സണ്ണിമോന്‍ പി. മത്തായി

ജനപങ്കാളിത്തം കൊണ്ടും ചിട്ടയായ പ്രവര്‍ത്തനം കൊണ്ടും ഡസയിലെ ഒരുമഹാ സംഗമമായി മാറിയ 4-ാമത് പുതുപ്പളളി നിയോജക മണ്ഡലം സംഗമം പ്രൗഢഗംഭീരമായി സമാപിച്ചു. ഇപ്‌സ്വിച്ചിലെ ഗ്രേറ്റ് ബ്ലെക്കന്‍ഹാം വില്ലേജ് ഹാളില്‍ വച്ച് നടത്തപ്പെട്ട സംഗമത്തിന് യുകെയുടെ നാനാഭാഗത്തുനിന്നുളള 51 കുടുബങ്ങള്‍ പങ്കെടുത്തു. വിരുന്നുകാരില്ലാതെ എല്ലാവരും വീട്ടുകാരായി എകമനസ്സോടെ സന്തോഷത്തോട് സമാധാനത്തോട് നാടിന്റെ ഓര്‍മ്മകളും പങ്കുവച്ച് നാടിന്റെ സ്വന്തം കലാരൂപങ്ങള്‍ ആയ പകിടകളിയും പകിട പകിട പന്ത്രണ്ട് എന്നവിളിയില്‍ ഹാളും പരിസരവും പ്രകമ്പനംകൊണ്ടു.

ആവേശകരമായ മത്സരത്തില്‍ അനില്‍ ട്രോഫി നേടി. ആവേശകരമായ നാടന്‍പന്തുകളില്‍ ജേക്കബ് ജി.കുര്യാക്കോസിന്റെ ടീം ട്രോഫി നേടി. വനിതകളുടെ വടംവലിയില്‍ മിനിയൂടെ ടീമും പുരുഷന്‍മാരുടെ വടംവലിയില്‍ ജയ്‌മോന്റെ ടീമും ട്രോഫി കരസ്ഥമാക്കി. രാവീലെ 9 മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നാട്ടില്‍ നിന്ന് മക്കളുടെ ഭവനം സന്ദര്‍ശിക്കാന്‍ എത്തിയ നാല് അമ്മമാര്‍ ഉത്ഘാടനത്തിനു തിരികൊളുത്തി.

പ്രസിഡണ്ട് സണ്ണിമോന്‍ മത്തായി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ബിജൂ ജോണ്‍ സ്വാഗതവും ജെയിന്‍ കുരിയാക്കോസ് നന്ദിയും പറഞ്ഞു. യുകെയിലെ പ്രമുഖ നിയമജ്ഞന്‍ ബൈജു വര്‍ക്കി ജോലിയിലും നമ്മുടെ പ്രായോഗിക ജിവിതത്തില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെപ്പറ്റി ക്‌ളാസ് എടുത്തു. മുന്നുനേരവും തനിനാടന്‍ വിഭവങ്ങള്‍ കൊണ്ടുളള ഭക്ഷണം നാടിന്റെ പൈതൃകവും ഗ്രൃഹാതുര ചിന്തകളും തൊട്ടുണര്‍ത്തി.

6ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സംഗമം എറ്റവും മികച്ചതാക്കി തിര്‍ക്കുവാന്‍ കഠിന പരിശ്രമം ചെയ്ത ബിജു ജോണ്‍, ജെയിന്‍ കുര്യാക്കോസ്, സണ്ണിമോന്‍ മത്തായി എന്നിവരെ സമ്മേളനം പ്രശംസിച്ചു. ജോര്‍ജ് ജോണ്‍, ജിത്തു രാജ്, ബ്ലെസ്സന്‍ എന്നിവര്‍ ഭക്ഷണത്തിനും വിവിധ പരിപടികള്‍ക്കും നേതൃത്വം നല്‍കി.

ബിജു തമ്പി, ജിഷ, സരൂപ് എന്നിവരുടെ മാന്ത്രിക നാദത്തില്‍ സദസ് ലയിച്ച് ഇരുന്നു. മിനിയൂടെ കഥാപ്രസംഗത്തില്‍ സദസ് ഒന്നടങ്കം കാതോര്‍ത്തിരുന്നു. ആബാലവൃദ്ധം ജനങ്ങള്‍ക്കും ഒരുപോലെ ആസ്വദിക്കാനും കാണികളെയും പങ്കെടുത്തവരെയും ഒരുപോലെ സന്തോഷിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്ത ഗെയിമുകള്‍ നടത്തിയ റോണിയെ എത്ര അഭിനന്ദിച്ചാലും അത് കൂടുതല്‍ അല്ല.

സംഗമങ്ങള്‍ സാധാരണ നഷ്ടങ്ങളിലാണ് കലാശിക്കുന്നത്. പക്ഷെ ഞങ്ങള്‍ അഭിമാനത്തോട് പറയുന്നു 201 pound മിച്ചം നല്‍കി ഈ തുക പുതുപ്പളളി മണ്ഡലത്തില്‍പ്പെട്ട പാവപ്പെട്ട കുടുബത്തിന് നല്‍കുമെന്ന് ട്രഷറര്‍ ജെയിന്‍ കുര്യാക്കോസ് അറിയിച്ചു. അങ്ങിനെ നന്മകള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് 8ന് സംഗമം സമാപിച്ചു. എല്ലവരും അടുത്ത വര്‍ഷം ഒക്ടോബര്‍ രണ്ടാം ശനിയാഴ്ച വീണ്ടും കൂടാം എന്ന ആശ്വാസത്തോട് പിരിഞ്ഞു.