Spiritual

നിങ്ങള്‍ ദുഖിതരാണൊ, രോഗികളാണൊ, പ്രത്യാശ ഇല്ലാത്തവരോ, ആരും സഹായിക്കാന്‍ ഇല്ലാത്തവരൊ അതോ പാപത്തില്‍ അകപ്പട്ടു മരിപ്പാന്‍ ഇച്ഛിക്കുന്നവരോ. എന്ത് വിഷയും ആയിക്കൊട്ടെ. യേശു സകലത്തിനും മതിയായവന്‍. വാറ്റ്‌ഫോഡില്‍ 28 സെപ്റ്റംബര്‍ വെള്ളിയാഴ്ച്ച വൈകിട്ടു 6.30ന് ഗോസ്പല്‍ മീറ്റിംഗ് & ഹീലിംഗ് മിനിസ്റ്റ്രീസ് പാസ്റ്റര്‍ അജയ് കുമാര്‍ ബോംബെ വചനം പ്രസംഗിക്കുന്നു, പ്രോഫറ്റിക്ക് മിനിസ്റ്റ്രീസ്, രോഗികള്‍ക്കായി പ്രത്യേകം പ്രാര്‍ത്തിക്കുന്നു.

വെള്ളിയാഴ്ച്ച മീറ്റിംഗില്‍ ദൈവ വചനപ്രഘോഷണവും, അനുഭവ സാക്ഷ്യങ്ങളും, രോഗികള്‍ക്കും, പ്രത്യക വിഷയങ്ങള്‍ക്കായും പ്രാര്‍ത്ഥിക്കുന്നു.

പ്രാര്‍ത്ഥനയോടെ കടന്നു വരിക.

Meeting Venue:

Trinity Methodist Church,
Whippendle Road,
WD187NN,
Watford, Hertfordshire.

Date & Time: 6.30 pm,
September 28th Friday.

കുടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക

Johnson 07852304150
Hyncil 07985581109
Prince 07404821143

ജോണ്‍സണ്‍ ജോസഫ്

ലണ്ടന്‍: ഇംഗ്ലണ്ടിലെ നസ്രത്തായ വാല്‍സിങ്ങാം മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്കുള്ള സീറോ മലങ്കര കത്തോലിക്കാ സഭാ കുടുംബങ്ങളുടെ വാര്‍ഷിക തീര്‍ത്ഥാടനം സെപ്തംബര്‍ 29 ഈ ശനിയാഴ്ച്ച ക്രമീകരിച്ചിരിക്കുന്നു. 88ാമത് പുനരൈക്യ വാര്‍ഷികവും ഇതോടനുബന്ധിച്ച് നടത്തപ്പെടുന്നു. യു.കെയിലെ മലങ്കര കത്തോലിക്കാ സഭയെ പരിശുദ്ധ ദൈവമാതാവിന്റെ തിരുസന്നിധിയില്‍ സമര്‍പ്പിക്കാനുള്ള ഒരുക്കങ്ങള്‍ വിവിധ തലങ്ങളില്‍ നടന്നുവരുന്നു.

തീര്‍ത്ഥാടന ദിനം ഏറ്റഴും അനുഗ്രഹപ്രദമായക്കുന്നതിന് വിവിധ ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു. ഇത്തവണത്തെ തീര്‍ത്ഥാടനം നയിക്കുന്നതിനും വിശുദ്ധ ബലി അര്‍പ്പിക്കുന്നതിനുമായി മലങ്കര കത്തോലിക്ക സഭയുടെ യൂറോപ്പിലെ അപ്പോസ്‌തോലിക് വിസ്‌റ്റേറ്ററായി പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ നിയോഗിച്ച ബിഷപ്പ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് എത്തിച്ചേരും. പതിനൊന്ന് മണിക്ക് വാല്‍സിങ്ങാമിലെ മംഗള വാര്‍ത്ത ദേവാലയില്‍ പ്രാരംഭ പ്രാര്‍ത്ഥനയോടും ധ്യാന ചിന്തയോടും കൂടെ തീര്‍ത്ഥാടനത്തിന് തുടക്കം കുറിക്കും. തുടര്‍ന്ന് പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപവം വഹിച്ചുകൊണ്ടുള്ള തീര്‍ത്ഥാടന യാത്ര. 2.30ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, വചന പ്രഘോഷണം, മധ്യസ്ഥ പ്രാര്‍ത്ഥന എന്നിവയും ഉണ്ടായിരിക്കും.

സീറോ മലങ്കര കത്തോലിക്കാ സഭയുടെ ഈസ്റ്റ് ലണ്ടന്‍, വെസ്റ്റ് ലണ്ടന്‍, മാഞ്ചസ്റ്റര്‍, സൗത്താംപ്ടണ്‍, ഗ്ലാസ്‌ഗോ, കവന്‍ട്രി, ലൂട്ടണ്‍, ആഷ്‌ഫോര്‍ഡ്, നോട്ടിംങ്ഹാം, ഫെഫീല്‍ഡ്, ക്രോയിഡോണ്‍, വിലര്‍പൂള്‍, ഗ്ലോസ്റ്റര്‍, ബ്രിസ്‌റ്റോള്‍ എന്നീ മിഷനുകളിലെ എല്ലാ കുടുംബങ്ങളുടെയും ഒത്തുചേരലായിരിക്കും വാല്‍സിങാം തീര്‍ത്ഥാടനം.

