Uncategorized

ചേരുവകള്‍വൃത്തിയാക്കിയ കരിമീന്‍ 2 എണ്ണം
മുളക് പൊടി 1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി 1/4 ടീസ്പൂണ്‍
കഴുകി വൃത്തിയാക്കിയ കരിമീനില്‍ മുളകുപൊടി, മഞ്ഞള്‍പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നല്ലപോലെ പുരട്ടി പത്തു മിനിറ്റ് വെക്കുക.
അരപ്പിനാവശ്യമായ ചേരുവകള്‍
ചെറിയ ഉള്ളി 2 എണ്ണം
വെളുത്തുള്ളി 15 അല്ലി
ഇഞ്ചി 1 ചെറിയ കഷ്ണം
പച്ചമുളക് 3 എണ്ണം
കരിവേപ്പില 1 ഇതള്‍ തണ്ടു കളഞ്ഞത്
മുളകുപൊടി 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി 1/4 ടീസ്പൂണ്‍
കുരുമുളക് പൊടി 1/2 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:

കരിമീൻ  അരപ്പിന്റെ ചേരുവകള്‍ നല്ല പോലെ മിക്‌സിയിലോ അരകല്ലിലോ അരച്ചെടുക്കണം. നേരത്തെ മുളകുപൊടി പുരട്ടി വച്ച മീനിലേക്ക് ഈ അരപ്പ് ചേര്‍ത്ത് നല്ല പോലെ കുഴച്ചുവെക്കണം. തുടര്‍ന്ന് വാട്ടിയ വാഴയിലയില്‍ അരപ്പ് ചേര്‍ത്ത കരിമീന്‍ വെച്ച് പൊതിയാക്കി വാഴനാര് കൊണ്ട് കെട്ടി വെക്കുക. ഒരു തവയില്‍ അല്പം വെളിച്ചെണ്ണ തൂവി അതിലേക്ക് ഈ പൊതിയിട്ട് ചെറുതീയില്‍ തിരിച്ചും മറിച്ചും ഒരു 15 മിനിറ്റ് അടച്ച് വെച്ച് വേവിക്കുക.
പൊള്ളിച്ച കരിമീനുണ്ടെങ്കില്‍ ഉച്ചയൂണിന് മറ്റു കറികളൊന്നും വേണമെന്നേ ഇല്ല.

പൃഥ്വിരാജിന്‍റെ ഫേസ് ബുക്ക്‌ പോസ്റ്റുകള്‍ ട്രോളര്‍മാര്‍ക്കെന്നും ആഘോഷമാണ്. പൃഥ്വിയുടെ ഇംഗ്ലീഷ് ഭാഷയും മലയാളിയും തമ്മിലുള്ള പോരാട്ടം ആരംഭിക്കുന്നത് അദ്ദേഹത്തിന്‍റെ വിവാഹവേളയിലാണെങ്കിലും അത് കൊഴുത്തത് ഫേസ് ബുക്കിലാണ്. മലയാളി അന്തം വിട്ടു പോകുന്ന ഇംഗ്ലീഷിലാണ് ടിയാന്‍ പോസ്റ്റുകള്‍ കാച്ചി കൊണ്ടിരുന്നത്.
ഇപ്പോഴിതാ അതില്‍ നിന്നും വേറിട്ട ഒരു സമീപനം. താന്‍ ഉള്‍പ്പെടുന്ന ത്രയം (സന്തോഷ് ശിവന്‍ – ഷാജി നടേശന്‍ – പൃഥ്വിരാജ്) നിര്‍മ്മിക്കുന്ന പുതിയ മമ്മൂട്ടി ചിത്രമായ ‘ദി ഗ്രേറ്റ്‌ ഫാദര്‍’ നാളെ റിലീസ് ചെയ്യാനിരിക്കെ, ചിത്രത്തെകുറിച്ചുള്ള ഇന്നത്തെ ഫേസ് ബുക്ക്‌ പോസ്റ്റിനാണ് പ്രിഥ്വിയുടെ മലയാളം രുചിക്കാന്‍ യോഗമുണ്ടായത്‌.

പോസ്റ്റിന്‍റെ പൂര്‍ണ രൂപം  വായിക്കാം.

 

ട്രോളര്‍മാരുടെ ചാകര

 

ഫേസ് ബുക്കിനെ അതിന്‍റെ എല്ലാ സാധ്യതകലോടും കൂടി വിനിയോഗിക്കുന്ന യുവനടന്മാരില്‍ ഒരാളാണ് പൃഥ്വിരാജ്. മുപ്പതു ലക്ഷത്തോളം പേര്‍ ഫോളോ ചെയ്യുന്നുമുണ്ട് മലയാളത്തിന്‍റെ ഈ പ്രിയ താരത്തെ. മിക്കപ്പോഴും ഇംഗ്ലീഷില്‍ ആശയവിനിമയം നടത്തുന്ന പ്രിഥ്വിയോട് ഇവരില്‍ ഭൂരിഭാഗം പലരും മലയാളത്തില്‍ പ്രതികരിക്കുന്നതായി കാണാം. മലയാളം നന്നായി സംസാരിക്കുകയും അതിലും നന്നായി സിനിമയിലെ സംഭാഷണങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്ന പൃഥ്വി, ഫേസ് ബുക്കില്‍ മാത്രം ആംഗലേയത്തിനെ കൂട്ട് പിടിക്കുന്നതെന്തിന് എന്നത് ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി നില നില്‍ക്കുകയായിരുന്നു.

ഇംഗ്ലീഷിലുള്ള പൃഥ്വിയുടെ ഓരോ പോസ്റ്റും ട്രോളര്‍മാര്‍ക്ക് ചാകരയായിരുന്നു.  ഇതിനോട് പലപ്പോഴും പോസിറ്റീവ് ആയിത്തന്നെയാണ് പൃഥ്വി പ്രതികരിച്ചിരുന്നത്.

