UK

അഡ്വ. ബൈജു വർക്കി തിട്ടാല

ബ്രിട്ടനിൽ പ്രസവവും പ്രസവാനന്തര അവകാശങ്ങളും ‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നത് സത്രീകൾ തൊഴിലിടങ്ങളിൽ യാതൊരു തരത്തിലുള്ള അവഗണനകളും അനുഭവിക്കരുതെന്ന തത്ത്വത്തിൽ ‍ നിന്നുമാണ്, ഈ തത്ത്വത്തിന്റെ ഉടവിടം തന്നെ ഒരു യൂറോപ്യൻ ‍ കോടതിവിധിയാണ്. യൂറോപ്യൻ യൂണിയൻ വിധിയെന്ന് പറയുമ്പോൾ ബ്രിക്‌സിറ്റ് എന്തായി എന്ന ഒരു സംശയം സ്വഭാവികം. ബ്രിട്ടീഷ് നിയമങ്ങള്‍” Continues to apply as retained case law unless modified intentionally” അതായത് നിലവിൽ ‍ നില്ക്കുന്ന നിയമങ്ങള്‍ ജഡജ്‌മെന്റുകള്‍ ഡൊമസ്റ്റിക് നിയമത്തില്‍ മാറ്റം വരുത്തി മറ്റ് നിയമനിര്‍മാണം നടത്തുന്നത് വരെ ബ്രിട്ടീഷ് നിയമത്തില്‍ EU നിയമങ്ങള്‍, കോടതി വിധികള്‍ ബാധകമായിരിക്കൂ.

തൊഴിലാളിയ്ക്കു നൽകിയിരിക്കുന്ന നിർവചനം ഒരു സ്ഥാപനത്തിൽ പണിയെടുക്കുന്ന വ്യക്തി എന്നത് മാത്രമാണ്. അതായത് ഒരു സ്ഥാപനത്തിലെ തൊഴിലാളിയുടെ ഗ്രേഡ് അല്ലെങ്കിൽ പദവി എന്നതിനെ ആസ്പദമാക്കിയല്ല തൊഴിലാളി എന്ന പദം നിർവചിച്ചിരിക്കുന്നത് എന്ന് ചുരുക്കം. ഒരു തൊഴിൽ സ്ഥാപനത്തിൽ പണിയെടുക്കുന്ന മാനേജരും ആ സ്ഥാപനത്തിലേതന്നെ ക്ലീനറും തൊഴിലാളി എന്ന പദത്തിന്റെ പരിധിയിലാണ് വരുന്നത്. കുറച്ചുകൂടി വിശദീകരിച്ചാൽ, ഒരു സ്ഥാപനത്തിൽ ‍ ജോലിചെയ്യുന്ന മാനേജർ ‍ സ്ത്രീയാണെങ്കിൽ അവർക്കു ലഭിക്കുന്ന അവകാശങ്ങളും അതേ സ്ഥാപനത്തിലെ ക്ലീനിംഗ് തൊഴിലിൽ ‍ ഏർപ്പെട്ടിരിക്കുന്ന സ്ത്രീ തൊഴിലാളിക്കു ലഭിക്കുന്നതും തുല്യ അവകാശമായിരിക്കും.

ഒരു ബ്രിട്ടീഷ് സ്ത്രീ തൊഴിലാളിക്ക് എപ്പോഴാണ് Pregnancy and maternity നിയമസംരക്ഷണം ലഭിക്കുക?

1. ഒരു തൊഴിലാളി താൻ ‍ ഗർഭണിയാണ് എന്ന് തന്റെ തൊഴിൽ ദാതാവിനെ അറിയിക്കുക; 2. കുട്ടിയുടെ ജനനം പ്രതീക്ഷിക്കുന്ന അവധിയുടെ ആഴ്ച (EWC);

3. ഏത് സമയത്താണ് തൊഴിൽ ‍ അവധിയിൽ പ്രവേശിക്കാൻ ‍ ആഗ്രഹിക്കുന്നത്.

താന്‍ ഗര്‍ഭിണിയാണ് എന്ന് തൊഴിലാളിയെ അറിയിക്കുക.

തൊഴിലാളി തന്റെ തൊഴിൽ ‍ ദാതാവിനെ താൻ ഗർണിയാണെന്ന് അറിയിക്കുക എന്നത് തൊഴിലാളിയുടെ അവകാശങ്ങൾ ‍ മൊത്തമായോ ഭാഗികമായോ നിഷേധിക്കപ്പെടാൻ സാധ്യതയുണ്ട്. ഇത്തരത്തില്‍ നിഷേധിക്കപ്പെടുന്ന അവകാശങ്ങൾ കോടതിയിലൂടെ ചലഞ്ച് ചെയ്താൽ തൊഴിൽ ‍ ദാതാവ് തൊഴിലാളിയുടെ നിയമപരമായ കടമയില്‍ വീഴ്ച വരുത്തിയെന്നും അതുമൂലമാണ് നിയമലംഘനം ഉണ്ടായതെന്നും വാദിക്കാന്‍ സാധ്യതയുണ്ട്. ഏത് സമയത്താണ് തൊഴിലാളി തന്റെ ഗർഭകാല അവധിയിലേക്ക് പ്രവേശിക്കാനാഗ്രഹിക്കുന്നതെന്ന് തൊഴിൽ ദാതാവിനെ അറിയിക്കേണ്ടതും തൊഴിലാളിയുടെ നിയമപരമായ ബാധ്യതയാണ്.

കുട്ടിയുടെ ജനനത്തിന് പ്രതീക്ഷിക്കുന്ന ആഴ്ച (Notification of Expected Date of Child Birth)

ഏതാണ്ട് എല്ലാ തൊഴില്‍ സ്ഥാപനവും Maternity Certificate ചോദിക്കാൻ സാധ്യതയുണ്ട്. Maternity Certificate എന്നാൽ താൻ ഗർഭിണിയാണെന്നും കുഞ്ഞിന്റെ പ്രതീക്ഷിക്കപ്പെടുന്ന ജനന സമയം (Expected child birth date) ഇന്നതായിരിക്കുമെന്ന് ഒരു മിഡ്‌ വൈഫ് അല്ലെങ്കിൽ ഡോക്ടർ സാക്ഷ്യപ്പെടുത്തി നൽകുന്നതാണ് . ഇത്തരത്തില്‍ Maternity Certificate issue ചെയ്യേണ്ടത് ഡോക്ടറുടെ നിയമപരമായ ഉത്തരവാദിത്തമാണ്.

