UK

കാര്‍ ബ്രേക്ക് ഡൗണായതിനെത്തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിക്ക് റോഡരികില്‍ കാത്തുനില്‍ക്കേണ്ടി വന്നത് 5 മണിക്കൂര്‍. ഹന്ന ലാംഗ്ടണ്‍ എന്ന 26 കാരിക്കാണ് ഈ ദുരനുഭവം നേരിടേണ്ടി വന്നത്. ആര്‍എസിയെ വിവരമറിയിച്ചിട്ടും തനിക്ക് സഹായം ലഭിക്കാന്‍ ഇത്രയും സമയം വേണ്ടി വന്നെന്ന് ഹന്ന പറയുന്നു. ഗര്‍ഭിണിയായതിനാല്‍ തനിക്ക് മുന്‍ഗണന ലഭിക്കേണ്ടതായിരുന്നു. റെസ്‌ക്യൂ വാഹനം 90 മിനിറ്റിനുള്ളില്‍ എത്തേണ്ടതായിരുന്നുവെന്നും ഹന്ന പറഞ്ഞു. പിന്നീട് ആര്‍എസി വാഹനം എത്തിയപ്പോള്‍ തനിക്കു മുന്നിലൂടെ പാഞ്ഞു പോകുകയായിരുന്നു. ഹസാര്‍ഡ് ലൈറ്റുകള്‍ തെളിച്ചിട്ടും അവര്‍ അത് ഗൗനിച്ചില്ല.

ഇവരെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കാറിനരികില്‍ ആരും ഉണ്ടായിരുന്നില്ല എന്ന മറുപടിയാണ് ലഭിച്ചത്. കാര്‍ ഓടിച്ചു പോകാന്‍ കഴിയില്ല, പിന്നെ താന്‍ എവിടെ പോകാനാണ് എന്ന് ഹന്ന ചോദിക്കുന്നു. ഓടുന്നതിനിടയിലാണ് കാറിന്റെ ക്ലച്ച് തകരാറിലാണെന്ന് മനസിലായത്. കാര്‍ ഗിയറിലേക്ക് മാറ്റാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. 70 മൈല്‍ റോഡിന്റെ അരികിലായിരുന്നു താന്‍ നിന്നിരുന്നത്. ലോറികള്‍ പാഞ്ഞു പോകുമ്പോള്‍ തന്റെ കാര്‍ കുലുങ്ങുന്നുണ്ടായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് താന്‍ കാര്‍ റോഡരികില്‍ നിര്‍ത്തിയത്. വലിയൊരു അപകടത്തില്‍ നിന്നാണ് രക്ഷപ്പെട്ടതെങ്കിലും അത് വളരെ ഭയപ്പെടുത്തുന്ന അനുഭവമായിരുന്നെന്നും അവര്‍ പറഞ്ഞു.

രാത്രിയായിരുന്നു, തണുപ്പ് വര്‍ദ്ധിച്ചു വരുന്നുണ്ടായിരുന്നു. കാറിലെ ഹീറ്റര്‍ തകരാറിലായിരുന്നു. തന്റെ കയ്യില്‍ ജാക്കറ്റും ഉണ്ടായിരുന്നില്ലെന്ന് ഹന്ന പറഞ്ഞു. A550യില്‍ വെല്‍ഷ് റോഡിലാണ് സംഭവമുണ്ടായത്. റോഡില്‍ ആരുമുണ്ടായിരുന്നില്ല. അതിനാല്‍ ഹന്ന കാറിനുള്ളില്‍ത്തന്നെ ഇരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബാങ്ക് ഹോളിഡേ ആയിരുന്നതിനാല്‍ നിരവധി ബ്രേക്ക് ഡൗണുകള്‍ കൈകാര്യം ചെയ്യാനുണ്ടായിരുന്നെന്നും തങ്ങളുടെ ജീവനക്കാര്‍ ഹന്നയുടെ കാര്യത്തില്‍ പ്രാമുഖ്യം കൊടുക്കേണ്ടതായിരുന്നെന്നും ആര്‍എസി വക്താവ് പറഞ്ഞു. ഹന്നയ്ക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നതായും വക്താവ് പറഞ്ഞു.

