Uncategorized

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: ബ്രിട്ടനിൽ വീടുവില ഇടിയുന്നത് കഴിഞ്ഞ 14 വർഷത്തെ ഏറ്റവും വേഗം കൂടിയ നിരക്കിലെന്ന് പ്രമുഖ ബിൽഡിങ് സൊസൈറ്റിയുടെ കണക്കുകൾ. രാജ്യത്തെ മോർട്ട്ഗേജ് ദാതാക്കളിൽ പ്രമുഖരായ നേഷൻവൈഡ് കഴിഞ്ഞദിവസം പുറത്തുവിട്ട കണക്കിലാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്. കഴിഞ്ഞ രണ്ട് മാസങ്ങളിലെ വിലക്കുറവിന്റെ തോത് 3.4 ശതമാനമാണ്. ഇതിനു മുൻപ് ആഗോളസാമ്പത്തിക മാന്ദ്യത്തിന്റെ ഭാഗമായി 2009 ജൂലൈയിലാണ് വില ഇടിവ് ഉണ്ടായത്. അടിസ്ഥാന പലിശനിരക്കിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നടത്തിയ വലിയ വർദ്ധന മോർട്ട്ഗേജ് നിരക്കിലും പ്രതിഫലിച്ചു തുടങ്ങിയതോടെയാണ് വീടു വിപണി ഇടിഞ്ഞതെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ലണ്ടൻ ഉൾപ്പെടെയുള്ള വൻനഗരങ്ങളിൽ ഇത് പ്രത്യക്ഷത്തിൽ അനുഭവപ്പെടുന്നില്ലെങ്കിലും ഗ്രാമപ്രദേശങ്ങളിലും ചെറുപട്ടണങ്ങളിലും വിപണിയിലെ മാന്ദ്യം പ്രകടമാണെന്നും അധികൃതർ കൂട്ടിച്ചേർക്കുന്നു. വരും ദിവസങ്ങളിൽ വിലയിൽ വിപണിയെ നടുക്കുന്ന തരത്തിലുള്ള ഇടിവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡിനു ശേഷം തുടർച്ചയായി 12 തവണ പലിശനിരക്ക് ഉയർത്തി. 0.25 എന്ന നാമമാത്ര നിരക്കിൽ നിന്നും 4.5 എന്ന നിരക്കിലേക്ക് അടിസ്ഥാന പലിശ നിരക്ക് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വർധിപ്പിച്ചിരുന്നു. വസ്തു വിപണിയിലെ അനിയന്ത്രിതമായ വിലക്കയറ്റം തടയുകയായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

വീടുവില കുറയുന്നുണ്ടെങ്കിലും മോർട്ട്ഗേജ് നിരക്കിലെ വലിയ വർദ്ധന പേടിച്ച് ആരും പുതുതായി വീടുവാങ്ങാൻ താൽപര്യപ്പെടുന്നില്ല എന്നതാണ് യാഥാർഥ്യം. ഒരു സമയത്ത് ബ്രിട്ടനിൽ കൂടുതൽ ആളുകളും വീടുവാങ്ങി വാടകയ്ക്കു നൽകുന്നത് പതിവ് കാഴ്ച ആയിരുന്നു. എന്നാൽ ഇന്ന് അതുപോലും നടക്കുന്നില്ല എന്നതാണ് വസ്തുത. കിട്ടുന്ന വാടകകൊണ്ട് മോർട്ട്ഗേജ് തിരിച്ചടയാത്ത സാഹചര്യമാണ് പലയിടങ്ങളിലുമെന്ന് നേഷൻവൈഡ് പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.

ഹൃദയാഘാതമുണ്ടായ 17-കാരി ആന്‍ മരിയയുമായി ആംബുലന്‍സ് കട്ടപ്പനയിലെ ആശുപത്രിയില്‍നിന്ന് എറണാകുളം ഇടപ്പള്ളയിലെ അമൃത ആശുപത്രിയിലെത്തി. രണ്ടുമണിക്കൂര്‍ 39 മിനിറ്റിലാണ് ആംബുലന്‍സ് 132 കിലോമീറ്റര്‍ പിന്നിട്ടത്. കട്ടപ്പനയിലെ സെന്റ് ജോണ്‍സ് ആശുപത്രിയില്‍ നിന്നാണ് KL 06 H 9844 നമ്പറിലുള്ള ആംബുലന്‍സ് അമൃത ആശുപത്രിയില്‍ എത്തിയത്. പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി വിവിധ തലങ്ങളിലുള്ളവര്‍ കൈകോര്‍ത്തപ്പോള്‍, ട്രാഫിക് സിനിമയെ അനുസ്മരിപ്പിക്കുന്ന നിമിഷങ്ങളാണ് കട്ടപ്പനയില്‍നിന്ന് കൊച്ചിയിലേക്കുള്ള പാതയിലുണ്ടായത്.

കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമായിരുന്നു. കട്ടപ്പനയിലെ ആശുപത്രിയിൽ ചികിത്സതേടിയെങ്കിലും കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായാണ് കൊച്ചിയിലേക്ക് കൊണ്ടുവന്നത്. രാവിലെ 11.37-നാണ് ആംബുലന്‍സ് കട്ടപ്പനയില്‍നിന്ന് പുറപ്പെട്ടത്. 2.17-ഓടെ അമൃത ആശുപത്രിയിലെത്തി. ആംബുലന്‍സിന് വഴിയൊരുക്കാന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഫെയ്‌സ്ബുക്കില്‍ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹവും കൊച്ചിയിലേക്ക് ആംബുലന്‍സിനൊപ്പം തിരിച്ചിരുന്നു. ആംബുലന്‍സിന് വഴിയൊരുക്കാനും ഗതാഗതം നിയന്ത്രിക്കാനും പോലീസ് ഒപ്പമുണ്ടായിരുന്നു. വാഹനത്തിന് വഴിയൊരുക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ വഴിയും മറ്റ് മാധ്യമങ്ങള്‍ വഴിയും അഭ്യര്‍ഥനയുണ്ടായിരുന്നു. ഹൈറേഞ്ചില്‍ നിന്ന് കൊച്ചിയിലേക്ക് വഴി വളവുകള്‍ നിറഞ്ഞതും അതീവ ദുഷ്‌കരമായ പാതയാണ് ഉള്ളത്.