മലങ്കര കത്തോലിക്കാ സഭാ പുനരൈക്യ വാര്‍ഷികാഘോഷങ്ങളും ഇതിനോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നു. 1930 സെപ്തംബര്‍ 20ന് ദൈവ ദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിലാണ് ചരിത്ര പ്രസിദ്ധമായ കത്തോലിക്കാ സഭയുമായുള്ള പുനരൈക്യ നടന്നത്. കഴിഞ്ഞ 88 വര്‍ഷങ്ങള്‍ സഭയെ വഴി നടത്തിയ നല്ലവനായ ദൈവത്തിന് നന്ദി പറയുവാനുള്ള അവസരമാകും മലങ്കര സഭാംഗങ്ങളുടെ കൂടി വരവ്. അഭിവന്ദ്യ യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് പിതാവ് നയിക്കുന്ന തീര്‍ത്ഥാടനത്തിലെ വിവിധ ശുശ്രൂഷകളില്‍ സഭയുടെ യു.കെ കോര്‍ഡിനേറ്റര്‍ ഫാ. രഞ്ജിത്ത് മഠത്തിറമ്പില്‍, ഫാ. ജോണ്‍ അലക്‌സ്, ഫാ. ജോണ്‍സണ്‍ മനയില്‍ എന്നിവര്‍ സഹകാര്‍മ്മികരാകും. പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളില്ലാതെയാണ് ഇത്തവണ മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യ വാര്‍ഷികം ആഘോഷങ്ങള്‍ക്ക് ചെലവിടുന്ന തുക പ്രളയ ബാധിത കുടുംബങ്ങളുടെ പുരനരുദ്ധാരണത്തിനായി മാറ്റിവെയ്ക്കാന്‍ മലങ്കര സഭ തീരുമാനമെടുത്തിരുന്നു.

സന്ദര്‍ലാന്‍ഡ്: പ്രളയം തൂത്തെറിഞ്ഞ കേരളത്തിന് കൈത്താങ്ങായി പെരുന്നാളിന്റെ ആഘോഷങ്ങള്‍ക്ക് അവധികൊടുത്ത്, ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സന്ദര്‍ലാന്‍ഡ് സെ. ജോസെഫ്‌സ് ദേവാലയത്തില്‍ വെച്ച് സെപ്തംബര്‍ 22 ശനിയാഴ്ച ഭക്തിനിര്‍ഭരമായ ആഘോഷ കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു. രാവിലെ 10ന് തുടങ്ങിയ ആഘോഷമായ ദിവ്യബലിയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ചാന്‍സിലര്‍ ബഹു. ഫാ. മാത്യു പിണക്കാട്ട് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കൂടാതെ രൂപതയിലെ മറ്റു വൈദികരും സഹകാര്‍മ്മികരായി.

തുടര്‍ന്ന് നടന്ന വിശ്വാസ പ്രഘോഷണ പ്രദക്ഷിണത്തില്‍ ഭാരതത്തിന്റെ സാംസ്‌കാരിക പെരുമയും കേരള ക്രൈസ്തവരുടെ വിശ്വാസ തീക്ഷണതയും പ്രതിഫലിച്ചു. പ്രളയ ബാധിത പ്രദേശത്തെ ജനങ്ങളെ സഹായിക്കാനായി സണ്ടര്‍ലന്‍ഡ് വിമന്‍സ് ഫോറം ഒരുക്കിയ ചാരിറ്റി ഫുഡ് സെയില്‍ വിശ്വാസികളുടെ സഹകരണത്തോടെ വലിയ വിജയമായി തീര്‍ന്നു.

നോര്‍ത്ത് ഈസ്റ്റിലെ ഏറ്റവും വലിയ മലയാളി ആത്മീയ കൂട്ടായ്മയിലേക്ക് സംബന്ധിക്കാനെത്തിയ ഏവര്‍ക്കും തിരുനാള്‍ കമ്മിറ്റിയും സീറോ മലബാര്‍ ചാപ്ലയിന്‍ ബഹു. ഫാ. സജി തോട്ടത്തിലും സ്‌നേഹത്തിന്റെ ഭാഷയില്‍ നന്ദി അര്‍പ്പിച്ചു

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ യു.കെയില്‍ ഒരുക്കുന്ന പരിശുദ്ധാത്മ അഭിഷേക കണ്‍വെന്‍ഷനുകള്‍ക്ക് മുന്നോടിയായി ലണ്ടന്‍ ധ്യാന വേദി നേരില്‍ കാണുന്നതിനും സൗകര്യങ്ങളും ഒരുക്കങ്ങളും വിലയിരുത്തുന്നതിനുമായി പ്രത്യേക യോഗം ചേരുന്നു. ഹെയര്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് അക്കാദമിയില്‍ വെച്ച് സെപ്തംബര്‍ 29ന് ശനിയാഴ്ച വൈകുന്നേരം 5:00 മണിക്കാണ് സംഘാടക സമിതിയുടെയും വളണ്ടിയേഴ്സ്സിന്റെയും സംയുക്ത യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. ബൈബിള്‍ കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുന്നതിന്റെ ഭാഗമായി ചേരുന്ന പ്രസ്തുത യോഗത്തില്‍ എല്ലാ വളണ്ടിയേഴ്‌സും എത്തിച്ചേരണമെന്നു ഫാ. ജോസ് അന്ത്യാംകുളം അഭ്യര്‍ത്ഥിച്ചു.