ലണ്ടൻ∙ ബ്രിട്ടൻ യൂറോപ്പിന്റെ ‘കൊക്കെയിൻ ക്യാപിറ്റ’ലായി മാറുകയാണെന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ബെൻ വാലെയ്സിന്റെ തുറന്നു പറച്ചിൽ. ലണ്ടൻ നഗരത്തിൽ ഉൾപ്പെടെ അനുദിനം കൊലപാതകങ്ങളും അക്രമങ്ങളും വർധിക്കാനുള്ള പ്രധാന കാരണം ഇതാണെന്നും മന്ത്രി വ്യക്തമാക്കുന്നു. പുത്തൻ സാങ്കേതിക വിദ്യയും വിനിമയ- വിപണന സംവിധാനങ്ങളും ഉപയോഗിച്ച് വൻ മാഫിയ സംഘങ്ങളിൽനിന്നും യുവാക്കൾക്ക് ഇവ യഥേഷ്ടം ലഭ്യമാക്കാൻ സാധിക്കുന്നുവെന്നുവെന്നത് സത്യമാണ്. ഇതാണ് നഗരത്തിൽ കത്തിക്കുത്തും കൊലപാതകങ്ങളും വർധിക്കാൻ കാരണമെന്നും മന്ത്രി സമ്മതിച്ചു.

ഈവർഷം ജനുവരി മുതൽ ഇതുവരെ ലണ്ടൻ നഗരത്തിൽ മാത്രം 67 പേരാണ് കത്തിക്കുത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ ഏതാനും പേരൊഴിച്ചാൽ മറ്റെല്ലാവരും 20 വയസിൽ താഴെയുള്ള യുവാക്കളാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.

കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള മയക്കുമരുന്നു മാഫിയയാണ് ലണ്ടനിലെ അക്രമങ്ങൾക്ക് പിന്നിലെ യഥാർഥ കാരണമെന്ന ആരോപണവുമായി നേരത്തെ ടോട്ടൻഹാമിലെ ലേബർ എംപി ഡേവിഡ് ലാമി രംഗത്തെത്തിയിരുന്നു. ഈ ആരോപണം ശരിവയ്ക്കുന്നതാണ് ഇപ്പോൾ മന്ത്രിയുടെ തുറന്നുപറച്ചിൽ പിസ ഓർഡർ ചെയ്തു വരുത്തുന്നതിനേക്കാൾ എളുപ്പത്തിൽ ലണ്ടനിൽ മയക്കുമരുന്ന് വാങ്ങാമെന്നായിരുന്നു എംപിയുടെ ആരോപണം. ഇതിനെതിരേ പോലീസോ ഭരണ നേതൃത്വമോ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ബ്രിട്ടനിലെ ജനപ്രിയ ബ്രാൻഡായ മാർക്സ് ആൻഡ് സ്പെൻസർ 2022 ഓടെ 100 ഷോറൂമുകൾ നിർത്തലാക്കുന്നതിനു ഒരുങ്ങുന്നു. ഇതോടെ 872 പേർക്ക് തൊഴിൽ നഷ്ട്ടം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതുവരെ 21 ഷോറൂമുകൾ നിർത്തലാക്കിയിട്ടുണ്ട്. മാർക് ആൻഡ് സ്പെൻസറിനു ആയിരത്തിലധികം ഷോറൂമുകൾ നിലവിലുള്ളത്.

ഓൺലൈൻ ഷോപ്പിങ്ങുകളുടെ സ്വീകാര്യത കൂടിയതാണ് ഷോറൂമുകൾ പൂട്ടുവാൻ മാർക് ആൻഡ് സ്പെൻസർ അധികൃതരെ പ്രേരിപ്പിക്കുന്നതെന്നാണ് നിഗമനം. ഷോറൂമിലെത്തി വാങ്ങുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടയിട്ടുണ്ടെങ്കിലും കമ്പനിയുടെ ഓൺലൈൻ സൈറ്റിലൂടെ ഷോപ്പിങ് നടത്തുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണുള്ളതെന്നു കമ്പനി പറയുന്നു.