നിര്‍ത്തിയിട്ട ട്രെയിനിന് തീയിട്ടത് കസ്റ്റഡിയിലുള്ള ബംഗാള്‍ സ്വദേശി തന്നെയാണെന്ന് സൂചന. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബംഗാള്‍ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍, ഇക്കാര്യത്തില്‍ പോലീസോ റെയില്‍വേ അധികൃതരോ ഔദ്യോഗികമായ സ്ഥിരീകരണം നല്‍കിയിട്ടില്ല. സുരക്ഷാജീവനക്കാരനും ബംഗാള്‍ സ്വദേശിയും തമ്മില്‍ കഴിഞ്ഞദിവസം രാത്രി തര്‍ക്കമുണ്ടായെന്നാണ് വിവരം. ഇതിന്റെ പകയാണ് ട്രെയിനിന് തീയിടുന്നതിലേക്ക് നയിച്ചതെന്നാണ് സൂചന. കസ്റ്റഡിയിലുള്ള ബംഗാള്‍ സ്വദേശിയെ സുരക്ഷാജീവനക്കാരന്‍ തിരിച്ചറിഞ്ഞതായും വിവരങ്ങളുണ്ട്.

തര്‍ക്കത്തിന് കാരണമെന്താണെന്നും എങ്ങനെയാണ് തീയിട്ടതെന്നുമുള്ള കാര്യങ്ങളില്‍ ഇതുവരെ വ്യക്തതയില്ല. കത്തിനശിച്ച കോച്ചില്‍ നടത്തിയ പരിശോധനയില്‍ പെട്രോളോ ഡീസലോ മണ്ണെണ്ണയോ ഉപയോഗിച്ചല്ല തീയിട്ടതെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ട്രെയിനിലെ സീറ്റ് കുത്തിക്കീറിയ ശേഷം ഇതിന് തീയിട്ടതാണെന്നും തുടര്‍ന്ന് തീ ആളിപ്പടര്‍ന്നെന്നുമാണ് നിഗമനം. പക്ഷേ, ഇക്കാര്യങ്ങളിലൊന്നും ഔദ്യോഗികമായ സ്ഥിരീകരണമോ പ്രതികരണമോ വന്നിട്ടില്ല. കസ്റ്റഡിയിലുള്ള ബംഗാള്‍ സ്വദേശി മാനസികപ്രശ്‌നമുള്ള ആളാണെന്നാണ് സൂചന. രണ്ടുമാസം മുന്‍പ് റെയില്‍വേ സ്റ്റേഷന് സമീപത്ത് ട്രാക്കിനരികില്‍ തീയിട്ടതും ഇയാളാണെന്നും പറയുന്നുണ്ട്. അന്ന് ഇയാളെ പിടികൂടിയെങ്കിലും മാനസികപ്രശ്‌നമുള്ളതിനാല്‍ വിട്ടയച്ചെന്നും പറയപ്പെടുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ തീപ്പിടിത്തമുണ്ടായത്. ട്രെയിനിന്റെ പിറകിലുള്ള ജനറല്‍കോച്ചിലാണ് തീ ആളിപ്പടര്‍ന്നത്. ഒരു കോച്ച് പൂര്‍ണമായും കത്തിനശിച്ചു. തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ടയുടന്‍ മറ്റുകോച്ചുകള്‍ വേര്‍പ്പെടുത്തിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. തീപ്പിടിത്തമുണ്ടായ യാര്‍ഡില്‍നിന്ന് മീറ്ററുകള്‍ക്ക് അകലെയാണ് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ ഇന്ധന ഡിപ്പോയുള്ളത്. ഇവിടെനിന്നുള്ള സിസിടിവി ക്യാമറകളില്‍നിന്നാണ് ട്രെയിനിന് സമീപത്തുകൂടെ ഒരാള്‍ പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. തീപ്പിടിത്തമുണ്ടായ കോച്ചില്‍ വ്യാഴാഴ്ച രാവിലെ ഫൊറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. കോച്ചില്‍നിന്ന് മണംപിടിച്ച പോലീസ് നായ ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നതിന് സമീപത്തെ കുറ്റിക്കാട്ടിലേക്കാണ് ഓടിപ്പോയത്. എലത്തൂരിലെ ട്രെയിന്‍ തീവെപ്പിന് രണ്ടുമാസം തികയുന്ന വേളയില്‍ അതേ ട്രെയിനില്‍ തന്നെ വീണ്ടും തീപ്പിടിത്തമുണ്ടായത് അടിമുടി ദുരൂഹതയ്ക്ക് കാരണമായിരുന്നു. എലത്തൂര്‍ ട്രെയിന്‍ തീവെപ്പിന് തീവ്രവാദബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ എന്‍.ഐ.ഐ. അന്വേഷണം ഏറ്റെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് കണ്ണൂരിലെ തീപ്പിടിത്തവും സംശയത്തിനിടയാക്കിയത്. സംഭവത്തില്‍ എന്‍.ഐ.എ.യും പോലീസില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

