സ്വന്തം ലേഖകൻ
ഡെൽഹി : ഇന്ത്യയിലെ ക്രിപ്റ്റോ കറൻസി നിക്ഷേപകർക്ക് ഏറ്റവും സന്തോഷകരമായ വാർത്തയാണ് ഈ കഴിഞ്ഞയാഴ്ച ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിരിക്കുന്നത് . ലോകത്തെ ആദ്യ സ്വകാര്യ ക്രിപ്റ്റോ കറൻസിയായ ബിറ്റ്‌കോയിൻ വിൽക്കുമ്പോൾ ലഭിക്കുന്ന വരുമാനത്തിന് നികുതി ചുമത്താൻ ഇന്ത്യൻ ധനകാര്യ മന്ത്രാലയം ഒരുങ്ങുന്നു എന്ന വർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. ക്രിപ്റ്റോ കറൻസികളെ ഡിജിറ്റൽ സ്വത്തായി തരംതിരിക്കാമെന്നും അതുകൊണ്ടുതന്നെ ക്രിപ്റ്റോ കറൻസികൾ വിൽക്കുമ്പോൾ ലഭിക്കുന്ന വരുമാനത്തിന് 18% ജിഎസ്ടി ഏർപ്പെടുത്താമെന്നും ധനമന്ത്രാലയം നിർദ്ദേശിച്ചു.
കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ഭാഗമായ സാമ്പത്തിക ഇന്റലിജൻസ് ബ്യൂറോ (സിഇഐബി) ബിറ്റ്‌കോയിൻ ഇടപാടുകൾക്ക് 18 ശതമാനം ജിഎസ്ടി ഏർപ്പെടുത്താനുള്ള നിർദ്ദേശമാണ് മുന്നോട്ട് വച്ചിരിക്കുന്നത് . ക്രിപ്റ്റോ കറൻസി ട്രേഡിംഗിലൂടെ സർക്കാരിന് പ്രതിവർഷം 7,200 കോടി രൂപ നേടാൻ കഴിയുമെന്ന് സിഇഐബിയും , കേന്ദ്ര നികുതി വകുപ്പും അറിയിച്ചു. ക്രിപ്‌റ്റോ കറൻസികൾക്ക് ജിഎസ്ടി ഈടാക്കുന്നതിനെക്കുറിച്ച് സിഇഐബി ഒരു വിശദമായ പഠനം നടത്തിയിരുന്നു.
2018 ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യയിൽ ക്രിപ്‌റ്റോ കറൻസി വ്യാപാരം പൂർണ്ണമായും നിരോധിച്ചിരുന്നു . എന്നാൽ വിശദമായ പഠനങ്ങൾക്ക് ശേഷം ക്രിപ്റ്റോ കറൻസി വ്യാപാരം നടത്തുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ വിലക്ക് 2020 മാർച്ചിൽ സുപ്രീംകോടതി റദ്ദാക്കിയിരുന്നു . അതോടൊപ്പം ക്രിപ്റ്റോ കറൻസിയിൽനിന്ന് ലഭിക്കുന്ന വരുമാനത്തിന് ടാക്സ് ഏർപ്പെടുത്തുക , ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ സൂക്ഷിക്കുക ( KYC ) പോലെയുള്ള നടപടികൾ സ്വീകരിച്ച് ക്രിപ്‌റ്റോ കറൻസി വ്യാപാരത്തിന് വ്യക്തമായ നിയന്ത്രണങ്ങളും , നയങ്ങളും കൊണ്ടുവരാൻ കഴിഞ്ഞ വർഷം സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് എല്ലാ ക്രിപ്റ്റോ കറൻസി ഉപഭോക്താക്കളുടെയും വ്യക്തിഗത വിവരങ്ങൾ സൂക്ഷിക്കുവാൻ ( KYC ) ഇന്ത്യയിലെ വാണിജ്യ സ്ഥാപനങ്ങൾക്ക് ഗവണ്മെന്റ് നിർദ്ദേശം നൽകിയിരുന്നു. അടുത്ത നടപടിയായ നികുതി ഏർപ്പെടുത്തുക എന്ന പ്രധാനപ്പെട്ട പ്രക്രീയയ്ക്കാണ് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത് .
