ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഒരേയൊരു മകളാണ് സാറ ടെന്‍ഡുല്‍ക്കര്‍. അതുകൊണ്ടു തന്നെ ക്യാമറകണ്ണുകള്‍ എപ്പോഴും സാറയുടെ പിന്നാലെയുണ്ട്.

സച്ചിനെ പോലും പ്രകോപിപ്പിക്കാന്‍ കഴിയുന്ന വിധത്തില്‍ സാറയെ കുറിച്ചുളള പല വാര്‍ത്തകളും നേരത്തെ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. അന്ന് തന്റെ മകള്‍ പഠനത്തിലാണ് ഇപ്പോള്‍ പൂര്‍ണ്ണശ്രദ്ധ നല്‍കിയിരിക്കുന്നതെന്ന് സച്ചിന്‍ തന്നെ വിശദീകരണവും നല്‍കിയിരുന്നു.

എന്നാല്‍ സച്ചിന്റെ മകള്‍ ഇപ്പോള്‍ ഒരാളുമായി പ്രണയത്തിലാണെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍ പറയുന്നത്. അതാരെന്ന് അറിഞ്ഞാല്‍ ക്രിക്കറ്റ് പ്രേമികള്‍ ഞെട്ടാതിരിക്കില്ല. റിലൈന്‍സ് തലവന്‍ സാക്ഷാല്‍ മുകേഷ് അംബാനിയുടേയും നിതാ അംബാനിയുടേയും മകന്‍ അനന്ദ് അംബാനിയാണത്രെ സച്ചിന്റെ മകളുടെ കാമുകന്‍.

സാറ ഉടന്‍ തന്നെ ബോളിവുഡില്‍ അരങ്ങേറുമെന്നും വാര്‍ത്തകളുണ്ട്. ബോളിവുഡ് സൂപ്പര്‍ താരം ഷാഹിദ് കപൂര്‍ ആണത്രെ സാറയുടെ ആദ്യ നായകന്‍.
നേരത്തെ അംബാനിയുടെ മകന്‍ തന്റെ അമിത വണ്ണം കുറച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. 208 കിലോഗ്രാം ഉണ്ടായിരുന്ന ആനന്ദ് കേവലം 108 കിലോ ആയി വണ്ണം കുറച്ചതാണ് വാര്‍ത്തയായത്.