കെ.എസ്.ആര്‍.ടി.സി. ബസില്‍ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ആള്‍ പിടിയില്‍. കൊണ്ടോട്ടി സ്വദേശി മുസമ്മില്‍ പി. ആണ് പിടിയിലായത്. തൊടുപുഴയ്ക്ക് സമീപം വാഴക്കുളത്ത് വെച്ചായിരുന്നു സംഭവം. യുവതി പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ബസ് തൊടുപുഴ പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ബസിന്റെ മുന്നില്‍ ഇടതുവശത്തെ സീറ്റില്‍ ഇരിക്കുകയായിരുന്നു യുവതി. പിന്നിലെ സീറ്റിലിരിക്കുകയായിരുന്ന പ്രതി യുവതി ഇരിക്കുന്ന സീറ്റിലേക്ക് മാറിയിരിക്കുകയും യുവതിയുടെ ശരീരത്തിൽ കയറിപ്പിടിക്കുകയുമായിരുന്നു. ഉറക്കത്തിലായിരുന്ന യുവതി ഞെട്ടിയുണരുകയും എന്താണ് സംഭവിച്ചത് എന്ന്‌ മനസലിവാത്തതിനെത്തുടര്‍ന്ന് വലതുവശത്തെ സീറ്റിലേക്ക് മാറിയിരിക്കുകയും ചെയ്തു.

ഇവിടെയും ഇയാള്‍ പിന്തുടര്‍ന്നെത്തി വീണ്ടും ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഈ സമയത്ത് ബസിലെ ജീവനക്കാര്‍ ഇടപെടുകയും യുവതിയോട് കാര്യങ്ങള്‍ തിരക്കുകയും ചെയ്തു. പ്രതി അപമര്യാദയായി പെരുമാറിയത് യുവതി വെളിപ്പെടുത്തിയതോടെ കെ.എസ്.ആര്‍.ടി.സി. ബസ് തൊടുപുഴ പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പിടിയിലായ മുസമ്മില്‍ എന്തിനാണ് തൊടുപുഴയിലെത്തിയതെന്ന് വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. തിരക്കുള്ള ബസുകളില്‍ സ്ത്രീകള്‍ക്കുനേരെ നേരത്തേയും ഇയാള്‍ അതിക്രമം നടത്തിയിരുന്നതായാണ് പോലീസ് പറയുന്നത്. തുടര്‍ച്ചയായി രണ്ടാംദിവസമാണ് തൊടുപുഴയില്‍ സമാനസംഭവം ഉണ്ടാവുന്നത്. കഴിഞ്ഞദിവസം തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ സ്വയംഭോഗം നടത്തിയ മധ്യവയസ്‌കനെ പിടികൂടിയിരുന്നു.

 

തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠനശാലയില്‍ 17 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ബീമാപ്പള്ളി സ്വദേശിനി അസ്മിയയെ ഇന്നലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്മിയയെ ഇന്നലെ ബാലരാമപുരത്തെ അൽ അമൻ എന്ന മതപഠനശാലയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷമായി ഈ സ്ഥാപനത്തിൽ താമസിച്ച് പഠിക്കുകയായിരുന്നു അസ്മിയ. വെള്ളിയാഴ്ചതോറും വീട്ടിൽ വിളിക്കുന്നതാണ് അസ്മിയയുടെ പതിവ്. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിലേക്ക് അസ്മിയയുടെ വിളി എത്തിയില്ല.

ഇതോടെ അസ്മിയുടെ ഉമ്മ സ്ഥാപനത്തിലേക്ക് വിളിച്ചു. തിരിച്ചുവിളിച്ച അസ്മിയ തന്നെ കൂട്ടിക്കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടതായാണ് ബന്ധുക്കൾ പറയുന്നത്. സ്ഥാപനത്തിലെ ഉസ്ദാതും ടീച്ചറും വഴക്കുപറഞ്ഞെന്നാണ് കുട്ടി പരാതിപ്പെട്ടതെന്നും ബന്ധുക്കൾ പറയുന്നു. ഒന്നരമണിക്കൂർ കഴിഞ്ഞ് ഉമ്മ സ്ഥാപനത്തിലേക്ക് എത്തിയപ്പോളാണ് അസ്മിയ മരിച്ചതായി അറിയുന്നത്. ഇവിടുത്തെ അടുക്കളയുടെ ഭാഗത്തോട് ചേർന്ന് തൂങ്ങിമരിച്ച നിലയിരുന്നു അസ്മീയയെ കണ്ടെത്തിയതെന്ന് ബന്ധു ഇസ്മായേൽ വ്യക്തമാക്കി.

അസ്മീയ ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കൾ ഉറപ്പിച്ച് പറയുന്നത്. അസ്മിയയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതിയും നൽകി. ബന്ധുക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ബാലരാമപുരം പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടവും നടത്തി. അസ്മിയയുടെ മരണത്തിന്‍റെ കാരണമെന്തെന്ന് പൊലീസ് കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് വീട്ടുകാർ.

ഡബ്ലിന്‍: ആസ്‌ട്രേലിയയില്‍ നിലവിലുള്ള നൂറുകണക്കിന് നഴ്സിംഗ് ഒഴിവുകളിലേയ്ക്ക് നഴ്സുമാരെ തേടി പ്രമുഖ ആസ്‌ട്രേലിയന്‍ നഴ്സിംഗ് ഏജന്‌സിയായ YESTE GLOBAL Consulting / YESTE Migration Consulting ജൂണ്‍ മാസത്തില്‍ യൂ കെയിലും, അയര്‍ലണ്ടിലും, സ്പെഷ്യല്‍ റിക്രൂട്ട്‌മെന്റ് കാമ്പയിന്‍ ഒരുക്കുന്നു.

