ഷിബു മാത്യു

കഴിഞ്ഞ കുറെ ദിവസങ്ങളിലായി മലയാളം യുകെ ന്യൂസിന്റെ ഈ വർഷം ഒക്ടോബർ 28-ാം തീയതി സ്കോട്ട് ലാൻഡിൽ സംഘടിപ്പിക്കുന്ന അവാർഡ് നൈറ്റിന്റെ തിരക്കിലാണ് മലയാളം യുകെ ന്യൂസിന്റെ അണിയറ പ്രവർത്തകർ. തിരക്കിനിടയിലും ചില ആകസ്മിക സംഭവങ്ങൾ നമ്മൾക്ക് പ്രോത്സാഹനവും സന്തോഷവും തരുന്നതാണ്. 2022 ഒക്ടോബർ 8-ാം തീയതി വെസ്റ്റ് യോർക്ക് ഷെയറിൽ വച്ച് മലയാളം യുകെ ന്യൂസ് സംഘടിപ്പിച്ച അവാർഡ് നൈറ്റ് 2022 -ലെ മികച്ച ചെറുകഥാകൃത്തിനുള്ള അംഗീകാരം ലഭിച്ചത് തിരുവല്ല മാക്ഫാസ്റ്റ് കോളേജിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗം വകുപ്പ് മേധാവിയായ പ്രൊഫ. റ്റിജി തോമസിനാണ് . എന്നെ ഈ കുറിപ്പ് എഴുതാൻ പ്രേരിപ്പിച്ച ഘടകം ഈ വർഷം അതേ ദിവസം ഒക്ടോബർ 8-ാം തീയതി കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ യാത്രാ വിവരണ മത്സരത്തിൽ പ്രൊഫ. റ്റിജി തോമസ് സമ്മാനാർഹനായി എന്ന വാർത്തയാണ്. രണ്ടു വർഷങ്ങളിൽ ഒരേ ദിവസം തേടിയെത്തിയ അംഗീകാരങ്ങളുടെ പേരിൽ മലയാളം യുകെ ന്യൂസ് കുടുംബാംഗങ്ങളുടെ അഭിനന്ദനങ്ങൾ പ്രൊഫ. റ്റിജി തോമസിന് നേരുന്നു. മാക് ഫാസ്റ്റ് കോളേജ് ഫോറസ്റ്ററി ക്ലബ്ബിൻറെ ഭാഗമായി അധ്യാപകരും വിദ്യാർത്ഥികളും നടത്തിയ ഫോറസ്റ്ററി വിസിറ്റിന്റെ അടിസ്ഥാനമായുള്ള യാത്രാവിവരണത്തിനാണ് സമ്മാനം ലഭിച്ചത്.

റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹ രചയിതാവാണ് . റ്റിജി തോമസിന്റെ രചനകൾ ഓണം പതിപ്പ് ഉൾപ്പെടെയുള്ള വിശേഷാ അവസരങ്ങളിൽ മലയാളം യുകെയിൽ ഒഴിവാക്കാനാവാത്ത വിഭവങ്ങളിൽ ഒന്നാണ്.

ലോകമെമ്പാടുമുള്ള എല്ലാ വിഭാഗം എഴുത്തുകാരുമായും മലയാളം യുകെ ന്യൂസിനെ ബന്ധിപ്പിക്കുന്നതിൽ ഒരു മുഖ്യ കണ്ണിയായി റ്റിജി തോമസ് പ്രവർത്തിച്ചു എന്ന് വളരെ അഭിമാനത്തോടെ പറയാൻ സാധിക്കും. ഒരു ഓൺലൈൻ പത്രത്തിലും ഇല്ലാത്ത രീതിയിൽ അത്തം മുതൽ തിരുവോണം വരെ കഴിഞ്ഞ നാല് വർഷങ്ങളിലും പ്രിയ വായനക്കാർക്ക് സാഹിത്യ സദ്യ ഒരുക്കുന്നതിന്റെ മുഖ്യ ചാലകശക്തി റ്റിജി തോമസ് ആയിരുന്നു.  നിലവിൽ മലയാളം യു കെ ന്യൂസിൽ എഴുതുന്ന യുകെ സ്മൃതികൾ എന്ന യാത്രാവിവരണ പംക്തി കഴിഞ്ഞവർഷം അവാർഡ് നൈറ്റിന്റെ ഭാഗമായി യുകെയിൽ അദ്ദേഹം നടത്തിയ സന്ദർശനത്തെ ആസ്പദമാക്കി എഴുതിക്കൊണ്ടിരിക്കുന്നതാണ്.

