തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ഗാനരചന നടത്തിയ സെക്രട്ടേറിയറ്റ് ജീവനക്കാരനും ഇടത് അനുകൂല സർവീസ് സംഘടനാ നേതാവുമായ പൂവത്തൂർ ചിത്രസേനന്റെ സേവനം യുഡിഎഫ് സർക്കാർ അവസാനിപ്പിച്ചു. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ മുൻ നേതാവായിരുന്ന ചിത്രസേനൻ സെക്രട്ടേറിയറ്റിലെ സേവനത്തിൽ തുടർന്നിരുന്നതാണ്.

പൊതുഭരണ വകുപ്പിൽ നിന്ന് വിരമിച്ച ശേഷം ധനകാര്യ വകുപ്പിൽ സ്പെഷൽ മെസഞ്ചറായി തുടരുകയായിരുന്ന ചിത്രസേനന്റെ നിയമനം നേരത്തേ തന്നെ വിവാദമായിരുന്നു. മുഖ്യമന്ത്രിയെ സ്തുതിച്ച് എഴുതിയ ഗാനത്തെ തുടർന്നാണ് അദ്ദേഹത്തിന് പ്രത്യേക നിയമനം ലഭിച്ചതെന്ന ആരോപണവും ഉയർന്നിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചിത്രസേനൻ രചിച്ച ‘ഇരുളടഞ്ഞ പാതയിൽ ജ്വലിച്ച സൂര്യനായി’ എന്ന ഗാനമാണ് ശ്രദ്ധ നേടിയത്. അന്നത്തെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സംഘടനാ ഭാരവാഹികൾ ഗാനം ആലപിച്ചതും പിന്നീട് രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.