ഇടതുപക്ഷ പുരോഗമന കലാ-സാംസ്കാരിക സംഘടനയായ സമീക്ഷ യു.കെ.യുടെ 8-ാം ദേശീയ സമ്മേളനം 2026 മെയ് 2-ന് ശനിയാഴ്ച ബെഡ്ഫോർഡിലെ ഹെയ്ൻസ് വില്ലേജ് ഹാളിലെ വി.എസ്. അച്യുതാനന്ദൻ നഗറിൽ വെച്ച് വൻ യുവജന പങ്കാളിത്തത്തോടെ തുടക്കം കുറിച്ചു.
രാവിലെ കൃത്യം 10 മണിക്ക് ചെണ്ടമേളത്തോടെ പ്രകടനമായി വന്ന് സമീക്ഷയുടെ പതാക ഉയർത്തി കൊണ്ട് സമ്മേളന നടപടികൾക്ക് തുടക്കമായി. സ്വാഗതസംഘം ചെയർമാൻ ശ്രീ. അജീഷ് ഗണപതിയാടനും ആക്ടിംഗ് സെക്രട്ടറി ബൈജു നാരായണനും ചേർന്ന് പതാക ഉയർത്തി. ഫാ. ഡോ. മാത്യു വാഴക്കുന്നം രചിച്ച് ഈണം നൽകിയ സ്വാഗതഗാനത്തോടെയാണ് സമ്മേളന പ്രതിനിധികളെ ഹാളിലേക്ക് വരവേറ്റത്. സ്വാഗതസംഘം ചെയർമാൻ ശ്രീ. അജീഷ് ഗണപതിയാടൻ സ്വാഗതം ആശംസിച്ചു. ബിർമിംഗ്ഹാം ഏരിയ സെക്രട്ടറി ശ്രീ. മണികണ്ഠൻ കുമാരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.

ശ്രീ.ഗ്ലീറ്റർ കോട്ട്പോൾ, ശ്രീമതി.ആതിര രാമകൃഷ്ണൻ, ശ്രീ.ബൈജു നാരായണൻ, ശ്രീ.അഡ്വ. ദിലീപ് കുമാർ എന്നിവർ ഉൾപ്പെട്ട പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്.
ശ്രീ.മണികണ്ഠൻ കുമാരൻ, ശ്രീ.എവലിൻ ചീരൻ, ശ്രീ.അഖിൽ ശശി, ശ്രീ.വിപിൻ രാജ് എന്നിവർ മിനിറ്റ്സ്-പ്രമേയ കമ്മിറ്റിയായി പ്രവർത്തിച്ചു.

പ്രതിനിധി സമ്മേളനം കേരള റവന്യൂ മന്ത്രി ശ്രീ. കെ. രാജൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ സമീക്ഷ യു.കെ. നാട്ടിലും യുകെയിലും നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെയും വിവിധ കായിക-സാമൂഹിക ഇടപെടലുകളെയും പ്രത്യേകം എടുത്തു പറഞ് അദ്ദേഹം അഭിനന്ദിച്ചു. ബഹു. ശ്രീ. സ്വാമി സന്ദീപാനന്ദഗിരിയും, സമീക്ഷ യു.കെ. മുൻ നാഷണൽ സെക്രട്ടറി ശ്രീ. ദിനേശ് വെള്ളാപ്പിള്ളിയും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
തുടർന്ന് ആക്ടിംഗ് സെക്രട്ടറി ശ്രീ.ബൈജു നാരായണൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലും, നാഷണൽ ട്രഷറർ അഡ്വ. ദിലീപ് കുമാർ അവതരിപ്പിച്ച സാമ്പത്തിക റിപ്പോർട്ടിന്മേലും വളരെ വിശദമായ രീതിയിലുള്ള വിമർശനവും, സ്വയം വിമർശനാത്മകവും ആരോഗ്യകരവും മായചർച്ചകൾ നടന്നു.