ഇതോടു കൂടി വ്യാജമല്ലാത്ത എല്ലാ സ്വകാര്യ ക്രിപ്റ്റോ കറൻസികളും പൂർണ്ണമായ നിയമപരിരക്ഷയോടു കൂടി ഇന്ത്യയിൽ വാങ്ങി സൂക്ഷിക്കുവാനും , വിൽക്കുവാനും , മറ്റ് ലോകരാജ്യങ്ങളിലെ പോലെ പണത്തിന് പകരം ഉപയോഗിക്കാനും കഴിയുന്ന സാഹചര്യമാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്. ക്രിപ്റ്റോ കറൻസി വ്യാപാരം നടത്തിയാൽ നിയമപരമായ നടപടികളിൽ കുടുങ്ങും , രാജ്യം സാമ്പത്തികമായി തകരും എന്നൊക്കെയുള്ള വ്യാജ പ്രചാരണങ്ങളാണ് ധനമന്ത്രാലയത്തിന്റെ ഈ നടപടിയിലൂടെ ഇല്ലാതായത്.
ക്രിപ്റ്റോ കറൻസി നിക്ഷേപകർക്ക് ഏറ്റവും സന്തോഷകരമായ ഈ വാർത്ത പുറത്ത് വന്നതോട് കൂടി ഇന്ത്യൻ ക്രിപ്റ്റോ കറൻസി വിപണിയിൽ വലിയ വളർച്ചയാണ് കഴിഞ്ഞ ആഴ്ചയിൽ ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ ചുരുങ്ങിയ വിലയിൽ ലഭിക്കുന്ന ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ച് വച്ച് വരും വർഷങ്ങളിൽ ലാഭം ഉണ്ടാകുവാനുള്ള തിരക്കിലാണ് ഇപ്പോൾ ഇന്ത്യൻ നിക്ഷേപകർ.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ടോക്കിയോ : ചൈനയ്ക്ക് പിന്നാലെ പൊതു – സ്വകാര്യ മേഖലകളിൽ ഡിജിറ്റൽ കറൻസി വിതരണം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ ജപ്പാൻ ആരംഭിച്ചു. ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ നൽകുന്ന വെർച്വൽ പണത്തെ “സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി” അല്ലെങ്കിൽ സിബിഡിസി എന്ന് വിളിക്കുന്നു. ഡിജിറ്റൽ കറൻസികൾ ഉപയോഗിക്കുന്ന മുൻനിര ബാങ്കുകളിലൊന്നാണ് ചൈനയുടെ സെൻട്രൽ ബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന. ചൈന ക്രിപ്റ്റോ കറൻസി നിർമ്മിച്ചത് ലോകത്തെ പല രാജ്യങ്ങളെയും ഡിജിറ്റൽ കറൻസിയിലേക്ക് നീങ്ങാനുള്ള കാരണമായി മാറിയെന്ന് ബാങ്ക് ഓഫ് ജപ്പാനിലെ പേയ്‌മെന്റ്, സെറ്റിൽമെന്റ് സംവിധാനങ്ങളുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഹിരോമി യമൊക പറഞ്ഞു.
മൂന്ന് വലിയ ബാങ്കുകളായ എംയുഎഫ്‌ജി ബാങ്ക്, സുമിറ്റോമോ മിറ്റ്‌സുയി ബാങ്കിംഗ് കോർപ്പറേഷൻ, 30 പ്രധാന കമ്പനികളുമായി ചേർന്ന് ജപ്പാൻ ഡിജിറ്റൽ കറൻസിയിലേയ്ക്ക് നീങ്ങുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ക്രെഡിറ്റ് കാർഡ് സേവനങ്ങളിൽ നിന്നും വ്യത്യസ്‌തമായി, ഡിജിറ്റൽ കറൻസികൾ വ്യാപാരികൾക്ക് കമ്മീഷൻ രഹിത പേയ്‌മെന്റ് സംവിധാനങ്ങൾ നൽകുവാനും , അതോടൊപ്പം ഉപയോക്താക്കൾക്ക് സ്റ്റോറുകളിൽ പേയ്‌മെന്റുകൾ നല്കൂന്നതിന് മാത്രമല്ല അവരുടെ സ്മാർട്ട്‌ഫോണിലെ വാലറ്റ് അപ്ലിക്കേഷനുകൾ ഉപയോഗിച്ച് മറ്റുള്ളവർക്ക് വേഗത്തിൽ പണം അയയ്‌ക്കാനും കഴിയും.
സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ബ്ലോക്ക് ചെയിൻ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യയുടെ പുരോഗതി ഡിജിറ്റൽ കറൻസികൾ സാക്ഷാത്കരിക്കാൻ വളരെയധികം സഹായിച്ചിട്ടുണ്ട്. ഒപ്പം ആളുകൾക്ക് അവരുടെ സ്മാർട്ട്‌ഫോണുകൾ ഉപയോഗിച്ച് എപ്പോൾ വേണമെങ്കിലും എവിടെ വെച്ചും സിബിഡിസികൾ ഉപയോഗിക്കാൻ സാധിക്കും. ഇതിനെ സംബന്ധിച്ച് ബോജ്, യുഎസ് ഫെഡറൽ റിസർവ്, യൂറോപ്യൻ സെൻട്രൽ ബാങ്ക്, ബാങ്ക് ഫോർ ഇന്റർനാഷണൽ സെറ്റിൽമെന്റ്സ് എന്നിവയുൾപ്പെടെയുള്ള പ്രധാന സെൻട്രൽ ബാങ്കുകൾ ഒക്ടോബറിൽ ഒരു സംയുക്ത റിപ്പോർട്ട് പുറത്തിറക്കിയിരുന്നു.
സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിന് ബോജുമായി സഹകരിച്ച് 2023 ഓടെ ഫെയ്‌സ്ബുക്കിന്റെ ഡൈം പ്ലാനിന് സമാനമായ ഡിജിറ്റൽ കറൻസിയുടെ രൂപങ്ങൾ സൃഷ്ടിക്കാൻ കൺസോർഷ്യം ഒരുങ്ങുകയാണെന്ന് യമൊക പറഞ്ഞു. ഡിജിറ്റൽ കറൻസിയിൽ ജപ്പാൻ മറ്റ് പ്രധാന രാജ്യങ്ങളെ നയിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒന്നിന് പുറകെ ഒന്നായി ലോകം ഡിജിറ്റൽ കറൻസിയെ വരവേൽക്കുമ്പോൾ ചുരുങ്ങിയ വിലയിൽ ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ചിരിക്കുന്നവർക്ക് സുവർണ്ണ കാലഘട്ടം തന്നെയാണ് ഇനിയും വരാൻ പോകുന്നത്. കാരണം ഇന്ന് ചെറിയ വിലയിൽ ലഭിക്കുന്ന വ്യാജമല്ലാത്ത ക്രിപ്റ്റോ കറൻസികൾ വാങ്ങി വച്ച് വരും നാളുകളിൽ വൻ ലാഭം ഉണ്ടാകുവാനുള്ള അവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നത് .
ക്രിപ്‌റ്റോ കറൻസികളായ ബിറ്റ് കോയിൻ ( ബി ടി സി ), എഥീരിയം , ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം , കൂടുതൽ വിലയിൽ വിറ്റ് എങ്ങനെ ലാഭമുണ്ടാക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .
ഓക്സ്ഫോർഡ്: ഡിസംബർ ഒന്നാം തിയതി ജീവൻ നഷ്ടപ്പെട്ട യുകെ മലയാളി നഴ്‌സായ ഓക്സ്ഫോർഡുകാരുടെ പ്രിയപ്പെട്ട ഗീത എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ആലീസ് എബ്രഹാമിന് യുകെ മലയാളികളുടെ യാത്രാമൊഴി.
പരേതയായ ആലീസിന്റെ സംസ്‌കാര ശുശ്രുഷകൾ ഇന്ന് ഉച്ച തിരിഞ്ഞു 2 .15ന് ഓക്സ്ഫോർഡ് കോ ഓപ്പറേറ്റീവ് ഫ്യൂണറൽ ഡയറക്ടേസ്‌സിന്റെ ഓഫീസിൽ ആരംഭിക്കുകയായിരുന്നു. സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും ആദരാഞ്ജലികൾ അർപ്പിക്കുവാനുള്ള അവരമൊരുക്കി.
തുടർന്ന് മൃതദേഹവുമായി ഓസ്ക്സ്ഫോർഡിനടുത്തുള്ള ഹെഡിങ്ങ്ടൺ ക്രെമറ്റോറിയത്തിലേക്ക് യാത്രയായി. ക്രെമറ്റോറിയത്തിലെ ചാപ്പലിൽ മൂന്ന് മണിയോടെ പ്രാർത്ഥനകൾ ആരംഭിച്ചു. യുകെയിൽ കോവിഡ് നിയന്ത്രണങ്ങളും നിബന്ധനകളും നിലനിൽക്കുന്നതിനാൽ വളരെ കുറച്ചു പേർക്ക് മാത്രമേ പങ്കെടുക്കുവാൻ അനുവാദമുണ്ടായിരുന്നുള്ളു.
