ന്യൂസ് ഡെസ്ക്, മലയാളം യുകെ
കുട്ടികളുടെ കാലുകളുടെ ആരോഗ്യം മാതാപിതാക്കൾ കണ്ണിന്റെയും പല്ലിന്റെയും ആരോഗ്യത്തെ പോലെ തന്നെ പ്രധാനമായി കാണണമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി . കുട്ടികളിൽ കാലിന്റെ വശത്ത് പൊങ്ങുന്ന കുമിളകൾ പോലുള്ള പ്രശ്നങ്ങൾ വർധിക്കുന്നതായി അവർ ചൂണ്ടിക്കാണിക്കുന്നു. ചില കുട്ടികൾക്ക് ഇത്തരം പ്രശ്നങ്ങൾ ജനിതകമായി ഉണ്ടാകാമെങ്കിലും, ശരിയായ അളവിൽ അല്ലാത്ത ഷൂസ് ധരിക്കുന്നത് അവയെ കൂടുതൽ ഗുരുതരമാക്കും . തുടക്കത്തിൽ ചെറിയ അസ്വസ്ഥതയായി തോന്നുന്ന പ്രശ്നങ്ങൾ, പിന്നീട് നടക്കുന്നതിലും ശരീരഭംഗിയിലും വരെ ബാധിക്കാവുന്ന ദീർഘകാല പ്രശ്നങ്ങളായി മാറാൻ സാധ്യതയുണ്ട്.

ബ്രിട്ടനിൽ 2020 മുതൽ ആയിരത്തിലധികം ഷൂ കടകൾ അടഞ്ഞതോടെ, പ്രത്യേകിച്ച് കുട്ടികളുടെ ഷൂ ഫിറ്റിംഗ് ചെയ്യുന്ന സ്പെഷ്യലിസ്ററ് കടകളുടെ കുറവ് വലിയ പ്രശ്നമായി മാറിയിട്ടുണ്ട്. വലിയ ബ്രാൻഡുകൾ അവരുടെ സ്റ്റോറുകൾ കുറയ്ക്കുകയും ചെറിയ കടകൾ അടയുകയും ചെയ്തതിനാൽ, മാതാപിതാക്കൾക്ക് ശരിയായ സേവനം ലഭിക്കുന്നത് ബുദ്ധിമുട്ടാണ്. ഇതിന്റെ ഫലമായി, പലരും കുട്ടികൾക്ക് ഷൂസ് ഓൺലൈനായി വാങ്ങാൻ തുടങ്ങി. എന്നാൽ ശരിയായ അളവ്, വീതി, സപ്പോർട്ട് എന്നിവ പരിശോധിക്കാതെ ഷൂസ് വാങ്ങുന്നത് അപകടകരമാണെന്ന് വിദഗ്ധർ പറയുന്നു. ചില മാതാപിതാക്കൾക്ക് ശരിയായ അളവിൽ ഷൂ ലഭിക്കാൻ 50 മൈൽ വരെ യാത്ര ചെയ്യേണ്ടി വരുന്നത് ഈ പ്രശ്നത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു.

കുട്ടികളുടെ കാലുകൾ മിഡ്-ടീൻ വരെ തുടർച്ചയായി വളരുന്നതിനാൽ, ശരിയായ അളവിൽ ഇല്ലാത്ത ഷൂസ് അവരുടെ വളർച്ചയെയും ചലന ശേഷിയെയും ബാധിക്കും . ചെറുപ്പക്കാർക്ക് ഇത് കൂടുതൽ അപകടകരമാണ്, കാരണം അവർക്ക് തെന്നിപ്പോകാനും വീഴാനും സാധ്യത കൂടുന്നു. കൂടാതെ ആരോഗ്യ പ്രശ്നങ്ങൾ കാലിലെ വിവിധ ഭാഗങ്ങളിലേക്കും വ്യാപിച്ചു മുഴുവൻ ശരീരത്തിനും ദോഷകരമായി മാറാം. അതിനാൽ, കുട്ടികൾക്ക് ശരിയായ അളവിലും രൂപത്തിലും ഉള്ള ഷൂസ് തിരഞ്ഞെടുക്കുന്നതും, ആവശ്യമായ സമയത്ത് വിദഗ്ധരുടെ സേവനം ഉപയോഗിക്കുന്നതും അത്യാവശ്യമാണ് എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത് .











Leave a Reply