ബര്‍മിങ്ങ്ഹാം: യു.കെ. ക്‌നാനായ കാത്തലിക് അസോസിയേഷന്‍ യു.കെ.കെ.സി.എ അംഗങ്ങള്‍ക്കായി ”ക്‌നാനായ ദര്‍ശന്‍” എന്ന നാമത്തില്‍ തുറന്ന സംവാദത്തിനു വേദി ഒരുക്കുന്നു. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയും ക്‌നാനായ മിഷനും എന്ന വിഷയത്തില്‍ അടിസ്ഥാനമാക്കി നടത്തപ്പെടുന്ന ഓപ്പണ്‍ ഡിബേറ്റില്‍ എല്ലാ യൂണിറ്റ് അംഗങ്ങള്‍ക്കും യൂണിറ്റ് ഭാരവാഹികളുടെ അനുമതിയോടെ പങ്കെടുക്കാം. സംവാദത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവരുടെ പേര് വിവരങ്ങള്‍ യൂണിറ്റ് ഭാരവാഹികള്‍ മെയ് 15-നു മുന്‍പായി നല്‍കേണ്ടതാണ്. രജിസ്‌ട്രേഷന്‍ ഫീസ് അഞ്ച് പൗണ്ട്. മെയ് 21-ന് യു.കെ.കെ.സി.എ ആസ്ഥാന മന്ദിരത്തിലാണ് ഓപ്പണ്‍ ഡിബേറ്റ് നടത്തപ്പെടുന്നത്.
യു.കെ.കെ.സി.എ കായികമേള ഏപ്രില്‍ 29-ന് നടക്കും. കായികമേളയുടെ വിശദ വിവരങ്ങള്‍ക്ക് വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട് എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
ജൂലൈ എട്ടിന് നടത്തപ്പെടുന്ന 16-ാമത് കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുവാന്‍ പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തില്‍കോട്ട്, ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.