ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ചികിത്സയ്ക്കിടയിൽ ഡോക്ടർമാരെ പരിഭ്രാന്തരാക്കുന്ന കാര്യങ്ങൾ ഇപ്പോൾ ചർച്ചയാവുകയാണ്. ചികിത്സയ്ക്കിടയിൽ സംഭവിക്കുന്ന പല കാര്യങ്ങളും പ്രധാനപെട്ടതാണ്. ആദ്യമായി വായ മരവിച്ചിരിക്കുമ്പോൾ തുപ്പാൻ നിയന്ത്രണം നഷ്ടമാകുകയും, ഇവിടങ്ങളിൽ രോഗിയുടെ വായിൽ നിന്ന് തുപ്പൽ വീഴുകയും ചെയ്യുന്നു.

ഇത്തരം സാഹചര്യങ്ങളിൽ അസ്സിസ്റ്റന്റ് ജീവനക്കാർ ക്ലീൻ ചെയ്യാൻ വളരെയധികം കഷ്ടപെടാറുണ്ടെന്നാണ് ബക്കിംഗ്ഹാംഷെയറിലെ മാർലോവിലെ ബെസ്‌പോക്ക് സ്‌മൈലിലെ കോസ്‌മെറ്റിക് ദന്തഡോക്ടർ സാം ജേത്വ പറയുന്നത്.ചികിത്സക്കിടയിൽ ഡോക്ടറുടെ കയ്യുറയിൽ നാക്കുകൾ കൊണ്ട് സ്പർശിക്കുന്നതാണ് രണ്ടാമത്തെ കാര്യം. നോൺ-ലാറ്റക്സ് കയ്യുറകളാണ് ഉപയോഗിക്കുന്നതെങ്കിലും പലപ്പോഴും രോഗികൾ ഇത് ചെയ്യാറുണ്ടെന്നും ബ്രിട്ടീഷ് അക്കാദമി ഓഫ് കോസ്‌മെറ്റിക് ഡെന്റിസ്ട്രിയുടെ വൈസ് പ്രസിഡന്റ് കൂടിയായ ഡോക്ടർ പറഞ്ഞു.

ടൂത്ത് ബ്രഷ് ഉപയോഗിക്കുമ്പോൾ മോണയിൽ കൊണ്ട് രക്തം പുറത്ത് വരാൻ സാധ്യതയുണ്ട്. അതിനാൽ ബ്രഷ് മാറി ഉപയോഗിക്കുന്ന സാഹചര്യം ഉണ്ടായാൽ രക്തം തമ്മിൽ കൂടികലരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. വളരെ പ്രധാനപ്പെട്ട ഒരു ചികിത്സാ മേഖലയാണ് ദന്തവിഭാഗം. മോണ എപ്പോൾ വേണമെങ്കിലും രോഗം ബാധിക്കാൻ സാധ്യതയുണ്ടെന്നും, അതിനാൽ വൃത്തി എപ്പോഴും അനിവാര്യമാണെന്നും ഡോക്ടർമാർ കൂട്ടിച്ചേർക്കുന്നു.