പ്രസ്റ്റണ്‍. തൊടുപുഴ സ്വദേശിനിയായ ജയ നോബി മരണത്തിന് കീഴടങ്ങി. പ്രെസ്റ്റണില്‍ താമസിക്കുന്ന ജയ നോബി (47) അല്പ സമയം മുന്‍പ് പ്രെസ്റ്റണില്‍ വച്ച് നിര്യതയായത് . മൂന്നു വര്‍ഷത്തോളമായി ക്യാന്‍സര്‍ ബാധിതതായി ചികിത്സയില്‍ ആയിരുന്നു . റോയല്‍ പ്രെസ്റ്റന്‍ ആശുപത്രിയില്‍ നഴ്‌സ് ആയിരുന്നു.തൊടുപുഴക്കടുത്തു അറക്കുളം സ്വദേശിയായ നോബിയുടെ ഭാര്യയാണ് ജയ . ജി സി എസ് ഇ വിദ്യാര്‍ഥിനി ആയ നിമിഷ , അഞ്ചാം ക്ലാസ് വിദ്യാര്‍ഥി നോയല്‍ എന്നിവര്‍ മക്കളാണ് . ഈരാറ്റുപേട്ട ക്കടുത്തുള്ള കളത്തിക്കടവ് സ്വദേശിനിയാണ് . മൂന്നു വര്‍ഷമായി ക്യാന്‍സര്‍ ബാധിത ആയി ചികിത്സയില്‍ ആയിരുന്നു എങ്കിലും ആറുമാസം മുന്‍പ് വരെ രോഗം ഭേദമായി വന്ന സ്ഥിതിയില്‍ ആയിരുന്നു . അതിനു ശേഷം കാതറിന്‍ ഹോസ്‌പൈസില്‍ പരിചരണത്തില്‍ ആയി ഇരുന്നു . ജയയുടെ സഹോദരി സുവര്‍ണയും പ്രെസ്റ്റണില്‍ തന്നെ ആണ് താമസിക്കുന്നത് , മരണ സമയത്തു കൂടെ ഉണ്ടായിരുന്നു , റോയല്‍ മെയിലില്‍ ഉദ്യോഗസ്ഥന്‍ ആണ് നോബി..മരണ വിവരം അറിഞ്ഞു പ്രെസ്റ്റണിലും സമീപ പ്രദേശങ്ങളിലും ഉള്ള മലയാളികള്‍ കാതറിന്‍ ഹോസ്‌പൈസില്‍ എത്തിയിട്ടുണ്ട് . ഉച്ചക്ക് പ്രെസ്റ്റന്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ നിന്നും ഫാ.ബാബു പുത്തന്‍പുര എത്തി വിശുദ്ധ കുര്‍ബാന നല്‍കിയിരുന്നു.