മേല്പറഞ്ഞ EWC 15th weeks മുമ്പ് തന്നെ ഇത്തരത്തിലുള്ള നോട്ടിഫിക്കേഷന്‍ നല്കിയിരിക്കണം, എന്നിരുന്നാലും ഒരു തൊഴിലാളിക്ക് ന്യായമായ കാരണത്താൽ ഇപ്രകാരമുള്ള notification നല്കാൻ ‍ സാധ്യതമല്ലെങ്കിലും നിയമ പരിരക്ഷ ലഭിക്കും. ഉദാ: ഗർഭണിയായ തൊഴിലാളി ഈ സമയത്ത് ഹോസ്പിറ്റലിലാണെങ്കിൽ, മറ്റെന്തെങ്കിലും അസുഖബാധിതയായി അവധിയില്‍ആണെങ്കിൽ തുടങ്ങിയവ. എന്നിരുന്നാൽ‍ തന്നെയും കഴിയുന്നത്ര വേഗത്തിൽ തൊഴിൽ ദാതാവിന് ഈ Notification നൽകാൻ തൊഴിലാളിയ്ക്കും ബാധ്യതയുണ്ട്. ഇത്തരത്തില്‍ notification നല്കാതിരിക്കാൻ തൊഴിലാളിക്ക് ഉചിതമായ കാരണം ഉണ്ടെങ്കിൽ അത് പരിഗണിക്കപ്പെടും. മാത്രമല്ല, വളരെ പ്രമാദമായ ഒരു കേസിൽ ‍ തൊഴിലാളിയുടെ അജ്ഞതകൊണ്ട് notification നല്കാതിരുന്നാലും അത് വേണ്ട വിധം തൊഴിലാളിക്ക് തെളിയിക്കാനായാൽ ആനുകൂല്യങ്ങൾക്ക് പരിഗണിക്കപ്പെടും . എന്നിരുന്നാലും മനപ്പൂർവ്വം notification നല്കാതിരിക്കുന്നത് സ്വീകാര്യമല്ല. ഇത്തരത്തില് notification കൈപ്പറ്റിയ തൊഴിൽദാതാവ് എന്നുമുതലാണ് തൊഴിലാളി അവധിയിൽ ‍ പ്രവേശിക്കുന്നതെന്ന നോട്ടിഫിക്കേഷനും നല്കിയിരിക്കണം.

24 ആഴ്ചത്തെ ഗർഭാവസ്ഥക്ക് ശേഷം കുട്ടി ജനിക്കുന്നതിനെയാണ് Child Birth ആയി ബ്രിട്ടീഷ് നിയമം നിർമിച്ചിരിക്കുന്നത്. ഇതിൽ കുട്ടി ജീവനോടെയോ അല്ലാതയോ എന്നത് പ്രസക്തമല്ല. അതായത് 24 ആഴ്ച ഗര്ഭിണിയായിരിക്കുകയും അതിനുശേഷം ജീവനോടെയോ അല്ലോതെയോ ഒരു കുട്ടിക്ക് ജന്മംനൽകുകയും ചെയ്യുന്ന ഒരു സ്ത്രീ തൊഴിലാളിക്ക് ബ്രിട്ടീഷ് നിയമം പ്രകാരം എല്ലാവിധ ആനുകൂല്യങ്ങൾക്കും അവകാശങ്ങൾക്കും യോഗ്യതയുണ്ട്.എന്നാൽ ഒരു തൊഴിലാളി മേല്പറഞ്ഞ കാലാവധിക്കുള്ളിൽ , അതായത് 24 ആഴ്ച പൂർത്തീകരിക്കും മുൻപ് ‍ പ്രസവിച്ചാൽ, നിയമപമായ പല അവകാശങ്ങൾക്കും നിയന്ത്രണമുണ്ട്. അതായത് പ്രസവാനന്തര അവധി, നിയമപരമായ പ്രസവ സമാനമായ വേതനം മുതലായവ ഇല്ലാതായായി പോവുകയാണ്.

ഇത്തരത്തില്‍ notification നല്കാതിരിക്കാൻ തൊഴിലാളിക്ക് ഉചിതമായ കാരണം ഉണ്ടെങ്കിൽ അത് പരിഗണിക്കപ്പെടും. മാത്രമല്ല, വളരെ പ്രമാദമായ ഒരു കേസിൽ ‍ തൊഴിലാളിയുടെ അജ്ഞതകൊണ്ട് notification നല്കാതിരുന്നാലും അത് വേണ്ട വിധം തൊഴിലാളിക്ക് തെളിയിക്കാനായാൽ ആനുകൂല്യങ്ങൾക്ക് പരിഗണിക്കപ്പെടും . എന്നിരുന്നാലും മനപ്പൂർവ്വം notification നല്കാതിരിക്കുന്നത് സ്വീകാര്യമല്ല. ഇത്തരത്തില് notification കൈപ്പറ്റിയ തൊഴിൽദാതാവ് എന്നുമുതലാണ് തൊഴിലാളി അവധിയിൽ ‍ പ്രവേശിക്കുന്നതെന്ന നോട്ടിഫിക്കേഷനും നല്കിയിരിക്കണം.

ഒരു തൊഴിലാളിയുടെ Maternity അവധി 52 ആഴ്ച വരെ അനുവദിച്ചിരിക്കുന്നു. തൊഴിലാളിയുടെ Maternity അവധിയുടെ ആദ്യഭാഗത്തെ Ordinary Maternity leave(OML)ആയി കണക്കാക്കപ്പെടുന്നു. OML ആരംഭിക്കുന്നത് താഴെപ്പറയുന്ന വിധത്തിലാണ്:-

1) ഒരു തൊഴിൽ ദാതാവിനെ തൊഴിലാളി തന്റെ Maternity leave ആരംഭിക്കാൻ ആഗ്രഹിച്ച് അറിയിച്ച ദിവസം മുതൽ (ഏത് ദിവസം മുതലാണ് തന്റെ Maternity Leave എടുക്കുവാൻ ആഗ്രഹിക്കുന്നതെന്ന് തൊഴിൽ ദാതാവിനെ അറിയേക്കണ്ടത് തൊഴിലാളിയുടെ നിയമപരമായ ബാധ്യതയാണ്);

2) തൊഴിലാളി Pregnancyയുമായി ബന്ധപ്പെട്ട രോഗ കാരണത്താല്‍ അവധിയില്‍ ഇരിക്കുകുയും പ്രസ്തുത അവധി EWC ക്ക് നാലാഴ്ച മുമ്പുള്ള ആദ്യ ദിവസം വരെ അവധി തുടരുകയും ചെയ്താല്‍;
3) മേല്‍പറഞ്ഞ ദിവസങ്ങള്‍ (OML) തീയതിക്കു മുമ്പ് കുട്ടി ജനിച്ചാല്‍, കുട്ടി ജനിക്കുന്ന ദിവസത്തിന്റെ അടുത്തദിവസം(from the Following Day)

പ്രസവ അവധിയുടെ രണ്ടാം ഭാഗം

(Second part of the maternity Leave) ആണ് Additional maternity leave(AML). AML അവസാനിക്കുന്നതിന്റെ അടുത്തദിവസം മുതലാണ്. പ്രസവ അനന്തര അവധി 52 ആഴ്ചവരെ എടുക്കാന്‍ തൊഴിലാളിക്ക് അവകാശമുണ്ട്. 52 ആഴ്ചയില്‍ 2 ആഴ്ച നിര്‍ബന്ധിത പ്രസവ അവധിയാണ്. Compulsory maternity Leave കുട്ടി ജനിക്കുന്നുന്നത് മുതല്‍ തുടങ്ങുന്നു. Additional maternity Leave 26 ആഴ്ച വരെയാണ്.

