ബലാത്സംഗവും വധശ്രമവും ഉൾപ്പെടെയുള്ള കേസിൽ മുൻ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ നെയ്യാറ്റിൻകര ഫാസ്റ്റ് ട്രാക്ക് കോടതി കുറ്റവിമുക്തനാക്കി. പരാതിക്കാരിയടക്കം പ്രധാന സാക്ഷികൾ മൊഴി മാറ്റിയതോടെയാണ് കോടതി പ്രതികളെ വെറുതെവിട്ടത്. എംഎൽഎയായിരിക്കെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നും കൊല്ലാൻ ശ്രമിച്ചെന്നുമായിരുന്നു എൽദോസിനെതിരായ ആരോപണം.

2022 സെപ്റ്റംബറിലായിരുന്നു തിരുവനന്തപുരം സ്വദേശിനിയായ യുവതി എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതി നൽകിയത്. വീട്ടിൽ നിന്ന് ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയി കോവളത്തെ ആത്മഹത്യാമുനമ്പിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചുവെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് പരാതിയിൽ ഉന്നയിച്ചിരുന്നത്. പരാതി പിൻവലിക്കാൻ പണം വാഗ്ദാനം ചെയ്തതായും ഭീഷണിപ്പെടുത്തിയതായും യുവതി നേരത്തെ വെളിപ്പെടുത്തിയിരുന്നു. എൽദോസിന്റെ സുഹൃത്തുക്കളായ റിനിഷയും നൂറുദ്ദീനും കേസിൽ പ്രതികളായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി വിചാരണ ആരംഭിച്ച ശേഷമാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. കോടതിയിൽ ഹാജരായ പരാതിക്കാരി എൽദോസ് തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് മൊഴി മാറ്റി. മറ്റു സാക്ഷികളും പ്രതികൾക്ക് അനുകൂലമായി മൊഴിനൽകിയതോടെ കോടതി എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി. ഈ കേസ് കാരണം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽദോസിന് കോൺഗ്രസ് സീറ്റ് നിഷേധിച്ചിരുന്നു.