എന്നാല്‍, ഒരിക്കല്‍ മാത്രം, ആക്രമിക്കപെട്ട തന്‍റെ സഹപ്രവര്‍ത്തകയ്ക്ക് ഐക്യദാര്‍ഡ്യവും പിന്തുണയും പ്രഖ്യാപിച്ച് കൊണ്ട് പോസ്റ്റിട്ടപ്പോള്‍ മാത്രം പൃഥ്വി ഇത് പരിഹാസത്തിനുള്ള ഒരവസരമല്ല എന്ന് മുന്നറിയിപ്പ് നല്‍കി. (ആ പോസ്റ്റ്‌ ഇപ്പോള്‍ ഫേസ്ബുക്കില്‍ നിന്നും എടുത്തു മാറ്റപ്പെട്ടിട്ടുണ്ട്)

മാതൃഭാഷയിലെക്കുള്ള പൃഥ്വിയുടെ കളം മാറ്റിചവിട്ടലിന് മറ്റൊരു മാനവും കൂടി കാണേണ്ടതുണ്ട്. പൃഥ്വിരാജിന്‍റെ സംവിധാന സംരംഭം. മലയാളത്തില്‍ സിനിമയെടുക്കാന്‍ പദ്ധതിയുള്ള ഒരാള്‍, മലയാളം എഴുതി തന്നെ തുടങ്ങുന്നതല്ലേ അതിന്‍റെ ഒരിത്.

കാട് പശ്ചാത്തലമാക്കി ജയം രവിയുടെ പുതിയ ചിത്രം വരുന്നു. വനമകൻ എന്നുപേരിട്ടിരിക്കുന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ടാർസൻ ലുക്കിലാണ് ജയം രവി എത്തുന്നത്. കാട്ടിൽ പടവെട്ടി ജീവിക്കുന്ന യുവാവിന്റെ കഥയാണ് ചിത്രം.
എൽ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം ഫാന്റസി ആക്​ഷൻ ഡ്രാമയാണ്. സയേഷ സൈഗാൾ നായികയാകുന്നു. ഹാരിസ് ജയരാജ് ആണ് സംഗീതം.

തായ്‌ലാന്‍ഡ് , കംബോഡിയ എന്നിവിടങ്ങളിലെ ഉൾവനത്തിലായിരുന്നു സിനിമയുടെ ചിത്രീകരണം. പ്രകാശ് രാജ് ആണ് വില്ലൻ വേഷത്തിലെത്തുന്നത്.
സമാനമായ പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രമാണ് ആര്യ നായകനാകുന്ന കടമ്പന്‍. ഈ ചിത്രത്തിലും കാട്ടിൽ പോരാടി നടക്കുന്ന യുവാവിന്റെ കഥയാണ് ആവിഷ്കരിക്കുന്നത്.

മലയാളം യുകെ ന്യൂസ് ടീം
.
മോഡലിംഗ് – ഫാഷൻ രംഗത്തെ ഭാവി രാജകുമാരിമാർ  റാമ്പിൻെറ  അകമ്പടിയോടെ വര്‍ണ്ണ വിസ്മയങ്ങൾ സമ്മാനിക്കുന്ന “മിസ് മലയാളം യുകെ – 2017” മത്സരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ലെസ്റ്റർ കേരള കമ്മ്യൂണിറ്റി ആതിഥേയത്വം ഒരുക്കുന്ന മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിനോടനുബന്ധിച്ച് മിസ് മലയാളം യുകെ മത്സരം നടക്കും. ക്യാറ്റ് വാക്കും  ആത്മ വിശ്വാസവും ബുദ്ധികൂർമ്മതയും  റാമ്പിൽ വര്‍ണ്ണ സൗന്ദര്യമായി ഒഴുകിയെത്തുമ്പോൾ വിജയികൾക്കായി കാത്തിരിക്കുന്നത് നിരവധി സമ്മാനങ്ങളും അവസരങ്ങളുമാണ്.

ആധുനിക സൗകര്യങ്ങളോട് കൂടിയ ലെസ്റ്ററിലെ മെഹർ കമ്മ്യൂണിറ്റി സെന്ററിലാണ് മത്സരം നടക്കുന്നത്. അതിവിശാലമായ സ്റ്റേജും ആകര്‍ഷകമായ റാമ്പും ഇതിനായി ഒരുക്കി കഴിഞ്ഞു. 15നും 25നും ഇടയിൽ പ്രായമുള്ളവർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യതയുള്ളത്. മോഡലിംഗ്, ഫാഷൻ രംഗത്ത് ചുവടുറപ്പിക്കാൻ ആഗ്രഹിക്കുന്ന മിടുക്കികൾക്ക് ഇതിൽ പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ പരിശീലനവും റിഹേഴ്സലും മോഡലിംഗ് രംഗത്ത് നിന്നുള്ള പ്രതിഭകളുടെ നേതൃത്വത്തില്‍ മലയാളം യുകെ ഒരുക്കി കൊടുക്കുന്നതായിരിക്കും.

