ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ ദേശീയ ആരോഗ്യ സേവനമായ എൻഎച്ച്എസ്, ആരോഗ്യരംഗത്ത് കൃത്രിമബുദ്ധിയുടെ ഉപയോഗം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 5.05 ലക്ഷം ഡോക്ടർമാർക്കും നേഴ്സുമാർക്കും മറ്റ് ജീവനക്കാർക്കും മൈക്രോസോഫ്റ്റ് 365 കോപൈലറ്റ് ലഭ്യമാക്കാൻ തീരുമാനിച്ചു. ആരോഗ്യരംഗത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ എഐ വിന്യാസങ്ങളിലൊന്നായാണ് പദ്ധതിയെ വിശേഷിപ്പിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മുൻപ് 90 എൻഎച്ച്എസ് സ്ഥാപനങ്ങളിലായി 30,000 ജീവനക്കാരെ ഉൾപ്പെടുത്തി നടത്തിയ പരീക്ഷണ പദ്ധതിയിൽ കോപൈലറ്റ് ഉപയോഗിച്ചവർക്ക് പ്രതിദിനം ശരാശരി 43 മിനിറ്റ് ഭരണപരമായ ജോലിസമയം ലാഭിക്കാനായതായി കണ്ടെത്തി. ഇതുവഴി രോഗി പരിചരണത്തിനും ചികിത്സാ സേവനങ്ങൾക്കും കൂടുതൽ സമയം കണ്ടെത്താൻ കഴിയുമെന്നാണ് എൻഎച്ച്എസ് വിലയിരുത്തുന്നത്.

ആദ്യ ആറുമാസത്തിനുള്ളിൽ രണ്ട് ലക്ഷം ജീവനക്കാരെയും ഒരു വർഷത്തിനുള്ളിൽ 5.05 ലക്ഷം ജീവനക്കാരെയും പദ്ധതിയുടെ ഭാഗമാക്കാനാണ് ലക്ഷ്യമിടുന്നത്. വിപുലമായ പരിശീലന പരിപാടിയോടെയാണ് പദ്ധതി നടപ്പാക്കുക. ഭരണച്ചെലവ് കുറയ്ക്കാനും ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും രോഗികൾക്ക് കൂടുതൽ വേഗത്തിൽ സേവനം ലഭ്യമാക്കാനും എഐ സഹായിക്കുമെന്നാണ് എൻഎച്ച്എസും മൈക്രോസോഫ്റ്റും വ്യക്തമാക്കുന്നത്.