ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: എസെക്സിലെ കോൾചെസ്റ്റർ ആശുപത്രിയിൽ നേഴ്‌സ് പ്രാക്ടീഷണറായി സേവനമനുഷ്ഠിച്ചിരുന്ന കോട്ടയം തീക്കോയി സ്വദേശിനി ജസ്റ്റിൻ ജോർജ് (58) ലണ്ടനിൽ നിര്യാതയായി. ദീർഘകാലമായി യു കെയിലെ ആരോഗ്യരംഗത്ത് പ്രവർത്തിച്ചിരുന്ന ജസ്റ്റിൻ മലയാളി സമൂഹത്തിനിടയിലും സുപരിചിതയായിരുന്നു.

പൊതുരംഗത്തും സാമുദായിക, ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന ജസ്റ്റിൻ, ക്ലാക്ടണിലെ സീറോ-മലബാർ ദേവാലയത്തിലെ പാരിഷ് കമ്മിറ്റി അംഗമായും വേദപാഠ അധ്യാപികയായും ദീർഘകാലം സേവനം അനുഷ്ഠിച്ചു. സൗമ്യമായ ഇടപെടലുകളിലൂടെയും സാമൂഹിക പ്രവർത്തനങ്ങളിലൂടെയും നിരവധി പേരുടെ പ്രിയങ്കരിയായി മാറിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജസ്റ്റിന്റെ വിയോഗവാർത്ത യു കെയിലെ മലയാളി സമൂഹത്തെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി. സംസ്കാര ചടങ്ങുകളുടെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

ജസ്റ്റിൻ ജോർജിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.