Maternity leave Vs Employment ContractMaternity Leave എടുക്കുന്ന അവധി കാലയളവില്‍ തൊഴില്‍ കരാറിന്റെ നിയമപരമായ positioning പ്രസവ അവധിയിരിക്കുന്ന തൊഴിലാളിയുടെ അവധി absent ആയി കണക്കാക്കപ്പെടുന്നില്ല. അതായത് ഒരു തൊഴിലാളി തന്റെ പ്രസവകാല അവധിയില്‍ ഇരിക്കുമ്പോള്‍ തൊഴില്‍ കരാര്‍ അവസാനിക്കുന്നില്ല, മറിച്ച Employment contract തുടരുന്നു. ഈ കാലയളവില്‍ തൊഴിലാളി എല്ലാവിധി ആനുകൂല്യങ്ങള്‍ക്കു അവകാശമുണ്ട്. ഈ കാലയളവില്‍ തൊഴിലാളി തൊഴില്‍ നിന്ന് അവധി ആയി കണക്കാക്കപ്പെടുന്നതല്ല. മാത്രമല്ല ഈ കാലയളവില്‍ തൊഴിലാളിയോട് less favorable ആയി പെരുമാറിയാല്‍ Maternity discrimination ആയി കണക്കാക്കപ്പെട്ടു. തൊഴിലാളി Maternity അവധിയില്‍ ഇരുക്കുന്ന സമയത്ത് തൊഴിലാളിക്കോ തൊഴില്‍ ദാതാവിനോ തൊഴില്‍ കരാര്‍ അവസാനിപ്പിക്കണമെങ്കില്‍, കരാര്‍ പ്രകാരമുള്ള notice period ല്‍ നോട്ടീസ് നല്‍കി കരാര്‍ അവസാനിപ്പിക്കണമെങ്കില്‍, കരാര്‍ അവസാനിപ്പിക്കാവുന്നതാണ്. അവധിയില്‍ ഇരിക്കുന്ന സമയത്ത് തൊഴിലാളി pay review നടത്തിയാലേ, വര്‍ധനവ് താഴെയായല്‍ വര്‍ധനവില്‍ നിന്നും തൊഴിലാളിയെ ഒഴിവാക്കിയാല്‍ അത് discrimination ആയി കണക്കാക്കപ്പെടൂ.

Maternity leave-ല്‍ ഇരിക്കുന്ന സമയത്ത് Employment contract & Statutory Annual Leave വും തൊഴിലാളിക്ക് ലഭിക്കൂ. അതായത് തൊഴിലാളി Maternity അവധിയില്‍ ഇരിക്കുന്ന കാലയളവില്‍(Continuity of Employment) തൊഴിലാളിക്ക് കരാര്‍ പ്രകാരവും statuary ആയും കിട്ടേണ്ട Annual leave, maternity leave ആയി ലഭിക്കേണ്ടതാണ്.

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ മതിയായ ജീവനക്കാരില്ലാത്ത ആശുപത്രികളിലേക്ക് സൈന്യത്തെ ഇറക്കി ബ്രിട്ടന്‍. ഒമിക്രോണ്‍ വകഭേദം കൂടി സ്ഥിരീകരിച്ചതോടെ രോഗികള്‍ നിറഞ്ഞൊഴുകിയ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്‌സുമാരും ഇല്ലാതെ വന്നതോടെയാണ് ബ്രിട്ടീഷ് ഭരണകൂടം സൈന്യത്തിന്റെ സഹായം തേടിയത്.

ലണ്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്(എന്‍എച്ച്എസ്) ആശുപത്രികളിലാണ് സൈന്യത്തിന്റെ സേവനമുള്ളത്. 200 സൈനികര്‍ക്കാണ് കോവിഡ് ചുമതല. 40 സൈനിക ഡോക്ടര്‍മാര്‍ക്ക് പുറമെ 160 സാധാരാണ സൈനികരും കോവിഡ് ഡ്യൂട്ടിയിലുണ്ട്. അടുത്ത മൂന്നാഴ്ചത്തേക്കാണ് സൈനികരെ നിയമിച്ചിരിക്കുന്നത്.

ഒമിക്രോണ്‍ വകഭേദം പടര്‍ന്നു പിടിച്ചതോടെയാണ് ആശുപത്രികളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമമുണ്ടായത്. കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടിയതിനൊപ്പം പലയിടത്തും ആരോഗ്യ പ്രവര്‍ത്തകരും വലിയ തോതില്‍ വൈറസ് ബാധിതരാകുകയോ ഐസൊലേഷനിലേക്ക് മാറാന്‍ നിര്‍ബന്ധിതരാകുകയോ ചെയ്തതാണ് പ്രതിസന്ധിക്ക് കാരണം. ഇംഗ്ലണ്ടിലെ മറ്റ് ആശുപത്രികളിലേക്ക് വൈകാതെ സൈന്യത്തിന്റെ സേവനം തേടേണ്ടി വരുമെന്നാണ് വിവരം. മുമ്പുണ്ടായിരുന്ന തരംഗങ്ങളിലും ആശുപത്രികളില്‍ സൈന്യത്തിന്റെ സേവനമുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം 1,79,756 കോവിഡ് കേസുകളാണ് ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ആഴ്ച മാത്രം പ്രതിദിന കോവിഡ് കേസുകളില്‍ 29 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. നിലവില്‍ 17,988 പേര്‍ കോവിഡിനെത്തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ടെന്നാണ് വിവരം.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ത്യ :- ക്രിപ്റ്റോകറൻസികളുടെ പൂർണമായ നിരോധനം നടപ്പിലാക്കുവാൻ സാധിക്കില്ലെന്നും, അത്തരത്തിലുള്ള നിരോധനം കൂടുതൽ നിയമവിരുദ്ധ പ്രവർത്തനങ്ങളിലേയ്ക്ക് നയിക്കുമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് പ്രമുഖ സാമ്പത്തിക വിദഗ്ധയും, ഇന്ത്യൻ മോണിറ്ററി പോളിസി കമ്മിറ്റി അംഗവുമായ ആഷിമ ഗോയൽ. പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് ഞായറാഴ്ച നൽകിയ ഇന്റർവ്യൂവിനാണ് ഇവർ ഇക്കാര്യം വ്യക്തമാക്കിയത്. പ്രൈംമിനിസ്റ്റേഴ്സ് ഇക്കണോമിക് അഡ്വൈസറി കൗൺസിൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ടെക്നിക്കൽ അഡ്വൈസറി കമ്മിറ്റി തുടങ്ങി നിരവധി ഗവൺമെന്റ് കമ്മിറ്റികളിൽ അംഗമായിരുന്നു ആഷിമ ഗോയൽ. ക്രിപ്റ്റോകറൻസികളെ സംബന്ധിച്ച ചോദ്യത്തിന് ക്രിപ്റ്റോകറൻസികൾ എന്നല്ല മറിച്ച് അവയെ ക്രിപ്റ്റോടോക്കണുകൾ എന്നാണ് വിളിക്കേണ്ടത് എന്ന് ഗോയൽ അഭിപ്രായപ്പെട്ടു. ഇത്തരം ക്രിപ്റ്റോകറൻസികളുടെ പൂർണമായ ഒരു നിരോധനം സാധ്യമാകില്ലെന്നും, ഇനിയുള്ള ലോകത്ത് അവ അത്യാവശ്യം ആണെന്നും അവർ വ്യക്തമാക്കി.


