കോഴിക്കോട്: ഗെയില്‍ പൈപ്പ്‌ലൈന്‍ വിരുദ്ധ സമരത്തില്‍ അതിക്രമം നടത്തിയത് മലപ്പുറത്തു നിന്നുള്ള തീവ്രസ്വഭാവമുള്ള സഘടനയാണെന്ന് മുക്കം റൂറല്‍ എസ്പി. ഗൂഢാലോചനയുടെ ഭാഗമായാണ് അക്രമം നടത്തിയതെന്നും പോലീസ് അതിക്രമത്ത ന്യായീകരിച്ചുകൊണ്ട് എസ്പി പറഞ്ഞു. 500 പേര്‍ക്കെതിരെ സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഗെയില്‍ വാതക പൈപ്പ് ലൈനിനെതിരെ കോഴിക്കോട്ട് ജനങ്ങള്‍ ഒരു മാസമായി സമരത്തിലാണ്.

കഴിഞ്ഞ ദിവസം നാട്ടുകാര്‍ റോഡ് ഉപരോധിച്ചുള്ള സമരം നടത്തിയിരുന്നു. പോലീസ് ഈ ഉപരോധം നീക്കാന്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. എരഞ്ഞിമാവില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍വെ നടത്താനെത്തിയ ഉദ്യോഗസ്ഥരുടെ വാഹനം സമരക്കാര്‍ അക്രമിച്ചതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. ലാത്തിച്ചാര്‍ജില്‍ ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു.

എരഞ്ഞിമാവില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍വെ നടത്താനെത്തിയ ഉദ്യോഗസ്ഥരുടെ വാഹനം സമരക്കാര്‍ അക്രമിച്ചതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. മാധ്യമ പ്രവര്‍ത്തകനുള്‍പ്പടെ നിരവധി പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. പൊലീസിന്റെ നടപടികളില്‍ പ്രതിഷേധിച്ചും ഗെയില്‍ പൈപ്പ്‌ലൈനെതിരേയും കീഴുപറമ്പ്, കൊടിയത്തൂര്‍, കാരശ്ശേരി എന്നീ മൂന്ന് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സമരം തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് പോലീസ് നടപടിയെന്ന് സമരസമിതി അറിയിച്ചു. എരഞ്ഞിക്കാവില്‍ സമരപ്പന്തല്‍ പൊളിച്ച് സമരക്കാരെ അറസ്റ്റ് ചെയ്തവരെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിക്കാന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയവരെ ലാത്തിച്ചാര്‍ജ് ചെയ്യുകയായിരുന്നു. സ്ഥലം എംഎല്‍എ എ.സി.മൊയിന്‍കുട്ടി, എം.ഐ.ഷാനവാസ് എംപി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ലാത്തിച്ചാര്‍ജ്.