കവന്‍ട്രിയില്‍ താമസിക്കുന്ന മലയാളി നാട്ടില്‍ വച്ച് നിര്യാതനായി. കവന്ട്രിയില്‍ താമസിച്ചിരുന്ന സാജന്‍ ജോര്‍ജ്ജ് (52 വയസ്സ്) നാട്ടില്‍ അവധിക്ക് പോയ സമയത്താണ് മരണം സംഭവിച്ചത്. ഇന്നു വെളുപ്പിനെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. നേരത്തെ ഓക്സ്ഫോര്‍ഡില്‍ താമസിച്ചിരുന്ന സാജന്‍ മൂന്ന് വര്‍ഷം മുന്‍പാണ് കവന്ട്രിയിലേക്ക് താമസം മാറിയത്.
സുമ സാജനാണ് ഭാര്യ. അല്ലു, അപ്പു എന്നിവര്‍ മക്കളാണ്. സാജന്‍ ജോര്‍ജ്ജിന്റെ നിര്യാണത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.