ അങ്ങ് പാപരഹിതമായ ജന്മത്തെ അത്യധികം വിലമതിക്കുന്നതായി ഞങ്ങളെ അറിയ്ച്ചു. അമലോത്ഭവ നാഥേ, പാപരഹിതമായ ജീവിതം നയിക്കുന്നതിനുള്ള അനുഗ്രഹം ഞങ്ങള്‍ക്ക് നല്‍കണമെ. ആത്മ ശരീരവിശുദ്ധി ഞങ്ങളെ അവിടുത്തേയ്ക്ക് പ്രിയങ്കരമാക്കി തീര്‍ക്കുന്നു എന്ന് ഞങ്ങള്‍ക്കറിയാം. അതിനാല്‍ ഞങ്ങള്‍ക്ക് അതിനുള്ള ദാനങ്ങള്‍ ദിവ്യസുതനില്‍ നിന്നും പ്രാപിച്ചു തരണമേ…
സുകൃതജപം.
അമലോത്ഭവ ജനനീ..
മാലിന്യം കൂടാതെ ഞങ്ങളുടെ ആത്മാവിനെ കാത്തുകൊള്ളണേ..
ന്യൂസ് ഡെസ്‌ക് മലയാളം യുകെ.
പാലാ രൂപത സഹായമെത്രാന്‍ അഭിവന്ദ്യ മാര്‍ ജേക്കബ് മുരിക്കന്‍ സന്യാസ ഏകാന്തവാസം നയിക്കാനൊരുങ്ങുന്നു എന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും യൂടൂബ് ചാനലുകളിലും പ്രചരിപ്പിക്കുന്ന വാസ്തവ വിരുദ്ധ വാര്‍ത്തകള്‍ക്കെതിരെ അഭിവന്ദ്യ പിതാവ് നേരിട്ട് രംഗത്ത്. രൂപതയിലെ ചില വൈദീകരുടെ പേര് എടുത്ത് പറഞ്ഞ് രൂപതയിലെ കാര്യങ്ങള്‍ തെറ്റായി അവതരിപ്പിച്ചും കുപ്രചരണങ്ങള്‍ നടത്തുന്നത് വേദനാജനകമാണെന്നും അതില്‍ ഉള്‍പ്പെട്ടവര്‍ അതില്‍ നിന്നും പിന്മാറണമെന്നുമുള്ള അഭ്യര്‍ത്ഥനയോടെയുള്ള പിതാവിന്റെ തുറന്ന കത്ത് ബിഷപ്പ് ഹൗസ് പാലാ ഇന്ന് പുറത്തിറക്കി. പരിശുദ്ധ കത്തോലിക്കാ സഭയെ തകര്‍ക്കാനുതകുന്ന തരത്തിലുള്ള വാസ്തവ വിരുദ്ധമായ വാര്‍ത്തകളായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്.
അഭിവന്ദ്യ മുരിക്കല്‍ പിതാവിന്റെ കത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ.