ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഋഷി സുനക് സർക്കാരിന് ഇരുട്ടടിയയായി കിംഗ്‌സ്‌വുഡ്, വെല്ലിംഗ്ബറോ ഉപതെരഞ്ഞെടുപ്പുകളിൽ ലേബർ പാർട്ടിക്ക് ജയം. വെല്ലിംഗ്ബറോയിൽ ലേബർ സ്ഥാനാർത്ഥി ജനറൽ കിച്ചൻെറ വിജയം 2001ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷമുള്ള പാർട്ടിയുടെ ആദ്യ വിജയമാണ്. 7,408 വോട്ടുകൾ നേടിയ കൺസർവേറ്റീവിൻ്റെ ഹെലൻ ഹാരിസണെ പിന്തള്ളി 13,844 വോട്ടുകൾക്കാണ് കിച്ചൻ സീറ്റ് നേടിയത്. സൗത്ത് ഗ്ലൗസെസ്റ്റർഷെയർ മണ്ഡലമായ കിംഗ്‌സ്‌വുഡിൽ ലേബർ 11,000 -ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.

ഇന്ധനവും വാതകങ്ങളും സംബന്ധിച്ച സർക്കാരിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് ടോറിയുടെ മുൻനിര ശബ്ദമായ ക്രിസ് സ്കിഡ്മോർ രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. അതേസമയം റിഫോം യുകെ പാർട്ടിയുടെ ഡെപ്യൂട്ടി കോ-ലീഡർ ബെൻ ഹബീബ് വെല്ലിംഗ്ബറോ ഉപതെരഞ്ഞെടുപ്പിൽ 13% വോട്ട് നേടി. ഇതുവരെയുള്ള പാർലമെൻ്റിലെ ഒരു ഉപതെരഞ്ഞെടുപ്പിലെ ഏറ്റവും മികച്ച പ്രകടനമാണ് ഈ വർഷം പാർട്ടി കാഴ്ചവെച്ചതെന്ന് ഹബീബ് പ്രതികരിച്ചു.

തെക്ക്-കിഴക്കൻ ലണ്ടനിലെ ലെവിഷാമിൻ്റെ മേയർ സ്ഥാനം രാജിവെച്ച് ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച ഡമിയൻ ഈഗൻ, 11,1176 വോട്ടുകൾ ലഭിച്ചു. അതേസമയം രണ്ടാം സ്ഥാനത്ത് എത്തിയ കൺസർവേറ്റീവിൻ്റെ സ്ഥാനാർത്ഥി സാം ബ്രോമിലിക്ക് 8,675 വോട്ടുകളാണ് ലഭിച്ചത്. കിംഗ്‌സ്‌വുഡിലും വെല്ലിംഗ്‌ബറോയിലും ലേബർ നേടിയ വിജയത്തോടെ ഈ പാർലമെൻ്റിൻ്റെ കാലത്ത് കൺസർവേറ്റീവുകൾ പരാജയപ്പെട്ട തിരഞ്ഞെടുപ്പുകളുടെ എണ്ണം പത്തായി.