 

മലയാളം യുകെയും സ്കോ ട്ട്ലാൻഡിലേ മലയാളി സംഘടനകളുടെ സംഘടനയായ യുസ്മയുടെ സഹകരണത്തോടെ ഒക്ടോബർ 28 -ന് നടത്തുന്ന അവാർഡ് നൈറ്റിനായുള്ള ഒരുക്കങ്ങൾ ഗ്ലാസ്ഗോയിലെ ബെൻസ് ഹിൽ അക്കാഡമിയിൽ പുരോഗമിക്കുകയാണ്. യുസ്മ നാഷണൽ കലാമേളയോടെ 12 മണിക്കാണ് പരിപാടികൾ ആരംഭിക്കുക. കാണികൾക്ക് കലയുടെ ദൃശ്യവിരുന്ന് ഒരുക്കുന്ന നിരവധി പരിപാടികൾ ആണ് വേദിക്ക് പിന്നിൽ ഒരുങ്ങുന്നത്. സ്കോട്ട് ലൻഡിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ നാഴിക കല്ലാകുന്ന കലയുടെ മാമാങ്കത്തിനാണ് ഒക്ടോബർ 28 -ന് തിരി തെളിയുക.

ഗ്ലാസ്ഗോയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ വർണ്ണാഭമായ സാങ്കേതീക സജ്ജീകരണങ്ങാണ് മലാളം യുകെ ന്യൂസ് ഒരുക്കുന്നത്. മെഗാ വീഡിയോ വാൾ, താളത്തിനൊത്ത് നൃത്തം ചെയ്യുന്ന അത്യാധുനിക ലൈറ്റിംഗ് സംവിധാനം, മത്സരാർത്ഥികൾക്ക് ഓരോ ചുവിടലും ഊർജ്ജമേകുന്ന കൃത്യമായ ശബ്ദ നിയന്ത്രണങ്ങൾ, ലോകമെമ്പാടും തൽസമയം കണ്ടാസ്വദിക്കാൻ ലൈവ് ടെലികാസ്റ്റിംഗ് തുടങ്ങിയവയെല്ലാം അവാർഡ് നൈറ്റിൻെറ പ്രത്യേകതകളിൽ ചിലതാണ്. കൃത്യമായ വോളണ്ടിയറിംഗ് സംവിധാനവും മിതമായ നിരക്കിൽ രുചികരമായ ഭക്ഷണവും പരിപാടിയിലുടനീളം ലഭ്യമാണ്. കോച്ചുകളുൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുന്നുള്ള സൗകര്യവുമുണ്ട്.

ഇൻഷുറൻസ്, മോർട്ട്ഗേജ് അഡ്വൈസ് രംഗത്ത് വർഷങ്ങളായി യുകെ മലയാളികൾ ആശ്രയിക്കുന്ന വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവീസ്, രുചിപ്പെരുമയിൽ യുകെ മലയാളികൾക്കിടയിൽ പേര് കേട്ട തറവാട് റസ്റ്റോറന്റ് എന്നിവരാണ് മലയാളം യുകെ അവാർഡ് നൈറ്റിൻെറ മുഖ്യ പ്രായോജകർ.

ഗ്ലാസ്ഗോയിൽ നടക്കുന്ന കലാമാമാങ്കം കണ്ട് ആസ്വദിക്കാനായിട്ട് യുകെയിലുള്ള എല്ലാ മലയാളികളെയും മലയാളം യുകെയും യുസ്മയും ഗ്ലാസ്ഗോയിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ് .

മലയാളം യുകെ അവാർഡ് നൈറ്റിന്റെയും യുസ്മ കലാമേളയുടെയും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ബിൻസു ജോൺ, റഗ്ബി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ് – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277

യുസ്മ കൾച്ചറൽ കോർഡിനേറ്റർമാരായ റീന സജി 07809486817 (ലിവിംഗ്സ്റ്റൺ) , ഷിബു സേവ്യർ (ഫാൽ കീർക്ക്) 07533554537 എന്നിവരെയോ ബന്ധപ്പെടാവുന്നതാണ്.