ഇംഗ്ലണ്ടിലെ ആദ്യകാല യാക്കോബായ സുറിയാനി പള്ളികളിൽ ഒന്നായ ബിർമിങ്ഹാം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ ദേവാലയത്തിൽ 2026 മെയ് 1, 2 തീയതികളിൽ ഭക്തി നിർഭരമായി ആഘോഷിക്കുന്നു. മെയ് 1 നു (വെള്ളിയാഴ്ച) 6:00PM നു കൊടിയേറ്റുകയും അന്നേ ദിവസം വൈകുന്നേരം 7.00PM മണിക്കു സന്ധ്യാ പ്രാർത്ഥനയും തുടർന്ന് ഭക്ത സംഘടനകളുടെ സംയുക്ത വാർഷികവും നടത്തപ്പെടും.
മെയ് 2 ശനിയാഴ്ച രാവിലെ 9.00AM മണിക്ക് ആരംഭിക്കുന്ന പ്രഭാത നമസ്കാരത്തെ തുടർന്ന് പരിശുദ്ധ യാക്കോബായ സഭയുടെ യു കെ ഭദ്രാസനത്തിലെ സീനിയർ വൈദികനായ വെരി : റെവ ഫാ രാജു എബ്രഹാം ചെറുവിള്ളിൽ കോർ എപ്പിസ്കോപ്പയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്നു ഭക്തിനിർഭരമായ പ്രദക്ഷിണത്തിനും ആശിർവാദത്തിനും ശേഷം നേർച്ച സദ്യയും ആദ്യഫല ലേലവും വനിതാ സമാജത്തിന്റെ നേതൃത്വത്തിലുള്ള ഫുഡ് സ്റ്റാളും ഉണ്ടായിരിക്കും.

പെരുന്നാളിന്റെ വിപുലമായ ആഘോഷങ്ങൾക്ക് വിവിധ കമ്മറ്റികൾ രൂപികരിച്ചു പ്രവർത്തനം ആരംഭിച്ചതായി വികാരി റവ. ഫാദർ സിബി വാലയിൽ അറിയിച്ചു. വിശുദ്ധ ഗീവർഗീസ് സഹദായുടെ മദ്ധ്യസ്ഥതയിൽ അനുഗ്രഹം പ്രാപിക്കുവാൻ തക്കവണ്ണം വിശ്വാസികൾ ഏവരും ബിർമിങ്ഹാം യാർഡ്‌ലിയിലുള്ള St. Michael and All Angels Church, South Yardley, (B26 1 AP) ദേവാലയത്തിൽ നേർച്ച കാഴ്ചകളോടെ എത്തിച്ചേരുവാൻ പെരുനാൾ കമ്മറ്റി സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾ അറിയുവാൻ താല്പര്യപ്പെടുവാൻ ആഗ്രഹിക്കുന്നവർ ബഹുമാനപ്പെട്ട ഇടവക വികാരി റെവ ഫാ സിബി വാലയിൽ (+44 7769 390235)
ട്രസ്റ്റി :നിതിൻ ബേബി (07474 544447)
സെക്രട്ടറി എമിൽ ജോർജ് ജോൺ (07440076404)
എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.











Leave a Reply