പ്രശസ്ത തിരുവചന പ്രഘോഷകന്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ അച്ചന്‍ ആണ് യു.കെയില്‍ എട്ടിടങ്ങളിലായി നടത്തുന്ന ബൈബിള്‍ കണ്‍വെന്‍ഷനുകളില്‍ തിരുവചന ശുശ്രുഷ നയിക്കുക.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ സ്പിരിച്യുല്‍ ഡയറക്ടറും, ചാപ്ലൈനുമായ ഫാ.ജോസ് അന്ത്യാംകുളം ജനറല്‍ കോര്‍ഡിനേറ്ററും, ഷാജി വാറ്റ്ഫോര്‍ഡ് കണ്‍വീനറായും, ആന്റണി തോമസ്, ജോമോന്‍ ഹെയര്‍ഫീല്‍ഡ് എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായും, വിന്‍സന്റ് മാളിയേക്കല്‍ വെന്യു ഇന്‍ ചാര്‍ജുമായി രൂപീകരിക്കപ്പെട്ട വിപുലമായ കമ്മിറ്റിയാണ് കണ്‍വെന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ക്കു നേതൃത്വം വഹിക്കുന്നത്.

നവംബര്‍ നാലിന് ഹെയര്‍ഫീല്‍ഡില്‍ വെച്ച് നടക്കുന്ന ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് സസ്‌നേഹം ഏവരെയും ക്ഷണിച്ചു കൊള്ളുന്നതായും, കണ്‍വെന്‍ഷന്‍ കൂടുതല്‍ അനുഗ്രഹദായകമാകുവാനുള്ള ഏവരുടെയും മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍ അഭ്യര്‍ത്ഥിക്കുന്നതോടൊപ്പം മുഴുവന്‍ ആളുകളുകളുടെയും സജീവ പങ്കാളിത്തം തേടുന്നതായും ബൈബിള്‍ കണ്‍വെന്‍ഷന്‍ സംഘാടകസമിതി അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഷാജി വാട്ഫോര്‍ഡ് : 07737702264; ജോമോന്‍ ഹെയര്‍ഫീല്‍ഡ്:07804691069

കണ്‍വെന്‍ഷന്‍ വേദിയുടെ വിലാസം:

The Harefield Academy
Northwood Way, Harefield UB9 6ET

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ ബൈബിള്‍ കലോത്സവത്തിന്റെ തീം സോങ് പുറത്തിറങ്ങി. ബൈബിള്‍ കലോത്സവത്തിന്റെ ആവേശം നിറഞ്ഞ ഗാനം ഏവരും നെഞ്ചിലേറ്റും എന്ന കാര്യത്തില്‍ സംശയം ഇല്ല. ബൈബിള്‍ കലോത്സവം എപ്പോഴും ഒരു ആഘോഷമാണ്. മത്സരങ്ങളുടെ പിരിമുറുക്കമില്ലാതെ വേദികളില്‍ കുട്ടികള്‍ നിറഞ്ഞാടുമ്പോള്‍ കാണികള്‍ക്ക് കൗതുകവും ആവേശവുമാണ് ഇവ സമ്മാനിക്കു.

എല്ലാ വര്‍ഷത്തേക്കുമായി ഒരു മനോഹരമായ തീം സോങ്ങാണ് ഇക്കുറി ഒരുക്കിയിരിക്കുന്നത്. ഫാ സെബാസ്റ്റ്യന്‍ ചാമക്കാലയുടെ വരികള്‍ക്ക് ബിജു കൊച്ചു തെള്ളിയില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഈ മനോഹരമായ തീം സോങ്ങ് സുപ്രസിദ്ധ ഗായകന്‍ അഭിജിത് കൊല്ലമാണ് ആലപിച്ചിരിക്കുന്നത്.
ബൈബിള്‍ കലോത്സവത്തിന്റെ മഹത്വവും പ്രാധാന്യവും വിളിച്ചോതുന്നതാണ് ഇതിലെ വരികള്‍.

ദൈവ വചനം കലാരൂപത്തിലൂടെ കാണികളിലേക്കെത്തിക്കുന്ന ആ മഹനീയ മുഹൂര്‍ത്തതിലേക്ക് ഇനി ഏതാനും ദിവസം മാത്രം. ഇതിന്റെ ആവേശ തുടിപ്പുകള്‍ക്ക് താളമായി പുറത്തിറങ്ങിയ ഈ തീം സോങ്. ബര്‍മ്മിങ്ഹാമില്‍ വച്ചു നടന്ന ചടങ്ങിലാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തീം സോങ് പ്രകാശനം ചെയ്തത്.

