ജ​ക്കാ​ർ​ത്ത: ഭൂ​ക​മ്പ​ത്തി​ലും സു​നാ​മി​യി​ലും നാ​ശ​ന​ഷ്ട​മു​ണ്ടാ​യ ഇ​ന്തോ​നേ​ഷ്യ​യി​ലെ പാ​ലു ന​ഗ​ര​ത്തി​ൽ 5000 പേ​രെ​ക്കു​റി​ച്ച് ഇ​നി​യും വി​വ​ര​മി​ല്ല. ദു​ര​ന്ത​മേ​ഖ​ല​യി​ൽ അ​ധി​കൃ​ത​ർ തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. പൂ​ർ​ണ​മാ​യി ന​ശി​ച്ച പെ​ട്ടാ​ബോ, ബ​ല​റാ​വോ പ​ട്ട​ണ​ങ്ങ​ളി​ൽ ആ​യി​ര​ത്തോ​ളം മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ക്കാ​നാ​യി​ട്ടി​ല്ല.

സെ​പ്റ്റം​ബ​ർ 28നാ​ണ് 7.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​മ്പ​വും സു​നാ​മി​യും ആ​ഞ്ഞ​ടി​ച്ച​ത്. ദു​ര​ന്ത​ത്തി​ൽ ഇ​തു​വ​രെ 1763 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. വീ​ടു​ക​ൾ താ​ണു​പോ​യ സ്ഥ​ല​ങ്ങ​ൾ പാ​ർ​ക്കു​ക​ളോ ക​ളി​സ്ഥ​ല​ങ്ങ​ളോ ആ​ക്കി മാ​റ്റാ​നാ​ണു സർക്കാരിന്‍റെ നീക്കം.