ലെസ്റ്റർ കേരളാ കമ്യൂണിറ്റിയുടെ സജീവ പ്രവർത്തകനും മുൻ പ്രസിഡന്റുമായ സോണി ജോർജാണ് മിസ് മലയാളം യുകെ മത്സരം കോർഡിനേറ്റു ചെയ്യുന്നത്. ഇതിന് മുന്‍പും വിജയകരമായി സൗന്ദര്യ മത്സരം നടത്തി വിജയിപ്പിച്ചതിന്റെ അനുഭവ പരിചയവുമായാണ് സോണി ജോര്‍ജ്ജിന്‍റെ മേല്‍നോട്ടത്തില്‍ മത്സരം സംഘടിപ്പിക്കുന്നത്. മിസ്‌ മലയാളം യുകെ മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഏപ്രിൽ 10ന് മുൻപായി  പേര് രജിസ്റ്റർ ചെയ്യണം.  കൂടുതൽ വിവരങ്ങൾക്കായി  സോണി ജോർജ് 07877541649, ബിൻസു ജോൺ 07951903705 എന്നീ നമ്പരുകളിൽ വിളിക്കേണ്ടതാണ്.

ഓൺ ലൈൻ ന്യൂസ് രംഗത്ത് സത്യസന്ധതയുടെയും സാമൂഹ്യ പ്രതിബദ്ധതയുടെയും ഉത്തരവാദിത്വ ബോധത്തിന്റെയും പര്യായമായി മാറിയ മലയാളം യുകെ ന്യൂസ് തുടങ്ങിയതിൻെറ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് ആഘോഷം സംഘടിപ്പിക്കുന്നത്. മെയ് 13 ശനിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ വൈകിട്ട് 8 മണി വരെ ലെസ്റ്ററിൽ വച്ചാണ് യു കെ മലയാളികൾക്ക് ഒരു വ്യത്യസ്ത അനുഭവം സമ്മാനിക്കുന്ന സംസ്കാരിക കൂട്ടായ്മ അരങ്ങേറുക. നഴ്സസ്  ദിനാഘോഷവും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. രണ്ടായിരത്തിലേറെ പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ഹാളിൽ ആധുനിക സൗണ്ട് ലൈറ്റിംഗ് സംവിധാനങ്ങളോടെ ആണ് പ്രോഗ്രാം ഒരുങ്ങുന്നത്. 300 ലേറെ കാറുകൾക്ക് പാർക്കിംഗ് സൗകര്യവും മെഹർ സെന്ററിൽ ഉണ്ട്. വിവിധ പരിപാടികളുടെ റിഹേഴ്സലുകൾ യുകെയുടെ വിവിധ ഭാഗങ്ങളിൽ ഊർജ്ജിതമായി പുരോഗമിക്കുകയാണ്. സംഗീത നൃത്ത രംഗത്തെ താരങ്ങൾക്കൊപ്പം നയന മനോഹരവും കണ്ണഞ്ചിപ്പിക്കുന്നതുമായ വിവിധ കലാപരിപാടികൾക്ക് മെഹർ സെന്റർ സാക്ഷ്യം വഹിക്കും. 40 ഓളം ടീമുകൾ വിവിധ പ്രോഗ്രാമുകൾ സ്റ്റേജിൽ അണി നിരത്തും.

സാമൂഹിക, സാംസ്കാരിക, സ്പോർട്സ്, മാദ്ധ്യമ രംഗങ്ങളിൽ പ്രതിഭ തെളിയിച്ചവർക്കും  ചാരിറ്റി മേഖലയിൽ നിസ്തുല സേവനം കാഴ്ചവച്ചവർക്കും മലയാളം യുകെ എക്സൽ അവാർഡുകൾ സമ്മാനിക്കും. മാഗ്നാ വിഷൻ ചാനൽ സ്റ്റേജ് പ്രോഗ്രാം സംപ്രേക്ഷണം ചെയ്യും. ലണ്ടന്‍ മലയാളം റേഡിയോയും അവാർഡ് നൈറ്റിന് പൂര്‍ണ്ണ പിന്തുണയുമായി രംഗത്തുണ്ട്.

മുഖ്യാതിഥി മാർ ജോസഫ് സ്രാമ്പിക്കൽ.. ആതിഥ്യമരുളുന്നത് LKC.. മലയാളം യുകെ ‘എക്സൽ’ അവാർഡ് നൈറ്റും നഴ്സസ് ദിനാഘോഷവും മെയ് 13 ന് ലെസ്റ്ററിലെ മെഹർ സെൻററിൽ.

നഴ്സിംഗ് രംഗത്ത് ജോലി ചെയ്യുന്നവർക്കായി ലേഖന മത്സരം. യുകെയിലെ എല്ലാ മലയാളി അസോസിയേഷനുകൾക്കും ക്ലബ്ബുകൾക്കും വ്യക്തികൾക്കും  മലയാളം യുകെ “എക്സൽ” അവാർഡ് നൈറ്റിലേക്ക് ക്ഷണം ഉണ്ടാകും.

മലയാളം യുകെയും ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയും ഒരുമിക്കുന്നു. മലയാളം യുകെ “എക്സൽ” അവാർഡ് നൈറ്റും നഴ്സസ് ദിനാഘോഷവും മെയ് 13 ന്. പ്രതിഭാ സംഗമവും കലാവിരുന്നും ലെസ്റ്ററിൽ ആവേശത്തിരയിളക്കും.

