കേരളത്തിൽ നിയമസഭ തിരഞ്ഞെടുപ്പിൽ ആരാകും അധികാരത്തിലെത്തുക എന്ന ചോദ്യത്തിന് മറുപടി തേടി കാത്തിരിക്കുമ്പോൾ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. വിവിധ ഏജൻസികൾ നടത്തിയ സർവേകൾ പ്രകാരം യുഡിഎഫിന് മുന്നേറ്റം ഉണ്ടാകുമെന്നും ഭൂരിപക്ഷത്തോടെ ഭരണത്തിലേറാനുള്ള സാധ്യതയുണ്ടെന്നും പ്രവചനങ്ങൾ സൂചിപ്പിക്കുന്നു. പല എക്സിറ്റ് പോളുകളിലും യുഡിഎഫിന് അനുകൂലമായ പ്രവണതയാണ് കാണുന്നത്.
സീറ്റുകളുടെ കണക്ക് പരിശോധിക്കുമ്പോൾ മാട്രിസ് 70–75 സീറ്റുകൾ യുഡിഎഫിന് പ്രവചിക്കുമ്പോൾ പീപ്പിൾസ് പൾസ് 75–85 സീറ്റുകൾ വരെ നേടുമെന്നാണ് വിലയിരുത്തൽ. വോട്ട് വൈബ് 70–80 സീറ്റുകളും ആക്സിസ് മൈ ഇന്ത്യ 78–90 സീറ്റുകളും ജെവിസി 72–84 സീറ്റുകളും യുഡിഎഫിന് നൽകുന്നു. അതേസമയം എൽഡിഎഫിന് മാട്രിസ് 60–65 സീറ്റുകളും, പീപ്പിൾസ് പൾസ് 55–65 സീറ്റുകളും, വോട്ട് വൈബ് 58–68 സീറ്റുകളും, ആക്സിസ് മൈ ഇന്ത്യ 49–62 സീറ്റുകളും ജെവിസി 52–61 സീറ്റുകളും പ്രവചിക്കുന്നു.
ബിജെപി നേതൃത്വത്തിലുള്ള എൻഡിഎക്കും കുറച്ച് സീറ്റുകളിൽ മുന്നേറ്റമുണ്ടാകുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. മാട്രിസ് 3–5 സീറ്റുകൾ, പീപ്പിൾസ് പൾസ് 0–3 സീറ്റുകൾ, വോട്ട് വൈബ് 0–4 സീറ്റുകൾ, ആക്സിസ് മൈ ഇന്ത്യ 0–3 സീറ്റുകൾ, ജെവിസി 3–7 സീറ്റുകൾ എന്നിങ്ങനെയാണ് പ്രവചനം. ഏപ്രിൽ 9ന് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടന്ന സംസ്ഥാനത്ത് ഔദ്യോഗിക ഫലപ്രഖ്യാപനം മേയ് 4നാണ് നടക്കുക.











Leave a Reply