ജെഗി ജോസഫ്

ബ്രിസ്റ്റോളിലെ മലയാളി അസോസിയേഷനുകളുടെ പൊതു കൂട്ടായ്മയായ ബ്രിസ്റ്റോള്‍ കേരളൈറ്റ്‌സ് അസോസിയേഷന്‍ (ബ്രിസ്‌ക) സംഘടിപ്പിക്കുന്നഫാമിലി ഫണ്‍ ഡേയും,സ്‌പോര്‍ട്‌സ് & ഗെയിംസ് മത്സരങ്ങളും മെയ് 26 ശനിയാഴ്ച്ച ഫിഷ്പോണ്ട്‌സിലുള്ള ഫോറെസ്‌റ് റോഡ് ഗ്രൗണ്ടില്‍ നടക്കും. രാവിലെ 10 മണിക്ക് ബ്രിസ്‌ക പ്രസിഡന്റ് മാനുവല്‍ മാത്യുവും ജനറല്‍ സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരിയും ചേര്‍ന്ന് സ്‌പോര്‍ട്‌സ് സെക്രട്ടറി സുബിന്‍ സിറിയക്കിന് പതാക കൈമാറുന്നതോടെ മത്സരങ്ങള്‍ക്ക് തുടക്കമാവും. വിവിധ പ്രായക്കാര്‍ക്ക് വേണ്ടിയുള്ള 100 മീറ്റര്‍, 800 മീറ്റര്‍, 1500 മീറ്റര്‍ മത്സരങ്ങളും റിലേ, ഷോര്‍ട് പുട്ട്, ഫുട്‌ബോള്‍ തുടങ്ങിയ വാശിയേറിയ മത്സരങ്ങള്‍ക്കൊപ്പം സ്പൂണ്‍ റേസ്, സാക്ക് റേസ്, തുടങ്ങിയ രസകരമായ മത്സരങ്ങളും നടക്കുന്നുണ്ട്.
ബ്രിസ്‌ക ട്രെഷറര്‍ ബിജു എബ്രഹാം, വൈസ് പ്രസിഡന്റ് ബിജു പാപ്പാറില്‍, വെല്‍ഫെയര്‍ ഓഫീസര്‍ ജോജി മാത്യു, സ്‌പോര്‍ട്‌സ് ഡേ സ്‌പെഷ്യല്‍ ജോയിന്റ് കണ്‍വീനര്‍ ജസ്റ്റിന്‍ മഞ്ഞളി, ജോയിന്റ് ട്രെഷറര്‍ ബിനു എബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സബ് കമ്മിറ്റിയാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നത്.

വിവിധ വിഭവങ്ങള്‍ വിളമ്പുന്ന ‘മോഡേണ്‍ തട്ടുകട’യാണ് അന്നത്തെ മറ്റൊരു ആകര്‍ഷണീയത. കലാരംഗത്തെന്നതുപോലെ പാചക രംഗത്തും വിദഗ്ദ്ധനായ ബ്രിസ്‌ക ആര്‍ട്‌സ് സെക്രട്ടറി കൂടിയായ സെബാസ്റ്റ്യന്‍ ലോനപ്പനാണ് തട്ടുകടയുടെ മേല്‍നോട്ടം. നടന്‍ കപ്പ ബിരിയാണി, ചോറും കറിയും, നമ്പൂതിരീസ് സംഭാരം, ബര്‍ഗര്‍, ഹോട് ഡോഗ്, ഐസ് ലോലികള്‍, മിഠായികള്‍ തുടങ്ങിയവ മിതമായ നിരക്കില്‍ തട്ടുകയില്‍ നിന്നും ലഭിക്കുന്നതാണ്.

സ്‌കൂളില്‍ കൊണ്ടുചെന്നാക്കിയ ശേഷം ക്ലാസില്‍ കയറാതെ വസ്ത്രം മാറി പുറത്തേക്ക് പോവുകയും പിന്നീട് യാതൊരു വിവരവും ലഭ്യമാവാതെ വരികയും ചെയ്ത  15 വയസ്സുകാരനായ അഭിമന്യു ചൗഹാനെയാണ് കണ്ടെത്തിയതായി പോലീസ് അറിയിച്ചത്.

മികച്ച രീതിയില്‍ പഠിക്കുന്ന അഭിമന്യു ഈയടുത്ത് നടന്ന പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയിരുന്നു. ഇതോടെ താന്‍ തട്ടിപ്പ് നടത്തിയെന്ന് ആരോപിക്കപ്പെടുമെന്ന് ഭയന്നാണ് അഭിമന്യു ഒളിച്ചോടിയത് എന്ന് കരുതി തെരച്ചില്‍ നടക്കുകയായിരുന്നു. മെയ് 18-ന് കിംഗ് ഹെന്‍ട്രി എട്ടാമന്‍ ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളിലാണ് അമ്മ 15-കാരനെ ഡ്രോപ്പ് ചെയ്തത്. എന്നാല്‍ സ്‌കൂളില്‍ നിന്നും വസ്ത്രം മാറി പുറത്തേക്ക് പോയ അഭിമന്യു വിനെ പിന്നീട് കാണാതാവുകയായിരുന്നു. തൊട്ടടുത്ത ബിപി ഗാരേജിന്റെ സിസി ടിവിയില്‍ അഭിമന്യു നടന്നു പോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.