അടുത്തിടെ നടന്ന സെൻട്രൽ ബോർഡ് ഓഫ് ഗവർണേഴ്സ് മീറ്റിങ്ങിൽ ക്രിപ്റ്റോകറൻസികളുടെ പൂർണമായ നിരോധനം ആവശ്യമാണെന്ന് ആർബിഐ ആവശ്യപ്പെട്ടിരുന്നു. ഇത്തരം കറൻസികൾ അപകടകരമാണെന്നും, തീവ്രവാദത്തിനും മറ്റുമുള്ള സാമ്പത്തിക സഹായങ്ങൾ ഇത്തരം കറൻസികളിലൂടെ വർദ്ധിക്കുമെന്നും ആർ ബി ഐ വ്യക്തമാക്കിയിരുന്നു.


ഇന്ത്യയിൽ നിലവിൽ ക്രിപ്റ്റോകറൻസികളെ സംബന്ധിക്കുന്ന യാതൊരു നിയമവും ഇല്ല . എന്നാൽ ഗവൺമെന്റ് ഇത് സംബന്ധിച്ച് ഉടൻ ഒരു തീരുമാനം എടുക്കും എന്നാണ് സാമ്പത്തിക വിദഗ്ധർ കരുതുന്നത്. ക്രിപ്റ്റോകറൻസികളുടെ പൂർണമായ ഒരു നിരോധനം അസാധ്യമാണെന്ന അഭിപ്രായമാണ് സാമ്പത്തിക വിദഗ്ധർ മുന്നോട്ടുവയ്ക്കുന്നത്.

കഴിഞ്ഞ വർഷത്തെ ഹാലോവീൻ ആഘോഷത്തിന് എലിസബത്ത് രാജ്ഞിയുടെ വേഷം ധരിച്ച ഒരു വയസ്സുള്ള പെൺകുഞ്ഞ് സോഷ്യൽ മീഡിയയിൽ വലിയ ട്രെൻഡിംഗാണ്. ഒഹായോയിൽ നിന്നുള്ള ജലെയ്‌ൻ സതർലാൻഡ്, അവളുടെ അമ്മ കാറ്റെലിൻ സതർലാൻഡ് തന്റെ ഹൃദയസ്പർശിയായ ചിത്രങ്ങൾ രാജ്ഞിക്ക് സമർപ്പിച്ചതിന് ശേഷം രാജകീയ ശ്രദ്ധ പിടിച്ചുപറ്റാൻ കഴിഞ്ഞു. അവളെ അത്ഭുതപ്പെടുത്തിക്കൊണ്ട്, രാജ്ഞി നിങ്ങളുടെ മകൾ ജലെയ്‌ന അവളുടെ ഗംഭീരമായ വസ്ത്രത്തിൽ. അവളുടെ കത്തിന് മറുപടി നൽകുകയും ക്രിസ്മസിന് ആശംസകൾ നേരുകയും ചെയ്തു,

രാജ്ഞിയുടെ പ്രിയപ്പെട്ട നായയായ കോർഗിസിനൊപ്പം നിൽക്കുന്ന കൊച്ചു രാജ്ഞിയുടെ ചിത്രം ജലെയ്‌ന്‍റ അമ്മ കാറ്റ്‌ലിനാണ് വിൻഡ്‌സർ കൊട്ടാരത്തിലേക്ക് അയച്ചുകൊടുത്തത്.  സൂപ്പർമാൻ വേഷം ധരിച്ച സഹോദരനോടൊപ്പം ജലെയ്‌ൻ സതർലാൻഡ് രാജ്ഞിയായി നിൽക്കുന്ന ചിത്രം ഇതിടകം ട്വിറ്ററിൽ വൈറലായിട്ടുണ്ട്. വിൻഡ്‌സർ കൊട്ടാരത്തിൽ നിന്ന് ലഭിച്ച കത്തും ചിത്രത്തിനോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധിപേർ കൊച്ചു രാജ്ഞിയെ അഭിനന്ദിക്കുകയും എലിസബത്ത് രാജ്ഞിയുടെ അമേരിക്കന്‍ വേർഷന്‍ എന്നു വിശേഷിപ്പിക്കുകയും ചെയ്തു.

ക്രോയിഡോൺ/ ലണ്ടൻ: യുകെ NHS ആശുപത്രിയിൽ  19 വര്‍ഷമായി ജോലി ചെയ്തുകൊണ്ടിരുന്ന നഴ്സിനെ പിരിച്ചുവിട്ട നടപടി നിയമവിരുദ്ധമെന്ന് എംപ്ലോയ്‌മെന്റ് ട്രിബ്യുണല്‍. ആശുപത്രിയില്‍ ജോലിസമയത്ത് കഴുത്തില്‍ കുരിശുമാല ധരിച്ചു എന്ന കുറ്റത്തിന് നഴ്‌സിനെ പിരിച്ചുവിട്ട നടപടിയാണ് എംപ്ലോയ്‌മെന്റ് ട്രിബ്യുണല്‍ റദ്ദാക്കിയിരിക്കുന്നത്.. ക്രോയിഡോൺ യൂണിവേഴ്സിറ്റി  ആശുപത്രിക്കെതിരെയാണ് (NHS) എംപ്ലോയ്‌മെന്റ് ട്രിബ്യുണല്‍ വിധിയുണ്ടായിരിക്കുന്നത്.

2020 ജൂണിലാണ് മേരി ഒൻഹയെ ആശുപത്രിയിൽ നിന്നും പുറത്താക്കിയത്. രണ്ട് വർഷം നീണ്ടുനിന്ന മേലധികാരികളുടെ നിരന്തരമായ അപമാനകരവും ശത്രുതാപരവും ഭീഷണിപ്പെടുത്തുന്നതുമായ അന്തരീക്ഷം സൃഷ്‌ഠിച്ചതിന് ശേഷമാണ് മേരിക്കെതിരെ നടപടി ഉണ്ടായത് എന്നുള്ളതായിരുന്നു മേരിയുടെ വാദം. ജോലിയിൽ കുരിശുമാല ധരിക്കുന്നത് ഇൻഫെക്ഷന് കാരണമാകുമെന്നും, അതുകൊണ്ടാണ് മാറ്റാൻ ആവശ്യപ്പെട്ടതെന്നും ആശുപത്രി അധികൃതര്‍ ട്രിബ്യുണലിൽ വാദിച്ചു.

ദിവസവും നാലുനേരം നിസ്‌കാരത്തിന് പോകുന്ന ഇസ്ലാമത വിശ്വാസികള്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നുണ്ടെന്നും അതുപോലെ തന്നെ ഇസ്ലാമത വിശ്വാസികളായ സ്ത്രീകള്‍ ശിരോവസ്ത്രം ധരിച്ചു  തീയേറ്ററിൽ എത്താറുണ്ടെന്നനും, ഹിന്ദുമത വിശ്വാസികളായവര്‍ കൈകളില്‍ ബ്രേസ്‌ലെറ്റ് ധരിച്ച് എത്താറുണ്ട് എന്നും എന്നെ വിലക്കിയതുപോലെ അവരെ ആരും വിലക്കുന്നില്ല എന്നും മേരി ഒനുഹ ചൂണ്ടിക്കാട്ടി.

19 വർഷമായി ഞാൻ ഇവിടെ ആശുപത്രിയിൽ ജോലിചെയ്യുന്നു. ഞാൻ തികഞ്ഞ ഒരു ക്രിസ്ത്യൻ വിശ്വാസിയും, കഴിഞ്ഞ 40 വർഷത്തോളമായി ഞാൻ ഈ കുരിശുമാല അണിയുന്നു. മറ്റുള്ളവർ അണിയുന്നത് വിലക്കാത്ത അധികൃതർ ചെയ്‌തത്‌ എന്റെ വിശ്വാസത്തിൻമേൽ ഉള്ള കടന്നു കയറ്റമാണ്. മറ്റുള്ളവർ അവരവരുടെ വിശ്വാസത്തിനനുസരിച്ചു വരുമ്പോൾ ഇവർ ഒരു കുരിശുമാല ധരിക്കുന്നത് വിലക്കിയത് മനുഷ്യത്വരഹിതമെന്ന് ട്രൈബൂണൽ പറയുകയുണ്ടായി.

അനസ്തേഷ്യ കൊടുത്ത രോഗിയെ പരിചരിക്കുമ്പോൾ മാനേജർ പിടിച്ചുമാറ്റിയ സന്ദർഭവും ഉണ്ടായിട്ടുണ്ട്. ഓപ്പറേഷൻ നടക്കാൻ പോകുന്ന രോഗിയുടെ ജീവനെക്കാളും മേരി ധരിച്ചിരിക്കുന്ന കുരിശുമാലയെ വലിയ ഒരു പ്രശ്‌നമായി കണ്ട് അവരെ അവിടെ നിന്നും മാറ്റിയത് സാമാന്യ ബുദ്ധി ഇല്ലാത്ത, വിവേചനപരമായ പ്രവർത്തി എന്നല്ലാതെ മറ്റൊന്നും വിളിക്കാനില്ല. മേരിയെ വിവേചനത്തിന്റെ ഇരയാക്കുകയായിരുന്നു. ലഭിക്കേണ്ടിയിരുന്ന തുല്യ പരിഗണ അല്ലെങ്കിൽ പണിസ്ഥലത്തെ സമത്വവും ഇല്ലാതാക്കി എന്നും ട്രൈബൂണൽ കണ്ടെത്തി.

തീയറ്ററിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും അതുപോലെ കൈകള്‍ കഴുകി വൃത്തിയാക്കുകയും ചെയ്യുന്ന ഒരു നഴ്‌സിന്റെ മാലയില്‍ നിന്നും അണുബാധയുണ്ടാകുമെന്ന് കണ്ടെത്തിയ ആശുപത്രി അധികൃതരുടെ പ്രവർത്തി വിശ്വസിക്കാനാവില്ലെന്ന് ട്രിബ്യുണല്‍ വിലയിരുത്തി.  എന്തായാലും ആശുപത്രികളിൽ ജോലി ചെയ്യുന്ന മലയാളി ആരോഗ്യ പ്രവർത്തകർക്ക് ഇതൊരു അനുഗ്രഹമാകും.

വിധിയെത്തുടർന്ന് ആശുപത്രി അധികൃതര്‍ മേരി ഒനുഹയോട് ഖേദം പ്രകടിപ്പിക്കുകയും ഈ കാര്യം ഉയര്‍ന്നുവന്നതിനു ശേഷം തങ്ങളുടെ യൂണിഫോം നയത്തിലും ഡ്രസ്സ്‌കോഡിലും മാറ്റങ്ങള്‍ വരുത്തിയതായും അറിയിച്ചു.

മുലയൂട്ടുന്ന സ്ത്രീകളുടെ സമ്മതമില്ലാതെ പരസ്യമായി ഫോട്ടോ എടുക്കുന്നത് ഇംഗ്ലണ്ടിലും വെയിൽസിലും നിയമവിരുദ്ധമാക്കും. മുലയൂട്ടുന്ന അമ്മമാരുടെ സമ്മതമില്ലാതെ ചിത്രങ്ങൾ എടുക്കുന്നവർക്ക് രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് ചൊവ്വാഴ്ച പാർലമെന്റിന് മുമ്പാകെ സമർപ്പിച്ച നിർദ്ദേശമുണ്ടെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

നീതിന്യായ മന്ത്രാലയത്തിന്റെ ഭേദഗതിയായി ഉൾപ്പെടുത്തിയ പോലീസ്, കുറ്റകൃത്യം, ശിക്ഷാവിധി, കോടതികൾ എന്നിവയുടെ ബില്ലിന്റെ ഭാഗമായിരിക്കും ഈ നിയമം. “ആത്മസംതൃപ്തിക്ക് വേണ്ടിയായാലും ഉപദ്രവിക്കാൻ വേണ്ടിയായാലും” ഉപദ്രവം നേരിടുന്ന സ്ത്രീകളെ ഇത് സഹായിക്കുമെന്ന് ജസ്റ്റിസ് സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു.

“ഒരു പുതിയ അമ്മയെയും ഈ രീതിയിൽ ഉപദ്രവിക്കരുത്. സ്ത്രീകളെ സംരക്ഷിക്കുന്നതിനും അവർക്ക് സുരക്ഷിതത്വബോധം നൽകുന്നതിനും നീതിന്യായ വ്യവസ്ഥയിൽ അവർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നതിനും ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,” മിസ്റ്റർ റാബ് പറഞ്ഞു.

മാഞ്ചസ്റ്റർ ആസ്ഥാനമായുള്ള ഡിസൈനർ ജൂലിയ കൂപ്പർ കഴിഞ്ഞ ഏപ്രിലിൽ പൊതുസ്ഥലത്ത് മുലയൂട്ടുന്ന അമ്മമാരുടെ ഫോട്ടോകൾ എടുക്കുന്നത് കുറ്റകരമാക്കാൻ ഒരു കാമ്പയിൻ ആരംഭിച്ചു.

“ഞാൻ എന്റെ മകളെ മുലയൂട്ടാൻ ഇരുന്നു, മറ്റൊരു ബെഞ്ചിൽ ഒരാൾ ഞങ്ങളെ തുറിച്ചുനോക്കുന്നത് ഞാൻ ശ്രദ്ധിച്ചു,” അവൾ ബിബിസിയോട് പറഞ്ഞു.

“ഞാൻ അവന്റെ നോട്ടം ക്ലോക്ക് ചെയ്തുവെന്ന് അവനെ അറിയിക്കാൻ ഞാൻ തിരിഞ്ഞുനോക്കി, പക്ഷേ അവൻ തന്റെ ഡിജിറ്റൽ ക്യാമറ പുറത്തെടുത്തു, ഒരു സൂം ലെൻസ് ഘടിപ്പിച്ച് ഞങ്ങളെ ഫോട്ടോയെടുക്കാൻ തുടങ്ങി.”

കണ്ടു ലജ്ജ തോന്നിയ ഞാൻ തന്റെ പ്രാദേശിക ലേബർ എംപി ജെഫ് സ്മിത്തിനെയും അദ്ദേഹത്തിന്റെ സഹപ്രവർത്തക സ്റ്റെല്ല ക്രീസിയെയും ബന്ധപ്പെട്ടതായും കൂപ്പർ പറഞ്ഞു. ട്രെയിനിൽ വച്ച് തന്റെ കുഞ്ഞിന് മുലയൂട്ടുന്ന സമയത്ത് തന്റെ സമ്മതമില്ലാതെ ഫോട്ടോ എടുക്കുന്നത് ശ്രീമതി ക്രീസിക്ക് അനുഭവപ്പെട്ടു. മുലയൂട്ടൽ വോയറിസം നിയമവിരുദ്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ജോഡി ഹൗസ് ഓഫ് കോമൺസിലേക്ക് പ്രചാരണം നടത്തി.

നിലവില്‍ നിരവധി സ്ത്രീകള്‍ മുലയൂട്ടുന്ന ദൃശ്യങ്ങള്‍ ഫോട്ടോയെടുത്തെന്ന പരാതി നല്‍കിയിരുന്നെങ്കിലും പൗര സ്വാതന്ത്ര്യത്തിന്റെ പേരില്‍ നിയമപരമായി നിലനില്‍കാത്തതിനാല്‍ പോലീസ് കേസെടുക്കാറില്ലായിരുന്നു. ‘മുലയൂട്ടുന്ന അമ്മമാരുടെ വിജയം’ എന്നാണ് ഇതിനായി പ്രചാരണം നടത്തിയിരുന്ന മഹിളാ ഗ്രൂപ്പുകള്‍ തീരുമാനത്തെ സ്വാഗതം ചെയ്തത്.

പുതിയ നടപടി അകാരണമായി സ്ത്രീകളെ ഉപദ്രവിക്കുന്നത് തടയുമെന്ന് ജസ്റ്റിസ് സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. കൂടാതെ ഗാര്‍ഹിക പീഡനത്തിന് ഇരയായവര്‍ക്ക് കുറ്റകൃത്യങ്ങള്‍ പോലീസിന് റിപ്പോര്‍ട്ട് ചെയ്യാന്‍ കൂടുതല്‍ സമയം നല്‍കുന്നതിനും കുറ്റവാളികള്‍ രക്ഷപ്പെടാന്‍ സാധ്യതയുള്ള നിയമത്തിലെ പഴുതുകള്‍ അടയ്ക്കുന്നതിനുമുള്ള ബില്ലിലെ മറ്റൊരു ഭേദഗതിയും റാബ് സ്ഥിരീകരിച്ചു.

ഗാര്‍ഹിക പീഡനം ഉള്‍പ്പെടുന്ന സാധാരണ ആക്രമണ കേസുകളില്‍ പരാതി നല്‍കാന്‍ ഇപ്പോള്‍ ആറുമാസത്തെ സമയപരിധിയാണ് ഉണ്ടായിരുന്നത് . സമയം കഴിഞ്ഞതുമൂലം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇംഗ്ലണ്ടിലും വെയില്‍സിലും ഇത്തരം 13,000 കേസുകള്‍ ഒഴിവാക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

“മുലയൂട്ടുന്ന അമ്മമാരുടെ സമ്മതമില്ലാത്ത ഫോട്ടോഗ്രാഫുകളോ വീഡിയോ റെക്കോർഡിംഗുകളോ എടുക്കുന്നത്” ഇംഗ്ലണ്ടിലും വെയിൽസിലും ഒരു “നിർദ്ദിഷ്‌ട” മുലയൂട്ടൽ വോയറിസം കുറ്റമാക്കും, ഇത് രണ്ട് വർഷം വരെ തടവും “സാഹചര്യങ്ങളും” ശിക്ഷാർഹമാണ്. ലൈംഗിക സംതൃപ്തി നേടുന്നതിനോ അപമാനം, ദുരിതം അല്ലെങ്കിൽ ഭയാനകത എന്നിവ ഉണ്ടാക്കുന്നതിനോ ആണ് ഉദ്ദേശ്യം”.

ഇംഗ്ലണ്ടും വെയിൽസും യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാഗമായ രാജ്യങ്ങളാണ്. ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവ ചേർന്നതാണ് യുണൈറ്റഡ് കിംഗ്ഡം. പ്രായോഗിക നിയമമനുസരിച്ച്, യുണൈറ്റഡ് കിംഗ്ഡത്തിന് മൂന്ന് വ്യത്യസ്ത നിയമ സംവിധാനങ്ങളുണ്ട്: ഇംഗ്ലണ്ടിനും വെയിൽസിനും, സ്കോട്ട്ലൻഡിനും വടക്കൻ അയർലൻഡിനും ഓരോന്നും.

കോവിഡിന്റെ നാലാം തരംഗം ആഞ്ഞുവീശുന്ന ബ്രിട്ടനിൽ ദിവസേന രോഗികളാകുന്നവരുടെ എണ്ണം രണ്ടുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 218,724 പുതിയ കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ടെസ്റ്റിംഗ് വഴി കണ്ടെത്തിയ ഈ ഇന്‍ഫെക്ഷന്‍ കണക്കുകള്‍ കൂടി ചേര്‍ന്നതോടെ യുകെയില്‍ കഴിഞ്ഞ ഏഴ് ദിവസത്തെ ആകെ രോഗികളുടെ എണ്ണം 1,269,878 ആയി. ഒരാഴ്ച മുന്‍പത്തേക്കാള്‍ 51 ശതമാനമാണ് വര്‍ദ്ധന.

രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനയാണെങ്കിലും രോഗലക്ഷണങ്ങൾ മൂർച്ഛിച്ച് ആശുപത്രിയിലെത്തന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കാത്തതും മരണനിരക്ക് ഇരുന്നൂറിൽ താഴെത്തന്നെ സ്ഥിരമായി നിൽക്കുന്നതുമാണ് കോവിഡിന്റെ നാലാം തരംഗത്തിൽ ആശ്വാസമേകുന്ന കാര്യം. ജനസംഖ്യയുടെ 90 ശതമാനത്തിലധികം പേരും രണ്ടുഡോസ് വാക്സിൻ സ്വീകരിച്ചവരും ഇതിൽതന്നെ പകുതിയോളം പേർക്ക് മൂന്നാമത്തെ ബുസ്റ്റർ ഡോസ് നൽകാനായതുമാണ് കോവിഡിന്റെ നാലാം വരവിൽ തുണയായത്.

തീവ്ര വ്യാപനശേഷിയുള്ള ഒമിക്രോണ്‍ വേരിയന്റാണ് ഡിസംബര്‍ ആദ്യം മുതല്‍ കൊറോണാ കേസുകള്‍ കുതിച്ചുയരാന്‍ ഇടയാക്കുന്നത്. ലണ്ടനില്‍ പിടിമുറുക്കിയ ശേഷമാണ് മറ്റ് മേഖലകളിലേക്ക് ഈ വേരിയന്റ് വ്യാപിച്ചത്. രാജ്യത്ത് അതിവേഗത്തിലാണ് ഒമിക്രോണിന്റെ വ്യാപനം.

കഴിഞ്ഞ വിന്ററില്‍ ആല്‍ഫാ വേരിയന്റ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ രേഖപ്പെടുത്തിയ ദൈനംദിന കേസുകളുടെ മൂന്നിരട്ടിയാണ് ഇപ്പോഴത്തെ കോവിഡ് കേസുകള്‍. ക്രിസ്മസ്, ന്യൂ ഇയര്‍ കാലയളവില്‍ റിപ്പോര്‍ട്ടിംഗ് മെല്ലെപ്പോക്കില്‍ ആയതോടെ ഔദ്യോഗിക കണക്കുകളെയും ഇത് ബാധിക്കുന്നുണ്ട്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നും നാല് ദിവസത്തെയും, വെയില്‍സില്‍ നിന്ന് രണ്ട് ദിവസത്തെയും കണക്കുകളാണ് ഒരുമിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇംഗ്ലണ്ടില്‍ മാത്രം 148,725 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 15,044 കൊവിഡ് രോഗികളാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. റെക്കോര്‍ഡ് കേസുകള്‍ രേഖപ്പെടുത്തുമ്പോള്‍ ഫ്രണ്ട്‌ലൈന്‍ ജോലിക്കാരും അധികമായി അവധിയെടുക്കുന്നുണ്ട്. ഇതുമൂലം എന്‍എച്ച്എസ് ഏതാനും ആഴ്ചകള്‍ കൂടി കാര്യമായ സമ്മര്‍ദം നേരിടുമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റി മുന്നറിയിപ്പ് നല്‍കി.

ലോക്ഡൗൺ ഒഴിവാക്കി രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ഇതിന്റെ ഭാഗമായി പത്താം തിയതി മുതൽ ദിവസേന ഒരുലക്ഷത്തിലേറെ ക്രിട്ടിക്കൽ വർക്കർമാർക്ക് ദിവസേന ലാറ്ററൽ ഫ്ലോ ടെസ്റ്റുകൾ നടത്തും. പൊതുഗതാഗതം. ഭക്ഷ്യസംസ്കരണം, അതിർത്തി രക്ഷാസേന, ഹെൽത്ത് വർക്കർമാർ, ഡെലിവറി സർവീസുകാർ എന്നിവർക്കാകും ഇത്തരത്തിൽ ദിവസേനയുള്ള ടെസ്റ്റുകൾ നടത്തുക.

എന്നാല്‍ വരുന്ന ഏതാനും ആഴ്ചകളില്‍ സമാനമായ ഭയപ്പെടുത്തുന്ന അവസ്ഥകളാണ് ഉണ്ടാവുകയെന്നും, ഇതിനെ നേരിടാന്‍ പുതിയ വിലക്കുകളില്‍ വരില്ലെന്നുമാണ് ബോറിസ് ജോണ്‍സന്റെ പ്രഖ്യാപനം. പ്ലാന്‍ ബി വിലക്കുകള്‍ മാറ്റമില്ലാതെ മുന്നോട്ട് പോകാനാണ് താന്‍ ക്യാബിനറ്റില്‍ നിര്‍ദ്ദേശിക്കുകയെന്ന് ഡൗണിംഗ് സ്ട്രീറ്റ് വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. എന്‍എച്ച്എസ് യുദ്ധസന്നാഹത്തിലാണ് മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം സമ്മതിച്ചു.

ഒമിക്രോണ്‍ പീക്കില്‍ എത്തുന്നത് ഏത് വിധത്തിലാകുമെന്നത് അനുസരിച്ചാണ് യുകെയിലെ പുതിയ നിയന്ത്രണങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ച്ചു. ബൂസ്റ്റര്‍ സര്‍വീസുകളും, ഹെല്‍ത്ത് സര്‍വീസും, വിരമിച്ച ഡോക്ടര്‍മാരും, നഴ്‌സുമാരും ഉള്‍പ്പെടെയുള്ളവരുടെ ടെറിട്ടോറിയല്‍ ആര്‍മിയുടെയും സഹായത്തോടെ മുന്നോട്ട് പോകാമെന്നാണ് പ്രധാനമന്ത്രി പറയുന്നത്.

റാങ്ക് കിട്ടുന്ന കുട്ടികളോട് പത്രക്കാർ ചോദിക്കുന്ന പതിവു ചോദ്യം, ‘എന്താവാനാണ് ആഗ്രഹം?’ 1965–ൽ പത്താം ക്ലാസിൽ റാങ്ക് നേടിയ ഇരട്ടകളായ വേണുവിനോടും ഗോപിയോടും അന്നും പത്രക്കാ‍ർ ചോദിച്ചു –എന്താവാനാണ് ആഗ്രഹം? ‘എനിക്ക് എൻജിനീയർ ആകണം’ – വേണു പറഞ്ഞു. ‘എനിക്ക് ഡോക്ടർ ആവണം ’ – ഗോപി പറഞ്ഞു. ഒന്നിച്ചു പിറന്നതു മുതൽ വേഷത്തിലും നോക്കിലും നടപ്പിലും സ്വഭാവത്തിലും വരെ ഒരേ പോലെയായ ഈ ഇരട്ടകൾ ആദ്യമായി രണ്ടു വഴിക്കു തിരിഞ്ഞു.

അതിനൊരു കാരണമുണ്ട്. വേണുവും ഗോപിയും ഡോക്ടർ ആകണമെന്നാണ് ആഗ്രഹിച്ചത്. കുടുംബത്തിൽ ഡോക്ടർമാർ ധാരാളം. പക്ഷേ, അച്ഛൻ ഡോ. വി. ആർ. മേനോൻ (വള്ളത്തോൾ നാരായണ മേനോന്റെ കുടുംബാംഗം) പറഞ്ഞു– ‘അതു വേണ്ട, രണ്ടുപേരും രണ്ടായിത്തന്നെ നിൽക്കണം. ഒരാൾ എൻജിനീയറിങ് പഠിക്കുക.’ ചേർപ്പ് അമ്പാടിയിൽ ഡോ. വി.ആർ മേനോന്റെ മക്കളാണു വേണുവും ഗോപിയും.

ആര് ഏതു കോഴ്സിനു ചേരണമെന്നത് ഒടുവിൽ ടോസ് ചെയ്യാൻ തീരുമാനിച്ചു. ഗോപി ‘ഹെഡ്’ വിളിച്ചു ടോസ് പാസായി. ഞാൻ ഡ‍ോക്ടറാകും. എന്നു പ്രഖ്യാപിച്ചു. അങ്ങനെ വേണു താൽപര്യമില്ലാഞ്ഞിട്ടും എൻജിനീയറിങ് പഠിക്കാൻ തീരുമാനിച്ചു.

65 വർഷത്തിനിപ്പുറം ഇരട്ടകൾ എവിടെ? വേണു എന്ന എ. വേണുഗോപാൽ ടോസിൽ ‘ടെയിൽ’ പറഞ്ഞതുപോലെ തൃശൂർ ഗവ.എൻജിനീയറിങ് കോളജിൽ നിന്നു കെമിക്കൽ എൻജിനീയറിങ് പാസായി. എംടെക് ഗോൾഡ് മെഡൽ നേടി. ഓയിൽ മേഖലയിൽ ആഫ്രിക്ക അടക്കം ഇരുപതോളം രാജ്യങ്ങളിൽ ജോലി ചെയ്തു. വിരമിച്ചു. ഗോപി, ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് പാസായി. കാലിക്കറ്റിൽ നിന്നു പിജിയെടുത്തു. അരനൂറ്റാണ്ടോളമായി ലണ്ടനിൽ ഡോക്ടർ. കഴിഞ്ഞദിവസം ഈ സഹോദരങ്ങൾ തൃശൂരിൽ ഒത്തുകൂടി. 45 വർഷത്തെ പ്രഫഷനൽ ജീവിതത്തിന്റെ ഇടവേളയ്ക്കു ശേഷം ഒരുമിച്ചൊരു ജന്മദിനാഘോഷം.

യുകെയിൽ ആശുപത്രി ജീവനക്കാരുടെ ക്ഷാമം അതിരൂക്ഷം. ഒമിക്രോൺ തരംഗത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ എൻഎച്ച്‌എസ് ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ വിവിധ ആശുപത്രികളിലേക്ക് താത്കാലികമായി ജീവനക്കാരെ ട്രസ്റ്റുകൾ അയയ്ക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ നിർദ്ദേശിച്ചു. ഏകദേശം 1.4 മില്യൺ ആളുകൾ കോവിഡ് ബാധിച്ച് ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്ന ഏറ്റവും മോശം സാഹചര്യം നേരിടാൻ എൻഎച്ച്എസ് ജീവനക്കാരെ പുനർവിന്യസിക്കാൻ സർക്കാർ നോക്കുകയാണെന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തി.

ഔദ്യോഗിക കണക്കുകൾ പ്രകാരം എൻഎച്ച്എസ് ജീവനക്കാരിൽ പത്തിൽ ഒരാൾ പോലും പുതുവർഷ രാവിൽ ജോലിക്ക് ഹാജരായിരുന്നില്ല. മൊത്തം 110,000 പേരിൽ 50,000 പേർ കൊറോണ വൈറസുമായി ബന്ധപ്പെട്ടാണ് ജോലിക്ക് എത്താതിരുന്നത്. യുണൈറ്റഡ് ലിങ്കൺഷയർ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റ്, ജീവനക്കാരുടെ കുറവുമായി ബന്ധപ്പെട്ട് ക്രിട്ടിക്കൽ ഇൻസിഡന്റ് പ്രഖ്യാപിച്ചു.

കൗണ്ടിയിൽ ഉടനീളം നാല് സൈറ്റുകൾ നടത്തുന്ന യുണൈറ്റഡ് ലിങ്കൺഷെയർ ഹോസ്പിറ്റൽസ്, സേവനങ്ങൾ നിലനിർത്തുന്നതിന് കൂടുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് പറഞ്ഞു. അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്കിടയിലും, അവശ്യ സേവനങ്ങൾ ആവശ്യമുള്ള ആർക്കും പൂർണ്ണമായും തുറന്നിരിക്കുന്നു, അതിനാൽ ആളുകൾ പരിചരണത്തിനായി മുന്നോട്ട് വരുന്നത് തുടരണമെന്നും ഹോസ്പിറ്റൽ ട്രസ്റ്റ് പ്രസ്താവനയിൽ അറിയിച്ചു.

എൻഎച്ച്എസ്ന്റെ പല ഭാഗങ്ങളും നിലവിൽ ‘പ്രതിസന്ധിയുടെ’ അവസ്ഥയിലാണെന്ന് ആരോഗ്യ മേധാവികൾ ഇന്ന് മുന്നറിയിപ്പ് നൽകി. ചില ആശുപത്രികൾ പ്രധാന സേവനങ്ങൾ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്നതിന് ജീവനക്കാരെ വിട്ടുകൊടുക്കാൻ മറ്റ് ട്രസ്റ്റുകളോട് ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് പ്രധാനമന്ത്രി പുതിയ നിർദ്ദേശം മുന്നോട്ട് വച്ചത്.

കോവിഡ് ഉൾപ്പെടെയുള്ള അസുഖങ്ങളാൽ പത്തിലൊന്ന് ജീവനക്കാരും ഹാജരാകാതിരുന്നതോടെ അടുത്ത ദിവസങ്ങളിൽ ചില സ്റ്റേഷനുകളിൽ റെയിൽ സേവനങ്ങളിൽ മൂന്നിലൊന്ന് വെട്ടിക്കുറച്ചു. അതേസമയം പ്രധാന യാത്രാ റൂട്ടുകളിലെ പ്രധാന എഞ്ചിനീയറിംഗ് ജോലികൾ അടുത്ത ആഴ്ച പകുതി വരെ തുടരും.

യുകെയിലുടനീളമുള്ള കൗൺസിലുകൾ അവശ്യ സേവനങ്ങൾക്ക് ജീവനക്കാരെ പുനർവിതരണം ചെയ്യേണ്ടതുണ്ട്. ഈ ആഴ്ച ക്രിസ്മസ് അവധി കഴിഞ്ഞ് മടങ്ങുമ്പോൾ ജീവനക്കാരുടെ അഭാവത്തെ നേരിടാൻ അടിയന്തിര പദ്ധതികൾ തയ്യാറാക്കാൻ സ്കൂളുകളോട് സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്. അതേസമയം അധ്യാപക ക്ഷാമം പരിഹരിക്കാൻ ക്ലാസുകൾ ലയിപ്പിക്കണമെന്ന് സ്‌കൂളുകൾ ആവശ്യപ്പെട്ടു.

പി ആൻഡ് ബി മീഡിയ ക്രീയേഷൻസിന്റെ ബാനറിൽ റ്റിജോ തടത്തിൽ സംവിധാനം ചെയ്ത് ബിജു മോൻ പ്ലാത്തോട്ടത്തിൽ കഥയും തിരക്കഥയും നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജനറേഷൻസ്’. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ ബോർഡ് ബീൻ ഹോട്ടലിൽ വച്ചു നടന്നു. ഒട്ടനവധി ഗായകരുടെയും മറ്റു സിനിമ മേഖലയിലെ പ്രഗത്ഭരായ വ്യക്തികളുടെയും സാനിദ്ധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്.

 

സംവിധായകൻ സിദ്ധിഖ് മുഖ്യാതിഥിയായിരുന്നു, കൂടാതെ വിധു പ്രതാപ്, ഡോ:എൻ.എം ബാദുഷ, എലിസബത്ത് ബാബു, സാജു കൊടിയൻ, ജയരാജ്‌ സെഞ്ച്വറി, ജ്യൂവൽ ബേബി, രാജ സാഹിബ്‌, മുരളി, ശരത് തെനുമൂല,നെൽസൺ ശൂരനാട് ബൈജു സ്‌ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ചിത്രം ഒടിടി പ്ലാറ്റഫോമുകളിലൂടെ ആയിരിക്കും പ്രേക്ഷകരിലേക്ക് എത്തുക.

ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് എന്നിവ നിർവ്വഹിച്ചിരിക്കുന്നത് നജീബ് ഫോണോ ആണ്. പയസ് വണ്ണപ്പുറംചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. ബാഗ്രൗണ്ട് സ്ക്വയർ രാജീവ് തോമസ് ആണ് ചെയ്തിരിക്കുന്നു അസോസിയേറ്റ് ഡയറക്ടർ: സിജു പൈനായിൽ അസിസ്റ്റന്റ് ഡയറക്ടേഴ്സ് ദേവരാജ് ബിന്ദു കുട്ടപ്പൻ പ്രൊഡക്ഷൻ കൺട്രോളർ: ടോജോ കോതമംഗലം പ്രൊഡക്ഷൻ മാനേജർ വിവേക് കണ്ണൂരാൻ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഡോൺ എബ്രഹാം ഇതിൽ ഗാനം ആലപിച്ചിരിക്കുന്നത് വിധു പ്രതാപ് എലിസബത്ത് രാജു അനുഷ ജയൻ ആന്റോ ഇട്ടൂപ്പ് ,വാർത്ത പ്രചാരണം: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

 

RECENT POSTS
Copyright © . All rights reserved