ആസ്ട്രേലിയയില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ള നഴ്‌സുമാര്‍ക്കായി അയര്‍ലണ്ടിലെയും,യൂ കെയിലെയും പ്രധാന സിറ്റികള്‍ കേന്ദ്രീകരിച്ചാണ് പ്രമുഖ ആസ്ട്രേലിയന്‍ സ്ഥാപനമായ YESTE GLOBAL Consulting / YESTE Migration Consulting സെമിനാറുകളും, ഫ്രീ റിക്രൂട്ട്‌മെന്റും സംഘടിപ്പിക്കുന്നത്.

റീ ലൊക്കേഷന്‍ അലവന്‍സോടെ ആസ്‌ട്രേലിയയിലെ പ്രമുഖ നഗരങ്ങളിലടക്കമുള്ള ഹോസ്പിറ്റലുകളിലേയ്ക്കും, നഴ്സിംഗ് ഹോമുകളിലേയ്ക്കുമാണ് റിക്രൂട്ട്‌മെന്റ് കാമ്പയിന്‍.

ആയിരക്കണക്കിന് നഴ്‌സുമാരുടെ ഒഴിവുകളാണ് ആസ്ട്രേലിയയുടെ വിവിധ റീജിയനുകളില്‍ നിലവിലുള്ളത്. പീ ആറോടെയും അല്ലാതെയും ഉള്ള സര്‍വീസുകളിലാണ് യെസ്റ്റീ ഗ്ലോബല്‍ ആന്‍ഡ് മൈഗ്രേഷന്‍ കണ്‍സള്‍ട്ടന്റന്റസ് ഉദ്യോഗാര്‍ത്ഥികളെ സഹായിക്കുന്നത്. 2015 മുതല്‍ യൂറോപ്പില്‍ നിന്നുമുള്ള നൂറുകണക്കിന് നഴ്‌സുമാര്‍ക്ക് ആസ്‌ട്രേലിയയില്‍ പ്ലേസ്മെന്റ് സഹായം ചെയ്തു നല്‍കുന്ന ഏജന്‍സിയാണ് YESTE Consulting/ YESTE Migration Consulting.

നിലവില്‍ രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്ക് സൗജന്യമായ പ്ലേസ്മെന്റ് ഓഫറാണ് യെസ്റ്റീ ഗ്ലോബല്‍ നല്‍കുന്നത്.നിലവില്‍ രജിസ്ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് രജിസ്‌ട്രേഷനായുള്ള സേവനങ്ങളും നല്‍കുന്നുണ്ട്.

യുകെ യില്‍

ജൂണ്‍ 3 മുതല്‍ 19 വരെയുള്ള തീയതികളില്‍ വിവിധ നഗരങ്ങളിലായി യുകെ യില്‍ റിക്രൂട്ട്മെന്റും, സെമിനാറും നടത്തപ്പെടും.

അയര്‍ലണ്ടില്‍

അയര്‍ലണ്ടില്‍ ജൂണ്‍ 20 (ബെല്‍ഫാസ്റ്റ്) ജൂണ്‍ 21 (ഡബ്ലിന്‍), ജൂണ്‍ 22 (കോര്‍ക്ക്), എന്നീ തീയതികളിലാണ് സെമിനാറുകളും,റിക്രൂട്ട്‌മെന്റ് കാമ്പയിനുകളും നടത്തപ്പെടുക.

താത്പര്യമുള്ളവര്‍ താഴെപ്പറയുന്ന വാട്ട്സാപ്പ് നമ്പറുകളില്‍ അഥവാ, ഇ-മെയിലില്‍ ബന്ധപ്പെടുക.

YESTE Consulting/ YESTE Migration Consulting

00919072750000,
0061404380456
Email: [email protected]

[email protected]

Web: http://www.yeste.com.au/

കാർട്ടൂണിൻ്റെ ശക്തി പരിധിക്കപ്പുറമാണ്. ചിരിക്കാനും അതിലുപരി ചിന്തിപ്പിക്കാനും കാർട്ടൂണിനു കഴിയുന്നു എന്നത് ശ്രദ്ധേയമാണ്.

ചിരിയിൽ മാത്രം ഒതുങ്ങുന്നതല്ല കാർട്ടൂൺ. കലയുടെ വ്യത്യസ്ഥമായ ഒരു ഭാവത്തിനപ്പുറം സമൂഹത്തിൽ നടമാടികൊണ്ടിരിക്കുന്ന വിമർശകാത്മകമായ വിഷയങ്ങളെ വരകളിലൂടെയും ആക്ഷേപഹാസ്യങ്ങളിലൂടെയും ചോദ്യം ചെയ്യുകയാണ് കർട്ടൂണിസ്റ്റുകൾ സാധാരണ ചെയ്യുന്നത്. കാർട്ടൂണുകൾ സമൂഹത്തിൽ ഉണ്ടാക്കിയിട്ടുള്ള മാറ്റങ്ങൾ ചെറുതല്ല.

