തകഴി: അഭിഭാഷകൻ്റെ സന്ദർഭോചിതമായ ഇടപെടൽ സാമൂഹ്യ പ്രവർത്തകൻ്റെ ജീവൻ രക്ഷിച്ചു. തിരുവല്ല ബാറിലെ അഭിഭാഷകൻ മുൻ എം.എൽഎ യുടെ മകനുമായ അഡ്വ.ഉമ്മൻ മാത്യുവിൻ്റെ യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടൽ ആണ് ജീവകാരുണ്യ പ്രവർത്തകനായ തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി. ഇടിക്കുളയുടെ ജീവൻ രക്ഷിച്ചത്.

തിരുവല്ല അമ്പലപ്പുഴ റോഡിൽ കാറിൽ യാത്ര ചെയ്യുമ്പോൾ പിൻസീറ്റിൽ ഇരുന്ന ഡോ.ജോൺസൺ വി. ഇടിക്കുളയുടെ സംസാരത്തിലും ആരോഗ്യനിലയിലും വന്ന മാറ്റങ്ങൾ ശ്രദ്ധിച്ചാണ് അഡ്വ.ഉമ്മൻ മാത്യു ഡോ.ജോൺസൺ വി. ഇടിക്കുളയെ തകഴിയിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് ഇ.സി.ജി ഉൾപ്പെടെ എടുത്തപ്പോഴേക്കും തളർന്നുവീണിരുന്നു.

ഉടനെ തന്നെ ഹൃദോഗ വിദഗ്ദ്ധദ്ധനെ കാണണമെന്നുള്ള ഡോക്ടറുടെ നിർദ്ദേശത്തെ തുടർന്ന് ആംബുലൻസ് ബുക്ക് ചെയ്തതിന് ശേഷം കാത്തു നില്ക്കാതെ പരമാവധി സ്പീഡിൽ തിരുവല്ല ഭാഗത്തേക്ക് അഡ്വ.ഉമ്മൻ മാത്യു കാർ ഓടിക്കുകയും വഴിമദ്ധ്യേ എടത്വയിൽ നിന്നും എൻ.ജെ.സജീവ് ആബുലൻസ് എത്തി മരിയാപുരം ജംഗ്ഷനിൽ വെച്ച് നാട്ടുകാരുടെയും ഓട്ടോറിക്ഷക്കാരുടെയും സഹായത്തോടെ കാറിൽ നിന്നും ആബുലൻസിൽ കയറ്റി തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിക്കുകയായിരുന്നു.

അടുത്ത ദിവസം നടത്തേണ്ട ആധാര നടപടികൾ പൂർത്തികരിക്കുന്നതിനാണ് അമ്പലപ്പുഴയിലേക്ക് യാത്ര ചെയ്തത്