നടിയ്‌ക്കെതിരായ അക്രമത്തില്‍ ഗുഢാലോചന നടന്നിട്ടുണ്ടെന്ന് സംവിധായകന്‍ കമല്‍.  കേസില്‍ ദിലീപുമായി ബന്ധപ്പെട്ട് സംശയമുണ്ടെങ്കില്‍ അതും അന്വേഷിക്കണം എന്നും  ചില മാധ്യമങ്ങള്‍ ടാര്‍ജറ്റ് ചെയ്‌തെന്ന് തോന്നിയപ്പോഴാണ് താന്‍ നേരത്തെ ദിലീപിനെ പിന്തുണച്ചതെന്നും ഒരു  പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കമല്‍ പറഞ്ഞു.

ആര്‍ക്കെതിരെയും ഏത് തരത്തിലുള്ള ആരോപണങ്ങള്‍ ഉണ്ടെങ്കിലും അന്വേഷിക്കണം. സിനിമയില്‍ ക്രിമിനലുകള്‍ കടന്നുകയറിയിട്ടുണ്ടെന്ന് താനാണ് ആദ്യം പറഞ്ഞത്. അപ്പോള്‍ ആ രീതിയില്‍ ഒരു ഗൂഢാലോചന നടിക്കെതിരായ അക്രമത്തില്‍ ഉണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും കമല്‍ കൂട്ടിചേര്‍ത്തു.

നടിയ്‌ക്കെതിരായ അക്രമകേസുമായി ബന്ധപ്പെട്ട പ്രതികരണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനവികാരം മാനിക്കേണ്ടിയിരുന്നു. നടിയ്ക്ക് നീതിയുറപ്പാക്കാനുള്ള പ്രതിഷേധ കൂട്ടായ്മകളെ പിന്തുണക്കും എന്നും  സംഭവശേഷം നടി കാണിച്ച ധൈര്യം എല്ലാവര്‍ക്കും മാതൃകയാണെന്നും കമല്‍ പറഞ്ഞു.എന്നാല്‍ ആദ്യം ദിലീപിനെ പിന്തുണച്ച കമലിന്റെ പെട്ടന്നുള്ള നിലപാട് മാറ്റത്തിനു കാരണം മഞ്ജൂ വാരിയര്‍ ആണെന്നും പറയപെടുന്നു .കമലിന്റെ പുതിയ ചിത്രം ആമിയില്‍ മഞ്ജൂ ആണ് നായിക. ദിലീപിന് പരസ്യപിന്തുണ നല്‍കിയാല്‍ അത് മഞ്ജൂവിനെ ചൊടിപ്പിക്കുമോ എന്ന കമലിന്റെ ഭയമാണ് ഇപ്പോള്‍ ഈ നിലപാട് മാറ്റത്തിന് കാരണം എന്നാണ് സിനിമയ്ക്കകത്ത് നിന്നുള്ള അടക്കംപറച്ചില്‍ .