ന്യൂസ് ഡെസ്ക് മലയാളം യുകെ

ലീഡ്സിലെ റോയൽ ആർമഡ് മ്യൂസിയത്തിലെ പ്രദർശനത്തിന് കാഴ്ചക്കാരെ കാത്തിരിക്കുന്നത് ഒട്ടേറെl അത്ഭുതങ്ങളാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഇറാഖ് ഭരണാധികാരിയായ സദാം ഹുസൈന്റെ ആയുധ ശേഖരണത്തിൽ നിന്നുള്ള സ്വർണ്ണം കൊണ്ടുള്ള എ കെ – 47 ഉൾപ്പെടെയുള്ള ആയുധങ്ങൾ . ഇതു കൂടാതെ വജ്രം പതിപ്പിച്ച റിവോൾവറും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .

2024 മെയ് 31 വരെ പ്രദർശനം ഉണ്ടാകും എന്നാണ് അറിയിച്ചിരിക്കുന്നത്. അപൂർവ്വയിനം ആയുധങ്ങൾ കാണാൻ ഒട്ടേറെ പേരാണ് മ്യൂസിയത്തിൽ എത്തിച്ചേരുന്നത്. വെസ്റ്റ് യോർക്ക് ഷെയറിന്റെ ഭാഗമായ ലീഡ്സ് , വെയ്ക്ക് ഫീൽഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഒട്ടേറെ മലയാളികളും താമസിക്കുന്നുണ്ട്.

രാസായുധങ്ങൾ ഉൾപ്പെടെ ഉണ്ടെന്ന് ആരോപിച്ച് യുകെ ഉൾപ്പെടെയുള്ള നാറ്റോ സൈന്യത്തിന്റെ നേതൃത്വത്തിൽ നടന്ന യുദ്ധത്തിനിടെ 2003 ഡിസംബർ 13 – നാണ് യുഎസ് സൈന്യം സദാം ഹുസൈനെ കീഴ്പ്പെടുത്തിയത്. 2006 ഡിസംബർ 30 – ന് യുഎസ് സദാം ഹുസൈന് തൂക്കിലേറ്റി . സ്വേച്ഛാധിപത്യ ഭരണമാണ് സദാം ഹുസൈന്റെ നേതൃത്വത്തിൽ ഇറാഖിൽ നടമാടിയത് എന്നാണ് നാറ്റോ സഖ്യം ആരോപിച്ചത്. 2001 സെപ്റ്റംബർ 11 -ന് അമേരിക്കയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന് യുകെ ഉൾപ്പെടെയുള്ള സഖ്യകക്ഷികളുടെ പിന്തുണയോടെ അമേരിക്കൻ പ്രസിഡൻറ് ജോർജ് ഡബ്ലിയു ബുഷിൻ്റെ ഭരണകൂടം ആണ് ഇറാഖിൽ സൈനിക നടപടികൾക്ക് തുടക്കമിട്ടത്.