 

ലോകം മൊത്തമൊന്ന് കറങ്ങണമെന്ന് ആഗ്രഹിക്കാത്തവരായി ആരെങ്കിലുമുണ്ടോ? പലപ്പോഴും ഈ ആഗ്രഹം ഉള്ളിൽ ഒതുക്കുകയാണ് പലരും ചെയ്യാറ്. എന്നാലിതാ ഈ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് 27 കാരിയായ യുവതി. ലോകത്തിലെ എല്ലാ രാജ്യങ്ങളും സന്ദർശിച്ച് നമ്മെ അത്ഭുതപ്പെടുത്തുകയാണ് അമേരിക്കക്കാരിയായ കസാൻഡ്ര ഡി പെകോൾ. 196 രാജ്യങ്ങളാണ് കസാൻഡ്ര ഏറ്റവും വേഗത്തിൽ സന്ദർശിച്ചത്.
ആറ് ഭൂഖണ്ഡങ്ങളിലായി 196 രാജ്യങ്ങൾ കസാൻഡ്ര പതിനെട്ട് മാസവും 26 ദിവസങ്ങളും കൊണ്ടാണ് സന്ദർശിച്ചത്. കൊസോവ, തായ്‌വാൻ, പലസ്‌തീൻ രാജ്യങ്ങളും ഇതിലുൾപ്പെടും. എക്‌സ്‌പെഡിഷൻ 196 എന്നായിരുന്നു ഈ യാത്രാ ദൗത്യത്തിന്റെ പേര്. 2015 ജൂലൈ 24 നാണ് കസാൻഡ്ര യാത്ര തുടങ്ങുന്നത്. ആറ് ഭൂഖണ്ഡങ്ങളിലെയും രാജ്യങ്ങൾ കറങ്ങിയുളള യാത്ര അവസാനിച്ചത് 2017 ഫെബ്രുവരി 2 നാണ്.

Image result for lifestyle-travel-woman-fastest-person-to-visit-all-196-sovereign-nations-of-the-world-now-planning-to-visit-antarctica

ലോകമെമ്പാടും ടൂറിസത്തിലൂടെ സമാധനം വരണമെന്ന് ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന് പിന്തുണയോടെയാണ് കസാൻഡ്ര ലോകം ചുറ്റിയത്. വിദ്യാർഥികൾ, രാഷ്ട്രീയക്കാർ, ടൂറിസവുമായി ബന്ധപ്പെട്ടവർ എന്നിവരെ കണ്ട് സംവദിക്കുകയുമായിരുന്നു യാത്രയിലെ പ്രധാന ദൗത്യം.

Image result for lifestyle-travel-woman-fastest-person-to-visit-all-196-sovereign-nations-of-the-world-now-planning-to-visit-antarctica

യാത്രകളിലൂടെ പുതിയൊരു ഗിന്നസ് റെക്കോർഡ് തീർത്തിരിക്കുകയാണ് ഈ വനിത. എല്ലാ രാജ്യങ്ങളിലും സഞ്ചരിച്ച വേഗമേറിയ സ്ത്രീ യാത്രക്കാരിയെന്ന റെക്കോർഡ്. യിലി ലിയു എന്ന മിച്ചിഗൻ സ്വദേശിയുടെ പേരിലായിരുന്നു ഇതുവരെ വേഗത്തിൽ എല്ലാ രാജ്യങ്ങളും സഞ്ചരിച്ച വ്യക്തിയെന്ന റെക്കോർഡ്. 2010 ലാണ് യിലി ഈ റെക്കോർഡിനുടമയായത്. മൂന്ന് വർഷവും മൂന്ന് മാസവുമെടുത്താണ് യിലി എല്ലാ രാജ്യങ്ങളും സഞ്ചരിച്ചത്.

Image result for lifestyle-travel-woman-fastest-person-to-visit-all-196-sovereign-nations-of-the-world-now-planning-to-visit-antarctica

2013 തൊട്ടേ യാത്രകളുടെ തയാറെടുപ്പിലായിരുന്നു കസാൻഡ്ര ഡി പെകോൾ. എന്നാൽ പണം ഒരു പ്രശ്നമായിരുന്നു. പിന്നീട് യാത്രക്കുളള പണം സമ്പാദിക്കാനുളള ശ്രമം തുടങ്ങി. മാതാപിതാക്കള്‍ പുറത്തു പോകുന്ന വീടുകളിൽ കുഞ്ഞുങ്ങളെ നോക്കുകയായിരുന്നു ആദ്യം ചെയ്‌തത്. അതു വഴി 10,000 ഡോളർ സമ്പാദിച്ചു. തുടർന്നു യാത്രയുടെ ലക്ഷ്യമറിഞ്ഞപ്പോൾ സ്‌പോൺസേഴ്‌സ് രംഗത്തെത്തി. 1,98,000 ഡോളറാണ് 196 രാജ്യങ്ങൾ സഞ്ചരിക്കുന്നതിനായി കസാൻഡ്ര ചെലവഴിച്ചത്.

 

Image result for lifestyle-travel-woman-fastest-person-to-visit-all-196-sovereign-nations-of-the-world-now-planning-to-visit-antarctica
2015 ജൂലൈയിലാണ് റെക്കോർഡ് യാത്രയ്ക്ക് തുടക്കം കുറിച്ചത്. 25 വയസായപ്പോൾ എല്ലായിടത്തും ടൂറിസം പ്രോത്സാഹിപ്പിക്കാൻ വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ അംബാസിഡറായി.

Image result for lifestyle-travel-woman-fastest-person-to-visit-all-196-sovereign-nations-of-the-world-now-planning-to-visit-antarctica

യാത്രക്കിടയിൽ മറക്കാനാവാത്ത നിരവധി അനുഭവങ്ങളുണ്ടായെന്ന് കസാൻഡ്ര പറയുന്നു. ഏറ്റവും പേടിപ്പിച്ചത് നോർത്ത് കൊറിയയിലെ അനുഭവമാണ്. “ഞങ്ങൾ നിങ്ങളെ തകർക്കാൻ പോകുന്നു, അമേരിക്കയെന്ന് പറഞ്ഞ് ഒരു നോർത്ത് കൊറിയൻ കൈ പിടിച്ച് കുലുക്കിയത് ഭയപ്പെടുത്തിയെന്ന്” കസാൻഡ്ര സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സിറിയയിലേക്കുളള വീസ കിട്ടാൻ ഏറെ ബുദ്ധിമുട്ടിയെന്നും എന്നാൽ സിറിയൻ സന്ദർശനം രസകാരമായ ഒരനുഭവമാണെന്നും ഈ യാത്രക്കാരി അഭിമുഖത്തിൽ പറയുന്നു.

