പരിപാടികളുടെ മുഖ്യ അഥിതിയായി എത്തിയ ഡോക്ടര്‍ സുസന്‍ കുരുവിള ,ഡോക്ടര്‍ ജോർജ് കുരുവിള എന്നിവരും ലിമയുടെ പ്രസിഡന്റ്‌ ജോയി അഗസ്തി, സെക്രട്ടറി ജിനോയി മാടൻ ട്രസ്റ്റിജോയിമോൻ തോമസും മറ്റ് വനിത കമ്മിറ്റി ഭാരവാഹികളും കൂടി നിലവിളക്കിൽ ഭദ്രദിപം കൊളുതി കൊണ്ട് ലിമയുടെ പരിപാടികള്‍ക്കു തുടക്കമിട്ടു ,പിന്നിട് കുട്ടികളെകൊണ്ട് വിഷുക്കണികാണിച്ചു അതിനുശേഷം വിഷുകൈനീട്ടം ലിമ സ്പോൺസർ RFT ഫിലിംസ് എംഡി ശ്രീ റൊണാൾഡ് നൽകി.
ഡോക്ടര്‍ സുസന്‍ കുരുവിളയും ,ഡോക്ടര്‍ ജോർജ് കുരുവിളയും ചേര്‍ന്നു കുട്ടികൾക്ക് ഈസ്റ്റെർ എഗ്ഗ്സ് നല്‍കി .

ആശംസകള്‍ നേര്‍ന്നു കൊണ്ട് ഡോക്ടര്‍ സുസന്‍ ജോർജ്, സ്വാഗതം ശ്രീ ജിനോയി മാടൻ, നന്ദി ശ്രീ ജോയി മോൻ തോമസ് എന്നിവര്‍ സംസാരിച്ചു.
വിസ്റ്റന്‍ ടൌണ്‍ ഹാളിലാണ് പരിപാടികള്‍ അരങ്ങേറിയത് .

കുട്ടികളും,മുതിര്‍ന്നവരും വിവിധതരം കലാപരിപാടികള്‍ അവതരിപ്പിച്ചു, ഈ വർഷം ലിമ നടത്തിയ രാധ, കൃഷ്ണ മത്സരം വളരെ ആവേശകരം ആയിരുന്നു.
ലിവർപൂൾ ഡാൻസ് മാസ്റ്റർ മജെഷിന്റെ സരിഗമ ഡാന്‍സ് ഗ്രൂപ്പ്, റിയയുടെ ഡിഫാമം ഡാൻസ് ഗ്രൂപ്പ്‌ എന്നിവർ അവതരിപ്പിച്ച ഡാൻസുകൾ കാണികളുടെ പ്രേശoസ പിടിച്ചു പറ്റി. കൂടാതെ ലിമ മുൻ പ്രസിഡന്റ്‌ ഹരികുമാര്‍ ഗോപാലന്റെ ശ്രീ കൃഷ്ണവേഷവും, അദ്ദേഹത്തിന്റെ മകൾ ദേവുവിന്റ രാധവേഷവും, ശ്രീ ഷാജുവിന്റെ Shaju Padayattil കുചേലൻ വേഷവും, ശ്രീ റോയി മാത്യുവിന്റെ യേശുവിന്റെ വേഷവും കാണികളുടെ നിലക്കാത്ത കയ്യടി നേടി.രാധാകൃഷ്ണ മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകിയത് ശ്രീകൃഷ്ണനും, യേശു ക്രിസ്തുവും ആയിരുന്നു.

വൈകുന്നേരം 6 മണിക്കാരംമ്പിച്ച പരിപാടികള്‍ രാത്രി 10 മണി വരെ തുടര്‍ന്നു.
തുടർന്ന് ഡിജെയും ഉണ്ടായിരുന്നു.
വളരെ രുചികരമായ ഭക്ഷണമാണ് അതിഥികള്‍ക്ക് വേണ്ടി ലിമ ഒരുക്കിയിരുന്നത് .
അവസാനം എല്ലാവരും ചേർന്ന് ഇന്ത്യയുടെ ദേശിയ ഗാനം ആലപിച്ചു പരിപാടികൾ സമാപിച്ചു.