തങ്ങളുടെ മകനെ സുരക്ഷിതമായി തിരികെ ലഭിച്ച സന്തോഷത്തിലാണ് പിതാവ്  വീരേന്ദര്‍ ചൗഹാന്‍. കാണാതായി നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് അഭിമന്യുവിനെ കണ്ടെത്തിയത്. കുട്ടി സുരക്ഷിതനാണെന്നും തിരികെ വീട്ടില്‍ എത്തിച്ചുവെന്നും പോലീസ് വ്യക്തമാക്കി. കുട്ടി സുരക്ഷിതനാണെന്ന വിവരം ലഭിച്ചതായി സ്കൂള്‍ അധികൃതരും അറിയിച്ചിട്ടുണ്ട്.

കുറ്റ്യാടി: കോഴിക്കോട് ജില്ലയില്‍ മലയോര കുടിയേറ്റ ഗ്രാമമായ കുണ്ടുതോട്ടില്‍ താമസിക്കുന്ന തെക്കെമാത്തൂര്‍ കൊച്ചേട്ടനും കുടുംബവും വിധിയുടെ വിളയാട്ടത്തില്‍ തകര്‍ന്നിരിക്കുകയാണ്. കൂലിപ്പണി ചെയ്ത് നല്ല രീതിയില്‍ കുടുംബം നോക്കിയിരുന്ന കൊച്ചേട്ടനെ തളര്‍ത്തിയത് തന്റെ മകന് ആകസ്മികമായി വന്ന മാനസിക രോഗമായിരുന്നു. യവ്വനം വരെ ഏതൊരു ചെറുപ്പക്കരനെപ്പോലെ നല്ല രീതിയില്‍ ജോലികള്‍ ചെയ്ത് കാര്യങ്ങള്‍ നോക്കിയിരുന്ന ആളായിരുന്നു കൊച്ചേട്ടന്റെ മകന്‍. പക്ഷേ വിധിയുടെ വിളയാട്ടം എന്നപോലെ നല്ല പ്രായത്തില്‍ ഈ ചെറുപ്പക്കാരന്റെ മനസ് അവനു കൈവിട്ടു പോയി. നീണ്ട കാലത്തെ ചികിത്സക്ക് ശേഷവും കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. ഇപ്പോള്‍ ഒരു അന്തര്‍മുഗനായി ഒന്നിനോടും പ്രതികരിക്കാതെ തകര്‍ന്നു തുടങ്ങിയ വീടിനുള്ളില്‍ കഴിച്ചു കൂട്ടുകയാണ്.

വര്‍ഷങ്ങളായി കൊച്ചേട്ടന്റെ ഭാര്യ ഹൃദയ സംബന്ധമായ രോഗത്താല്‍ വലയുകയാണ്. ഭാര്യയ്ക്കും മകനും മരുന്നു വാങ്ങാന്‍ പോയിട്ട് വിശക്കുമ്പോള്‍ ഭക്ഷണം പോലും വാങ്ങാന്‍ നിര്‍വഹാമില്ലാതെ വലയുകയാണ് ഈ കുടുംബം. മരുന്ന് വാങ്ങണമെങ്കില്‍ ഒരു മാസം നാലായിരം രൂപയിലധികമാകും നല്ലവരായ നാട്ടുകാരും പള്ളിക്കാരും മറ്റും സഹായിച്ചാണ് ദിവസങ്ങള്‍ മുന്നോട്ട് തള്ളിനീക്കുന്നത്. ദിശയറിയാതെ നടുക്കടലില്‍ അകപ്പെട്ട അവസ്ഥയിലാണ് ഈ കുടുംബം ഇന്ന്. പ്രായം ഇവരെ തളര്‍ത്തിയെങ്കിലും മനസ്സ് കൈവിട്ടുപോയ തങ്ങളുടെ മകന് വേറെ അത്താണിയില്ല എന്ന ചിന്ത മാത്രമാണ് ഈ ആശരണായ വൃദ്ധരെ ഇന്നും മുന്നോട്ട് നയിക്കുന്നത്.