 

Image result for lifestyle-travel-woman-fastest-person-to-visit-all-196-sovereign-nations-of-the-world-now-planning-to-visit-antarctica
യാത്രക്കിടയിൽ വിവിധ രാജ്യങ്ങളി നിന്നുളള 16,000ൽ പരം സ്കൂൾ കുട്ടികളുമായി സംവദിച്ചും 50 രാജ്യങ്ങളിൽ മരങ്ങൾ നട്ടുമാണ് കസാൻഡ്ര യാത്ര മനോഹരമാക്കിയത്.

 

Image result for lifestyle-travel-woman-fastest-person-to-visit-all-196-sovereign-nations-of-the-world-now-planning-to-visit-antarctica

തായ്‌വാനടക്കമുളള 196 ലോകരാജ്യങ്ങൾ സന്ദർശിച്ച് റെക്കോർഡിട്ട ഈ യാത്രക്കാരിയുടെ അടുത്ത ലക്ഷ്യം അന്റാർട്ടിക്കയാണ്. തണുത്തുറഞ്ഞ ഈ സ്ഥലം മാത്രം കസാൻഡ്രയുടെ യാത്ര ലിസ്റ്റിലുണ്ടായിരുന്നില്ല. എത്രയും വേഗം അവിടെയും സന്ദർശിക്കാനുളള ശ്രമത്തിലാണ് ഈ വനിത.

പാകിസ്താനെതിരായ ക്രിക്കറ്റ് പരമ്പരക്ക് അനുമതി തേടിയ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ അപേക്ഷ കേന്ദ്ര സർക്കാർ തള്ളി. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പരമ്പര അനുവദിക്കാനാകില്ലെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
ഈ വര്‍ഷം അവസാനം നിഷ്പക്ഷ വേദിയായ ദുബായില്‍ വച്ച് പാകിസ്താനുമായി ക്രിക്കറ്റ് പരമ്പര കളിക്കാനാണ് ബിസിസിഐ ആലോചിച്ചിരുന്നത്. ഇതിനു അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ബിസിസിഐ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കുകയായിരുന്നു. എന്നാല്‍ പാകിസ്ഥാനുമായുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ മത്സരം അനുവദിക്കാനാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.

ഇനിയും അത്തരം നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കുകയാണെങ്കിൽ പിന്നീട് അവലോകനം ചെയ്യുമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയുമായുള്ള മത്സരത്തിന് താൽപര്യം പ്രകടിപ്പിച്ച് പാക് ക്രിക്കറ്റ് ബോർഡും രംഗത്തെത്തിയിരുന്നു. 2012ലാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പരമ്പര നടന്നത്.

പിന്നീട് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനാൽ ക്രിക്കറ്റ് പരമ്പരകളും ഇല്ലാതാവുകയായിരുന്നു. ട്വന്റി 20 ലോകകപ്പ് പോലെയുള്ള ടൂര്‍ണമെന്റുകളില്‍ ഇരുടീമും ഏറ്റുമുട്ടിയിരുന്നെങ്കിലും ഇരുരാജ്യങ്ങളും തമ്മില്‍ പരമ്പര കളിച്ചിരുന്നില്ല.

ഇരു രാജ്യങ്ങളും തമ്മില്‍ മൂന്നു ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും രണ്ടു ട്വന്റി 20 മല്‍സരങ്ങളുമുള്ള പരമ്പരയായിരുന്നു നടത്താന്‍ ഉദ്ദേശിച്ചിരുന്നത്. തുടര്‍ന്നാണ് ഇതിനു അനുമതി നേടി ബിസിസിഐ കേന്ദ്രത്തെ സമീപിച്ചത്. പാക് ക്രിക്കറ്റ് ബോര്‍ഡും ബിസിസിഐയെ സമീപിച്ചിരുന്നു. എന്നാല്‍ മത്സരം ഇപ്പോള്‍ നടത്താനാകില്ലെന്നാണ് കേന്ദ്ര നിലപാട്.

‘‘ഇതൊരു പോരാട്ടമാണ്. വിജയം കാണുന്നതു വരെ ഞാൻ യുദ്ധം ചെയ്യും. കേരളത്തിലെ എല്ലാ പെൺകുട്ടികൾക്കുമായി.’’ മനഃസാക്ഷിയെ പിടിച്ചുലച്ച ആ സംഭവത്തിനുശേഷം ആദ്യമായി മനസ്സ് തുറക്കുകയാണ് ഭാവന, സിനിമയിൽ തനിക്ക് ശത്രുക്കൾ ഉണ്ടെന്നും ഭാവന തുറന്നു പറയുന്ന എക്സ്ക്ലൂസീവ് ഇന്റർവ്യൂ  വിഷു– ഈസ്റ്റർ ലക്കത്തിൽ പ്രസിദ്ധികരിക്കും എന്ന തലക്കെട്ടോടെ കേരളത്തിൽ ഒരു പ്രമുഖ സ്ത്രീ പക്ഷ മാഗസിന്റെ പരസ്യത്തിൽ വാചകമാണിത്. കേരളം ഒന്നടങ്കം നടുങ്ങിയ ആ സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചുള്ള ചോദ്യത്തിന് സിനിമയിൽ തനിക്ക് ശത്രുക്കൾ ഉണ്ടെന്ന ആമുഖത്തോടെയാണ് ഭാവന ഉത്തരം നൽകുന്നത്.
എന്റെ ജീവിതത്തിൽ ഏറ്റവും ദൗർഭാഗ്യകരമായ ഒരു സംഭവം ഉണ്ടായപ്പോൾ എനിക്കു പിന്തുണ തന്നവർ, എനിക്കു വേണ്ടി പ്രാർഥിച്ചവർ, ഈ സംഭവത്തിന്റെ പിന്നിലുള്ള സത്യം പുറത്തു കൊണ്ടുവരണമെന്ന് തുറന്നു പറഞ്ഞവർ എത്രയോ ഉണ്ട്. ഞാനൊരിക്കലും വിദൂരമായ ദുഃസ്വപ്നത്തിൽ പോലും കാണാത്ത കാര്യങ്ങളാണ് അന്നു രാത്രിയില്‍ ഉണ്ടായത്… ഭാവന പറഞ്ഞു തുടങ്ങുന്നു…അതിൽ സിനിമയിലുള്ള പ്രമുഖരെ കുറിച്ചും പ്രതിപാദിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്