റോയി സി. ജെ.
കേരളം കണ്ടതിൽവെച്ചേറ്റവും പ്രശസ്തരായ കാർട്ടൂണിസ്റ്റിലൊരാൾ. മനോരമ, മംഗളം, മാതൃഭൂമി തുടങ്ങിയ മലയാളത്തിലെ മുൻനിരയിൽ നിൽക്കുന്ന മാധ്യമങ്ങളെ കൂടാതെ നൂറ് കണക്കിന് പ്രസിദ്ധീകരണങ്ങളിലും സ്ഥിരം കോളം കൈകാര്യം ചെയ്തിട്ടുണ്ട്. യുകെയിൽ കേംബ്രിഡ്ജിലെ പാപ്വർത്തിൽ ആണ് താമസം.
കാലഘട്ടത്തിനനുസരിച്ചുള്ള
റോയി CJയുടെ ആക്ഷേപഹാസ്യങ്ങൾ കാർട്ടൂണായി മലയാളം യുകെ ന്യൂസിൽ പ്രസിദ്ധീകരിക്കും..

Contact details:-
Roy C J
Mobile # 0044 7440468924

കേംബ്രിഡ്ജ് മലയാളി അസോസിയേഷൻറെ ഈസ്റ്റർ വിഷു ആഘോഷ പരിപാടിയുടെ പ്രൗഢമായ വേദിയിൽ ജീവൻ ട്രസ്ററ് യുകെ എന്ന ചാരിറ്റി സംഘടനയ്ക്ക് നൂറുകണക്കിന് മലയാളികളെ സാക്ഷികളാക്കി കേംബ്രിഡ്ജ് മേയർ Cllr . മേരി ആൻറണി പ്രകാശ ദീപം തെളിയിച്ചു. ചടങ്ങിൽ കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ പ്രസിഡൻറ് മഞ്ജു ബിനോയ്, ഒരു കൊച്ചു പെൺകുട്ടിക്ക് തൻറെ ഒരു കിഡ്‌നി പകുത്തു നൽകി മനുഷ്യ സ്നേഹത്തിൻറെ മഹത്തായ മാതൃക കാണിച്ചുതന്ന സണ്ടർലണ്ടിലെ സീനിയർ സോഷ്യൽ വർക്കറായ ശ്രീ. സിബി തോമസ്, ഇരുപതു വർഷത്തിലേറെയായി ലീഡ്‌സിലെ ജനറൽ പ്രാക്റ്റീഷനറും സീനിയർ ഡോക്ടറുമായ ഡോ . സോജി അലക്സ്, ലീഡ്‌സിലെ തന്നെ സീനിയർ ഡെന്റൽ ഓഫീസർ ഡോ വിമലാ സെബാസ്റ്റ്യൻ, അവയവ ദാനത്തിലൂടെ ഏവർക്കും മാതൃകയായ ലണ്ടണിലെ സീനിയർ സോളിസിറ്റർ ഫ്രാൻസിസ് മാത്യു (അസ്സി), മുൻ വർഷങ്ങളിൽ സി.എം.എ ചാർട്ടർ പ്രസിഡന്റ് , യുക്മ നാഷണൽ സെക്രട്ടറി എന്നീ മേഖലയിൽ പ്രവർത്തിച്ച, ഇപ്പോൾ ഇൻഷുറൻസ് അഡ്വൈസറായി പ്രവർത്തിക്കുന്ന ശ്രീ. എബ്രഹാം ലൂക്കോസ്, സീനിയർ സോഷ്യൽ വർക്കർ പ്രാക്റ്റീഷനർ, ബക്കിങ്ങാം ഷെയർ ശ്രീമതി സോമിനി വിമലാ ജോയി, ബാർക്ലെയ്‌സ് ബാങ്ക് പ്രൊപോസിഷൻ മാനേജർ ശ്രീ. ആൻറണി എബ്രഹാം, പീറ്റർബറോ ഹോസ്പിറ്റൽ വാർഡ് മാനേജർ ശ്രീമതി മനീഷാ ജോസഫ്, പ്രമുഖ സോമലയാളി ഷ്യൽ വർക്കറും നോർത്താംപ്ടൺ ഷെയർ കൗൺസിലറുമായ ശ്രീമതി സൂസൻ ഫിലിപ്പ്, എന്നിവരും, കേംബ്രിഡ്ജ് മലയാളീ അസോസിയേഷൻറെ എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങളും ഈ ചടങ്ങിൽ പങ്കെടുത്തു.

ജീവൻ ട്രസ്റ് പോലുള്ള സാമൂഹിക പ്രതിബദ്ധതയുള്ള പ്രസ്ഥാനങ്ങൾ വളർന്നുവരുന്ന നമ്മുടെ കമ്മ്യൂണിറ്റിക്കു ഇന്ന് വളരെ അത്യാവശ്യമാണെന്നും ഇത് “ഡൊമസ്റ്റിക് വയലൻസിലൂടെ” കഷ്ടതയനുഭവിക്കുന്നവർക്കു ഒരു ബോധവൽകരണം ആവശ്യമാണെന്നും ഈ മെസ്സേജ് റോയിസ്റ്റാൻ പോലെയുള്ള തൻറെ സ്ഥലത്തേക്കും ഈ സർവീസ് വ്യാപിപ്പിക്കണമെന്നും അങ്ങനെ എല്ലാ മലയാളികൾക്കും ഇതൊരു കൈതാങ്ങാവട്ടെയെന്നു മേയർ തൻറെ ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു.


മലയാളികളുടെ ഇടയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ദാരുണമായ സംഭവങ്ങളാണ് ജീവൻ ട്രസ്റ്റിൻറെ തുടക്കത്തിന് കാരണമായതെന്നും , കുടുബവഴക്കിനെ തുടർന്ന് കെറ്ററിംഗിൽ വളരെ ദാരുണമായി കൊലചെയ്യപ്പെട്ട 35 വയസുകാരിയായ അഞ്ജു അശോകിൻറെ പിഞ്ചോമനകളായ ജീവൻ, ജാൻവി എന്നിവരുടെ ഓർമ്മക്കായാണ് ഈ ചാരിറ്റി പ്രസ്ഥാനത്തിന് “ജീവൻ ട്രസ്റ് യുകെ” എന്ന് പേര് നൽകിയതെന്നും, ഈ സ്ഥാപക ട്രസ്റ്റിയും സുന്ദർലാണ്ടിലെ സീനിയർ സോഷ്യൽ വർക്കറുമായ സിബി തോമസ് തൻറെ ആമുഖ പ്രസംഗത്തിൽ പറഞ്ഞു.

യുകെയിൽ നമുക്കെന്നും ആശ്രയിക്കാവുന്നതും, ആശ്രയിക്കേണ്ടിവരുന്നതുമായ ഒന്നാണല്ലോ ജിപി സർവീസ്. എന്തെല്ലാം സർവീസുകളാണ് ഒരു ജിപി.യിൽ നിന്നും ലഭിക്കാവുന്നത് എന്നതിനെ പറ്റിയുള്ള ഒരു മുഖപുര ഡോ . സോജി അലക്സ് വ്യക്തമാക്കി. നമ്മുടെ മലയാളി കമ്മ്യൂണിറ്റിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ചൈൽഡ് വിക്ടറിം ഡൊമസ്റ്റിക് വയലൻസിനെ പറ്റി വളരെ ആഴമായ ഒരു മെസ്സേജ് സോമിനി ജോസഫ് നൽകി. നമുക്ക് ഇവിടെ സോഷ്യൽ സർവീസിൽ നിന്നും ജനറൽ പ്രാക്റ്റീഷനലിൽനിന്നും ലഭിക്കുന്ന സർവീസുകൾ എന്തൊക്കെയാണെന്ന് മലയാളി സമൂഹത്തെ ബോധവാന്മാരാക്കുക എന്നതുകൂടിയാണ് ജീവൻ ട്രസ്റ്റിന്റെ പ്രധാന ഉദ്ദേശങ്ങളിലൊന്നെന്നുകൂടി സോമിനി വ്യക്തമാക്കി.

യുകെയുടെ അക്ഷര നഗരിയായ കേംബ്രിഡ്ജിൽ വച്ച് ഈ ചാരിറ്റി സംഘടന യുടെ ഉത്‌ഘാടനം നടത്തുവാൻ സാധിച്ചത് മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ അഭിമാനകരമായ ഒന്നായി ഞങ്ങൾ കാണുന്നു. ഓണം, ക്രിസ്തുമസ്, ഈസ്റ്റർ, വിഷു, ആഘോഷങ്ങൾ മാത്രം നടത്താനുള്ള ഒരു സംഘടന മാത്രമായി തുടരുന്നതിനു പകരം തികച്ചു ഒരു സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പ്രസ്ഥാനമാണ് കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ എന്നത് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.

ഇവിടെ തെളിയുന്ന ഈ ചെറിയ തിരി ഒരു വലിയ പ്രകാശ ഗോപുരമായി ഈ നാട്ടിലെങ്ങും പ്രശോഭിക്കുവാൻ ജീവൻ ട്രസ്റ്റിന് ഇടയാവട്ടെ എന്ന് പ്രത്യാശി ക്കുന്നു. ഉൽഘാടന വേളയിലും തുടർന്നും നിങ്ങൾ തന്ന സഹകരണം ഏവർക്കും ഒരു മുതൽക്കൂട്ടാവട്ടെ. നിങ്ങളുടെ പ്രവാസജീവിതത്തിലെ പ്രതിസന്ധിയിൽ ഒരു തുണയായി ഞങ്ങളും നിങ്ങളുടെ കൂടെ ……

അതിരുകളില്ലാത്ത മറ്റോടുകൂടി ഒരിക്കൽ കൂടി പ്രൗഢ ഗംഭീരമായി സി.എം.എ ഈസ്റ്റർ വിഷു ആഘോഷ പരിപാടികൾ നടത്താൻ നേതൃത്വം നൽകിയ സി.എം.എയുടെ എല്ലാ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി. ഇതൊരു കൂട്ടായ്‌മയുടെ ശക്തിയാണ് .

ഷിബു മാത്യൂ

കാർട്ടൂണിൻ്റെ ശക്തി പരിധിക്കപ്പുറമാണ്. ചിരിക്കാനും അതിലുപരി ചിന്തിപ്പിക്കാനും കാർട്ടൂണിനു കഴിയുന്നു എന്നത് ശ്രദ്ധേയമാണ്. അതിന് വളരെ ലളിതമായ ഉദാഹരണമാണ് മലയാളത്തിൻ്റെ പ്രിയപ്പെട്ട ബോബനും മോളിയും.. അത് വായിച്ച് ചിരിക്കാത്ത മലയാളികൾ വിരളമാണ്. ചിരിയിൽ മാത്രം ഒതുങ്ങുന്നതല്ല കാർട്ടൂൺ. കലയുടെ വ്യത്യസ്ഥമായ ഒരു ഭാവത്തിനപ്പുറം സമൂഹത്തിൽ നടമാടികൊണ്ടിരിക്കുന്ന വിമർശകാത്മകമായ വിഷയങ്ങളെ വരകളിലൂടെയും ആക്ഷേപഹാസ്യങ്ങളിലൂടെയും ചോദ്യം ചെയ്യുകയാണ് കർട്ടൂണിസ്റ്റുകൾ സാധാരണ ചെയ്യുന്നത്. കാർട്ടൂണുകൾ സമൂഹത്തിൽ ഉണ്ടാക്കിയിട്ടുള്ള മാറ്റങ്ങൾ ചെറുതല്ല.

മലയാളം യുകെ ന്യൂസ് പ്രവാസി മലയാളികൾക്കായി പരിചയപ്പെടുത്തുന്ന റോയി സി .ജെയും ഇതിൽ നിന്നൊന്നും വിഭിന്നമല്ല. റോയിയുടെ കാർട്ടൂൺ പബ്ളീഷ് ചെയ്യാത്ത മാധ്യമങ്ങൾ കേരളത്തിലില്ല. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കോട്ടയത്തുനിന്നുമിറങ്ങുന്ന ആഴ്ച്ചപ്പതിപ്പുകളിൽ മുൻനിരയിൽ നിന്നിരുന്ന മംഗളത്തിനോടും മനോരമയോടും കിടപിടിച്ചിരുന്ന സഖി വാരികയിലയിരുന്നു റോയിയുടെ ആദ്യ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. അതൊരു തുടക്കമായിരുന്നു. സ്കൂൾ പഠനകാലത്ത് അഞ്ചാം ക്ലാസു മുതൽ ചിത്രരചനയിൽ റോയി ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങിയിരുന്നു. ഈ കാലയളവിൽ ജില്ലാതല മത്സരത്തിൽ വരെ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. തൻ്റെ കഴിവിനെ കൃത്യമായി മനസ്സിലാക്കിയ റോയി ശാസ്ത്രീയമായി പഠിക്കാൻ തീരുമാനിച്ചു. ഡ്രോയിംഗ് ആൻ്റ് പെയിംൻ്റിഗിൽ ഡിപ്ലോമാ ബിരുദമെടുത്തു. തുടർന്ന് ഫ്രീലാൻസായി ജോലി ചെയ്യുവാൻ തീരുമാനിച്ചു. തൻ്റെ കഴിവുകൾ പ്രകടിപ്പിക്കാൻ ഏറ്റവും നല്ല സ്ഥലം അക്ഷര നഗരിയായ കോട്ടയമാണെന്ന് റോയി തിരിച്ചറിഞ്ഞു. തുടർന്നങ്ങോട്ട് മംഗളം, മനോരമയിൽ പോക്കറ്റ് കാർട്ടൂണിന് സ്ഥിരം കോളം കിട്ടി തുടങ്ങി. സുനന്ദ, താരാട്ട്, ദീപനാളം എന്നീ പ്രസിദ്ധീകരണങ്ങളിൽ സ്ഥിരം പംക്തിയും ചെയ്തു തുടങ്ങി. ക്രിസ്റ്റീൻ മാഗസിൻ്റെ ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ വരക്കാനുള്ള അവസരവും ഇക്കാലത്ത് ലഭിച്ചു.

പാലക്കാട് പൊറ്റശ്ശേരി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകനായി ജോലി ചെയ്ത അഞ്ച് വർഷമാണ് റോയി എന്ന കാർട്ടൂണിസ്റ്റിൻ്റെ ജീവിതം അടിമുടി മറിച്ചത്. അക്കാലത്ത് റോയിയെ തേടിയെത്തിയ അവാർഡുകളുടെ എണ്ണം കൈയ്യിലൊതുങ്ങാത്തതാണ്. ഒരു കാർട്ടൂണിസ്റ്റിനപ്പുറം ചെറുകഥാ രചനയിലും നാടകരചനയിലും റോയി തൻ്റെ പ്രാവീണ്യം തെളിയ്ച്ചിട്ടുണ്ട്. അധ്യാപക ദിനത്തോട് അനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് അധ്യാപകർക്കായി സംഘടിപ്പിക്കുന്ന ചെറുകഥയ്ക്ക് രണ്ട് പ്രാവശ്യം സംസ്ഥാന അവാർഡിന് ഉടമയായി. പോസ്റ്റർ ഡിസൈനിംഗിന് സംസ്ഥാന അവാർഡ് ലഭിച്ചു. ഏകാംങ്ക നാടക രചനയ്ക്ക് സംസ്ഥാന അവാർഡ് ലഭിച്ചു. ഏത് മേഖലയിലുള്ള സർക്കാർ ഉദ്യോഗസ്ഥർക്കും പങ്കെടുക്കാൻ സാധിക്കുന്ന കേരള സെക്രട്ടറിയേറ്റ് എംബ്ലോയീസ് അസ്സോസിയേഷൻ്റെ സുരേന്ദ്രൻ സ്മാരക ചെറുകഥ അവാർഡിന് 2003 ൽ അർഹനായി.

മലയാളത്തിലെ അറിയപ്പെടുന്ന പ്രസാധകരായ ലോഗോസ് ബുക്സ് റോയിയുടെ 12കഥകളുടെ സമാഹാരം ‘റെറ്റിനയിൽ പതിയാത്തത് ‘ എന്ന പേരിൽ 2018-ൽ പ്രസിദ്ധീകരിച്ചു. കാർട്ടുൺ രചനയോടൊപ്പം കാരിക്കേച്ചറും വരയ്ക്കാറുള്ള റോയിക്ക് കാരിക്കാറ്റുമാനിയ വേൾഡ് കാരിക്കേച്ചർ എന്ന ഓൺലൈൻ മത്സരവേദിയിൽ നിന്നും പലതവണ സമ്മാനം നേടിയിട്ടുണ്ടെന്നതും അഭിനന്ദനാർഹമാണ്.

ലോകത്തെമ്പാടുമുള്ള അതിപ്രഗത്ഭരായ ക്യാരിക്കേച്ചരിസ്റ്റുകൾ മത്സരിക്കുന്ന വേദിയാണ് ഇത് എന്നത് ആണ് ഈ മത്സരത്തിന്റെ പ്രത്യേകത.