രോഗം ആര്‍ക്കും വരാം പ്രായം എല്ലാവരെയും തളര്‍ത്തും. ഈ അവസ്ഥയില്‍ തളര്‍ന്നിരിക്കുന്ന കൊച്ചേട്ടന്റെ കുടുംബത്തിന് നമുക്കൊരു ചെറിയ സഹായം ചെയ്യാന്‍ പറ്റില്ലേ? നിങ്ങളാല്‍ കഴിയുന്ന സഹായം വോകിംഗ് കാരുണ്യയുടെ താഴെക്കാണുന്ന അക്കൗണ്ടിലേക്ക് മെയ് മുപ്പത്തൊന്നിനു മുന്‍പായി നിക്ഷേപിക്കുവാന്‍ അപേക്ഷിക്കുന്നു.

Registered Charity Number
1176202 https://www.facebook.com/…/Woking-Karunya-Charitable…/posts/

Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കുടുതല്‍ വിവരങ്ങള്‍ക്ക്

Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

യുകെയില്‍ ഉള്ള മകനെയും കുടുംബത്തെയും സന്ദര്‍ശിക്കാന്‍ നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്ന മാതാവ് ഇവിടെ വച്ച് നിര്യാതയായി. ഹേസ്റ്റിംഗ്സില്‍ താമസിക്കുന്ന സോണി സേവ്യറിന്‍റെ മാതാവ് വത്സമ്മ സേവ്യര്‍ ആണ് യുകെയില്‍ വച്ച് മരണമടഞ്ഞത്. ലിയാണോര്‍ഡ്സ് ഓണ്‍ സീയിലെ  കോണ്‍ക്വസ്റ്റ്  ഹോസ്പിറ്റലില്‍  വച്ചായിരുന്നു വത്സമ്മ സേവ്യര്‍ മരണമടഞ്ഞത്.

മകനും കുടുംബത്തിനും ഒപ്പം കുറച്ച് നാള്‍ ചെലവഴിക്കാന്‍ എത്തിയതായിരുന്നു വത്സമ്മ. ഏപ്രില്‍ 28ന് യുകെയിലെത്തിയ വത്സമ്മയ്ക്ക് ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് മേയ് 6 ന് ആയിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രമേഹവും ഉണ്ടായിരുന്നു.

എന്നാല്‍ രോഗനില വഷളാവുകയും അണുബാധ കിഡ്നിയെ ബാധിക്കുകയും ചെയ്തതോടെ ആരോഗ്യനില വഷളാവുകയായിരുന്നു. ന്യൂമോണിയ ബാധ കൂടിയതിനാലും ആരോഗ്യനില മോശമായതിനാലും ഡയാലിസിസ് ചെയ്യാവുന്ന സ്ഥിതിയില്‍ ആയിരുന്നുമില്ല.

സംസ്കാരം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

മണമ്പൂര്‍ സുരേഷ്

ലണ്ടന്‍: റേഷന്‍ കാര്‍ഡ്, സൗജന്യ ചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ അവകാശങ്ങള്‍ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക്, അവര്‍ പോകുന്ന സംസ്ഥാനത്തേക്ക് കൂടെ കൊണ്ട് പോകാനുള്ള സൗകര്യങ്ങള്‍ – portability of rights- ഇന്ത്യ മൊത്തം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ലണ്ടനില്‍ ചര്‍ച്ച നടന്നു. ഇന്ത്യയില്‍ നിന്നും 3 വിദഗ്ദ്ധരും ബ്രിട്ടനിലെ പ്രമുഖമായ മൂന്നു യൂണിവേഴ്‌സിറ്റികളും ഇതില്‍ പങ്കെടുത്തു. സസെക്‌സ്, യോര്‍ക്ക്, ഓക്‌സ്‌ഫോര്‍ഡ് എന്നീ ലോകനിലവാരമുള്ള സര്‍വകലാശാലകള്‍ പങ്കെടുക്കുകയും ഈ മൂന്നു യൂണിവേഴ്‌സിറ്റികളിലും വച്ച് നടന്ന 3 റൗണ്ട് ചര്‍ച്ചകളെത്തുടര്‍ന്ന് കരടുരേഖ തയാറാക്കി വരികയുമാണ്.