മലയാളം യുകെ ന്യൂസ് ടീം

ലെസ്റ്റർ മലയാളി കമ്യൂണിറ്റി ആതിഥ്യമരുന്ന മലയാളം യുകെ ‘എക്സൽ’ അവാർഡ് നൈറ്റിലും നഴ്സസ് ദിനാഘോഷത്തിലും സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻെറ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യാതിഥി ആയി പങ്കെടുക്കും. വിവിധ അവാർഡുകൾ മാർ ജോസഫ് സ്രാമ്പിക്കൽ വിതരണം ചെയ്യുകയും സന്ദേശം നല്കുകയും ചെയ്യും. സിനിമ – രാഷ്ട്രീയ രംഗത്തെ പ്രമുഖരും അവാർഡ് നൈറ്റിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓൺ ലൈൻ ന്യൂസ് രംഗത്ത് സത്യസന്ധതയുടെയും സാമൂഹ്യ പ്രതിബദ്ധതയുടെയും ഉത്തരവാദിത്വ ബോധത്തിൻെറയും പര്യായമായി മാറിയ മലയാളം യുകെ ന്യൂസ് തുടങ്ങിയതിൻെറ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് ആഘോഷം സംഘടിപ്പിക്കുന്നത്. മെയ് 13 ശനിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ വൈകിട്ട് 8 മണിവരെ ലെസ്റ്ററിൽ വച്ചാണ് യു കെ മലയാളികൾക്ക് ഒരു വ്യത്യസ്ത അനുഭവം സമ്മാനിക്കുന്ന സംസ്കാരിക കൂട്ടായ്മയുടെ ആഘോഷം അരങ്ങേറുക.

ലെസ്റ്ററിലെ പ്രശസ്തമായ മെഹർ കമ്മ്യൂണിറ്റി സെന്ററിലാണ്  മലയാളം യുകെ ന്യൂസും ലെസ്റ്റർ കേരള കമ്യൂണിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന അവാർഡ് നൈറ്റ് അരങ്ങേറുക. ആയിരത്തിലേറെ പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ഹാളിൽ ആധുനിക സൗണ്ട് ലൈറ്റിംഗ് സംവിധാനങ്ങളോടെ ആണ് പ്രോഗ്രാം ഒരുങ്ങുന്നത്. 300 ലേറെ കാറുകൾക്ക് പാർക്കിംഗ് സൗകര്യവും മെഹർ സെന്ററിൽ ഉണ്ട്. വിവിധ പരിപാടികളുടെ റിഹേഴ്സലുകൾ യുകെയുടെ വിവിധ ഭാഗങ്ങളിൽ ഊർജ്ജിതമായി പുരോഗമിക്കുകയാണ്. സംഗീത നൃത്ത രംഗത്തെ താരങ്ങൾക്കൊപ്പം നയന മനോഹരവും കണ്ണഞ്ചിപ്പിക്കുന്നതുമായ വിവിധ കലാപരിപാടികൾക്ക് മെഹർ സെന്റർ സാക്ഷ്യം വഹിക്കും. 40 ഓളം ടീമുകൾ വിവിധ പ്രോഗ്രാമുകൾ സ്റ്റേജിൽ അണി നിരത്തും.

സാമൂഹിക, സാംസ്കാരിക, സ്പോർട്സ് രംഗങ്ങളിൽ പ്രതിഭ തെളിയിച്ചവർക്കും  ചാരിറ്റി മേഖലയിൽ നിസ്തുല സേവനം കാഴ്ചവച്ചവർക്കും മലയാളം യുകെ എക്സൽ അവാർഡുകൾ സമ്മാനിക്കും. മാഗ്നാ വിഷൻ ടിവി അവാര്‍ഡ് നൈറ്റ് സ്റ്റേജ് പ്രോഗ്രാം പൂര്‍ണ്ണമായും സംപ്രേക്ഷണം ചെയ്യും. ലണ്ടന്‍ മലയാളം റേഡിയോയും അവാർഡ് നൈറ്റിന് പൂർണ പിന്തുണയുമായി രംഗത്തുണ്ട്.