സീറോ മലബാർ ഓക്‌സ്‌ഫോർഡ് മിഷൻ ഇൻചാർജ് ആയ റവ.ഫാ. ലിജോ പായിക്കാട്ട് ചാപ്പലിലെ അന്ത്യകർമ്മങ്ങൾക്ക് നേതൃത്വം നൽകി. തുടർന്ന് ആലീസിന്റെ ഭർത്താവായ ടോമി, വിഷമ ഘട്ടത്തിൽ സഹായിച്ച എല്ലാവർക്കും നന്ദി അർപ്പിച്ചു. ആത്മസഖിയുടെ ആകസ്മിക വിയോഗത്തിൽ ദുഃഖം കടിച്ചമർത്തിയെങ്കിലും വാക്കുകൾ തൊണ്ടയിൽ കുരുങ്ങി.
പാലാ സ്വദേശിനിയും തുരുത്തിയിൽ കുടുംബാംഗവുമായ ആലീസ് കഴിഞ്ഞ നാല് വർഷത്തോളമായി ഓക്‌സ്‌ഫോഡിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. ഭർത്താവ് അമേരിക്കയിൽ ആണ് ജോലി ചെയുന്നത്. ഗൾഫ്, അമേരിക്ക എന്നിവടങ്ങളിൽ ജോലി ചെയ്ത ശേഷം ആണ് ബെൽഫാസ്റ്റിൽ ആലീസ് എത്തുന്നത്. തുടർന്ന് ഓക്‌സ്‌ഫോഡിലും.
ഡിസംബർ ഒന്നാം തിയതിയാണ് ആലീസ് മരിക്കുന്നത്. സുഖമില്ലാതിരുന്ന ആലീസ് ഡോക്ടറുടെ ഫോൺ വിളി കാത്തിരിക്കുകയായിരുന്നു. ടോയ്‌ലെറ്റിൽ പോയ ആലീസ് അവിടെ കുഴഞ്ഞു വീഴുകയും, വിളി കേട്ട് ഓടിയെത്തിയ കൂടെ താമസിച്ചിരുന്ന കൂട്ടുകാർക്ക് ടോയ്‌ലറ്റ് ലോക്ക് ആയിരുന്നതിനാൽ തുറക്കാൻ സാധിക്കാതെ വരുകയും ചെയ്‌തു. തുടർന്ന് പോലീസും ആംബുലൻസും എത്തി ഡോർ പൊളിച്ച് ആലീസിനെ പുറത്തെടുത്ത് അടിയന്തര ശുശ്രുഷകൾ നൽകിയെങ്കിലും ജീവൻ തിരിച്ചുപിടിക്കാൻ സാധിക്കാതെ വരുകയായിരുന്നു.

[ot-video][/ot-video]
ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രാസെനെക്കയും വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിൻ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുന്ന ആദ്യ രാജ്യമായി ബ്രിട്ടന്‍. ഫൈസര്‍ വാക്‌സീന്‍ നേരത്തേ തന്നെ യുകെയില്‍ കൊടുത്തു തുടങ്ങിയിട്ടുണ്ട്.
മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രോഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സിയുടെ (എംഎച്ച്ആര്‍എ) ശുപാര്‍ശ അംഗീകരിച്ചായി യുകെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നൂറ് ദശലക്ഷം ഡോസ് വാക്സിനാണ് ബ്രിട്ടൻ ഓർഡർ ലൽകിയിരിക്കുന്നത്.
“ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രാസെനെക്കയും വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിൻ ഉപയോഗിക്കുന്നതിന് അംഗീകാരം നൽകാനുള്ള മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജൻസിയുടെ (എംഎച്ച്ആർഎ) ശുപാർശ സർക്കാർ അംഗീകരിച്ചു,” ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ് മഹാമാരി ഇതിനകം തന്നെ ലോകമെമ്പാടുമുള്ള 1.7 ദശലക്ഷം ആളുകളുടെ ജീവൻ കവരുകയും, ആഗോള സമ്പദ്‌വ്യവസ്ഥ തകർക്കുകയും ചെയ്തു കഴിഞ്ഞു.
കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങൾ കണ്ടെത്തിയതിന്റെ ആശങ്കയിലാണ് ബ്രിട്ടനും ദക്ഷിണാഫ്രിക്കയും. ഇത് വ്യാപനശേഷി കൂടിയ വൈറസാണ്. പല രാജ്യങ്ങളും ബ്രിട്ടനുമായുള്ള അതിർത്തി അടയ്ക്കുകയും വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തു.
