സ്റ്റോക്ക് ഓൺ ട്രെന്റിലെ ഐ ഒ സി യൂണിറ്റ് കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വീക്ഷിക്കുന്നതിനായി വിപുലമായ ഒരുക്കങ്ങൾ സജ്ജമാക്കുകയും കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ഉജ്ജ്വലമായ വിജയം ആവേശപൂർവ്വം ആഘോഷിക്കുകയും ചെയ്തു.

സ്റ്റോക്ക് ഓൺ ട്രെൻ്റിലെ റോയൽ സ്പൈസ് റസ്റ്റോറൻറ് ഹാളിൽ പ്രത്യേകം തയ്യാറാക്കിയ ബിഗ് സ്ക്രീനുകളിൽ തെരഞ്ഞെടുപ്പ് ഫലം വീക്ഷിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു രാത്രി 11 മണിയോടെ പ്രവർത്തകർ കോൺഗ്രസിന്റെ കൊടികളുമേന്തി എത്തിചേർന്നു . ഓരോ മണ്ഡലങ്ങളിലും ലീഡ് നില ഉയരുന്നതനുസരിച്ച് ആവേശപൂർവം മുദ്രാവാക്യം വിളികളുമുയർന്നു. ഇതിനിടയിൽ മുൻ പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തലയും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയെന്നും ഡീൻ കുര്യാക്കോസ് എംപിയും വീഡിയോ കോളിൽ പ്രവർത്തകരെ അഭിസംബോധന ചെയ്തത് ആവേശം വാനോളം ഉയർത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഐഒസി. യു.കെ സ്റ്റോക്ക് ഓൺ ട്രെൻ്റ് യൂണിറ്റ് പ്രസിഡൻറ് ശ്രീ. ജോഷി വർഗീസ് സീറ്റുകള്‍ 100 കടന്നത്തോടെ മധുരം വിതരണം ചെയ്തു വിജയം ആഘോഷിച്ചു. വിജി.കെ.പി. സജി മുളയ്ക്കൻ, ജിജോമോൻ ജോർജ് മുളയ്ക്കൽ, ഷിൻ്റോ വർഗീസ്, അനൂജ് തോമസ് പാറക്കാട്ടേൽ,തോമസ് പോൾ, സജിമോൻ, അബിനേഷ് , സിബി സെബാസ്റ്റ്യൻ, നോബിൾ , ജിയോ റാത്തപ്പിള്ളിൽ , ജിബിൻ റോയി താന്നിക്കൽ,സോണി മാളിയേക്കൽ, സജി ജോസഫ്, ജോസ് റോയൽ സ്പൈസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി മൂന്നാം തീയതി രാത്രി 11 മണിക്കാരംഭിച്ച ആഘോഷ പരിപാടികൾ രാവു കഴിഞ്ഞ് നേരം പുലർന്ന് നാലാം തീയതി ഉച്ചയോടു കൂടിയാണ് അവസാനിച്ചത്.