സാമൂഹിക ഇടപെടലുകൾ വഴി കലാ – സാംസ്കാരിക – ചാരിറ്റി രംഗത്ത്   ആരോഗ്യകരമായ നവീന വിപ്ളവത്തിന് നാന്ദി കുറിക്കുകയെന്ന മലയാളം യുകെയുടെ പ്രഖ്യാപിത നയത്തിൻെറ ഭാഗമാണ് ലെസ്റ്റർ കേരള കമ്യൂണിറ്റിയുമായി ചേർന്നുള്ള ഈ നൂതന സംരംഭം. മികച്ച സംഘടനാ പ്രവർത്തനത്തിന് പേരെടുത്ത, 12 വർഷത്തെ പ്രവർത്തന പാരമ്പര്യവുമായി തലയുയർത്തി നിൽക്കുന്ന യുകെയിലെ തന്നെ ഏറ്റവും കൂടുതൽ അംഗസംഖ്യയുള്ളതുമായ മലയാളി കൂട്ടായ്മയായ LKC യുടെ പങ്കാളിത്തം യുകെയിലെ മലയാളി സമൂഹത്തിൽ വ്യത്യസ്തവും മികവേറിയതുമായ സാംസ്കാരിക- മാധ്യമ പ്രവർത്തന മേഖലയിലേക്ക് ഉള്ള വാതായനങ്ങൾ തുറക്കും.

നഴ്സിംഗ് രംഗത്ത് ജോലി ചെയ്യുന്നവർക്കായി ലേഖന മത്സരം.

നഴ്സസ് ദിനത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികൾ ചടങ്ങിന് മാറ്റു കൂട്ടും. ആതുര ശുശ്രൂഷാ രംഗത്ത് പ്രശംസനീയമായ പ്രവർത്തനം കാഴ്ച വച്ച നഴ്സുമാർക്കും കെയറർമാർക്കും പുരസ്കാരങ്ങൾ നല്കും. മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിനോടനുബന്ധിച്ച് യുകെയിൽ നഴ്സിംഗ് രംഗത്ത് ജോലി ചെയ്യുന്നവർക്കായി ലേഖന മത്സരം സംഘടിപ്പിക്കുന്നുണ്ട്. അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തിൻെറ ഭാഗമായാണ് മത്സരം നടത്തുന്നത്. യുകെയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാർക്ക് പ്രൊഫഷനിൽ വിജയകരമായി മുന്നേറാൻ കഴിയുന്നുണ്ടോ? എന്ന വിഷയത്തെ അധികരിച്ച് മലയാളത്തിൽ A4 സൈസ്  പേപ്പറിൽ സ്വന്തം കൈപ്പടയിൽ എഴുതിയോ ടൈപ്പ് ചെയ്തോ 2000 വാക്കുകളിൽ കവിയാത്ത ലേഖനം ഏപ്രിൽ 10നകം സ്കാൻ ചെയ്തോ അറ്റാച്ച് ചെയ്തോ [email protected] എന്ന ഇമെയിൽ അഡ്രസിൽ അയയ്ക്കാവുന്നതാണ്. പേജ് നമ്പർ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

യുകെയിൽ ജോലി ചെയ്യുന്ന നഴ്സുമാർ, കെയറർമാർ, നഴ്സിംഗ് സ്റ്റുഡന്റ്സ് എന്നിവർക്ക് ഇതിൽ പങ്കെടുക്കാം. ലേഖന കർത്താവിൻെറ പേര്, ജോബ് ടൈറ്റിൽ, പൂർണമായ മേൽവിലാസം, ഇ മെയിൽ അഡ്രസ്, ഫോൺ നമ്പർ എന്നിവ ലേഖനത്തോടൊപ്പം അയയ്ക്കണം. ഇവ ലേഖനമെഴുതിയ പേപ്പറിൽ രേഖപ്പെടുത്താൻ പാടില്ല. ഡീറ്റെയിൽസ് ഇ മെയിലിൽ അയയ്ക്കണം. മലയാളം യുകെയുടെ ജഡ്ജിംഗ് പാനൽ ലേഖനങ്ങൾ വിലയിരുത്തി വിജയികളെ പ്രഖ്യാപിക്കുകയും പുരസ്കാരങ്ങൾ മെയ് 13ന് ലെസ്റ്ററിൽ നടക്കുന്ന മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിൽ വച്ച് സമ്മാനിക്കുന്നതുമാണ്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവർക്ക് മലയാളം യുകെ എക്സൽ ട്രോഫികൾ സമ്മാനിക്കപ്പെടും. ജഡ്ജിംഗ് പാനലിൻെറ തീരുമാനം അന്തിമമായിരിക്കും. എൻട്രി ചെയ്യപ്പെടുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിനുള്ള അവകാശം മലയാളം യുകെയ്ക്ക് ഉണ്ടായിരിക്കുന്നതാണ്.

 

മനോജും ഉര്‍വശിയുമായുള്ള പ്രണയവും വിവാഹവും വിവാഹമോചനവും എല്ലാം വാര്‍ത്തകളില്‍ ഇടം നേടിയ സംഭവം ആണ് .ഇവരുടെ മകള്‍ കുഞ്ഞാറ്റ ഇപ്പോഴും മനോജിനോപ്പം ആണ് കഴിയുന്നത്‌ .ഉര്‍വശിയുമായുള്ള വിവാഹമോചനത്തിന് ശേഷം 2011ലാണ് മനോജ് കെ ജയന്‍ ആശയെ വിവാഹം കഴിക്കുന്നത്. ഒരു മകനുണ്ട് ഇപ്പോള്‍ ഈ ദമ്പതികള്‍ക്ക്.  അടുത്തിടെ ഒരു  മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മനോജ് കെ ജയന്‍ വിവാഹജീവിതത്തെ കുറിച്ച് തുറന്ന് പറയുകയുണ്ടായി.
ആശയുമായുള്ള വിവാഹത്തിന് ശേഷം ആശ തന്നോട് ആവശ്യപെട്ട ഒരു കാര്യത്തെ കുറിച്ചും മനോജ്‌ അഭിമുഖത്തില്‍ പറയുന്നുണ്ട് .അത് മറ്റൊന്നുമല്ല താജ് മഹല്‍ കാണണം എന്നത് തന്നെ .ആശയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു താജ്മഹല്‍ കാണണമെന്നത്. അത് സാധിച്ച് കൊടുത്തു. അതിന് പിന്നാലെ സിംഗപൂരിലേക്കും ഒരു യാത്ര പോയി. ഞങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത യാത്രകളിലൊന്നായിരുന്നു അത്.2013 മാര്‍ച്ച് മൂന്നിനാണ് നടന്‍ മനോജ് കെ ജയനും ആശയും വിവാഹിതരായത്. മനോജ് കെ ജയന്റ് രണ്ടാം വിവാഹമായിരുന്നു ഇത്. നടി ഉര്‍വ്വശിയായിരുന്നു ആദ്യ ഭാര്യ. വിവാഹജീവിതത്തിലെ ചില അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് 2008ലാണ് ഇരുവരും വിവാഹമോചിതരാകുന്നത്.

Also read..​മിഷേലിനെ ബോട്ടിൽ കടത്തിക്കൊണ്ടുപോയി അപായപ്പെടുത്തിയതാകാമെന്ന പിതാവിന്റെ സംശയം തള്ളി ക്രൈംബ്രാഞ്ച്; അസ്വാഭാവികമായി മറ്റാരുടെയെങ്കിലും കൈവിരൽപാടുകൾ പെൺകുട്ടിയുടെ ശരീരത്തിലില്ല

മിഷേൽ ഷാജി വർഗ്ഗീസിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ കൊലപാതക സംശയം പൂർണ്ണമായി അന്വേഷിക്കാൻ ബന്ധുക്കളുടെ ആവശ്യം. ഇത് പരിഗണിച്ച് അന്തിമ റിപ്പോർട്ട് സമർപ്പിക്കും മുൻപ് ബോട്ടിൽ കടത്തിക്കൊണ്ടുപോയി അപായപ്പെടുത്താനുള്ള സാധ്യത പരിശോധിക്കാനും ക്രൈം ബ്രാഞ്ച് തീരുമാനിച്ചു.
പെൺകുട്ടിയെ ബോട്ടിൽ കടത്തിക്കൊണ്ടുപോയി അപായപ്പെടുത്തിയതാകാമെന്ന സംശയമാണ് പിതാവ് ക്രൈം ബ്രാഞ്ചിനോട് വ്യക്തമാക്കിയത്. ആത്മഹത്യയാണെന്ന് അന്വേഷണ സംഘവും സ്ഥിരീകരിച്ചെങ്കിലും ബന്ധുക്കളുടെ സംശയം ദുരീകരിക്കാൻ ഈ ആവശ്യവും അന്വേഷണ സംഘം അംഗീകരിച്ചു.

സ്വകാര്യ സർവ്വീസ് നടത്തുന്ന ബോട്ടുടമകളും ജീവനക്കാരും ക്രൈം ബ്രാഞ്ച് അന്വേഷണ പരിധിയിൽ വരും. ഹൈക്കോടതി ജംഗ്ഷന് സമീപത്ത് നിന്ന് ലഭിച്ച ദൃശ്യത്തിലെ പെൺകുട്ടി മിഷേലാണെന്ന് കരുതുന്നില്ലെന്നാണ് ഇദ്ദേഹം അന്വേഷണ സംഘത്തോട് പറഞ്ഞത്.

മിഷേലിനെ കാണാതായ ദിവസം കൊച്ചിയിൽ ഒരു വിദേശ ഉല്ലാസ കപ്പൽ എത്തിയിരുന്നു. ഇത്തരം ഉല്ലാസകപ്പലുകളിലേക്ക് പെൺകുട്ടികളെ എത്തിച്ചുകൊടുക്കുന്ന സംഘം കേരളത്തിലുണ്ടെന്ന ആരോപണമാണ് ഈ അന്വേഷണത്തിലേക്ക് നയിച്ചത്.

ഇത്തരക്കാരുടെ കൈയ്യിൽ മിഷേൽ അകപ്പെട്ടോ എന്നതാണ് പിതാവ് ഷാജി ഉന്നയിച്ച സംശയം. മിഷേലിനെ തെറ്റിദ്ധരിപ്പിച്ച് ബോട്ടിൽ കയറ്റിയ ശേഷം പിന്നീട് അപായപ്പെടുത്തിയാകാമെന്നും കായലിൽ ഉപേക്ഷിച്ചതാകാമെന്നുമാണ് ഉയരുന്ന സംശയം.

ഇങ്ങിനെയൊരു സംശയം ക്രൈം ബ്രാഞ്ചിനില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പെൺകുട്ടിയുടെ ശരീരത്തിൽ വീഴ്ചയിൽ സംഭവിച്ച ചെറിയ പൊട്ടലുകൾ മാത്രമാണ് ഉള്ളത്. യാതൊരു വിധ അതിക്രമങ്ങളും പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിട്ടില്ല.

പെൺകുട്ടിയുടെ ശരീരത്തിൽ നിന്ന് അസ്വാഭാവികമായി മറ്റാരുടെയെങ്കിലും കൈവിരൽപാടുകളും കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് അസ്വാഭാവികതയില്ലെന്ന നിഗമനത്തിലേക്ക് ക്രൈം ബ്രാഞ്ച് എത്തിയത്.

കേസിൽ മിഷേലിന്റെ കാമുകനായിരുന്ന ക്രോണിനെതിരെ പോക്സോ കുറ്റവും ചുമത്തിയിട്ടുണ്ട്. പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചെന്ന മിഷേലിന്റെ കൂട്ടുകാരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു. ക്രോണിനെ പ്രതിയാക്കി ക്രൈം ബ്രാഞ്ച് ഉടൻ അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചേക്കുമെന്നാണ് വിവരം.

Copyright © . All rights reserved