വൈറസിന്റെ പുതിയ വകഭേദത്തെ കുറിച്ച് പഠിക്കുകയാണെന്നും തങ്ങളുടെ വാക്സിൻ ഇതിനെതിരെ ഫലപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ആസ്ട്രാസെനക്കയും മറ്റ് വാക്സിൻ നിർമാതാക്കളും പറഞ്ഞു.
അവസാനഘട്ട പരീക്ഷണങ്ങളിൽ നിന്നുള്ള ഫലങ്ങളെക്കുറിച്ച് വ്യക്തതയില്ലെന്ന് ആരോപിക്കപ്പെടുന്ന ആസ്ട്രാസെനെക്കയ്ക്കും ഓക്സ്ഫോർഡ് ടീമിനും റെഗുലേറ്ററി അംഗീകാരം കൂടുതൽ ഊർജം പകരുന്നതാണ്.
വാക്സിന്റെ മൊത്തത്തിലുള്ള ഫലപ്രാപ്തി 70.4% ആണെന്ന് ആ പരീക്ഷണങ്ങളിൽ നിന്നുള്ള ഫലങ്ങൾ കാണിക്കുന്നു. ഇന്ത്യയിലും ഓക്‌സ്‌ഫോർഡ് വാക്‌സിന്‍ പരീക്ഷണം പൂര്‍ത്തിയാക്കി അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
ലണ്ടൻ : രൂപമാറ്റം സംഭവിച്ച കോവിഡ് വൈറസിന്റെ വ്യാപനം അതിരൂക്ഷമായതോടെ, ബ്രിട്ടനിലേക്കും തിരിച്ചും വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ നിരോധനം ജനുവരി ഏഴുവരെ നീട്ടി. ഇന്നുച്ചയ്ക്ക് ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ജനുവരി ഏഴിന് വീണ്ടും സ്ഥിതിഗതികൾ വിലയിരുത്തി പുതിയ തീരുമാനമെടുക്കും.
ഇതിനോടകം തന്നെ ബ്രിട്ടനിൽനിന്നും ഇന്ത്യയിലെത്തിയ പലരും വകഭേദം വന്ന പുതിയ വൈറസ് ബാധിച്ച് രോഗബാധിതരായ കാര്യം കണക്കിലെടുത്താണ് തൽകാലം വിമാനസർവീസ് പുനഃരാരംഭിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. കൊച്ചിയിലേക്ക് നേരിട്ട്, ആഴ്ചയിൽ മൂന്നുദിവസം ഉൾപ്പെടെ, ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കും തിരിച്ചും ഉണ്ടായിരുന്ന അറുപതിലേറെ സർവീസുകളാണ് വൈറസിന്റെ വകഭേദം മൂലം മുടങ്ങിപ്പോയത്.
വിമാന സർവീസുകൾ അപ്രതീക്ഷിതമായി മുടങ്ങിയതോടെ ക്രിസ്മസിനും മറ്റ് ആവശ്യങ്ങൾക്കുമായി നാട്ടിൽപോയ നൂറുകണക്കിന് മലയാളികളാണ് ബ്രിട്ടനിലേക്ക് മടങ്ങിവരാനാകാതെ കുടുങ്ങിയിരിക്കുന്നത്. അടിയന്തരമായി നാട്ടിലെത്തേണ്ടവരും യാത്രാമാർഗമില്ലാതെ വിഷമിക്കുകയാണ്.
ലെസ്റ്റർ: രണ്ട് ദിവസത്തിനുള്ളിൽ മൂന്ന് മരണം. യുകെ മലയാളികൾ വളരെ ദുഃഖകരമായ വാർത്തകൾ ആണ് കേൾക്കുന്നത്. പ്രവാസത്തിന്റെ വ്യഥകൾ ഒരു വഴിക്കും കൊറോണയുടെ ഭീതിപ്പെടുത്തുന്ന വാർത്തകൾ മറ്റൊരു വഴിക്കും യുകെ മലയാളികളെ വരിഞ്ഞു മുറുക്കുമ്പോൾ എല്ലാവരും ആഗ്രഹിക്കുന്നത് ഒന്ന് മാത്രം.. തന്റെ പ്രിയപ്പെട്ടവരുടെ മരണ വാർത്തകൾ കേൾക്കാൻ ഇടയാകരുതേ… എന്നാൽ ലെസ്റ്റർ മലയാളികളുടെ പ്രാർത്ഥനകൾ വിഫലമാക്കി അവരുടെ പ്രിയ ജൂലിയ വിനോദിന്റെ (13) മരണം ഇന്ന് വെളിപ്പിന് 2:30 ക്ക് സംഭവിച്ചപ്പോൾ. എല്ലാവരോടും വളരെ സ്നേഹത്തോടെ പെരുമാറിയിരുന്ന ജൂലിയയുടെ മരണം എല്ലാവരെയും ഒരുപോലെ ദുഃഖിപ്പിച്ചിരിക്കുന്നു.
