ന്യൂസ് ഡെസ്ക് മലയാളം യുകെ

ഹോസ്പിറ്റൽ ട്രസ്റ്റിൽ ശിശുക്കൾ മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. നോട്ടിംഗ്‌ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽസ് (എൻയുഎച്ച് ) എൻഎച്ച്എസ് ട്രസ്റ്റിലെ മെറ്റേണിറ്റി യൂണിറ്റുകൾ പരിശോധിച്ച് വരികയാണെന്ന് സീനിയർ മിഡ്‌വൈഫ് ഡോണ ഒക്കെൻഡൻ പറഞ്ഞു. ഏകദേശം 1,800 കുടുംബങ്ങളെ ബാധിക്കുന്ന ഈ റിവ്യൂ യുകെയിൽ ഇതുവരെ നടത്തിയതിൽ വച്ച് ഏറ്റവും വലിയ അവലോകനമായി മാറും.

ട്രസ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും അന്വേഷണത്തോടുള്ള തൻെറ പിന്തുണ അറിയിച്ചു. സീനിയർ മിഡ്‌വൈഫുമായുള്ള ചർച്ചയെ തുടർന്നാണ് അന്വേഷണം നടത്താൻ തീരുമാനിച്ചതെന്ന് നോട്ടിംഗ്ഹാംഷെയർ പോലീസ് അറിയിച്ചു. നോട്ടിംഗ്ഹാം സിറ്റി ഹോസ്പിറ്റലിലും ക്വീൻസ് മെഡിക്കൽ സെന്ററിലും കുഞ്ഞുങ്ങൾ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്തതിന് പിന്നിലുള്ള വീഴ്ച്ചകളെ കുറിച്ച് ഇവരുടെ ടീം ആണ് പരിശോധിച്ച് വരുന്നത്. നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിൻെറ സ്ഥിതിവിവരങ്ങളെ കുറിച്ച് വ്യക്തമായ ഒരു ചിത്രം ലഭിക്കുന്നതിനായി മിസ് ഡോണ ഒക്കെൻഡന്റയെ കണ്ടതായി ചീഫ് കോൺസ്റ്റബിൾ കേറ്റ് മെയ്‌നെൽ പറഞ്ഞു.

ട്രസ്റ്റിലെ അശ്രദ്ധ മൂലം തങ്ങൾക്ക് നഷ്‌ടമായ പ്രിയപെട്ടവരുടെ കുടുംബങ്ങളും മറ്റുമാണ് കേസിനായി മുൻപോട്ട് വന്നത്‌. സംഭവത്തിൽ ട്രസ്റ്റ് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നാണ് ഇവരുടെ ആവിശ്യം. ഇത് ട്രുസ്ടിലെ ജോലിക്കാരെ കോടതിയിൽ ഹാജരാകാൻ നിർബന്ധിതരാക്കും. ഷ്രൂസ്ബറി, ടെൽഫോർഡ് ഹോസ്പിറ്റൽ എൻഎച്ച്എസ് ട്രസ്റ്റ് എന്നിവയിലെ പരാജയങ്ങളെക്കുറിച്ച് വെസ്റ്റ് മെർസിയ പോലീസ് സമാനമായ അന്വേഷണം നടത്തിവരികയാണ്. മൂന്ന് വർഷത്തിലേറെയായി ആ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെയും ആരുടെയുമേൽ കുറ്റം ചുമത്തിയിട്ടില്ല.