താന്‍ കാന്‍സര്‍ രോഗിയാണെന്നും ചികിത്സയ്ക്ക് പണം ആവശ്യമാണെന്നും കാണിച്ചു ഫേസ് ബുക്ക് പേജ് ഉണ്ടാക്കി ഇരുപത്തിരണ്ടുകാരി നേടിയത് 22ലക്ഷം രൂപ .ഹൈദരാബാദ് സ്വദേശിനി സാമിയ അബ്ദുൾ ഹഫീസ ആണ് ആളുകളുടെ സഹതാപം പിടിച്ചു പറ്റി പണം അടിച്ചുമാറ്റിയത് .ഹൈദരാബാദ് സ്വദേശിനിയാണ് ഇവര്‍ .

താന്‍ സ്തനാർബുദബാധിതയാണെന്നും ചികിത്സയ്ക്കായി പണമില്ലെന്നും പറഞ്ഞായിരുന്നു ഫേസ്ബുക്കിൽ തട്ടിപ്പ് ആരംഭിച്ചത്. ഇതിന്‍റെ പേരിൽ കഴിഞ്ഞ ജനുവരിയിൽ ഒരു ഫേസ്ബുക്ക് ക്യാമ്പെനും ആരംഭിച്ചിരുന്നു. ഇതിനായി സാമിയയ്ക്ക് ‘ഗോ ഫണ്ട് സാമിയ’ എന്ന പേരിൽ ഫേസ്ബുക്ക് പേജുമുണ്ട്.

സാമിയയോട് അലിവുതോന്നിയവരെല്ലാം സഹായ ഹസ്തവുമായി മുന്നോട്ട് വന്നു. ഇത്തരത്തിൽ 22 ലക്ഷം രൂപയാണ് യുവതി സമ്പാദിച്ചത്. ധനസഹായം നൽകിയവരിൽ ഒരാൾ യുവതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ആശുപത്രിയുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് സഹായവുമായി മുന്നോട്ട് വന്നവരൊക്കെ യുവതിക്കെതിരെ പോലീസ് പരാതി നൽകി.ഇതോടെയാണ് കള്ളി പൊളിഞ്ഞത്.പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്തു സാമിയയുടെ അക്കൗണ്ട് മരവിപ്പിക്കാൻ പോലീസ് ബാങ്കുക്കാരോട് ആവശ്യപ്പെട്ടു. എന്നാൽ ബാങ്കിൽ അവശേഷിച്ചിരുന്നത് വെറും 5000 രൂപയായിരുന്നു. സാമിയയുടെ പിതാവ് വാസ്തവത്തിൽ ഒരു അർബുദ രോഗി തന്നെയാണ്. ഇയാൾ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ നിന്നുമാണ് ആളുകൾ വിശ്വസിക്കാൻ പാകത്തിനുള്ള വിവരങ്ങൾ സാമിയ ശേഖരിച്ചത്.