ഇറ്റലിയിലെ മിലാനിൽ ആയിരുന്ന കോട്ടയം ഒറ്റപ്ലാക്കൽ വിനോദ് ജേക്കബും കുടുംബവും എട്ട് വർഷം മുൻപാണ് യുകെ യിലേക്ക് കുടിയേറിയത്. ഇവര്‍ക്ക് ഒട്ടേറെ ബന്ധുക്കള്‍ യുകെയില്‍ ഉള്ളതുകൊണ്ടാണ് ഇറ്റലിയിൽ നിന്നും യുകെയിലേക്കു കുടിയേറിയത്. എന്നാല്‍ ലെസ്റ്ററില്‍ എത്തി അധികം വൈകാതെ മൂന്നാമത്തെ മകളായ ജൂലിയയ്ക്കു അജ്ഞാത രോഗത്തിന്റെ ലക്ഷണങ്ങള്‍ ആരംഭിക്കുക ആയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി ലെസ്റ്റര്‍ റോയല്‍ ഇന്‍ഫാര്‍മറി ഹോസ്പിറ്റലിലെ ചികിത്സയില്‍ ആയിരുന്നു കുട്ടി. ഏതാനും നാളുകളായി രോഗനില വഷളായതോടെ വീട്ടില്‍ തന്നെയാണ് തുടര്‍ ചികിത്സ നടത്തിയിരുന്നത്. തികച്ചും അപ്രതീക്ഷിതമായി ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ രോഗനില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് അറിയുന്നത്.
ലോക് ഡൌണ്‍ സമാനമായ സാഹചര്യം ആയതിനാല്‍ വിനോദിനെയും കുടുംബത്തെയും ആശ്വസിപ്പിക്കാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന ബന്ധുക്കള്‍ പ്രയാസപ്പെടുകയാണ്. അഞ്ചു പെൺ മക്കളിൽ മൂന്നാമത്തെ മകളാണ് മരിച്ച ജൂലിയ. നന്നായി പാടുകയും നൃത്തം ചെയ്‌തിരുന്ന ജൂലിയയുടെ മരണം സ്നേഹിതരുടെയും ബന്ധുക്കളുടെയും വേദന വർദ്ധിപ്പിക്കുന്നു.
ലെസ്റ്റര്‍ ക്‌നാനായ യൂണിറ്റിലും കുടുംബ കൂട്ടായ്മയിലും ഒക്കെ ജൂലിയ പാടിയ പാട്ടുകളും നൃത്തങ്ങളും ഒക്കെയാണ് അടുപ്പമുള്ളവര്‍ക്കു ഇപ്പോള്‍ ഓര്‍മ്മയില്‍ നിറയുന്നത്. ജൂലിയയുടെ അകാല വേര്‍പാടില്‍ വ്യസനിക്കുന്ന വിനോദിനും കുടുംബത്തിനും വേദനയില്‍ നിന്നുള്ള മുക്തിക്കായി പ്രാര്‍ത്ഥനകള്‍ നേരുകയാണെന്നു ലെസ്റ്റര്‍ ക്‌നാനായ യൂണിറ്റ്, യു കെ കെ സി എ ഭാരവാഹികള്‍ അറിയിച്ചു.
ലെസ്റ്ററിലെ വീട്ടില്‍ ഇന്നലെ വൈകുന്നേരം ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ വികാരി ജനറാളും ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് വികാരിയുമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് ചേലക്കല്‍ വീട്ടില്‍ ജൂലിയയ്ക്ക് അന്ത്യകൂദാശ നല്‍കി. മൃതദേഹം ഫ്യൂണറല്‍ സര്‍വ്വീസുകാര്‍ ഏറ്റെടുത്തു. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഭവനസന്ദര്‍ശനം ഒഴിവാക്കണമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചിട്ടുണ്ട്. ശവസംസ്ക്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട്. നാട്ടിൽ കൊണ്ടുപോകണം എന്നാണ് പിതാവായ വിനോദിന്റെ ആഗ്രഹമെങ്കിലും വിമാന സർവീസ് ഇല്ലാത്തതുകൊണ്ട് ഇവിടെത്തന്നെ സംസ്ക്കാരം നടക്കും എന്നാണ് അറിയുന്നത്.
ജൂലിയയുടെ മരണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുമിത്രാദികളെ അറിയിക്കുകയും ചെയ്യുന്നു.
പോർട്സ് മൗത്ത്: യു കെ യിലെ പോർട്സ് മൗത്തിൽ താമസിക്കുന്ന കോട്ടയം കല്ലറ സ്വദേശി വരപ്പടവില്‍ അജി ജോസഫ് (41) കൊറോണയെ തുടര്‍ന്നുണ്ടായ ഹൃദയാഘാതം മൂലം മരണമടഞ്ഞു. പരേതനു ഭാര്യയും മൂന്ന് കുട്ടികളും ആണ് ഉള്ളത്:
കൊറോണബാധയെ തുടര്‍ന്ന് കഴിഞ്ഞ മൂന്നുദിവസം മുന്‍പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ഇപ്പോൾ അറിയുവാൻ കഴിയുന്നത്. അജിയുടെ ഭാര്യ ദീപമോള്‍ പോർട്സ് മൗത്തിലെ ക്വീന്‍ അലക്‌സാന്‍ഡ്രിയ ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്യുന്നു.
മക്കള്‍ ക്രിസ്റ്റിന (11), ക്രിസ്റ്റോ (9) കസിൻ (6)
ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് അനില്‍ ജോസഫിന്റെ സഹോദരന്‍ ആണ് പരേതനായ അജി ജോസഫ്.
അജിയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെ അറിയിക്കുന്നതിനൊപ്പം അവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.
മാത്യൂ മാഞ്ചസ്റ്റർ
ഇംഗ്ലണ്ടിലെ മലയാളികളുടെ ഇടയിൽ മുഴുവനും ചർച്ചാവിഷയമാക്കികൊണ്ട് “തണ്ണിമത്തൻ ” വെബ് സീരിയസിലെ ആദ്യത്തെ എപ്പിസോഡ് ക്രിസ്മസിന് പുറത്തിറങ്ങി. ഹെറിഫോർഡിലെ ഒരു പറ്റം മലയാളികളുടെ അഭിനയമോഹമാണ് ഇതിലൂടെ പൂവണിഞ്ഞത്.
ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത, ഇതിന്റെ അരങ്ങത്തും അണിയറയിലും പ്രവർത്തിച്ചവർ എല്ലാവരും തന്നെ എൻ എച്ച് എസ് , നഴ്സിങ് ഫീൽഡിലുള്ള പുതുമുഖങ്ങളുമാണ്.
ഈ ലോക്ക്ഡൗൺ കാലത്ത് തങ്ങളുടേതായ പരിധിയിൽ നിന്നു കൊണ്ട് നിയമങ്ങൾ എല്ലാം പാലിച്ച് കഠിനപ്രയത്നം ചെയ്താണ് അവർ ഷൂട്ടിംഗ് പൂർത്തിയാക്കിയത്.
ഇവിടുത്തെ മലയാളികൾക്കിടയിൽ സംഭവിച്ചിട്ടുള്ളതും സംഭവിക്കാവുന്നതുമായ നിയമ ലംഘനത്തിലേയ്ക്കും അതിന്റെ പ്രത്യാഘാതത്തിലേയ്ക്കും ഉള്ള ഒരു എത്തിനോട്ടമാണ് ആദ്യ എപ്പിസോഡ്.
വീഡിയോ ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക
അടുത്ത എപ്പിസോഡിന്റെ അണിയറ പ്രവർത്തനത്തിലാണ് സംവിധായകനായ അനു ക്രിഷ്ണയൂംനിർമ്മാതാക്കൾ സൈജുവും അനോഷും.
ബ്രിട്ടനില്‍ നിന്ന് കേരളത്തിലേക്ക് വന്ന 18 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസിന്റെ വ്യാപനം റിപ്പോര്‍ട്ട് ചെയ്ത ശേഷമാണ് 18 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
പുതിയ വൈറസ് ബാധയാണോ രോഗ കാരണം എന്നറിയാന്‍ 14 സാമ്പിളുകള്‍ പുനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നാല് സാമ്പിളുകള്‍ കൂടി നാളെ പരിശോധനയ്ക്ക് അയക്കും.
