ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിലെ പ്രശസ്തമായ ചിസ്വിക് സ്കൂളിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്ന ആരോപണത്തെ തുടർന്ന് അധ്യാപികയെ ജോലിയിൽ നിന്ന് പുറത്താക്കി. വിദ്യാർഥി തന്നെയാണ് അധ്യാപിക അയച്ച ലൈംഗികച്ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും മറ്റൊരു അധ്യാപകന് കൈമാറിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തെളിവുകളുടെ അടിസ്ഥാനത്തിൽ സ്കൂൾ അധികൃതർ അന്വേഷണം ആരംഭിക്കുകയും വിദ്യാർഥിയുടെ മൊബൈൽ ഫോൺ പരിശോധിച്ച ശേഷം ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്യുകയായിരുന്നു . തുടർന്ന് ഈ ആഴ്ച ആദ്യം അധ്യാപികയെ ഔദ്യോഗികമായി പുറത്താക്കിയതായി സ്കൂൾ മാനേജ്മെന്റ് സ്ഥിരീകരിച്ചു.

രാജ്യത്തെ മികച്ച സ്കൂളുകളിൽ ഒന്നായി വിലയിരുത്തപ്പെടുന്ന സ്ഥാപനത്തിൽ ഇത്തരമൊരു സംഭവം നടന്നത് രക്ഷിതാക്കൾക്കിടയിൽ വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്നും സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുമെന്നും സ്കൂൾ അധികൃതർ അറിയിച്ചെങ്കിലും സുരക്ഷാ മാനദണ്ഡങ്ങളിൽ പാളിച്ചയുണ്ടായെന്ന് ഒരു വിഭാഗം രക്ഷിതാക്കൾ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങളും അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങളും പരത്തരുതെന്ന് സ്കൂൾ ഹെഡ് ടീച്ചർ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും നൽകിയ സന്ദേശത്തിൽ അഭ്യർഥിച്ചു