സമ്മേളനത്തിൽ പങ്കെടുത്ത 110-ഓളം പ്രതിനിധികളെ അഞ്ച് ഏരിയകളായി തിരിച്ചാണ് ഗ്രൂപ്പ് ചർച്ചയിൽ പങ്കെടുപ്പിച്ചത്. തുടർന്ന് നടന്ന പൊതുചർച്ചയും ഏറെ ഗൗരവമുള്ളതും സർവ്വ സ്പർശവും ആയിരുന്നു, പൊതുചർച്ചയ്ക്ക് ബൈജു നാരായണനും അഡ്വ. ദിലീപ് കുമാറും മറുപടി നൽകി.
സമ്മേളനത്തിൽ അവതരിപ്പിച്ച വിവിധ പ്രമേയങ്ങൾ ഏകകണ്ഠമായി പാസാക്കി. തുടർന്ന് അവതരിപ്പിച്ച 23 അംഗ പാനൽ സമ്മേളനം അംഗീകരിച്ചു. അതിൽ 22 പേരെ ദേശീയ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു, ഒരു വനിതാ അംഗത്തെ പിന്നീട് co-opt ചെയ്യാനും തീരുമാനിച്ചു.
പുതിയ നേതൃത്വം
സമ്മേളനം തെരഞ്ഞെടുത്ത പുതിയ ഭാരവാഹികൾ:
ബൈജു നാരായണൻ നാഷണൽ പ്രസിഡന്റ്.
അഡ്വ. ദിലീപ് കുമാർ നാഷണൽ സെക്രട്ടറി.
അജീഷ് ഗണപതിയാടൻ ട്രഷറർ.
ഗ്ലീറ്റർ കോട്ട്പോൾ വൈസ് പ്രസിഡന്റ്.
ആന്റണി ജോസഫ് വൈസ് പ്രസിഡന്റ്.
സ്വരൂപ് കൃഷ്ണൻ ജോയിന്റ് സെക്രട്ടറി.
ബൈജു പി.കെ. ജോയിന്റ് സെക്രട്ടറി.
സെക്രട്ടറിയേറ്റ് അംഗങ്ങളായി
ജോബി കെ., മിഥുൻ സണ്ണി എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.
നാഷണൽ കമ്മിറ്റി അംഗങ്ങളായി
മണികണ്ഠൻ കുമാരൻ, അഖിൽ ശശി, വിപിൻ രാജ്, എവലിൻ ചീരൻ, വൈശാഖ് മോഹൻ, ജിനീഷ് രാമകൃഷ്ണൻ, ജോബി ജോസ്,അനീഷ് ആന്റണി, സുഭാഷ് തങ്കമണി, രമേഷ് രത്നാകരൻ, രാജ്മോഹൻ, അരുൺ.വി എസ്,അഡ്വ. സ്മൃതി വേണുഗോപാൽ എന്നിവരെയും തെരഞ്ഞെടുത്തു.
പുതുതായി തെരഞ്ഞെടുത്ത നാഷണൽ സെക്രട്ടറി അഡ്വ. ദിലീപ് കുമാർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. യു.കെ. സമൂഹത്തിനും കേരള ജനതയ്ക്കും ഗുണകരമാകുന്ന പുതിയ പരിപാടികൾ പ്രവർത്തകരുമായി കൂടിയാലോചിച്ചു സമയബന്ധിതമായി നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിന് പുതുതായി തെരഞ്ഞെടുത്ത നാഷണൽ പ്രസിഡന്റ് ബൈജു നാരായണൻ അധ്യക്ഷത വഹിച്ചു. ബഹു.ഫാ. ഡോ. മാത്യു വാഴക്കുന്നം സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കേരള കാർഷിക മന്ത്രി ശ്രീ. പ്രസാദ്, ബെഡ്ഫോർഡ് അസോസിയേഷൻ സെക്രട്ടറി ശ്രീ. രെഞ്ചു അലക്സ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
സമീക്ഷ യുകെയുടെ സജീവ പ്രവർത്തകനും ബർമിംഗ്ഹാം ഏരിയ ജോയിന്റ് സെക്രട്ടറിയുമായ ശ്രീ. ഷമീം, യുകെയിലെ പഠനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുകയാണ്.
സമീക്ഷ യുകെയ്ക്കായി ശ്രീ. ഷമീമിന് ആദരസൂചകമായി ഉപഹാരം സമർപ്പിച്ചു. ബർമിംഗ്ഹാം ഏരിയ സെക്രട്ടറി ശ്രീ. മണികണ്ഠനും നോർത്താംപ്ടൺ യൂണിറ്റ് സെക്രട്ടറി ശ്രീ. രമേശും ചേർന്നാണ് ഉപഹാരം നൽകി അദ്ദേഹത്തെ ആദരിച്ചത്.
അവസാനം പുതുതായി തെരഞ്ഞെടുത്ത നാഷണൽ വൈസ് പ്രസിഡന്റ് ശ്രീ. ഗ്ലീറ്റർ കോട്ട്പോൾ സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. വൈകിട്ട് 7 മണിയോടെ സമ്മേളന നടപടികൾ സമാപിച്ചു.












Leave a Reply