വെസ്റ്റ് യോർക് ഷെയറിലെ പ്രമുഖ മലയാളി അസോസിയേഷനായ വെസ്റ്റ് യോർക് ഷെയർ മലയാളി അസോസിയേഷന് പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ജോജി തോമസ് (പ്രസിഡൻറ്), മാൻസൺ വർഗീസ് (സെക്രട്ടറി) , ബിജുമോൻ ചാക്കോ (ട്രഷറർ ), രാഖി രാഘവ് (വൈസ് പ്രസിഡൻറ്), അനു സിബി (ജോയിൻറ് സെക്രട്ടറി) തുടങ്ങിയവർ ഭാരവാഹികളായ കമ്മറ്റിയിൽ ജിമ്മി ദേവസ്യക്കുട്ടി സ്പോർട്സ് കോ- ഓർഡിനേറ്ററായും, അനീഷ് ചെറിയാൻ, സൂര്യ രാധാകൃഷ്ണൻ ഷാനു വി ജോസഫ്, മഞ്ജു സജിത്ത് ശ്രീ ലക്ഷ്മി ആദർശ് തുടങ്ങിയവർ കോ – ഓർഡിനേറ്റഴ്സായി പ്രവർത്തിക്കും. ഒലിവിയാണ് യൂത്ത് കോർഡിനേറ്റർ. വരും വർഷത്തെ വെസ്റ്റ് യോർക് ഷെയർ മലയാളി അസോസിയേഷൻ്റെ പ്രവർത്തനങ്ങളിൽ എല്ലാ അംഗങ്ങളുടെയും പിന്തുണ കമ്മിറ്റിക്ക് വേണ്ടി പ്രസിഡൻറ് ജോജി തോമസ് അഭ്യർത്ഥിച്ചു .


ഏപ്രിൽ 11 -ാം തീയതി ശനിയാഴ്ച നടന്ന ഈസ്റ്റർ, വിഷു, റംസാൻ ആഘോഷ പരിപാടിയിലാണ് പുതിയ കമ്മിറ്റി ചുമതലയേറ്റെടുത്തത്. 2025 – 26 ലെ WYMA കമ്മിറ്റിക്കുവേണ്ടി മുൻ പ്രസിഡൻ്റ് സിബി മാത്യു എല്ലാ അംഗങ്ങളോടും സഹകരണത്തിന് നന്ദി അറിയിച്ചു. യുക്മയുടെ നേതൃത്വത്തിൽ നാഷണൽ ലെവലിൽ നടത്തിയ മത്സരങ്ങളിൽ പങ്കെടുക്കാൻ മുൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെസ്റ്റ് യോർക് ഷെയർ മലയാളി അസോസിയേഷന് സാധിച്ചിരുന്നു. 2025 – 26 കാലഘട്ടത്തെ റിപ്പോർട്ട് സജേഷ് സോമനും, വരവു ചെലവ് കണക്കുകൾ ജിജോ ചുമ്മാറും അവതരിപ്പിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ കൊണ്ട് ആസ്വാദ്യകരമായിരുന്നു ഈസ്റ്റർ, വിഷു, റംസാൻ ആഘോഷങ്ങൾ .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