ന്യൂസ് ഡെസ്ക് മലയാളം യുകെ

ആറ് വർഷം മുമ്പ് കാണാതായ ബ്രിട്ടീഷ് ബാലനെ കണ്ടെത്തി. ആറ് വർഷം മുമ്പാണ് ഓൾഡ്ഹാമില്‍ നിന്നുള്ള കൗമാരക്കാരനെ കാണാതായത്. ഫ്രാൻസിലെ ടുലൂസിലെ ഒരു കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്ന അലക്സ് ബാറ്റി ഉടൻതന്നെ യുകെയിൽ തിരിച്ചെത്തുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചിരിക്കുന്നത്.

 

2017 മുതലാണ് അലക്സ് ബാറ്റിയെ കാണാതാകുന്നത്. സ്പെയിനിൽ അമ്മയ്ക്കും മുത്തശ്ശനും ഒപ്പം അവധിക്ക് പോയ ശേഷമാണ് കുട്ടിയെ കാണാതായത്. അലക്സിന്റെ തിരോധാനത്തിൽ ഒട്ടേറെ ദുരൂഹതകൾ ഉണ്ടെന്നും അതിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയും ആണെന്നാണ് റിപ്പോർട്ടുകൾ .

അലക്‌സിന്റെ അമ്മ മെലാനി ബാറ്റിയും മുത്തച്ഛൻ ഡേവിഡ് ബാറ്റിയും അവനെ മൊറോക്കോയിലെ ഒരു ആത്മീയ സമൂഹത്തോടൊപ്പം താമസിക്കാൻ കൊണ്ടുപോയതായി താൻ വിശ്വസിക്കുന്നതായി 2018-ൽ
അവന്റെ മുത്തശ്ശിയും അവന്റെ നിയമപരമായ രക്ഷാധികാരിയുമായ സൂസൻ കരുവാന മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

ബുധനാഴ്ച പുലർച്ചെ പൈറനീസിലൂടെ വാഹനമോടിക്കുന്നയാളാണ് കുട്ടിയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത് എന്നാണ് പോലീസ് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. നാല് ദിവസമായി താൻ നടക്കുകയാണെന്നാണ് അലക്സ് വാഹന ഡ്രൈവറായ ഫാബിനോട് പറഞ്ഞത്. സംശയം തോന്നിയ അയാൾ അവന്റെ പേര് ഇൻറർനെറ്റിൽ സെർച്ച് ചെയ്തതാണ് കേസിന് വഴിത്തിരിവായത്.