ബ്രിട്ടനിലെ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലായിരുന്നു ചര്‍ച്ച. ഇന്ത്യയില്‍ നിന്നും 3 വിദഗ്ദ്ധര്‍ പങ്കെടുത്തു. സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസിന്റെ ഡയറക്ടര്‍ ഡോ. ഹര്‍ഷ് മേന്ദര്‍, പ്രസിദ്ധ പൊളിറ്റിക്കല്‍ ഇക്കണോമിസ്റ്റും കേരളത്തിലെ പ്ലാനിംഗ് ബോര്‍ഡ് മെമ്പറുമായ ഡോ. രവി രാമന്‍, ആജീവികാ ബ്യൂറോയിലെ പ്രിയങ്ക ജെയ്ന്‍ എന്നിവരാണ് ഇന്ത്യയില്‍ നിന്നും പങ്കെടുത്ത വിദഗ്ധര്‍. യോര്‍ക്ക് സര്‍വകലാശാലയിലെ ഡോ. ഇന്ദര്‍ജിത് റോയ് ആയിരുന്നു കോആര്‍ഡിനേറ്റര്‍.

‘കരടു രേഖ ചര്‍ച്ച ചെയ്തു. ഇത് കേരളത്തില്‍ വച്ച് രണ്ടു മാസത്തിനകം പ്രകാശനം ചെയ്യണമെന്നു വിചാരിക്കുന്നു. കേരളത്തിലെ തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണനുമായി സംസാരിച്ചു പ്രകാശന വിവരങ്ങള്‍ തീരുമാനിക്കും’ എന്ന് ലണ്ടനിലെ പ്രസിദ്ധമായ ബ്രിട്ടീഷ് ലൈബ്രറിയില്‍ വച്ച് കണ്ടപ്പോള്‍ ഡോ രവി രാമന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഓരോ സംസ്ഥാനത്തെയും അവസ്ഥ പരിതാപകരമാണ് പക്ഷെ രണ്ടേ രണ്ടു സംസ്ഥാനങ്ങള്‍ മാത്രമേ ഈ അവകാശം ഇപ്പോള്‍ അനുവദിക്കുന്നുള്ളൂ – ഒന്ന് കേരളവും, മറ്റേതു ഡല്‍ഹിയും. അത് കൊണ്ട് തന്നെ ചര്‍ച്ചയില്‍ ‘കേരളാ മോഡല്‍’ ഏറെ ശ്രദ്ധ നേടി എന്ന് ഡോ. രവി രാമന്‍ പറഞ്ഞു.

അപ്നാ ഘര്‍ എന്ന അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് പാര്‍പ്പിടം നല്‍കുന്ന പരിപാടി പാലക്കാട്ട് പൂര്‍ത്തിയായി. ഇനി എറണാകുളത്തും കോഴിക്കോട്ടും ഇപ്പോള്‍ പണി തുടങ്ങും. ബഡ്ജറ്റില്‍ തുക മാറ്റി വച്ചിട്ടുണ്ട്. അത് പോലെ തന്നെ ആവാസ് പോലുള്ള ആരോഗ്യ പദ്ധതി. സര്‍വ ശിക്ഷാ അഭിയാന്റെ സഹായത്തോടു കൂടി സാക്ഷരതാ പദ്ധതിയും ആരംഭിച്ചു. ഇതൊക്കെ പറഞ്ഞപ്പോള്‍ കേരളത്തോട് വലിയ താല്പ്പര്യമായിരുന്നു ഈ യൂണിവേഴ്സിറ്റികള്‍ പ്രകടിപ്പിച്ചത്.