യുകെയില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ലോകത്തിന്റെ പലയിടങ്ങളിലേക്കും വ്യാപിക്കുകയാണ്.
രോഗ വ്യാപനം വലിയ തോതില്‍ ഉയര്‍ത്താന്‍ സാധിക്കുന്ന പുതിയ വൈറസ് പടര്‍ന്നു പിടിക്കാതിരിക്കാന്‍ ഗതാഗത നിയന്ത്രണങ്ങളുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ഫലം കണ്ടിട്ടില്ല. കാനഡ, ജപ്പാന്‍, ഓസ്‌ട്രേലിയ, ലെബനന്‍, ഫ്രാന്‍സ്, ഡെന്മാര്‍ക്ക്, സ്‌പെയിന്‍, സ്വീഡന്‍, ഹോളണ്ട്, ജര്‍മ്മനി, ഇറ്റലി എന്നിവിടങ്ങളിലും യുകെ വൈറസ് എത്തിക്കഴിഞ്ഞിട്ടുണ്ട്.
രോഗത്തിന്റെ തീവ്രത വര്‍ധിപ്പിക്കാന്‍ യുകെ വൈറസിന് കഴിവില്ലെന്നാണ് ഗവേഷകര്‍ അറിയിക്കുന്നത്. അതേസമയം ഏതാണ്ട് 70 ശതമാനത്തോളം രോഗ വ്യാപനം വര്‍ധിപ്പിക്കാന്‍ ഈ വൈറസിന് കഴിയുമത്രേ. ഇതോടെ കോവിഡ് കേസുകളുടെ എണ്ണം കുത്തനെ വര്‍ധിക്കുകയും ആരോഗ്യ മേഖല പ്രതിസന്ധിയിലാവുകയും ചെയ്‌തേക്കാം.
കോവിഡ് മരണനിരക്കും വര്‍ധിക്കുമെന്ന് കഴിഞ്ഞ ദിവസം ഒരു പഠനറിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളത്തില്‍ കഴിഞ്ഞദിവസം 3047 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 504, കോഴിക്കോട് 399, എറണാകുളം 340, തൃശൂര്‍ 294, കോട്ടയം 241, പാലക്കാട് 209, ആലപ്പുഴ 188, തിരുവനന്തപുരം 188, കൊല്ലം 174, വയനാട് 160, ഇടുക്കി 119, കണ്ണൂര്‍ 103, പത്തനംതിട്ട 91, കാസര്‍ഗോഡ് 37 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 32,869 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.27 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 77,27,986 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
ഡിസംബർ ഒന്നാം തീയതി യു കെ മലയാളികളെ ദുഖത്തിലാഴ്ത്തി ആകസ്മികമായി നിര്യാതയായ ആലീസ് എബ്രഹാം(57) മിൻെറ മൃതസംസ്കാര ശുശ്രൂഷകൾ നാളെ( 30/12/2020 ) ഉച്ചതിരിഞ്ഞ് 2 മണിക്ക് നടക്കും. ആലീസ് എബ്രഹാം പാലാ കുമ്മണ്ണൂർ തുരുത്തിയിൽ കുടുംബാംഗമാണ്. ഭർത്താവ് കുറുവിലങ്ങാട് സ്വദേശി ആശാരിപറമ്പിൽ സക്കറിയ ജോൺ.
ഓക്സ്ഫോർഡ് ജോൺ റാഡ്ക്ലിഫ് ഹോസ്പിറ്റലിൽ മെഡിക്കൽ വാർഡിൽ സ്റ്റാഫ് നേഴ്സായിരുന്ന ആലീസ് എബ്രഹാം ടോയ്‌ലറ്റിൽ ബോധരഹിതയായി വീണതിനെ തുടർന്ന് ഉണ്ടായ അപ്രതീക്ഷിത മരണം ഓക്സ്ഫോർഡ് മലയാളി സമൂഹത്തിനും സഹപ്രവർത്തകർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഹോസ്പിറ്റലിൽ പോകാൻ ഉള്ള തയ്യാറെടുപ്പുകൾക്കിടയിൽ ആണ് മരണമടഞ്ഞത് . ആലീസ് എബ്രഹാമിൻെറ മൃതസംസ്കാര ശുശ്രൂഷകൾ തൽസമയം താഴെപ്പറയുന്ന ലിങ്കിൽ ലഭ്യമായിരിക്കും.