രണ്ടാമത് ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതാ ബൈബിള്‍ കലോത്സവം നവംബര്‍ പത്തിന് ബ്രിസ്റ്റോള്‍ ഗ്രീന്‍വേ സെന്ററില്‍ നടക്കും. ഇതിന്റെ ഒരുക്കങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്.

മാഞ്ചസ്റ്റര്‍: ലോക പ്രശസ്ത വചന പ്രഘോഷകനും സെഹിയോന്‍ മിനിസ്ട്രീസ് സ്ഥാപകനുമായ റവ. ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത രണ്ടാമത് ബൈബിള്‍ കണ്‍വെന്‍ഷന്‍ മാഞ്ചസ്റ്റര്‍ റീജിയന്‍ കേന്ദ്രീകരിച്ച് നവംബര്‍ 3ന് നടക്കും. ബിഷപ്പ് മാര്‍. ജോസഫ് സ്രാമ്പിക്കല്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.

രൂപത വികാരി ജനറാള്‍ റവ. ഫാ.സജി മലയില്‍ പുത്തന്‍പുരയുടെ നേതൃത്വത്തില്‍ വിവിധ മാസ് സെന്ററുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരുള്‍പ്പെടുന്ന വിപുലമായ സംഘാടകസമിതി ചാപ്ലയിന്‍മാരായ ഫാ.ജോസ് അഞ്ചാനി, ഫാ. മാത്യു മുളയോലില്‍ ഫാ. ബിജു കുന്നക്കാട്ട്, ഡീക്കന്‍ അനില്‍ ലൂക്കോസ് എന്നിവര്‍ക്കൊപ്പം വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്. സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയുടെ പാതയില്‍ പ്രത്യേക ദൈവിക അംഗീകാരമായി നല്‍കപ്പെട്ട ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ ബൈബിള്‍ കണ്‍വെന്‍ഷന്‍ വന്‍ അഭിഷേകമായി മാറ്റിക്കൊണ്ട് ‘ലോക സുവിശേഷവത്ക്കരണം മലയാളികളിലൂടെയെന്ന ‘ അലിഖിത വചനത്തിന് അടിവരയിടുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മാഞ്ചസ്റ്ററില്‍ സംഘാടകസമിതി തുടക്കംകുറിച്ചു.  കണ്‍വെന്‍ഷന്റെ ആത്മീയ വിജയത്തിനായുള്ള പ്രത്യേക പ്രാര്‍ത്ഥന ഓരോ കുടുംബങ്ങളിലും നടന്നുവരുന്നു. റീജിയന്റെ വിവിധ കേന്ദ്രങ്ങളില്‍ പ്രത്യേക ഉപവാസ, മധ്യസ്ഥ പ്രാര്‍ത്ഥനകളും ജപമാല, കുരിശിന്റെ വഴി എന്നിവയും നടന്നുവരുന്നു.

സഭ യേശുവാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നടന്നുവരുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനിലൂടെ ധാരാളം അത്ഭുതങ്ങളും, അടയാളങ്ങളും, രോഗശാന്തികളുമാണ് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. നവംബര്‍ 3ന് ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയായിരിക്കും ശുശ്രൂഷകള്‍ നടത്തപ്പെടുക. അന്നേ ദിവസം സ്‌കൂള്‍ അവധി ദിനമായതിനാല്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കുവാന്‍ സാധിക്കും. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലങ്ങളിലേക്കെല്ലാം നാനാജാതി മതത്തില്‍പ്പെട്ട പതിനായിരങ്ങളാണ് ഒഴുകിയെത്തുന്നത്. ഇപ്രകാരം ജനസമൂഹം ഒന്നായി ദൈവത്തെ ആരാധിക്കുകയും ദിവ്യബലി അര്‍പ്പിക്കുകയും ചെയ്യുന്നതിനാല്‍ വലിയ അത്ഭുതങ്ങളും രോഗശാന്തികളും ഓരോ കണ്‍വെന്‍ഷനിലും സംഭവിക്കുന്നു. വിശാലമായ സൗകര്യങ്ങളോട് കൂടിയ കണ്‍വെന്‍ഷന്‍ സെന്ററിന്റെ അഡ്രസ്സ്.

BEC ARENA
LONG BRIDGE ROAD
TRAFFORD PARK
MANCHESTER
M17 1SN.

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത സംഘടിപ്പിക്കുന്ന രണ്ടാമത് രൂപതാ ബൈബിള്‍ കലോത്സവത്തിന്റെ മുന്നോടിയായുള്ള ലണ്ടന്‍ റീജണല്‍ മത്സരങ്ങള്‍ സെപ്തംബര്‍ 29ന് ശനിയാഴ്ച നടത്തപ്പെടും. ലണ്ടനിലെ ഹെയര്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് അക്കാദമിയാണ് റീജണല്‍ ബൈബിള്‍ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുക. വ്യത്യസ്ത സ്റ്റേജുകളിലായി വിവിധ മത്സരങ്ങള്‍ക്ക് ഒരേ സമയം വേദികള്‍ ഒരുക്കുവാനുള്ള സൗകര്യവും, സജ്ജീകരങ്ങളും ഹെയര്‍ഫീല്‍ഡ് അക്കാദമിയില്‍ ഉണ്ട്.

തിരുവചന അക്ഷരാഖ്യാനങ്ങള്‍ക്കു ദൃശ്യ- ശ്രവണ-നൃത്ത-നടന കലാരൂപങ്ങളിലൂടെ ജീവന്‍ പകരുവാനും, പ്രഘോഷിക്കുവാനും കൂടാതെ തങ്ങളുടെ കലാ പാഠവം അരങ്ങത്തെത്തിക്കുവാനും സുവര്‍ണ്ണാവസരമൊരുക്കുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ ബൈബിള്‍ കലോത്സവത്തിന്റെ റീജണല്‍ മത്സരങ്ങള്‍ക്ക് ആരംഭം കുറിക്കുകയായി.

ലണ്ടന്‍ റീജണിലെ വെസ്റ്റ്മിന്‍സ്റ്റര്‍, ബ്രെന്‍ഡ്വുഡ്, സൗത്താര്‍ക്ക് ചാപ്ലിന്‍സികളുടെ പരിധിയില്‍ വരുന്ന ഓരോ കുര്‍ബ്ബാന കേന്ദ്രങ്ങളിലും നടത്തപ്പെട്ട പ്രാഥമിക മത്സരങ്ങളിലെ വിജയികളാണ് റീജണല്‍ മത്സരങ്ങളില്‍ മാറ്റുരക്കുന്നത്.

കലോത്സവത്തിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ 29ന് ശനിയാഴ്ച രാവിലെ 9:30ന് ആരംഭിക്കും. 10:00 മണിക്ക് വികാരി ജനറാള്‍ ഫാ.തോമസ് പാറയടിയില്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുന്ന കലോത്സവം വൈകുന്നേരം 5:00 മണിയോടെ പൂര്‍ത്തീകരിക്കുവാനുമുള്ള ക്രമീകരണങ്ങളാണ് സംഘാടക സമിതി ഒരുക്കിയിരിക്കുന്നത്. തുടര്‍ന്ന് വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തപ്പെടും.

ഫാ.ജോസ് അന്ത്യാംകുളം ജനറല്‍ കോര്‍ഡിനേറ്ററും, ഡീക്കന്‍ ജോയിസ് പള്ളിക്കമ്യാലില്‍ ജോയിന്റ് കോര്‍ഡിനേറ്ററുമായുള്ള വൈദികരും അല്മായരും അടങ്ങുന്ന വിപുലമായ കലോത്സവ കമ്മിറ്റിയാണ് ലണ്ടന്‍ റീജണല്‍ ബൈബിള്‍ കലോത്സ നടത്തിപ്പിന് ചുക്കാന്‍ പിടിക്കുന്നത്.

ലണ്ടന്‍ റീജണല്‍ ബൈബിള്‍ കലോത്സവത്തിന്റെ വിജയത്തിനായുള്ള ഏവരുടെയും നിസ്സീമമായ സഹകരണവും, പ്രോത്സാഹനവും അഭ്യര്‍ത്ഥിക്കുന്നതോടൊപ്പം അത്യന്തം വാശിയേറിയ മികവുറ്റ മത്സരങ്ങള്‍ക്ക് നേര്‍ സാക്ഷികളാകുവാനും ഹെയര്‍ഫീല്‍ഡ് കലോത്സവ വേദിയിലേക്ക് ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു.

ബൈബിള്‍ കലോത്സവ വേദിയുടെ വിലാസം:

The Harefield Academy
Northwood Way, Harefield, Uxbridge,
Middlesex, UB9 6ET

രാജേഷ്‌ ജോസഫ്‌, ലെസ്റ്റര്‍

അടച്ച വാതിലുകളുടെ ഉള്ളില്‍ ചുറ്റുമതിലുകള്‍ക്ക് അകത്ത് ദൈവത്തിനും മനുഷ്യനും ഇടയില്‍ വികാരവിചാരങ്ങളെ ആത്മസമര്‍പ്പണമാക്കിയ ഒരു കൂട്ടം നിസഹായരായ മനുഷ്യര്‍, ജീവിതം ത്യാഗമാണെന്ന് മനസിലാക്കിയ സമര്‍പ്പിതര്‍, വിശ്വവിഹായസില്‍ പാറിപ്പാറി നടക്കേണ്ടവര്‍, തന്നെത്തന്നെ ശൂന്യമാക്കി ജന്മം മുഴുവന്‍ മറ്റുള്ളവര്‍ക്കു വേണ്ടി അലിഞ്ഞ് ഇല്ലാതാകാന്‍ സ്വയം തിരഞ്ഞെടുക്കപ്പെട്ടവര്‍, അവരാണ് സന്യാസി. സമൂഹം അവര്‍ക്ക് ഒരു വസ്ത്രം നല്‍കി, സഹനത്തിനായി കുരിശ് നല്‍കി, നാലു ചുവരുകളിലെ ആത്മത്യാഗം യഥാര്‍ത്ഥ സമര്‍പ്പണം.

തന്നെത്തന്നെ ശൂന്യാമാക്കി ദാസന്റെ രൂപം സ്വീകരിച്ച് അമര്‍ത്യമായ ആത്മാവോടും മര്‍ത്യമായ ശരീരത്തോടുംകൂടി പരിപൂര്‍ണ്ണ മനുഷ്യനായി സ്ത്രീയില്‍ നിന്ന് ജാതനായി ജീവിച്ച് മനുഷ്യരോടൊപ്പം സഹയാത്രികനായി, സഹിച്ച് മരിച്ച ഉദ്ധിതനായവനാല്‍ സ്ഥാപിതമായ സഭയുടെ നേതൃത്വം സന്യാസിയില്‍ നിന്ന് ഏറെ അകലെയാണ്. കൂടെ ചേര്‍ത്തു നില്‍ക്കേണ്ടവര്‍ അകറ്റി തെരുവിലേക്ക് വലിച്ചിഴയ്ക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ ക്രിസ്തുവിനെ വീണ്ടും ഇന്നും ക്രൂശിക്കുന്നു. അവിടുത്തെ തിരുവിലാവ് കുത്തിക്കീറുന്നു. ജലവും ചോരയും വറ്റിയിരിക്കുന്നു.

തെരുവിലേക്ക് വലിച്ചെറിയപ്പെട്ട സന്യാസി സഭയുടെ മേല്‍ ചൂണ്ടുന്ന ഉപമയാണ് വിശുദ്ധ ഗ്രന്ഥത്തിലെ നീതിരഹിതനായ ന്യായാധിപന്റെ കഥ. മാസങ്ങളോളം വ്യവസ്ഥാപിതമായ പല ഘടകങ്ങളുടെയും മുന്‍പില്‍ ധനവാന്റെ വീട്ടുപടിക്കലുള്ളവനെപ്പോലെ നീതിക്കായി കേണ സന്യാസിയെ നീതി നല്‍കാതെ കല്ലെറിയുന്നു. നിങ്ങളില്‍ പാപം ഇല്ലാത്തവര്‍ കല്ലെറിയട്ടെ

ജീവിതം കാറ്റിലും കോളിലും പെട്ടവര്‍ക്ക്, തിരസ്‌കരിക്കപ്പെട്ടവര്‍ക്ക്, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് അഭയകേന്ദ്രമാകേണ്ടവര്‍ പുറംതിരിഞ്ഞു നില്‍ക്കുന്ന ചിത്രം വല്ലാതെ ഭാരപ്പെടുത്തുന്നു. തോണിയിലെ അമരത്തിരിക്കുന്നവരുടെ നിശബ്ദത കയത്തിലേക്കാണ് വഴികാട്ടുന്നത്. കൊട്ടിയടക്കപ്പെട്ടവളായി, നിരാലംബരായി, ഭയത്തോടെ ജീവിക്കേണ്ടവളല്ല സന്യാസി. സത്യം സ്വതന്ത്രമാക്കപ്പെടണം. ആരു തെറ്റു ചെയ്തു എന്നുള്ളതല്ല, തെറ്റാണെന്ന്, മൂല്യച്യുതി സംഭവിച്ചു എന്ന് അറിഞ്ഞിട്ടും മനസിലാക്കിയിട്ടും അവയോട് പുലര്‍ത്തുന്ന മൗനം നിസംഗതയാണ് നരകം. മനുഷ്യ മനഃസാക്ഷിയുടെ മേല്‍ വന്നുപതിച്ച അന്ധകാരം, ശൂന്യത,വല്ലാതെ ഹിമവത്കരിക്കപ്പെട്ടിരിക്കുന്നു.

ദൈവത്തിന്റെയും മനുഷ്യരുടെയും മുന്‍പില്‍ നിര്‍ഭയനായി ജീവിച്ച മനുഷ്യരുടെ സഹയാത്രികനായി മാറിയ ആ പരമ ചൈതന്യത്തിലേക്ക് നമുക്ക് മടങ്ങാം. സുവിശേഷകന്‍ പറയുന്നതുപോലെ വീണ്ടെടുക്കാനാകാത്ത വിധത്തില്‍ ഒന്നും കളഞ്ഞുപോയിട്ടില്ല. തിരികെ വരാനാകാത്ത വിധം ഒന്നും അകന്നുപോയിട്ടില്ല. വ്യക്തികള്‍ക്ക്, സഭയ്ക്ക്, സമുദായങ്ങള്‍ക്ക്, സംവിധാനങ്ങള്‍ക്ക് എവിടെയാണോ നഷ്ടപ്പെട്ടത്, മൂല്യച്യുതി സംഭവിച്ചത് അവിടെനിന്ന് തുടങ്ങാം. ശ്ലീഹാ പറയുന്നതുപോലെ നമുക്ക് നമ്മുടെ ആദ്യസ്‌നേഹത്തിലേക്ക് മടങ്ങാം. പരസ്പരം പാദങ്ങള്‍ കഴുകി സ്‌നേഹത്തിന്റെ, കരുതലിന്റെ നവ സഭയായി, വ്യക്തിയായി മാറാം, പുനര്‍നിര്‍മിക്കാം.

സഭയിലും സമൂഹത്തിലും വിശ്വാസത്തിലും നമുക്ക് തുല്യമായി ദിനാറ നല്‍കാം. ഒന്നാം മണിക്കൂറില്‍ വന്നവനും ഒമ്പതാം മണിക്കൂറില്‍ വന്നവനും ഒരുപോലെ കരുതാം, സ്‌നേഹിക്കാം, കൂടെച്ചേര്‍ക്കാം. വിളക്ക് പ്രകാശം പരത്താന്‍ നമുക്ക് പീഠത്തില്‍ സ്ഥാപിക്കാം. നീ പീഡിപ്പിക്കുന്ന ദൈവമാണ് ഞാന്‍ എന്ന് സാവൂളിനോട് പറഞ്ഞ വാക്കുകള്‍ നമ്മുടെ കാതുകളില്‍ എന്നും മുഴങ്ങട്ടെ. അവിടുത്തെ ചങ്കില്‍ നിന്ന് ചോരയും നീരും അനര്‍ഗളമായി ഒഴുകട്ടെ.

ഫാ. ബിജു കുന്നയ്ക്കാട്ട്

സ്റ്റഫോര്‍ഡ്: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വരും വര്‍ഷങ്ങളിലെ കര്‍മ്മ പരിപാടികള്‍ ആലോചിക്കുന്നതിനും നയപരിപാടികള്‍ രൂപികരിക്കുന്നതിനുമായി സ്റ്റഫോര്‍ഡിലെ സ്‌റ്റോണ്‍ ഹൗസില്‍ നടന്നുവരികയായിരുന്നു രൂപതാ വൈദിക സമ്മേളനം സമാപിച്ചു. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടന്ന സമ്മേളനത്തിന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍, തലശ്ശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംബ്ലാനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പരി. പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ എഴുതിയ ‘സുവിശേഷത്തിന്റെ സന്തോഷം’ എന്ന അപ്പസ്‌തോലിക ലേഖനത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയ്ക്ക് അനുയോജ്യമായ അജപാലന തത്വങ്ങള്‍ മാര്‍ ജോസഫ് പാംബ്ലാനിയുടെ നേതൃത്വത്തില്‍ വൈദിക സമ്മേളനം ചര്‍ച്ച ചെയ്തു. രൂപതാ പ്രോട്ടോ ലിഞ്ചെലസ് റവ. ഫാ. തോമസ് പാറയടിയില്‍ എം.എസ്.ടി, വികാരി ജനറാള്‍മാരായ റവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍, റവ. ഡോ. മാത്യു ചൂരപൊയ്കയില്‍, ചാന്‍സിലര്‍ റവ. ഡോ. മാത്യു പിണക്കാട്ട്, സെക്രട്ടറി റവ. ഫാ. ഫാന്‍സുവാ പത്തില്‍ തുടങ്ങിയവരും രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികരും സമ്മേളനത്തില്‍ പങ്കുചേര്‍ന്നു.

തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും ചൊവ്വാഴ്ച്ച മാര്‍ ജോസഫ് പാംബ്ലാനിയും വി. കുര്‍ബാനയ്ക്ക് മുഖ്യ കാര്‍മ്മികത്വം നല്‍കുകയും വചന സന്ദേശം പങ്കുവെക്കുകയും ചെയ്തു. ഇപ്പോള്‍ 173 വി. കുര്‍ബാന കേന്ദ്രങ്ങളിലായി നടന്നുവരുന്ന ശുശ്രൂഷകള്‍ ഈ വരുന്ന ഡിസംബര്‍ മാസത്തോടു കൂടി ‘ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ മിഷന്‍’ കേന്ദ്രങ്ങളായി ഉയര്‍ത്തുന്ന കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും സാധ്യതതകളും സമ്മേളനം വിലയിരുത്തി. അടുത്തുള്ള വി. കുര്‍ബാന കേന്ദ്രങ്ങള്‍ ഒന്നിപ്പിച്ചും നൂറിലധികം കുടുംബങ്ങള്‍ ഒന്നിച്ച് വരാന്‍ സാധ്യതയുള്ള അജപാലന സാഹചര്യങ്ങളാണ് ‘മിഷന്‍ കേന്ദ്രങ്ങളായി’ ഉയര്‍ത്തപ്പെടുന്നത്. മിഷന്ഡ കേന്ദ്രങ്ങള്‍ സാധ്യമാകുന്നതോടു കൂടി എല്ലാ ആഴ്ച്ചയിലും വിശ്വാസികള്‍ക്ക് വി. കുര്‍ബാനയ്ക്ക് അവസരമുണ്ടായിരിക്കും. 60 സീറോ മലബാര്‍ മിഷന്‍ കേന്ദ്രങ്ങളും 15 സീറോ മലബാര്‍ ക്‌നാനായ മിഷന്‍ കേന്ദ്രങ്ങളും ഉള്‍പ്പെടെ 75 മിഷന്‍ കേന്ദ്രങ്ങളായിരിക്കും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയ്ക്ക് ലഭിക്കുന്നത്.

