ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ആഗോള ഭൗമരാഷ്ട്രീയ അനിശ്ചിതത്വവും കണക്കിലെടുത്ത് ഇന്ത്യൻ ചരക്കുകപ്പലുകൾക്ക് കുറഞ്ഞ ചെലവിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഭാരത് മാരിടൈം ഇൻഷുറൻസ് പൂളിന് (BMI Pool) അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഈ നിർണായക തീരുമാനം എടുത്തത്.

ഹോർമുസ് കടലിടുക്കുൾപ്പെടെയുള്ള മേഖലകളിലെ സംഘർഷങ്ങൾ മൂലം കപ്പൽഗതാഗതം നേരിടുന്ന വെല്ലുവിളികളെ മറികടക്കുന്നതിനും, അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയിലും ഇന്ത്യൻ വ്യാപാരം തടസ്സപ്പെടാതിരിക്കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. വിദേശ ഇൻഷുറൻസ് കമ്പനികളിൽ അമിത ആശ്രയം കുറച്ച് കൂടുതൽ സ്വയംപര്യാപ്തത കൈവരിക്കാനുമിത് സഹായകരമാകും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഏകദേശം 12,980 കോടി രൂപയുടെ പരമാധികാര ഗ്യാരന്റിയോടെ ആരംഭിക്കുന്ന ഈ പദ്ധതി ഹൾ ആന്റ് മെഷിനറി, കാർഗോ, വാർ റിസ്‌ക് ഇൻഷുറൻസ് എന്നിവ ഉൾപ്പെടുന്ന സമഗ്ര പരിരക്ഷ നൽകും. പ്രാരംഭ ഘട്ടത്തിൽ 10 വർഷത്തേക്ക് നടപ്പിലാക്കുന്ന പദ്ധതിയെ പിന്നീട് അഞ്ച് വർഷം കൂടി നീട്ടാനുള്ള വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്.