ഒരു കാലത്ത് മലയാളത്തിൽ പ്രസിദ്ധീകരിച്ചു വന്നിരുന്ന ഒട്ടുമിക്ക ക്രിസ്ത്യൻ പ്രസിദ്ധീകരണങ്ങളുടെയും ലേ ഔട്ടും ഇല്ലസ്‌ട്രേഷനും റോയിയാണ് ചെയ്തിരുന്നത്. ക്രിസ്റ്റീൻ മാസികയുടെ മലയാളം ഇംഗ്ലീഷ് ഹിന്ദി പതിപ്പുകൾ, അതിരമ്പുഴ കാരീസ്ഭവനിൽനിന്നുള്ള കാരീസ് ജ്യോതി, പാലാ രൂപതയുടെ ദീപനാളം, ആലപ്പുഴ ഐ എം എസിൽ നിന്നുള്ള സ്നേഹധാരാ, കേരള കരിസ്‌മറ്റിക് പ്രസ്ഥാനങ്ങളുടെ മുഖപത്രമായ ജീവജ്വാല എന്നിവ അവയിൽ ചിലതു മാത്രം.

നൂറുകണക്കിന് സ്നേഹിദരുടെ മുഖചിത്രങ്ങൾ വരച്ചു ഫേസ്ബുക് പേജിലൂടെ പബ്ലിഷ് ചെയ്തു വന്നിരുന്ന പംക്തി ഒരുപാടു അഭിപ്രായങ്ങളും അഭിനന്ദനങ്ങളും നേടിയിരുന്നു.

തന്റെ എൻ എച്ച് എസ് ജോലിക്കൊപ്പം ഫ്രീ ടൈമുകളിൽ യുകെയിലുള്ള സുഹൃത്തുക്കളുടെ മരിച്ചുപോയ മാതാപിതാക്കളുടെയോ വേണ്ടപ്പെട്ടവരുടെയോ ഛായചിത്രങ്ങൾ ആവശ്യമനുസരിച്ചു ഡിജിറ്റൽ ആയി വരച്ചു ക്യാൻവാസിൽ പ്രിന്റ് അടിച്ചു കൊടുക്കുകയും ചെയ്തു വരുന്നു.

2004ൽ യുകെയിലെത്തിയ റോയി എൻഎച്ച്എസിൽ ടെക്നീഷ്യനായി ജോലി ചെയ്യുമ്പോഴും കാർട്ടൂണിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആരുടെയും ശ്രദ്ധിക്കപ്പെടുന്ന രൂപം പകർത്താൻ അധിക സമയം റോയിക്കാവശ്യമില്ല.. കാർട്ടൂണായി വരയ്ക്കുന്ന ചിത്രങ്ങൾക്ക് റോയി നല്കുന്ന അടിക്കുറിപ്പാണ് റോയി എന്ന കാർട്ടൂണിന് ശക്തിയേകുന്നത്.

കാലഘട്ടത്തിനനുസരിച്ചുള്ള റോയി സി.ജെയുടെ ആക്ഷേപഹാസ്യങ്ങൾ കാർട്ടൂണായി മലയാളം യുകെ ന്യൂസിൽ പ്രസിദ്ധീകരിക്കും..

Contact details:-
Roy C J
Mobile # 07440468924

മലപ്പുറം എടവണ്ണയില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട എടവണ്ണ സ്വദേശി റിദാൻ ബാസിത്ത് വെടിയേറ്റ് മരിച്ചതെന്ന് പോലീസ് നിഗമനം. ലഹരി മരുന്ന് കേസിൽ പ്രതിയായ ഇയാളുടെ മരണം കൊലപാതകം ആണെന്ന നിഗമനത്തിലാണ് പോലീസ്. എടവണ്ണ ചെമ്പക്കുത്ത് മലയുടെ മുകളിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. മൂന്ന് വെടിയേറ്റ മുറിവുകൾ ശരീരത്തിലുണ്ടെന്ന് ഇൻക്വസ്റ്റിൽ വ്യക്തമായി . വയറിനു മുകളിൽ ആയിട്ടാണ് ഈ മൂന്ന് മുറിവുകൾ ഉള്ളത്.. കഴിഞ്ഞദിവസം വീട്ടിൽ എത്താത്തത് കാരണം വീട്ടുകാർ തെരച്ചിൽ നടത്തിയതിനെ തുടർന്നാണ് രാവിലെ 9 മണിയോടെ മൃതദേഹം കണ്ടെത്തിയത്.

ലഹരിമരുന്ന് കേസിൽ പിടിക്കപ്പെട്ട റിദാൻ ഈ അടുത്തിടെയാണ് ജാമ്യത്തിൽ ഇറങ്ങിയത്. എംഡി എം എ കടത്ത് കേസിലാണ് കരിപ്പൂർ പോലീസ് പിടികൂടിയത്. റിദാൻ്റെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. സംശയമുള്ള ചിലരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.

കൊലപാതകത്തിൻ്റെ സാധ്യതയിലേക്കാണ് സാഹചര്യങ്ങൾ വിരൽ ചൂണ്ടുന്നത്. ഫോറൻസിക്, വിരൽ അടയാള വിദഗ്ധർ സ്ഥലതെത്തി പരിശോധന നടത്തി. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് കൊണ്ടുപോയി.നിലമ്പൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ആണ് അന്വേഷണം.

വെള്ളിയാഴ്ച രാത്രിയാണ് റിദാൻ ബാസിതിനെ കാണാതായത്. തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിനൊടുവിൽ ചെമ്പക്കുത്ത് മലയുടെ മുകളിൽ നിന്നും റിദാൻ ബാസിത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

RECENT POSTS
Copyright © . All rights reserved