സമാപന ദിവസം രൂപതാ പ്രവര്‍ത്തങ്ങളുമായി ബന്ധപ്പെട്ട പൊതു കാര്യങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നു. അഭിഷേകാഗ്നി, രണ്ടാം ബൈബിള്‍ കണ്‍വെന്‍ഷന്‍, ബൈബിള്‍ കലോത്സവം, വലിയ നോമ്പില്‍ രൂപതയിലൊന്നാകെ നടക്കുന്ന ധ്യാനപരിപാടിയായ ‘ഗ്രാന്റ് മിഷന്‍’, വൈദികരുടെ വാര്‍ഷികധ്യാനം, കൈക്കാരന്മാര്‍, കമ്മറ്റിയംഗങ്ങള്‍, വിമന്‍സ് ഫോറം തുടങ്ങിയവരുടെ സമ്മേളനങ്ങള്‍, കുട്ടികളുടെ വര്‍ഷത്തിന്റെ സമാപനം, യൂത്ത് ആനിമേറ്റേഴ്‌സ് ട്രെയിനിംഗ്, യുവജന വര്‍ഷത്തിന്റെ ആരംഭം തുടങ്ങിയവയും യോഗം ചര്‍ച്ച ചെയ്തു.

റവ. ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളി നന്ദി പ്രകാശിപ്പിച്ചു. രൂപതയുടെ വരുംകാല പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കിയ സമ്മേളനം രൂപതയുടെ വളര്‍ച്ചയുടെ പ്രധാന ചവിട്ടുപടികളിലൊന്നാണെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. ഇംഗ്ലണ്ട്, സ്‌കോട്‌ലന്റ്, വെയില്‍സ് എന്നിവിടങ്ങളില്‍ നിന്നായി 35ഓളം വൈദികര്‍ സമ്മേളനത്തില്‍ പങ്കുചേര്‍ന്നു.

 

സി. ഗ്രേസ്‌മേരി

ഒക്ടോബര്‍ 28ാം തിയതി നടക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബ്രിസ്റ്റോള്‍-കാര്‍ഡിഫ് റിജിയണല്‍ ‘ അഭിഷേകാഗ്നി 2018’ കണ്‍വെന്‍ഷനിലേക്ക് വിശ്വാസികളെ ആത്മീയമായി ഒരുക്കുന്നതിനുള്ള പ്രാര്‍ത്ഥനാദിനം ഗ്ലോസ്റ്റര്‍ സെന്റ്. അഗസ്റ്റിന്‍ ചര്‍ച്ചില്‍ വെച്ച് സെപ്തംബര്‍ 22ന് നടക്കും. പ്രശ്‌സ്ത വചനപ്രഘോഷകനായ ബഹുമാനപ്പെട്ട ഫാ. ടോണി പഴയകുളം ആയിരിക്കും വചന പ്രഘോഷണം നല്‍കി അനുഗ്രഹിക്കുന്നത്.

ശനിയാഴ്ച്ച രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5 മണിക്ക് അവസാനിക്കുന്ന ഈ പ്രാര്‍ത്ഥനാദിനത്തില്‍ ജപമാല, പ്രയര്‍ ആന്റ് വര്‍ഷിപ്പ്, വചന പ്രഘോഷണം, വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യാരാധന, കുമ്പസാരത്തിനുള്ള സൗകര്യം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ആ ശുശ്രൂഷകള്‍ നല്‍കി സഹായിക്കുന്നത് ഫാ. പോള്‍ വെട്ടിക്കാട്ട്, ഫാ. ജോസ് പൂവനിക്കുന്നേല്‍, ഫാ. ജോയി വയലില്‍ എന്നിവരായിരിക്കും.

ഉച്ചഭക്ഷണത്തിന് ശേഷം രണ്ട് മണിക്ക് വളണ്ടിയേഴ്‌സ് പരിശീലനത്തിനായി കൊണ്ടുപോകുന്നതായിരിക്കും. അഭിഷേകാഗ്നി കണ്‍വെന്‍ഷനില്‍ വളണ്ടിയറായി സേവനം അനുഷ്ഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ട്രെയിനിംഗ് പ്രോഗ്രാമില്‍ നിര്‍ബന്ധമായി സംബന്ധിക്കേണ്ടതാണ്.

പ്രാര്‍ത്ഥനയിലൂടെ ലഭിക്കുന്ന പരിശുദ്ധാത്മ ശക്തിയാണ് നമ്മുടെ എല്ലാ വിജയത്തിന്റെയും അടിസ്ഥാനമെന്ന സത്യം ഉള്‍ക്കൊണ്ടുകൊണ്ട് ഒക്ടോബര്‍ 28ന് നടക്കുന്ന റീജിയണല്‍ ബൈബിള്‍ കണ്‍വെന്‍ഷന്റെ വിജയത്തിനായുള്ള ഈ പ്രാര്‍ത്ഥനാ ദിനത്തിലേക്ക് ബ്രിസ്റ്റോള്‍-കാര്‍ഡിഫ് റീജിയണിന്റെ ഡയറക്ടറായ ഫാ. പോള്‍ വെട്ടിക്കാട്ടും റീജിയണന്റെ മറ്റു വൈദികരും റീജിയണല്‍ ട്രസ്റ്റിമാരായ ഫിലിപ്പ് കണ്ടോത്തും റോയ്ി സെബാസ്റ്റിയനും എല്ലാവരെയും സാദരം ക്ഷണിക്കുന്നു.

വിലാസം.

St. Augustine’s Church
Matsen, Gloucester
GLA 6DT

Training Venue Address

Racecourse Center
Cheltemham
GL 50 ASH

RECENT POSTS
Copyright © . All rights reserved