ലിയോസ് പോള്‍

ശാസ്ത്രം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്നും അതിലൂടെ പുരോഗതി എല്ലാവര്‍ക്കും ഉണ്ടാകണമെന്നും നിരന്തരം പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയും ശാസ്ത്രീയ കണ്ടെത്തലുകളെയും സിദ്ധാന്തങ്ങളെയും ജനകീയമാക്കാന്‍ മരണം വരെ തന്റെ ആരോഗ്യപരമായ പരിമിതികളെ പോലും അവഗണിച്ചു കൊണ്ട് പ്രയത്‌നിച്ച മഹാനായ മനുഷ്യ സ്‌നേഹി സ്റ്റീഫന്‍ ഹോക്കിങ്ങിനെ യു.കെയിലെ പുരോഗമന ജനാധിപത്യ പ്രസ്ഥാനമായ ചേതന യുകെ അനുസ്മരിക്കുന്നു. esSense UKയുടെ സഹകരണത്തോടു കൂടി ഈ വരുന്ന ബുധനാഴ്ച്ച മെയ് 16ന് വൈകിട്ട് 5.30 മുതല്‍ രാത്രി 9 മണി വരെ ഓക്സ്ഫോര്‍ഡിലെ നോര്‍ത്ത് വേ ഇവന്‍ജലിക്കല്‍ ചര്‍ച് ഹാളില്‍ നടത്തുന്ന സ്റ്റീഫന്‍ ഹോക്കിങ് അനുസ്മരണ സമ്മേളനത്തില്‍ പ്രശസ്ത ശാസ്ത്ര പ്രചാരകനും സംവാദകനും ഗ്രന്ഥകാരനും നവ മാധ്യമങ്ങളിലെ സജീവ സാന്നിദ്ധ്യവുമായിട്ടുള്ള ശ്രീ രവിചന്ദ്രന്‍ സി മുഖ്യ പ്രഭാഷണം നടത്തും.

സ്റ്റീഫന്‍ ഹോക്കിങ്ങിനെ അനുസ്മരിച്ചു കൊണ്ടും ആധുനിക സമൂഹത്തില്‍ ശാസ്ത്രീയ അവബോധത്തിന്റെ ആവശ്യകതയെക്കുറിച്ചുമുള്ള ഒരു മണിക്കൂര്‍ പ്രഭാഷണത്തിന് ശേഷം 2 മണിക്കൂര്‍ സമയം സദസ്യര്‍ക്ക് ശാസ്ത്രം, മാനവികത, ജനാധിപത്യം, മതനിരപേക്ഷത തുടങ്ങിയ കാലിക പ്രസക്തിയുള്ളതും പുരോഗമനപരവുമായ വ്യത്യസ്ത വിഷയങ്ങളില്‍ അദ്ദേഹവുമായി സംവദിക്കാന്‍ അവസരം ഒരുക്കുന്നു.

മെച്ചപ്പെട്ട ഒരു സംഭാഷണ പരിസരം രൂപപ്പെടുത്തുകയും അതിലൂടെ മികച്ച സാമൂഹ്യ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും വേണ്ടി ചേതന ഒരുക്കുന്ന ഈ വൈജ്ഞാനിക സദസ്സിലേക്ക് ഒരുമിച്ചിരിക്കാനും വര്‍ത്തമാനം പറയാനും ഇഷ്ടപ്പെടുന്ന എല്ലാ ജനാധിപത്യ വിശ്വാസികളെയും കക്ഷി രാഷ്ട്രീയ ഭേദമന്യേ ജാതി-മത, വര്‍ഗ്ഗ, വര്‍ണ്ണ, ലിംഗ വ്യത്യാസം കൂടാതെ ഏവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു. ഈ പരിപാടിയില്‍ എത്തിച്ചേരുന്ന എല്ലാവര്‍ക്കും ലഘു ഭക്ഷണം ക്രമീകരിച്ചിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved